വീട്ടിൽ തന്നെ ‘കോൺ കട്‌ലറ്റ്’ ഉണ്ടാക്കാം

ആവശ്യമായ ചേരുവകള്‍: – വേവിച്ച ഉരുളക്കിഴങ്ങ് – 2 – സ്വീറ്റ് കോൺ – 1 കപ്പ് – ബ്രെഡ്ക്രംബ്സ് – 1/2 കപ്പ് – പച്ചമുളക് – 4 – മല്ലിപ്പൊടി – 1 ടീസ്പൂൺ – ചുവന്ന മുളകുപൊടി – 1/2 ടീസ്പൂൺ – ഗരം മസാല – 1/2 ടീസ്പൂൺ – ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ – മല്ലിയില – ചെറുതായി അരിഞ്ഞത് – ഉപ്പ് – പാകത്തിന് – നാരങ്ങ നീര് – 1 ടീസ്പൂൺ – എണ്ണ തയ്യാറാക്കുന്ന വിധം: – വേവിച്ച സ്വീറ്റ് കോൺ ചെറുതായി പൊടിക്കുക. വേവിച്ച ഉരുളക്കിഴങ്ങ്, ഇഞ്ചി-വെളുത്തുള്ളി, പച്ച മല്ലിയില, ഉപ്പ് എന്നിവയുൾപ്പെടെ സൂചിപ്പിച്ചിരിക്കുന്ന എല്ലാ മസാലകളും ചേർത്ത് കുഴയ്ക്കുക. ചെറിയ ഭാഗങ്ങൾ എടുത്ത് വൃത്താകൃതിയിലുള്ളതോ പരന്നതോ ആയ കട്ട്ലറ്റുകളായി…

ശൈത്യകാലത്ത് ഈ എളുപ്പവഴിയിലൂടെ വീട്ടിൽ തന്നെ പൈനാപ്പിൾ ബദാം ഹൽവ ഉണ്ടാക്കുക; പ്രതിരോധശേഷി വര്‍ദ്ധിക്കും

ഡ്രൈ ഫ്രൂട്ട്‌സ് ആരോഗ്യത്തിന് ഗുണം ചെയ്യും. അണ്ടിപ്പരിപ്പും വിത്തുകളും കഴിക്കുന്നത് നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഡ്രൈ ഫ്രൂട്ട്‌സുകളിൽ ഏറ്റവും ആരോഗ്യകരമായത് ബദാം ആണ്. ഓരോ വ്യക്തിയും ബദാം കഴിക്കണമെന്ന് ഡോക്ടർമാർ പറയുന്നു. നാരുകൾ, പ്രോട്ടീൻ, വൈറ്റമിൻ ഇ, മഗ്നീഷ്യം, കാൽസ്യം, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ ബദാമില്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കാൻ വളരെ ഫലപ്രദമാണ്. ശൈത്യകാലം ആരംഭിക്കുമ്പോൾ തന്നെ ആളുകൾ അവരുടെ ഭക്ഷണ ശീലങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. അങ്ങനെ അവരുടെ പ്രതിരോധശേഷി ശക്തമായി നിലനിൽക്കുകയും രോഗങ്ങൾ വരാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. പൈനാപ്പിൾ, ബദാം എന്നിവയിൽ നിന്ന് തയ്യാറാക്കുന്ന ഹൽവ ശൈത്യകാലത്ത് വളരെ ഗുണം ചെയ്യും. ഇത് ഏറ്റവും എളുപ്പമുള്ള പാചകങ്ങളിലൊന്നാണ്, ലളിതമായി ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കാം. ഈ പാചകത്തിൽ ഖോയയും ബദാമും ചേർക്കുന്നത് കൂടുതൽ രുചികരവും ആരോഗ്യകരവുമാക്കും. നിങ്ങളും…

മീന്‍ – തക്കാളി റോസ്റ്റ്

ചേരുവകള്‍ • മീന്‍ (മുള്ളില്ലാത്തത്) – 250 ഗ്രാം • തക്കാളി – 2 എണ്ണം • സവാള – 1 എണ്ണം • ഇഞ്ചി – 1 ഇഞ്ച്‌ കഷണം • വെളുത്തുള്ളി – 6 അല്ലി • കറിവേപ്പില – 1 ഇതള്‍ • കാശ്മീരി മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍ • മഞ്ഞള്‍പൊടി – 1 നുള്ള് • കടുക് – ½ ടീസ്പൂണ്‍ • എണ്ണ – 3 ടേബിള്‍സ്പൂണ്‍ • ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം മീന്‍ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക (1/2 ഇഞ്ച്‌ വലുപ്പത്തില്‍). തക്കാളി, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക. ഒരു നോണ്‍സ്റ്റിക്ക് പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചശേഷം വെളുത്തുള്ളി, സവാള, ഇഞ്ചി എന്നിവ ഉപ്പ് ചേര്‍ത്ത്…

മിക്സഡ് സീഫൂഡ് പുട്ട് & ചീര പുട്ട്

പുട്ട് ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്? ഇന്ന് വിവിധതരം പുട്ടുകള്‍ ഉണ്ടാക്കാന്‍ എളുപ്പമാണ്. ഇതാ  വ്യത്യസ്ഥ  രണ്ടുതരം പുട്ടുകള്‍ …… മിക്സഡ് സീഫൂഡ് പുട്ട് ആവശ്യമുള്ള സാധനങ്ങള്‍: മീന്‍, കണവ, ചെമ്മീന്‍ കഷണങ്ങളാക്കിയത് ഉള്ളി ഇഞ്ചി പച്ചമുളക് വെളുത്തുള്ളി മല്ലിപ്പൊടി മുളക്പ്പൊടി മഞ്ഞള്‍പ്പൊടി കുരുമുളക് പൊടി ഉപ്പ് തേങ്ങ വെളിച്ചെണ്ണ അരിപ്പൊടി തയാറാക്കുന്ന വിധം ചൂടാക്കി വെച്ചിരിക്കുന്ന പാനിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക, എണ്ണ ചൂടാകുമ്പോള്‍ ചെറുതാക്കി നുറക്കി വെച്ചിരിക്കുന്ന ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേര്‍ത്തു നന്നായി വഴറ്റുക, ഈ കൂട്ടിലേക്ക് മല്ലിപ്പൊടി, മുളക്പ്പൊടി, മഞ്ഞള്‍പ്പൊടി, മിക്സഡ് സീഫൂഡും ചേര്‍ക്കുക, മീന്‍ വിഭവങ്ങള്‍ വെന്തുകഴിഞ്ഞാല്‍ പാത്രത്തിലേക്ക് മാറ്റി വെക്കുക. മിക്സഡ് സീഫൂഡ് കൂട്ട് തയാറാക്കി കഴിഞ്ഞാല്‍ നനച്ചുവെച്ചിരിക്കുന്ന അരിപ്പൊടിയിലേക്ക് ചേര്‍ത്തിളക്കുക. ഈ പൊടി പുട്ടുകുറ്റിയിലേക്കിട്ട് ഇടയ്ക്കു തേങ്ങാപീരയും ചേര്‍ത്ത് വേവിച്ചെടുക്കുക. ചീരപുട്ട് ആവശ്യമുള്ള സാധനങ്ങള്‍: നാടന്‍ ചീര ഉള്ളി ഇഞ്ചി…

ഓണസദ്യ വിഭവങ്ങള്‍: കാളന്‍

നേന്ത്രപ്പഴം, നേന്ത്രക്കായ്, ചേന എന്നിവ ചേര്‍ത്തും അല്ലാതെയും കാളന്‍ ഉണ്ടാക്കാം. രുചികരമായ കാളന്‍ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ആവശ്യമായ സാധനങ്ങള്‍ നെയ്യ്‌ – 1 ടേബിള്‍ സ്‌പൂണ്‍ മഞ്ഞള്‍പ്പൊടി – 1 ടീസ്‌പൂണ്‍ കടുക്‌ – 1 ടീസ്‌പൂണ്‍ ഉലുവ – 1 ടീസ്‌പൂണ്‍ വറ്റല്‍ മുളക്‌ – 2 കുരുമുളക്‌ പൊടി – ഒന്നര ടീസ്‌പൂണ്‍ പുളിയുളള തൈര്‌ – 1 കപ്പ്‌ കറിവേപ്പില ഉപ്പ്‌ നേന്ത്രക്കായയും ചേനയും – 10 കഷണം വീതം (ഇവ ഇല്ലാതെയും കാളന്‍ ഉണ്ടാക്കാം) തേങ്ങ അരപ്പ്‌ – 1 കപ്പ്‌ ഉണ്ടാക്കുന്ന വിധം ഒരു പാത്രത്തില്‍ വെളളമെടുത്ത്‌ കഷണങ്ങളാക്കിയ നേന്ത്രക്കായയും ചേനയും ആവശ്യത്തിന്‌ ഉപ്പ്‌, മഞ്ഞള്‍പ്പൊടി, കുരുമുളകു പൊടി എന്നിവ ചേര്‍ത്ത്‌ വേവിക്കുക. വെന്ത്‌ വെളളം വറ്റുമ്പോള്‍ അതിലേക്ക്‌ നെയ്യും തേങ്ങ അരച്ചതും ചേര്‍ത്ത്‌ നന്നായി ഇളക്കുക. തൈര്‌…

പ്രിസർവേറ്റീവുകൾ ഇല്ലാതെ സ്വാദിഷ്ടമായ വിഭവങ്ങൾ തയ്യാറാക്കാം

വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള പാചകരീതികൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വലിയ ഭക്ഷണപ്രിയയാണ് ഞാൻ. തനതായ രുചിയോടുകൂടിയ എൻ്റെ പ്രിയപ്പെട്ട ചില വിഭവങ്ങൾക്കായി പാചകക്കുറിപ്പിൻ്റെ സ്വന്തം പതിപ്പ് ഉണ്ടാക്കുന്നത് ഞാൻ ഏറെ ആസ്വദിക്കുന്നു. എനിക്ക് ബേക്കിംഗിലാണ് ഏറ്റവും കൂടുതല്‍ താല്പര്യം. കേക്കുകളും കുക്കികളും ഉണ്ടാക്കുന്നത് ഞാൻ ആസ്വദിക്കുന്നു. 10 വയസ്സ് മുതൽ ബേക്കിംഗ് ആരംഭിച്ച ഞാൻ കേക്ക് ഉണ്ടാക്കുന്നതിൽ നിരവധി പരീക്ഷണങ്ങൾ നടത്തുമായിരുന്നു. പഞ്ചസാര കുറച്ച് രുചികരമായ പാചകക്കുറിപ്പുകൾ ഞാൻ തയ്യാറാക്കിയിട്ടുണ്ട്. ഈ ചാനൽ വഴി, നിങ്ങൾ അത്തരം പേസ്ട്രികളും മറ്റ് പല പലഹാരങ്ങളും ഉണ്ടാക്കാൻ പഠിക്കും. തയ്യാറാക്കാൻ എളുപ്പമുള്ള ചില വേഗമേറിയതും ആരോഗ്യകരവുമായ പ്രഭാതഭക്ഷണ പാചകക്കുറിപ്പുകളുമാണ് ഇവിടെ പങ്കിടുന്നത്. വൈറ്റ് ഷുഗർ, ഓയിൽ, ഫുഡ് കളർ എന്നിവയൊന്നും ഉപയോഗിക്കാതെ, രുചികരവും പ്രിസർവേറ്റീവുകളില്ലാത്തതുമായ വിഭവങ്ഗ്നള്‍ ഉണ്ടാക്കുന്നതിലാണ് എൻ്റെ എല്ലാ പാചകക്കുറിപ്പുകളും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനാൽ, ചേരുവകളുടെ നല്ല…

പഞ്ചാബി ചിക്കന്‍ കറി

ചിക്കന്‍ കറികള്‍ ഇന്ന് പലവിധത്തില്‍ ഉണ്ടാക്കാം. നാടന്‍ കറികളെക്കൂടാതെ വടക്കേ ഇന്ത്യന്‍ സ്റ്റൈലിലും ചിക്കന്‍ കറികള്‍ ഉണ്ടാക്കാന്‍ ഇന്ന് വളരെ എളുപ്പമാണ്. പഞ്ചാബി ചിക്കന്‍ കറി എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം…. ചേരുവകള്‍ ചിക്കന്‍ – ഒരു കിലോ സവാള – നൂറ്റി ഇരുപത്തഞ്ചു ഗ്രാം വെളുത്തുള്ളി – രണ്ട് ഡസര്‍ട്ട് സ്പൂണ്‍ മല്ലിപ്പൊടി – രണ്ട് ഡസര്‍ട്ട് സ്പൂണ്‍ പെരും ജീരകം – ഒരു ടീ സ്പൂണ്‍ ജീരകം – ഒരു ടീ സ്പൂണ്‍ മുളകുപൊടി – നാല് ടീ സ്പൂണ്‍ ഇഞ്ചി – ഒരിഞ്ചു വലുപ്പമുള്ള കഷണം മഞ്ഞള്‍ – ചെറിയ കഷണം കറുവപ്പട്ട – അഞ്ചെണ്ണം കശുവണ്ടി – ഇരുപതെണ്ണം തേങ്ങ ചുരണ്ടിയത് – അരക്കപ്പ് പുളി കുറഞ്ഞ തൈര് – കാല്‍ക്കപ്പ് തക്കാളിക്കഷണം – ഒരു കപ്പ് ഏലയ്ക്ക – അഞ്ചെണ്ണം…

രുചികരമായ മസാല ഓംലെറ്റ് ഉണ്ടാക്കാം

ആവശ്യമുള്ള ചേരുവകള്‍: • മുട്ട – 4 • സവാള – 2 • പച്ചമുളക് – 3 • മുളകുപൊടി – 1 ടീസ്പൂൺ • ഗരം മസാല – 1/2 ടീസ്പൂൺ • ജീരകം – 2 ടീസ്പൂൺ • ഉപ്പ് – ആവശ്യത്തിന് • തക്കാളി – 2 • മല്ലിയില – 2 ടേബിൾസ്പൂൺ • എണ്ണ – 4 ടേബിൾ സ്പൂൺ തയ്യാറാക്കുന്ന വിധം: – മുട്ട ഒരു പാത്രത്തിൽ പൊട്ടിച്ചു ഒഴിച്ച ശേഷം ഉപ്പ്, മുളക് പൊടി, ഗരം മസാലപ്പൊടി എന്നിവ ചേർത്ത് നന്നായി അടിച്ചു വയ്ക്കുക. – ഉള്ളി, തക്കാളി, പച്ചമുളക്, മല്ലിയില ഇവ ചെറുതായി അരിഞ്ഞു വയ്ക്കുക. – 2 ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി ജീരകം, ഉള്ളി, പച്ചമുളക്, തക്കാളി, മല്ലിയില ഇവ വഴറ്റുക.…

നാടന്‍ മീന്‍ കറി

ആവശ്യമുള്ള ചേരുവകള്‍ മീൻ കഷണങ്ങളാക്കിയത് – 8 തേങ്ങാപ്പീര – 2 ടേബിൾസ്പൂൺ പച്ചമുളക് – 3 എണ്ണം മല്ലിപൊടി – 1 ടീസ്പൂൺ ജീരക പൊടി – 1 ടീസ്പൂൺ മുളകു പൊടി – 1/2 ടീസ്പൂൺ കുരുമുളകു പൊടി – 1/2 ടീസ്പൂൺ വെളുത്തുള്ളി – 6 അല്ലി കടുക് – 1 ടീസ്പൂൺ ഉലുവ – 1/2 ടീസ്പൂൺ കറിവേപ്പില – 1 തണ്ട് തക്കാളി – 1 വലിയ ഉള്ളി (സവാള) – 1 പുളി – ഒരു നാരങ്ങാ വലുപ്പത്തിൽ എണ്ണ – 50 മില്ലി തയ്യാറാക്കുന്ന വിധം • മീൻ വൃത്തിയാക്കി മാറ്റി വയ്ക്കുക. • ഉള്ളി, പച്ചമുളക് എന്നിവ അരിഞ്ഞു വയ്ക്കുക. • തക്കാളി നാലു കഷ്ണമായി മുറിക്കുക. • വെളുത്തുള്ളി തൊലി കളഞ്ഞു വയ്ക്കുക. •…

രുചികരമായ ചിക്കന്‍ റോസ്റ്റ് തയ്യാറാക്കാം

ആവശ്യമുള്ള ചേരുവകള്‍ • ചിക്കന്‍ – 500 ഗ്രാം • സവാള – അഞ്ച് എണ്ണം • പച്ചമുളക് – നാല് എണ്ണം • ഇഞ്ചി – സാമാന്യം വലിയ കഷ്ണം • വെളുത്തുള്ളി – ഒന്നര ടീസ്പൂണ്‍ • തക്കാളി – ഒന്നു വലുത് • ചെറുനാരങ്ങാനീര് – ഒരു ടീസ്പൂണ്‍ • കറിവേപ്പില – രണ്ട് തണ്ട് • കറുവപ്പട്ട– ഒരു കഷണം • ഗ്രാംപൂ – മൂന്ന് എണ്ണം • പെരുംജീരകം– രണ്ട് നുള്ള് • കുരുമുളക് – അര ടീസ്പൂണ്‍ • ഏലക്ക – മൂന്ന് എണ്ണം • മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍ • മുളകുപൊടി – ഒന്നര ടീസ്പൂണ്‍ • കുരുമുളകുപൊടി – അര ടീസ്പൂണ്‍ • മല്ലിപ്പൊടി – രണ്ട് ടീസ്പൂണ്‍ • ചിക്കന്‍ മസാല –…