കെ.ജി. ജനാർദ്ദനന് വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ കണ്ണീർ പൂക്കൾ

ന്യൂയോർക്ക് : വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും അസോസിയേഷന്റെ അൻപത് വർഷക്കാലം തുടർച്ചയായി പ്രസിഡന്റ് മുതൽ നിരവധി സ്ഥാനങ്ങൾ വഹിക്കുകയും അസോസിയേഷന്റെ പുരോഗതിക്ക് വേണ്ടി തന്റെ കഴിവുകൾ വിനിയോഗികയും ചെയ്തിരുന്ന കെ ഗോവിന്ദൻ ജനാർദ്ദനൻ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ മാർഗദർശി കൂടിയായിരുന്നു. അദ്ദേഹം ഇപ്പോഴത്തെ ജോയിന്റ് സെക്രട്ടറി ആയും പ്രവർത്തിച്ചു വരികയായിരുന്നു. കെ. ജി . ജനാർദ്ദനന് വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ കണ്ണീർ പൂക്കൾ. ന്യൂയോര്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയിലെ സീനിയര്‍ ഏജന്റ് എന്ന നിലയില്‍ വര്‍ഷങ്ങളോളമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം അമേരിക്കയിലെ മറ്റു പല സാമൂഹ്യ സാംസ്ക്കാരിക സംഘടനകളിലും സജീവമായിരുന്നു. അമേരിക്കൻ മലയാളി സമൂഹത്തിൽ ഏവർക്കും സുപരിചിതനാണ് കെ ജി. ഈ കഴിഞ്ഞ ഓണാഘോഷത്തിൽ അസോസിയേഷന് നൽകിയ സംഭവനകളെ മാനിച്ച് അദ്ദേഹത്തെ ആദരിച്ചിരുന്നു. അത്രത്തോളം വിലപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അസോസിയേഷന്. എന്നും അസോസിയെഷന്റെ ഉയർച്ചക്ക് വേണ്ടി…

ഇന്ന് മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ ജന്മവാര്‍ഷികം (അനുസ്മരണം)

1921 ജൂൺ 28-ന്, ശ്രദ്ധേയനായ നേതാവും രാഷ്ട്രതന്ത്രജ്ഞനുമായ പി.വി. നരസിംഹ റാവു, ബ്രിട്ടീഷ് ഇന്ത്യയിലെ പഴയ നാട്ടുരാജ്യമായ ഹൈദരാബാദിലെ ലക്‌നേപള്ളി പട്ടണത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ ജന്മവാർഷികത്തെ (ജൂണ്‍ 28) അനുസ്മരിക്കുന്ന ഈ വേളയിൽ, ഇന്ത്യൻ രാഷ്ട്രീയത്തിലും ഭരണത്തിലും മായാത്ത മുദ്ര പതിപ്പിച്ച ഈ സ്വാധീനശക്തിയുടെ ജീവിതത്തെയും പാരമ്പര്യത്തെയും കുറിച്ച് ചിന്തിക്കേണ്ടത് പ്രധാനമാണ്. പി വി നരസിംഹ റാവു എന്നറിയപ്പെടുന്ന പാമുലപര്‍ട്ടി വെങ്കട നരസിംഹ റാവു അസാധാരണമായ ബുദ്ധിശക്തിയും രാഷ്ട്രീയ ചാതുര്യവും ഉള്ള ഒരു വ്യക്തിയായിരുന്നു. ഇന്നത്തെ തെലങ്കാന സംസ്ഥാനത്തിലെ വംഗര ഗ്രാമത്തിലെ ഒരു എളിയ കർഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. വെല്ലുവിളികൾ നേരിട്ടെങ്കിലും, റാവുവിന്റെ നിശ്ചയദാർഢ്യവും വിജ്ഞാനദാഹവും അദ്ദേഹത്തെ ഉയരങ്ങളിലെത്തിച്ചു. റാവുവിന്റെ അക്കാദമിക് യാത്ര അദ്ദേഹത്തിന്റെ മിടുക്കിന്റെ തെളിവായിരുന്നു. ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം അവിടെ നിയമം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രീയം തുടങ്ങി…

ഡോ. റോഡ്നി മോഗിൻ്റെ നിര്യാണത്തിൽ ഫൊക്കാന ടെക്സാസ് റീജിയൺ അനുശോചനം രേഖപ്പെടുത്തി

യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ്, ഓസ്റ്റിൻ കാമ്പസ്സിൽ മലയാളം വകുപ്പ് മേധാവിയായി ദീർഘകാലം സേവനം അനുഷ്ഠിച്ച് മലയാള സാഹിത്യത്തിനും, ഭാഷാ ചരിത്രത്തിനും, അമേരിക്കൻ മണ്ണിൽ ഉന്നത സ്ഥാനം ഉണ്ടാക്കാൻ അക്ഷീണ പരിശ്രമം ചെയ്ത പ്രൊഫ. ഡോ. റോഡ്നി മോഗിൻെറ നിര്യാണത്തിൽ ഫൊക്കാന ടെക്സാസ് റീജിയൻ്റെ വൈസ് പ്രസിഡൻ്റ് സന്തോഷ് ഐപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അനുശോചിച്ചു. അന്ധതയുടെ ബലഹീനതകൾ മാറ്റിവച്ച്, മലയാളത്തിലും സംസ്കൃതതിലും പ്രാവീണ്യം നേടി മലയാള ഭാഷയ്ക്ക് വേണ്ടി അക്ഷീണം പരിശ്രമിച്ച ശ്രേഷ്ഠ വ്യക്തിത്വമാണ് കടന്നുപോയത് എന്ന് യോഗം അഭിപ്രായപ്പെട്ടു. അനുശോചന യോഗത്തിൽ ഫൊക്കാന ട്രസ്റ്റി ബോർഡ് സെക്രട്ടറി ഏബ്രഹാം ഈപ്പൻ, ഫൗണ്ടേഷൻ ചെയർമാൻ എറിക് മാത്യൂ, നാഷണൽ വിമൻസ് ഫോറം വൈസ് ചെയർ ഫാൻസിമോൾ പള്ളാത്തുമഠം, ആൻഡ്രൂസ് ജേക്കബ്, ജോജി ജോസഫ് (മാഗ് പ്രസിഡണ്ട്),റോയി മാത്യു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

ശ്രീ. ജോസഫ് പുലിക്കുന്നേൽ എന്ന വിപ്ലവകാരിയുടെ അഞ്ചാം ചരമ വാര്‍ഷികത്തിന്റെ സ്മരണയിൽ!

കോളേജ് അദ്ധ്യാപകൻ, രാഷ്ട്രീയ പ്രവർത്തകൻ, സെനറ്റ് അംഗം, സമുദായ സ്‌നേഹി, മനുഷ്യ സ്‌നേഹി, വാഗ്മി, സുവിശേഷ പണ്ഡിതൻ, സുവിശേഷ പരിഭാഷകൻ, പ്രസാധകൻ, ഗ്രന്ഥകാരൻ, സാഹിത്യ വിമർശകൻ, സഭാ വിമർശകൻ, മതദ്രോഹി, സഭാ ശത്രു, എന്തിനും മടിക്കാത്ത കേരളത്തിലെ അതിശക്തമായ കത്തോലിക്കാ സഭാ മേധാവികൾക്കെതിരെ പടവാളേന്തിയ ഒറ്റയാൻ പോരാളി-ഇതെല്ലാമായിരുന്നു അഞ്ചു വർഷം മുമ്പ് ഇന്നേ ദിവസം നമ്മോടു എന്നേക്കുമായി വിടപറഞ്ഞ ശ്രീ. ജോസഫ് പുലിക്കുന്നേൽ. ജർമ്മനിയുടെ നിർഭയനായ മതപരിഷ്ക്കർത്താവായ മാർട്ടിൻ ലൂഥറും അയർലണ്ടിൻറെ നിർഭയ സാഹിത്യകാരനായ ജോർജ് ബെർണാർഡ് ഷായും സമജ്ഞസമായി സമ്മേളിച്ച വ്യക്തിത്വത്തിൻറെ ഉടമയായിരുന്നു ശ്രീ പുലിക്കുന്നേൽ എന്ന് കരുതുന്നതിൽ പതിരില്ല. “കേരള ചരിത്രത്തിൽ ശ്രീ. പുലിക്കുന്നേൽ നേടിയ സ്ഥാനം ഇവിടുത്തെ ക്രിസ്തുമതത്തിൽ പൗരോഹിത്യം വരുത്തിക്കൂട്ടിയ അധാർമ്മികതയേയും അക്രൈസ്തവതയെയും പ്രതിരോധിക്കാനും ദുരീകരിക്കാനുമുള്ള അദ്ദേഹത്തിൻറെ ഏകാന്ത പ്രവർത്തനങ്ങളുടെയും ഫലമാണ്,” മലയാളത്തിൻറെ മഹോന്നത സാംസ്ക്കാരിക താരമായിരുന്ന ഡോ. സുകുമാർ അഴിക്കോട്,…

സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂരിന് ഫൊക്കാനയുടെ പ്രണാമം

ഫൊക്കാനയുടെ സ്വന്തം സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. മിക്ക ഫൊക്കാന കൺവെൻഷനുകളിലെ സാഹിത്യ സമ്മേളനത്തിലെ നിറസാനിധ്യവും ഫൊക്കാനയുടെ മുഖമുദ്രയായ ഭാഷക്ക് ഒരു ഡോളർ തുടങ്ങി ഫൊക്കാനയുടെ സാഹിത്യമുഖവും, ന്യൂജെൻ എഴുത്തുകാരുനും, കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സതീഷ് പയ്യന്നൂരിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. 1963 പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലാണ് അദ്ദേഹം ജനിച്ചത്. കാഞ്ഞങ്ങാട് നെഹ്രു കോളേജിലും തുടർന്ന് പയ്യന്നൂർ കോളേജിലുമായിരുന്നു പഠനം. കോളേജ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ആദ്യത്തെ ക്യാമ്പസ് പത്രമായ ‘ക്യാമ്പസ് ടൈംസി’ന് നേതൃത്വം നൽകി. പഠനശേഷം എസ്.ബി.ഐ.യില്‍ ഉദ്യോഗസ്ഥനായി. കാസർകോട് ‘ഈയാഴ്ച’ വാരികയുടെ എഡിറ്ററായും പ്രവർത്തിച്ചു. പേരമരം, ഫോട്ടോ തുടങ്ങിയ കഥാസമാഹാരങ്ങളും ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകൾ, കുടമണികൾ കിലുങ്ങിയ രാവിൽ…

ഫ്രാന്‍സിസ് തടത്തിലിന്റെ നിര്യാണത്തിൽ മാധവൻ ബി നായർ അനുശോചിച്ചു

ന്യൂജെഴ്സി: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കേരളാ ടൈംസ് ചീഫ് എഡിറ്ററുമായ ഫ്രാന്‍സിസ് തടത്തിലിന്റെ നിര്യാണത്തിൽ ‘നാമം’, വേൾഡ് ഹിന്ദു പാർലമെന്റ് എന്നീ സംഘടനകളുടെ ചെയർമാനും ഫൊക്കാന മുൻ പ്രസിഡന്റുമായ മാധവൻ ബി നായർ അനുശോചിച്ചു. കർമ്മ പഥത്തിൽ സജീവമായിരിക്കേ അൻപതിരണ്ടാം വയസിൽ അകാലത്തിൽ പൊലിഞ്ഞ ഫ്രാൻസിസ് തടത്തിലിന്റെ വിയോഗം അമേരിക്കയിലെ പ്രവാസി മാധ്യമ ലോകത്ത് തീരാനഷ്ടവും വേദനയുമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു. ഇതിനു മുന്‍പ് നിരവധി തവണ മരണത്തില്‍ നിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടുള്ള വ്യക്തിയാണ് ഫ്രാന്‍സിസ് തടത്തില്‍. രക്താര്‍ബുധം പിടിപെട്ടതിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം മനോധൈര്യം ഒന്നുകൊണ്ടു മാത്രം അസുഖത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്ന അസാധാരണ വ്യക്തിത്വത്തിന് ഉടമയായിരുന്നു. 27 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുള്ള ഫ്രാന്‍സിസ് തടത്തില്‍ 2006 ജനുവരിയിൽ അമേരിക്കയിലേക്കു കുടിയേറിയതു മുതൽ മാധ്യമ…

ഫൊക്കാന അസോ. സെക്രെട്ടറി ജോയി ചാക്കപ്പന്റെ സഹോദരി എൽസി ജെയിംസിന്റെ നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ

ന്യൂജേഴ്‌സി: ഫൊക്കാനയുടെ അസോസിയേറ്റ് സെക്രെട്ടറി ജോയി ചാക്കപ്പന്റെ സഹോദരി അന്തരിച്ച എൽസി ജെയിംസിന്റെ വേർപാടിൽ ഫൊക്കാന നേതൃത്വം ആദരാഞ്ജലികൾ അർപ്പിച്ചു. ഏതാനും മാസങ്ങളായി രോഗാവസ്ഥയിൽ ആയിരുന്ന എൽസിയുടെ ആകസ്മിക നിര്യാണം തന്നെ ഏറെ ദുഃഖിപ്പിച്ചുവെന്ന് ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജോയി ചാക്കപ്പന്റെ സഹോദരിയെ കാണാൻ ഏറെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും രോഗത്തിന്റെ ഗൗരവവും സർജറിക്കുള്ള തയ്യാറെടുപ്പും നടന്നു വരുന്നതിനാൽ സന്ദർശനം മാറ്റി വയ്ക്കുകയായിരുന്നു. താൻ ഇപ്പോൾ കേരളത്തിലായതിനാൽ അവർക്ക് അശ്രുപൂജയർപ്പിക്കാനായി പോകാൻ കഴിഞ്ഞില്ല. എന്നിരുന്നാലും അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചാക്കപ്പന്റെ സഹോദരി എൽസിയുടെ വേർപാടിൽ ദുഃഖിക്കുന്ന ഭർത്താവ് ജെയിംസിനെയും മകളെയും അമേരിക്കയിൽ മടങ്ങി എത്തിയ ശേഷം താനും ഫൊക്കാനയിലെ ടീം അംഗങ്ങളും സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജോയി ചാക്കപ്പന്റെ കുടുംബത്തിനുണ്ടായ രണ്ടാമത്തെ വേദനയാണ് സഹോദരിയുടെ മരണത്തിലൂടെ…

വെരി. റവ. പി.ഒ നൈനാന്റെ നിര്യാണത്തിൽ എക്ക്യൂമെനിക്കൽ ദർശനവേദി അനുശോചിച്ചു

ന്യൂയോർക്ക്: ടെക്സാസ് സംസ്ഥാനത്തെ ഡാളസ് പട്ടണത്തിൽ വിവിധ സഭാവിഭാഗത്തിൽപ്പെട്ട ക്രിസ്തിയ വിശ്വാസികളായ പ്രവാസി മലയാളികൾക്കായി ആദ്യമായി ആരാധനക്ക് നേതൃത്വം നൽകിയ പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി പനവേലിൽ കുടുംബാംഗമായ വൈദീക ശ്രേഷ്ഠൻ വെരി.റവ.പി.ഒ നൈനാന്റെ (88) നിര്യാണത്തിൽ എക്ക്യൂമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്ക അനുശോചിച്ചു. സിഎസ്ഐ സഭയുടെ മദ്ധ്യകേരള ഭദ്രാസനത്തിലെ വൈദികനും, സഭയുടെ തെലുങ്കാനാ മിഷന്റെ പ്രഥമ മിഷനറിയും ആയ റവ.പി.ഒ നൈനാൻ ഡാളസിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയായ സൗത്ത് മെതഡിസ്റ്റ് യുണിവേഴ്സിറ്റിയുടെ കീഴിലുള്ള പെർക്കിൻസ് തിയോളജിക്കൽ സെമിനാരിയിൽ 1972 മാർച്ചിൽ ഉപരിപഠനാർത്ഥം എത്തിയതാണ്. ഈ കാലയളവിൽ മലയാളികളായ വൈദീകർ ആരും ഡാളസിൽ ഉണ്ടായിരുന്നില്ല. സെമിനാരിയുടെ ചാപ്പൽ ആയ കാന്റർബറി ഹൗസിൽ ആയിരുന്നു ആദ്യത്തെ ആരാധനയും വിശുദ്ധ കുർബാന ശുശ്രുഷയും. മാർത്തോമ്മ സഭയുടെ ആരാധനാക്രമം അനുസരിച്ചാണ് അന്ന് ആരാധന നടത്തിയിരുന്നത്. എക്ക്യൂമെനിക്കൽ ദർശനങ്ങളുടെ സൂര്യതേജസ്സ് ആയിരുന്ന റവ.പി.ഒ നൈനാന്റെ നിര്യാണംമൂലം…

രത്‌നകുമാരി പുഷ്പരാജന്റെ നിര്യാണത്തില്‍ ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമാ) അനുശോചനം രേഖപ്പെടുത്തി

ന്യൂയോർക്ക് മലയാളി അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റും, ബോർഡ് മെംബറുമായ ശ്രീ രാജേഷ് പുഷ്പരാജന്റ മാതാവ് രത്‌നകുമാരി പുഷ്പരാജൻ (71) പുഷ്പാലയം, മെഴുവേലി (ഫ്ലോറൽ പാർക്ക്, ന്യൂ യോർക്ക്) നിര്യാതയായി. പരേതയുടെ വിയോഗത്തിൽ ന്യൂ യോർക്ക് മലയാളി അസോസിയേഷൻ എസ്ക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് ലാജി തോമസിന്റെ അദ്ധ്യക്ഷതയിൽ ന്യൂ ഹൈഡ് പാർക്ക് കേരള കിച്ചണിൽ കൂടിയ മീറ്റിങിൽ ബോർഡ് ചെയർമാൻ മാത്യു ജോഷുവ, വൈസ് പ്രസിഡന്റ് സാം തോമസ്, ഫൊക്കാനയുടെ പേരിൽ കമ്മിറ്റി മെമ്പർ ആയ ബിജു ജോൺ കൊട്ടാരക്കര, കമ്മിറ്റി മെംബർ മാത്യകുട്ടി ഈശോ എന്നിവർ അനുശോചനം അറിയിച്ചു. തുടർന്ന് കമ്മിറ്റി മെംബേർസ് എല്ലാവരും ചേർന്ന് രാജേഷിന്റെ ഭവനം സന്ദർശനം നടത്തുകയും നൈമയുടെ എല്ലാ അംഗങ്ങളുടെ പേരിൽ പ്രസിഡന്റ് ലാജി തോമസ് അനുശോചനവും, ആദരാഞ്ജലികളും അർപ്പിച്ചു. സംസ്ക്കാര ശിശ്രുഷകളിൽ പങ്കെടുത്ത മുൻ പ്രസിഡന്റ്…

മറിയാമ്മ പിള്ള ഓർമ്മയായി; ജനസഞ്ചയമൊഴുകിയെത്തിയ സ്നേഹ നിർഭരമായ വിടവാങ്ങൽ

‘ഉരുക്കു വനിത’ അമേരിക്കൻ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ട്ട നേടിയ ഒരിക്കലും മറക്കാനാവാത്ത നാമം ചിക്കാഗോ : ഒടുവിൽ ആ കർമ്മകാണ്ഡം ഓർമ്മയായി. ചിക്കാഗോയിലെ അമേരിക്കൻ മലയാളി പൗരാവലിയുടെയും രാജ്യം മുഴുവനുമുള്ള അമേരിക്കൻ മലയാളികളുടെയും സ്നേഹ നിർഭരമായ യാത്രാമൊഴി നൽകിയാണ് നിലയ്ക്കാത്ത കണ്ണീർപ്പൂക്കളാൽ മുഖരിതമായ അന്തരീക്ഷത്തിൽ മലയാളികളുടെ പ്രിയപ്പെട്ട ചേച്ചി ഇന്നലെ ഉച്ചയയ്ക്ക് 12 മണിയോടെ ചിക്കാഗോ ഡെസ്പ്ലെയ്ൻസിലെ ഓൾ സെയിന്റ്‌സ് സെമിത്തേരിയിലെ ആറടി മണ്ണിൽ അന്ത്യവിശ്രമം കൊണ്ടത്. അവരുടെ സ്‌നേഹവും വാത്സല്യവും ഏറ്റുവാങ്ങിയ അനേകായിരങ്ങൾ സാക്ഷി നിൽക്കവെയായിരുന്നു ഫൊക്കാനയുടെ മുൻ അധ്യക്ഷയും, മലയാളി സമൂഹത്തിന്റെ പ്രിയങ്കരിയുമായ മറിയാമ്മാ പിള്ള അന്ത്യ യാത്രയായത്. മലയാളി സമൂഹത്തിന് ഒരിക്കലും മറക്കനാവാത്ത നാമമായിരുന്നു മറിയാമ്മ പിള്ള. സ്നേഹത്തിന്റെയും സഹനത്തിന്റെയും പര്യായമായിരുന്നു മറിയാമ്മ പിള്ളയുടേത്. എന്നും എവിടെയും സ്നേഹത്തോടെ മാത്രം പ്രതൃക്ഷപ്പെട്ടിരുന്ന സ്ത്രീ രത്നമായിരുന്നു അവർ. മാതൃസ്നേഹത്തിന്റെ പ്രതിരൂപമായിമാറിയ മഹാത്ഭുതമായിരുന്നു മറിയാമ്മ പിള്ള.…