കൊച്ചി: ഗാര്‍ഹിക പീഡന പരാതിയില്‍ പുതിയ നീക്കവുമായി കോടതി. നിയമപരമായി വിവാഹിതരായിട്ടില്ലാത്തവര്‍ തമ്മിലുണ്ടാകുന്ന പീഡനക്കുറ്റത്തിന് പരാതി നിലനില്‍ക്കില്ലെന്നാണ് ഹൈക്കോടതി പറയുന്നത്. ഗാര്‍ഹിക പീഡനക്കുറ്റം സ്ത്രീയുടെ പങ്കാളിക്കെതിരെയോ പങ്കാളിയുടെ ബന്ധുക്കള്‍ക്കെതിരെയോ ബാധകമാകില്ലെന്ന് ഹൈക്കോടതി പറയുന്നു. നിയമപ്രകാരമുള്ള വിവാഹമല്ലെങ്കില്‍ പങ്കാളിയെ ഭര്‍ത്താവായി കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവില്‍ ആണ് ഈ വിലയിരുത്തല്‍. തിരുവനന്തപുരം മണക്കാട് സ്വദേശിയായ യുവാവിനെതിരെ കൊല്ലം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. 2009ലാണ് ഹര്‍ജിക്കാരനും യുവതിയും ഒരുമിച്ചു താമസം തുടങ്ങിയത്. യുവതി ആദ്യ വിവാഹബന്ധം വേര്‍പെടുത്താത്ത സാഹചര്യത്തില്‍ രണ്ടാം വിവാഹത്തിന് നിയമ സാധുതയില്ലെന്ന് 2013ല്‍ കുടുംബ കോടതി വിധിച്ചിരുന്നു. ഒരുമിച്ചു ജീവിച്ച കാലത്ത് ഹര്ജിക്കാരന് ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് യുവതി പരാതിയില്‍ പറയുന്നു. വിവാഹബന്ധം സാധുവല്ലെന്ന് കുടുംബ കോടതി വിധിച്ചതിനാല്‍ തന്നെ ഭര്‍ത്താവായി കാണാനാവില്ലെന്ന് ഹര്ജിക്കാരന് വാദിച്ചു.…
Category: KERALA
സംഘ്പരിവാറിന്റെ മുസ്ലിം അപരവത്കരണ നയം പിണറായിയും പിന്തുടരുന്നു: പി. മുജീബുർറഹ്മാൻ
കോഴിക്കോട്: സംഘ്പരിവാറിന്റെ മുസ്ലിം അപരവത്കരണ നയം തന്നെയാണ് പിണറായിയും പിന്തുടരുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുർറഹ്മാൻ. സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘ഇടത് ഭരണം, മുസ്ലിം പ്രതിനിധാനം, ഇസ്ലാമോഫോബിയ’ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായിയുടേത് വോട്ടിനു വേണ്ടിയുള്ള തീക്കളിയാണ്. വിയോജിക്കുന്നവരെ സി.പി.എം വർഗീയ വാദിയാക്കുകയാണ്. മുഖ്യമന്ത്രിയും ആർ.എസ്.എസും തമ്മിലെ ബന്ധം മറച്ചുവെക്കാനാണ് ഇത്തരം പ്രചാരണങ്ങൾ അഴിച്ചു വിടുന്നത്. സംഘ്പരിവാർ ബാന്ധവമുള്ള പൊലീസ് കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ കബന്ധങ്ങളുടെ മേൽ ചെങ്കൊടി നാട്ടിയവർ ജമാഅത്തെ ഇസ്ലാമിയെ തീവ്രവാദിയാക്കുകയാണെന്നും ഇടതുപക്ഷവുമായി ഏത് സംവാദത്തിനും തയാറാണെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. മാധ്യമം ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുർറഹ്മാൻ, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന…
മുനമ്പത്തും ചെറായിയിലും നടക്കുന്ന അതിജീവന പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം: കെ. ആനന്ദകുമാര്‍
തിരുവനന്തപുരം: മുനമ്പത്തും ചെറായിയിലും അതിജീവനത്തിനായി, നിസ്സഹായരായ ജനങ്ങള്‍ നടത്തുന്ന പോരാട്ടത്തിന്, കക്ഷി-രാഷ്ര്രീയ-മത ചിന്തകള്‍ക്ക് അതീതമായി കേരളീയ സമുഹം ഐകൃദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സ്വെക്രട്ടറി കെ. ആനന്ദകുമാര്‍ അഭ്യര്‍ത്ഥിച്ചു. അവിടെ നടക്കുന്നത് അസംഘടിത ജനതയുടെ നിലനില്പിനായുള്ള സമരമാണ്. അറുനൂറോളം കുടുംബങ്ങളുടെ ജീവല്‍പ്രശ്നത്തെ, അത് അര്‍ഹിക്കുന്ന ഗൗരവത്തില്‍ കാണാന്‍ പൊതുസമൂഹം തയ്യാറാകണം. പണം നല്കി ആധാരം രജിസ്റ്റര്‍ ചെയ്ത് കരമടച്ച് പതിറ്റാണ്ടുകളായി താമസിക്കുന്ന സാധാരണക്കാരായ ജനങ്ങളെ തെരുവിലിറക്കാന്‍ ഒരു ഭരണകൂടവും അനുവദിക്കരുത്. സ്വന്തം ഭുമിയും കിടപ്പാടവും സംരക്ഷിക്കാന്‍, വഖഫ്ട്രൈബ്യൂണലിന് മുന്നില്‍ യാചനയോടെ നില്‍ക്കേണ്ട ഗതികേടിലേക്ക് ഒരു സമൂഹത്തെ തള്ളിവിടുന്നത് അനുവദിക്കാനാവില്ല. ഏത് മനുഷ്യരുടേയും സ്വത്ത് തങ്ങളുടേതാണെന്ന് നിയമവിരുദ്ധമായി അവകാശപ്പെടാന്‍ കഴിയുന്ന വഖഫ് നിയമം അധാര്‍മ്മികമാണ്. വഖഫ് നിയമങ്ങള്‍ നിലവില്‍ വരുന്നതിന് മുന്‍പ് ക്രയ-വിക്രയങ്ങള്‍ നടന്ന പ്രദേശത്ത്, വഖഫ് സ്വത്ത് ആണെന്ന പേരില്‍ ജനങ്ങളെ വഴിയാധാരമാക്കുന്ന…
ഇസ്രായേൽ ഉല്പന്നങ്ങൾ ബഹിഷ്കരണ കാമ്പയിനുകൾ പ്രഖ്യാപിക്കണം: സമീർ കാളികാവ്
മക്കരപ്പറമ്പ്: ഇസ്രായേൽ ഉല്പന്നങ്ങൾ ബഹിഷ്കരണ കാമ്പയിനുകൾ പ്രഖ്യാപിച്ച് ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ സംഘടനകൾ മുന്നോട്ട് വരണമെന്ന് ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല സമിതിയംഗം സമീർ കാളികാവ് അഭിപ്രായപ്പെട്ടു. “തൂഫാനുൽ അഖ്സ: അചഞ്ചലമായ പോരാട്ടത്തിന്റെ ഒരുവർഷം” തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ല കാമ്പയിനോടനുബന്ധിച്ച് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി കടുങ്ങൂത്ത് തർബിയ്യത്തുൽ ഇസ്ലാം മദ്റസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യൂത്ത്മീറ്റിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ അദ്ധ്യക്ഷത വഹിച്ചു. സി.എച്ച് സമീഹ് സ്വാഗതം പറഞ്ഞു. റാസി കടുങ്ങൂത്ത് ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ് സമാപനം നിർവഹിച്ചു.
തീരദേശവാസികളുടെ ഭൂമി കോർപ്പറേറ്റുകൾക്ക് കൈമാറാൻ കേന്ദ്രം പിടിച്ചെടുക്കുകയാണെന്ന് മീനാ കന്ദസാമി
കൊച്ചി: ഇന്ത്യൻ തീരപ്രദേശത്തിൻ്റെയും നാവിക മേഖലയുടെയും വികസനത്തിനായി കേന്ദ്ര സർക്കാരിൻ്റെ 57,991 ലക്ഷം കോടി രൂപയുടെ സാഗർമല പദ്ധതിയെ, “തീരദേശവാസികളുടെ ഭൂമി തട്ടിയെടുത്ത് കോർപ്പറേറ്റ് ഭീമന്മാര്ക്ക് കൈമാറാനുള്ള തന്ത്രം” എന്നാണ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി വിശേഷിപ്പിച്ചത്. കടലാക്രമണം രൂക്ഷമായതിൽ പ്രതിഷേധിച്ച് ചെല്ലാനം-കൊച്ചി ജനകീയ വേദി സംഘടിപ്പിച്ച 24 മണിക്കൂർ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 2019 ഒക്ടോബർ 28-ന് ആരംഭിച്ച സമരത്തിൻ്റെ അഞ്ചാം വാർഷികം കൂടിയാണ് നിരാഹാര സമരം. ചെല്ലാനം-കൊച്ചി ജനകീയ വേദി ജനറൽ കൺവീനർ വി.ടി.സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. തീരദേശത്തെ 18,600 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ വിഭാവനം ചെയ്ത പുനർഗെഹാം പദ്ധതി മാറ്റിപ്പാർപ്പിക്കുന്നതിനുപകരം കുടിയൊഴിപ്പിക്കലായിരുന്നുവെന്നും അവർ ആരോപിച്ചു. ഒരു വർഷത്തിനുള്ളിൽ ആ പണം ഉപയോഗിച്ച് വീട് നിർമിച്ചില്ലെങ്കിൽ പലിശ നൽകേണ്ടിവരുമെന്ന് റൈഡറുമായി വെറും 10 ലക്ഷം രൂപ നൽകിയാണ് ജനങ്ങളുടെ ഭൂമി തട്ടിയെടുക്കുന്നത്. ഇത്തരമൊരു…
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 3 മുതല്‍ 26 വരെ, ഹയര്‍ സെക്കൻഡറി പരീക്ഷ മാര്‍ച്ച് 6 മുതല്‍ 29 വരെ; തീയതികള്‍ പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്എസ്എല്‍സി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാർച്ച് 3 മുതല്‍ 26 വരെ നടക്കും. ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 6 മുതല്‍ 29 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 17 മുതല്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡല്‍ പരീക്ഷ നടക്കും. ഏപ്രില്‍ 8ന് മൂല്യ നിർണയ ക്യാമ്പ് തുടങ്ങും. മെയ് മാസം മൂന്നാമത്തെ ആഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്തും. ഒന്ന് മുതല്‍ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
തെളിവില്ലാതെ വല്ലതും വിളിച്ചു പറയുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ സമയമില്ല: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെ സുരേന്ദ്രന്
തെളിവില്ലാത്ത കാര്യങ്ങൾക്ക് അനാവശ്യമായി എന്തെങ്കിലും വിളിച്ചു പറയുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ തനിക്ക് സമയമില്ലെന്നും, രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലുള്ള വ്യാജന്മാരോട് പ്രതികരിക്കാൻ താൻ ഇല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപിയെ കുഴൽപ്പണക്കേസുമായി ബന്ധപ്പെടുത്താനാകുന്ന ഒന്നുംതന്നെയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഏജൻസികൾക്ക് കേസ് അന്വേഷിക്കണമെങ്കിൽ തെളിവു വേണമെന്ന് പ്രതികരിച്ച സുരേന്ദ്രൻ കേസിന് പിന്നിൽ ആരാണെന്ന് തനിക്ക് വ്യക്തമായി അറിയാം എന്നും 346 കേസുകളിൽ പ്രതിയായ താൻ ഒരു കേസിൽ പോലും നിയമത്തെ വെല്ലുവിളിച്ചിട്ടില്ലെന്നും പറഞ്ഞു. കൊടകരയിലെ കുഴൽപ്പന കേസിൽ ബിജെപിക്ക് എതിരായ പുതിയ വെളിപ്പെടുത്തലിൽ കെ സുരേന്ദ്രനെ വെല്ലുവിളിച്ച രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴത്തെ വെളിപ്പെടുത്തൽ ഉണ്ടായത് ബിജെപിയിലെ ഭിന്നതയിൽ നിന്നാണ് എന്നും ഈ ആരോപണം തെളിയിച്ചാൽ സുരേന്ദ്രൻ പറയുന്ന പണി ചെയ്യാം എന്നും അദ്ദേഹം വ്യക്തമാക്കി. കേരള- കേന്ദ്രസർക്കാറുകൾ കൊടകര കേസിൽ കഴിയാവുന്ന എല്ലാ സഹായങ്ങളും ചെയ്തു…
കൊടകര കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ട് തെളിയിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്
കോഴിക്കോട്: കോൺഗ്രസ് അവകാശപ്പെട്ടതുപോലെ ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ശരിയാണെന്ന് സമീപകാല സംഭവങ്ങളിലൂടെ തെളിയിക്കപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കൊടകര കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുൻ ബിജെപി പ്രവർത്തകൻ തിരൂർ സതീഷിൻ്റെ വെളിപ്പെടുത്തലുകൾ അത് ശരിവെക്കുക മാത്രമാണ് ചെയ്തതെന്നും സതീശന് പറഞ്ഞു. പണം തട്ടിയ കേസ് അന്വേഷിച്ച കേരള പോലീസ് പണത്തിൻ്റെ ഉത്ഭവത്തെയും ലക്ഷ്യസ്ഥാനത്തെയും കുറിച്ചുള്ള വിശദാംശങ്ങൾ മനഃപ്പൂര്‍വ്വം മറച്ചു വെച്ചതായി വെള്ളിയാഴ്ച കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോട് സംസാരിച്ച സതീശൻ പറഞ്ഞു. കുഴൽപണമായി എത്തിച്ചത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണെന്നും നേതൃത്വത്തിന്റെ അറിവോടെ തന്നെയാണ് പണം എത്തിച്ചതെന്നും തുടങ്ങി നിര്‍ണായക വിവരങ്ങളാണ് തിരൂര്‍ സതീശ് വെളിപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും സതീശ് പറഞ്ഞിരുന്നു. പണം വിതരണം ചെയ്തതിന് തന്റെ പക്കൽ തെളിവുണ്ടെന്നാണ് ബിജെപി മുൻ ഓഫീസ് സെക്രട്ടറിയായ…
പഴി കേൾക്കുന്നത് കെഎസ്ആർടിസി ജീവനക്കാർ; ഒന്നും അറിയാത്ത ഭാവത്തില്‍ ബിഎസ്എൻഎൽ
എടത്വാ: ബസ് സമയം തിരക്കി യാത്രക്കാർ ഡിപ്പോയിലേക്ക് വിളിച്ചാൽ ഫോൺ എടുക്കുന്നില്ല എന്നാണ് ആക്ഷേപം. പല തവണ വിളിച്ചാലും മനഃപ്പൂര്‍വ്വം ഫോൺ എടുക്കുന്നില്ലെന്ന് തോന്നി കെഎസ്ആർടിസി ഡിപ്പോ ജീവനക്കാരെ പഴിച്ചും ശപിച്ചും ഇങ്ങേ തലയ്ക്കൽ നിന്നും ഫോൺ വിളി ഉപേക്ഷിക്കും. കഴിഞ്ഞ മൂന്നു മാസമായി കെ.എസ്.ആർ.ടി.സിയുടെ എടത്വാ ഡിപ്പോയിൽ ഇത് പതിവ് സംഭവമാണ്. കഴിഞ്ഞ ദിവസം ദീർഘദൂര സർവീസ് നടത്തുന്ന ബസിന്റെ സമയം അറിയുന്നതിന് ഡിപ്പോയിലേക്ക് വിളിച്ച ആനവണ്ടി പ്രേമിയും എടത്വ വികസന സമിതി ജനറൽ സെക്രട്ടറിയുമായ പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുള ഒടുവില്‍ ഡിപ്പോയിൽ എത്തിയപ്പോഴാണ് യഥാർത്ഥ വസ്തുത പുറംലോകം അറിയുന്നത്. ഡിപ്പോയിലെത്തിയ ഡോ. ജോൺസൺ വി. ഇടിക്കുള അവിടെ നിന്ന് ലാൻഡ് ഫോണിലേക്ക് വിളിച്ചു. തൊട്ടരികിൽ കസേരയിൽ ജീവനക്കാർ ഇരിക്കുന്നുണ്ട്. റിംഗ് ശബ്ദം ഉണ്ടെങ്കിലും ഫോൺ നിശ്ചലം തന്നെ! ഡിപ്പോയിലെ ആകെയുള്ള…
തരംഗമായി ‘മൊട്ട ഗ്ലോബൽ ‘; 26 രാജ്യങ്ങളിൽ 800 അംഗങ്ങൾ
ന്യൂഡൽഹി: ശരീര നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിക്കുവാൻ ലക്ഷ്യമിട്ട് തുടക്കം കുറിച്ച മൊട്ട ഗ്ലോബൽ 26 രാജ്യ ങ്ങളിൽ നിന്നും അംഗങ്ങൾ ഉള്ള സംഘടനയായി വളർന്നു കഴിഞ്ഞുവെന്നും ഉടൻ തന്നെ ആയിരം അംഗങ്ങൾ എന്ന ലക്ഷ്യം കടക്കുമെന്നും സംഘാടകർ അറിയിച്ചു. ചുരുങ്ങിയ സമയം കൊണ്ട് ലോകശ്രദ്ധ നേടിയ മൊട്ട ഗ്ലോബൽ കൂട്ടായ്മ പൂര നഗരിയിൽ സജീഷ് കുട്ടനെല്ലൂരിന്റെ നേതൃത്വത്തിൽ ആദ്യ തവണ ഒന്നിച്ചപ്പോൾ 25 മൊട്ടകൾ മാത്രമായിരുന്നെങ്കില്‍ ഇന്ന് 800 അംഗങ്ങളായി മാറി കഴിഞ്ഞു ;സംഘടന യ്ക്ക് നിയമാവലി ഉൾപ്പെടെ തയ്യാറാകുകയും ചെയ്തു. മുടി ഇല്ലാത്ത കാരണത്താൻ മാനസിക പിരിമുറുക്കം നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവർക്കിടയിൽ ആത്മവിശ്വാസം പകരുകയും ചിട്ടയായ പ്രവർത്തന ശൈലി അവലംബിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള ആഗോള തലത്തിൽ മികച്ച കൂട്ടായ്മയായി മാറ്റുകയെന്നതാണ് പരമ പ്രധാനമായ ലക്ഷ്യം.മതസൗഹാർദ്ദത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും ഊന്നൽ നല്കി വിവിധ…