ശ്രദ്ധേയമായി സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ്

കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മുവ്‌മെന്റ് സംഘടിപ്പിച്ച യൂത്ത് ബിസിനസ് കോണ്‍ക്ലൈവ് 2024 ശ്രദ്ധേയമായി. കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടന്ന കോണ്‍ക്ലൈവില്‍ 2000ലധികം സംരംഭകര്‍ പങ്കെടുത്തു. മൂന്ന് വേദികളിലായി 20 സെഷനുകളാണ് പരിപാടിയില്‍ ഉണ്ടായിരുന്നത്. കോണ്‍ക്ലൈവിന്റെ ഭാഗമായി 100 ഇന്ററാക്ടീവ് സ്റ്റാളുകളടങ്ങുന്ന വിപുലമായ കണക്ടിംഗ് എക്‌സ്‌പോയും നടന്നു. വിവിധ സെഷനുകളിലായി എമ്പതിലധികം അതിഥികളാണ് പങ്കെടുത്തത്. രാവിലെ 9 മണിമുതല്‍ തന്നെ എക്‌സ്‌പോയും മറ്റു സംവിധാനങ്ങളും സജീവമായിരുന്നു. തുടര്‍ന്ന് 10 മണിക്ക് ആരംഭിച്ച ഉല്‍ഘാടന സമ്മേളനത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി മുജീബുറഹ്‌മാന്‍ കോണ്‍ക്ലൈവിന്റെ ഔദ്യോഗിക ഉല്‍ഘാടനം നിര്‍വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയം-വാണിജ്യ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത സെഷനില്‍ പി.വി. അബ്ദുല്‍ വാഹാബ് എം.പി മുഖ്യാതിഥിയായിരുന്നു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറാ അംഗം നഹാസ് മാള പ്രഭാഷണം നിര്‍വഹിച്ചു. ഗള്‍ഫാര്‍ മുഹമ്മദലിയുടെ…

പാഞ്ചജന്യം ഭാരതം സ്ഥാപക ദിനം; പ്രഭാഷണ പരമ്പര ഇന്ന് മുതൽ

എടത്വ: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയ ആദ്ധ്യാത്മിക സാംസ്കാരിക കൂട്ടായ്മയായ പാഞ്ചജന്യം ഭാരതം ദേശീയ ചെയർമാനായി ബഹിരാകാശ ശാസ്ത്രജ്ഞനും പ്രഭാഷകനുമായ ഡോ.ടി.പി.ശശികുമാറിനെ തിരഞ്ഞെടുത്തു. ദേശീയ ഉപദേശക സമിതിയിലേക്ക് ഡോ.ജെ.എം.ദേവയെ (അക്ഷർധാം ഡൽഹി) ഉൾപ്പെടുത്തി. വർക്കിംഗ് ചെയർമാനായി ആർ.ആർ.നായർ, വൈസ് ചെയർമാനായി കുടശ്ശനാട് മുരളി, കോർ കമ്മറ്റിയംഗമായി ശ്രീകുമാർ ഇരുപ്പക്കാട്ട് എന്നിവരെയും നിയോഗിച്ചുകൊണ്ട് ഉന്നതാധികാര സമിതി പുനസംഘടിപ്പിച്ചു. പാഞ്ചജന്യം ഭാരതം അഞ്ചാമത് സ്ഥാപക ദിനത്തിനു (വിജയദശമി) മുന്നോടിയായി ഇന്ന് മുതൽ 13 വരെ പ്രഭാഷണ പരമ്പരകൾ സംഘടിപ്പിക്കുന്നതിനും ആർ.ആർ.നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദേശീയസമിതിയോഗം തീരുമാനിച്ചു. ഡോ.എൻ.ജി. മേനോൻ, ഡോ.ഇ.എം.ജി. നായർ, ഡോ.എം.വി. നടേശൻ, വിനോദ്കുമാർ കല്ലേത്ത്, അഡ്വ.കെ. ഗിരീഷ്കുമാർ, കെ.നന്ദകുമാർ, എം.കെ.ശശിയപ്പൻ, ശ്യാമളാ സോമൻ, ഡോ. ലക്ഷ്മി കാനത്ത്, ഡോ.അനിതാ ശങ്കർ, സതി സുനിൽ എന്നിവർ പ്രസംഗിച്ചു. ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട ഡോ. ടിപി ശശികുമാർ 1989 മുതൽ രണ്ട്…

ഡോ. അബ്ദുല്ല മഅ്തൂഖിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു

നോളജ് സിറ്റി: മുന്‍ കുവൈത്ത് ഔഖാഫ്, നിയമ മന്ത്രിയും നിലവിലെ യുഎന്‍ സെക്രട്ടറി ജനറലിന്റെ ഹ്യുമാനിറ്റേറിയന്‍ ഉപദേഷ്ടാവും ആയ ഡോ. അബ്ദുല്ല മഅ്തൂഖിന്റെ ജീവചരിത്രം പുറത്തിറങ്ങി. മര്‍കസ് നോളജ് സിറ്റിയിലെ ഗവേഷണ- പ്രസാധക സംരംഭമായ മലൈബാര്‍ ഫൗണ്ടേഷന്‍ കുവൈറ്റ് ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഇസ്ലാമിക് ചാരിറ്റി ഓര്‍ഗനൈസേഷന്‍ മിഡില്‍ ഈസ്റ്റിലെ സി എസ് ആര്‍ സംഘടനകളുടെ കൂട്ടയ്മയായ റീജിയണല്‍ നെറ്റ് വര്‍ക്ക് ഫോര്‍ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി എന്നിവരും ചേര്‍ന്ന് സംയുക്തമായാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടന്ന പ്രത്യേക ചടങ്ങില്‍ മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി ഡോ. അബ്ദുല്ല മഅ്തൂഖിന് ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, സി എ ഒ അഡ്വ. തന്‍വീര്‍…

അഹ്ദലിയ്യയും അനുസ്മരണ സംഗമവും ഇന്ന്(ശനി) മർകസിൽ

കോഴിക്കോട്: മർകസിലെ മാസാന്ത ആത്മീയ സദസ്സായ അഹ്ദലിയ്യയും അനുസ്മരണ സംഗമവും ഇന്ന്(ശനി) നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും സുന്നി പ്രാസ്ഥാനിക ചലനങ്ങളുടെയും നേതൃത്വമായിരുന്ന താജുൽ ഉലമ സയ്യിദ് അബ്‌ദുറഹ്‌മാൻ ബുഖാരി ഉള്ളാൾ, വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി, സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ, നൂറുൽ ഉലമ എം എ അബ്ദുൽ ഖാദിർ മുസ്‌ലിയാർ, എ പി മുഹമ്മദ് മുസ്‌ലിയാർ, നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാർ, പടനിലം ഹുസൈൻ മുസ്‌ലിയാർ എന്നിവരെ ചടങ്ങിൽ അനുസ്മരിക്കും. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിക്കുന്ന ചടങ്ങ്‌ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ വൈകുന്നേരം ഏഴിന് ആരംഭിക്കും. മർകസ് സാരഥി സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. നൗശാദ് സഖാഫി കൂരാറ പ്രഭാഷണം നടത്തും. മതവിദ്യാർഥികളും ഖുർആൻ…

ഉഷ്ണകാല ആര്‍ടിക് പര്യവേഷണം വിജയകരമായി പൂര്‍ത്തിയാക്കി ജെയിന്‍ യൂണിവേഴ്‌സിറ്റി

കൊച്ചി: ഇന്ത്യയുടെ ഉഷ്ണകാല ആര്‍ടിക് പര്യവേഷണത്തില്‍ പങ്കുചേര്‍ന്ന കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. അസോസിയേറ്റ് പ്രൊഫസറും സ്‌കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐടി ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. ഫെലിക്‌സ് എം ഫിലിപ് ഉള്‍പ്പെടെ എട്ട് പേരടങ്ങിയ സംഘമായിരുന്നു ഇന്ത്യയുടേത്. രണ്ടാം തവണയും ഉഷ്ണകാല പര്യവേഷണത്തില്‍ പങ്കുചേര്‍ന്ന ഡോ. ഫെലിക്‌സ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി തിരികെയെത്തി. ഇദ്ദേഹത്തെ കൂടാതെ, രണ്ട് മലയാളി ഗവേഷകര്‍ കൂടി സംഘത്തിലുണ്ടായിരുന്നു. ഉഷ്ണകാലത്ത് ദ്രുവമേഖലയിലെ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ശാസ്ത്രീയമായി പഠിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയുമായിരുന്നു ഡോ.ഫെലിക്‌സിന്റെ ദൗത്യം. ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസിലെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐടി, മറൈന്‍ സയന്‍സ് വിഭാഗം വികസിപ്പിച്ചെടുത്ത എഐ അധിഷ്ഠിത പഠന മാതൃകയാണ് ആര്‍ടിക് പര്യവേഷണത്തിനായി ഉപയോഗിച്ചത്. നോര്‍വെയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ഗവേഷണകേന്ദ്രമായ…

വിജയോടൊപ്പം മലയാളികളായ നരേനും പ്രിയാ മണിയും മമിതാ ബൈജുവും; ദളപതി 69ന് തുടക്കമായി

ദളപതി വിജയുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ പൂജ ഇന്ന് ചെന്നൈയിൽ നടന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോളും പൂജാഹെഡ്ഗെയും പ്രിയാമണിയും മമിതാ ബൈജു, നരേൻ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ പൂജയിൽ വിജയ്‌ക്കൊപ്പം പൂജ ഹെഡ്ഗേ, നരേൻ,ബോബി ഡിയോൾ, മമിതാ ബൈജു തുടങ്ങിയവരും നിർമ്മാതാക്കളും ചിത്രത്തിന്റെ അണിയറപ്രവർത്തകരും പങ്കെടുത്തു. കലാമൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമ്മിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. 2025 ഒക്ടോബറിൽ ദളപതി 69 തിയേറ്ററിലേക്കെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. ബ്ലോക്ബസ്റ്ററുകള്‍ സമ്മാനിച്ച പ്രേക്ഷകരുടെ പ്രിയതാരം വിജയുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ…

യൂത്ത് ബിസിനസ് കോൺക്ലേവ്: ആപ്പ് ലോഞ്ച് ചെയ്തു

കോഴിക്കോട്: ഞായറാഴ്ച കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന യൂത്ത് ബിസിനസ് കോൺക്ലേവിന്റെ മൊബൈൽ ആപ്പ് എം.കെ. മുനീർ എം.എൽ.എ ലോഞ്ച് ചെയ്തു. പങ്കെടുക്കുന്നവർക്ക് പരിപാടി സംബന്ധിച്ച വിവരങ്ങൾ കൈമാറൽ, നെറ്റ്‍വർക്കിങ് തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻവിധം കഴിയും വിധമാണ് ആപ്പ് തയാർ ചെയ്തിരിക്കുന്നത്. ഉദ്ഘാടന പരിപാടിയിൽ സംസ്ഥാന സെക്രട്ടറിമാരായ വി.പി. റഷാദ്, സ്വാലിഹ് ടി.പി, തൻസീർ ലത്വീഫ്, സിറ്റി സെക്രട്ടറി ശമീം ചെറുവണ്ണൂർ, ജില്ലാ സെക്രട്ടറി അഫീഫ് വള്ളിൽ എന്നിവർ സംബന്ധിച്ചു.

മനാഫിനെതിരെ കേസെടുക്കാൻ കുടുംബം ആവശ്യപ്പെട്ടിട്ടില്ല; സൈബര്‍ ആക്രമണത്തിനെതിരെ അന്വേഷണം നടത്തും: പോലീസ്

കോഴിക്കോട്: ഷിരൂർ ഉരുൾപൊട്ടലിൽ മരിച്ച അർജുൻ്റെ കുടുംബം നൽകിയ കേസിൽ ലോറി ഉടമ മനാഫിനെ ഒഴിവാക്കുമെന്ന് പോലീസ്. മനാഫിനെതിരെ കേസെടുക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടില്ല. മനാഫിൻ്റെ വീഡിയോയ്ക്ക് കീഴിൽ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നതായി പരാതി ഉയർന്നിരുന്നു. പ്രാഥമികാന്വേഷണത്തിൻ്റെ ഭാഗമായാണ് മനാഫിൻ്റെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. മനാഫിനെ എഫ്ഐആറിൽ നിന്ന് ഒഴിവാക്കുമെന്നും പോലീസ് അറിയിച്ചു. അന്വേഷണം നടത്തി ആവശ്യമെങ്കിൽ മനാഫിനെ ഒഴിവാക്കുമെന്ന് ഇന്നലെ പൊലീസ് അറിയിച്ചിരുന്നു. അതേസമയം, സൈബർ ആക്രമണ പരാതിയിൽ മനാഫിനെ സാക്ഷിയാക്കും. സൈബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. ചില യൂട്യൂബർമാർക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചു.

തെലുങ്കു സിനിമാ ഷൂട്ടിംഗിനെത്തിച്ച നാട്ടാന കാട്ടിലേക്ക് ഓടിക്കയറി; തിരച്ചില്‍ തുടരുന്നു

കൊച്ചി: കോതമംഗലത്ത് തെലുങ്കു നടന്‍ വിജയ് ദേവരക്കൊണ്ട നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗിനായി എത്തിച്ച പുതുപ്പള്ളി സാധു എന്ന നാട്ടാന ഷൂട്ടിംഗിനിടെ കാട്ടിലേക്ക് ഓടിക്കയറി. ഇന്നലെ വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. മറ്റൊരു ആനയുമായി ഏറ്റുമുട്ടിയ ശേഷമാണ് കാട്ടിലേക്ക് ഓടിക്കയറിയത്. ഇന്നലെ രാത്രി 9 മണിവരെ കാട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കും. ഇപ്പോള്‍ മൂന്നാർ ഫോറസ്റ്റ് റേഞ്ചിലാണ് ആന ഉള്ളതെന്നാണ് വിവരം. കാട്ടാനകൾ ഏറെയുള്ള പ്രദേശത്താണ് ആന ഉള്ളതെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നത്. പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മറ്റൊരു ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ച് വന്നു. ഈ ആനയ്ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. മൂന്ന് പിടിയാനയെയും രണ്ടു കൊമ്പനാനകളെയുമാണ് ഷൂട്ടിങ്ങിന് എത്തിച്ചത്. ഒരാഴ്ചയായി വടാട്ടുപാറയിൽ ഷൂട്ടിംഗ് നടക്കുന്നുണ്ട്. മറ്റ് ആനകളെ വാഹനത്തിൽ കയറ്റി തിരികെ കൊണ്ടുപോയി.

പിണറായി വിജയന് അധികാരത്തിൽ തുടരാനുള്ള ധാർമികവും രാഷ്ട്രീയവുമായ അവകാശം നഷ്ടമായി: കെ സുരേന്ദ്രൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തിൽ തുടരാനുള്ള ധാർമികവും രാഷ്ട്രീയവുമായ അവകാശം നഷ്ടപ്പെട്ടുവെന്നും, അദ്ദേഹം ഉടന്‍ രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വെള്ളിയാഴ്ച ആവശ്യപ്പെട്ടു. കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് പാർട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്ന സുരേന്ദ്രൻ, കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനം അഭൂതപൂർവമായ അഴിമതിക്കും ഹവാല ഇടപാടുകൾക്കും സാക്ഷ്യം വഹിച്ചതായി അവകാശപ്പെട്ടു. ഈ വിഷയങ്ങൾ ഉയർത്തിക്കാട്ടി ഭരണമുന്നണിയുടെ പിന്തുണയുള്ള ഒരു നിയമസഭാംഗം രംഗത്തെത്തിയതിന് ശേഷവും അദ്ദേഹം ഉന്നയിച്ച വിഷയങ്ങളോട് പ്രതികരിക്കുന്നതിന് പകരം നിയമസഭാംഗത്തെ മോശമായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ഭരണകക്ഷിയായ ഇടതുമുന്നണിക്കുള്ളിൽ സ്ഥാനമില്ലെന്നാരോപിച്ച് സിപിഐയെ പരിഹസിച്ച അദ്ദേഹം പ്രതിപക്ഷ നേതാവ് വി ഡി സതീശനെ “പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ അംഗമായി പ്രവർത്തിച്ചതിന്” വിമര്‍ശിച്ചു. ബിജെപി ജില്ലാ പ്രസിഡൻ്റ് കെ എസ് ഷൈജു അദ്ധ്യക്ഷനായി. മഹാരാജാസ് കോളേജിന്…