വീഴ്ചയുടെ ചാരത്തിൽ നിന്ന് അചഞ്ചല നിശ്ചയദാർഢ്യത്തോടെ പുതുവർഷത്തെ സ്വീകരിക്കാം

പ്രതീക്ഷയുടെ ചൈതന്യത്തിൽ, കഴിഞ്ഞ വർഷത്തെ വീഴ്ചയുടെ ചാരത്തിൽ നിന്ന്, അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ പുതുവർഷത്തെ സ്വീകരിക്കാൻ പുതിയ  പന്ഥാവിലൂടെ ഒത്തൊരുമിച്ചു  മുന്നേറാം. മുൻ വർഷങ്ങളിൽ നാം അഭിമുഖീകരിച്ച വെല്ലുവിളികൾ ശോഭനമായ ഭാവിയിലേക്കുള്ള ചവിട്ടുപടികളായി മാറ്റാം , നല്ല മാറ്റം കൊണ്ടുവരാനുള്ള ദൃഢനിശ്ചയത്തിന് ഊർജം പകരാം . നവോന്മേഷത്തോടെയും ലക്ഷ്യത്തോടെയും, തകർന്നതിനെ പുനർനിർമ്മിക്കാൻ, പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാക്കിയ മുറിവുകൾ സുഖപ്പെടുത്താൻ പരിശ്രമിക്കാം.എല്ലാവരുടെയും ഐക്യം, സമൃദ്ധി, നീതി എന്നിവയുടെ  ദർശനത്താൽ പുരോഗതിയിലേക്ക് നയിക്കപ്പെടുന്ന യാത്രക്ക്  തുടക്കം കുറിക്കാം. പുതുവർഷത്തിൽ, ഭിന്നതകൾക്ക് അതീതമായി ഉയർന്ന് ഒരു സമൂഹമായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് നമ്മുക്ക്  പ്രതിജ്ഞ ചെയ്യാം. സമഗ്രത വളർത്തിയെടുക്കുന്നതിലൂടെയും വൈവിധ്യത്തെ ഉൾക്കൊള്ളുന്നതിലൂടെയും പരസ്പര ബഹുമാനത്തിലും ധാരണയിലും അഭിവൃദ്ധിപ്പെടുന്ന ഒരു സമൂഹത്തെ  കെട്ടിപ്പടുക്കാൻ കഴിയുമെന്ന് പൂർണമായി വിശ്വസിക്കാം പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശാക്തീകരണത്തിനും അധഃസ്ഥിതരുടെ ഉന്നമനത്തിനും നമ്മുടെ പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി ഉച്ചയസ്തരം വാദിക്കാം.അഭിവൃദ്ധിയെ  സഹായിക്കുന്ന വളർച്ചയ്ക്കും വിദ്യാഭ്യാസത്തിനും…

വണ്ടിപ്പെരിയാറിലെ അത്യാഗ്രഹികള്‍ (കാരൂര്‍ സോമന്‍, ചാരുംമൂട്)

വണ്ടിപെരിയാറില്‍ ആറു വയസ്സുള്ള ഒരു പിഞ്ചുപൈതല്‍ ബലാത്സംഗത്തിന് ഇരയായത് ലോക മലയാളികളെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു. ആ ദുഃഖത്തില്‍ പങ്കുചേരാന്‍ അന്ന് ഞാനൊരു കവിതയെഴുതി ‘പിഞ്ചുപൈതല്‍’ യൂട്യൂബില്‍ ഇട്ടു. കേരളത്തിലെ കട്ടപ്പന അതിവേഗത കോടതി കുറ്റവാളിയെ നിരുപാധികം നിരപരാധിയായി രക്ഷപ്പെടുത്തിയ കാഴ്ചയാണ് ഇപ്പോള്‍ ലോകം കണ്ടത്. ലോകം എന്ന് പറയുമ്പോള്‍ ചിലര്‍ ചിന്തിക്കും ഏത് ലോകം? കേരളത്തിലെ കുളത്തില്‍ ജീവിക്കുന്ന രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവര്‍ക്ക് അത് മനസ്സിലാകില്ല. അതിന് ലോകസഞ്ചാരം നല്ല സാഹിത്യ സൃഷ്ഠികള്‍ വായിക്കണം. സഹ്യപര്‍വ്വതങ്ങളുടെ ചുറ്റുവട്ടത്തില്‍ കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും ചെറുതായ ഒരു സംസ്ഥാനമാണ് കേരളം. നമ്മള്‍ മേനി പറയുന്നത് എല്ലാം രംഗത്തും അഭിവൃദ്ധി നേടിയ, ദൈവത്തിന്റെ സ്വന്തം നാട് എന്നൊക്കെയാണ്. ഈ ദൈവത്തിന്റെ നാട്ടില്‍ ഭൂത പിശാചുക്കള്‍ എന്തുകൊണ്ടാണ് അഴിഞ്ഞാടുന്നത്? പിശാചിന്റെ നാട് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് വണ്ടിപ്പെരിയാറിലെ ഒരു…

കെ കെ നായർ: അയോദ്ധ്യയിൽ നെഹ്‌റുവിന്റെ നിർദ്ദേശത്തെ വെല്ലുവിളിച്ച പാടാത്ത നായകൻ

കെ.കെ.നായർ എന്നറിയപ്പെടുന്ന കണ്ടങ്ങളത്തിൽ കരുണാകരൻ നായർ വഹിച്ച നിർണായക പങ്കിനെ അംഗീകരിക്കാതെ അയോദ്ധ്യാ പ്രസ്ഥാനത്തിന്റെ ചരിത്ര ആഖ്യാനം അപൂർണ്ണമാണ്. ആലപ്പുഴയിലെ കുട്ടനാട്ടിൽ 1907 സെപ്തംബർ 11 ന് ജനിച്ച നായർ, രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കിടയിലും മതസ്വാതന്ത്ര്യത്തിനായുള്ള അന്വേഷണത്തിൽ മായാത്ത മുദ്ര പതിപ്പിച്ച നിർഭയനായ ഇന്ത്യൻ സിവിൽ സർവീസ് (ഐസിഎസ്) ഉദ്യോഗസ്ഥനായി ഉയർന്നു. കേരളത്തിലെ വിദ്യാഭ്യാസത്തിനു ശേഷം, അദ്ദേഹം ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി, 21-ാം വയസ്സിൽ ICS നേടുക എന്ന ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. സിവിൽ സർവീസിലെ അദ്ദേഹത്തിന്റെ യാത്ര 1945-ൽ ഉത്തർപ്രദേശിലാണ് തുടങ്ങിയത്. 1949 ജൂൺ 1-ന് അദ്ദേഹം ഫൈസാബാദിലെ ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ മജിസ്‌ട്രേറ്റുമായി ചുമതലയേറ്റു. ഒരു നിർണായക സംഭവവികാസത്തിൽ, അദ്ദേഹം തന്റെ സഹായിയായ ഗുരു ദത്ത് സിംഗിനെ അയോദ്ധ്യാ പ്രശ്നം അന്വേഷിക്കാനും പ്രാഥമിക റിപ്പോർട്ട് സമര്‍പ്പിക്കാനും ചുമതലപ്പെടുത്തി. 1949 ഒക്‌ടോബർ 10-ന് സമർപ്പിച്ച സിംഗിന്റെ റിപ്പോർട്ട്,…

ഇസ്രായേല്‍-ഹമാസ് യുദ്ധം: ഇസ്രായേലിന്റെ ലക്ഷ്യം ഗാസ മുതൽ സിനായ് വരെയുള്ള ഫലസ്തീനികളുടെ വംശീയ ഉന്മൂലനം

ഫലസ്തീനികളെ ഗാസയിൽ നിന്ന് സിനായ് പെനിൻസുലയിലേക്ക് മാറ്റാനുള്ള നിർദ്ദേശത്തെച്ചൊല്ലി ജെറുസലേം പോസ്റ്റിൽ അടുത്തിടെ വന്ന ഒരു അഭിപ്രായപ്രകടനം ആശങ്കകൾക്കും വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്. സിനായ് പെനിൻസുലയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകളും അടിസ്ഥാന സൗകര്യങ്ങളും ഉദ്ധരിച്ച് ഗാസയിലെ ജനങ്ങൾക്ക് ഒരു പരിഹാരം നൽകാൻ കഴിയുമെന്ന് ലേഖനം നിർദ്ദേശിക്കുന്നു. പദ്ധതി പുതിയതല്ല. ഒക്ടോബറിൽ ഇസ്രായേൽ ഇന്റലിജൻസ് സമാഹരിച്ച ഒരു രേഖയില്‍, ഹമാസിനെ എൻക്ലേവിൽ അട്ടിമറിച്ചതിന് ശേഷം ഗാസ മുനമ്പിലെ നിവാസികളെ സിനായിയിലേക്ക് മാറ്റാനുള്ള നിർദ്ദേശം അടങ്ങിയിരിക്കുന്നു. നിർദിഷ്ട പദ്ധതി ഗുരുതരമായ ധാർമ്മികവും മാനുഷികവുമായ പ്രശ്നങ്ങൾ ഉയർത്തുന്നു. വംശീയവും മേധാവിത്വപരവുമായ പ്രത്യയശാസ്ത്രത്തിൽ വേരൂന്നിയ ഒരു പദ്ധതിയായി അതിനെ മുദ്രകുത്തി വിമർശകർ വാദിക്കുന്നു. പലസ്തീൻ ജനതയുടെ അവകാശങ്ങൾ, ആഗ്രഹങ്ങൾ, സ്വയംഭരണാവകാശം എന്നിവയെ അവഗണിക്കാൻ സാധ്യതയുള്ളതിനാൽ വിമർശിക്കപ്പെട്ട ഒരു നീക്കം, ഗസ്സക്കാരെ സിനായിയിലേക്ക് വൻതോതിൽ പുനരധിവസിപ്പിക്കണമെന്ന് ലേഖനം നിർദ്ദേശിക്കുന്നു. ഉപരോധിച്ച എൻക്ലേവിൽ ഇസ്രായേലിന്റെ വംശഹത്യയുടെ നാശനഷ്ടങ്ങളും വിപുലമായ…

ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം (ജോസ് മാളേയ്ക്കല്‍)

രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം യൂദയായിലെ ബെത്‌ലഹേം എന്ന ചെറിയ ഗ്രാമത്തില്‍ ഉണ്ണിയേശു പിറന്നു എന്ന സദ്‌വാര്‍ത്തക്കൊപ്പം മാനവരാശിക്ക് ലഭിച്ച ഏറ്റവും വലിയ സന്ദേശമായിരുന്നു. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് ശാന്തിയും സമാധാനവും എന്നത്. ദൈവത്തിന്റെ പൊന്നോമനപുത്രന്‍ മനുഷ്യാവതാരം ചെയ്ത് പുല്‍ക്കൂട്ടില്‍ ഭൂജാതനായപ്പോള്‍ ദൈവത്തിന്റെ ദൂതന്‍ വയലില്‍ ആടുകളെ മേയിച്ചുകൊണ്ടിരുന്ന ആട്ടിടയര്‍ക്ക് പ്രത്യക്ഷപ്പെട്ട് നവജാതശിശുവിനെ കണ്ടെത്തുന്നതിനുള്ള അടയാളം നല്‍കി. ആസമയം ദൈവദൂതനൊപ്പം സ്വര്‍ഗീയഗണങ്ങള്‍ മന്നിലിറങ്ങി ദാവീദിന്റെ പട്ടണമായ ബെത്‌ലഹേമില്‍ പൊന്നുണ്ണിയെ കുമ്പിട്ടാരാധിച്ചു ആനന്ദനൃത്തം ചെയ്തു പാടിയ സ്‌തോത്രഗീതത്തിലെ പ്രസക്തമായ സന്ദേശമാണ് മുകളില്‍ കാണുന്നത്. അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം ആശംസിച്ചശേഷം സ്വര്‍ഗീയദൂതരും, മാലാഖാമാരും ഒത്തുചേര്‍ന്ന് ഭൂമിയിലെ മാനുഷര്‍ക്ക് നല്‍കിയ ആശംസാസുവിശേഷമാണ് സന്മനസ്സുള്ളവര്‍ക്ക് ശാന്തിയും സമാധാനവും എന്നത്. രണ്ടായിരം സംവല്‍സരങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും മാലാഖാമാരുടെ ഈ കീര്‍ത്തനം എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലും ദിവ്യബലിയുടെ ആരംഭത്തില്‍ പ്രകീര്‍ത്തിക്കപ്പെടുന്നു. തിരുപ്പിറവിയുടെ സദ്‌വാര്‍ത്ത ആദ്യം ലഭിച്ച ആട്ടിടയര്‍ കളങ്കമില്ലാത്ത മനസ്സിനുടമകളായിരുന്നു.…

ഷീബ അമീറും സൊലസും പിന്നെ നമ്മൾ എല്ലാവരും: ഡോ. കല ഷഹി

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ബോസ്‌റ്റണിൽ ഫൊക്കാനയ്‌ക്കൊപ്പം സഞ്ചരിച്ച ഒരു വലിയ വ്യക്തിത്വത്തെക്കുറിച്ചാണ് ഈ ലേഖനം. ജീവിതത്തിൽ പലവിധ പ്രയാസങ്ങൾ അനുഭവിക്കുന്ന നിരവധി മനുഷ്യരെ നാം കണ്ടുമുട്ടുകയും അവർക്കായി വേണ്ട സഹായങ്ങൾ നാം ചെയ്തു നൽകുകയും ചെയ്തിട്ടുണ്ട്. പക്ഷെ, എപ്പോഴും സഹായം എത്തേണ്ട ഒരു വിഭാഗമാണ് കുഞ്ഞുങ്ങൾ. അവരുടെ ആകുലതകൾ നമ്മെയെല്ലാം വേട്ടയാടും, ഉത്തരമില്ലാത്ത ചോദ്യം പോലെ. ശാരീരിക വൈകല്യം അനുഭവിക്കുന്ന കുഞ്ഞുങ്ങളുമായി ഒരു അമ്മ നടത്തുന്ന യാത്രയുടെ കഥയാണ് ഷീബ അമീറിന് നമ്മോട് പറയാനുള്ളത്. ഇതിനോടകം തന്നെ അമേരിക്കൻ മലയാളികളുടെ നിരവധി സഹായഹസ്തം സ്വീകരിച്ചിട്ടുള്ള ഷീബ അമീറിന് ഇനിയും സഹായങ്ങൾ എത്തേണ്ടതുണ്ട്. അവരുടെ സൊലസ് എന്ന പ്രസ്ഥാനം ജീവിതത്തിൽ പ്രതീക്ഷയറ്റുപോയ കുഞ്ഞുങ്ങൾക്കായുള്ളതാണ്. ‘പ്രകാശമുള്ള വീട്’ അല്ലെങ്കില്‍ ‘സാന്ത്വനം’ എന്നര്‍ത്ഥം വരുന്ന സൊലസ് എന്ന സ്ഥാപനം ചിന്തകളുടെ ഇരുട്ടിൽ പെട്ടുപോയ മാതാപിതാക്കൾക്ക് ഒരു വെളിച്ചം തന്നെയാണ്. പൂർണ്ണ ആരോഗ്യമുള്ള…

യേശുവിന്റെ ത്യാഗവും കാരുണ്യവും ലോകത്തിന് മാതൃകയാകണം: ജോർജ് പണിക്കർ, ചിക്കാഗോ

ലോകമെങ്ങും ആഹ്ലാദപൂർവ്വം ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ ക്രിസ്തുമസ് ലോക ജനതയ്ക്ക് നല്‍കുന്ന ഒരു വലിയ സന്ദേശമുണ്ട്. യേശു പിറവിയെടുത്തത് ലോകത്തിലെ സർവജനതയ്ക്കും ശാന്തിയും സമാധാനവും കൈവരുത്തുകയെന്നതിലാണ്. ത്യാഗവും കാരുണ്യവും ലോകജനതയ്ക്കു പകർന്നുകൊടുക്കാനും കൂടിയാണ്. ഇന്ന് മനുഷ്യരിൽ നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്നതും അതാണ്. ആധുനിക യുഗത്തിൽ ഉപഭോക്തൃ സംസ്കാരത്തിൽ അകപ്പെട്ടുപോയ ഒരുവിഭാഗം ആളുകൾ ഈ സമൂഹത്തിന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തുന്ന പലവിധ ദുഃശീലങ്ങളിലേക്കും കടന്നുചെല്ലുന്നുണ്ട്. ജാതിയുടെയും മതത്തിന്റേയും വർഗത്തിന്റേയും രാഷ്ട്രത്തിന്റെയും പകയും വിദ്വേഷവും ഇക്കൂട്ടർ ആളിക്കത്തിക്കുന്നു. രക്തസാക്ഷികൾ ഇവിടെ എത്രയെത്ര പെരുകുന്നു. ചോരക്കറകൾ മായാതെ കണ്ണുനീർ പാടുകളായവശേഷിക്കുന്നു. ക്രിസ്തുമസ് സ്നേഹമാണ്. നൽകുന്ന സന്ദേശം ശാന്തിയാണ്. സ്നേഹത്തിന്റെ തിരുനാളാണ്. അതിലൂടെ ലോകം ധന്യത നേടണം. നോക്കു ലോകം മുഴുവൻ ഡിസംബർ എത്ര സുന്ദരിയാണ്. മഞ്ഞിന്റെ കുളിരും മരംകോച്ചുന്ന തണുപ്പും ക്രിസ്തുമസ് കാലത്തെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്ന പ്രകൃതിയെ നക്ഷത്രങ്ങളാൽ അലങ്കരിക്കുന്ന ഗൃഹാന്തരീക്ഷവും കൂടിയാകുമ്പോൾ ആഘോഷങ്ങൾക്കും നക്ഷത്രശോഭ…

ഏലയ്ക്ക വെറും സുഗന്ധവ്യഞ്ജനമല്ല; വിവിധ ആരോഗ്യ അവസ്ഥകൾക്കുള്ള ഒരു രുചികരമായ പ്രതിവിധിയാണ്

ഇന്ത്യയിൽ സാധാരണയായി “ഇലൈച്ചി” എന്നറിയപ്പെടുന്ന ഏലയ്ക്ക, വിഭവങ്ങളുടെ രുചി വർദ്ധിപ്പിക്കുന്ന വെറുമൊരു സുഗന്ധവ്യഞ്ജനമല്ല. മാത്രമല്ല, അത് നിരവധി ആരോഗ്യ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. “സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞി” എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ഏലം, അതിമനോഹരമായ സൗരഭ്യത്തിനും രുചിക്കും പേരുകേട്ടതാണ്, ഇത് സ്വാദിഷ്ടമായ പാചകരീതികളിൽ ഒരു പ്രധാന ഘടകമായി മാറുന്നു. അതിന്റെ പാചക ഉപയോഗങ്ങൾക്കപ്പുറം, അതിശക്തമായ ഔഷധ ഗുണങ്ങളാൽ നൂറ്റാണ്ടുകളായി പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ഏലം ഉപയോഗിക്കുന്നു. 1. ദഹനം മെച്ചപ്പെടുത്തുന്നു മെന്തോൺ പോലെയുള്ള അവശ്യ എണ്ണകളുടെ സവിശേഷമായ മിശ്രിതമുള്ള ഏലം, ദഹന ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അസിഡിറ്റി അളവ് കുറയ്ക്കുന്നതിനും, വയറു വീർക്കുന്നത് തടയുന്നതിനും, ദഹനക്കേട് ഒഴിവാക്കുന്നതിനും, വയറുവേദന ലഘൂകരിക്കുന്നതിനും മെന്തോൺ ഫലപ്രദമായ ഒരു ഏജന്റായി പ്രവർത്തിക്കുന്നു. മസാല ഒരു മികച്ച ദഹന ഉത്തേജകവും കാർമിനേറ്റീവ് ആയി വർത്തിക്കുന്നു, സുഗമവും കൂടുതൽ കാര്യക്ഷമവുമായ ദഹനം സുഗമമാക്കുന്നു.…

“താൻ പോടോ” എന്ന് പറയാൻ ധൈര്യമുണ്ടോ?: കാരൂർ സോമൻ, ചാരുംമൂട്

കേരളത്തിലെ പെൺകുട്ടികളോട് മുഖ്യമന്ത്രി പറഞ്ഞത് നിലമറിഞ്ഞു വിത്ത് വിതയ്ക്കണമെന്നാണ്. ആത്മാഭിമാനമുള്ള പെൺകുട്ടികൾ അത് പറയും. എന്നാൽ ഇത് എത്ര പേരോട് പറയും? അവിടെ നിയമങ്ങളാണ് ഉണർന്നു പ്രവർത്തിക്കേണ്ടത്. കേരളത്തിൽ തുടരെ സ്ത്രീധന ആത്മഹത്യകൾ, പീഡന മരണങ്ങൾ സംഭവിക്കുന്നു. ഈ ദുരാചാരം നിലനിൽക്കുന്ന ഒരു ദേശ൦ നവോത്ഥാന കേരളമെന്ന് പറയാൻ നമ്മുക്ക് ലജ്ജയില്ലേ? സ്ത്രീധനം ചോദിച്ചു വരുന്നവനെ പടിയടച്ചു പിണ്ഡം വെയ്ക്കാന്‍ കുടുംബത്തിലുള്ളവർക്ക് സാധിക്കാത്തത് എന്താണ്? നിയമങ്ങളെ കാറ്റിൽ പറത്തുന്ന കുറ്റവാളികളെ നേരിടാൻ പുതിയ മാർഗ്ഗങ്ങളുണ്ടാകണം. വിവാഹം നടക്കുന്നതിന് മുൻപ് തന്നെ സ്ത്രീയുടെ ജീവിതം ഉറപ്പു വരുത്താൻ രണ്ട് വീട്ടുകാരിൽ നിന്നും സർക്കാർ സത്യവാങ് മുദ്രപത്രത്തിൽ എഴുതി വാങ്ങണം. ഈ വിവാഹബന്ധത്തിൽ യാതൊരു സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നുള്ളത്. ഇത്തരത്തിൽ ആത്മഹത്യ, പീഡനമുണ്ടായാൽ രണ്ട് വീട്ടുകാരേയും ഇരുമ്പഴിക്കുള്ളിലാക്കാൻ സാധിക്കും. ഈ കാട്ടാള വർഗ്ഗത്തെ പുറത്തുവിടരുത്. സ്ത്രീധന വേരിൽ വളർന്നു പന്തലിച്ചു്…

കാനം രാജേന്ദ്രന് ആദരാഞ്ജലികൾ : ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്

ഒരേ നാട്ടിൽ, ഒരേ നാൾ ജനിച്ചവർ എന്നതൊഴിച്ചാൽ ഞങ്ങൾക്ക് പ്രത്യേകതകൾ ഒന്നുമുണ്ടായിരുന്നില്ല. ഒരേ ക്‌ളാസ്സുകളിൽ അല്ലെങ്കിലും, കോളജിൽ പ്രീ ഡിഗ്രി വരെ ഒരുമിച്ചു പഠിക്കയും കാനം സെന്റ് തോമസ് ബസ്സിൽ പലപ്പോഴും ഒരുമിച്ചു യാത്ര ചെയ്ത് സുഹൃത്തുക്കളായിരുന്നു കാനം രാജേന്ദ്രനും ഞാനും. കോളേജിൽ പഠിക്കുമ്പോൾ ഞാൻ മിക്കവാറും ഏല്ലാ സിനിമകളും കാണുമായിരുന്നു. പക്ഷേ ക്ലാസിക്കൽ സിനിമകൾ പ്രത്യേകിച്ചും വിദേശ സിനിമകൾ കാണാൻ രാജേന്ദ്രൻ മാറ്റിനിയ്ക്ക് കൂട്ടുണ്ടായിരുന്നു എന്നത് ഇന്നും പരമ രഹസ്യം. അതും കഴിഞ്ഞു, വൈകിട്ടത്തെ എക്സ് സർവീസ്‌ ബസ്സിൽ കാനത്തിൽ രാത്രി ചെന്നെത്തുമ്പോൾ ഞങ്ങൾ വളരെ കുറച്ചു പേർ മാത്രമെ കാണുകയുള്ളായിരുന്നു. നല്ല സിനിമകളെ വിശകലനം ചെയ്ത് സംസാരിക്കാനുള്ള കഴിവ് രാഷ്ട്രീയ വിശകലനത്തിലും അദ്ദേഹം പിന്നീട് പ്രകടിപ്പിച്ചു. അന്നൊക്ക മിതഭാഷി ആയിരുന്നെന്നു മാത്രമല്ല, നാട്ടിലെ പലരുമായി സംസാരിക്കുന്നതു പോലും രാജേന്ദ്രന് അത്ര പ്രിയമല്ലായിരുന്നെന്നു എനിക്ക് തോന്നിയിട്ടുണ്ട്.…