ഫ്ലോറിഡ: ഇലന്തൂർ ചിറക്കടവിൽ കുടുംബാംഗം ചേറ്റുകടവിൽ വർഗീസ് (കുഞ്ഞൂഞ്ഞ് – 94) ലേക്ക്ലാന്റിലുള്ള മകൻ ബാബുക്കുട്ടിയുടെ വസതിയിൽ നിര്യാതനായി. തോന്നിയാമലയിലെ പെന്തക്കോസ്ത് പ്രവർത്തനങ്ങളുടെ ആരംഭകാല പ്രവർത്തകനും, ഐ.പി.സി തോന്നിയമല സഭയുടെ സ്ഥാപക കുടുംബാംഗവുമായിരുന്നു. മാരാമൺ ഐ.പി.സി സഭയുടെ മുൻ അംഗവുമായിരുന്നു പരേതൻ. ഇലന്തൂർ ചെരിക്കരേത്ത് പരേതയായ ഏലിയാമ്മയാണ് ഭാര്യ. മക്കൾ: പൊന്നമ്മ, സൂസമ്മ, ബാബുക്കുട്ടി, മരുമക്കൾ: പരേതനായ പാസ്റ്റർ വൈ. ബേബിക്കുട്ടി, ശാമുവേൽ വർഗീസ്, എൽസി. മെയ് 17 വെള്ളിയാഴ്ച വൈകുന്നേരം 7 മുതൽ 9 വരെ ലേക്ക് ലാൻഡ് ഐ.പി.സി യിൽ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കുന്നതും സംസ്കാര ശുശ്രൂഷകൾ 18 ന് ശനിയാഴ്ച രാവിലെ 9 മുതൽ ആരംഭിക്കുന്നതുമായിരിക്കും. ലേക്‌ലാൻഡ് ഐപിസി സഭ സീനിയർ പാസ്റ്റർ കെ. ജെ കുര്യാക്കോസിന്റെ മുഖ്യ ശുശ്രൂഷയിൽ ഓക്ക് ഹിൽ ബറിയൽ പാർക്കിൽ സംസ്കാരം നടത്തപ്പെടുന്നതുമാണ്. Live : www.Youtube.com/ipcflordia
Category: OBITUARY
എം എസ് യോഹന്നാൻ മേലെതെക്കേതിൽ (മോനച്ചൻ 70) അന്തരിച്ചു
ഡാളസ് /മുളക്കുഴ:എം എസ് യോഹന്നാൻ മേലെ തെക്കേതിൽ (മോനച്ചൻ 70) അന്തരിച്ചു. ദീർഘകാലം ദുബായിൽ എമിറേറ്റ്സ് ഉദ്യോഗസ്ഥനായിരുന്നു. ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ ഇടവക അംഗം വിൽസൺ മേലെ തെക്കേതിലിന്റെ സഹോദരനാണ് പരേതൻ ഭാര്യ: ചെങ്ങന്നൂർ പിരളശ്ശേരിൽ മാളിയേക്കൽ കാവിൽ അച്ചാമ്മ മക്കൾ :ജിനു,ജിൻസി , ജാൻസി മൂവരും (ദുബായ്) മരുമകൻ:കറ്റാനം കാട്ടൂരൻ അജോ സംസ്കാരം ശനിയാഴ്ച 10 30 ന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം മുളകുഴ സെൻതോമസ് മാർത്തോമ പള്ളിയിൽ. കൂടുതൽ വിവരങ്ങൾക്ക് :സുജൻ തരകൻ (ഡാളസ് ) 214 245 8706
ചെറിയാൻ കുര്യാക്കോസ് അറ്റ്‌ലാന്റയിൽ നിര്യാതനായി
അറ്റ്ലാന്റ: തൃശൂർ കണ്ണാറ വരിക്കലായിൽ ചെറിയാൻ കുര്യാക്കോസ് (72) അറ്റ്‌ലാന്റ യിൽ നിര്യാതനായി. ഭാര്യ മേഴ്‌സി കണ്ണാറ വൻമേലിൽ കുടുംബാംഗമാണ്. മക്കൾ ജെസെൻ, ജെസ്സി; മരുമക്കൾ: റോസി, വെസ്‌ലി. (എല്ലാവരും അറ്റ്‌ലാന്റ). പൊതുദർശനം മെയ് 12 ഞായറാഴ്ച്ച വൈകിട്ട് 6 മുതൽ അറ്റ്‌ലാന്റ ക്രിസ്ത്യൻ അസംബ്ലിയിൽ വെച്ചും സംസ്‌കാര ശുശ്രൂഷ മെയ് 13 രാവിലെ 10 മണിക്കും നടത്തപ്പെടും.
തോമസ് ഏബ്രഹാം ഹൂസ്റ്റണിൽ നിര്യാതനായി
ഹൂസ്റ്റൺ: റാന്നി ഐത്തല കിഴക്കേമുറിയിൽ തോമസ് എബ്രഹാം (തങ്കച്ചൻ) ഹൂസ്റ്റണിൽ നിര്യാതനായി. പരേതന്റെ ഭാര്യ മറിയാമ്മ കല്ലിശ്ശേരി ആലുംമൂട്ടിൽ കുടുംബാംഗമാണ്. മക്കള്‍: ബിജു – ബെനോ (കളരിക്കൽ), കോറൽ സ്പ്രിങ്സ്, ഫ്ലോറിഡ ടോം – ഷൈനി (അറയ്ക്കപെരുമേത്ത്), ഹൂസ്റ്റൺ സുജ – ജെയിംസ് (ചെറിയമൂഴിയിൽ), ന്യൂയോർക്ക് റെജീന – സജു കണ്ണംകുഴയത്ത്), ന്യൂയോർക്ക് റെനി – ലോമോൻ തറയിൽ, ടാമ്പാ സോണി – ലവ്‌ലിൻ (മാലിയിൽ), ഹൂസ്റ്റൺ കൊച്ചുമക്കൾ: ആർച്ച-സ്റ്റീവൻ മൂന്നുപറയിൽ (ടാമ്പാ),അലീഷ്യ, ആകാശ്, ആർഷ, ക്രിസ്റ്റൻ, എമിൽ, ആരോൺ, ഏബെൽ, അഥീന, ഉണ്ണി, ചോതി – തൊമ്മു, ലൂക്ക്, അലീന, ലിയോ, റാണിയ, അലക്സാ, കരീന പൊതുദർശനം : മെയ് 10 നു വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ സെന്റ് ജെയിംസ് ക്നാനായ ദേവാലയത്തിൽ (1805 Avenue D, Fresno, TX –…
കെ എം ഏലിയമ്മ (95 )അന്തരിച്ചു
ഡാളസ്: പരേതനായ കെ സി ജോർജിന്റെ ഭാര്യ റിട്ടയേർഡ് അധ്യാപിക ചാത്തമല വെട്ടുചിറയിൽ കൊച്ചുപറമ്പിൽ കെ എം ഏലിയമ്മ (95 ) മെയ് 7നു രാവിലെ നിര്യാതനായി . കിഴക്കും മുറി കണ്ടത്തിൽ കുടുംബാംഗമാണ് .സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച (മെക്കിനി,ഡാളസ്) അംഗം സൂസൻ കുര്യാക്കോസിൻ്റെ മാതാവാണ് പരേത. അമേരിക്കയിൽ ധാരാളം സുഹൃദ് ബന്ധങ്ങളുള്ള ടീച്ചർ കെ എം ഏലിയമ്മ നിരവധി തവണ സന്ദർശനം നടത്തിയിട്ടുണ്ട്.കേരളത്തിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു മക്കൾ: സൂസൻ കുര്യാക്കോസ്- കുര്യാക്കോസ് മത്തായി വെട്ടുചിറയിൽ (ഡാലസ്) കൊച്ചുമക്കൾ: അനൂപ് കുര്യാക്കോസ് (കുവൈത്ത്) ,ആൻ കുര്യാക്കോസ്, അനീത കുര്യാക്കോസ് ശവസംസ്‌കാരം വെള്ളിയാഴ്ച തിരുവല്ല സെൻ്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ (പാലിയക്കര പള്ളി) പിന്നീട് സൂസൻ കുര്യാക്കോസിൻ്റെ മാതാവിന്റെ വിയോഗത്തിൽ സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച വികാരി വെരി റവ രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ…
ജോസഫ് പി ചാക്കോ (58) ഡാളസിൽ അന്തരിച്ചു
ഡാളസ് : പുത്തൻപുരയ്ക്കൽ ജോസഫ് പി ചാക്കോ (റെജിച്ചായൻ 58) ഡാളസിൽ അന്തരിച്ചു. തിരുവല്ല വളഞ്ഞവട്ടം പുത്തൻപുരക്കൽ പരേതനായ പി കെ ചാക്കോ അന്നമ്മ ചാക്കോ ദമ്പതികളുടെ മകനാണ് . ഇർവിങ് സെൻ്റ് ജോർജ്ജ് ഓർത്തഡോക്‌സ് ഇടവകാംഗമാണ്. ഭാര്യ: ബിനി ജോസഫ് (കച്ചിറക്കൽ വെണ്ണിക്കുളം) മക്കൾ: ക്രിസ്റ്റീൻ ഹന ജോസഫ്, ടെവിൻ ജേക്കബ് ജോസഫ് & ജോവാന മറിയം ജോസഫ്. സഹോദരങ്ങൾ: ലെർസി തോമസ് (ഇർവിംഗ്, ടെക്സസ്), ലെൻസി വിനോദ് (കാരോൾട്ടൺ, ടെക്സസ് ), ഡെൻസി ട്രോയ് (കാരോൾട്ടൺ, ടെക്സസ് യുഎസ്എ). പൊതുദർശനം: 2024 മെയ് 5 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ (സെൻ്റ്. ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്, ഇർവിംഗ്, ടെക്സസ്). സംസ്കാര ശുശ്രൂഷകൾ: 2024 മെയ് 6 തിങ്കളാഴ്ച രാവിലെ 9.00 മണി മുതൽ (സെൻ്റ്. ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്, ഇർവിംഗ്, ടെക്സസ്) കൂടുതൽ…
സിജു മാളിയേക്കൽ (45)സിയാറ്റിലില്‍ അന്തരിച്ചു
സിയാറ്റിൽ (വാഷിംഗ്‌ടൺ): തൃശ്ശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി പാപ്പച്ചൻ – മേരി പാപ്പച്ചൻ ദമ്പതികളുടെ മകൻ സിജു മാളിയേക്കൽ (45) സിയാറ്റിലില്‍ അന്തരിച്ചു. ഭാര്യ: ജാൻസി ജോസഫ് മക്കൾ: ഏരെൺ റാഫേൽ മാളിയേക്കൽ, ബെഞ്ചമിൻ ജോസഫ് മാളിയേക്കൽ. ലിയോ പാപ്പച്ചൻ മാളിയേക്കൽ (കാനഡ), ലിജുപാപ്പച്ചൻ മാളിയേക്കൽ (കേരളം) എന്നിവർ സഹോദരങ്ങളാണ്. പൊതുദർശനം: ഏപ്രിൽ 26 സമയം വൈകീട്ട് 4 മണി മുതൽ 6 മണി വരെ (St Stephen the Martyr church, 13055 SE 192ND ST, RENTON, WA 98058, USA) സംസ്കാരം പിന്നീട് വാഷിംഗ്ടണിൽ. കൂടുതൽ വിവരങ്ങൾക്ക്: ബിജു 209 914 9649
റവ. ഡോ. ബാബു കെ. മാത്യുവിന്റെ ഭാര്യ മോളി മാത്യു (മോളി കൊച്ചമ്മ -64) അന്തരിച്ചു
ന്യൂജേഴ്‌സി : നാല് പതിറ്റാണ്ടായി സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയ വികാരിയായ റവ. ഡോ. ബാബു കെ. മാത്യുവിന്റെ (ബാബു അച്ചൻ) ഭാര്യ മോളി മാത്യു (മോളി കൊച്ചമ്മ -64) അന്തരിച്ചു . ബാബു അച്ചനും കൊച്ചമ്മയും തങ്ങളുടെ 45-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന ദിനത്തിൽ വന്നെത്തിയ വേർപാട് സമൂഹത്തെയാകെ ഞെട്ടിച്ചു അച്ചനും മക്കളായ റോബിൻ മാത്യു, ഡോ ജെയ്സൺ മാത്യു, കെവിൻ മാത്യു, മരുമക്കളായ മേരി മാത്യു, ഡോ മിറിയം മാത്യു, ക്രിസ്റ്റൽ മാത്യു, കൊച്ചുമക്കൾ ജാക്സൺ,പെനിലോപ്പ് , സൊയി , സിലാസ് എന്നിവരുൾപ്പെടെ ദുഖാർത്തരായ എല്ലാ കുടുംബാംഗങ്ങൾക്കും സ്നേഹവും പ്രാർത്ഥനയും അർപ്പിക്കുന്നതായി പള്ളി സെക്രട്ടറി ജെറീഷ് വർഗീസ് അറിയിച്ചു ഒപ്പം മോളി കൊച്ചമ്മയുടെ സഹോദരങ്ങളായ ജെയിംസ് തോമസ് (പൊന്നച്ചൻ), സൂസൻ തോമസ്, സാമുവൽ തോമസ് (ജോസുകുട്ടി) എന്നിവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അനുശോചനം അറിയിച്ചു. ഏപ്രിൽ…
റെയ്ച്ചല്‍ ഏബ്രഹാം (87) അന്തരിച്ചു
പോത്താനിക്കാട്: കീപ്പനശ്ശേരില്‍ കുടുംബത്തില്‍ പരേതനായ കെ.കെ. ഏബ്രഹാമിന്റെ (ആദായി മാസ്റ്റര്‍) ഭാര്യ റെയ്ച്ചല്‍ ഏബ്രഹാം (84 വയസ്) അന്തരിച്ചു. കടാതി വാണുകുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: മിനി, അനി, ലീ, സുമി. മരുമക്കള്‍: പുരേതനായ സാബു, രമേഷ്, സാജു, ലൈജു. സംസ്‌കാരം പോത്താനിക്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരി കുടുംബ കല്ലറയില്‍. ഏപ്രില്‍ 22 തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ സ്വവസതിയില്‍ എത്തിക്കുന്ന മൃതദേഹം 23 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം ഇടവക പള്ളി സെമിത്തേരിയില്‍ നടത്തപ്പെടും. പരേത ലാലു കുര്യാക്കോസിന്റെ (ന്യൂജേഴ്‌സി, യു.എസ്.എ) സഹോദര ഭാര്യയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിജു (ഫോണ്‍: 9961355864). വാര്‍ത്ത അറിയിച്ചത്: ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ്.
ഫിലഡൽഫിയയിൽ നിര്യാതനായ ജോജോ ജോസഫ് തെള്ളിയിലിന്റെ സംസ്ക്കാരം ഏപ്രിൽ 24 ന് ബുധനാഴ്ച
ഫിലഡൽഫിയ: കഴിഞ്ഞ ദിവസം ഫിലഡൽഫിയയിൽ നിര്യാതനായ ജോജോ ജോസഫ് തെള്ളിയിലിൻറെ (48) പൊതുദർശനവും, സംസ്കാര ശുശ്രൂഷകളും ഏപ്രിൽ 24 ന് ബുധനാഴ്ച വെൽഷ് റോഡിലുള്ള സെൻ്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോന പള്ളിയിൽ വച്ച് നടത്തപ്പെടും. (608 Welsh Rd, Philadelphia, PA 19115 ) ആലപ്പുഴ പുതുക്കരി തെള്ളിയിൽ വീട്ടിൽ ജോസഫ് തോമസിന്റെയും ഗ്രേസമ്മ ജോസഫ്ന്റെയും മകനായി 1975 മെയ് 28 ന് ആലപ്പുഴ ജില്ലയിലെ പുതുക്കരിയിൽ ജനിച്ച ജോജോ സെൻ്റ് അലിസിയസ് കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ ശേഷം 2009-ൽ അമേരിക്കയിലേക്ക് കുടിയേറി. 2013 ൽ ഡാഫിന ഫ്രാൻസിസിനെ വിവാഹം കഴിച്ചു. നിയ, നേഹ, എന്നിവരാണ് മക്കൾ. ജിജിമോൾ കളപ്പറമ്പത്ത് – (ബാബു കളപ്പറമ്പത്ത്), സോജപ്പൻ ജോസഫ്- (ബിന്ദു സോജപ്പൻ), സുമം ബെന്നി- (ബെന്നി കൊല്ലത്തുപറമ്പിൽ) എന്നിവർ സഹോദരങ്ങളാണ്. പൊതുദർശനം: ഏപ്രിൽ…