ജിജു മാത്യു സക്കറിയ (50) ഡാളസിൽ അന്തരിച്ചു

ഗാർലാൻഡ് (ഡാളസ്): കോട്ടയം കൊല്ലബാംകോബിൽ ഹൗസിൽ പരേതരായ കെ.എം. സക്കറിയയുടെയും ലിസി സക്കറിയയുടെയും മകൻ ജിജു മാത്യു സക്കറിയ (50) ഡാളസിൽ അന്തരിച്ചു. പൊതുദർശനം:മെയ് 16 വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ രാത്രി 8:30 വരെ. സ്ഥലം : ന്യൂ ടെസ്‌മെന്റ് ചർച്ചിൽ – 2545 ജോൺ വെസ്റ്റ് റോഡ്, ഡാളസ്, TX 75228 സംസ്കാര ശുശ്രുഷ :മെയ് 17 ശനിയാഴ്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:00 വരെ. സ്ഥലം: ന്യൂ ടെസ്‌മെന്റ് ചർച്ചു (2545 ജോൺ വെസ്റ്റ് റോഡ്, ഡാളസ്, TX 75228 തുടർന്ന് സംസ്കാരം ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം (500 യുഎസ്-80, സണ്ണിവെയ്‌ൽ, TX 75182)

ഹൂസ്റ്റണിൽ അന്തരിച്ച രാജു കോശിയുടെ പൊതുദർശനവും സംസ്‌കാരവും നാളെ – ബുധനാഴ്ച

ഹൂസ്റ്റൺ: മെയ്  1 നു വ്യാഴാഴ്ച ഹൂസ്റ്റണിൽ അന്തരിച്ച ഇലന്തൂർ കോയിക്കലേത്ത്‌ വടക്കേതിൽ രാജു കോശിയുടെ ( 82 വയസ്സ്)  പൊതുദർശനവും  സംസ്കാരവും മെയ് 7 നു ബുധനാഴ്ച നടക്കും. ഭാര്യ അന്നമ്മ കോശി (കുഞ്ഞുമോൾ) കായംകുളം കുന്നംകട വടക്കേതിൽ കുടുംബാംഗമാണ്. മാർത്തോമാ സഭയിലെ സീനിയർ വൈദികനായിരുന്ന പരേതനായ റവ.കെ.എ. എബ്രഹാം (ശാസ്ത്രി അച്ചൻ) പരേതന്റെ സഹോദരനാണ്. മക്കൾ: റജി ജേക്കബ് – വിജു ജേക്കബ് , റെനി മാത്യൂസ് – അജയ് മാത്യൂസ് (എല്ലാവരും ഹൂസ്റ്റൺ) കൊച്ചുമക്കൾ : നെയ്തൻ, ഡാനിയേൽ, ജയ്‌ഡെൻ, കെയ്‌ലാ, മൈക്കിൾ പൊതുദർശനം : മെയ് 7 ബുധനാഴ്ച്ച  രാവിലെ 9 മുതൽ 11 വരെ – ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810 Almeda Genoa Road, Houston, TX, 77048)n സംസ്കാര ശുശ്രൂഷകൾ 11 മണിക്ക് ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ ശുശ്രൂഷകൾക്കു…

കെ പി ചന്ദ്രമതിയമ്മ നിര്യാതയായി

കോട്ടയം: കുഴിമറ്റം പരമാനന്ദാലയത്തിൽ എ ആർ പരമേശ്വരൻ നായരുടെ പത്നി ശ്രീമതി ചന്ദ്രമതിയമ്മ (ചേച്ചിയമ്മ-81) നിര്യാതയായി. കുഴിമറ്റം കളത്തിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മിനി നായർ (ഹ്യൂസ്റ്റൺ), സജികുമാർ കുഴിമറ്റം (ജന്മഭൂമി ഡെസ്ക് ചീഫ്, പത്തനംതിട്ട), പി പി സുധാത്മജ (ഡെപ്യൂട്ടി നഴ്സിംഗ് ഓഫീസർ-അമൃത ഹോസ്പിറ്റൽ കൊച്ചി). മരുമക്കൾ: ഗോപകുമാർ ഭാസ്കരൻ (ഹ്യൂസ്റ്റൺ), മഞ്ജുളഭാമ (അസി: പ്രൊഫസർ നെഹ്‌റു കോളേജ്, കോയമ്പത്തൂർ), സി രാജേന്ദ്ര ബാബു (എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ പാണാവള്ളി, ആലപ്പുഴ). സംസ്കാരം മെയ് 6 ചൊവ്വാഴ്ച 2 മണിക്ക് വീട്ടുവളപ്പിൽ.

ചെറുകര കൃഷ്ണക്കുറുപ്പ് (87) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ആലപ്പുഴ ചെറിയനാട് ആലപ്പാട്ട് കുടുംബാംഗം ചെറുകര കൃഷ്ണക്കുറുപ്പ് (87) മെയ് 3-ാം തിയ്യതി ന്യൂയോര്‍ക്കില്‍ നിര്യാതനായി. നിരവധി വര്‍ഷങ്ങള്‍ ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ടിച്ച്, ക്യാപ്റ്റന്‍ പദവിയില്‍ നിന്ന് വിരമിച്ചതിനു ശേഷം മക്കളോടൊപ്പം ന്യൂയോര്‍ക്കില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. സഹധര്‍മ്മിണി: സരസമ്മ കുറുപ്പ്. മക്കള്‍: സുശീല്‍ കുറുപ്പ്, സുരേഷ് കുറുപ്പ്. മരുമക്കള്‍: നീന കുറുപ്പ്, ഗീത കുറുപ്പ്. പൊതുദര്‍ശനം: മെയ് 5, തിങ്കളാഴ്ച രാവിലെ 11:00 മണി മുതല്‍ ഉച്ചയ്ക്ക് 1:00 മണി വരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍, 2175 ജെറിക്കോ ടേണ്‍‌പൈക്ക്, ന്യൂ ഹൈഡ് പാര്‍ക്ക്, ന്യൂയോര്‍ക്ക് 11040). സംസ്ക്കാരം:  മെയ് 5 തിങ്കളാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് (ലോംഗ് ഐലന്റ് ക്രിമേഷന്‍ കമ്പനി, 91 ഈഡ്സ് സ്‌ട്രീറ്റ്, വെസ്റ്റ് ബാബിലോണ്‍, ന്യൂയോര്‍ക്ക് 11704). കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയപ്രകാശ് നായര്‍ –…

കുഞ്ഞമ്മ കുഞ്ഞുകുഞ്ഞ് ഹ്യുസ്റ്റണിൽ അന്തരിച്ചു

ഹ്യുസ്റ്റൺ : കൊട്ടാരക്കര ചെങ്ങമനാട് മമ്മഴിയിൽ പരേതനായ റിട്ട.പോലീസ് സബ് ഇൻസ്‌പെക്ടർ എം.ഒ കുഞ്ഞുകുഞ്ഞിന്റെ സഹധർമ്മിണിയും, കൊട്ടാരക്കര മേലില മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറും ആയിരുന്ന കുഞ്ഞമ്മ കുഞ്ഞുകുഞ്ഞ് (95) ഹ്യുസ്റ്റണിൽ അന്തരിച്ചു. മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന ഇടവക മിഷൻ വൈസ്. പ്രസിഡന്റും, ലോസ് ആഞ്ചലസ് ഹോരേബ് മാർത്തോമ്മ ഇടവക വികാരിയുമായ റവ.ഗീവർഗീസ് കൊച്ചുമ്മന്റെ ഭാര്യാമാതാവും, കൊട്ടാരക്കര ചെങ്ങമനാട് കൊയ്‌പ്പള്ളഴികത്ത് കുടുംബാംഗവുമാണ്. മക്കൾ : പരേതനായ റിട്ട.പോലീസ് സബ് ഇൻസ്‌പെക്ടർ എം.കെ യേശുദാസൻ, എം. കെ തോമസ് (ഹ്യുസ്റ്റൺ), സൂസമ്മ ഫിലിപ്പ് (കൊട്ടാരക്കര), ജോൺസൺ മമ്മഴിയിൽ (ഒക്ലഹോമ), ഷേർലി ജയ്ക്കബ് (ഓയൂർ), എലിസബേത്ത് വർഗീസ് (ഹ്യുസ്റ്റൺ), മിനി ഗീവർഗീസ് (ലോസ് ആഞ്ചലസ് ). മരുമക്കൾ : ത്രേസിയാമ്മ യേശുദാസൻ, സാറാമ്മ തോമസ്, പി. സി ഫിലിപ്പ്, ഷീബ ജോൺസൺ, എ. ജേക്കബ്, വർഗീസ് ഉമ്മൻ,…

ടൊറോന്റോയിൽ അന്തരിച്ച സി എം തോമസിന്റെ പൊതുദർശനം വെള്ളിയാഴ്ച, സംസ്കാരം ശനിയാഴ്ച

ടൊറോന്റോ, കാനഡ:  ഏപ്രിൽ 25 നു ടോറോന്റോയിൽ അന്തരിച്ച കീക്കൊഴുർ  ചാലുകുന്നിൽ കൈതക്കുഴിയിൽ മണ്ണിൽ  സി.എം.തോമസിന്റെ  (കുഞ്ഞൂഞ്ഞു – 95 വയസ്സ് ) പൊതുദര്ശനവും ശുശ്രൂഷകളും മെയ് 2 നു വെള്ളിയാഴ്ചയും സംസ്കാരം ശനിയാഴ്ചയും നടത്തപ്പെടും  ഭാര്യ തലവടി ഒറ്റത്തെങ്ങിൽ മറിയാമ്മ തോമസ് . 1956  ൽ ഗുജറാത്തിലെ ആനന്ദിൽ നിന്നും ഫിസിയോതെറാപ്പിയിൽ ഉന്നത ബിരുദം  എടുത്ത പരേതൻ മദ്രാസ് വെല്ലൂർ സിഎംസിയിൽ ഒരു വര്ഷം സേവനമനുഷ്ഠിച്ച ശേഷം 1957 ൽ ഡൽഹിയിൽ എത്തി സഫ്ദർജങ് ഹോസ്പിറ്റലിലും പിന്നീട് ഓൾ ഇന്ത്യ ഇന്സ്ടിട്യൂട്ടിലും സേവനമനുഷ്ഠിച്ചു. ഇക്കാലയളവിൽ ഡൽഹിയിലെ അറിയപെടുന്ന ഫിസിയോ തെറാപ്പിസ്‌റ്റായി മാറിക്കഴിഞ്ഞ തോമസ് ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന ഡോ. എസ്.രാധാകൃഷ്ണന്റെയും, മുൻ പ്രധാനമന്ത്രിമാരായിരുന്ന പണ്ഡിറ്റ് ജവാഹർ ലാൽ നെഹ്‌റു, ശ്രീമതി ഇന്ദിരാഗാന്ധി എന്നിവരുടെ പേർസണൽ ഫിസിയോതെറാപ്പിസ്റ്റുമായി പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.1970 ൽ കാനഡയിൽ എത്തി ചേർന്ന തോമസ് പാരി…

പ്രസാദ് ഫിലിപ്പോസ് (68) അറ്റ്‌ലാന്റയിൽ അന്തരിച്ചു

അറ്റ്‌ലാന്റ: പാലാരിവട്ടത്ത് വലിയവീട്ടിൽ പരേതനായ പി.കെ. ഫിലിപ്പോസിന്റെയും പരേതയായ വടക്കേടത്ത് ശ്രീമതി രാജമ്മ ഫിലിപ്പോസിന്റെയും മകന്‍ പ്രസാദ് ഫിലിപ്പോസ് (68) ഏപ്രില്‍ 22-ന് അറ്റ്‌ലാന്റയില്‍ അന്തരിച്ചു. ഭാര്യ: ബീന മേരി ഫിലിപ്പോസ് (മേരി ജോർജ്ജ്). മക്കള്‍: ആരതി, അഞ്ജലി, അഭിലാഷ്. മരുമകൻ: എറിക് ജാരറ്റ്. പേരക്കുട്ടികള്‍: ആൻഡി, അന്ന. സഹോദരങ്ങള്‍: Cdr. ജോൺ ഫിലിപ്പോസ് (പ്രകാശ്) (റിട്ട.), പ്രദീപ് ഫിലിപ്പോസ്. 1996-ൽ യുഎസിലേക്ക് താമസം മാറിയ ശേഷം പ്രസാദ് ഫൈസറിൽ ജോലി ചെയ്തു, പിന്നീട് ഐടി സ്റ്റാഫിംഗിലും റിയൽ എസ്റ്റേറ്റിലും പ്രവർത്തിച്ചു. വിനയത്തിനും സന്തോഷത്തിനും പേരുകേട്ട അദ്ദേഹം, സഭാംഗങ്ങളെയും സമൂഹത്തെയും ആവശ്യക്കാരായ മറ്റുള്ളവരെയും ഒരു മടിയും കൂടാതെ സഹായിച്ചിരുന്നു. ശ്രദ്ധേയനായ ഒരു നേതാവിനെയും അസാധാരണ വ്യക്തിയെയും നഷ്ടപ്പെട്ട നമ്മുടെ മലയാളി സമൂഹത്തിന് അദ്ദേഹത്തിന്റെ വിയോഗം ഒരു വലിയ നഷ്ടമാണ്. എല്ലാവർക്കും അദ്ദേഹം പ്രസാദ് അങ്കിൾ ആയിരുന്നു. പള്ളിയിലും…

വടകര സ്വദേശിയായ ഹെന്ന അസ്ലം ന്യൂജേസിയിൽ വാഹനാപകടത്തിൽ മരിച്ചു

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ ന്യൂ ബ്രൺസ്‌വിക്കിലുള്ള റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനിയായ ഹെന്ന അസ്ലം എന്ന 21 വയസ്സുകാരി 2025 ഏപ്രിൽ 22ന് ഒരു വാഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു കേരളത്തിലെ വടകര സ്വദേശികളായ അസ്‌ലം വടകര- സാദിജ ചേളന്നൂര്‍ ദമ്പതിമാരുടെ മകളാണ്. ഹെന്ന കഴിഞ്ഞ 14 വർഷമായി കുടുംബത്തോടൊപ്പം ന്യൂജേഴ്‌സിയിൽ താമസിച്ചു വരികയായിരുന്നു. ഹെന്ന കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓവർടേക്ക് ചെയ്യുകയായിരുന്ന എതിരെ വന്ന ഒരു കാറിന് വഴിമാറാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. . Funeral Arrangements: Janaza Prayer: Today at 5 PM (following Asr prayer) at ISCJ (Islamic Society of Central Jersey) Burial: To follow at Oaklawn Memorial Park and Cemetery, between 6:00 PM and 6:30 PM.

സാം ഈനോസ് ഒക്കലഹോമയിൽ നിര്യാതനായി

ഒക്കലഹോമ :ചങ്ങനാശ്ശേരി തൃക്കൊടിത്താനം കോട്ടമുറി ബെഥേൽ ഹോമിൽ സാം ഈനോസ്(78) ഒക്കലഹോമയിൽ നിര്യാതനായി. ഏപ്രിൽ 25ന് വൈകിട്ട് 6 30ന് മെമ്മോറിയൽ സർവീസും ഏപ്രിൽ 26ന് രാവിലെ 9 30ന് സംസ്കാര ശുശ്രുഷയും ഒക്കലഹോമ ഐ പി സി സഭയുടെ നേതൃത്വത്തിൽ നടക്കും ഭാര്യ: പൊന്നമ്മ മക്കൾ: ലെസ്ലി ജോസ് ,പരേതനായ ജഫ്രി ഈനോസ് മരുമക്കൾ ജോസ് (തിരുവനന്തപുരം) ,റിൻസി ജഫ്രി (റാന്നി)

മച്ചിങ്ങൽ മറിയുമ്മ മരണപ്പെട്ടു

ചെറുകുളമ്പ: പരേതനായ പൂളക്കുണ്ടൻ കുഞ്ഞുമുട്ടി എന്നവരുടെ ഭാര്യ മച്ചിങ്ങൽ മറിയുമ്മ മരണപ്പെട്ടു. മക്കൾ: പരേതയായ ആയിഷുമ്മു, കുഞ്ഞിമുഹമ്മദ്‌ എന്ന ബാബു, സൈനബ, അബ്ദുൽ അസീസ് (പ്രിൻസിപ്പൽ ഐ എസ് എസ് പൊന്നാനി), അബ്ദുൽ സലാം, അബ്ദുൽ കരീം(അബ്ഹ), സഹുദ, മുജീബ് റഹ്മാൻ, ശിഹാബ്, അബ്ദുൽ ലത്തീഫ് (ദുബായ്). മരുമക്കൾ : പരേതനായ ഇബ്രാഹിം ഹാജി (ഒതുക്കുങ്ങൾ), കടക്കാടൻ അലവികുട്ടി (കോൽക്കളം), മസൂദ് (അരിപ്ര), സുലൈഖ, ഹമീദ (MIHSS പൊന്നാനി), ആയിഷബി, ഹാജറ, നസീമ, സുമയ്യ (GLPS പറങ്കിമൂച്ചിക്കൽ ), ജസീറ. നമസ്കാരം രാവിലെ 08:30ന് ചെറുകുളമ്പ മഹല്ല് ജുമാ മസ്ജിദില്‍.