‘കിരീടം’ സിനിമയിലെ കീരിക്കാടന്‍ ജോസ് (മോഹന്‍രാജ്) അന്തരിച്ചു

കൊച്ചി: നടന്‍ മോഹന്‍രാജ് അന്തരിച്ചു. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ കഠിനംകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി ശാരീരിക അവശതകളെ തുടര്‍ന്ന് സിനിമയില്‍ സജീവമായിരുന്നില്ല. സംസ്‌കാരെ നാളെ നടക്കും. മലയാള സിനിമയിലെ എണ്ണംപറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് മോഹന്‍രാജ്. കിരീടം എന്ന സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയ വേഷമാണ്. അദ്ദേഹം പാർക്കിൻസൺസ് രോഗബാധിതനായിരുന്നു. തിരുവനന്തപുരം കഠിനംകുളത്തെ വീട്ടിൽ വെച്ച് വൈകിട്ട് 3 മണിയോടെയായിരുന്നു അന്ത്യം. ആയുർവേദ ചികിത്സയ്ക്കായി ചെന്നൈയിൽ നിന്ന് ഒരു വർഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. മലയാള സിനിമയിലെ എണ്ണംപറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹന്‍രാജ്, കിരീടം സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഉള്‍പ്പെടെ മുന്നൂറോളം ചിത്രങ്ങളില്‍ അഭിനനിയിച്ചിട്ടുള്ള മോഹന്‍രാജ് എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറായിരുന്നു. 1988 ല്‍…

നദീ തീര സൗന്ദര്യവൽക്കരണവുമായി എടത്വ ജോർജിയൻ സംഘം

എടത്വ : ജോർജിയൻ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനത്തിൽ എടത്വ വില്ലേജ് ഓഫീസിന് പുറകുവശം വൃത്തിയാക്കി വൃക്ഷതൈ നട്ടു. വർഷങ്ങളായി ഉണ്ടായിരുന്ന മാലിന്യങ്ങളാണ് നീക്കം ചെയ്തത്. നദീ തീര പാർക്ക് വേണമെന്നുള്ള ദേശവാസികളുടെ ആവശ്യമാണ് ഇതോടൊപ്പം യാഥാർത്ഥ്യമാകുന്നത്. ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ അന്തരിച്ച ആന്റപ്പൻ അമ്പിയായത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് വേണ്ടി എടത്വ വിഷൻ 2020 എന്ന പദ്ധതിയിലൂടെ നദീ തീര സൗന്ദര്യവൽക്കരണം തുടക്കം കുറിച്ചെങ്കിലും പിന്നീട് പാതി വഴിയിൽ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. എന്നാൽ, എടത്വ പള്ളിയുടെ ചിലവിൽ കുരിശടി മുതൽ പള്ളി പാലം വരെയുള്ള ഭാഗങ്ങൾ മനോഹരമാക്കിയിട്ടുണ്ട്. വിനോദ സഞ്ചാരികളെയും തീർത്ഥാടകരെയും ആകർഷകമാക്കുന്ന നിലയില്‍ നദീ തീരം സൗന്ദര്യവത്ക്കരിക്കണമെന്നാണ് ആവശ്യം. എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി, തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രം, ചക്കുളത്തുകാവ് ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ജലമാർഗ്ഗവും എത്തുന്നതിന് എടത്വ ബോട്ട് ജെട്ടി ഉപകരിക്കും. ബോട്ട്…

സേവന പ്രവർത്തനങ്ങളിലേർപ്പെട്ടവർക്ക് കുടിവെള്ള വിതരണവുമായി എടത്വ ടൗൺ ലയൺസ് ക്ലബ്

എടത്വ: ഗാന്ധി ജയന്തി ദിനത്തിൽ സേവന പ്രവർത്തനങ്ങളിലേർപ്പെട്ടവർക്ക് കുടിവെള്ള വിതരണവുമായി എടത്വ ടൗൺ ലയൺസ് ക്ലബ്. എടത്വ ടൗണിൽ ശുചികരണ പ്രവർത്തനം നടത്തിയ വിവിധ സന്നദ്ധ സംഘടനകളുടെ ഭാരവാഹികള്‍ക്കും അംഗങ്ങൾക്കും ആണ് കുടിവെള്ളം വിതരണം ചെയ്തത്. ലയൺസ് ക്ളബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ നടന്ന ഗാന്ധി ജയന്തി ദിനാചരണം എടത്വ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ജി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ളബ് പ്രസിഡന്റ് ഡോ. ജോൺസൺ വി.ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ കുടിവെള്ള വിതരണം ഉദ്‌ഘാടനം നിർവഹിച്ചു. കെ ജയചന്ദ്രൻ നേതൃത്വം നല്‍കി.

ഈ സാമ്പത്തിക വർഷം 1000 ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് കേരളം 3 കോടി രൂപ സബ്‌സിഡി നൽകും.

തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം സംസ്ഥാനത്ത് ഇലക്‌ട്രോ ഓട്ടോറിക്ഷകൾ പ്രോത്സാഹിപ്പിക്കുന്നതിന് മൂന്ന് കോടി രൂപ സബ്‌സിഡി നൽകാൻ കേരള സർക്കാർ തീരുമാനിച്ചു. പദ്ധതി പ്രകാരം, ഇ-ഓട്ടോ വിലയുടെ 25% അല്ലെങ്കിൽ ₹30,000, ഏതാണോ കുറവ് അത് സംസ്ഥാനം നൽകും. 2024 വരെ സാധുതയുള്ള ഒരു ഇലക്ട്രിക് വാഹന നയം 2019-ൽ കൊണ്ടുവന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സൗജന്യ വാഹന രജിസ്ട്രേഷൻ, ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് നികുതി ഇളവ് എന്നിവ കൂടാതെ ഇ-ഓട്ടോറിക്ഷകൾ പ്രോത്സാഹിപ്പിക്കുന്നതിന് സബ്‌സിഡി നൽകുന്നു. സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിന് ടോൾ ഇളവ്, സൗജന്യ പാർക്കിംഗ്. ഇ-വെഹിക്കിൾ പോളിസി പ്രകാരം 3,667 ഇ-ഓട്ടോകൾക്ക് ഇതുവരെ 11 കോടി രൂപ സബ്‌സിഡി നൽകിയിട്ടുണ്ട്. ഇതിനകം 96 ഇ-ഓട്ടോകൾക്ക് ഈ വർഷം 30,000 രൂപ വീതം സബ്‌സിഡി നൽകിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ഇലക്ട്രിക്…

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും ഈ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന…

നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് മുന്‍‌കൂര്‍ ജാമ്യം ലഭിച്ച നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും. അതിനായി അന്വേഷണ സംഘത്തിന്റെ നോട്ടീസിനായി കാത്തിരിക്കാതെ ഇന്നുതന്നെ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിയമോപദേശം. പരാതിക്കാരിക്ക് ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതിയിൽ നടത്തിയ വാദം ശരിവെക്കുന്ന തെളിവുകൾ ശേഖരിച്ച് നൽകാനും നിർദ്ദേശമുണ്ട്. കൃത്യമായ തെളിവുകൾ ലഭിച്ചാൽ ഇന്നുതന്നെ അന്വേഷണ സംഘത്തിന് മുന്നിലെത്തും. അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യത്തിൽ വിട്ടയക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം. ഹർജി പരിഗണിക്കവേ സംസ്ഥാന സർക്കാരിനെതിരെ സുപ്രീം കോടതി നടത്തിയ വിമർശനങ്ങളാണ് സിദ്ദിഖിന് ആത്മവിശ്വാസം. പരാതിയിൽ പറയുന്ന ആരോപണങ്ങളിൽ സിദ്ദിഖിനെതിരെ കൃത്യമായ തെളിവുകൾ അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ പരാതിക്കാരിക്കെതിരായ തെളിവുകൾ ശേഖരിക്കുക സിദ്ദിഖിന് വെല്ലുവിളിയാകും. രണ്ടാഴ്ച സമയമാണ് അന്വേഷണ സംഘത്തിന്‍റെ മുന്നിലുള്ളത്. ഈ സമയത്തിനുള്ളിൽ ബലാത്സംഗക്കേസില്‍ അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. സുപ്രിംകോടതി…

മുഖ്യമന്ത്രി മാപ്പ് പറയണം: വെൽഫെയർ പാർട്ടി

പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പിടിക്കപ്പെടുന്ന സ്വർണം മലപ്പുറം ജില്ലയുമായി മാത്രം ബന്ധിപ്പിച്ച്, മലപ്പുറത്തെ കുറിച്ചുള്ള വംശീയ മുൻവിധികൾക്ക് ശക്തിപകരുന്ന വിധത്തിൽ നേരത്തെ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച പരാമർശങ്ങൾ തിരുത്തി മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെടുന്നു. മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട സിപിഎം നേതാക്കൾ തന്നെ മുമ്പേ ഇറക്കിയ വംശീയ പരാമർശങ്ങൾ സംഘപരിവാർ ഉപയോഗപ്പെടുത്തുന്നു. അപകടകരമായ നിർദേശങ്ങൾ നൽകിയ പി.ആർ എജൻസിയുടെ ഇടപെടൽ കാര്യങ്ങളെ കൂടുതൽ ദുരൂഹമാക്കുന്നു. ഇസ്ലാമോഫോബിയ ആയുധമാക്കി പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും, ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ, പി ആർ ഏജൻസിയുടെ മേൽ ഉത്തരവാദിത്തം ചാർത്തി രക്ഷപ്പെടാൻ ശ്രമിച്ചത് മറ്റൊരു പിആർ തന്ത്രമാണെന്നും മലപ്പുറം ജനങ്ങൾക്ക് ഇത് തിരിച്ചറിയാൻ കഴിയുമെന്നും പറഞ്ഞു. ആർ.എസ്.എസ്. – പോലീസ് – ഇടത് സർക്കാറും തമ്മിലുള്ള അവിശുദ്ധ…

സംഘ്പരിവാറിന് വിടുപണി ചെയ്യുന്ന പിണറായി രാജിവെക്കണം: എസ്.ഐ.ഒ

മലപ്പുറം ജില്ലയെ ഭീകരവൽക്കരിക്കാനുളള പിണറായി സർക്കാർ – പൊലീസ് കൂട്ടുക്കെട്ടിന്റെ ഗൂഢാലോചനയിൽ പ്രതിഷേധിച്ച് എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കുന്നുമ്മലിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. സംഘ്പരിവാറിന് വിടുപണി ചെയ്യുന്ന പിണറായി വിജയൻ രാജിവെക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റഹ്മാൻ ഇരിക്കൂർ ആവശ്യപ്പെട്ടു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അനീസ് ടി അധ്യക്ഷത വഹിച്ച പരിപാടിയിൽ അഡ്വ. അമീൻ ഹസ്സൻ മുഖ്യപ്രഭാഷണം നിർവഹിച്ചു

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവരാത്തതിനും വന്നതിനും ഉത്തരവാദി വിവരാവകാശ കമ്മീഷന്‍: വിവരാവകാശ കമ്മിഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം

നോളജ് സിറ്റി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ദീര്‍ഘകാലം പുറത്ത് വിടാതിരുന്നതിന്റെയും ഒടുവില്‍ പൊതുജനങ്ങള്‍ക്കായി പുറത്തുവിട്ടതിന്റെയും പരിപൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന വിവരാവകാശ കമ്മീഷന് മാത്രമാണെന്ന് കമ്മിഷ്ണര്‍ ഡോ. എ അബ്ദുല്‍ ഹകീം. അതില്‍ മറ്റേതെങ്കിലും സംവിധാനങ്ങളുടെയോ ശക്തികളുടെയോ സ്വാധീനമില്ലെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് ലോ കോളജ് രൂപം നല്‍കിയ ആര്‍ ടി ഐ ക്ലബ്ബിന്റെയും സെമിനാറിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഹേമ കമ്മറ്റി അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് 2019 ഡിസംബര്‍ 31നാണ്. ഇതിന്റെ പകര്‍പ്പ് പൊതുജനങ്ങളുടെ അറിവിലേക്ക് വിടുന്നതിന് തടസ്സമായത് 2020 ഫെബ്രുവരിയിലെ കമ്മിഷന്റെ ഉത്തരവാണ്. റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന് അന്ന് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ അതേ റിപ്പോര്‍ട്ട് വ്യക്തികളുടെ സ്വകാര്യത വെളിവാക്കാത്തവിധം പുറത്തുവിടാന്‍ പറഞ്ഞതും വിവരാവകാശ കമ്മിഷന്‍ തന്നെയാണ്. ഈ രണ്ട് ഉത്തരവുകളും നടപ്പാക്കാനേ സാംസ്‌കാരിക വകുപ്പിന് കഴിയുമായിരുന്നുള്ളൂവെന്നും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഉത്തരവിട്ട സംസ്ഥാന വിവരാവകാശ കമ്മീഷണറായ ഡോ.…

മലപ്പുറം ജില്ലയെ ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ചിത്രീകരിച്ച മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം

മലപ്പുറം: മലപ്പുറം ജില്ലയെ ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ചിത്രീകരിക്കാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ജില്ലയിലുടനീളം വിവിധ സംഘടനകൾ തിങ്കളാഴ്ച പ്രതിഷേധ പ്രകടനം നടത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് മലപ്പുറം ജില്ലയെയും നാട്ടുകാരെയും പ്രതിക്കൂട്ടിലാക്കിയ മുഖ്യമന്ത്രി നടപടിയെ പ്രതിഷേധക്കാർ അപലപിച്ചു. രാഷ്ട്രീയ സ്വയംസേവക് സംഘിൻ്റെ (ആർഎസ്എസ്) അജണ്ട നടപ്പാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു. ആർഎസ്എസ് അജണ്ട നടപ്പാക്കിയാണ് മുഖ്യമന്ത്രി തൻ്റെ സ്ഥാനം താഴ്ത്തിയതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഹാരിസ് മുദൂർ പറഞ്ഞു. മുഖ്യമന്ത്രിയുടെ നാവ് ആർഎസ്എസിൻ്റേതാണെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു. മുസ്ലീം സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (എംഎസ്എഫ്) സംസ്ഥാന പ്രസിഡൻറ് പികെ നവാസ് മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചത് ആർഎസ്എസ് വേഷം ധരിച്ച കമ്യൂണിസ്റ്റാണെന്നാണ്. തിങ്കളാഴ്ച രാത്രി ഇവിടെ വെൽഫെയർ പാർട്ടി ഓഫ്…