തിരുവനന്തപുരം: സ്കൂള്‍ കുട്ടിക്ക് ചികിത്സ ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ ബാലാവകാശ കമ്മിഷന് ഉത്തരവായി. കൂടാതെ കുട്ടിയുടെ മുഴുവന്‍ ചികിത്സാ ചിലവുകളും സ്കൂള്‍ മാനേജര്‍ വഹിക്കണമെന്നും കമ്മിഷന് അംഗം എന്‍.സുനന്ദ പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. ഹര്‍ജിയും, റിപ്പോര്‍ട്ടുകളും, രേഖകളും, മൊഴിയും കമ്മിഷന് സമഗ്രമായി പരിശോധിച്ചു. സമഗ്രമായി പരിശോധിച്ച കമ്മീഷന്, ക്ലാസ്സില്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കവെ ഗുഡ് ഷെപ്പേര്‍ഡ് കിന്റര്ഗാര്ഡന് സ്കൂളിലെ യു.കെ.ജി വിദ്യാര്‍ഥിക്ക് ബഞ്ചിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേല്‍ക്കുകയായിരുന്നു. യഥാസമയം ചികിത്സ ലഭ്യമാക്കുന്നതില്‍ സ്കൂള്‍ അധികൃതര്‍ വീഴ്ചവരുത്തിയതിലൂടെ ഗൗരവതരമായ ബാലാവകാശ ലംഘനം നടന്നതായി കമ്മിഷന് വിലയിരുത്തി. കുട്ടിക്ക് സംഭവിച്ച മാനസികവും ശാരീരികവുമായ ആഘാതത്തിന് നല്കുന്ന ധനസഹായ തുക ഭാവി ചികിത്സക്ക് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനും സ്കൂളിലെ അധ്യാപകര്‍ക്കും, പ്രിന്‍സിപ്പല്‍ എച്ച്.എം എന്നിവര്‍ക്കും ബാലാവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനും സ്കൂള്‍ മാനേജര്‍ക്ക്…
Category: KERALA
സംസ്ഥാന സ്കൂൾ കായിക മേള നവംബർ 4 മുതല്‍ ആരംഭിക്കും; സ്കൂള്‍ ശാസ്ത്രോത്സവം 2024 നവംബര്‍ 15 മുതല്‍ 18 വരെ; കലോത്സവം 2025 ജനുവരി 4-ന് ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേള നവംബർ 4നും, കലോത്സവം ജനുവരി 4നും ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന സ്കൂൾ കായികമേളയുടെ പേരിലെ ഒളിമ്പിക്സ് ഒഴിവാക്കിയെന്ന് മന്ത്രി അറിയിച്ചു. ഒളിമ്പിക്സ് നിബന്ധനകൾക്ക് എതിരായതിനാലാണ് പേര് മാറ്റിയത്. നവംബർ 4 മുതൽ 11 വരെയാണ് കായിക മേള നടക്കുക. എറണാകുളത്ത് 17 വേദികൾ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. വിജയികൾക്ക് ചരിത്രത്തിൽ ആദ്യമായി മുഖ്യമന്ത്രിയുടെ പേരിൽ ട്രോഫി നൽകും. കാസർകോട്ടുനിന്നും തിരുവനന്തപുരത്തുനിന്നും ദീപശിഖാ പ്രയാണം എറണാകുളം ജില്ലയിലെത്തും. 50 സ്കൂളുകളിൽ താമസ സൗകര്യമുണ്ടാകും. തക്കുടു അണ്ണാറക്കണ്ണനാണ് 2024 സ്കൂൾ കായികമേളയുടെ ഭാഗ്യ ചിഹ്നം. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒളിമ്പ്ക്സ് മാതൃകയിലാണ് മേള ചിട്ടപ്പെടുത്തുന്നത്. ഇരുപത്തിനാലായിരം കായിക പ്രതിഭകള്‍ പങ്കെടുക്കുന്ന കായികമേള ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍…
മരട് നിവാസികളെ ടോൾ നൽകുന്നതിൽ നിന്ന് ഒഴിവാക്കാനാവില്ല: എൻഎച്ച്എഐ
കൊച്ചി: കുമ്പളത്തെ ടോൾ പ്ലാസയിൽ ടോൾ അടയ്ക്കുന്നതിൽ നിന്ന് മരട് നിവാസികളെ താൽക്കാലികമായി ഒഴിവാക്കാനാവില്ലെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) എറണാകുളം ജില്ലാ കളക്ടറെ അറിയിച്ചു. കുണ്ടന്നൂർ പാലവും തൊട്ടടുത്തുള്ള അലക്സാണ്ടർ പറമ്പിത്തറ പാലവും റീ-ടാറിംഗിനായി ഒരു മാസമായി അടച്ചിട്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മരട് നിവാസികളെ താൽക്കാലികമായി ഒഴിവാക്കണമെന്ന് എൻഎച്ച്എഐയോട് അഭ്യർഥിക്കാൻ വെള്ളിയാഴ്ച ജില്ലാ കലക്ടർ എൻഎസ്കെ ഉമേഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. എന്നാൽ, സാങ്കേതികമായി ഇത്തരത്തിൽ ഇളവ് നൽകാനാവില്ലെന്ന് എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ ജില്ലാ കലക്ടറെ അറിയിച്ചു. കുണ്ടന്നൂർ പാലം പൊതുമരാമത്ത് വകുപ്പിന് (എൻഎച്ച് വിംഗ്) സ്റ്റോൺ മാസ്റ്റിക് അസ്ഫാൽറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉപരിതലം നീക്കം ചെയ്യുന്നതിനായി ഒക്ടോബർ 15 മുതൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. മരട്, കുണ്ടന്നൂർ തുടങ്ങിയ പ്രദേശങ്ങളെ വില്ലിംഗ്ഡൺ ഐലൻഡുമായും പശ്ചിമകൊച്ചിയുമായും ബന്ധിപ്പിച്ചതാണ് പാലം. പാലം അടച്ചതോടെ…
ലൈംഗികാതിക്രമക്കേസിൽ നടൻ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി നീട്ടി; രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന് അനുവദിച്ച ഇടക്കാല മുൻകൂർ ജാമ്യം സുപ്രീം കോടതി ചൊവ്വാഴ്ച (ഒക്ടോബർ 22, 2024) നീട്ടി. സിദ്ദിഖിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന കേരളാ പോലീസിൻ്റെ റിപ്പോർട്ടിൽ പ്രതികരണം അറിയിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ വി.ഗിരി നൽകിയ അപേക്ഷയെ തുടർന്നാണ് ജസ്റ്റിസ് ബേല ത്രിവേദിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുന്നത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോട് (എസ്ഐടി) സഹകരിക്കാൻ സിദ്ദിഖ് തയ്യാറല്ലെന്ന് മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് മലയാള സിനിമാ വ്യവസായത്തിലെ “ഞെട്ടിപ്പിക്കുന്നതും വ്യാപകവുമായ” ലൈംഗികാതിക്രമങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നതിനു ശേഷം കേരളത്തിലുടനീളം രജിസ്റ്റർ ചെയ്ത 30 ലധികം എഫ്ഐആറുകളാണ് എസ്ഐടി ഇപ്പോൾ അന്വേഷിക്കുന്നത് . സ്ത്രീകൾ അഭിമുഖീകരിക്കുന്ന പൊതുപ്രശ്നമാണ് സിനിമയിലേക്കുള്ള പ്രവേശനത്തിനും സിനിമയിൽ പ്രവർത്തിക്കാനുള്ള അവസരങ്ങൾക്കുമായി സ്ത്രീകളോട് ഉന്നയിക്കുന്ന ലൈംഗിക…
താന്‍ ‘മനുഷ്യ ബോംബ്’ ആണെന്ന് ഭീഷണി മുഴക്കി; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരനെ അറസ്റ്റു ചെയ്തു
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ താന്‍ മനുഷ്യ ബോംബാണെന്ന് യാത്രക്കാരന് ഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന് വിസ്താര വിമാനം അരമണിക്കൂറിലേറെ വൈകി. സിഐഎസ്എഫിനെ പരിശോധനയില്‍ യാത്രക്കാരനില്‍ ബോംബ് കണ്ടെത്താന്‍ കഴിഞ്ഞില്ല. മഹാരാഷ്ട്ര സ്വദേശി വിജയി മന്ദായനാണ് വിമാനത്തിലേക്ക് കടക്കാൻ ഒരുങ്ങവെ താന്‍ മനുഷ്യ ബോംബാണെന്ന് പറഞ്ഞ് ഭീഷണിയുയർത്തിയത്. വ്യാജഭീഷണി ഉയര്‍ത്തിയ ഇയാളെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ അധികൃതർ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. തുടര്‍ച്ചായ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ രണ്ട് ഘട്ടങ്ങളില്‍ പരിശോധന നടത്തിയാണ് യാത്രക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. പരിശോധനയ്ക്കിടെ തന്നെ ചെക്ക് ചെയ്യരുതെന്നും, താന്‍ മനുഷ്യ ബോംബ് ആണെന്നും വിജയ് മന്ദാന പറഞ്ഞു. തുടര്‍ന്ന് ഇയാളെ മറ്റൊരിടത്തേക്ക് മാറ്റി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥരന് നെടുമ്പാശേരി പൊലീസിന് കൈമാറുകയായിരുന്നു. അതേസമയം, വ്യോമയാന മന്ത്രിയുടെ മുന്നറിയിപ്പിനു പിന്നാലെയാണ് ഇപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി. കഴിഞ്ഞ ദിവസവും…
എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ വയനാട്ടിൽ പൂർണ പ്രചാരണത്തിലേക്ക്
കല്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിൽ വിവിധ പാർട്ടികളുടെ സ്ഥാനാർത്ഥികളുമായി ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സ്ഥാനാർത്ഥി സത്യൻ മൊകേരി മൂന്ന് ദിവസം മുമ്പ് പ്രചാരണം ആരംഭിച്ചപ്പോൾ ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ (എൻഡിഎ) നവ്യ ഹരിദാസ് തിങ്കളാഴ്ച പ്രചാരണം ആരംഭിച്ചു. മലബാർ മേഖലയിൽ എൻ.ഡി.എയുടെ പ്രധാന ഘടകകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ (ബി.ജെ.പി) യുവമുഖമായി കാണപ്പെടുന്ന എം.എസ് ഹരിദാസ് കോഴിക്കോട് കോർപ്പറേഷനിൽ രണ്ട് തവണ പാർട്ടിയുടെ പ്രതിനിധിയാണ്. ലക്കിടി വയനാട് ഗേറ്റിൽ ബിജെപി ജില്ലാ നേതാക്കൾ ഹരിദാസിന് സ്വീകരണം നൽകി. തുടർന്ന് നൂറുകണക്കിന് പാർട്ടി പ്രവർത്തകർ പങ്കെടുത്ത റോഡ് ഷോയിൽ അവർ നേതൃത്വം നൽകി. ജില്ലയിലെ ബിജെപിയുടെ മുതിർന്ന നേതാക്കളെയും അവർ സന്ദർശിച്ചു. യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി വധേര ബുധനാഴ്ച രംഗത്തിറങ്ങും, ഇത് വയനാട്ടിലെ രാഷ്ട്രീയ ഭൂപ്രകൃതിയെ കൂടുതൽ…
എഡിഎമ്മിൻ്റെ മരണം: പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാക്കേസിൽ സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യ നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയതിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പി.പി ദിവ്യ മുൻകൂർ ജാമ്യ ഹർജി നൽകിയത്. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികളിലേക്ക് പൊലീസ് കടന്നേക്കും. എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ഉദ്ദേശിച്ചിരുന്നില്ല. അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താന്‍ സംസാരിച്ചത്. ഫയല്‍ നീക്കം വേഗത്തിലാക്കണമെന്നാണ് ഉദ്ദേശിച്ചത്. ജില്ലാ കലക്ടര്‍ ക്ഷണിച്ചിട്ടാണ് പരിപാടിയില്‍ പങ്കെടുത്തത്. അന്വേഷണത്തില്‍ നിന്നും ഒളിച്ചോടില്ല. ഗുരുതരമായ രോഗമുള്ള പിതാവ് വീട്ടിലുണ്ട്. അറസ്റ്റ് തടയണമെന്നും പി പി ദിവ്യ മുന്‍ജൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. ഹർജിയിൽ നവീൻ ബാബുവിന്റെ കുടുംബവും കക്ഷി ചേരും.…
ഗാന്ധി ജയന്തി ദിനത്തിൽ തുടക്കമിട്ട മൊട്ട ഗ്ലോബലിന്റെ സ്റ്റോപ്പ് ബോഡി ഷെയ്മിംഗ് ക്യാമ്പയിൻ സമാപിച്ചു
കോഴിക്കോട് :ചുരുങ്ങിയ സമയം കൊണ്ട് ലോകശ്രദ്ധ നേടിയ മൊട്ട ഗ്ലോബൽ കൂട്ടായ്മ ഗാന്ധി ജയന്തി ദിനത്തിൽ തുടക്കമിട്ട ‘സ്റ്റോപ്പ് ബോഡി ഷെയിമിംഗ് ക്യാമ്പയിൻ’ സമാപിച്ചു. ശരീര നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിക്കുവാൻ അറബി കടലിന്റെ തിരമാലകളെയും അസ്തമയ സൂര്യന്റെ സായാഹ്ന കിരണങ്ങളെയും സാക്ഷിയാക്കി മൊട്ടകൾ കൈകോർത്തപ്പോൾ അത് ഒരു ചരിത്ര സംഭവമായി മാറി. പ്ലക്കാര്‍ഡുകള്‍ പിടിച്ച മൊട്ടകൾ ബീച്ചിലൂടെ നടന്നു നീങ്ങിയപ്പോൾ കാണികൾക്ക് കൗതുകം പകർന്നു. കോഴിക്കോട് ബീച്ചിൽ നടന്ന ചടങ്ങിൽ മൊട്ട ഗ്ലോബൽ ഫൗണ്ടർ പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺ ജി നായർ ആമുഖ സന്ദേശം നല്കി. പ്രവർത്തക സമിതി അംഗം ജയ് ഗോപാൽ ചന്ദ്രശേഖരന്, ട്രഷറാർ നിയാസ് പാറയ്ക്കൽ, ജോ. സെക്രട്ടറി യൂസഫ് കൊടുഞ്ഞി, പ്രവർത്തക സമിതി അംഗം മുജീബ് ചോയിമഠം എന്നിവർ പ്രസംഗിച്ചു. ഡോ. ജോൺസൺ വി. ഇടിക്കുള…
മുനമ്പം – ജനപ്രതിനിധികള്‍ ജനങ്ങളെ ചതിച്ചു; ജനകീയ കോടതിയില്‍ ചോദ്യം ചെയ്യും: ഷെവലിയര്‍ അഡ്വ വി സി സെബാസ്റ്റ്യൻ
കൊച്ചി: ജനകീയ ജീവിതത്തിന് വെല്ലുവിളിയുയര്‍ത്തുന്ന വഖവ് നിയമഭേദഗതിക്കെതിരെ സംസ്ഥാന ഭരണകൂടവും എംഎല്‍എമാരും നിയമസഭയില്‍ പ്രമേയം പാസാക്കിയത് നിര്‍ഭാഗ്യകരമാണെന്നും ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികളുടെ ചതിയും വഞ്ചനയും തിരിച്ചറിഞ്ഞ് ജനകീയ കോടതിയില്‍ ചോദ്യം ചെയ്യണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഭരണഘടന ഉറപ്പാക്കി ഉദ്ഘോഷിക്കുന്ന ദേശീയതയേയും മതേതരത്വത്തേയും നിഷ്പ്രഭമാക്കി അവഗണിച്ച് ഇന്ത്യയെ മുഴുവന്‍ തീറെഴുതിയെടുക്കാന്‍ ഉതകുന്നതും, ജീവിതത്തിനു വെല്ലുവിളി ഉയർത്തി,ജനങ്ങളുടെ കിടപ്പാടംപോലും നഷ്ടപ്പെടുന്ന അപാകതകളേറെയുമുള്ള വഖഫ് നിയമത്തിലെ നീതിനിഷേധ ജനദ്രോഹ വകുപ്പുകള്‍ ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ സദുദ്ദേശപരമായ നീക്കം സ്വാഗതാര്‍ഹമാണ്. കോണ്‍ഗ്രസ് ഭരണത്തില്‍ അടിച്ചേല്‍പ്പിച്ച വഖഫ്നിയമത്തിന് പിന്തുണ നല്കുന്ന കമ്യൂണിസ്റ്റ് ഇടതുപക്ഷ രാഷ്ട്രീയം ഏറെ വിചിത്രവും രാഷ്ട്രീയ അന്ധതയും, കാപഠ്യവുമാണ്. സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെടുന്ന മുനമ്പത്തെ ജനങ്ങളുടെ കണ്ണീരിന് സര്‍ക്കാര്‍ പുല്ലുവില കല്പിച്ചത് നിര്‍ഭാഗ്യകരമായിപ്പോയി. പകലന്തിയോളം മതേതരത്വവും മതനിരപേക്ഷതയും…
ശരീര നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിച്ച് മൊട്ട ഗ്ലോബൽ; സ്റ്റോപ്പ് ബോഡി ഷെയിം ക്യാമ്പയിൻ സമാപനം 20ന് കോഴിക്കോട്ട് ബീച്ചിൽ
എടത്വ: ചുരുങ്ങിയ സമയം കൊണ്ട് ലോക ശ്രദ്ധ നേടിയ മൊട്ട ഗ്ലോബൽ കൂട്ടായ്മയുടെ ‘സ്റ്റോപ്പ് ബോഡി ഷെയിം ക്യാമ്പയിൻ’ സമാപനം 20ന് വൈകിട്ട് 4.30ന് കോഴിക്കോട്ട് അറബി കടലിന്റെ തീരത്ത് നടക്കും. കഴിഞ്ഞ 2 മാസം മുമ്പ് ഒന്നിച്ചത് വെറും 25 മൊട്ടകൾ മാത്രമായിരുന്നെങ്കില്‍ ഇന്ന് കുറവിലങ്ങാട് സ്വദേശിയും ആസ്ട്രേലിയയിൽ സേവനമനുഷ്ഠിക്കുന്ന വൈദികനായ റവ.ഫാദർ സിജോ ജോസഫ് ഉള്‍പ്പടെ 718 അംഗങ്ങളുമായി വളർച്ചയുടെ പാതയിലാണ് ‘മൊട്ട ഗ്ലോബൽ’.എടത്വ കെഎസ്ആർടിസി ഡിപ്പോയിലെ നെയ്യാറ്റിന്‍കര സ്വദേശിയായ കണ്ടക്ടർ യു.ആദർശ് ആണ് 700-ാം മത് അംഗം.കഴിഞ്ഞ ദിവസം ആണ് ഈ കൂട്ടായ്മയില്‍ യു. ആദർശ് അംഗമായത്. പ്രവാസികൾ ഉൾപ്പടെ അന്താരാഷ്ട്ര തലത്തിൽ ഉന്നതസ്ഥാനിയരായ നിരവധി വ്യക്തിത്വങ്ങൾ ഇതിനോടകം അംഗങ്ങളായതായി ആഗോള അധ്യക്ഷന്‍ സജീഷ് കുട്ടനെല്ലൂർ പറഞ്ഞു.മുടി ഇല്ലാത്ത കാരണത്താൻ മാനസിക പിരിമുറുക്കം നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവർക്കിടയിൽ ആത്മവിശ്വാസം പകരുക…