ഫിലഡൽഫിയ: പ്രശസ്ത സാഹിത്യകാരി നീനാ പനയ്ക്കലിൻ്റെ ഭർത്താവ് ജേക്കബ് പനയ്ക്കൽ (88) ഫിലഡൽഫിയയിൽ നിര്യാതനായി. കുട്ടനാട്ടിലെ തലവടി ഗ്രാമത്തിലാണ് ജനിച്ചത്. പരേതരായ പി.ജി. ഏബ്രാഹം – മറിയാമ്മ ഏബ്രാഹം ദമ്പതികളുടെ ഏഴുമക്കളിൽ നാലാമത്തെ മകനാണ്. ജോളി കളത്തിൽ (സഹോദരി) (ഫിലഡൽഫിയ). മറ്റു സഹോദരങ്ങൾ നേരത്തേ ദിവംഗതരായി. മക്കൾ: അബു പനയ്ക്കൽ, ജിജി പനയ്ക്കൽ, സീന ജോർജ് . കൊച്ചു മക്കൾ: ഹാളി പനയ്ക്കൽ, ജോഷ്വാ പനയ്ക്കൽ, ഓവൻ പനയ്ക്കൽ, അലീഷാ പനയ്ക്കൽ, നേയ്തൻ ജോർജ്, അലക്സാണ്ഡർ ജോർജ്. കേരള ആരോഗ്യ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു പരേതന്‍. 1980 ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. സിയേഴ്സ്, പി എൻ സി ബാങ്ക് എന്നീ സ്ഥാപനങ്ങളിൽ കമ്പ്യൂട്ടർ വിദഗ്ദ്ധനായി ജോലി ചെയ്തു. അമേരിക്കയില്‍ മലയാള സാഹിത്യ നിരൂപണ സദസ്സുകളിൽ പ്രമേയ പാണ്ഡിത്യം കൊണ്ട് ശ്രദ്ധേയനായിരുന്നു. നീനാ പനയ്ക്കല്‍ തിരുവനന്തപുരത്ത് വിദ്യുച്ഛക്തി ബോർഡിൽ ഉദ്യോഗസ്ഥയായിരിക്കേയാണ്…
Category: OBITUARY
മൈലപ്ര അറുകാലിക്കൽ കുടുംബാഗം ചെറിയാൻ ജോർജ്കുട്ടി നിര്യാതനായി
ഡാളസ്: ഐ.പി.സി റ്റാബർനാക്കിൾ സഭാംഗം മൈലപ്ര അറുകാലിക്കൽ കുടുംബാഗം ചെറിയാൻ ജോർജ്കുട്ടി (കുഞ്ഞപ്പൻ – 75) നിര്യാതനായി. ഭാര്യ : അമ്മിണി ജോർജ് . മക്കൾ : ജിമ്മി ജോർജ് (ന്യൂയോർക്ക്), ജിബി ജോർജ് (ഡാളസ്), ജോബി ജോർജ് (ഡാളസ്). മരുമക്കൾ : സിജി ജോർജ് (ന്യൂയോർക്ക്), സോഫി ജോർജ് (ഡാളസ്), നിഷ ജോർജ് (ഡാളസ്). സംസ്കാരം പിന്നീട്.
നാടിന് നോവായി റെനിയുടെ വിയോഗം; മാഞ്ഞ് പോയത് യുവ തലമുറയെ നേർവഴിയിലേക്ക് നയിച്ച നക്ഷത്രം.
തലവടി:വിശ്വസിക്കാനാവാത്ത മരണ വാർത്ത കേട്ടാണ് ഇന്ന് തലവടി ഗ്രാമം ഉണർന്നത്. അതെ ഇന്ന് ‘ദുഃഖവെള്ളി’.തലവടി ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ ചോളകത്ത് മറിയാമ്മ വർഗ്ഗീസ് ( ഗ്രേസി) , പരേതനായ വിമുക്ത ഭടൻ എം വർഗ്ഗീസിന്റെയും മൂന്ന് മക്കളിൽ ഒരാളായ റെനിമോളുടെ (50) മരണവാർത്തയാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നത്.മാഞ്ഞ് പോയത് യുവ തലമുറയെ നേർവഴിയിലേക്ക് നയിച്ച നക്ഷത്രം.പുഞ്ചിരി കൊണ്ട് പ്രായഭേദമെന്യേ ഏവരുടെയും ഹൃദയം കീഴടക്കിയ റെനിമോൾ ഇനി ഓർമ്മ മാത്രം. ആനപ്രമ്പാൽ ചെത്തിപ്പുരയ്ക്കൽ ഗവ എൽ.പി സ്കൂൾ,ആനപ്രമ്പാൽ സൗത്ത് യു. പി.സ്ക്കൂൾ, തലവടി ഗവ. ഹൈസ്കൂൾ, എടത്വ സെന്റ് അലോഷ്യസ് കോളജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടിയതിന് ശേഷം മറൈൻ റേഡിയോ ഓഫീസേസ്സ് കോഴ്സ് പഠനം പൂർത്തിയാക്കിയ റെനി പൂർണ്ണ സമയ സുവിശേഷ പ്രവർത്തകയായി തീരണമെന്ന തീരുമാന പ്രകാരം ബാഗ്ളൂരിൽ നിന്നും വേദശാസ്ത്രത്തിൽ പഠനം നേടി.തുടർന്ന് വിദ്യാർത്ഥികളുടെ ഇടയിൽ…
തോമസ് പണിക്കർ ചിക്കാഗോയിൽ നിര്യാതനായി
ചിക്കാഗോ: കുണ്ടറ തെക്കേപുരയിൽ പരേതനായ എൻ എൻ പണിക്കരുടെയും തങ്കമ്മ പണിക്കരുടെയും രണ്ടാമത്തെ മകനായ തോമസ് പണിക്കർ (78) ന്യൂജേഴ്‌സിയിൽ വച്ച് നിര്യാതനായി. മൃതദേഹം ചിക്കാഗോയിലുള്ള കുടുംബ കല്ലറയിൽ അടക്കം ചെയ്യും. ആഗസ്ത് 20 ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണി മുതൽ എൽമേഴ്‌സ്റ്റ് സെന്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് പൊതുദർശനനവും ആഗസ്റ്റ് 21 ബുധനാഴ്ച രാവിലെ 9 മണിക്ക് സെന്റ് ഗ്രിഗോറിയസ് ദേവാലയത്തിൽ വച്ച് പ്രാർത്ഥനയും മറ്റു ശുശ്രൂഷകൾക്കും ശേഷം 11 മണിയോടെ ഡേരിയനിൽ (Darien) Clarinton Hill സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ശാന്തമ്മ പണിക്കർ (ഭാര്യ) സിൻസി എബ്രഹാം, റിൻസി തോമസ്, ലിൻസി പണിക്കർ എന്നിവർ മക്കളും, പരേതയായ മറിയാമ്മ പണിക്കർ, രാജു പണികേഴ്സൺ, ജില്ലറ്റ് പണിക്കർ, ഗ്രേസ് തോമസ്, ജോൺ പണിക്കർ, ജോർജ് പണിക്കർ, ഐസക് പണിക്കർ, എന്നിവർ സഹോദരീ സഹോദരങ്ങളും തോമസ് തോപ്പിൽ…
വർഗീസ് ജോൺ (69) ഡാളസിൽ അന്തരിച്ചു
ഡാളസ് :ആലപ്പുഴ.എരമത്തൂർ തെന്നടിയിൽ വർഗീസ് ജോൺ (69)ഡാളസിൽ അന്തരിച്ചു…ആഗസ്ത് 15 രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണാണ് അന്ത്യം സംഭവിച്ചത്. സെയിന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോൿസ് ഇടവകാംഗമാണ് . ഭാര്യ: ആനിയമ്മ വറുഗീസ്.(മാലിപ്പറമ്പിൽ പുളികീഴ് കുടുംബാംഗമാണ്) മക്കൾ: അനൂപ് വർഗീസ് & ബിനൂപ് വർഗീസ് മരുമക്കൾ: ലിൻസി അനുപ് & ഷിജി ബിനുപ്പ് ആശാ ഉമ്മൻ (ന്യൂ ജേഴ്‌സി ) പരേതന്റെ സഹോദരിയാണ് .സംസ്കാരം പിന്നീട് കൂടുതൽ വിവരങ്ങൾക്കു: ബിനൂപ് വർഗീസ് (ഡാളസ് ) 469 407 9637
പ്രശസ്ത അമേരിക്കന്‍ മലയാളി സാഹിത്യകാരൻ എബ്രഹാം തെക്കേമുറി ഡാളസ്സിൽ അന്തരിച്ചു
ഡാളസ്: മലയാള സാഹിത്യത്തിനു ഊടും പാവുമേകിയ സാഹിത്യകാരൻ, അമേരിക്കൻ മലയാളികളുടെ കഥ പറയുന്ന കഥാകാരൻ, പ്രശസ്തനായ എബ്രഹാം തെക്കേമുറി ഇന്ന് (ആഗസ്റ്റ് 14) വൈകീട്ട് 4 നു റിച്ചാർഡ്സൺ മെതഡിസ്റ്റ് ഹോസ്പിറ്റലിൽ വെച്ച് അന്തരിച്ചു. രാവിലെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ശാന്തമായാണ് അദ്ദേഹം മരണത്തെ പുല്‍കിയത്. സംസ്ക്കാര ചടങ്ങുകളുടെ വിശദവിവരങ്ങൾ പിന്നീട്.
അമേരിക്കയില്‍ അറിയപ്പെടുന്ന സാമൂഹ്യ-സാംസ്ക്കാരിക നേതാവ് ടി എസ് ചാക്കോ അന്തരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന സാമൂഹ്യ-സാംസ്ക്കാരിക നേതാവും, ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ സ്ഥാപകാംഗവും തലമുതിർന്ന നേതാവുമായ ടി.എസ് ചാക്കോ (85) ഇരവിപേരൂരിൽ അന്തരിച്ചു. പത്തനംതിട്ട ജില്ലയിൽ ഇരവിപേരൂർ തറുവേലി മണ്ണിൽ കുടുംബാംഗമാണ്. പരേതയായ ചേച്ചമ്മ ചാക്കോയാണ് ഭാര്യ. മക്കൾ: സഖറിയ ജേക്കബ്, നൈനാൻ ജേക്കബ് , വർഗീസ് ജേക്കബ്. സംസ്കാരം പിന്നീട് ഇരവി പേരൂരിൽ നടക്കും. ഇരവിപേരൂരിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ട്രാവൻകൂർ ടീ എസ്റ്റേറ്റിൻ്റെ വണ്ടിപ്പെരിയാർ, പീരുമേട്, ഏലപ്പാറ എന്നിവിടങ്ങളിൽ 18 വർഷം ജോലി ചെയ്തിരുന്ന കാലത്ത് തൊഴിലാളി നേതാവായി പേരെടുത്തിരുന്നു. 1966 ൽ സ്റ്റാഫ് യൂണിയനുകൾ ഉണ്ടാക്കി തൊഴിലാളികളെ ഏകോപിപ്പിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. 1983-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ടി എസ് ചാക്കോ, നാല് പതിറ്റാണ്ടോളം അമേരിക്കൻ മലയാളികൾക്കൊപ്പം നിന്ന് അവരുടെ എല്ലാ പ്രശ്നങ്ങളിലും…
താന്യ ഷെമി (20) പെൻസിൽവേനിയയിൽ അന്തരിച്ചു
ന്യൂജെഴ്സി: അടിമാലി സ്വദേശികളും ന്യൂജേഴ്‌സിയിലെ കെൻഡൽ പാർക്ക് നിവാസികളുമായ ഷെമി അന്ത്രു – ജിഞ്ചു ഷെമി ദമ്പതികളുടെ മകള്‍ താന്യ ഷെമി (20) പെന്‍സില്‍വേനിയയില്‍ അന്തരിച്ചു. ഡെലവേര്‍ യൂണിവേഴ്‌സിറ്റിയിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് ബിരുദ വിദ്യാർത്ഥിനിയായിരുന്നു താന്യ. പ്രസിഡൻഷ്യൽ സ്‌കോളർ എന്ന നിലയിൽ ശ്രദ്ധേയയായിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദം ഷെമി സഹോദരനാണ്. കഴിഞ്ഞ രണ്ട് ദിവസമായി മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ഫിലഡൽഫിയയിലെ യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു താന്യ. ഇന്ന് (ആഗസ്റ്റ് 2 വെള്ളിയാഴ്ച) ഉച്ചയ്ക്ക് 1:00 മണിക്ക് ബ്രണ്‍സ്‌വിക്കിലുള്ള ഇസ്ലാമിക് സൊസൈറ്റി ഓഫ് സെന്‍ട്രല്‍ ജെഴ്സിയില്‍ (ഐഎസ്‌സിജെ) മയ്യത്ത് നിസ്കാരവും, തുടര്‍ന്ന് 2:00 മണിക്ക് ഹാമില്‍ടണിലുള്ള ഗ്രീന്‍വുഡ് സെമിത്തേരിയില്‍ ഖബറടക്കവും നടക്കും. താന്യയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കാനും, സന്ദേശങ്ങള്‍ അയക്കാനും ആഗ്രഹിക്കുന്നവര്‍ ഈ ഇ-മെയിലില്‍ അയക്കാവുന്നതാണ്: thanya.shemi.condolences@gmail.com
റോസമ്മ മാത്യു (68) ഡാളസിൽ അന്തരിച്ചു
ഡാളസ്: നാലുകോടി ചങ്ങനാശ്ശേരി തടത്തിൽ മാത്യു സ്കറിയയുടെയും ശോശാമ്മ മാത്യുവിനെയും മകൾ റോസക്കുട്ടി മാത്യു 68 ഡാളസ്സിൽ അന്തരിച്ചു. പാർക്‌ലാൻഡ് ഹോസ്പിറ്റലിൽ ദീർഘകാലം നഴ്‌സായിരുന്നു. സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി അംഗമാണ്. പാർക്‌ലാൻഡ് റേഡിയോളജി വിഭാഗം ജീവനക്കാരനായിരുന്ന തിരുവല്ല ഇരട്ട പ്ലാമൂട്ടിൽ ഇ സി മാത്യുവിന്റെ ഭാര്യയാണ് പരേത. മക്കൾ: റെനു മാത്യൂസ്, റെജു മാത്യു. മരുമക്കൾ: ക്രിസ്റ്റോഫർ ഫിലിപ്പ്, ജിൻസി മാത്യൂസ് കൊച്ചുമക്കൾ:ലെവി, മിഖാ, ഹെവൻ, ലൂക്ക, മീര പൊതുദർശനം: 08/04/24 ന് വൈകുന്നേരം 6 മുതൽ 9 വരെ സ്ഥലം: സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി, ഗാർലാൻഡ്. സംസ്കാര ശുശ്രുഷ: 08/05/2024 ന് രാവിലെ 9 മുതൽ 11 വരെ സ്ഥലം: സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി, ഗാർലാൻഡ് തുടർന്ന് സംസ്‌കാരം സണ്ണിവെയ്‌ൽ ന്യൂ ഹോപ്പ് സെമിത്തേരിയിൽ. സംസ്കാരത്തിന്റെ തത്സമയ ചടങ്ങുകൾ provisiontv.in ലഭ്യമാണ്…
ജോർജ് കുര്യൻ (82) ഡാളസിൽ അന്തരിച്ചു
ഡാളസ്: കൊല്ലം മുണ്ടക്കൽ ഷാരോണിൽ ജോർജ് കുര്യൻ (82) ഡാളസിൽ അന്തരിച്ചു. ചെങ്ങന്നൂർ പ്രയാർ പേടിയിൽ കുടുംബാംഗമാണ്. ഡാളസ്സിലെ സി എസ് ഐ കോൺഗ്രിഗേഷൻ സ്ഥാപകാംഗങ്ങളിൽ ഒരാളും നല്ലൊരു ഗായകനും ഫോർട്ട്‌വർത്ത് കുരിയൻ എന്നും അറിയപ്പെട്ടിരുന്നു. ഭാര്യ: ഏലിയാമ്മ കുര്യൻ (തേപ്പു കല്ലുങ്കൽ, ഗൂഡല്ലൂർ). മക്കൾ: അൽജോ കുര്യൻ, ആൽവിൻ കുര്യൻ. മരുമക്കൾ: അൻസു കുര്യൻ (മറ്റത്തിൽ പള്ളം), ഷീബ കുര്യന്‍ (കല്ലുവിള വീട് മുളവന). കൊച്ചുമക്കൾ: ആരൻ, എയ്ഡൻ, ഈതൻ, അഞ്ജലീന, ആൻഡ്രൂ പൊതുദർശനം: ആഗസ്റ്റ് 3 ശനിയാഴ്ച രാവിലെ 10 മുതൽ 11 മണി വരെയും തുടർന്ന് സംസ്കാരം 11 മണിക്ക് സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വികാരി റവ രജീവ് സുഗുവിന്റെ മുഖ്യകാര്‍മികത്വത്തില്‍ സണ്ണിവെയ്ൽ ന്യൂഹോപ്പ് ഫ്യൂണറൽ ഹോമിൽ (500 US Sunnyvale Texas) നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: ആൽവിൻ കുരിയൻ 817…