നമുക്കായി രൂപപ്പെട്ട ഫൈൻ ട്യൂണിംഗുകൾ (ലേഖനം): ജയൻ വർഗീസ്

ലോകം കണ്ട ഏറ്റവും വലിയ പ്രതിഭാ ശാലിയായി അറിയപ്പെടുന്ന ആൽബർട് ഐൻസ്റ്റൈൻ മരണപ്പെട്ട ശേഷവും അദ്ദേഹത്തിന്റെ തലച്ചോർ വേർപെടുത്തിയെടുത്തു പരീക്ഷണങ്ങൾ നടത്തിയവരാണ് ശാസ്ത്രജ്ഞന്മാർ. ഇത്രമേൽ പ്രതിഭാ ശാലിയായ അദ്ദേഹത്തിന്റെ തലച്ചോറിന് മറ്റുള്ളവരുടേതിനേക്കാൾ എന്തെങ്കിലുംപ്രത്യേകതകൾ കണ്ടെത്താനാവും എന്നായിരുന്നു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. എന്നാൽ മറ്റുള്ളവരുടേതിൽ നിന്ന്വിഭിന്നമായി യാതൊരു പ്രത്യേകതയും അദ്ദേഹത്തിന്റെ തലച്ചോറിനും ഉണ്ടായിരുന്നില്ല എന്ന നഗ്ന സത്യം തന്നെ കണ്ടെത്തിക്കൊണ്ടാണ് വിഖ്യാതമായ ആ പരീക്ഷണങ്ങൾ അവസാനിപ്പിക്കപ്പെട്ടത്‌. ഇതിനർത്ഥം നാം കാണുന്നതും കാണാത്തതും അറിയുന്നതും അറിയാത്തതുമായ ഏതൊരു പ്രപഞ്ച വസ്തുവിലും അതിന്റെ ദൃശ്യമോ സ്പർശ്യമോ അനുഭവേദ്യമോ ആയ ഏതൊരു പ്രാഥമിക അവസ്ഥയിലും അതിനു വ്യത്യസ്തമായ യാതൊരു പ്രത്യേകതയും ഉൾക്കൊള്ളാനാവുന്നില്ല എന്ന സത്യമാണ്. നാം കാണുന്ന പുല്ലിലും പുഴുവിലും മണ്ണിലും മരത്തിലും മനുഷ്യനിലും എന്നല്ല, താരാ പഥങ്ങളിലും നക്ഷത്ര രാശികളിലും ഈ വസ്തുത ഒരേപോലെ ബാധകമാണ് എന്ന് കാണാവുന്നതാണ്. എന്നാൽ ഇവയെല്ലാം ആനുപാതികമായി…

എന്തുകൊണ്ട് പാക്കിസ്താനെ തിരിച്ചടിക്കുന്നില്ല? (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ

പഹൽഗാമിൽ നടന്ന ഭീകരാക്രമണം ഇന്ത്യക്ക് ഏൽപ്പിച്ച മുറിവ് വളരെ വലുതായിരുന്നു. ശാന്തമായിക്കൊണ്ടിരുന്ന കശ്മീർ താഴ്‌വരകളിൽ വീണ്ടും വെടിയൊച്ചയുടെ ഭയപ്പെടുത്തുന്ന ഒച്ചയും മണ്ണുകൾക്ക് രക്തമയവും അന്തരീക്ഷത്തിൽ പോലും അതിന്റെ മണവും ആകുന്നു. ഇന്ത്യയെ മാത്രമല്ല ലോകത്ത് മുഴുവൻ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു പഹൽ ഗാമിൽ ഭീകരർ സഞ്ചാരികളുടെ മേൽ നടത്തിയ ആക്രമണം. പതിനഞ്ചോളം പേർക്ക് ആ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു. അവരെല്ലാവരും മാറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കശ്മീർ താഴ്‌വരയിൽ തങ്ങളുടെ വിനോദ സഞ്ചാരം ആഘോഷമാക്കാൻ എത്തിയതായിരുന്നു. എന്നാൽ അതവരുടെ അവസാനമായിരുന്നു എന്ന് അവരഞ്ഞില്ല. നിരപരാധികളായ പതിനഞ്ചോളം പേരെയാണ് തീവ്രവാദികൾ തങ്ങളുടെ പ്രതികാരത്തിനുവേണ്ടി തോക്കിനിരയാക്കിയത്. ഭൂമിയിലെ സ്വർഗ്ഗമെന്നും ഇന്ത്യയിലെ സ്വിറ്റ്സർലൻഡിനും ലോകം വിശേഷിപ്പിക്കുന്ന കാശ്മീരിൽ ഭീകരാക്രമണമുണ്ടാകുന്നത് ഇതാദ്യമല്ല. ഇതിനുമുൻപ് പല പ്രാവശ്യം കശ്മീർ താഴ്‌വര പാകിസ്ഥാൻ ഭീകരർ അക്രമിച്ചിട്ടുണ്ട്. അതിൽ അനേകം പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. അതിൽ കാശ്മീരികളും മറ്റ് സംസ്ഥാനക്കാരുംഉണ്ടായിരുന്നു.…

മനുഷ്യരാശിക്കെതിരായ ആക്രമണം; ഭീകരതയെ വേരോടെ പിഴുതെറിയണം: സതീശന്‍ നായര്‍

 ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നിരപരാധികളായ പൗരന്മാര്‍ക്കു നേരെ നടന്ന ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തിന് ഉത്തരവാദികളായവര്‍ക്ക് ശക്തമായ മറുപടി തന്നെ കൊടുത്തേ പറ്റുകയുള്ളൂ. ആക്രമണം നടത്തിയവരെ മാത്രമല്ല, ഇന്ത്യന്‍ മണ്ണില്‍ മാരകമായ ഈ നീചപ്രവൃത്തി നടത്തുവാന്‍ ഗൂഢാലോചന നടത്തിയവരെയും കണ്ടുപിടിച്ച് അര്‍ഹമായ ശിക്ഷ ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. ഇനി ജാഗ്രതയോടെ ഇരിക്കണമെന്നുള്ള മുന്നറിയിപ്പാണ് ഈ തീവ്രവാദി ആക്രമണം. സാധാരണ നിത്യജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു കശ്മീര്‍ ജനത. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നുമൊക്ക സഞ്ചാരികളുടെ തിരക്കായിരുന്നു. കശ്മിരിന്‍റെ പ്രകൃതിഭംഗി ആസ്വദിക്കുവാന്‍ കഴിഞ്ഞ വര്‍ഷം ഏകദേശം രണ്ടു കോടിയിലധികം സഞ്ചാരികളാണ് പഹല്‍ഗാം സന്ദര്‍ശിച്ചത്. കശ്മീരിലെ ഭീകരവാദമെല്ലാം അവസാനിച്ചു എന്നു കരുതിയിരുന്നപ്പോഴാണ് അവിടുത്തെ ജനങ്ങളെയും സഞ്ചാരികളുടെയുമൊക്കെ ഉറക്കം കെടുത്തുന്ന ഈ ആക്രമണം ഉണ്ടായത്. കശ്മീരിലെ ടൂറിസം നല്ല രീതിയില്‍ വന്നുകൊണ്ടിരിക്കവെയാണ് ഈ ഭീകരാക്രമണം നടന്നത്. അവിടുത്തെ ടൂറിസം സാധാരണക്കാര്‍ക്ക് നല്ലൊരു…

എ സി ജോർജിന്റെ പാളങ്ങൾ എന്ന നോവൽ: ഡോ. ജോസഫ് പൊന്നോലി

ശ്രീ എ സി ജോർജ് തന്റെ ഇന്ത്യൻ റെയിൽവേ ജീവിതാനുഭവങ്ങളുടെ  വെളിച്ചത്തിൽ എഴുതിയ ഒരു കഥയാണിത്. 1960-70 കാലഘട്ടത്തിലെ  കേരളത്തിലെയും ബാംഗളൂരിലെയും  മലയാളി ജീവിതമാണ് പശ്ചാത്തലം. പാളങ്ങൾ വിലാസിനിയുടെ കഥയാണ്. വിലാസിനി എന്ന ഇരയുടെ കഥ. മനുഷ്യ സമൂഹത്തിലെ ചൂഷണത്തിന്റെ കഥയാണ്.  കഥ,  കഥാപാത്രങ്ങൾ, കഥയിലെ പ്രമേയങ്ങൾ, പ്രതീകങ്ങൾ എന്നിവക്കുറിച്ചുള്ള ഒരു അവലോകനമാണ് ഈ ലേഖനം. കഥാസാരം ചെറുപ്പത്തിലേ തന്നെ വിലാസിനിയുടെ അച്ഛൻ മരണപ്പെട്ടിരുന്നു. കഷ്ടതയിൽ കഴിഞ്ഞ വിലാസിനിയുടെ കുടുംബത്തെ രക്ഷപെടുത്തിയത് സ്വന്തം അമ്മയാണ്. വീട്ടു ജോലിയും കൂലിപ്പണി ചെയ്തും അവർ മകളെ ബി. എ വരെ പഠിപ്പിച്ചു.  കാൻസർ രോഗിയായ അമ്മയെ ചികിത്സിപ്പിക്കാം,  വിലാസിനിക്ക് ജോലി തരപ്പെടുത്താം എന്ന് വാഗ്ദാനം ചെയ്തു അമ്മയെയും മകളെയും മൂവാറ്റുപുഴയിൽ നിന്നും പ്രഭാകരൻ എന്ന ആൾ ബാംഗളൂർക്കു കൊണ്ടു വരുന്നു.  അവർ അവിടെ എത്തിയതിനു ശേഷമാണ് അവർ ചതിക്കപ്പെട്ടതായി മനസ്സിലാകുന്നത്. വിലാസിനി…

ദിവ്യ ശബരി എം എൽ എ (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

തൊണ്ണൂറ്റി രണ്ടിൽ കേരള മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരൻ തിരുവനന്തപുരത്തിനു അടുത്തു വച്ചു കാർ അപകടം ഉണ്ടായി ഗുരുതരാവസ്‌ഥയിൽ അമേരിക്കയിലേക്ക് വിദഗ്ദ്ധ ചികിത്സക്ക് ആയി പോയ തക്കം നോക്കി അദ്ദേഹത്തിന്റെ അടുത്ത അനുയായികളും അരുമ ശിഷ്യരും ആയിരുന്ന രമേശ് ചെന്നിത്തലയും എം ഐ ഷാനവാസും ജി കാർത്തികേയനും കൂടി കരുണാകര പുത്രൻ കെ മുരളീധരന്റ ഐ ഗ്രൂപ്പിലെ നേതൃത്വം അംഗീകരിക്കാൻ തയ്യാറാകാതെ കുറെയധികം ഐ ഗ്രൂപ്പ്‌ അണികളെ അടർത്തിയെടുത്തു ഉണ്ടാക്കിയ ഗ്രൂപ്പ്‌ ആണ്‌ തിരുത്തൽ വാദി കേരളത്തിൽ അങ്ങോളം ഇങ്ങോളം ഓടി നടന്നുഗ്രൂപ്പ്‌യോഗങ്ങൾ വിളിച്ചുകൂട്ടി പ്രസംഗിച്ചു ഈ മൂവർ സംഘം ഐ ഗ്രൂപ്പിലെ പ്രബലരായ പല നേതാക്കളെയും ഒരുപാട് പ്രവർത്തകരെയും തിരുത്തൽ വാദിയാക്കി. ഇപ്പോഴത്തെ കോൺഗ്രസിന്റെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മുൻ കൊച്ചി മേയറും കെ പി സി സി ജനറൽ…

ജീവനുള്ളവനെ ഇന്നും മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നവരോ?: ബാബു പി സൈമൺ

ഡാളസ്: ക്രൈസ്തവ ലോകമെങ്ങും യേശുക്രിസ്തുവിൻറെ ഉയർത്തെഴുന്നേൽപ്പിൻറെ മഹത്വം ആഘോഷിക്കുന്ന ഈ വേളയിൽ യേശുവിൻറെ ചേതനയറ്റ ശരീരത്തിൽ സുഗന്ധ വർഗ്ഗങ്ങൾ പുരട്ടുവാൻ അതിരാവിലെ കല്ലറക്കൽ എത്തിയ സ്ത്രീകളോട് മിന്നുന്ന വസ്ത്രം ധരിച്ചും കൊണ്ട് വന്ന ദൂതൻമാർ ചോദിച്ച അത്ഭുതകരമായ ചോദ്യം നൂറ്റാണ്ടുകൾക്കുശേഷം ഇന്നും പ്രപഞ്ചത്തിൽ മാറ്റൊലി കൊള്ളുന്നു “ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത് “(ലൂക്കോസ് 24:5). യേശു ഉയർത്തെഴുന്നേറ്റു എന്ന സത്യത്തെ തിരിച്ചറിയാതെ ഉയർത്തെഴുന്നേറ്റ യേശുവിൻറെ ആത്മാവ് എന്നും ശക്തിയോടെ മനുഷ്യഹൃദയങ്ങളോട് ഇടപെടുന്നുണ്ട് എന്ന് തിരിച്ചറിവില്ലാതെ ജീവിതമാകുന്ന കല്ലറയുടെ അന്ധകാരത്തിൽ ആത്മീയ ജീവൻ തേടുകയാണ് മനുഷ്യവർഗ്ഗം. മരിച്ചവരുടെ ഇടയിൽ ഉള്ള അന്വേഷണം അഥവാ ശവക്കല്ലറയ്ക്ക് ഉള്ളിലുള്ള ജീവിത അനുഭവത്തിൽ കൂടി കടന്നുപോകുന്നത് മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ നിരാശയുടെ അനുഭവമാണ്. അവിടം ജീവൻറെ തുടിപ്പ് കാണുവാൻ സാധിക്കാത്ത ഇടമാണ് അവിടം ഒറ്റപ്പെടലിൻറെ ഇടമാണ് അവിടം നാറ്റം പടരുന്ന ജീവിത…

ദേ സലീം കൊമ്പത്ത് (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

പ്രശസ്ത മിമിക്രി പാരഡി ഗാനങ്ങളുടെ ഉസ്താതും സിനിമ സംവിധായകനും നടനുമായ നാദിർഷായുടെ ഓണക്കാല ഹാസ്യ വിരുന്നായ ദേ മാവേലി കൊമ്പത്ത് എന്ന പരിപാടിയിൽ കൂടി മലയാളികൾക്ക് പരിചിതനായ അനുഗ്രഹീത കലാകാരൻ ആണ്‌ നടൻ സലിംകുമാർ. എൺപതുകളുടെ മദ്ധ്യത്തിൽ ആരംഭിച്ച ഈ മുഴുനീള കോമഡി പ്രോഗ്രാം ആദ്യ കാലത്ത് ഓഡിയോ കാസറ്റുകളിൽ കൂടി ആണ്‌ ലോകം മുഴുവൻ ഉള്ള സ്രോതാക്കൾ ശ്രവിച്ചത് എങ്കിൽ പിന്നീട് സി ഡി ഇറങ്ങി തുടങ്ങിയ കാലത്ത് അതിലൂടെയും അതിന് ശേഷം ഏഷ്യാനെറ്റ്‌ പോലുള്ള ചാനലുകൾ ഉടലെടുത്തപ്പോൾ ഈ ഓണക്കാല ഹിറ്റ്‌ പ്രോഗ്രാം ജനകീയം ആവുകയും ചെയ്തു. മുൻനിര സിനിമ താരങ്ങൾ ആയ ദിലീപും ഇന്നസെന്റും കൂടാതെ കേരളത്തിലെ മിമിക്രി കലാകാരന്മാരുടെ തറവാടായ എറണാകുളം കേദ്രമാക്കി പ്രവർത്തിക്കുന്ന കലാഭവനിലെയും ഒരു പറ്റം കലാകാരന്മാർ അണിനിരന്ന ഈ ഹിറ്റ്‌ പ്രോഗ്രാമിൽ ഏറെ കയ്യടി നേടിയത് സലിംകുമാർ…

പ്രകാശം പരത്തുന്ന പൂര്‍ണ്ണിമ (ലേഖനം): രാജു മൈലപ്ര

(Disclaimer: This is a work of Fiction. All names and incidents are purely the product of author’s imagination. Any resemblance to actual persons, living or dead, or actual events are entirely coincidental). അപ്പോള്‍ സംഭവം നിങ്ങളറിഞ്ഞില്ലേ? എന്നാല്‍, ഞാന്‍ പറയാം. ആരും ഞെട്ടരുത്. പൂര്‍ണ്ണിമ എന്ന ഓമനപ്പേരുള്ള അരുമയായ ഒരു പെണ്‍കൊച്ച് രണ്ടും കല്പിച്ച് അമേരിക്ക കാണുവാനായി പുറപ്പെട്ടു. ഇവര്‍ ഒരു ‘യൂട്യൂബര്‍’ ആണത്രേ! ഇതിനോടകം തന്നെ ഉഗാണ്ട, കൊറിയ, ക്യൂബ, ആഫ്രിക്ക, മലയാലപ്പുഴ അങ്ങനെ ഈ ദുനിയാവിലെ ഒട്ടുമിക്ക സ്ഥലങ്ങളും സന്ദര്‍ശിച്ച് അവിടുത്തെ വിശേഷങ്ങള്‍ മാലോകര്‍ക്കു കാട്ടിക്കൊടുത്തു. ‘വീണിടം വിഷ്ണുലോകം’ എന്നതാണ് പൂര്‍ണ്ണിമയുടെ പോളിസി. എവിടെ ചെന്നാലും ഓസിനു താമസിക്കുന്നതാണ് ശീലം. യാത്രയ്ക്ക് ഏതു മാര്‍ഗ്ഗവും സ്വീകരിക്കും, ആരെങ്കിലും നിര്‍ത്തിക്കൊടുക്കുന്ന വാഹനത്തില്‍ കയറും.…

തരൂർജിയുടെ വികൃതികൾ (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

ദീർഘകാലത്തെ അമേരിക്കൻ പ്രവാസം മടുത്തു തുടങ്ങിയപ്പോൾ ആണ്‌ ശശി തരൂർജിക്ക് അധികാരത്തോടുള്ള ആർത്തി അനുദിനം വർധിച്ചു വന്നത് യു എൻ അണ്ടർ സെക്രട്ടറിയുടെ കാലാവധി കഴിഞ്ഞ ശേഷം അതിനായി കോഫി അന്നന്റെ പിന്തുണയോടെ സെക്രട്ടറി ജനറൽ പദവിയിലേക്ക് 2006ൽ മത്സരിച്ചെങ്കിലും സൗത്ത് കൊറിയയുടെ ബാൻകി മൂണിനോട് പരാജയപ്പെട്ടു ആ സ്വപ്നം നടക്കാതെ പോയി. അമേരിക്കയിൽ ഇനിയും തുടർന്നുകൊണ്ട് ഏതെങ്കിലും അധികാര സ്‌ഥാനത്തു എത്താൻ കഴിയില്ല എന്ന് മനസ്സിലാക്കിയ തരൂർജി അതിനായി താനുമായി ചെറിയ സൗഹൃദം ഉള്ള അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്ജിയെ വിളിച്ചു ചോദിച്ചു ഇന്ത്യയിലേക്ക് സ്‌ഥിരമായി വരണമെന്നുണ്ട് ഒരു രാജ്യസഭ മെമ്പർ ആക്കി കാബിനറ്റിൽ കയറ്റാൻ പറ്റുമോ എന്ന്. നിഷ്കളങ്കനും ദയാശീലനുമായ മൻമോഹൻജി പറഞ്ഞു ഞാനല്ല തീരുമാനങ്ങൾ എടുക്കുന്നത് ഞാൻ സോണിയ മാഡത്തോട് തന്റെ കാര്യം പറയാം എന്ന്. രണ്ടു ദിവസം കഴിഞ്ഞു മാന്യനും…

ലൂയ് വ്യൂറ്റോണ്‍ ഏല്പിച്ച മാനസിക സംഘര്‍ഷം (ലേഖനം): ലാലി ജോസഫ്

ഫ്രാന്‍സിന്റെ ബ്രാന്‍ഡ് ലൂയ് വ്യൂറ്റോണ്‍ എങ്ങിനെയാണ് മാനസിക സംഘര്‍ഷത്തില്‍ എത്തിച്ചത്?  ലേഖനം വായിച്ചു കഴിയുമ്പോള്‍ ഇതില്‍ ഒരു കഴമ്പും ഇല്ല എന്ന് ഒരു പക്ഷെ തോന്നിയേക്കാം. ലൂയ് വ്യൂറ്റോണ്‍ ബാഗ് വാങ്ങി അത് വിറ്റു ഇതില്‍ എന്താണ് ഇത്രമാത്രം വര്‍ണ്ണിക്കുവാന്‍ ഇരിക്കുന്നത്. എന്നാല്‍ ഇതില്‍ കൂടി വരച്ചു കാട്ടുന്ന വൈകാരിക തലം വായനക്കാര്‍ക്ക്  മനസിലാക്കുവാന്‍ സാധിച്ചാല്‍ ഈ എഴുത്തിനു വേണ്ടി ചിലവഴിച്ച സമയം നഷ്ടമായില്ല എന്നു കരുതാം. വാഹനമോ, വസ്ത്രമോ, എന്തും ആകട്ടെ എല്ലാവരും നോക്കുന്നത് ഏത് ബ്രാന്‍ഡ്? സ്വര്‍ണ്ണം വച്ചിരിക്കുന്നതു പോലെ ചില്ലിനകത്ത് ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന ഫ്രാന്‍സിന്റെ അഭിമാന ബാഗുകളില്‍ കണ്ണുകള്‍ ഉടക്കി. വില്‍പ്പനക്ക് നിന്ന സ്ത്രീ ബാഗിനെ കുറിച്ചുള്ള വിശദികരണം നല്‍കി.  ബഹുമുഖമായ രീതിയില്‍ ഉപയോഗിക്കാം. ഇതിന്റെ സ്ട്രാപ്പ് കൈയ്യിലും തോളത്തും തൂക്കിയിടാം, ഇനി ക്രോസ് ബോഡി വേണമെങ്കില്‍ അങ്ങിനേയുമാകാം. സ്ര്ട്രാപ്പ് വേണ്ടെങ്കില്‍ അത്…