ന്യൂഡല്‍ഹി: ഡിസംബര്‍ 18ന് ന്യൂനപക്ഷ അവകാശ ദിനമായി ആചരിക്കുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍വെച്ച് ന്യൂനപക്ഷ അവകാശദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കും. സിബിസിഐയുടെ ഇന്ത്യയിലെ 14 റീജിയണല്‍ കൗണ്‍സിലുകളുടെയും വിവിധ കത്തോലിക്കാ അല്മായ സംഘടനകളുടെയും, ക്രൈസ്തവ സഭാവിഭാഗങ്ങളുടെയും നേതൃത്വത്തിലാണ് അന്തര്‍ദേശീയ ന്യൂനപക്ഷ അവകാശദിനം ആചരിക്കുന്നതെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍, സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ പറഞ്ഞു. 1992 ഡിസംബര്‍ 18നാണ് ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും ദിനാചരണത്തെക്കുറിച്ചുമുള്ള ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. വിവിധ ന്യൂനപക്ഷജനവിഭാഗങ്ങളെ ഭരണഘടന വിഭാവനം ചെയ്യുന്ന തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുള്ള സെമിനാറുകളും ബോധവല്‍ക്കരണ ക്ലാസുകളുമാണ് അന്നേദിവസം ദേശീയതലത്തില്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ക്രൈസ്തവ ന്യൂനപക്ഷ സമുദായം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡിസംബര്‍ 18ന് ലെയ്റ്റി കൗണ്‍സില്‍ നിവേദനം നല്‍കുന്നതാണ്.…
Category: KERALA
ലാം ഫൗണ്ടേഷൻ ‘കൈകോർക്കാം കൈത്താങ്ങാകാം’ പദ്ധതി ലോഞ്ച് ചെയ്തു
തിരുവനന്തപുരം: സാമൂഹിക, സന്നദ്ധ സംഘടനയായ ലാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സൗജന്യ പി എസ് സി പരിശീലനം ‘കൈകോർക്കാം കൈത്താങ്ങാകാം’ പദ്ധതിയുടെ ലോഞ്ചിങ് സംസ്ഥാന കാർഷിക വികസന വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുല്ല ഐ.എ.എസ് നിർവഹിച്ചു. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിലെത്തിക്കുന്നതിന് വേണ്ടിയുള്ള ലാം ഫൗണ്ടേഷൻ്റെ ‘കൈകോർക്കാം കൈത്താങ്ങാകാം’ പദ്ധതി എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. പ്രോഗ്രാം കോഡിനേറ്റർ ഷിബു ചന്ദ്രൻ, എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സമീൽ ഇല്ലിക്കൽ, എക്സിക്യൂട്ടീവ് ഓഫീസർ സജു വി എസ്, അക്കാഡമിക് കോ കോർഡിനേറ്റർ ഷിജു സി, ലാം നോളേഡ്ജ് സെന്റർ പി ആർ ഒ അജ്മൽ തോട്ടോളി തുടങ്ങിയവർ സംബന്ധിച്ചു. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവർ, ഭിന്നശേഷിക്കാർ, പെൺകുട്ടികൾ തുടങ്ങിയ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന രണ്ടായിരത്തോളം ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി കേരള പി എസ് സി നടത്തുന്ന സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള…
മർകസ് തിദ്കാർ അനുസ്മരണ സംഗമം ഇന്ന്(ബുധൻ)
കാരന്തൂർ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും മർകസ് ഉൾപ്പെടെയുള്ള പ്രാസ്ഥാനിക കേന്ദ്രങ്ങളുടെയും നേതൃപദവി അലങ്കരിച്ചിരുന്ന ഈ മാസത്തിൽ വിടപറഞ്ഞ സാദാത്തുക്കളെയും പണ്ഡിതരെയും അനുസ്മരിച്ച് തിദ്കാർ സംഗമം ഇന്ന് മർകസിൽ നടക്കും. സമസ്‌തക്ക് ജനകീയ അടിത്തറയും ആശയ ഭദ്രതയും ഉറപ്പുവരുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച താജുൽ ഉലമ സയ്യിദ് അബ്‌ദുറഹ്‌മാൻ ബുഖാരി ഉള്ളാൾ, സുന്നി സംഘടനകൾക്ക് ആത്മീയ ഉണർവും ആവേശവും പകർന്ന സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ, കേരളത്തിലെ മദ്റസാ പ്രസ്ഥാനത്തിന് രൂപം നൽകിയ പണ്ഡിത ശ്രേഷ്ഠർ നൂറുൽ ഉലമ എം എ അബ്ദുൽ ഖാദിർ മുസ്‌ലിയാർ, സമസ്തമുശാവറാ അംഗങ്ങളും ജാമിഅ മർകസ് മർകസ് മുദരിസുമാരുമായിരുന്ന ശൈഖുൽ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാർ, എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, പടനിലം ഹുസൈൻ മുസ്‌ലിയാർ തുടങ്ങിയവരുടെ വൈജ്ഞാനിക മികവും സാമൂഹിക ഇടപെടലുകളും പ്രമേയമാക്കിയ പ്രത്യേക പ്രഭാഷണങ്ങളാണ് തിദ്കാറിൽ നടക്കുക.…
മേൽപ്പാല നിർമാണം സുഗമമാക്കാൻ മലാപ്പറമ്പ് ജംക്‌ഷനിൽ ഗതാഗത നിയന്ത്രണം
കോഴിക്കോട് മലാപ്പറമ്പ് ജംക്‌ഷനിൽ ദേശീയപാത 66-നു കുറുകെ മേൽപ്പാലം നിർമിക്കുന്നതിന് ഗതാഗതം വഴിതിരിച്ചു വിടാനുള്ള ക്രമീകരണം ചെയ്‌തു. ജംക്‌ഷനിൽ 42 ചതുരശ്ര മീറ്ററിൽ താൽക്കാലിക റൗണ്ട് എബൗട്ടും അതിനു ചുറ്റും സർവീസ് റോഡുകളും നിർമിച്ചിട്ടുണ്ട്. ജംക്‌ഷനിലെ ട്രാഫിക് സിഗ്‌നലുകൾ ഓഫാക്കി. നിലവിൽ അഞ്ച് മീറ്റർ വീതിയിലാണ് സർവീസ് റോഡുകൾ. വരും ദിവസങ്ങളിൽ ട്രയൽ റണ്ണിൻ്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരുത്തും. റൗണ്ട് എബൗട്ടിൻ്റെ മധ്യഭാഗത്തായി 38 ചതുരശ്ര മീറ്റർ ദൂരത്തിൽ കുഴിയെടുക്കുന്നത് ട്രയൽ റണ്ണിന് ശേഷം ആരംഭിക്കും. 27 മീറ്റർ താഴ്ചയിൽ കിടങ്ങ് നിർമിച്ച ശേഷമായിരിക്കും മേൽപ്പാലം നിർമിക്കുക. ഇതിൻ്റെ ഭാഗമായി വലിയ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വയനാട് ഭാഗത്തുനിന്ന് പോകുന്ന വാഹനങ്ങൾ പൂളക്കടവ് ജങ്ഷൻ വഴി ചേവരമ്പലം വഴി ബൈപ്പാസിൽ പ്രവേശിക്കണം. നഗരത്തിൽ നിന്ന് വയനാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാരപ്പറമ്പ്-കരിക്കംകുളം വഴിയും വേദവ്യാസ സ്‌കൂളിന് സമീപമുള്ള…
ഫിലിം എഡിറ്റർ നിഷാദ് യൂസഫിനെ കൊച്ചിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: പ്രശസ്ത ഫിലിം എഡിറ്റർ നിഷാദ് യൂസഫിനെ (43) കൊച്ചിയിലെ പനമ്പിള്ളി നഗറിലെ വസതിയിൽ ബുധനാഴ്ച (ഒക്‌ടോബർ 30) പുലർച്ചെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ നാലുമണിയോടെയാണ് ആത്മഹത്യ പുറത്ത് അറിയുന്നത്. ഭാര്യയ്ക്കും രണ്ടു കുഞ്ഞുങ്ങള്‍ക്കുമൊപ്പം ആയിരുന്നു നിഷാദിന്റെ താമസം. ഇതേ ഫ്‌ലാറ്റില്‍ തന്നെയാണ് തൂങ്ങി മരിച്ചതും. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററാണ് നിഷാദ് യൂസഫ്. ഹരിപ്പാട് സ്വദേശിയാണ് ഇദ്ദേഹം. ചാവേര്‍, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ, തല്ലുമാല തുടങ്ങിയവയാണ് ആ ഹിറ്റ് ചിത്രങ്ങള്‍. 2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ബസൂക്കയാണ് മലയാളത്തില്‍ റിലീസ് ആകാനുള്ള ചിത്രം. തമിഴില്‍ സൂര്യയെ നായകനാക്കി സംവിധായകന്‍ ശിവ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം കങ്കുവയുടെ എഡിറ്റര്‍ കൂടിയാണ് നിഷാദ്. നവംബര്‍ 14-ന് ചിത്രം…
മലപ്പുറത്തെ പോത്തുകല്ല് പഞ്ചായത്തില്‍ ഭൂമിക്കടിയിൽ നിന്ന് ഇടിമുഴക്കം!!; താമസക്കാര്‍ വീടുവിട്ട് ഇറങ്ങിയോടി
മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തുള്ള പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് മേഖലയിൽ ചൊവ്വാഴ്ച (ഒക്‌ടോബർ 29) രാത്രി ഭൂമിക്കടിയിൽ നിന്നുള്ള വലിയ ശബ്ദത്തെത്തുടർന്ന് ഭയന്ന് വീടുകളിൽ നിന്ന് താമസക്കാര്‍ ഇറങ്ങിയോടി. ഭൂമിക്കടിയിൽ നിന്നുള്ള ശബ്ദം ഇടിമുഴക്കം പോലെയാണെന്ന് അവർ പറഞ്ഞു. എന്നാൽ ഭൂചലനമൊന്നും ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി താമസക്കാരെ സമീപ ഗ്രാമങ്ങളിലെ ബന്ധുവീടുകളിലേക്ക് മാറ്റി. തങ്ങൾക്ക് ഭൂചലനം അനുഭവപ്പെട്ടതായും ഒരു വീടിന് വിള്ളലുണ്ടായതായും ആളുകൾ പറഞ്ഞു. 2019-ൽ 59 പേർ മരിച്ച വൻ ഉരുൾപൊട്ടലിന് സാക്ഷ്യം വഹിച്ച കവളപ്പാറ, ഇടിമുഴക്കം റിപ്പോർട്ട് ചെയ്ത സ്ഥലത്തിന് സമീപമാണ്.
എഡിഎം നവീന്‍ ബാബുവിന്റെ മരണം: കസ്റ്റഡിയിലെടുത്ത ദിവ്യക്കെതിരെ വഴിയിലുടനീളം പ്രതിഷേധം
കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിലെടുത്ത പി പി ദിവ്യക്കെതിരെ പ്രതിഷേധം തുടരുന്നു. കീഴടങ്ങിയ ദിവ്യയെ കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് പൊലീസ് വാഹനത്തിൽ കൊണ്ടുപോകുന്ന വഴിയിലും പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിനുള്ളതെന്ന് ചൂണ്ടാകാട്ടി ആദ്യം മുതലെ തന്നെ വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്. ഇതിന്‍റെ തുടർച്ചയായിരുന്നു ഇന്നലെയും കണ്ടത്. അതേസമയം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലാണ് ദിവ്യ ഇന്നലെ ഉച്ചയോടെ കീഴടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ദിവ്യ കീഴടങ്ങിയത്. പൊലീസും ദിവ്യയും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയതെന്ന വിമർശനം ശക്തമായിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാൻ പൊലീസ് അതീവ ശ്രദ്ധയാണ് കാട്ടിയത്. കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ ഒരു കേന്ദ്രത്തിലെത്തിയാണ് ഇവർ…
മർകസ് കോളജ് വിദ്യാർഥി യൂണിയൻ ഉദ്‌ഘാടനം ചെയ്തു
കാരന്തൂർ: മർകസ് കോളജ് ഓഫ് ആർട്സ് സയൻസ് വിദ്യാർഥി യൂണിയൻ ‘ഖസ്റ’ 24 ന്യൂസ് അസോ. എഡിറ്റർ ദീപക് ധർമടം ഉദ്‌ഘാടനം ചെയ്തു. കാലിക്കറ്റ് സർവകലാശാല നടത്തിയ യൂണിയൻ ഇലക്ഷൻ വഴി തിരഞ്ഞെടുക്കപ്പെട്ട 2024-25 വർഷത്തെ വിദ്യാർഥി യൂണിയനാണ് ഔദ്യോഗിമായി ഉദ്‌ഘാടനം ചെയ്തത്. പ്രിൻസിപ്പൽ പ്രൊഫ. ഉമർ ഫാറൂഖ് യൂണിയൻ ഭാരവാഹികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിൽ വിദ്യാഭ്യാസ, സാമൂഹിക സേവന പ്രവർത്തനങ്ങൾ ലക്ഷ്യം വെച്ച് യൂണിയൻ അവതരിപ്പിച്ച ‘റൂട്സ് ആൻഡ് റൈസ്’ പദ്ധതിയുടെ പ്രകാശനം മർകസ് സാംസ്‌കാരിക വിഭാഗം എക്സിക്യൂട്ടീവ് ഓഫീസർ അക്ബർ ബാദുഷ സഖാഫി നിർവഹിച്ചു. വിദ്യാർഥി യൂണിയൻ പുറത്തിറക്കുന്ന ആദ്യ മാഗസിൻ മർകസ് എം എം ഐ, എം ജി എസ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി എം റഷീദ് സഖാഫി പ്രകാശനം ചെയ്തു. കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഇൻ ചാർജ് അശ്റഫ്…
മുറ ടീമിന് അഭിനന്ദനങ്ങളുമായി ചിയാൻ വിക്രം : മുറ ട്രയ്ലർ ഗംഭീരമെന്നു താരം
കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ട്രയ്ലർ തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രം കണ്ടതിനു ശേഷം മുറയിലെ താരങ്ങളെയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ചു. മുറയിലെ താരങ്ങളായ ഹ്രിദ്ധു ഹാറൂൺ, സുരാജ് വെഞ്ഞാറമ്മൂട്, മാല പാർവതി, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്,സംവിധായകൻ മുസ്തഫ,തിരക്കഥാകൃത്ത് സുരേഷ് ബാബു, ക്യാമറാമാൻ ഫാസിൽ നാസർ, സംഗീത സംവിധായകൻ ക്രിസ്റ്റി ജോബി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റോണി സക്കറിയ, പി ആർ ഓ പ്രതീഷ് ശേഖർ തുടങ്ങിയവർ വിക്രത്തിന്റെ പുതിയ ചിത്രമായ വീര ധീര ശൂരന്റെ മധുര ലൊക്കേഷനിലാണ് അദ്ദേഹത്തിനെ നേരിൽ കണ്ടത്. ആക്ഷൻ ഡ്രാമാ ജോണറിലുള്ള ചിത്രത്തിലെ ട്രയ്ലർ തന്നെ മനോഹരമെന്നും നവംബർ 8ന് റിലീസാകുന്ന ചിത്രം തിയേറ്ററിലും വൻ വിജയം ആകട്ടേയെന്നും അദ്ദേഹം ആശംസിച്ചു. മുറയിലെ താരങ്ങളോടും അണിയറപ്രവർത്തകരോടും ഏറെ നേരം ചിത്രത്തെക്കുറിച്ചു സംസാരിച്ച ചിയാൻ…
തുടർച്ചയായ മൂന്നാം വർഷവും സി എസ് ആർ മികവിനുള്ള മഹാത്മാ പുരസ്ക്കാരം നേടി യു എസ് ടി
പൊതു, സ്വകാര്യ, വികസന മേഖലകളിലെ സാമൂഹിക സ്വാധീനത്തിനുള്ള ഇന്ത്യയിലെ അഭിമാനകരമായ അവാർഡുകളിലൊന്നാണ് മഹാത്മാ പുരസ്‌ക്കാരങ്ങൾ യുഎസ്‌ടിയുടെ സിഎസ്ആർ ഗ്ലോബൽ പ്രോഗ്രാം മാനേജർ സ്മിത ശർമ്മയെ യങ് ചേഞ്ച് മേക്കർ ആയി തിരുവനന്തപുരം, ഒക്ടോബർ 29, 2024: കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി എസ് ആർ) സംരംഭങ്ങളിലൂടെ പൊതുസമൂഹത്തിൽ കാതലായ മാറ്റങ്ങളുണ്ടാക്കുന്നതിനായി നിരന്തരം പ്രവർത്തിക്കുന്ന പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, തുടർച്ചയായ മൂന്നാം വർഷവും മഹാത്മാ അവാർഡ് ഫോർ സി എസ് ആർ എക്സലൻസ് പുരസ്‌ക്കാരത്തിന് അർഹമായി. ഇതോടൊപ്പം യു എസ് ടിയുടെ സി എസ് ആർ ഗ്ലോബൽ പ്രോഗ്രാം മാനേജരായ സ്മിത ശർമ്മയെ മഹാത്മാ അവാർഡ് 2024 യങ് ചേഞ്ച് മേക്കർ ആയും പ്രഖ്യാപിച്ചു. വൈദഗ്ധ്യം, കഴിവ്, വിഭവങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി സമൂഹനന്മയ്ക്കായി സ്വാധീനം ചെലുത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് മഹാത്മാ പുരസ്‌ക്കാരങ്ങളിലൂടെ…