റവ.ഫാ. ജോസ് കണ്ടത്തിക്കുടി (79) ഡിസംബർ 21-ാം തീയതി ശനിയാഴ്ച അന്തരിച്ചു

ന്യൂയോർക്ക്: നോർത്ത് മേരിക്കയിലെ സീറോ മലബാർ സഭയുടെ വളർച്ചക്കു നിർണ്ണായകമായ സംഭാവനകൾ നൽകിയ റവ. ഫാ. ജോസ് കണ്ടത്തിക്കുടി (79) ഡിസംബർ 21-ാം തീയതി ശനിയാഴ്ച വൈകീട്ട് അന്തരിച്ചു. അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനായി സിനഡ് തീരുമാന പ്രകാരം 1995 ൽ മേരിക്കയിൽ എത്തിയ ഫാ. ജോസ് കണ്ടത്തിക്കുടി, ഷിക്കാഗോ, ന്യൂജേഴ്‌സി, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ഇടവകകൾ സ്‌ഥാപിക്കുകയും അവിടെ സേവനം ചെയ്യുകയും ചെയ്തു. ദീർഘനാൾ ബ്രോങ്ക്സ് സെൻറ് തോമസ് സീറോ മലബാർ ഫൊറോനാ ഇടവക വികാരിയായി സേവനo അനുഷ്ഠിച്ചു. 2020-ല്‍ റിട്ടയർ ചെയ്തതിനു ശേഷം അമേരിക്കയിയലും നാട്ടിലുമായി വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. 1945 മെയ് 30-ാം തീയതി കണ്ടത്തിക്കുടി ജോൺ – ത്രേസ്യകുട്ടി ദമ്പതികളുടെ മൂത്ത മകനായി ജനിച്ച ഫാ. ജോസ്, 1962 ൽ തലശ്ശേരി മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്നു വടവാതൂർ സെമിനാരിയിലും റോമിലെ…

സഖറിയ മാത്യു അന്തരിച്ചു

ഡാളസ്: പത്തനംതിട്ട കുഴിക്കാല മുള്ളനാക്കുഴി വട്ടമുരുപ്പേൽ സഖറിയ മാത്യു (സണ്ണി 64) അന്തരിച്ചു. ഡാളസിലെ കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവും, പ്ലാനോ സെഹിയോൻ മാർത്തോമ്മാ ഇടവകാംഗവും ആയ ഫിലിപ്പ് മാത്യുവിന്റെ സഹോദരൻ ആണ്. ഭാര്യ : പത്തനംതിട്ട തോന്ന്യാമല കണികുളത്ത് ഓമന. മക്കൾ : പ്രീതി, പ്രിൻസി, പ്രിൻസ് മരുമക്കൾ : പുനലൂർ പുതുവേൽ പുത്തൻവീട്ടിൽ ബിജോ, പുല്ലാട് ചെറുകാട്ട് റിജോ. സംസ്കാരം ഡിസംബർ 14 ശനിയാഴ്ച രാവിലെ 10.30 ന് ഭവനത്തിലും, പള്ളിയിലും വെച്ചുള്ള ശുശ്രുഷകൾക്ക് ശേഷം കുഴിക്കാല മാർത്തോമ്മാപള്ളി സെമിത്തേരിയിൽ.

തലവേദനയെ തുടർന്ന് നാട്ടിലെത്തിയ പ്രവാസിയായ യുവാവ് എടത്വ മരിയ ഭവനിൽ അനീഷ് ജോർജ് അന്തരിച്ചു

എടത്വാ: മരിയ ഭവനിൽ എം ജോർജിന്റെയും വിജിലയുടെയും മകൻ അനീഷ് ജോർജ് (അബി – 26) അന്തരിച്ചു. സംസ്കാരം ഡിസംബർ 11 ബുധനാഴ്‌ച 2:30ന് എടത്വാ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ, സഹോദരൻ അജേഷ് ജോർജ്. (ഡൽഹി). ദുബൈയിൽ ജോലി ചെയ്തു വരവെ ഉണ്ടായ തലവേദനയെ തുടർന്നുള്ള വിദഗ്ദ്ധ പരിശോധനയിൽ ആണ് ക്യാൻസർ ആണെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

പമ്പ ബോട്ട് റേസ് ക്ലബ് മുൻ വർക്കിംഗ് പ്രസിഡന്റ് പി.എം പരമേശ്വരൻ നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു

നീരേറ്റുപുറം: പമ്പ ബോട്ട് റേസ് ക്ലബ് മുൻ വർക്കിംഗ് പ്രസിഡന്റ് പി.എം പരമേശ്വരൻ നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു. രാഷ്ട്രീയ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ കഴിഞ്ഞ നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്ന പിഎം പരമേശ്വരൻ നായർ (കാവാലം സർ- 86) ജലോത്സവ രംഗത്ത് നല്കിയ സംഭാവനകൾ എക്കാലത്തും സ്മരിക്കപെടുമെന്ന് വർക്കിംഗ് പ്രസിഡണ്ട് വിക്ടർ. ടി.തോമസ് അനുസ്മരിച്ചു. വൈസ് പ്രസിഡണ്ട് രാജശേഖരൻ തലവടി, ശ്രീനിവാസ് പുറയാറ്റ് അനിൽ സി.ഉഷസ്, നീതാ ജോർജ്,സെക്രട്ടറി പുന്നൂസ് ജോസഫ്, ജനറൽ കൺവീനർ അഡ്വക്കേറ്റ് ഉമ്മൻ എം മാത്യു, ട്രഷറർ ബിന്നി.പി ജോർജ്, ഷിബു കോയിക്കേരിൽ, സജി കൂടാരത്തിൽ, റെജി ജോൺ വേങ്ങൽ,സന്തോഷ് ചാത്തൻകേരി,സനൽ കെ ഡേവിഡ്, ഗോകുൽ ചക്കുളത്തുകാവ്,കെസി സന്തോഷ്,ബിജു പറമ്പുങ്കൽ എന്നിവർ അനുശോചിച്ചു. സംസ്ക്കാരം ഇന്ന് (തിങ്കളാഴ്ച ) 3 ന് നടക്കും, ഭാര്യ: ശ്യാമളാ നായർ മക്കൾ : റാണി…

അഡ്വ. തോമസ് മാത്യു (റോയി-72) അന്തരിച്ചു

ഡാളസ്/ തിരുവല്ല :നെടുവേലിൽ കുടുംബാംഗവും കുടുംബയോഗം വൈസ് പ്രസിഡന്റും മുതിർന്ന അഭിഭാഷകനും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന അഡ്വ. തോമസ് മാത്യു (റോയി-72) ശനിയാഴ്ച രാവിലെ അന്തരിച്ചു. മല്ലപ്പള്ളി കീഴ്‌വായ്പൂര് പയറ്റുകാലായില്‍ കുടുംബാംഗമാണ്. ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചര്ച്ച അംഗവും , ഡാളസിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായ രാജൻ മാത്യുവിന്റെ സഹോദരനാണ് പരേതൻ ഭാര്യ: മേപ്രാല്‍ പൂതികോട്ട് പുത്തന്‍പുരയ്ക്കല്‍ അഡ്വ. റേച്ചല്‍ പി. മാത്യു. മക്കള്‍: അഡ്വ. വിനു എം. തോമസ് (ചലച്ചിത്ര സംഗീത സംവിധായകന്‍), രശ്മി ആന്‍ തോമസ് (ASAP, Kerala) ആനന്ദ് മാത്യു തോമസ് ( ഫോട്ടോഗ്രാഫര്‍, കൊച്ചി) മരുമക്കള്‍: ചേന്നങ്കരി വാഴക്കാട് ദീപക് അലക്‌സാണ്ടര്‍, ആനിക്കാട് കൊച്ചുവടക്കേല്‍ പ്രീതി സാറാ ജോണ്‍ (ഫെഡറല്‍ ബാങ്ക്, കുരിശുംമൂട് ബ്രാഞ്ച്, ചങ്ങനാശ്ശേരി). കെ.പി.സി.സി. അംഗം, മല്ലപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി…

കുരുവിള കുര്യൻ (തങ്കച്ചൻ – 77) ന്യൂജേഴ്‌സിയിൽ നിര്യാതനായി

ന്യൂജേഴ്‌സി: കുരുവിള കുര്യൻ (തങ്കച്ചൻ)(77) ന്യൂജേഴ്‌സിയിൽ നിര്യാതനായി. തിരുവൻവണ്ടൂര്‍ തൈക്കുറുഞ്ഞിയിൽ ഇടിക്കുള കുരുവിളയുടെയും ശ്രീമതി സാറാമ്മ കുരുവിളയുടെയും മകനാണ്. ഭാര്യ: ഏലിയാമ്മ മക്കൾ: ബിനു വി കുര്യൻ, ഭാര്യ സൂസൻ കുര്യൻ, ഐവ് ഫ്രാൻസിസ്, ഭർത്താവ് ലിയോനാർഡ് ഫ്രാൻസിസ് ഹനു കുര്യൻ, ഭാര്യ ഐറിൻ കുര്യൻ, കൊച്ചുമക്കൾ: ബ്രൈസ്, ആലിയ,സാറ, സാര്യ, എസ്ര, മീഖ.ഏലിയാ, ജോനാ, യെശയ്യാ, ജോഷ്വ. പൊതു ദര്‍ശനം: ഡിസംബർ 8, 2024 5:00 PM മുതൽ 9:00 PM വരെ സ്ഥലം : ജി. തോമസ് ജെൻ്റൈൽ ഫ്യൂണറൽ സർവീസസ് 397 യൂണിയൻ സ്ട്രീറ്റ് ഹാക്കൻസാക്ക്, NJ 07601 ശവസംസ്കാര ശുശ്രൂഷ :ഡിസംബർ 9, 2024 10:00 AM മുതൽ 11:00 AM വരെ സ്ഥലം: ജി. തോമസ് ജെൻ്റൈൽ ഫ്യൂണറൽ സർവീസസ് തുടർന്നു സംസ്കാരം ജോർജ്ജ് വാഷിംഗ്ടൺ മെമ്മോറിയൽ പാർക്ക് ഡിസംബർ…

ഇവാഞ്ചലിസ്റ്റ് റോയി ഇട്ടിച്ചെറിയയുടെ മാതാവ് അമ്മിണി കെ ഇട്ടിച്ചെറിയ അന്തരിച്ചു

കൊട്ടാരക്കര: ആയൂർ വേലൂർ എസ്റ്റേറ്റ് പരേതനായ കുഞ്ഞുഞ്ഞ് ഇട്ടിച്ചെറിയുടെ ഭാര്യ അമ്മിണി കെ ഇട്ടിച്ചെറിയ (82) അന്തരിച്ചു. സംസ്ക്കാരം ഡിസംബർ 5 വ്യാഴാഴ്ച 12ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൊട്ടാരക്കര ആയൂർ വാളകം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍. ജോൺസൺ ഇട്ടിച്ചെറിയ, റോയി ഇട്ടിച്ചെറിയ (ഇവാഞ്ചലിസ്റ്റ് ,ഐപിസി ഹെബ്രോൺ, ചിക്കാഗോ), രാജീമോൾ അനിൽ (ദുബൈ) എന്നിവർ മക്കളും, ഫെയ്ത് (കുക്ക് കൗണ്ടി ഹോസ്പിറ്റൽ, ചിക്കാഗോ), മണ്ണൂർ കിഴക്കേവിള അനില്‍ തങ്കച്ചൻ (ദുബൈ) എന്നിവർ മരുമക്കളുമാണ്. നിര്യാണത്തില്‍ ഗ്രേസ് ഗ്രാജ്വേറ്റ്സ് അസ്സോസിയേഷന്‍ അനുശോചിച്ചു.

വര്‍ഗീസ് കോലത്തുപറമ്പിലിന്റെ മാതാവ് അന്നമ്മ മത്തായി അന്തരിച്ചു

തലവടി: കോണ്‍ഗ്രസ് തലവടി മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് കോലത്തുപറമ്പിലിന്റെ മാതാവും ആനപ്രമ്പാല്‍ കോലത്തുപറമ്പില്‍ വര്‍ഗീസ് മത്തായിയുടെ (കുഞ്ഞുമോന്‍) ഭാര്യയുമായ അന്നമ്മ മത്തായി (72) അന്തരിച്ചു. സംസ്‌കാരം ഡിസംബർ 02 ന് രാവിലെ 11.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ആനപ്രമ്പാല്‍ സെന്റ് ജോര്‍ജ്ജ്  ഓര്‍ത്തഡോക്സ് പള്ളിയില്‍. പരേത പാവുക്കര മൂര്‍ത്തിട്ട കുടുംബാംഗമാണ്. ഷൈനി,ഷിനു എന്നിവരും മക്കളാണ്. മരുമക്കള്‍: ലിബി വര്‍ഗീസ് (നിരണം), സജി ചാക്കോ മംഗലശേരില്‍ (തിരുവല്ല), സോണിയ ഷിനു (ഇടുക്കി). നിര്യാണത്തില്‍ കൊടിക്കുന്നിൽ സുരേഷ് എം.പി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, ഡി.സി.സി. വൈസ് പ്രസിഡന്‍റ്മാരായ സജി ജോസഫ്, ടിജിന്‍ ജോസഫ്, ജനറല്‍ സെക്രട്ടറിമാരായ കെ.ഗോപകുമാര്‍, റാംസെ ജെ.റ്റി, രമണി എസ് ഭാനു തുടങ്ങി രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചിച്ചു.

കൊമ്പങ്കേരി സാൽവേഷൻ ആർമി പള്ളിയുടെ ആരംഭകാല സുവിശേഷ പ്രവർത്തകരിൽ ഒരാളായ അന്നമ്മ സാമുവേൽ അന്തരിച്ചു

തലവടി: ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ പുത്തൻപറമ്പിൽ അന്നമ്മ ശമൂവേൽ (98) അന്തരിച്ചു. നവംബർ 30 ശനിയാഴ്ച 12 മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് സംസ്ക്കാരം 2 മണിക്ക് മങ്കോട്ടയിലുള്ള കൊമ്പങ്കേരി സാൽവേഷൻ ആർമി പള്ളി സെമിത്തേരിയിൽ നടക്കും. പരേതനായ എൻ. എം. ശമൂവേൽ ആണ് ഭർത്താവ്. മക്കൾ: പ്രസാദ് സാമുവേൽ (കോർ ഹെൽപ്പർ, സാൽവേഷൻ ആർമി പള്ളി – നിരണം.), ലാലു (ബാഗ്ളൂർ ), സാലി, ലിസി, പരേതരായ ലത, ജോർജ്ജ്, സണ്ണി,ജോയി. മരുമക്കൾ: ലാലമ്മ ( വാകത്താനം ), മേരി (ബാഗ്ളൂർ ), ജോയ്സ് ( മാവേലിക്കര), തുളസി, അംബിക, രാജു (കോട്ടയം),പാസ്റ്റർ ഷിജി (ഡിസ്ട്രിക്ട് പാസ്റ്റർ, അപ്പോസ്റ്റലിക്ക് ചർച്ച് ഓഫ് പെന്തക്കോസ്ത്, കോട്ടയം )പരേതനായ തിരുവല്ല പാറയിൽ പൊടിയൻ. കൊമ്പങ്കേരി സാൽവേഷൻ ആർമി പള്ളിയുടെ ആരംഭകാല സുവിശേഷ പ്രവർത്തകരിൽ ഒരാളായിരുന്നു പരേത.

പെണ്ണമ്മ വർഗ്ഗീസ് (ഏലിക്കുട്ടി – 85) അന്തരിച്ചു

ഹ്യൂസ്റ്റൺ/കോട്ടയം: മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ വൈസ് പ്രസിഡന്റും സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമ്മേർസിന്റെ ബോർഡ് ഓഫ് ഡയറക്ടറുമായ സോജൻ ജോർജിന്റെ മാതാവ് പെണ്ണമ്മ വർഗ്ഗീസ് (ഏലിക്കുട്ടി – 85) കോട്ടയം ആർപ്പൂക്കരയിലെ സ്വവസതിയിൽ അന്തരിച്ചു. പരേത മണത്തലച്ചിറയിൽ കുടുംബാംഗമായ എം കെ വർഗ്ഗീസിന്റെ (റിട്ടേഡ് KSRTC ഓഫീസർ) ഭാര്യയാണ്‌ . ശവസംസ്കാര ശുശ്രൂഷകൾ നവംബർ 28 ഉച്ചതിരഞ്ഞു 3.30 മണിക്ക് കോട്ടയം ആർപ്പൂക്കരയിലെ ലിറ്റിൽ ഫ്ലവർ പള്ളിയിൽ വെച്ചു നടത്തപ്പെടും. മക്കൾ: സി.ലീസ (ആസാം), സണ്ണി വർഗ്ഗീസ് (റിട്ട.ഇന്ത്യൻ ആർമി), ജാൻസി വർഗ്ഗീസ് (കോട്ടയം), സജി വർഗ്ഗീസ് (ഭോപ്പാൽ), സോജൻ ജോർജ് (യൂഎസ്എ), ബിൻസി വർഗ്ഗീസ് (യൂ കെ). മരുമക്കൾ: മാത്യു (ബിസിനസ്സ്), ജസ്റ്റിൻ (യു കെ), ക്ലാരമ്മ സണ്ണി (റിട്ട. ടീച്ചർ), ജിജി മാത്യു (ടീച്ചർ), സുജ (യൂഎസ്‌എ). കൂടുതൽ…