ഉരുള്‍ പൊട്ടലില്‍ ഷിരൂര്‍ ഗംഗാവലിയില്‍ കാണാതായ അര്‍ജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തി

ഉരുൾപൊട്ടലിനെ തുടർന്ന് കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട് 71 ദിവസങ്ങൾക്ക് ശേഷം, ലോറി ഡ്രൈവർ അർജുൻ്റെ മൃതദേഹവും വാഹനവും മുങ്ങൽ വിദഗ്ധരും ഡ്രഡ്ജർമാരും ഉൾപ്പെട്ട ഒരു സംഘം ബുധനാഴ്ച ഉത്തര കന്നഡ ജില്ലയിലെ ഷിരൂരിലെ ഗംഗാവലിയിൽ കണ്ടെത്തി. ആറ് ദിവസം മുമ്പ് രക്ഷാപ്രവർത്തനം പുനരാരംഭിച്ചതിന് ശേഷമാണ് തകർന്ന വാഹനം കണ്ടെത്താനും മൃതദേഹം ക്യാബിനിൽ നിന്ന് പുറത്തെടുക്കാനും സംഘത്തിന് കഴിഞ്ഞത്. മുൻ നേവി ഉദ്യോഗസ്ഥനായ ഇന്ദ്ര ബാലനും സംഘവുമാണ് സ്ഥലം കണക്കാക്കിയത്. ലോറി പൊക്കിയെടുക്കാന്‍ ഡ്രഡ്ജർ ഉപയോഗിച്ചതായി അധികൃതർ പറഞ്ഞു. ജൂലൈ 16 ന് ദേശീയ പാത 66-ൽ ഉണ്ടായ മണ്ണിടിച്ചിലിൽ 11 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത് . മരിച്ച ഒമ്പത് പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. കൊല്ലപ്പെട്ട മറ്റ് രണ്ടു പേരായ ജഗന്നാഥിൻ്റെയും ലോകേഷിൻ്റെയും മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനുണ്ട്. റഡാർ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബുധനാഴ്ച മൃതദേഹം കണ്ടെത്തിയത്. വാഹനത്തിന്…

പതിനെട്ട് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കണമെങ്കില്‍ രേഖകളുടെ ആധികാരികത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അന്വേഷണം നടത്തണം

തിരുവനന്തപുരം: പതിനെട്ട് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ആധാര്‍ കാര്‍ഡ് ഇഷ്യൂ ചെയ്യണമെങ്കില്‍ അവര്‍ നല്‍കിയിട്ടുള്ള രേഖകള്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെടണമെന്ന് നിര്‍ദേശം. ആധാര്‍ എന്റോള്‍മെന്റ് സമയത്ത് നല്‍കിയ രേഖകളുടെ ആധികാരികത ഉറപ്പാക്കിയ ശേഷമേ ഇനി ആധാര്‍ നല്‍കുകയുള്ളൂ. ഇതിനായി തദ്ദേശസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്. വ്യാജ ആധാര്‍ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് പുതിയ പരിഷ്‌കാരം. അപേക്ഷിക്കുന്ന ഘട്ടങ്ങളില്‍ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പോര്‍ട്ടലിലേക്കാണ് എത്തുക. വെരിഫിക്കേഷനായി സബ്കലക്ടര്‍മാര്‍ക്ക് തിരികെയെത്തും. സബ് കലക്ടര്‍മാരാണ് വില്ലേജ് ഓഫിസര്‍മാരും തദ്ദേശ സെക്രട്ടറിമാരും വഴി ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ട് തിരികെ സമര്‍പ്പിക്കുക. അപേക്ഷ സമയത്ത് നല്‍കിയ രേഖകളുടെ ആധികാരികതയും ഈ ഘട്ടത്തില്‍ ഉറപ്പാക്കും. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ തദ്ദേശ സെക്രട്ടറിമാരും ബാക്കി ജില്ലകളില്‍ വില്ലേജ് ഓഫിസര്‍മാരുമാണ് സ്ഥിരീകരണം നടത്തുന്നത്. അപേക്ഷിച്ച് കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കണമെന്നാണ് അറിയിപ്പെങ്കില്‍ രേഖകള്‍…

പ്രതീക്ഷയോടെ 72 ദിനങ്ങള്‍ കാത്തിരുന്നിട്ടും അര്‍ജുന്‍ വിട പറഞ്ഞത് നൊമ്പരമായി; വൈകാരിക കുറിപ്പുമായി മമ്മൂട്ടിയും മോഹന്‍‌ലാലും

ഷിരൂർ മണ്ണിടിച്ചിലില്‍ കാണാതായ അർജുന്റെ ലോറിയും വണ്ടിക്കുള്ളിൽ നിന്ന് മൃതദേഹവും കണ്ടെത്തിയതിനു പിന്നാലെ വികാരനിർഭരമായ കുറിപ്പുമായി മമ്മൂട്ടിയും മോഹന്‍‌ലാലും. മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തി. 72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നിട്ടു ഇന്ന് വിട പറയേണ്ടി വന്നു എന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. ’72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു, നമ്മളും നമ്മളെക്കാൾ അർജുന്റെ കുടുംബവും…ഒടുവിൽ ഇന്ന് വിട പറയേണ്ടി വന്നു..ആദരാഞ്ജലികൾ അർജുൻ’, മമ്മൂട്ടി കുറിച്ചു. https://www.facebook.com/Mammootty/posts/1095641865259147?ref=embed_post അര്‍ജുന്‍റെ വാര്‍ത്തയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ വഴി നടൻ മോഹൻലാലും അനുശോചനം രേഖപ്പെടുത്തിയിരുന്നു. ‘മനമുരുകി പ്രാർഥിച്ച നാം എല്ലാവരുടേയും ഹൃദയങ്ങളിലേക്ക് നൊമ്പരമായി പ്രിയപ്പെട്ട അർജുൻ. പ്രിയ സഹോദരന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളെന്ന്’ മോഹൻലാൽ കുറിച്ചു. നേരത്തെ നടി മഞ്ജു വാര്യരും വികാരമായ കുറിപ്പ് പങ്കുവച്ചിരുന്നു. അർജുൻ, ഇനി നിങ്ങൾ…

ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ‘ഹൃദയസംഗമം’ സെപ്റ്റംബര്‍ 29ന് കൊച്ചിയില്‍

കൊച്ചി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹൃദയസംഗമം’ സെപ്റ്റംബര്‍ 29ന് കൊച്ചി ഐഎംഎ ഹാളില്‍ നടക്കും. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒത്തുചേരലാണ് ഹൃദയസംഗമം. രാവിലെ 9.30 നടക്കുന്ന ചടങ്ങ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുമെന്ന് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് ചാക്കോ പെരിയപുരം, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി രാജു കണ്ണമ്പുഴ, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റീ ഡോ. ജേക്കബ് ഏബ്രഹാം, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സി.ഒ.ഒ ലിമി റോസ് ടോം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊച്ചി മെട്രോ റെയില്‍ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ മുഖ്യാതിഥിയാകും. ഈ വര്‍ഷത്തെ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് റിനൈ മെഡിസിറ്റിയിലെ അനസ്തേഷ്യ ആന്‍ഡ് ക്രിട്ടിക്കല്‍…

സിദ്ദിഖിനെതിരെ ഫോട്ടോ സഹിതം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

തിരുവനന്തപുരം: ബലാത്സം​ഗക്കേസിൽ അറസ്റ്റ് ഭയന്ന് ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. സിദ്ദിഖ് സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിൽ എല്ലാ സംസ്ഥാന പൊലീസ് മേധാവികൾക്കും സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. സിദിഖിനെ കുറിച്ച് വിവരം ലഭിക്കുന്നവർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ, ക്രൈം ബ്രാഞ്ച് എസ് പി എന്നിവരെ ബന്ധപ്പെടണമെന്നാണ് നോട്ടീസിലുളളത്. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും പതിക്കാനാണ് നോട്ടീസ്. അതേ സമയം, സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. 8 വർഷത്തിന് ശേഷം യുവതി ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമെന്നെന്നാണ് ബലാത്സംഗക്കേസ് പ്രതി സിദ്ദിഖ് സുപ്രീം കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലുളളത്. ഭ യം മൂലം പരാതി പറയാതിരുന്നുവെന്നത് അവിശ്വസിനീയമാണെന്നും 2019 സോഷ്യൽ മീഡിയയിലൂടെ ആരോപണം ഉന്നയിച്ചപ്പോൾ ബലാത്സംഗമെന്ന്…

ലൈംഗികാതിക്രമ കേസിൽ നടന്‍ ഇടവേള ബാബു അറസ്റ്റില്‍; നടപടി ക്രമങ്ങള്‍ക്കു ശേഷം വിട്ടയച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിൽ ലൈംഗികാതിക്രമക്കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റു ചെയ്യുന്ന മലയാള സിനിമയിലെ രണ്ടാമത്തെ പ്രമുഖനായി നടനും മലയാളം മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ (അമ്മ) മുൻ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു. കോസ്റ്റൽ അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ജനറൽ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലെ കോസ്റ്റൽ പോലീസ് ആസ്ഥാനത്ത് മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്ന് (സെപ്റ്റംബർ 25, ബുധനാഴ്ച) അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ വൈദ്യ പരിശോധന നടത്തി ഇടവേള ബാബുവിനെ വിട്ടയക്കും. ആവശ്യമെങ്കിൽ നടനെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യും. അന്വേഷണവുമായി സഹകരിക്കണം, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജറാകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങി ഉപാധികളോടെയായിരുന്നു ഇടവേള ബാബുവിന് കോടതി ജാമ്യം…

കുടുംബ പ്രശ്ന പരിഹാരത്തിനായി പൂജ നടത്താമെന്ന വ്യാജേന വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യനെ അറസ്റ്റു ചെയ്തു

കൊച്ചി: കുടുംബ പ്രശ്ന പരിഹാരത്തിനായി പൂജ നടത്തണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യന്‍ തൃശൂർ സ്വദേശി പ്രഭാദിനെ പോലീസ് അറസ്റ്റു ചെയ്തു. വീട്ടമ്മയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമത്തിൽ വന്ന പരസ്യം കണ്ടാണു ജ്യോത്സ്യനെ വീട്ടമ്മ പരിചയപ്പെടുന്നത്. തുടര്‍ന്ന് കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനായി പൂജ നടത്താൻ കൊച്ചി വെണ്ണലയിലുള്ള സ്ഥലത്തേക്ക് ഇയാൾ വീട്ടമ്മയെ ക്ഷണിച്ചു. കഴിഞ്ഞ ജൂണിൽ നടന്ന പൂജയ്ക്കിടെ ജ്യോത്സ്യൻ ബലാത്സംഗം ചെയ്തു എന്നാണ് പരാതി. ഇതിനു ശേഷം തൃശൂരിൽ വച്ചും പീഡിപ്പിച്ചു. ആദ്യ പൂജയ്ക്കു ഫലം കാണാത്തതിനാൽ ഒരിക്കൽ കൂടി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ട് വിളിച്ചു വരുത്തുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണി മുഴക്കി. ഇതോടെയാണ് വീട്ടമ്മ പാലാരിവട്ടം പൊലീസിനെ സമീപിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വയനാട്ടിലും സമാനമായി ഭർത്താവിന്റെ മേലുള്ള ബാധ ഒഴിപ്പിക്കാൻ…

എഡിജിപി അജിത് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും പി വി അന്‍‌വര്‍ രംഗത്ത്

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം എഡിജിപിഎം ആർ അജിത് കുമാറിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പി വി അൻവർ എംഎൽഎ രംഗത്ത്. അജിത് കുമാര്‍ കൊടും ക്രിമിനൽ ആണെന്നും അയാളെ പിരിച്ചുവിടണമെന്നുമാണ് അന്‍‌വര്‍ പറയുന്നത്. പോലീസ് ഡിപ്പാർട്ട്മെന്റിന് കളങ്കം വരുത്തുന്ന പ്രവര്‍ത്തിയാണ് അജിത് കുമാറിന്റേതെന്നും, അയാളെ താഴെ ഇറക്കണമെന്നും മാറ്റി നിർത്തണമെന്നുമാണ് താന്‍ ആദ്യം പറഞ്ഞതെന്നും, ഒരാഴ്ച മുൻപ് ഞാൻ അതിൽ നിന്ന് പുറകോട്ട് പോയി എന്നും അയാളെ ഡിസ്മിസ് ചെയ്യണമെന്നും പറഞ്ഞു. എഡിജിപി എം ആർ അജിത് കുമാർ പോലീസ് ഡിപ്പാർട്ട്മെന്റിന് പറ്റുന്ന ആളല്ല എന്നും ജനങ്ങൾക്ക് കാര്യം അറിയാമെന്നും പറഞ്ഞ പിവി അൻവർ എഡിജിപി കൊടും ക്രിമിനലാണ് എന്നതിൽ ഒരു തർക്കവുമില്ല എന്നും പറഞ്ഞു. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പിവി അൻവറിനോട് മാധ്യമങ്ങളിൽ പ്രതികരണം നടത്തി പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽ നിന്നും പിന്തിരിയണമെന്ന്…

ഷുഹൈബ് വധം: സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി വിധിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു

ന്യൂഡല്‍ഹി: 2018 ഫെബ്രുവരിയിൽ കണ്ണൂരിൽ എസ് വി ഷുഹൈബ് കൊല്ലപ്പെട്ട കേസിൻ്റെ അന്വേഷണം സി ബി ഐക്ക് കൈമാറിയ കേരള ഹൈക്കോടതി വിധിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) [സിപിഐ(എം)] പ്രവർത്തകരും കോൺഗ്രസും തമ്മിലുള്ള ഏറ്റുമുട്ടലിൻ്റെ ഫലമായി 27 കാരനായ യുവാവിനെ വെട്ടിക്കൊന്നതുമായി ബന്ധപ്പെട്ടതാണ് കേസ്. ജസ്റ്റിസുമാരായ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇരയുടെ മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിക്കുന്നത്. ഷുഹൈബിനെ ആക്രമിച്ചത് പ്രാദേശിക സി.പി.ഐ(എം)-കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിൻ്റെ ഫലമാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഷുഹൈബിൻ്റെ മാതാപിതാക്കൾ ആദ്യം കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2018 മാർച്ചിൽ സിംഗിൾ ജഡ്ജി പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് (എസ്ഐടി) അന്വേഷണം സിബിഐക്ക് കൈമാറി. പിന്നീട്, ഈ ഉത്തരവിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും…

മുന്‍‌കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ സിദ്ദിഖിനായി അന്വേഷണം ഊര്‍ജിതമാക്കി

കൊച്ചി: ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ദിഖിനായി അന്വേഷണം ഊര്‍ജിതമാക്കി. ഹെക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖ് എവിടെയാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടില്ല. സിദ്ദിഖിനായി എറണാകുളം കേന്ദ്രീകരിച്ച് രാത്രി വൈകിയും പരിശോധന നടന്നിരുന്നു. സിദ്ദിഖ് സുപ്രിംകോടതിയെ സമീപിച്ചാൽ തടസവാദ ഹരജിയുമായി ഇരയും കോടതിയിലെത്തും. ലുക്ക് ഔട്ട് നോട്ടീസ് ഉളളതിനാല്‍ വിദേശത്തേക്ക് കടക്കാനുളള സാധ്യതയില്ലെന്നാണ് നിഗമനം. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. സുപ്രിം കോടതിയില്‍ അപ്പീല്‍ പോകുന്നതുമായി ബന്ധപ്പെട്ട് സിദ്ദിഖ് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് വിവരം. ഹരജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്‍റെ കേരളത്തിലെ അഭിഭാഷകർ ഡൽഹിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചു. വിധി പകർപ്പ് കൈമാറി. ഇര പരാതി നൽകാൻ വൈകിയതടക്കം വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരജി തയാറാക്കുന്നത് . 2016-ല്‍ നടന്ന സംഭവത്തിൽ എട്ടു വര്‍ഷം കഴിഞ്ഞ് 2024ൽ പരാതി നൽകിയത് ചോദ്യം ചെയ്താകും ഹരജി. അതേസമയം…