കല്‍പ്പറ്റ: ചേലക്കരയും വയനാടും നാളെ പോളിങ് ബൂത്തിലേക്ക്. മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദ പ്രചാരണം. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് അവസാന വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും. ബൂത്ത് തലത്തിലുള്ള സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും നടക്കും. പൗരപ്രമുഖരുമായിട്ടുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാര്‍ത്ഥികളുടെ പ്രധാന പരിപാടി. വോട്ടെടുപ്പിന്റെ പോളിങ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ എട്ട് മണി മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. ഉച്ചയോടെ വിതരണം പൂര്‍ത്തിയാകും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ വൈകീട്ടോടെ നിശ്ചിത പോളിങ് കേന്ദ്രങ്ങളിലെത്തും. വയനാട്ടില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ കന്നിപ്പോരാട്ടമാണ്. സിപിഐയിലെ സത്യന്‍ മൊകേരിയും, ബിജെപിയിലെ നവ്യ ഹരിദാസുമാണ് പ്രധാന എതിരാളികള്‍. ചേലക്കരയില്‍ സിപിഎമ്മിലെ യു ആര്‍ പ്രദീപ്, കോണ്‍ഗ്രസിലെ രമ്യ ബരിദാസ്, ബിജെപിയിലെ ബാലകൃഷ്ണന്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം. പാന്‍ ഇന്ത്യന്‍ പോരാട്ടമാണ് വയനാട്ടില്‍ നടക്കുന്നത്.…
Category: KERALA
ടൂറിസം മേഖലയില്‍ വയനാടിന് വീണ്ടും ഉണര്‍വ്വേകണം: പ്രിയങ്കാ ഗാന്ധി വാദ്ര (വീഡിയോ)
വയനാട്: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൻ്റെ പ്രചാരണം അവസാനിച്ചു. കാലങ്ങളായി തെരഞ്ഞെടുപ്പു വിജയത്തിനായി തന്ത്രങ്ങൾ മെനഞ്ഞ മണ്ഡലങ്ങൾ ഇനി നിശ്ശബ്ദ പ്രചാരണങ്ങൾക്കു സാക്ഷ്യം വഹിക്കും. യു ഡി എഫും, സിപിഎമ്മും, ബിജെപിയും നേർക്കുനേർ പൊരുതുന്ന വയനാട്ടിൽ ഇത്തവണയും കടുത്ത മത്സരമായിരിക്കും നടക്കുക. യു.ഡി.എഫിലെ പ്രിയങ്കാ ഗാന്ധിയും സി.പി.എമ്മിലെ സത്യൻ മൊകേരിയും ബി.ജെ.പിയിലെ നവ്യ ഹരിദാസും തങ്ങളുടെ വിജയം ഉറപ്പിക്കാന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അക്ഷീണം പ്രയത്നിക്കുകയാണ്. ഓരോരുത്തരും ജനങ്ങളെ സമീപിച്ച് വോട്ട് ചോദിക്കുമ്പോഴും കൂടുതൽ വ്യത്യസ്തവും കാര്യക്ഷമവുമായ രീതിയിൽ വോട്ട് ഉറപ്പിക്കാൻ മറ്റു മുന്നണികൾ ശ്രമിച്ചു. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലെയും ജനങ്ങളെ നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ചാണ് പ്രിയങ്ക ഗാന്ധി പ്രചാരണം അവസാനിപ്പിച്ചത്. ഈ പ്രചാരണത്തിൻ്റെ ഭാഗമായി ജില്ലയിലെ ഹോം സ്‌റ്റേ ഉടമകളുമായി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ചയും നടത്തി. വയനാട് ടൂറിസം കൂടുതല്‍ ശക്തമാക്കുമെന്ന് ഹോം സ്റ്റേ ഉടമകൾക്ക്…
പെരുമഴയത്തും ആവേശം കൈവിടാതെ അണികള്‍; വയനാട്ടില്‍ പ്രിയങ്കയുടെ പരസ്യപ്രചാരണം അവസാനിച്ചു
കോഴിക്കോട്: പ്രിയങ്ക ഗാന്ധിയുടെ തിരുവമ്പാടിയിലെ പ്രചാരണം അവസാനിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമായ കോഴിക്കോട് ജില്ലയിലെ ഒരു നിയമസഭാ മണ്ഡലമാണ് തിരുവമ്പാടി. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചാണ് പ്രിയങ്ക ഗാന്ധി കൊട്ടിക്കലാശത്തില്‍ പങ്കെടുത്തത്. തിരുവമ്പാടി ബസ് സ്റ്റാൻഡ് പരിസരം യുഡിഎഫ് പ്രവർത്തകരാൽ നിറഞ്ഞുകവിഞ്ഞിരുന്നു. എല്ലാവർക്കും ആശംസകൾ നേർന്നാണ് പ്രിയങ്ക പ്രസംഗം ആരംഭിച്ചത്. “നിങ്ങളുടെ സ്നേഹത്തിന് നന്ദി, എനിക്ക് കുറച്ച് മലയാളമേ അറിയൂ. തിരിച്ചു വന്നാല്‍ കൂടുതല്‍ പഠിക്കും,” അവര്‍ വ്യക്തമാക്കി. 35 വർഷമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷവും മനോഹരവുമായ പ്രചാരണമാണിത്. മനുഷ്യ വന്യജീവി സംഘർഷം, രാത്രി യാത്ര നിരോധനം എന്നിവ പരിഹരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാം. കാർഷിക മേഖലയിലും വിനോദ സഞ്ചാര മേഖലയിലും കൂടുതൽ ശ്രദ്ധ ചെലുത്തും. തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ ഒരു അവസരം നൽകൂവെന്നും പ്രിയങ്കാ ഗാന്ധി വോട്ടര്‍മാരോട് പറഞ്ഞു. ഞാൻ…
ഖുർആൻ സന്ദേശങ്ങൾ സമാധാന ജീവിതം സാധ്യമാക്കും : കാന്തപുരം
കോഴിക്കോട്: വിശുദ്ധ ഖുർആന്റെ മാനവിക-സാഹോദര്യ-നവീകരണ സന്ദേശങ്ങൾ സമാധാന ജീവിതം സാധ്യമാക്കാൻ പര്യാപ്തമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഖുർആൻ പ്രമേയമായി നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക മത്സരമായ മർകസ് ഖുർആൻ ഫെസ്റ്റ്(എം.ക്വു.എഫ്) രണ്ടാം എഡിഷന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചാണ് മർകസിലെ ഖുർആൻ പഠിതാക്കൾ പ്രവർത്തിക്കുന്നതെന്നും കേരളത്തിൽ ഖുർആൻ പഠന മേഖല വികസിപ്പിക്കുന്നതിൽ മർകസ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി വ്യത്യസ്ത സെഷനുകളായി നടന്ന മത്സരങ്ങൾക്കും വിജ്ഞാന സദസ്സുകൾക്കുമാണ് ഇന്നലെ തിരശ്ശീല വീണത്. ഫെസ്റ്റിന്റെ ഫൈനൽ മത്സരങ്ങളിൽ മർകസ് സെക്ടർ ഓവറോൾ ചാമ്പ്യന്മാരായി. സമാപന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി വിജയികളെ പ്രഖ്യാപിച്ചു. എസ് വൈ…
സി.പിഎം സംഘ്പരിവാറിന് ഒത്താശ ചെയ്ത് കൊടുക്കുന്നു: ടി ആരിഫലി
ചരിത്രമായി ജി.ഐ.ഒ മലപ്പുറം ജില്ല സമ്മേളനം മലപ്പുറം: കേരളത്തിലെ കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാര്‍ട്ടി ഫാസിസത്തിനെതിരെ രൂപപ്പെട്ടു വന്ന ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് പകരം മുസ്ലിംങ്ങളെ തീവ്രവാദികളും ഭീകരവാദികളുമായി ചിത്രീകരിച്ച് സംഘ്പരിവാറിന് ഒത്താശ ചെയ്ത് കൊടുക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ സെക്രട്ടറി ജനറൽ ടി. ആരിഫലി പ്രസ്താവിച്ചു. . ‘ഇസ്ലാം : വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം’ എന്ന പ്രമേയത്തില്‍ വാറങ്കോട് നടന്ന ജി. ഐ.ഒ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം, മനനം , ചിന്ത എന്നിവയാണ് വിമോചനത്തിന്റെ ആദ്യപടി. ജി ഐ ഒ നാൽപ്പത് വർഷം പിന്നിട്ടപ്പോൾ കേരളത്തിലെ മുസ്ലിം പെണ്‍കുട്ടികള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിജ്ഞാനം സമ്പാദിക്കാന്‍ ശ്രമങ്ങൾ നടത്തുന്നത് ചേതോഹരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പറയുന്നതുപോലെ ജമാഅത്തെ ഇസ്ലാമി ഒരു ഭീകരസംഘടനയല്ല. രാജ്യത്ത് മാനുഷികവും ധാർമികവുമായ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് സമൂഹത്തിന്റെ…
മുസ്ലിം പെൺകുട്ടികളുടെ ശാക്തീകരണ മുന്നേറ്റം അടയാളപ്പെടുത്തി ജി.ഐ.ഒ റാലി
മലപ്പുറം: ‘ഇസ്‌ലാം വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം’ എന്ന തലക്കെട്ടിൽ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനം ആകർഷകമായി. ഉച്ചക്ക് 3 മണിക്ക് കോട്ടപ്പടിയിൽ നിന്നാരംഭിച്ച് വാറങ്കോട്ടെ സമ്മേളന നഗരിയിൽ പര്യവസാനിച്ച പ്രകടനത്തിൽ പതിനായിരത്തോളം വിദ്യാർത്ഥിനികളും യുവതികളും അണിനിരന്നു. ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ്റ നാൽപതാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രകടനം കാണികളെ ആവേശഭരിതരാക്കി. ജി ഐ ഒ യുടെ ശക്തിയും ഔന്നത്യവും വിളിച്ചോതുന്ന പ്രകടനം നഗരത്തെ പ്രകമ്പനം കൊള്ളിച്ചു. വർണാഭവും വ്യാവസ്ഥാപിതവുമായ ജി. ഐ. ഒ റാലി വീക്ഷിക്കാൻ ആയിരങ്ങൾ തെരുവോരങ്ങളിൽ നില്ലുറപ്പിച്ചിരുന്നു. ലോകമൊട്ടുക്കും മാറാവ്യാധിയായി പടർന്നു പിടിച്ച ഇസ്ലാമോഫോബിയക്കെതിരെ റാലിയിൽ മുദ്രാവാക്യങ്ങൾ ഉയരുകയുണ്ടായി. ഇസ്രായേൽ ഭരണകൂടം ഫലസ്തീൻ സ്വാതന്ത്ര്യ പ്പോരാളികൾക്ക് നേരെ നടത്തുന്ന വംശഹത്യയെ റാലി ശക്തമായി അപലപിച്ചു. ദേശീയവും അന്തർദേശീയവുമായ അനീതികളെയും ആക്രമങ്ങളെയും ചോദ്യം ചെയ്തു കൊണ്ടുള്ള മുദ്രാവാക്യങ്ങൾ ജനശ്രദ്ധയാകർഷിച്ചു.…
ജി.ഐ.ഒ ജില്ല സമ്മേളനം: പവലിയൻ ഉദ്ഘാടനം ചെയ്തു
മലപ്പുറം: ജി.ഐ.ഒ മലപ്പുറം ജില്ല സമ്മേളനാനുബന്ധിച്ച് നഗരിയിൽ പവലിയൻ ഉദ്ഘാടനം പ്രഥമ ജി ഐ ഒ സംസ്ഥാന പ്രസിഡന്റ് കെ.കെ ഫാത്തിമ സുഹ്റ ടീച്ചർ നിർവ്വഹിച്ചു. ജി ഐ ഒ സമ്മേളന ഉപഹാരങ്ങൾ, എക്സിബിഷൻ, ഐപിഎച്ച്, വിഷൻ, പീപ്പിൾ ഫൗണ്ടേഷൻ, പീസ് വില്ലേജ്, മക്തൂബ് മീഡിയ, ലാം തുടങ്ങിയ സ്റ്റാളുകൾ ഉൾക്കൊണ്ടതാണ് പവലിയൻ. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ല പ്രസിഡൻറ് സാജിദ സി.ച്ച് ,ജി.ഐ.ഒ മലപ്പുറം ജില്ല പ്രസിഡൻ്റ് ജന്നത്ത് . ടി , ജനറൽ , വൈസ് പ്രസിഡൻ്റ് നഈമ നജീബ് , സമ്മേളന കൺവീനർ നസീഹ. പി എന്നിവർ സംബന്ധിച്ചു.
ജാമ്യത്തിലിറങ്ങിയ ദിവ്യയെ കാണാന്‍ പാര്‍ട്ടി നേതാക്കളാരും എത്തിയില്ല
കണ്ണൂര്‍: കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന പി പി ദിവ്യക്ക് കോടതി ജാമ്യമനുവദിച്ചു. ഇന്നലെയാണ് പിപി ദിവ്യ ജയില്‍ മോചിതയായത്. പതിനൊന്നു ദിവസത്തോളമാണ് അവര്‍ ജയിലിലി കഴിഞ്ഞത്. എന്നാല്‍ ജയില്‍ മോചിതയായ ദിവ്യയെ കാണാന്‍ സി.പി.എം പ്രമുഖ നേതാക്കളാരും എത്തിയില്ല. പാര്‍ട്ടി ഏരിയാ സമ്മേളനങ്ങളുടെ തിരക്ക് കാരണമാണ് നേതാക്കള്‍ എത്താതിരുന്നതെന്നാണ് സൂചന. എന്നാല്‍, എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ പള്ളിക്കുന്നിലെ വനിതാ ജയിലില്‍ കഴിഞ്ഞിരുന്ന ദിവ്യക്ക് ജാമ്യം ലഭിച്ചത് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. ദിവ്യ ഇപ്പോഴും പാര്‍ട്ടി കേഡര്‍ തന്നെയാണെന്നും നേതാക്കള്‍ക്ക് അവരെ കാണുന്നതില്‍ യാതൊരു വിലക്കില്ലെന്നും ജാമ്യം ലഭിച്ചതിനു ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജില്ലാ നേതാക്കളില്‍ പലരും ദിവ്യയെ കാണാന്‍ ജയിലില്‍ എത്തിയത്. ജയില്‍ മോചന…
എഡിഎം നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയോടനുബന്ധിച്ച് അറസ്റ്റിലായി പിന്നീറ്റ് ജാമ്യത്തിലിറങ്ങിയ പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഗൂഢാലോചനയിലേക്ക് അന്വേഷണം എത്താത്തതിൽ കുടുംബത്തിന് അതൃപ്തിയുണ്ടെന്നും, എസ്ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നും ഹൈക്കോടതിയില്‍ ബോധ്യപ്പെടുത്തുമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. ഇന്നലെയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ദിവ്യക്ക് ജാമ്യം അനുവദിച്ചത്. 11 ദിവസം പള്ളിക്കുന്ന് വനിതാ ജയിലിലായിരുന്നു ദിവ്യ. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാക്കണം, കണ്ണൂർ ജില്ല വിട്ടു പോകാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. നവീൻ ബാബുവിന്‍റെ മരണത്തിൽ ദുഃഖമുണ്ടെന്ന് പറഞ്ഞ ദിവ്യ, തന്‍റെ നിരപരാധിത്വം തെളിയണമെന്നും കേസിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും പറഞ്ഞു. കോന്നി തഹസില്‍ദാരായ മഞ്ജുഷ നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് അവധിയിലാണ്. തന്നെ തഹസില്‍ദാരുടെ ചുമതലയില്‍ നിന്ന്…
ഖുർആൻ വിളംബരം ചെയ്യുന്നത് മാനവികതയുടെ സന്ദേശം: സി മുഹമ്മദ് ഫൈസി
കോഴിക്കോട്: വിശുദ്ധ ഖുർആൻ വിളംബരം ചെയ്യുന്നത് മാനവികതയുടെ മഹിത സന്ദേശമാണെന്നും അതനുസരിച്ച് ജീവിക്കുന്നവർക്ക് ആരെയും ദ്രോഹിക്കാനാവില്ലെന്നും മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. ഖുർആൻ പ്രമേയമായി നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക മത്സരമായ മർകസ് ഖുർആൻ ഫെസ്റ്റ്(എം.ക്വു.എഫ്) രണ്ടാം എഡിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ ഫൈനൽ മത്സരങ്ങൾക്കാണ് കാരന്തൂരിലെ മർകസ് കൺവെൻഷൻ സെന്ററിൽ വൈകുന്നേരം അഞ്ചിന് തുടക്കമായത്. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ കേരളത്തിലെ വിവിധ ജില്ലകളിലെ 29 ക്യാമ്പസുകളിലെ 800 വിദ്യാർഥികൾ മാറ്റുരക്കും. ഖുർആൻ പ്രമേയമായ 28 വ്യത്യസ്ത മത്സരങ്ങളാണ് ഫെസ്റ്റിന്റെ മുഖ്യ ആകർഷകം. ഖുർആൻ പാരായണത്തിലും മനഃപാഠത്തിലും പരിശീലിപ്പിക്കുകയും അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരങ്ങളിലേക്ക് വിദ്യാർഥികളെ പ്രാപ്തരാക്കുകയും ചെയ്യുകയെന്നതാണ് ഫെസ്റ്റിന്റെ ലക്ഷ്യം. വിശുദ്ധ ഖുർആന്റെ മാനവിക സന്ദേശം, ബഹുസ്വരത,…