മലപ്പുറം: സംവരണ തത്വങ്ങൾ അട്ടിമറിച്ച് തിരൂർ തുഞ്ചത്തെഴുത്തഛൻ മലയാള സർവ്വകലാശാലയിലെ പി.എച്ച്.ഡി പ്രവേശനത്തിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് അംഗീകരിക്കാനാവില്ലെന്നും ഈ അസാധാരണ നടപടിക്രമം അധികൃതരുടെ സ്വജനപക്ഷപാതപരമാണെന്നും നിയമപരമായും, രാഷ്ട്രീയമായും നേരിടുമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ പറഞ്ഞു. അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പ്രാതിനിത്യം ഉറപ്പുവരുത്താൻ ഭരണഘടന മുന്നോട്ട് വെക്കുന്ന സംവരണ പ്രാതിനിത്യമെന്ന ആശയത്തെ അട്ടിമറിക്കുന്ന സംവരണ വിരുദ്ധലോബികളുടെ വിവേചനത്തിൻ്റെ ഇരയാണ് സഹോദരി ഫാത്തിമത്ത് റിൻസിയ ,സാമൂഹിക നീതിയെ അട്ടിമറിക്കുന്ന ഈ നടപടിക്കെതിരെ എല്ലാ വിദ്യാർത്ഥി സംഘടനകളും – വിദ്യാഭ്യാസ സംവിധാനങ്ങളും ശബ്ദമുയർത്തണമെന്നും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി ആവിശ്യപ്പെടുന്നു. ഫാത്തിമത്ത് റിൻസിയയുടെ പരാതിയുടെ പൂർണ്ണരൂപം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ 2021-2023 ബാച്ചിലെ സാഹിത്യരചന വിഭാഗം വിദ്യാർത്ഥിയായിരുന്നു ഞാൻ. 79% മാർക്കോട് കൂടി എം എ പാസ് ആവുകയും തുടർന്ന് ആ വർഷത്തെ പി എച്ച് ഡി…
Category: KERALA
കൊടകര കുഴല്‍പണ കേസ്: ബിജെപിയുടെ ‘താമര’ ചിഹ്നം മാറ്റി ‘ചാക്ക്’ ആക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപിക്ക് എതിരെ പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്. ബിജെപിയുടെ ‘താമര’ ചിഹ്നം ‘ചാക്ക്’ ആക്കി മാറ്റണമെന്നും വി ഡി സതീശനും കെ സുധാകരനും ബിജെപിയെ വിമർശിക്കാതിരിക്കാൻ പ്രത്യേക ഗുളിക കഴിക്കുന്നുണ്ട് എന്നുമായിരുന്നു മുഹമ്മദ് റിയാസിന്റെ പരിഹാസം. കൊടകര കുഴൽപ്പണ കേസിൽ എന്തുകൊണ്ടാണ് കോൺഗ്രസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആവശ്യപ്പെടുന്നില്ല എന്ന് ചോദിച്ച റിയാസ് കോൺഗ്രസിന്റെ ശ്രമം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ വെള്ളപൂശാൻ ആണെന്നും വിമർശിച്ചു. തൃശൂര്‍ ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലോടെയാണ് കൊടകര കുഴല്‍പ്പണ കേസ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണ് നേതൃത്വത്തിന്റെ അറിവോടെ കുഴല്‍പ്പണമായി എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പണം വിതരണം ചെയ്തതിന് തെളിവുണ്ടെന്നും സതീശ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിൽ സാമ്പത്തിക ക്രമക്കേട് നടത്തിയവർക്കെതിരെ നടപടി ആരംഭിച്ചുവെന്ന പാര്‍ട്ടിയുടെ വാദവും അദ്ദേഹം തള്ളിയിരുന്നു. തൃശൂരിലെ…
സുരേഷ് ഗോപിയുടെ “ഒറ്റ തന്ത” പ്രയോഗം: സ്കൂള്‍ കായിക മേളയ്ക്ക് അദ്ദേഹത്തെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: പൊതുവേദികളില്‍ എന്തും വിളിച്ചു പറയുന്ന നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയെ സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്ക് ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വേദിയില്‍ കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന ഭയമുള്ളതിനാലാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു. എന്തും എവിടെ വെച്ചും വിളിച്ചുപറയുന്ന പ്രകൃതക്കാരനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ “ഒറ്റത്തന്ത” പ്രയോഗത്തിൽ മാപ്പ് പറയുകയാണെങ്കിൽ സുരേഷ് ഗോപിക്ക് കായികമേളയ്ക്ക് വരാമെന്നും മന്ത്രി പറഞ്ഞു. ഒരുപാട് ചരിത്ര സംഭവങ്ങൾ കേരള രാഷ്ട്രീയത്തിൽ നടന്നിട്ടുണ്ട് എന്ന് പറഞ്ഞ അദ്ദേഹം സുരേഷ് ഗോപിയുടെ ഒറ്റതന്ത പ്രയോഗം ചരിത്രത്തിൽ രേഖപ്പെടുത്തും എന്നും കേരള സ്കൂൾ കായികമേളയുടെ പ്രധാന വേദിയായ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട് സന്ദർശിച്ചതിനു പിന്നാലെ പ്രതികരിച്ചു. തൃശ്ശൂർ പൂരം കലക്കിയതിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ വെല്ലുവിളിച്ചു കൊണ്ടാണ് ചേലക്കരയിലെ ബിജെപി തെരഞ്ഞെടുപ്പ് യോഗത്തിൽ സുരേഷ് ഗോപി വിവാദമായ…
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പ് രാഷ്ട്രീയം: ദളിത് കോൺഗ്രസ് നേതാവ് കെ എ സുരേഷ് സിപിഎമ്മിൽ ചേർന്നു
പാലക്കാട്: പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ദളിത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എ സുരേഷ് കോണ്‍ഗ്രസ് വിടുന്നതായി പ്രഖ്യാപിച്ചു. ഇപ്പോള്‍ സിപിഎമ്മില്‍ ചേര്‍ന്ന സുരേഷ്, വരുന്ന തിരഞ്ഞെടുപ്പില്‍ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. പിരിയാരി പഞ്ചായത്ത് കോണ്‍ഗ്രസ് എംപി ഷാഫി പറമ്പില്‍ വിഭാഗീയത വളര്‍ത്തുകയാണെന്ന് സുരേഷ് ആരോപിച്ചു. “പഞ്ചായത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായും ഷാഫിയുടെ കൈയിലാണ്. പാര്‍ട്ടി നേതൃത്വത്തിന് പലതവണ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല,” തന്റെ തീരുമാനത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഇതുവരെ ഒരു ആശയവിനിമയവും തനിക്ക് ലഭിച്ചിട്ടില്ലെന്ന് സുരേഷ് പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ജി. ശശിയുടെയും ഭാര്യയും പഞ്ചായത്ത് അംഗവുമായ സിതാര ശശിയുടെയും സമാനമായ നീക്കത്തെ തുടര്‍ന്നാണ് ഈ കൂറുമാറ്റം ഡോ. സരിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത്. ഇരുവരും കോണ്‍ഗ്രസില്‍ തുടരാനാണ് ഉദ്ദേശിക്കുന്നതെങ്കിലും, തന്റെ…
നിയമപരമായി വിവാഹിതരല്ലെങ്കില്‍ ഭാര്യാ-ഭൃതൃബന്ധം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി
കൊച്ചി: ഗാര്‍ഹിക പീഡന പരാതിയില്‍ പുതിയ നീക്കവുമായി കോടതി. നിയമപരമായി വിവാഹിതരായിട്ടില്ലാത്തവര്‍ തമ്മിലുണ്ടാകുന്ന പീഡനക്കുറ്റത്തിന് പരാതി നിലനില്‍ക്കില്ലെന്നാണ് ഹൈക്കോടതി പറയുന്നത്. ഗാര്‍ഹിക പീഡനക്കുറ്റം സ്ത്രീയുടെ പങ്കാളിക്കെതിരെയോ പങ്കാളിയുടെ ബന്ധുക്കള്‍ക്കെതിരെയോ ബാധകമാകില്ലെന്ന് ഹൈക്കോടതി പറയുന്നു. നിയമപ്രകാരമുള്ള വിവാഹമല്ലെങ്കില്‍ പങ്കാളിയെ ഭര്‍ത്താവായി കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവില്‍ ആണ് ഈ വിലയിരുത്തല്‍. തിരുവനന്തപുരം മണക്കാട് സ്വദേശിയായ യുവാവിനെതിരെ കൊല്ലം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. 2009ലാണ് ഹര്‍ജിക്കാരനും യുവതിയും ഒരുമിച്ചു താമസം തുടങ്ങിയത്. യുവതി ആദ്യ വിവാഹബന്ധം വേര്‍പെടുത്താത്ത സാഹചര്യത്തില്‍ രണ്ടാം വിവാഹത്തിന് നിയമ സാധുതയില്ലെന്ന് 2013ല്‍ കുടുംബ കോടതി വിധിച്ചിരുന്നു. ഒരുമിച്ചു ജീവിച്ച കാലത്ത് ഹര്ജിക്കാരന് ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് യുവതി പരാതിയില്‍ പറയുന്നു. വിവാഹബന്ധം സാധുവല്ലെന്ന് കുടുംബ കോടതി വിധിച്ചതിനാല്‍ തന്നെ ഭര്‍ത്താവായി കാണാനാവില്ലെന്ന് ഹര്ജിക്കാരന് വാദിച്ചു.…
സംഘ്പരിവാറിന്റെ മുസ്ലിം അപരവത്കരണ നയം പിണറായിയും പിന്തുടരുന്നു: പി. മുജീബുർറഹ്മാൻ
കോഴിക്കോട്: സംഘ്പരിവാറിന്റെ മുസ്ലിം അപരവത്കരണ നയം തന്നെയാണ് പിണറായിയും പിന്തുടരുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുർറഹ്മാൻ. സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘ഇടത് ഭരണം, മുസ്ലിം പ്രതിനിധാനം, ഇസ്ലാമോഫോബിയ’ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായിയുടേത് വോട്ടിനു വേണ്ടിയുള്ള തീക്കളിയാണ്. വിയോജിക്കുന്നവരെ സി.പി.എം വർഗീയ വാദിയാക്കുകയാണ്. മുഖ്യമന്ത്രിയും ആർ.എസ്.എസും തമ്മിലെ ബന്ധം മറച്ചുവെക്കാനാണ് ഇത്തരം പ്രചാരണങ്ങൾ അഴിച്ചു വിടുന്നത്. സംഘ്പരിവാർ ബാന്ധവമുള്ള പൊലീസ് കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ കബന്ധങ്ങളുടെ മേൽ ചെങ്കൊടി നാട്ടിയവർ ജമാഅത്തെ ഇസ്ലാമിയെ തീവ്രവാദിയാക്കുകയാണെന്നും ഇടതുപക്ഷവുമായി ഏത് സംവാദത്തിനും തയാറാണെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. മാധ്യമം ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുർറഹ്മാൻ, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന…
മുനമ്പത്തും ചെറായിയിലും നടക്കുന്ന അതിജീവന പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം: കെ. ആനന്ദകുമാര്‍
തിരുവനന്തപുരം: മുനമ്പത്തും ചെറായിയിലും അതിജീവനത്തിനായി, നിസ്സഹായരായ ജനങ്ങള്‍ നടത്തുന്ന പോരാട്ടത്തിന്, കക്ഷി-രാഷ്ര്രീയ-മത ചിന്തകള്‍ക്ക് അതീതമായി കേരളീയ സമുഹം ഐകൃദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സ്വെക്രട്ടറി കെ. ആനന്ദകുമാര്‍ അഭ്യര്‍ത്ഥിച്ചു. അവിടെ നടക്കുന്നത് അസംഘടിത ജനതയുടെ നിലനില്പിനായുള്ള സമരമാണ്. അറുനൂറോളം കുടുംബങ്ങളുടെ ജീവല്‍പ്രശ്നത്തെ, അത് അര്‍ഹിക്കുന്ന ഗൗരവത്തില്‍ കാണാന്‍ പൊതുസമൂഹം തയ്യാറാകണം. പണം നല്കി ആധാരം രജിസ്റ്റര്‍ ചെയ്ത് കരമടച്ച് പതിറ്റാണ്ടുകളായി താമസിക്കുന്ന സാധാരണക്കാരായ ജനങ്ങളെ തെരുവിലിറക്കാന്‍ ഒരു ഭരണകൂടവും അനുവദിക്കരുത്. സ്വന്തം ഭുമിയും കിടപ്പാടവും സംരക്ഷിക്കാന്‍, വഖഫ്ട്രൈബ്യൂണലിന് മുന്നില്‍ യാചനയോടെ നില്‍ക്കേണ്ട ഗതികേടിലേക്ക് ഒരു സമൂഹത്തെ തള്ളിവിടുന്നത് അനുവദിക്കാനാവില്ല. ഏത് മനുഷ്യരുടേയും സ്വത്ത് തങ്ങളുടേതാണെന്ന് നിയമവിരുദ്ധമായി അവകാശപ്പെടാന്‍ കഴിയുന്ന വഖഫ് നിയമം അധാര്‍മ്മികമാണ്. വഖഫ് നിയമങ്ങള്‍ നിലവില്‍ വരുന്നതിന് മുന്‍പ് ക്രയ-വിക്രയങ്ങള്‍ നടന്ന പ്രദേശത്ത്, വഖഫ് സ്വത്ത് ആണെന്ന പേരില്‍ ജനങ്ങളെ വഴിയാധാരമാക്കുന്ന…
ഇസ്രായേൽ ഉല്പന്നങ്ങൾ ബഹിഷ്കരണ കാമ്പയിനുകൾ പ്രഖ്യാപിക്കണം: സമീർ കാളികാവ്
മക്കരപ്പറമ്പ്: ഇസ്രായേൽ ഉല്പന്നങ്ങൾ ബഹിഷ്കരണ കാമ്പയിനുകൾ പ്രഖ്യാപിച്ച് ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ സംഘടനകൾ മുന്നോട്ട് വരണമെന്ന് ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല സമിതിയംഗം സമീർ കാളികാവ് അഭിപ്രായപ്പെട്ടു. “തൂഫാനുൽ അഖ്സ: അചഞ്ചലമായ പോരാട്ടത്തിന്റെ ഒരുവർഷം” തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ല കാമ്പയിനോടനുബന്ധിച്ച് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി കടുങ്ങൂത്ത് തർബിയ്യത്തുൽ ഇസ്ലാം മദ്റസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യൂത്ത്മീറ്റിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ അദ്ധ്യക്ഷത വഹിച്ചു. സി.എച്ച് സമീഹ് സ്വാഗതം പറഞ്ഞു. റാസി കടുങ്ങൂത്ത് ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ് സമാപനം നിർവഹിച്ചു.
തീരദേശവാസികളുടെ ഭൂമി കോർപ്പറേറ്റുകൾക്ക് കൈമാറാൻ കേന്ദ്രം പിടിച്ചെടുക്കുകയാണെന്ന് മീനാ കന്ദസാമി
കൊച്ചി: ഇന്ത്യൻ തീരപ്രദേശത്തിൻ്റെയും നാവിക മേഖലയുടെയും വികസനത്തിനായി കേന്ദ്ര സർക്കാരിൻ്റെ 57,991 ലക്ഷം കോടി രൂപയുടെ സാഗർമല പദ്ധതിയെ, “തീരദേശവാസികളുടെ ഭൂമി തട്ടിയെടുത്ത് കോർപ്പറേറ്റ് ഭീമന്മാര്ക്ക് കൈമാറാനുള്ള തന്ത്രം” എന്നാണ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി വിശേഷിപ്പിച്ചത്. കടലാക്രമണം രൂക്ഷമായതിൽ പ്രതിഷേധിച്ച് ചെല്ലാനം-കൊച്ചി ജനകീയ വേദി സംഘടിപ്പിച്ച 24 മണിക്കൂർ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 2019 ഒക്ടോബർ 28-ന് ആരംഭിച്ച സമരത്തിൻ്റെ അഞ്ചാം വാർഷികം കൂടിയാണ് നിരാഹാര സമരം. ചെല്ലാനം-കൊച്ചി ജനകീയ വേദി ജനറൽ കൺവീനർ വി.ടി.സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. തീരദേശത്തെ 18,600 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ വിഭാവനം ചെയ്ത പുനർഗെഹാം പദ്ധതി മാറ്റിപ്പാർപ്പിക്കുന്നതിനുപകരം കുടിയൊഴിപ്പിക്കലായിരുന്നുവെന്നും അവർ ആരോപിച്ചു. ഒരു വർഷത്തിനുള്ളിൽ ആ പണം ഉപയോഗിച്ച് വീട് നിർമിച്ചില്ലെങ്കിൽ പലിശ നൽകേണ്ടിവരുമെന്ന് റൈഡറുമായി വെറും 10 ലക്ഷം രൂപ നൽകിയാണ് ജനങ്ങളുടെ ഭൂമി തട്ടിയെടുക്കുന്നത്. ഇത്തരമൊരു…
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 3 മുതല്‍ 26 വരെ, ഹയര്‍ സെക്കൻഡറി പരീക്ഷ മാര്‍ച്ച് 6 മുതല്‍ 29 വരെ; തീയതികള്‍ പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്എസ്എല്‍സി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാർച്ച് 3 മുതല്‍ 26 വരെ നടക്കും. ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 6 മുതല്‍ 29 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 17 മുതല്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡല്‍ പരീക്ഷ നടക്കും. ഏപ്രില്‍ 8ന് മൂല്യ നിർണയ ക്യാമ്പ് തുടങ്ങും. മെയ് മാസം മൂന്നാമത്തെ ആഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്തും. ഒന്ന് മുതല്‍ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.