ശാസ്ത്രജ്ഞര്‍ ‘പാതാളത്തിലേക്കുള്ള വഴി’ കണ്ടെത്തി; അതും ഇന്ത്യന്‍ മഹാസമുദ്രത്തില്‍

ന്യൂഡൽഹി: നിഗൂഢ രഹസ്യങ്ങള്‍ നിറഞ്ഞ സമുദ്രത്തില്‍ ഭൂമിയുടെ വലിയൊരു ഭാഗമുണ്ട്. ഇന്ത്യയുടെ തെക്ക് ഭാഗത്തുള്ള ഹിന്ദ് മഹാഗസറിലാണ് അത്തരത്തിലുള്ള ഒരു അത്ഭുതകരമായ സ്ഥലം. ശാസ്ത്രജ്ഞർ ‘ഗ്രാവിറ്റി ഹോൾ’ എന്ന് വിളിക്കുന്ന, ഇന്ത്യൻ മഹാസമുദ്രത്തിൽ 1200 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന, അതിശയകരവും നിഗൂഢവുമായ ഒരു സ്ഥലമുണ്ട്. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് 348 അടി താഴ്ച്ചയാണ് ഇവിടെ കടൽ വെള്ളം. ഗർത്തം വർഷങ്ങളായി ശാസ്ത്രജ്ഞരെയും ഗവേഷകരെയും അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ അതിൻ്റെ രഹസ്യം ശാസ്ത്രജ്ഞർ വെളിപ്പെടുത്തി. ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ പ്രദേശത്ത് സമുദ്രനിരപ്പ് സാധാരണ നിലയേക്കാൾ വളരെ താഴെയാണ്. ഏകദേശം 31 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ ഗർത്തം. ‘പാതാളത്തിലേക്കുള്ള വാതില്‍’ എന്നും ഇതിനെ വിളിക്കുന്നു. ഈ പ്രദേശത്തെ ഗുരുത്വാകർഷണ ബലം ദുർബലമായതിനാൽ ജലനിരപ്പ് താഴ്ന്നതായി ശാസ്ത്രജ്ഞർ പറയുന്നു. ഈ ഗർത്തം പ്രകൃതിയുടെ ഒരു അതുല്യമായ സൃഷ്ടിയാണ്, ഇത്…

വിചിത്ര സംസ്ക്കാരം: പാക്കിസ്താനിലെ ഈ സ്ത്രീകൾക്ക് തങ്ങളുടെ ഭർത്താക്കന്മാരെ ഉപേക്ഷിച്ച് ഇഷ്ടമുള്ള പുരുഷനോടൊപ്പം ഓടിപ്പോകാം!

യാഥാസ്ഥിതികവും മതമൗലികവാദപരവുമായ പാരമ്പര്യങ്ങൾക്ക് പേരുകേട്ട ഒരു ഇസ്ലാമിക രാജ്യമാണ് പാക്കിസ്താന്‍. ഇവിടെ സ്ത്രീകൾക്ക് പല തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, യാഥാസ്ഥിതിക സമൂഹത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ സംസ്കാരവും പാരമ്പര്യവും ഉള്ള ഒരു ഗോത്രം പാക്കിസ്താനിലുണ്ടെന്നറിയുമ്പോൾ നമ്മള്‍ ആശ്ചര്യപ്പെടും. ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ചിത്രാൽ ജില്ലയിൽ താമസിക്കുന്ന കലാഷ് സമുദായത്തിലെ ജനങ്ങൾ അവരുടെ തനതായ സംസ്കാരത്തിനും പാരമ്പര്യത്തിനും പേരുകേട്ടവരാണ്. തലസ്ഥാനമായ ഇസ്ലാമാബാദിൽ നിന്ന് 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കലാഷ് താഴ്‌വരയിൽ, സ്ത്രീകൾ സവിശേഷമായ സ്വാതന്ത്ര്യം ആസ്വദിക്കുന്നു, ഇത് പാക്കിസ്താനിലെ മറ്റ് യാഥാസ്ഥിതിക സമൂഹത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഈ സമൂഹത്തിൽ, സ്ത്രീകൾക്ക് പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മാത്രമല്ല, വിവാഹശേഷവും ഇഷ്ടമുള്ള പുരുഷനോടൊപ്പം ഒളിച്ചോടാനും കഴിയും. ഈ അവകാശം അവരുടെ കുടുംബവും അംഗീകരിക്കുന്നു. കലാഷ് സമൂഹത്തിലെ സ്ത്രീകളുടെ സൗന്ദര്യവും അതുല്യമായ ഐഡൻ്റിറ്റിയും അവർക്ക് വ്യത്യസ്തമായ ഒരു പദവി…

പുരാതന മായ നാഗരികതയുടെ നഷ്‌ടമായ നഗരം മെക്‌സിക്കോയിലെ വനങ്ങളിൽ കണ്ടെത്തി

മെക്സിക്കോ: 1,500 വർഷം പഴക്കമുള്ള മായ നാഗരികതയുടെ ഒരു പുരാതന നഗരം മെക്സിക്കോയിലെ യുകാറ്റൻ പെനിൻസുലയിൽ കണ്ടെത്തി. ചരിത്രപരമായ കണ്ടെത്തലിൽ നിരവധി വീടുകളും ക്ഷേത്രങ്ങളും പിരമിഡുകളും ഉൾപ്പെടെ 6,674 ഘടനകളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയ്ത്. ഇത് ശാസ്ത്രജ്ഞരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. ലിഡാർ (ലേസർ ഇമേജിംഗ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിംഗ്) സാങ്കേതികവിദ്യയിലൂടെയാണ് ഈ കണ്ടുപിടിത്തം നടത്തിയത്. ഭൂപ്രതലത്തിൽ ലേസർ പൾസുകൾ അയച്ച് അവിടെ മറഞ്ഞിരിക്കുന്ന ഘടനകളുടെ ഭൂപടം സൃഷ്ടിക്കുന്നു. ആൻറിക്വിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച ഈ ഗവേഷണമനുസരിച്ച്, ഈ പുരാതന നഗരത്തിൽ ആകെ 6,674 ഘടനകൾ നിലവിലുണ്ട്, അതിൽ വീടുകളും ക്ഷേത്രങ്ങളും പിരമിഡുകളും മറ്റ് കെട്ടിടങ്ങളും ഉൾപ്പെടുന്നു. “ലിഡാർ” സാങ്കേതികവിദ്യ ഉപയോഗിച്ച് ഗവേഷകർ ഭൂമിക്കടിയിൽ ഒളിഞ്ഞിരിക്കുന്ന ഈ പുരാതന നിർമ്മിതികൾ കണ്ടെത്തിയതായി പറയപ്പെടുന്നു. ഗവേഷകർ “വലേറിയന” എന്ന് പേരിട്ടിരിക്കുന്ന ഈ കണ്ടെത്തൽ ശാസ്ത്രീയ ജേണലായ ആൻറിക്വിറ്റിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വലേരിയാന നഗരത്തിൻ്റെ ഘടനയും അതിൻ്റെ…

2043-ഓടെ യൂറോപ്പില്‍ മുസ്ലീം ഭരണം വരുമെന്ന് ബാബ വെംഗയുടെ പ്രവചനം

ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾ പ്രവചനങ്ങൾ നടത്തുന്നുണ്ട്. ഈ പ്രവചനങ്ങളിൽ ചിലത് സത്യത്തിൻ്റെ പരീക്ഷണമാണ്, മറ്റുള്ളവ തെറ്റാണെന്ന് തെളിയിക്കുന്നു. എന്നാൽ, കാലക്രമേണ പ്രവചനങ്ങൾ ശരിയാണെന്ന് തെളിയിക്കപ്പെട്ട ചില പ്രവാചകന്മാരുണ്ട്. ഇവരിൽ ഒരാളായിരുന്നു അന്ധയായ ബൾഗേറിയക്കാരിയായ, ബാബ വെംഗ എന്നറിയപ്പെടുന്ന വാംഗേലിയ പാണ്ഡേവ ഗുഷ്‌റ്റെറോവ (Vangelia Pandeva Gushterova). അവരുടെ പ്രവചനങ്ങളിൽ പലതും സത്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, ഇക്കാരണത്താൽ ഇന്നും ആളുകൾക്ക് അവരുടെ പ്രവചനങ്ങളെക്കുറിച്ച് ജിജ്ഞാസയുണ്ട്. ബാബ വെംഗ പല സുപ്രധാന സംഭവങ്ങളും പ്രവചിച്ചിട്ടുണ്ട്. അവയെല്ലാം പിന്നീട് സത്യമാണെന്ന് തെളിയുകയും ചെയ്തിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം, ചെർണോബിൽ ആണവ ദുരന്തം, സ്റ്റാലിൻ്റെ മരണം തുടങ്ങിയ സംഭവങ്ങള്‍ ഇതിൽ ഉൾപ്പെടുന്നു. ഈ സംഭവങ്ങൾ അവര്‍ക്ക് ഒരു പ്രത്യേക സ്ഥാനം നേടിക്കൊടുത്തു, ഇപ്പോൾ ജനങ്ങള്‍ പുതുവർഷത്തിനായുള്ള അവരുടെ പ്രവചനങ്ങൾക്കായി ആകാക്ഷയോടെ കാത്തിരിക്കുകയാണ്. ബാബ വെംഗയുടെ പ്രവചനമനുസരിച്ച്, 2025 വർഷത്തിൻ്റെ തുടക്കത്തിൽ ഒരു വലിയ ദുരന്തം സംഭവിക്കാന്‍…

2000 വർഷം പഴക്കമുള്ള വീഞ്ഞ് പുരാതന ശവകുടീരത്തിൽ കണ്ടെത്തി !

ലോകത്തിലെ ഏറ്റവും പഴക്കമുള്ള വൈൻ കുപ്പി ശവകുടീരത്തില്‍ കണ്ടെത്തിയത് ഗവേഷകര്‍ക്ക് കൗതുകകരമായി. സ്ഫടിക രൂപത്തിൽ നിർമ്മിച്ച ഈ കുപ്പി ഏകദേശം 2000 വർഷം പഴക്കമുള്ളതായി കരുതപ്പെടുന്നു. കുപ്പിയ്ക്കുള്ളിലെ വൈൻ ബാഷ്പീകരിക്കപ്പെടാതിരിക്കാൻ പ്രത്യേകം അടച്ചിരുന്നു. ഈ കണ്ടെത്തൽ പുരാവസ്തു വീക്ഷണകോണിൽ നിന്ന് മാത്രമല്ല, പുരാതന കാലത്തെ സംരക്ഷണ സാങ്കേതിക വിദ്യകളെ എടുത്തുകാണിക്കുകയും ചെയ്യുന്നു. സ്പെയിന്‍: വീഞ്ഞ് നിറച്ച 2,000 വർഷം പഴക്കമുള്ള ഒരു ഗ്ലാസ് പാത്രം പുരാവസ്തു ഗവേഷകർ കണ്ടെത്തി. സ്പെയിനിലെ അൻഡലൂസിയ മേഖലയിലെ കാർമോണ നഗരത്തിലെ ഒരു റോമൻ ശവകുടീരത്തിൽ നിന്നാണ് ഈ ചരിത്രപരവും അഭൂതപൂര്‍‌വ്വവുമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഈ ശവകുടീരത്തിൽ നിന്ന് കണ്ടെത്തിയ ഗ്ലാസ് പാത്രം 5 വർഷം മുമ്പ് ഒരു ഖനനത്തിനിടെയാണ് കണ്ടെത്തിയത്. അതിനുശേഷം വിദഗ്ധർ അതിനുള്ളിലെ ദ്രാവകം പരിശോധിക്കാൻ തുടങ്ങി. ഈ വർഷം ആദ്യം, പാത്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ദ്രാവകം തീർച്ചയായും വീഞ്ഞാണെന്ന് പുരാവസ്തു…

25,000 വർഷം മുമ്പ് നിര്‍മ്മിച്ച ‘ലോകത്തിലെ ഏറ്റവും പഴക്കമുള്ള പിരമിഡ്’ മനുഷ്യ നിര്‍മ്മിതമല്ലെന്ന് വിദഗ്ധര്‍

ഗിന്നസ് വേൾഡ് റെക്കോർഡുകൾ ഈജിപ്തിലെ ജോസർ സ്റ്റെപ്പ് പിരമിഡ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പിരമിഡായി (ബിസി 2,630) ഔദ്യോഗികമായി പട്ടികപ്പെടുത്തുമ്പോൾ, ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധം ഇന്തോനേഷ്യയിലെ ഗുനുങ് പഡാങ് പിരമിഡിൻ്റെ ഒരു പാളി 25,000-ത്തോളം പഴക്കമുള്ളതായി അവകാശപ്പെട്ടു. ഈ ഘടന മനുഷ്യനിർമ്മിതമാണോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നു. ഇന്തോനേഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ ഡാനി ഹിൽമാൻ നടാവിഡ്ജാജയുടെ നേതൃത്വത്തിൽ ആർക്കിയോളജിക്കൽ പ്രോസ്‌പെക്‌ഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ, “പിരമിഡിൻ്റെ കാമ്പിൽ അതിസൂക്ഷ്മമായി ശിൽപം ചെയ്ത കൂറ്റൻ ആൻഡസൈറ്റ് ലാവ” അടങ്ങിയിരിക്കുന്നുവെന്നും പിരമിഡിൻ്റെ “ഏറ്റവും പഴക്കമുള്ള നിർമ്മാണം” മൂലകമാണെന്നും അക്കാദമിക് വിദഗ്ധർ എഴുതുന്നു. ശിൽപവും പിന്നീട് വാസ്തുവിദ്യാപരമായി ആവരണം ചെയ്യപ്പെടുന്നതിന് മുമ്പ് ഒരു സ്വാഭാവിക ലാവാ കുന്നായി ഉത്ഭവിച്ചിരിക്കാം എന്നും പറയുന്നു. ഈ പഠനം അവസാന ഹിമയുഗ കാലഘട്ടത്തിലെ നൂതനമായ കൊത്തുപണി കഴിവുകളിലേക്ക് വെളിച്ചം വീശുന്നു. ഏകദേശം…

50 വർഷം മുമ്പ് ഗുഹയിൽ തണുത്തുറഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

പെന്‍സില്‍‌വാനിയ: പെൻസിൽവാനിയയിൽ ഏകദേശം 50 വർഷം മുമ്പ് ഒരു ഗുഹയിൽ തണുത്തുറഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ഇപ്പോൾ തിരിച്ചറിഞ്ഞു. 1977 ജനുവരി 16 ന് രണ്ട് കാൽനടയാത്രക്കാർ കണ്ടെത്തിയ മൃതദേഹം അപ്പലാച്ചിയൻ പർവതശിഖരത്തെ പരാമർശിക്കുന്ന ‘പിനാക്കിൾ മാൻ’ എന്ന ഇരട്ടപ്പേരില്‍ അറിയപ്പെട്ടിരുന്ന ഗ്രബ്ബ് എന്ന ആളുടേതായിരുന്നു. അന്ന് മൃതദേഹത്തിൻ്റെ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ, അധികാരികൾ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിരുന്നില്ല. മയക്കുമരുന്ന് അമിതമായി കഴിച്ചതിനാലാണ് അദ്ദേഹം മരിച്ചതെന്ന് വിധിയെഴുതിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ, ഗ്രബ്ബിൻ്റെ രൂപം, ദന്തസംബന്ധമായ വിവരങ്ങൾ, സാധനങ്ങൾ, വിരലടയാളം, വസ്ത്രങ്ങൾ എന്നിവയിൽ നിന്ന് പരിശോധനയ്‌ക്കായി ശേഖരിച്ചതുമെല്ലാം പിന്നീട് കാണാതായതു കൊണ്ട് മൃതദേഹം തിരിച്ചറിയാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. റിപ്പോർട്ടർമാരോട് സംസാരിക്കവേ, ബെർക്‌സ് കൗണ്ടിയിലെ കൊറോണർ ജോൺ ഫീൽഡിംഗ് പറഞ്ഞു, “സംസ്ഥാന പോലീസിൽ നിന്നുള്ള ഡിറ്റക്റ്റീവുകളും കൊറോണർ ഓഫീസിൽ നിന്നുള്ള അന്വേഷകരും കഴിഞ്ഞ 15 വർഷമായി ഈ…

ജലോപരിതലത്തിലൂടെ സഞ്ചരിക്കാവുന്ന ആദ്യത്തെ പറക്കുന്ന ബോട്ട് സ്വീഡൻ വികസിപ്പിച്ചെടുത്തു

ജലോപരിതലത്തിന് അല്പം മുകളിലൂടെ പറക്കാന്‍ കഴിയുന്ന ലോകത്തിലെ ആദ്യത്തെ സമ്പൂർണ ഫ്ലൈയിംഗ് ബോട്ട് സ്വീഡന്‍ വികസിപ്പിച്ചെടുത്തു. ഒക്‌ടോബർ മുതൽ സ്വീഡനിൽ ഫെറി സർവീസ് ആരംഭിക്കുമെന്നും, 30 പേർക്ക് യാത്ര ചെയ്യാവുന്ന സൗകര്യം ബോട്ടിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, സാധാരണ ബോട്ടുകളേക്കാൾ 80 ശതമാനം ഊർജം കുറവാണെന്ന് ഇലക്ട്രിക് ഫെറി നിർമിക്കുന്ന കമ്പനി അവകാശപ്പെട്ടു. താഴെ രണ്ട് ചിറകുകളുണ്ടായിരിക്കുമെന്നും, ജലത്തില്‍ സഞ്ചരിച്ച് വേണ്ടത്ര വേഗം കൈവരിക്കുമ്പോള്‍ ഈ രണ്ട് ചിറകുകളുടെ സഹായത്തോടെ അത് ഉയര്‍ന്ന് വായുവിലൂടെ നീങ്ങാന്‍ തുടങ്ങുമെന്നു ഇലക്ട്രിക് ഫെറി നടത്തുന്ന നാവികൻ പറഞ്ഞു. ഈ ഇലക്ട്രിക് ഫെറി വെള്ളത്തിനടിയിലായതിനാൽ, അതിൻ്റെ ചിറകുകൾ അതിനെ വെള്ളത്തിനടിയിൽ സന്തുലിതമായി നിലനിർത്തുന്നതാണ് ഇതിൻ്റെ പ്രത്യേകത. ഈ പറക്കുന്ന ബോട്ട് ഉപയോഗിച്ച് കടലിൽ ദീർഘദൂരം സഞ്ചരിക്കാമെന്നും, ബാറ്ററിയിൽ പ്രവർത്തിപ്പിക്കുകയാണെങ്കിൽ 80% വരെ ഊർജം ലാഭിക്കാമെന്നും നാവികൻ പറഞ്ഞു. മണിക്കൂറിൽ 55 കിലോമീറ്റർ…

പുരാതന റോമൻ അഴുക്കുചാലിൽ ബൾഗേറിയൻ പുരാവസ്തു ഗവേഷകർ മാർബിൾ ദൈവത്തെ കണ്ടെത്തി

റുപൈറ്റ്, ബൾഗേറിയ: ഈ ആഴ്‌ച ഒരു പുരാതന റോമൻ അഴുക്കുചാലിൽ കുഴിക്കുന്നതിനിടെ ബൾഗേറിയൻ പുരാവസ്തു ഗവേഷകർ അപ്രതീക്ഷിതമായ ഒരു നിധി കണ്ടെത്തി – ഗ്രീക്ക് ദേവനായ ഹെർമിസിന്റെ, നന്നായി സംരക്ഷിച്ചിരിക്കുന്ന ഒരു മാർബിൾ പ്രതിമയാണ് അവര്‍ കണ്ടെത്തിയത്. ഗ്രീക്ക് അതിർത്തിയോട് ചേർന്ന് കിടക്കുന്ന തെക്കുപടിഞ്ഞാറൻ ബൾഗേറിയയിലെ പുരാതന നഗരമായ ഹെരാക്ലിയ സിൻ്റിക്കയുടെ സ്ഥലത്ത് ഖനനം നടത്തുന്നതിനിടെയാണ് 6.8 അടി (2 മീറ്റർ) ഉയരമുള്ള പ്രതിമ കണ്ടെത്തിയത്. ഏകദേശം AD 388-ൽ ഒരു ഭൂകമ്പം നഗരത്തെ നശിപ്പിച്ചതിനുശേഷം, പ്രതിമ അഴുക്കുചാലിൽ അകപ്പെടുകയും, കല്ലും മണ്ണും കൊണ്ട് മൂടുകയും ചെയ്തതാണെന്ന് പുരാവസ്തു ഗവേഷകർ പറഞ്ഞു. “അതിൻ്റെ തല വളരെ നല്ല രീതിയില്‍ സംരക്ഷിച്ചിരിക്കുന്നു. കൈകളിൽ കുറച്ച് ഒടിവുകൾ ഉണ്ട്,” പുരാവസ്തു ഗവേഷക സംഘത്തെ നയിച്ച ല്യൂഡ്മിൽ വഗലിൻസ്കി പറഞ്ഞു. ഈ പ്രതിമ പുരാതന ഗ്രീക്ക് ഒറിജിനലിൻ്റെ റോമൻ പകർപ്പാണെന്നും അദ്ദേഹം…

പെറുവിൽ 4000 വർഷം പഴക്കമുള്ള ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ലിമ (പെറു): വടക്കൻ പെറുവിലെ ഒരു കുന്നിന്‍‌ചെരുവില്‍ ഭൂമിക്കടിയില്‍ നിന്ന് ഏകദേശന്‍ 4,000 വർഷം പഴക്കമുള്ള ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ പുരാവസ്തു ഗവേഷകരുടെ ഒരു സംഘം കണ്ടെത്തി. കൂടാതെ, മതപരമായ ആചാരങ്ങൾക്കായുള്ള അർപ്പണമായിരുന്നേക്കാവുന്ന മനുഷ്യ അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി. പസഫിക് സമുദ്രത്തിൽ നിന്ന് അധികമകലെയല്ലാത്ത, തലസ്ഥാനമായ ലിമയ്ക്ക് വടക്ക് 780 കിലോമീറ്റർ (484 മൈൽ) വടക്കുമുള്ള തെക്കേ അമേരിക്കൻ രാജ്യമായ ലംബയേക് മേഖലയിലെ സാനയിലെ മണൽ നിറഞ്ഞ മരുഭൂമിയിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. “തീയതി സ്ഥിരീകരിക്കാൻ ഞങ്ങൾ ഇപ്പോഴും റേഡിയോ-കാർബൺ ഡേറ്റിംഗിനായി കാത്തിരിക്കുകയാണ്. എന്നാൽ, തെളിവുകൾ സൂചിപ്പിക്കുന്നത് ഈ മതപരമായ ആരാധന നടത്തിയിരുന്ന ക്ഷേത്ര നിർമ്മാണം ആ കാലഘട്ടത്തിൽ പെറുവിൻ്റെ വടക്കൻ തീരത്ത് നിർമ്മിച്ച ക്ഷേത്രങ്ങളുടെ ഒരു മതപാരമ്പര്യത്തിൻ്റെ ഭാഗമാകാം,” ഗവേഷണത്തിന് നേതൃത്വം നൽകിയ കാത്തലിക് യൂണിവേഴ്സിറ്റി പൊന്തിഫിക്കലിൽ നിന്നുള്ള പുരാവസ്തു ഗവേഷകനായ ലൂയിസ് മുറോ പറഞ്ഞു. മുറോയുടെ സംഘം…