രാഹുൽ മാങ്കൂട്ടത്തിൽ കാന്തപുരത്തെ സന്ദർശിച്ചു

കാരന്തൂർ: പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ് യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. രാവിലെ 6 മണിക്ക് മർകസിൽ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. തിരഞ്ഞെടുപ്പിന് മുമ്പായി അനുഗ്രഹം വാങ്ങാൻ എത്തിയതാണെന്നും എല്ലാവർക്കും ഇടമുള്ള കേന്ദ്രമാണ് മർകസ് എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഡി സി സി പ്രസിഡന്റ് കെ പ്രവീൺകുമാർ, അബ്ദു റഹ്‌മാൻ എടക്കുനി, അബ്ദുൽ ജബ്ബാർ നരിക്കുനി എന്നിവർ സന്നിഹിതരായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാലക്കാട്ടെ ഇടതുപക്ഷ സ്ഥാനാർഥി ഡോ. പി സരിനും കാന്തപുരത്തെ സന്ദർശിച്ചിരുന്നു.

മർകസ് ഖുർആൻ ഫെസ്റ്റ് മത്സരങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം

കേരളത്തിലെ ഏറ്റവും വലിയ ഖുർആൻ ഫെസ്റ്റിൽ 29 ക്യാമ്പസിലെ 800 വിദ്യാർഥികൾ മാറ്റുരക്കും കോഴിക്കോട്: വിശുദ്ധ ഖുർആൻ പ്രമേയമായി നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക മത്സരമായ മർകസ് ഖുർആൻ ഫെസ്റ്റ്(എം.ക്വു.എഫ്) വെള്ളിയാഴ്ച(08-11-24) ആരംഭിക്കും. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ രണ്ടാം എഡിഷനിലെ സെന്‍ട്രല്‍ മത്സരങ്ങൾക്കാണ് കാരന്തൂരിലെ മർകസ് കേന്ദ്ര ക്യാമ്പസിൽ വെള്ളിയാഴ്ച തുടക്കമാവുക. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ കേരളത്തിലെ വിവിധ ജില്ലകളിലെ 29 ക്യാമ്പസുകളിലെ 800 വിദ്യാർഥികൾ മാറ്റുരക്കും. ഖുർആൻ പ്രമേയമായ 28 വ്യത്യസ്ത മത്സരങ്ങളാണ് ഫെസ്റ്റിന്റെ മുഖ്യ ആകർഷകം. ഖുർആൻ പാരായണത്തിലും മനഃപാഠത്തിലും പരിശീലിപ്പിക്കുകയും അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരങ്ങളിലേക്ക് വിദ്യാർഥികളെ പ്രാപ്തരാക്കുകയും ചെയ്യുകയെന്നതാണ് ഫെസ്റ്റിന്റെ ലക്ഷ്യം. വിശുദ്ധ ഖുർആന്റെ മാനവിക സന്ദേശം, ബഹുസ്വരത, ശാസ്ത്രീയ വീക്ഷണം എന്നിവ വിളംബരം ചെയ്യുന്ന വിവിധ സെഷനുകളും ഫെസ്റ്റിൽ നടക്കും.…

ഈഞ്ചക്കൽ ഗവ. യു പി എസിൽ അഡോപ്റ്റ് എ സ്‌കൂൾ സി എസ് ആർ പദ്ധതി പ്രകാരം ഐ ടി ലാബ് സജ്ജീകരിച്ച് യു എസ് ടി

തിരുവനന്തപുരം: വിദ്യാലയങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി നടപ്പാക്കി വരുന്ന സി എസ് ആർ (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) സംരംഭമായ അഡോപ്റ്റ് എ സ്‌കൂൾ പദ്ധതി തിരുവനന്തപുരം ഈഞ്ചക്കൽ ഗവണ്മെന്റ് യു പി സ്‌കൂളിലും വ്യാപിപ്പിച്ചു. ഈഞ്ചക്കൽ ഗവണ്മെന്റ് യു പി എസിൽ പുതിയ ഐ ടി ലാബ് സജ്ജമാക്കിയാണ് യു എസ് ടി അഡോപ്പ്റ്റ് എ സ്‌കൂൾ പദ്ധതി നടപ്പാക്കിയത്. നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഐ ടി ലാബ് സജ്ജീകരിച്ചതിനൊപ്പം, ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ, അവശ്യ ഫർണിച്ചറുകൾ തുടങ്ങിയവയും കമ്പനി സ്‌കൂളിന് കൈമാറി. അഡോപ്റ്റ് എ സ്‌കൂൾ പദ്ധതിയിലൂടെ ഈ വർഷം ഇതു വരെ 25 ലധികം സ്‌കൂളുകളിൽ ഐ ടി ലാബുകളും, മറ്റ് അടിസ്ഥാന സൗകര്യങ്ങളും കമ്പനി നിർമ്മിച്ച്…

വിദ്യാർത്ഥികളുടെ ഭവനത്തിലേക്ക് പ്രധാന അദ്ധ്യാപകൻ റെജിൽ സാം മാത്യു

തലവടി: കുന്തിരിക്കൽ സിഎംഎസ് ഹൈസ്ക്കൂൾ ഹെഡ്‍മാസ്റ്റര്‍ റെജിൽ സാം മാത്യൂ വിദ്യാർത്ഥികളുടെ ഭവനങ്ങൾ സന്ദർശിക്കാൻ എത്തിയത് വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ഏറെ സന്തോഷമായി. തികച്ചും വ്യത്യസ്തമായിട്ടുള്ള ഒരു പ്രവർത്തനമാണ് ഒരു പ്രധാന അദ്ധ്യാപകൻ എന്ന നിലയ്ക്ക് അദ്ദേഹം തുടക്കമിട്ടിരിക്കുന്നത്. ഗുരു ശിഷ്യ ബന്ധം അറ്റു പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാർത്ഥികളുടെ ഭവനങ്ങൾ സന്ദർശിച്ചുകൊണ്ട് കുട്ടികളുടെ ജീവിത സാഹചര്യങ്ങൾ നേരിട്ട് മനസ്സിലാക്കുകയും മാതാപിതാക്കൾക്കൊപ്പം കുശലം പറഞ്ഞും അദ്ധ്യാപക രക്ഷകർതൃബന്ധം വളർത്തുന്നതോടോപ്പം, കുട്ടിയുടെ പഠനപുരോഗതി രക്ഷിതാക്കളെ ബോധ്യപ്പെടുന്നതിനും വേണ്ടി നടത്തിയ മാതൃകാപരമായ പ്രവർത്തനത്തെ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റും ലോക്കൽ മാനേജരുമായ റവ മാത്യൂ ജിലോ നൈനാൻ, വൈസ് പ്രസിഡന്റ് ബെറ്റി ജോസഫ്, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ട്രഷറർ എബി മാത്യൂ ചോളകത്ത്, അഡ്വ. ഐസക്ക് രാജു, റോബി തോമസ്, സ്കൂൾ ഉപദേശക സമിതി അംഗങ്ങളായ ജേക്കബ് ചെറിയാൻ…

ഹോട്ടലിലെത്തിയ ഫെനി നൈനാന്റെ നീല ട്രോളി ബാഗില്‍ പണമുണ്ടായിരുന്നു എന്ന് സിപിഐഎം

പാലക്കാട്: കള്ളപ്പണ വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കേ, നിര്‍ണ്ണായക തെളിവാണെന്ന് പ്രഖ്യാപിച്ച് സിപിഐഎം സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ടു. ഒരു നീല ട്രോളി ബാഗുമായി യൂത്ത് കോൺഗ്രസ് നേതാവ് ഫെനി നൈനാൻ ഹോട്ടലിൽ എത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍, ബാഗിൽ പണമുണ്ടോയെന്ന് വ്യക്തമല്ല. ആ നീല നിറത്തിലുള്ള ബാഗിലാണ് പണം എത്തിച്ചതെന്നാണ് സിപിഎമ്മിന്റെ ആരോപണം. ഇന്നലെ രാത്രി പാലക്കാട് റെയ്ഡ് നടന്ന ഹോട്ടലിലെ 10.11 മുതല്‍ 11.30 വരെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങളില്‍ ഫെനി നൈനാന് പുറമേ രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍, വി കെ ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവരുമുണ്ട്. വി കെ ശ്രീകണ്ഠന്‍ വാഷ് റൂമിലേക്കും മറ്റുള്ളവര്‍ കോണ്‍ഫറന്‍സ് റൂമിലേക്കും പോകുന്നത് കാണാം. 10.32 ഓടെ രാഹുല്‍ മാങ്കൂട്ടത്തിലും ഹോട്ടലില്‍ എത്തി. 10.39 ഓടെ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഫറന്‍സ് റൂമിലേക്ക് പ്രവേശിക്കുന്നു. തൊട്ടുപിന്നാലെ ഫെനി നൈനാന്‍ കോറിഡോറിലൂടെ…

അഡ്വ. സതീഷ് ചാത്തങ്കേരിയുടെ സംസ്ക്കാരം ഇന്ന് (വ്യാഴാഴ്ച); ഓർമ്മയായത് ജലോത്സവ വേദികളിലെ സജീവ സാന്നിധ്യം

നീരേറ്റുപുറം: രാഷ്ട്രീയ സാംസ്ക്കാരിക അഭിഭാഷക രംഗത്ത് ശ്രദ്ധേയനായ ചാത്തങ്കേരി നീരാഞ്ജനത്തിൽ അഡ്വ. സതീഷ് ചാത്തങ്കേരി (50) യുടെ വേർപാട് ജലോത്സവ പ്രേമികള്‍ക്ക് നികത്താനാവാത്ത നഷ്ടമാണ്. പത്തനംതിട്ട ഡിസിസി സെക്രട്ടറി, തിരുവല്ല ബാർ അസോസിയേഷൻ പ്രസിഡന്റ്‌, പെരിങ്ങര സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ്, ചാത്തങ്കേരി എൻഎസ്എസ് കരയോഗം പ്രസിഡൻ്റ്, ഐഎൻടിയുസി ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും നീരേറ്റുപുറം പമ്പാ ബോട്ട് ക്ലബ് ജനറൽ കൺവീനർ ആയി നല്‍കിയ സേവനങ്ങള്‍ ജലോത്സവ പ്രേമികളുടെ ഹൃദയത്തിൽ എക്കാലവും സ്മരിക്കപ്പെടും. സഹപ്രവർത്തകന്റെ വേർപാട് വിശ്വസിക്കാന്‍ അവർക്ക് കഴിയുന്നില്ല. വള്ളംക്കളി രംഗത്ത് ചിട്ടയായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുൻനിരയിൽ തന്നെയായിരുന്ന അഭിഭാഷകരായ സതീഷ് ചാത്തങ്കേരിയും ബിജു സി ആന്റണിയും ഇനി ഓർമ്മകളിൽ മാത്രം. ഡി. രാധാകൃഷ്ണ പിള്ളയുടെയും പ്രൊഫ. എം. ബി. രാധാമണിയമ്മയുടെയും മകനാണ് അഡ്വ. സതീഷ് ചാത്തങ്കേരി. പന്തളം എൻഎസ്എസ് കോളജ്…

പാലക്കാട് പോലീസ് റെയ്ഡ്: മന്ത്രി എം.ബി രാജേഷിൻ്റെ രാജി ആവശ്യപ്പെട്ട് സതീശൻ

പാലക്കാട്: ചൊവ്വാഴ്ച അർധരാത്രി കോൺഗ്രസ് നേതാക്കളുടെ മുറികളിൽ പോലീസ് നടത്തിയ റെയ്ഡിൻ്റെ സൂത്രധാരൻ തദ്ദേശഭരണ വകുപ്പ് മന്ത്രി എം ബി രാജേഷാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു . “അദ്ദേഹത്തിന്റെ ഭാര്യാസഹോദരൻ്റെ സഹായത്തോടെയാണ് ഈ നാടകത്തിന് ഗൂഢാലോചന നടത്തിയത്, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു കോക്കസ് അതിനെ പിന്തുണച്ചു,” സതീശൻ പറഞ്ഞു. രാജേഷ് ഉടൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മിസ്റ്റർ രാജേഷിനെ കുറിച്ച് ലജ്ജിക്കുന്നു. നിങ്ങൾക്ക് ഇനി മന്ത്രിയായി തുടരാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം നേടിയെന്ന ആരോപണം നേരിടുന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ സഹായിക്കാൻ നടത്തിയ സിപിഐഎം-ബിജെപി ഗൂഢാലോചനയാണ് അർധരാത്രി റെയ്ഡെന്ന് സതീശൻ പറഞ്ഞു. റെയ്ഡും തുടർന്നുള്ള നാടകവും കേരള പോലീസിന് നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. അവർ (പോലീസ്) ഏറ്റവും വലിയ അടിമകളെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.…

കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന മുറികളില്‍ പോലീസിന്റെ പരിശോധന സംഘര്‍ഷം സൃഷ്ടിച്ചു

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളില്‍ പോലീസ് നടത്തിയ പരിശോധന സംഘര്‍ഷത്തില്‍ കലാശിച്ചു. തിരഞ്ഞെടുപ്പിനായി അനധികൃത പണം ഹോട്ടലില്‍ എത്തിച്ചിട്ടുണ്ടെന്ന പരാതിയിലാണ് ചൊവ്വാഴ്ച അര്‍ധരാത്രി പോലീസ് സംഘം ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയത്. പോലീസ് പരിശോധനയ്ക്കിടെ സി.പി.എം, ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണം എത്തിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സംഘം അര്‍ധരാത്രി 12 മണിയോടെ പരിശോധനയ്‌ക്കെത്തിയതെന്നാണ് വിവരം. കാറില്‍ പണമെത്തിച്ചെന്നാണ് ആരോപണം. സംഭവസമയം സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലിലുണ്ടായിരുന്നതായി സി.പി.എം, ബി.ജെ.പി. നേതാക്കള്‍ ആരോപിച്ചു. കോണ്‍ഗ്രസ് വനിതാനേതാവായ ബിന്ദു കൃഷ്ണയുടെ മുറിയിലാണ് പോലീസ് ആദ്യം പരിശോധന നടത്തിയത്. പിന്നാലെ ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍ പരിശോധനയ്‌ക്കെത്തിയെങ്കിലും വനിതാ പോലീസ് ഇല്ലാതെ പരിശോധന നടത്താനാവില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ നിലപാടെടുത്തു. തിരിച്ചറിയല്‍ കാര്‍ഡ്…

കണ്ണൂര്‍ മുന്‍ എഡി‌എം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസ്: പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വിധി പറയും

തലശ്ശേരി: കണ്ണൂര്‍ മുന്‍ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റിലായി ജയിലിൽ കഴിയുന്ന കണ്ണൂർ ജില്ല മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ ഇരുവിഭാഗത്തിന്റെയും വാദം പൂർത്തിയായി. തലശ്ശേരി സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസിൽ വാദം പൂർത്തിയാക്കിയ കോടതി വെള്ളിയാഴ്ച വിധി പറയും. ദിവ്യ സമർപ്പിച്ച ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് മരണപ്പെട്ട നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. വിശദമായ വാദം പൂർത്തിയാക്കിയ കോടതി ജാമ്യാപേക്ഷയിൽ വിധി പറയുന്നതിനായി വെള്ളിയാഴ്ചത്തേക്ക് മാറ്റി വെക്കുകയായിരുന്നു. തനിക്ക് തെറ്റുപറ്റിയെന്ന് കളക്ടറോട് നവീൻ ബാബു പറഞ്ഞിരുന്നു എന്നും, തെറ്റുപറ്റിയെന്ന് പറയുന്നത് പണം വാങ്ങിയതിന് തുല്യമാണെന്നും, സംരംഭകനായ പ്രശാന്ത് പമ്പ് സ്ഥാപിക്കുന്നതിനായി എഡിഎമ്മിന് കൈക്കൂലി കൊടുത്തതായി ഡിഎംഇയുടെ റിപ്പോർട്ടുണ്ടെന്നും ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇതുകൂടാതെ ദിവ്യ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട്…

ആനയെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണം വേണമെന്ന് ഹൈക്കോടതി അമിക്കസ് ക്യൂറി

കൊച്ചി: സംസ്ഥാനത്ത് ആനയെ എഴുന്നള്ളിക്കുന്നതിന് കര്‍ശന നിയന്ത്രണം വേണമെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. മതപരമായ ചടങ്ങുകള്‍ക്കല്ലാതെ മറ്റേതൊരു ചടങ്ങുകള്‍ക്കും ആനയെ എഴുന്നള്ളിക്കരുതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കൂടാതെ, സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനം എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കരുതെന്നും 65 വയസ് പ്രായം കഴിഞ്ഞ ആനകളെ എഴുന്നള്ളിക്കരുതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നാട്ടാനകളുടെ എഴുന്നള്ളിപ്പുമായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി അമിക്കസ്‌ക്യൂറിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമുള്ള നിര്‍ദേശങ്ങളാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടായി കോടതിക്ക് സമര്‍പ്പിച്ചത്. കര്‍ശനനിയന്ത്രണങ്ങളാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലുള്ളത്. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ എഴുന്നള്ളിക്കാവൂ, ഉദ്ഘാടന, സ്വകാര്യ ചടങ്ങുകള്‍ തുടങ്ങിയവക്ക് ആനകളെ ഉപയോഗിക്കരതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് എഴുന്നള്ളിപ്പുകള്‍ നടത്തുമ്പോള്‍ അവയ്ക്കിടയില്‍ 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണം. ആനയെ ഒരുസ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് വാഹനത്തില്‍ കൊണ്ടുപോകുകയാണങ്കില്‍ നൂറ് കിലോമീറ്ററില്‍ അധികം പോകാന്‍ പാടില്ല.…