ആത്മീയത വിശ്വാസികളെ നവീകരിക്കും: കാന്തപുരം

അഹ്ദലിയ്യയും അനുസ്മരണ സംഗമവും സമാപിച്ചു കോഴിക്കോട്: ആത്മീയത വിശ്വാസികളുടെ ജീവിതത്തെ ചിട്ടപ്പെടുത്തുമെന്നും അച്ചടക്കമുള്ള ജനതയായി വളരാൻ അവരെ പ്രാപ്തരാക്കുമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസിൽ നടന്ന അഹ്ദലിയ്യയും അനുസ്മരണ സംഗമവും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെയും ദ്രോഹിക്കാതെ സമൂഹ നന്മ ചെയ്ത് ജീവിക്കാനാണ് ആത്മീയത പാകപ്പെടുത്തുന്നത്. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി അടക്കമുള്ള ആത്മീയ നായകരും സമസ്തയുടെ സാരഥികളും ഈ സന്ദേശമാണ് സമൂഹത്തിന് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിച്ച ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിച്ചു. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും സുന്നി പ്രാസ്ഥാനിക ചലനങ്ങളുടെയും നേതൃത്വമായിരുന്ന താജുൽ ഉലമ…

കെ. ടി. ജലീൽ മുസ്ലിംകളെ സംഘപരിവാറിന് ഒറ്റിക്കൊടുക്കുന്നു: വെൽഫെയർ പാർട്ടി

മലപ്പുറം: കെ. ടി. ജലീൽ സ്വർണക്കടത്തിൽ ഏറ്റവുമധികം മുസ്ലിംകളാണുള്ളതെന്ന് നൽകിയ പ്രസ്താവന സംഘപരിവാറിന് വേണ്ടിയുള്ള വിടുപണിയാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് വിലയിരുത്തി. ഏത് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് കെ. ടി. ജലീൽ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അദ്ദേഹം തന്നെയാണ് വ്യക്തമാക്കേണ്ടതെന്ന് അവർ പറഞ്ഞു. മലപ്പുറത്തെ ക്രിമിനൽവൽക്കരിക്കാൻ സംഘപരിവാർ വംശീയ അജണ്ടയെ പിന്തുണയ്ക്കുന്ന ഒരു നടത്തിപ്പുകാരനായി കെ. ടി. ജലീൽ മാറിയിരിക്കുകയാണ്. പിണറായി വിജയൻ നേരിടുന്ന പ്രതിസന്ധിയെ മറികടക്കാനും അതോടൊപ്പം തന്നെ വ്യക്തി താൽപര്യങ്ങൾ നടത്തിയെടുക്കാനും സംഘപരിവാറിനുപോലും പറയാൻ മടിയുള്ള വംശീയ നുണകളാണ് ഇടതുപക്ഷ സഹയാത്രികൻ എന്ന് അവകാശപ്പെടുന്ന കെ. ടി. ജലീൽ പറയുന്നത്. തന്നെ വിജയിപ്പിച്ച മലപ്പുറത്തെ ജനങ്ങളെ, തന്റെ വിധേയത്വ രാഷ്ട്രീയത്തിനായി, സമ്പൂർണമായും സംഘപരിവാറിന് ഒറ്റിക്കൊടുക്കുകയാണ് കെ. ടി. ജലീൽ. ഈ പ്രവർത്തിക്കു മലപ്പുറത്തെ ജനങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്ന് എക്സിക്യൂട്ടീവ് മുന്നറിയിപ്പു നൽകി. ജില്ലാ…

നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്‌പോര്; സ്പീക്കര്‍ സഭ നിര്‍ത്തി വെച്ചു

തിരുവനന്തപുരം: കേരള നിയമസഭാ ചരിത്രത്തിൽ സമീപകാലതൊന്നും കണ്ടിട്ടില്ലാത്ത വിധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിലുള്ള വാക്‌പോരാട്ടമാണ് ദിവസത്തിൻ്റെ പ്രക്ഷുബ്ധമായ നടപടികൾക്ക് വഴിവെച്ചത്. ഇരുവരും തമ്മില്‍ പരസ്പരം കൊമ്പ് കോർക്കുന്ന കാഴ്ചക്കും ഇന്ന് നിയമസഭ സാക്ഷ്യം വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും വി ഡി സതീശനും സിനിമാ സ്റ്റൈലിലാണ് ഇന്ന് സഭയിൽ വാക്കു തർക്കം ഉണ്ടായത്. ഇരുവരും തമ്മിൽ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയപ്പോൾ പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് ചാടി കയറുന്ന നാടകീയ മുഹൂർത്തങ്ങൾക്കും സഭ ഇന്ന് സാക്ഷിയായി. സ്പീക്കറുടെ ഇരിപ്പിടത്തിനടുത്തേക്ക് അൻവർ സാദത്ത്, ഐസി ബാലകൃഷ്ണൻ, മാത്യു കുഴൽനാടൻ എന്നീ പ്രതിപക്ഷ എംഎൽഎമാർ ഇരച്ചെത്തിയതോടെ വാച്ച് ആൻഡ് വാർഡ് എംഎൽഎമാരെ തടയുകയും കൂടുതൽ ജീവനക്കാർ സ്പീക്കർക്ക് ചുറ്റും സുരക്ഷാ വലയം തീർക്കുകയും ചെയ്തു. ഭരണപക്ഷവും നടുത്തളത്തിൽ ഇറങ്ങിയതോടെ പരിധി വിട്ട പല രംഗങ്ങൾക്കും സഭ…

വിജയോത്സവം ഉദ്ഘാടനവും അനുമോദനവും

കുന്ദമംഗലം: കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ ഈ വർഷത്തെ എസ് എസ് എൽ സി വിജയോത്സവം പദ്ധതി ആരംഭിച്ചു. കേരള മിനറൽ ഡവലപ്മെൻറ് കോർപറേഷൻ ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ പദ്ധതി ഉദ്ഘാടനം ചെയ്തു. ആൾ കേരള കിക്ക് ബോക്സിംഗ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ സ്കൂളിലെ മുഹമ്മദ് അദ്‌നാൻ പി.ടിയെ ചടങ്ങിൽ അനുമോദിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് ഷമീം കെ കെ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ ആമുഖപ്രസംഗം നടത്തി. നിശാദ് തിരൂർ മോട്ടിവേഷൻ ക്ലാസിന് നേതൃത്യം നൽകി. അബ്ദുൽ ജലീൽ കെ, പി സി എ റഹീം, അസീസ് ഇ എ, ഹാശിദ് കെ, നൗശാദ് വി സംബന്ധിച്ചു. ശക്കീർ സി കെ സ്വാഗതവും സ്കൂൾ ലീഡർ മുഹമ്മദ് അൻസഫ് നന്ദിയും പറഞ്ഞു.

ഞാനൊരു ലഹരി ഉപയോക്താവല്ല; ഗുണ്ടാ നേതാവ് ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ല: പ്രയാഗ മാര്‍ട്ടിന്‍

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശിനെതിരായ മയക്കുമരുന്ന് കേസിൽ റിമാൻഡ് റിപ്പോർട്ടിൽ മലയാള സിനിമാ താരങ്ങളുടെ പേരും. നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിൻ്റെ മുറി സന്ദർശിക്കാറുണ്ടെന്നാണ് പോലീസ് റിപ്പോർട്ടില്‍ പറയുന്നത്. എന്നാൽ, ഓം പ്രകാശുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് പ്രയാഗ മാർട്ടിൻ മാധ്യമങ്ങളോട് പറഞ്ഞു. ഞാനൊരു ലഹരി ഉപയോക്താവല്ല. ഇന്നുവരെ ലഹരി വസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും പ്രയാഗ മാർട്ടിൻ പറഞ്ഞു. അതേസമയം, ഓംപ്രകാശിനെ കാണാന്‍ രണ്ട് സിനിമാ താരങ്ങള്‍ എത്തിയതായി പൊലീസ് പറയുന്നു. അവര്‍ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും ആണെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇരുപതോളം പേരാണ് കഴിഞ്ഞ ദിവസം ഓംപ്രകാശിന്റെ മുറിയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ആകെ മൂന്ന് മുറികളാണ് ഓംപ്രകാശ് കൊച്ചിയിലെ നക്ഷത്രഹോട്ടലില്‍ ബുക്ക് ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് ഓംപ്രകാശിനെയും സുഹൃത്തിനെയും പൊലീസ്…

മണ്ണാറശ്ശാല നാഗരാജ ക്ഷേത്ര ആയില്യ മഹോത്സവം; സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബര്‍ 26 ന് അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം ദിനമായ ഒക്ടോബര്‍ 26 ശനിയാഴ്ച ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും. തുലാമാസത്തിലെ ആയില്യമാണ് മണ്ണാറശാല ആയില്യം എന്നറിയപ്പെടുന്നത്. പൊതുവെ നാഗദൈവങ്ങള്‍ക്ക് പ്രധാന്യമുള്ള ദിനമാണ് ഓരോ മാസത്തിലെയും ആയില്യം. സ്ത്രീകള്‍ പൂജാദികര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചടങ്ങ് എന്ന പ്രത്യേകതയും ചടങ്ങിനുണ്ട്. മണ്ണാറശാല ആയില്യത്തിന് പിന്നിൽ നിരവധി കഥകളാണ് ഉള്ളത്. അതിൽ ഒന്നാണ് സർപ്പ പ്രീതിയാൽ ശ്രീദേവി അന്തർജ്ജനം ഗർഭവതിയാവുകയും രണ്ടു കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തു. ഒരാൾ മനുഷ്യശിശുവും മറ്റെയാൾ അഞ്ചുതലയുളള സര്‍പ്പശിശുവും ആയിരുന്നു. മനുഷ്യശിശു ഗൃഹസ്ഥാശ്രമത്തിലേക്ക്‌ കടന്നു. സർപ്പശിശു ഇല്ലത്തെ നഗരാജാവായി വാഴുകയും ചെയ്തു. ഇവിടെ നാഗരാജാവ്‌ ചിരംജീവിയായി വാഴുന്നു എന്ന്‌ വിശ്വസിക്കപ്പെടുന്നു. നിലവറയില്‍ കുടികൊള്ളുന്ന നാഗരാജാവിനെ വര്‍ഷത്തിലൊരിക്കല്‍ നേരിട്ടുകാണാന്‍…

സുസ്ഥിര കേരളം ആക്ഷന്‍ കൗൺസിലിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുവാൻ സമൂഹത്തെ പ്രാപ്തരാക്കുവാൻ വേണ്ടി രൂപം കൊടുത്ത സുസ്ഥിര കേരളം ആക്ഷൻ കൗൺസിലിന്റെ ചെയർമാനായി ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയെ തെരഞ്ഞെടുത്തു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തിരുവനന്തപുരം അതി ഭദ്രാസനം ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ അധ്യക്ഷത വഹിച്ചു. കേന്ദ്രഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞാനായിരുന്ന ജോൺ മത്തായിയാണ് എക്സിക്യൂട്ടീവ് ചെയർമാൻ. ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ ജനറൽ സെക്രട്ടറി ജോർജ്ജ് സെബാസ്റ്റ്യനാണ് സുസ്ഥിരകേരളത്തിന്റെ ജനറൽ സെക്രട്ടറി. ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തിരുവനന്തപുരം അതി ഭദ്രാസനം ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ, പാളയം ഇമാം ഡോ.സുഹൈബ് മൗലവി, ലൂഥറൻസ് സഭ ബിഷപ്പ് ഡോ. മോഹൻ മാനുവൽ , ചരിത്രകാരനായ ഡോ.എം ജി ശശിഭൂഷൻ, മാർക്കോസ് എബ്രഹാം, ഡോ. കെ.കെ. മനോജൻ (ഗോകുലം) , ബേബിമാത്യൂ (സോമതീരം), പ്രൊഫ. ഷേർലി…

ശ്രദ്ധേയമായി സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ്

കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മുവ്‌മെന്റ് സംഘടിപ്പിച്ച യൂത്ത് ബിസിനസ് കോണ്‍ക്ലൈവ് 2024 ശ്രദ്ധേയമായി. കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടന്ന കോണ്‍ക്ലൈവില്‍ 2000ലധികം സംരംഭകര്‍ പങ്കെടുത്തു. മൂന്ന് വേദികളിലായി 20 സെഷനുകളാണ് പരിപാടിയില്‍ ഉണ്ടായിരുന്നത്. കോണ്‍ക്ലൈവിന്റെ ഭാഗമായി 100 ഇന്ററാക്ടീവ് സ്റ്റാളുകളടങ്ങുന്ന വിപുലമായ കണക്ടിംഗ് എക്‌സ്‌പോയും നടന്നു. വിവിധ സെഷനുകളിലായി എമ്പതിലധികം അതിഥികളാണ് പങ്കെടുത്തത്. രാവിലെ 9 മണിമുതല്‍ തന്നെ എക്‌സ്‌പോയും മറ്റു സംവിധാനങ്ങളും സജീവമായിരുന്നു. തുടര്‍ന്ന് 10 മണിക്ക് ആരംഭിച്ച ഉല്‍ഘാടന സമ്മേളനത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി മുജീബുറഹ്‌മാന്‍ കോണ്‍ക്ലൈവിന്റെ ഔദ്യോഗിക ഉല്‍ഘാടനം നിര്‍വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയം-വാണിജ്യ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത സെഷനില്‍ പി.വി. അബ്ദുല്‍ വാഹാബ് എം.പി മുഖ്യാതിഥിയായിരുന്നു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറാ അംഗം നഹാസ് മാള പ്രഭാഷണം നിര്‍വഹിച്ചു. ഗള്‍ഫാര്‍ മുഹമ്മദലിയുടെ…

പാഞ്ചജന്യം ഭാരതം സ്ഥാപക ദിനം; പ്രഭാഷണ പരമ്പര ഇന്ന് മുതൽ

എടത്വ: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയ ആദ്ധ്യാത്മിക സാംസ്കാരിക കൂട്ടായ്മയായ പാഞ്ചജന്യം ഭാരതം ദേശീയ ചെയർമാനായി ബഹിരാകാശ ശാസ്ത്രജ്ഞനും പ്രഭാഷകനുമായ ഡോ.ടി.പി.ശശികുമാറിനെ തിരഞ്ഞെടുത്തു. ദേശീയ ഉപദേശക സമിതിയിലേക്ക് ഡോ.ജെ.എം.ദേവയെ (അക്ഷർധാം ഡൽഹി) ഉൾപ്പെടുത്തി. വർക്കിംഗ് ചെയർമാനായി ആർ.ആർ.നായർ, വൈസ് ചെയർമാനായി കുടശ്ശനാട് മുരളി, കോർ കമ്മറ്റിയംഗമായി ശ്രീകുമാർ ഇരുപ്പക്കാട്ട് എന്നിവരെയും നിയോഗിച്ചുകൊണ്ട് ഉന്നതാധികാര സമിതി പുനസംഘടിപ്പിച്ചു. പാഞ്ചജന്യം ഭാരതം അഞ്ചാമത് സ്ഥാപക ദിനത്തിനു (വിജയദശമി) മുന്നോടിയായി ഇന്ന് മുതൽ 13 വരെ പ്രഭാഷണ പരമ്പരകൾ സംഘടിപ്പിക്കുന്നതിനും ആർ.ആർ.നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദേശീയസമിതിയോഗം തീരുമാനിച്ചു. ഡോ.എൻ.ജി. മേനോൻ, ഡോ.ഇ.എം.ജി. നായർ, ഡോ.എം.വി. നടേശൻ, വിനോദ്കുമാർ കല്ലേത്ത്, അഡ്വ.കെ. ഗിരീഷ്കുമാർ, കെ.നന്ദകുമാർ, എം.കെ.ശശിയപ്പൻ, ശ്യാമളാ സോമൻ, ഡോ. ലക്ഷ്മി കാനത്ത്, ഡോ.അനിതാ ശങ്കർ, സതി സുനിൽ എന്നിവർ പ്രസംഗിച്ചു. ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട ഡോ. ടിപി ശശികുമാർ 1989 മുതൽ രണ്ട്…

ഡോ. അബ്ദുല്ല മഅ്തൂഖിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു

നോളജ് സിറ്റി: മുന്‍ കുവൈത്ത് ഔഖാഫ്, നിയമ മന്ത്രിയും നിലവിലെ യുഎന്‍ സെക്രട്ടറി ജനറലിന്റെ ഹ്യുമാനിറ്റേറിയന്‍ ഉപദേഷ്ടാവും ആയ ഡോ. അബ്ദുല്ല മഅ്തൂഖിന്റെ ജീവചരിത്രം പുറത്തിറങ്ങി. മര്‍കസ് നോളജ് സിറ്റിയിലെ ഗവേഷണ- പ്രസാധക സംരംഭമായ മലൈബാര്‍ ഫൗണ്ടേഷന്‍ കുവൈറ്റ് ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഇസ്ലാമിക് ചാരിറ്റി ഓര്‍ഗനൈസേഷന്‍ മിഡില്‍ ഈസ്റ്റിലെ സി എസ് ആര്‍ സംഘടനകളുടെ കൂട്ടയ്മയായ റീജിയണല്‍ നെറ്റ് വര്‍ക്ക് ഫോര്‍ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി എന്നിവരും ചേര്‍ന്ന് സംയുക്തമായാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടന്ന പ്രത്യേക ചടങ്ങില്‍ മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി ഡോ. അബ്ദുല്ല മഅ്തൂഖിന് ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, സി എ ഒ അഡ്വ. തന്‍വീര്‍…