വര്‍ഗീസ് കോലത്തുപറമ്പിലിന്റെ മാതാവ് അന്നമ്മ മത്തായി അന്തരിച്ചു

തലവടി: കോണ്‍ഗ്രസ് തലവടി മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് കോലത്തുപറമ്പിലിന്റെ മാതാവും ആനപ്രമ്പാല്‍ കോലത്തുപറമ്പില്‍ വര്‍ഗീസ് മത്തായിയുടെ (കുഞ്ഞുമോന്‍) ഭാര്യയുമായ അന്നമ്മ മത്തായി (72) അന്തരിച്ചു. സംസ്‌കാരം ഡിസംബർ 02 ന് രാവിലെ 11.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ആനപ്രമ്പാല്‍ സെന്റ് ജോര്‍ജ്ജ്  ഓര്‍ത്തഡോക്സ് പള്ളിയില്‍. പരേത പാവുക്കര മൂര്‍ത്തിട്ട കുടുംബാംഗമാണ്. ഷൈനി,ഷിനു എന്നിവരും മക്കളാണ്. മരുമക്കള്‍: ലിബി വര്‍ഗീസ് (നിരണം), സജി ചാക്കോ മംഗലശേരില്‍ (തിരുവല്ല), സോണിയ ഷിനു (ഇടുക്കി). നിര്യാണത്തില്‍ കൊടിക്കുന്നിൽ സുരേഷ് എം.പി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, ഡി.സി.സി. വൈസ് പ്രസിഡന്‍റ്മാരായ സജി ജോസഫ്, ടിജിന്‍ ജോസഫ്, ജനറല്‍ സെക്രട്ടറിമാരായ കെ.ഗോപകുമാര്‍, റാംസെ ജെ.റ്റി, രമണി എസ് ഭാനു തുടങ്ങി രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചിച്ചു.

മഴവില്ല് ബാല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

മക്കരപ്പറമ്പ്: മലർവാടി ബാലസംഘം സംസ്ഥാന വ്യാപകമായി നടത്തിയ മഴവില്ല് ബാലചിത്ര രചന മത്സരത്തിന്റെ ഭാഗമായി മക്കരപ്പറമ്പ് ഏരിയയുടെ മത്സരങ്ങൾ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ നടന്നു. കിഡ്സ്, ബഡ്സ്, സബ്ജൂനിയർ, ജൂനിയർ കാറ്റഗറികളിലായി 600 ലധികം കുട്ടികൾ പങ്കെടുത്തു. പാരന്റിങ് ക്ലാസിന് 300 ഓളം രക്ഷിതാക്കളും പങ്കെടുത്തു. മലർവാടി സംസ്ഥാന കോ-ഓഡിനേറ്റർ മുസ്തഫ മങ്കട, ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ് എന്നിവർ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മലർവാടി മലപ്പുറം ജില്ല കോ-ഓഡിനേറ്റർ മുരിങ്ങേക്കല്‍ കുഞ്ഞിമുഹമ്മദ്, മലർവാടി ജില്ല സെക്രട്ടറി ഷഹീർ വടക്കാങ്ങര, പി.പി ഹൈദരലി, പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ, സൗദ ഇ.സി, ഇഹ്സാൻ സി.എച്ച്, റഹ്മത്ത് കീരംകുണ്ട്, വി.പി ബഷീർ എന്നിവർ നേതൃത്വം നൽകി. എൻ.കെ ശബീർ പാരന്റിങ് ക്ലാസ് അവതരിപ്പിച്ചു. ഫോട്ടോ: മലർവാടി ബാലസംഘം മഴവില്ല് ബാലചിത്ര…

സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി മർകസ് വിദ്യാർഥികൾ

കോഴിക്കോട്: ഇടുക്കിയിൽ നടന്ന അമ്പതാമത്‌ സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി മർകസ് വിദ്യാർഥികൾ. എറണാകുളം ചേരാനല്ലൂർ അൽ ഫാറൂഖിയ ഹയർസെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അബാൻ, ഒൻപതാം ക്ലാസ് വിദ്യാർഥി അഫ്രിൻ നവാസ് എന്നിവരാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ദേശീയ സൈക്കിൾ പോളോ മത്സരങ്ങളിൽ സ്ഥിര സാന്നിധ്യമാണ് ഇരുവരും. കായികാധ്യാപകൻ സുമേഷ് കെ.സിയുടെ കീഴിലാണ് പരിശീലനം നടത്തിയത്. കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, അധ്യാപകർ അഭിനന്ദിച്ചു.

തൈക്കകത്ത് കാറ്ററിംഗ് ഉടമ T. K. തോമസ് അന്തരിച്ചു

തിരുവൻവണ്ടൂർ : തൈക്കകത്ത് കാറ്ററിംഗ് ഉടമ T. K. തോമസ് ( 72 ) അന്തരിച്ചു. സംസ്കാരം ഡിസംബർ 1 ഞായറാഴ്ച 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം തിരുവൻവണ്ടൂർ സെന്റ് ഫ്രാൻസിസ് സാലസ് മലങ്കര ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ഉഴവൂർ നീറ്റ്കാട്ട് ഗീത തോമസ്. മക്കൾ: ഡോ. ജോയ്സ് തോമസ് (യു.എസ്.എ), ജിനു തോമസ് (ഓസ്ട്രേലിയ), ഡോ. ജീന തോമസ്. മരുമക്കൾ: ഡോ. നിത്യ ജോസഫ്, കുളത്രാമണ്ണിൽ മഴുക്കീർ, ഡിനു തോമസ് ഔക്കാട്ട് ഉഴവൂർ, ഡോ. വിനോയ് തോമസ് കണ്ടത്തിൽ ഇരമല്ലിക്കര. വാർത്ത: നിബു വെള്ളവന്താനം

സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ കേരള 2025: ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കൊച്ചി: ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസ് ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍, കേരള 2025-ന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങിലാണ് ലോഗോ പുറത്തിറക്കിയത്. ജനുവരി 25 മുതല്‍ ഫെബ്രുവരി 1 വരെ നടക്കുന്ന ഉച്ചകോടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വിദ്യാഭ്യാസം, സുസ്ഥിരത, നവീകരണം, സംരംഭകത്വം, എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമ്മിറ്റ് ഭാവി ലോകത്ത് കേരളത്തിന്റെ പങ്ക് നിര്‍ണയിക്കുന്നതിനായി വിഭാവനം ചെയ്തതാണ്. ജെയിന്‍ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസ്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയാണ് പ്രധാന വേദികള്‍. ആഗോള വിദഗ്ധര്‍ നയിക്കുന്ന സംവാദങ്ങള്‍, മാസ്റ്റര്‍ക്ലാസുകള്‍, ശില്‍പശാലകള്‍ കൂടാതെ റോബോട്ടിക്സിലും വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലുമുള്ള ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങള്‍ ഉള്‍കൊള്ളുന്ന എക്സ്പോകള്‍ എന്നിവയും സമ്മിറ്റിന്റെ ഭാഗമായി നടക്കും. ഇതിന് പുറമേ രാജ്യാന്തര പ്രശസ്തരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്ന സാംസ്‌കാരിക സായാഹ്നങ്ങളും…

കുടിവെള്ളം ലഭ്യമാക്കുന്നതിന് വേദനം നൽകി

മണ്ണാർക്കാട്: മണ്ണാർക്കാട് മുൻസിപ്പാലിറ്റി രണ്ടാം വാർഡ് പാണ്ടിക്കാട് ഭാഗത്ത് പത്തോളം കുടുംബങ്ങൾക്ക് വാട്ടർ അതോറിറ്റി ലൈൻ വെള്ളം കണക്ഷൻ ലഭിക്കുന്നതിനായി വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ അഡ്വ. ജോസ് ജോസഫിന് നിവേദനം നൽകി. ഏറെ കാലമായി പ്രദേശത്തെ കുടുംബങ്ങൾ കുടിവെള്ള കണക്ഷന് വേണ്ടി കാത്തിരിക്കുന്നു. പ്രസ്തുത കുടുംബങ്ങൾക്ക് വാട്ടർ കണക്ഷൻ ഉടൻ നൽകാനുള്ള നിർദ്ദേശം മണ്ണാർക്കാട്ടെ വാട്ടർ അതോറിറ്റി ഓഫീസിന് നൽകിയതായി അഡ്വ. ജോസ് ജോസഫ്‌ അറിയിച്ചു. വെള്ളം അടിസ്ഥാന ആവശ്യമാണെന്നും അത് ഏവർക്കും ലഭ്യമാക്കൽ ഇടത് സർക്കാർ നയം ആണെന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയിരുന്നു. ഐ എൻ എൽ ജില്ലാ സെക്രട്ടറി കെ.വി.അമീർ ന്റെ നേതൃത്വത്തിൽ പ്രദേശവാസികളായ നാരായണൻ കുട്ടി, പ്രസാദ്, ഉണ്ണിക്കൃഷ്ണൻ, ഷനോജ്, പ്രശാന്ത് എന്നിവർ നിവേദനം നൽകി.

കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവം ഉറുദു ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി മർകസ് കശ്മീരി വിദ്യാർഥികൾ

കാരന്തൂർ: കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഉറുദു മത്സര ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി മർകസ് കശ്മീരി വിദ്യാർഥികൾ. ജമ്മു കശ്മീരിലെ പൂഞ്ച്, ലോറൻ സ്വദേശികളായ മുഹമ്മദ് ജുനൈദ്, ഷർഫറാസ് അഹ്മദ്, മുഹമ്മദ് ഇഷ്ഫാഖ്, ഉമർ ഷുഹൈബ്, ബിലാൽ അഹ്മദ്, മുഹമ്മദ് റെഹാൻ, ഫൈസാൻ റെസ എന്നിവരാണ് കവിത രചന, പ്രഭാഷണം, കഥാ രചന, ഉപന്യാസ രചന എന്നീ ഉറുദു ഇനങ്ങളിൽ മികച്ച വിജയം നേടിയത്. കാരന്തൂർ മർകസ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ്ടു, എസ്.എസ്.എൽ.സി വിദ്യാർഥികളാണ്.  കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ കശ്മീരി വിദ്യാർഥികൾ സ്ഥിര സാന്നിധ്യമാണ്. വിജയികളെ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, അധ്യാപകർ അഭിനന്ദിച്ചു.

വിവാഹം നടക്കാന്‍ മന്ത്രവാദ ചികിത്സ: പത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 56കാരന് 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും

മലപ്പുറം: 56കാരന് 16 വർഷം കഠിനതടവും 1,10,000  രൂപ പിഴയും ശിക്ഷ. കാളികാവ് കെഎകെ പടിയിലെ കുന്നുമ്മൽ അബ്ദുൾ ഖാദറിനാണ് നിലമ്പൂർ അതിവേഗ പോക്‌സോ പ്രത്യേക കോടതി ജഡ്ജി കെപി ജോയി ശിക്ഷ വിധിച്ചത്. വിവാഹം നടക്കാനായി മന്ത്രവാദ ചികിത്സ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് 19 കാരിയെ ബോധം കെടുത്തി ഇയാള്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് യുവതി ഗര്‍ഭിണിയായി. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും രണ്ടു മാസവും അധികതടവ് അനുഭവിക്കണമെന്നും ഉത്തരവിട്ടു. പെട്ടെന്ന് വിവാഹം നടക്കാൻ മന്ത്രവാദ ചികിത്സ നടത്താമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി 19 കാരിയെ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയെ ബോധം കെടുത്തിയ ശേഷം ഇയാൾ പീഡിപ്പിക്കുകയായിരുന്നു. കുട്ടി പിന്നീട് ഗർഭിണിയായി. കുട്ടിയുടെ ഡി എൻ എ പരിശോധനയടക്കം നടത്തിയുള്ള തെളിവുകളാണ് പൊലീസ് സമർപ്പിച്ചത്. കേസിൽ നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന ടി സജീവനാണ്…

വീട്ടില്‍ ആളില്ലാത്ത സമയത്ത് 65 പവൻ സ്വർണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ച്ച ചെയ്തു; പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

പാലക്കാട്: അടച്ചിട്ട വീട്ടില്‍ നിന്ന് 65 പവൻ സ്വർണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും റാഡോ വാച്ചും കവര്‍ച്ച ചെയ്തതായി പരാതി. ഷൊർണൂര്‍ ത്രാങ്ങാലിയിൽ മൂച്ചിക്കൽ ബാലകൃഷ്ണൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി ബാലകൃഷ്ണൻ വീടു പൂട്ടി കവളപ്പാറയിലുള്ള മകളുടെ വീട്ടിൽ പോയിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. ഒറ്റപ്പാലം പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിനുള്ള അന്വേഷണം ഊർജിതമാക്കിയാതായി പൊലീസ് അറിയിച്ചു. അതേസമയം, വയനാട് കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വെണ്ണിയോട് പ്രദേശത്ത് ദിവസങ്ങളോളം ഭീതി പടർത്തിയ മോഷ്ടാവിനെ പൊലീസ് പിടികൂടി. നിരവധി മോഷണ കേസുകളില്‍ പ്രതിയായ പടിഞ്ഞാറത്തറ കുന്നത്ത് വീട്ടില്‍ ഇജിലാല്‍ എന്ന അപ്പു (30) വിനെയാണ് അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റ ഡിവൈഎസ്പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഈ മാസം 22ന് പുലര്‍ച്ചെയാണ് വെണ്ണിയോട് സ്വദേശിയായ മോയിന്‍ഹാജിയുടെ…

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നവംബർ 30ന് വയനാട് സന്ദർശിക്കും

കല്പറ്റ: കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും അദ്ദേഹത്തിൻ്റെ സഹോദരി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേരയും നവംബര്‍ 30 ശനിയാഴ്ചയും ഞായറാഴ്ചയും വയനാട് ലോക്‌സഭാ മണ്ഡലം സന്ദർശിക്കും. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ വയനാട് എംപിയായി പ്രിയങ്ക ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വോട്ടർമാരോടുള്ള നന്ദി അറിയിക്കാനാണ് ഇരുവരും എത്തുന്നത്. ശനിയാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങുന്ന ഇരുവരും ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ മുക്കത്ത് പൊതുയോഗത്തിൽ പങ്കെടുക്കും. പിന്നീട് മലപ്പുറം ജില്ലയിലെ കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളിൽ പങ്കെടുക്കും. ഞായറാഴ്ച വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിലെ സ്വാഗതസംഘം പരിപാടികളിൽ പങ്കെടുക്കും. ഇതേത്തുടർന്ന് പാർലമെൻ്റ് സമ്മേളനത്തിനായി കോഴിക്കോട്ടുനിന്നും ഡൽഹിയിലേക്ക് പോകുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി…