ന്യൂജേഴ്സി: കടമ്പനാട് പുത്തന്‍വീട്ടില്‍ പരേതരായ കെ. ജി. തോമസിന്റെയും ചിന്നമ്മ തോമസിന്റെയും മകന് സാമുവേല്‍ തോമസ് (ജോസുകുട്ടി – 68), ജുലൈ 25 ന് നിര്യാതനായി. ശവസംസ്കാരച്ചടങ്ങുകള്‍ ഓഗസ്റ്റ് 2, 3 തീയതികളില്‍ ന്യജേഴ്സിയിലെ മിഡ്ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ദൈവാലയത്തില്‍ വെച്ച് നടത്തപ്പെടും. ഭാര്യ ലിസി തോമസ് പന്തളം കുരമ്പാല ആലുംമൂട്ടില്‍ മുകുളുംപുറത്ത് കുടുംബാംഗമാണ്. മക്കള്‍: ബിജോയ് തോമസ്, ഏഞ്ചല തോമസ്. സഹോദരങ്ങള്‍: തോമസ് & പൊന്നമ്മ അലക്സാണ്ടര്‍, പരേതനായ ജോര്‍ജ് തോമസ് & ലീലാമ്മ, ജെയിംസ് & മേരി തോമസ്, സൂസമ്മ & കെ.ജി. തോമസ്, പരേതയായ മോളി മാത്യു & ഫാ. ഡോ. ബാബു കെ. മാത്യു, റോയ് തോമസ് (എല്ലാവരും യു.എസ്. എ.യില്‍).
Category: OBITUARY
ചെല്ലമ്മ (76) നിര്യാതയായി
നെടുമ്പന: നവജീവൻ അഭയ കേന്ദ്രം അന്തേവാസിയായിരുന്ന ഓച്ചിറ മുല്ലേലിപടീറ്റതിൽ കൊറ്റമ്പള്ളി മഠത്തിൽ കാരാഴ്മയിൽ നാരായണൻ മകൾ ചെല്ലമ്മ കെ (7) നിര്യാതയായി. സംസ്കാരം പോളയത്തോട് പൊതുസ്മശാനത്തിൽ നടന്നു.
മത്തായി പി. തോമസ് (രാജു – 69) ഫിലഡൽഫിയയിൽ നിര്യാതനായി
ഫിലഡൽഫിയ: കോട്ടയം – വാകത്താനം മംഗലപ്പള്ളിയിലായ പുന്നശ്ശേരിൽ പരേതരായ തൊമ്മൻ തോമസിന്റെയും, ശോശാമ്മ തോമസിന്റെയും മകൻ മത്തായി പി തോമസ് (രാജു – 69) ഫിലഡൽഫിയയിൽ നിര്യാതനായി. പരേതൻ ബെൻസേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തോഡോക്സ് ഇടവകാംഗമാണ്. ഭാര്യ: പുന്നവേലിൽ പുതുക്കല്ലേൽ സൂസൻ തോമസ്. മക്കൾ: ഷോൺ, ഷാന, ഷെൽസി. പൊതുദർശനം ജൂലൈ 28 ഞായറാഴ്ച വൈകിട്ട് 6:00 മണി മുതൽ 8:00 മണി വരെയും, സംസ്ക്കാര ശുശ്രൂഷകൾ ജൂലൈ 29 തിങ്കളാഴ്ച രാവിലെ 9:00 മണി മുതൽ 10:00 മണി വരെയുമുള്ള സമയങ്ങളിൽ ബെൻസേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തോഡോക്സ് ചർച്ചിൽ വച്ച് നടത്തപ്പെടും (St. Gregorios Malankara Orthodox Church, 4136 Hulmeville Road, Bensalem, PA 19020). ഇടവക വികാരി റവ. ഫാ. ഷിബു വേണാട് മത്തായിയുടെ നേതൃത്വത്തിലും, സമീപ ഇടവകകളിലെ വൈദീകരുടെ…
നരിമറ്റത്തിൽ റേച്ചൽ ജോർജ്ജ് നിര്യാതയായി
ഡാളസ്: അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടി ടെക്സാസ് സ്റ്റേറ്റ് ചെയർമാൻ ഏബ്രഹാം ജോർജ്ജിൻ്റെ മാതാവ് പാലക്കാട് നരിമറ്റത്തിൽ റേച്ചൽ ജോർജ്ജ് (ചിന്നമ്മ -71) ജൂലൈ 24 ന് അന്തരിച്ചു. 1995-ൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരുന്ന കുടുംബം, പ്രേഷിത പ്രവർത്തനത്തിൻ്റെ ഭാഗമായി കേരളത്തിൽ താമസിച്ചുവരവെയാണ് അന്ത്യം. പാലക്കാട് ശാലേം ബൈബിൾ സെമിനാരിയുടെ ഡയറക്ടർമാരിൽ ഒരാളായിരുന്നു പരേത. കുടുംബം ഡാളസ് ഐ.പി.സി. ഹെബ്രോൻ സഭാംഗങ്ങൾ ആണ്. നരിമറ്റത്തിൽ പാസ്റ്റർ ജോർജ്ജ് എൻ. ഏബ്രഹാം ആണ് ഭർത്താവ്. അട്ടപ്പാടി എഴയ്ക്കാട് ഐ.പി.സി. സഭ, ഡാളസ് ഗ്രേസ് പെന്തകോസ്തൽ ചർച്ച് എന്നിവടങ്ങളിൽ വൈദിക ശുശ്രൂഷയിൽ ആയിരുന്നിട്ടുണ്ട്. ഭൗതീക സംസ്കാരം പിന്നീട്. മക്കൾ: ഏബ്രഹാം ജോർജജ് (റെജി) – ജീന (പ്രിയ), റോസ്ലിൻ ജോൺ – ഡോക്ടർ ജെയ്സൺ ജോൺ. കൊച്ചുമക്കൾ: സാറ, ഏബൽ, എസ്രാ, ജൂഡ്.
ഷൈനി വർഗ്ഗീസ് (65) കാലിഫോർണിയയിൽ അന്തരിച്ചു
കാലിഫോർണിയ: കൊല്ലേട്ട് പുള്ളോലിക്കൽ പരേതനായ ഇ.എ.വർഗ്ഗീസിന്റെ (Alwaye Settlement Industries) ഭാര്യ ഷൈനി വർഗ്ഗീസ് (65) കാലിഫോർണിയയിൽ നിര്യാതയായി. പരേത, കോട്ടയം കുമരകം പാറക്കൽ പരേതനായ കുഞ്ഞച്ചന്റെയും തങ്കമ്മയുടെയും മകളാണ്. മക്കൾ – സൂസൻ(സണ്ണിവെയ്ൽ ,ഡാളസ്), മേഘ(കാലിഫോർണിയ) , ഐശ്വര്യാ(ലണ്ടൻ) . മരുമക്കൾ – ഗ്ളെൻ, ഡെന്നിസ്, ജെയ്ക്ക്. കൊച്ചുമക്കൾ- നാഥൻ, നിക്കോൾ. , എലീനോർ, നതാനിയ, എലിസ, ജിരെഹ് സഹോദരങ്ങൾ – ബിന്നി നൈനാൻ, ജഗൻ തോമസ് സംസ്കാരം വ്യാഴാഴ്ച (25.07.24) ആലുവയിൽ നടത്തപെടുന്നതാണ്. ഭൗതിക ശരീരം ഭവനത്തിൽ രാവിലെ 10ന് കൊണ്ടുവരികയും, സംസ്കാര ശുശ്രുഷകൾ ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിച്ചു തുടർന്ന് 3 മണിക്ക് കീഴിമാട് ഇവാഞ്ചലിക്കൽ പ്രയർ ഫെല്ലോഷിപ് സെമിത്തേരിയിൽ. live stream VEDEOTECH,ALUVA കൂടുതൽ വിവരങ്ങൾക്കു സൂസൻ 011 944 720 9359 ,ബിജു മാത്യു- 469 826 7598
പി പി ബേബി ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: പി പി ബേബി ന്യൂയോർക്കിൽ അന്തരിച്ചു. തൃശൂർ പേരാമംഗലം കുടുംബാംഗവും, പരേതനായ ഇവാഞ്ചലിസ്റ്റ് പി പി ജോബിന്റെ സഹോദരനും, യോങ്കേഴ്സ് ഇന്റർനാഷണൽ ചർച്ച് ഓഫ് ഗോഡ് സജീവ അംഗവുമാണ്. ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ ഭാര്യാ സഹോദരി ഭർത്താവാവ് പരേതൻ. ഭാര്യ: അച്ചാമ്മ ബേബി, (ലില്ലിക്കുട്ടി) മക്കൾ: ലിബ്സി, ലിബി ബേബി (ലൂക്ക് മാലക്കായ്), വർഗീസ് ബേബി (റോയ്). മരുമക്കൾ: ബെജോർൺ, ഷെനെല്ലെ. കൊച്ചുമക്കൾ: ലൈല, അലന. പൊതുദർശനം : ഞായർ ജൂലൈ 21, 2024 സമയം വൈകീട്ട് 5 -9 സ്ഥലം :ഫ്ലിൻ മെമ്മോറിയൽ ഹോം – സെൻട്രൽ പാർക്ക് അവന്യൂ, 652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്സ്, ന്യൂയോര്‍ക്ക് സംസ്കാര ശുശ്രുഷ: തിങ്കൾ, ജൂലൈ 22, 2024 8:30 am സ്ഥലം ഫ്ലിൻ മെമ്മോറിയൽ ഹോം – സെൻട്രൽ…
ജോർജ് മാത്യു ഡാളസിൽ അന്തരിച്ചു
ഡാളസ് : കല്ലൂപ്പാറ പുതുശ്ശേരി കണ്ണമല തെക്കേപറമ്പിൽ ജോർജ് മാത്യു (കുഞ്ഞുമോൻ 81) ഡാളസിൽ അന്തരിച്ചു.1970 ൽ അമേരിക്കയിൽ കുടിയേറിയ ആദ്യകാല പ്രവാസിയും, ഡാളസിലെ ആദ്യ മാർത്തോമ്മാ ദേവാലയത്തിന്റെ തുടക്കക്കാരിൽ പ്രധാനിയും ആയിരുന്നു. ഭാര്യ: എടത്വാ കൊല്ലംമുറിയിൽ പറമ്പടികുന്നേൽ പരേതയായ ഗ്രേസി. മക്കൾ: കെൽബി, കെൻലി (ഇരുവരും ഡാളസിൽ) മരുമകൾ: സുമേറ കൊച്ചുമക്കൾ: നൈല, കമ്രാൻ പൊതുദർശനം: ജൂലൈ 22 തിങ്കളാഴ്ച വൈകിട്ട് 6.30 മുതൽ 8.30 മണി വരെ ഡാളസ് കരോൾട്ടൻ മാർത്തോമ്മാ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, TX 75007). സംസ്കാരം: ജൂലൈ 23 ചൊവ്വാഴ്ച രാവിലെ 10 മുതൽ ഡാളസ് കരോൾട്ടൻ മാർത്തോമ്മാ ദേവാലയത്തിൽ വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും. സംസ്കാര ചടങ്ങുകൾ www.unitedmeadialive.com…
ആന്റോ ജോസഫ് ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: കണ്ണൂർ ആലക്കോട് കരുവൻചാൽ കൊച്ചുപൊങ്ങനാലിൽ പരേതരായ ജോസഫ്-ഏലിയാമ്മ ദമ്പതികളുടെ മകൻ ആന്റോ ജോസഫ് (47) അന്തരിച്ചു. ഭാര്യ ജ്യോതി (നഴ്സ്, എം.ഡി ആൻഡേഴ്സൺ, ഹ്യൂസ്റ്റൺ) കോട്ടയം കുറവിലങ്ങാട് പാറക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: ഗോഡ്വിന്, ഗാഡ്വിൻ, എലിസബത്ത്, റോസ്. പൊതുദർശനം: ജൂലൈ 21 ഞായറാഴ്ച വൈകിട്ട് 7 മുതൽ 9 വരെ സെൻറ് ജോസഫ് സീറോ മലബാർ ഫൊറോന പള്ളിയിൽ. സംസ്കാര ശുശ്രൂഷ: ജൂലൈ 22 തിങ്കൾ രാവിലെ 9:30ന് സെൻറ് ജോസഫ് സീറോ മലബാർ ഫൊറോന പള്ളിയിലും, തുടർന്ന് പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ (1310 N. main Street, Pearland, TX 77581) സംസ്കാരവും നടത്തുന്നതാണ്.
ജേക്കബ്ബ് ജോർജ് (സജു – 66) ഫിലഡൽഫിയയിൽ നിര്യാതനായി
ഫിലഡൽഫിയ: പുനലൂർ കാവലോട്ട് ബംഗ്ളാവിൽ ജോർജ്ജ് ജോസഫിന്റെയും ചിന്നമ്മ ജോർജിന്റെയും മകൻ ജേക്കബ്ബ് ജോർജ് (സജു – 66) ജൂലൈ ആറിന് ഫിലഡൽഫിയയിൽ നിര്യാതനായി. കുണ്ടറ വഴിത്താനത്ത് വീട്ടിൽ വി. ഒ. മത്തായി-റാഹേലമ്മ മത്തായി ദമ്പതികളുടെ ഇളയ മകൾ ലിസിമോൾ ആണ് ഭാര്യ. ജോർജ്ജ് ജേക്കബ്ബ് (അരുൺ), നീതു മണത്തറയിൽ എന്നിവർ മക്കളും, ആനി ജോർജ്ജ്, ജോയൽ മണത്തറയിൽ എന്നിവർ മരുമക്കളും, ജോനാഥൻ ജോർജ്ജ്, ജായേൽ മണത്തറയിൽ, മീഖായേൽ മണത്തറയിൽ, എന്നിവർ കൊച്ചുമക്കളുമാണ്. സോമി ജോർജ്ജ്, സോഫി ജോർജ്ജ്, സൂസി ജോർജ്ജ്, ജോസഫ് ജോർജ്ജ് (സുകു), തോമസ് ജോർജ്ജ് (ശശി), സാലി ജോർജ്ജ് എന്നിവരാണ് സഹോദരങ്ങൾ. ഫിലഡൽഫിയ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് അംഗമായിരുന്ന ജേക്കബ്ബ് ജോർജ്ജ് , കാർഡോൺ ഇൻഡസ്ട്രി, മാർഷൽസ് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. പരേതന്റെ പൊതുദർശനം ജൂലൈ 19 വെള്ളിയാഴ്ച വൈകിട്ട് 6:00 മുതൽ…
ചാക്കോ തോമസ് (76) ആല്‍ബനിയില്‍ നിര്യാതനായി
ആല്‍ബനി (ന്യൂയോര്‍ക്ക്): കോട്ടയം ജില്ലയിലെ പരിയാരത്ത് ഏലക്കാട്ട് കടമ്പനാട്ട് പരേതരായ മാത്യു ചാക്കോയുടെയും ചിന്നമ്മ ചാക്കോയുടേയും മകന് ചാക്കോ തോമസ് (76) ജൂലൈ 15ന് ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ നിര്യാതനായി. ഭാര്യ മറിയാമ്മ തോമസ് മീനടം ചുഴിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ബിനോയ് തോമസ്, പരേതയായ ലിന്‍ഡ തോമസ്. മരുമകള്‍: ആന്‍ തോമസ്, കൊച്ചുമകന്: എയ്ഡന്‍. സഹോദരങ്ങള്‍: പരേതനായ കെ സി മാത്യു, കെ സി ജോണ്‍, കെ സി കുര്യന്, കെ സി ചാക്കോ, കെ സി എബ്രഹാം, കെ സി ഇട്ടി, കെ സി ജോര്‍ജ്ജ്, പരേതയായ വത്സമ്മ ചാക്കോ, സോഫി ചാക്കോ. പൊതുദര്‍ശനം: ജൂലൈ 21 ഞായറാഴ്ച വൈകീട്ട് 4:00 മണി മുതല്‍ 6:00 മണി വരെ ആല്‍ബനിയിലെ ന്യൂ കോമര് ഫ്യൂണറല്‍ ഹോമില്‍ (ന്യൂ കോമര് ഫ്യൂണറല്‍സ് ആന്റ് ക്രിമേഷന്‍സ്, 343 ന്യൂ കാര്‍ണര്‍…