ആധുനിക യുഗത്തിലെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് സോഷ്യൽ മീഡിയ വഹിക്കുന്ന പങ്ക്!!: ഫിലിപ്പ് മാരേട്ട്

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വർഷാവസാനം കുടുംബങ്ങളെയും, പരിചയക്കാരെയും, പരസ്പരം ഓർമ്മിക്കുകയും, തുടർന്ന് കണ്ടുമുട്ടുകയും, ക്രിസ്തുവിൻ്റെ ജനനവും, പുതുവർഷവും ആഘോഷിക്കുകയും, സന്തോഷിക്കുകയും, സമാധാന സന്ദേശങ്ങൾ കൈമാറുകയും, ചെയ്യുന്ന ഒരു രീതി നമ്മൾക്ക് ഉണ്ടായിരുന്നു. ഈ കാലയളവിൽ മൊബൈൽ ആശയവിനിമയം സാധാരണമായിരുന്നില്ല. ചിലപ്പോൾ ആളുകൾ അവധിദിനങ്ങൾ ആശംസിക്കുന്നതിനായി ദൂരെ താമസിക്കുന്ന ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും, കത്തെഴുതി ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ ഈ ആധുനിക യുഗത്തിലെ സാങ്കേതിക വികസനംകൊണ്ട് വ്യാവസായിക പ്രക്രിയകളെ വളരെയധികം മാറ്റിമറിച്ചു. പ്രത്യേകിച്ചും, മൊബൈൽ ഫോണുകളുടെ ആവിർഭാവത്തോടെ, ആളുകൾ ആഘോഷിക്കുന്ന രീതിയും, ബന്ധുക്കളും, അടുത്ത സുഹൃത്തുക്കളും, ഉൾപ്പെടെ മറ്റ് ആളുകളുമായി ഒരുമിച്ച് സമ്മാനങ്ങളും സമയവും പങ്കിടുന്ന രീതിക്കും വലിയ മാറ്റം ഉണ്ടായി. അങ്ങനെ കത്തുകൾ അയയ്‌ക്കുന്ന യുഗം അവസാനിപ്പിച്ചുകൊണ്ട് നമ്മുടെ പ്രിയപ്പെട്ടവർക്ക് സന്തോഷകരമായ ക്രിസ്തുമസ് ആശംസിക്കാനും സംക്ഷിപ്ത സന്ദേശങ്ങൾ എന്നിവ അയക്കുന്നതിനും തുടക്കം കുറിച്ചു. സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിലൂടെ ക്രിസ്തുമസ്, പുതുവർഷം,…

യുദ്ധാനന്തര മിഡിൽ ഈസ്റ്റിന്റെ പുനർനിർമ്മാണത്തിൽ ഭാരതത്തിന്റെ പങ്ക്: പലസ്തീനികളുടെയും ഇസ്രായേലികളുടെയും ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരം ഉണ്ടാകുമോ?

എഴുതിയത്: മുൻ അംബാസഡർ പ്രദീപ് കപൂർ & ഡോ. ജോസഫ് എം. ചാലിൽ ഇസ്രായേൽ, പലസ്തീൻ ബന്ദികളുടെ ഇപ്പോഴത്തെ മോചനവും താൽക്കാലിക ഉടമ്പടിയും വെടിനിർത്തലിന് വേണ്ടി മാത്രമല്ല, ദീർഘകാല സമാധാനത്തിനും സാമ്പത്തിക വികസനത്തിനും വേണ്ടി എങ്ങനെ ശ്രമിക്കാമെന്ന് ആഗോള സമൂഹത്തിന് ചിന്തിക്കാനുള്ള അവസരമായിരിക്കണം. പ്രദേശികമായി ചിന്തിക്കുമ്പോൾ ഒരു വശത്ത്, ഇസ്‌ലാമിക രാജ്യങ്ങളാൽ ചുറ്റപ്പെട്ടിട്ടും ഇസ്രായേൽ വൻ സാമ്പത്തിക പുരോഗതി കൈവരിച്ചപ്പോൾ, മറുവശത്ത്, ഗാസ പിന്നാക്കാവസ്ഥയിൽ തുടരുകയും പ്രാഥമികമായി വെള്ളം, വൈദ്യുതി, ഇന്ധനം, കുറച്ച് പേർക്ക് തൊഴിൽ എന്നിവയ്ക്ക് പോലും ഇസ്രായേലിനെ ആശ്രയിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണം ഭീകരരുടെ ക്രൂരതയും പ്രാകൃതത്വവും ലോകത്തിന് മുന്നിൽ തെളിയിച്ചു. ഇസ്രായേലിന്റെ പ്രതികാര നടപടികൾ വെസ്റ്റ് ബാങ്കിലെ ഗാസയിലെ ജനങ്ങൾക്ക് വളരെയധികം നാശത്തിനും മരണത്തിനും ദുരിതത്തിനും കാരണമായി. ഇസ്രയേലികൾക്കും ഫലസ്തീനികൾക്കുമെല്ലാം കൂടുതൽ അരക്ഷിതാവസ്ഥയുണ്ട്. ഈ മേഖലയിൽ…

വാസ്തു പ്രകാരം വീടിന്റെ തെക്ക് പടിഞ്ഞാറ് ദിശയിൽ ചൂടാക്കരുത്

വാസ്തു ശാസ്ത്രത്തിൽ ദിശകൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. വീട്ടിൽ സൂക്ഷിക്കുന്ന എല്ലാ വസ്തുക്കളും ശരിയായ ദിശയിൽ സൂക്ഷിക്കണം. തെറ്റായ ദിശയിൽ കാര്യങ്ങൾ സ്ഥാപിക്കുമ്പോൾ, അത് വീട്ടിലെ ആളുകളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. കാരണം, എല്ലാ ദിശകളിൽ നിന്നും പോസിറ്റീവ്, നെഗറ്റീവ് ഊർജ്ജം പുറപ്പെടുന്നു. ഏതെങ്കിലും വസ്തുവിനെ തെറ്റായ ദിശയിൽ നിർത്തുകയാണെങ്കിൽ, ആ ദിശയിൽ നിന്ന് കൂടുതൽ നെഗറ്റീവ് ഊർജ്ജം പുറത്തുവരുകയും പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ദിശകളിലേക്ക് വരുമ്പോൾ പലരും കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നിങ്ങനെയാണ് ചിന്തിക്കുന്നത്. എന്നാൽ വീടിന്റെ തെക്ക്-പടിഞ്ഞാറ് ദിശയിൽ ചില വസ്തുക്കൾ സൂക്ഷിക്കുന്നത് ആ വീടിന് അശുഭകരമായ ഫലം നൽകുന്നു. കാരണം, തെക്ക്-പടിഞ്ഞാറ് ദിശയെ രാഹു-കേതുക്കളുടെ ദിശയായി കണക്കാക്കുന്നു. അതിനാൽ, നിങ്ങൾ ഈ ദിശയിൽ സൂക്ഷിക്കുന്നതെന്തും വാസ്തു മനസ്സിൽ സൂക്ഷിക്കുക. ഇനി വീടിന്റെ തെക്ക് പടിഞ്ഞാറ് ദിശയിൽ സൂക്ഷിക്കാൻ പാടില്ലാത്തത് എന്താണെന്ന് നോക്കാം.…

ബ്രിട്ടീഷ് ഇന്ത്യന്‍ ഭരണഘടനകള്‍: കാരൂര്‍ സോമന്‍, ചാരുംമൂട്

ലോക പ്രശസ്ത ഭരണഘടന ബ്രിട്ടനിലെ ‘മാഗ്നകാര്‍ട്ട’ യെങ്കില്‍ ലോകത്തെ ഏറ്റവും നീളംകൂടിയ ഭരണഘടനയാണ് നമ്മുടേത്. ഈ അവസരം ഓര്‍മ്മ വന്നത് ലണ്ടനിലെ ബ്രിട്ടീഷ്ലൈബ്രറിയില്‍ കണ്ട സൂര്യകാന്തകല്ലുകളില്‍തിളങ്ങുന്നതുപോലെ ഗ്ലാസ്സിനുള്ളില്‍ പ്രകാശിക്കുന്ന 1215 ജൂണ്‍ 10-15 തീയതികളില്‍തേംസിലെ റണ്‍നിമീഡില്‍വെച്ച്ജോണ്‍ രാജാവ് (1199-1216) ഒപ്പുവെച്ച ലോകപ്രശസ്ത ‘മാഗ്നകാര്‍ട്ട (മഹത്തായചാര്‍ട്ടര്‍)’. ബ്രിട്ടീഷുകാര്‍മുത്തുമണികള്‍പോലെകാണുന്ന ഭരണഘടന ഇംഗ്ലീഷ് സ്വാതന്ത്ര്യത്തിന്‍റെ അടിസ്ഥാന പ്രമാണ-പ്രസ്താവനയായിഒരു പോറലുമേല്‍ക്കാതെ 2023 ലും സംരക്ഷിക്കുന്നു. നമ്മുടെ ഭരണഘടനയുടെ ശില്പി അംബേദ്കര്‍ ആണെങ്കിലും അത് കൈ കൊണ്ടെഴുതിയത് പ്രേം ബിഹാരി നരേന്‍ ആണ്. ഒരു പൈസ പ്രതിഫലം വാങ്ങാതെയാണ് എഴുതിയത്. പ്രതിഫലമായി ആവശ്യപ്പെട്ടത് എല്ലാ പേജുകളിലും ‘പ്രേം’ എന്നെഴുതണം. മൊത്തം 250 പേജുകള്‍, 3.75 കിലോ ഭാരം, രണ്ടര വര്‍ഷക്കാലമെടുത്താണ് എഴുത്ത് പൂര്‍ത്തീകരിച്ചത്. എത്ര മഹത്വമുള്ള ഭരണഘടനയുണ്ടാക്കിയാലും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കാത്ത ഭരണഘടനകള്‍ ആര്‍ക്കു വേണ്ടിയാണ്? ലോക രാജ്യങ്ങള്‍ പ്രകൃതിയുടെ അരക്ഷിതത്വ ബോധത്തില്‍ നിന്ന്…

ചക്കു പുരാണം: സന്തോഷ് പിള്ള

വെള്ളിയാഴ്ച മദ്ധ്യാഹ്നം മൂന്നുമണിക്ക് നാടകം അവതരിപ്പിക്കണം, നാട്ടിൽനിന്നും, അമേരിക്ക, കാനഡ മുതലായ സ്ഥലങ്ങളിൽ നിന്നും വളരെ അധികം കലാപരിപാടികൾ അവതരിപ്പിയ്ക്കാനുള്ളതുകൊണ്ട് സമയ ക്ലിപ്തത കർശനമായും പാലിക്കണം. അനുവദിച്ചിരിക്കുന്ന സമയത്ത് നാടകം നടത്താൻ സാധിച്ചില്ല എങ്കിൽ മറ്റൊരു സമയവും അനുവദിക്കുകയില്ല. കൺവെൻഷനിലെ കലാപരിപാടികളുടെ ചുമതലവഹിക്കുന്ന വ്യക്തിയുടെ കർശന നിർദ്ദേശം. ഡാലസ്സിൽ നിന്നും ഹൂസ്റ്റണിലേക്ക് നാലരമണിക്കൂർ യാത്രയുണ്ട്. എഴുത്തച്ഛൻ നാടക അഭിനേതാക്കളുടെ യാത്രക്കായി ഒരു മിനിബസ് വെള്ളിയാഴ്ച അതിരാവിലെ അഞ്ചു മണിക്ക് ഡാളസ്സിൽ നിന്നും തയ്യാറാക്കി. നാടകത്തിന് ആവശ്യമുള്ള ചക്കുൾപ്പെടെയുള്ള മറ്റു സാമഗ്രികൾ കൊണ്ടുപോകാനായി ഒരു പിക്കപ്പും മിനിബസിനോടൊപ്പം യാത്രക്കായി ഒരുക്കി . എല്ലാവരും വാഹനങ്ങളിൽ കയറാൻ തുടങ്ങിയപ്പോഴേക്കും അപ്രതീക്ഷിതമായി ഇടിമിന്നലും മഴയും ആരംഭിച്ചു. മാനത്തെ മഴക്കാറിനോടൊപ്പം, ചിതറിവീണ ഒരു കൊള്ളിയാൻ മിന്നൽ എല്ലാവരുടെയും നെഞ്ചിനുള്ളിലേക്ക് ഇടിച്ചുകയറി.. അയ്യോ ചക്ക്? മഴയത്ത് ചക്ക്, പിക്കപ്പിൽ കൊണ്ടുപോയാൽ ഹൂസ്റ്റണിൽ എത്തുമ്പോൾ വെള്ളത്തിൽ…

ഇന്ന് അടിമത്തം നിർത്തലാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം

എല്ലാ വർഷവും ഡിസംബർ 2 ന്, ലോകം അടിമത്തം നിർത്തലാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം ആചരിക്കുന്നു, ഇത് മനുഷ്യരാശിയുടെ ഏറ്റവും മനുഷ്യത്വരഹിതമായ ആചാരങ്ങളിൽ ഒന്നിനെതിരെ ചരിത്രപരവും നടന്നുകൊണ്ടിരിക്കുന്നതുമായ പോരാട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണ്. ആധുനിക അടിമത്തത്തിന്റെ വ്യാപനത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും മനുഷ്യരാശിക്കെതിരായ ഈ ക്രൂരമായ കുറ്റകൃത്യം ഇല്ലാതാക്കാൻ വ്യക്തികളും സംഘടനകളും രാഷ്ട്രങ്ങളും നടത്തിയ ശ്രമങ്ങളെ അനുസ്മരിക്കാനുള്ള ഒരു വേദിയായി ഈ ദിനം വർത്തിക്കുന്നു. അടിമത്തം നിർത്തലാക്കൽ ചരിത്രത്തിലുടനീളം ദീർഘവും ശ്രമകരവുമായ ഒരു യാത്രയാണ്. അടിമത്തം, വിവിധ രൂപങ്ങളിൽ, നൂറ്റാണ്ടുകളായി, എണ്ണമറ്റ വ്യക്തികളെ ചൂഷണം ചെയ്യുകയും അവരുടെ അന്തസ്സും സ്വാതന്ത്ര്യവും അടിസ്ഥാന മനുഷ്യാവകാശങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്നു. അറ്റ്‌ലാന്റിക് സമുദ്രത്തിലെ അടിമക്കച്ചവടം ചരിത്രത്തിലെ ഒരു വിദൂര അധ്യായമായി തോന്നുമെങ്കിലും, അടിമത്തം വിവിധ രൂപങ്ങളിൽ തുടരുന്നു, ആധുനിക ലോകവുമായി പൊരുത്തപ്പെടാൻ വികസിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. സമകാലിക സമൂഹത്തിൽ, അടിമത്തം നിർബന്ധിത തൊഴിൽ, മനുഷ്യക്കടത്ത്, കടബാധ്യത, ചൂഷണം…

ഈ ചെടികളിൽ ഒന്ന് വീട്ടിൽ നടുക; ഭാഗ്യം നിങ്ങളെ തേടിയെത്തും

നമ്മുടെ ഭൂമി ഇപ്പോഴും ഒരു വാസയോഗ്യമായ സ്ഥലമായി തുടരുന്നതിന് കാരണം സസ്യങ്ങളാണ്. അവ നമ്മുടെ ജീവിതത്തിന് ദൈവം നൽകിയ സമ്മാനങ്ങളാണ്. സസ്യങ്ങൾ നമുക്ക് ഓക്സിജൻ പ്രദാനം ചെയ്യുന്നു, അതുകൊണ്ടാണ് നമുക്ക് അതിജീവിക്കാൻ കഴിയുന്നത് എന്നത് തർക്കമില്ലാത്ത സത്യമാണ്. ഓക്‌സിജൻ നൽകുന്നതിനും ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും പുറമേ, സസ്യങ്ങൾക്ക് ജ്യോതിഷപരമായ പ്രാധാന്യമുണ്ട്. ഒരാളുടെ ജീവിതം മികച്ചതാക്കാൻ അവയ്ക്ക് ശക്തിയുണ്ട്. ജ്യോതിഷത്തിൽ സസ്യങ്ങൾ പല അത്ഭുതങ്ങളും ചെയ്യുന്നു. നല്ല ആരോഗ്യം, സമ്പത്ത്, സമാധാനം, സമൃദ്ധി എന്നിവ നൽകാൻ ചില ചെടികളും മരങ്ങളും വളരെ പ്രധാനമാണ്. ഏതൊക്കെ ചെടികളാണ് നിങ്ങളുടെ ഭാഗ്യചക്രം തിരിയുന്നത് എന്ന് പരിശോധിക്കാം. തുളസി ചെടി ചെറിയ പ്രശ്നങ്ങളോ വഴക്കുകളോ ഉള്ള കുടുംബങ്ങൾക്ക് തുളസി ചെടി പ്രയോജനകരമാണ്. കൂടാതെ, പല രോഗങ്ങൾക്കും ഇത് ഒരു അത്ഭുത പ്രതിവിധി കൂടിയാണ്. ഒരു വീട്ടില്‍ സൂര്യന്റെയോ വ്യാഴത്തിന്റെയോ അശുഭകരമായ ലക്ഷണങ്ങള്‍…

ഡിസംബര്‍ 2 – ലോക കംപ്യൂട്ടർ സാക്ഷരതാ ദിനം

എല്ലാ വർഷവും ഡിസംബർ 2-ന്, ലോക കംപ്യൂട്ടർ സാക്ഷരതാ ദിനം ആഘോഷിക്കാൻ ലോകം ഒത്തുചേരുന്നു – കംപ്യൂട്ടർ സാക്ഷരതയുടെ പ്രാധാന്യവും സമൂഹത്തിൽ അതിന്റെ പരിവർത്തനാത്മക സ്വാധീനവും അംഗീകരിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു ദിനം. ഈ ആഗോള ആചരണം സാങ്കേതികമായി മുന്നേറുന്ന ഇന്നത്തെ ലോകത്ത് ഡിജിറ്റൽ കഴിവുകളുടെ പ്രാധാന്യം ഉയർത്തിക്കാട്ടാനും എല്ലാ പ്രായത്തിലും പശ്ചാത്തലത്തിലും ഉള്ള ആളുകൾക്ക് കംപ്യൂട്ടർ വിദ്യാഭ്യാസത്തിലേക്കുള്ള സാർവത്രിക പ്രവേശനത്തിനായി വാദിക്കാനും ലക്ഷ്യമിടുന്നു. സാങ്കേതിക മുന്നേറ്റങ്ങളാൽ ആധിപത്യം പുലർത്തുന്ന ഒരു കാലഘട്ടത്തിൽ, കംപ്യൂട്ടർ സാക്ഷരത കേവലം ഒരു വൈദഗ്ദ്ധ്യം എന്നതിൽ നിന്ന് അടിസ്ഥാനപരമായ ആവശ്യകതയായി പരിണമിക്കുന്നു. ഡിജിറ്റൽ ഉപകരണങ്ങളും സാങ്കേതികവിദ്യകളും നാവിഗേറ്റ് ചെയ്യാനും മനസ്സിലാക്കാനും ഫലപ്രദമായി ഉപയോഗിക്കാനുമുള്ള കഴിവ് മേലിൽ ഒരു ആഡംബരമല്ല, വ്യക്തിപരവും അക്കാദമികവും തൊഴിൽപരവുമായ വികസനത്തിന് ഒരു മുൻവ്യവസ്ഥയാണ്. ലോക കംപ്യൂട്ടർ സാക്ഷരതാ ദിനം ഡിജിറ്റൽ വിഭജനം നികത്തേണ്ടതിന്റെയും ലോകമെമ്പാടുമുള്ള സാങ്കേതികവിദ്യയിലേക്കും ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്കും…

നഷ്ടത്തിലോടുന്ന കമ്പനികളെ വിജയത്തിലെത്തിച്ച് നിന്നുപോയ സംരംഭങ്ങൾക്ക് പുതുജീവൻ നൽകി അജിഷ് ഗോപനും എടിബിസി-ഇന്ത്യയും തരംഗമാകുന്നു

വലിയ വലിയ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും വിജയക്കുതിപ്പിൽ കൈത്താങ്ങായി വിജയഗാഥ രചിച്ച് ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് തിരുവനന്തപുരം സ്വദേശീയായ അജിഷ് ഗോപൻ എന്ന 38 കാരനും അദേഹത്തിൻ്റെ സ്വന്തം ബിസിനസ് കൺസൾട്ടിംഗ് ഫേം ആയ എടിബിസി-ഇന്ത്യയും. സംസ്ഥാന സർക്കാരിൻ്റെ തന്നെ വിവിധ പ്രോജക്ടുകളിൽ എടിബിസി-ഇന്ത്യ പലപ്പോഴും പങ്കാളിയാകുന്നതിനാൽ തന്നെ ബിസിനസ് കൺസൾട്ടിംഗ് രംഗത്ത് ദേശീയതലത്തിൽ പോലും എടിബിസി-ഇന്ത്യ ഒരു പ്രത്യേക ബ്രാൻഡായി പരിണമിച്ചുകൊണ്ടിരിക്കുന്നു എന്ന് വേണം പറയാൻ. കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തേയ്ക്കു പോലും നല്ല കരുത്തുറ്റ സംരംഭങ്ങൾ കെട്ടിപ്പെടുക്കുന്നതിൽ ഒരു ചാലക ശക്തിയായി ഇന്ന് മാറിയിരിക്കുന്നു ഈ കമ്പനി. നഷ്ടത്തിലോടുന്ന കമ്പനികൾക്ക് അഥവാ സ്ഥാപനങ്ങൾക്ക് ലാഭകരമാകാൻ വേണ്ട ടിപ്സുകൾ നൽകി കൂടെ നിന്ന് ഒരു മുന്നേറ്റം സൃഷ്ടിക്കുന്നതിൽ ഇവർ സദാ ജാഗരുകരായിരിക്കുന്നു. നിയമത്തെക്കുറിച്ചുള്ള അജ്ഞത മൂലം വർക്കുകൾ മന്ദഗതിയിൽ പോകുന്ന ധാരാളം കമ്പനികളും സ്ഥാപനങ്ങളും നമ്മുടെ നാട്ടിലുണ്ട്.…

ഹോംലെസ്‌ ഓർ വി ഐ പി റെഫ്യൂജീസ് !: ഡോ. മാത്യു ജോയ്സ്, ലാസ് വേഗസ്

“ഹോംലെസ്സ് “അഥവാ ഭവനരഹിതർ എന്ന പദം അമേരിക്കയുടെ പ്രധാന സിറ്റികളുടെ ശോഭ കെടുത്തിക്കൊണ്ടിരിക്കുന്നത് നിസ്സാരസംഗതിയല്ല ! അമേരിക്കൻ പ്രസിഡന്റ് ട്രമ്പ് ഇന്ത്യയുടെ ചില സുന്ദര വീഥികളിലൂടെ കടന്നു പോയപ്പോൾ, ഒരു വശം കിലോമീറ്ററുകളോളം പച്ച ടാർപോളിൻ മനോഹരമായി വലിച്ചു കെട്ടിയിരുന്നത് എന്തിനായിരുന്നെന്നു ട്രമ്പ് ചോദിക്കാഞ്ഞത് ആ പദവിയുടെ ഔചിത്യം. പക്ഷേ, അമേരിക്കയുടെ മിക്ക സിറ്റികളുടെയും ഇരുണ്ട തെരുവുകൾ, പ്രത്യേകിച്ചും കാലിഫോർണിയ സ്റ്റേറ്റിന്റെ തിലകക്കുറികളായ ലോസ് ഏഞ്ചൽസും സാൻ ഫ്രാൻസിസ്‌കോയും ഹൊംലെസ്സ്കാരുടെ മെക്കയായി മാറിക്കൊണ്ടിരിക്കുമ്പോൾ, ഇവിടെ “മോഡിറ്റെക്” പ്രയോഗിച്ചു മറച്ചുവെക്കാതിരിക്കുന്നതും, ഈ മഹാരാജ്യത്തിന്റെ വിശാല മനസ്കതയെന്നു പറഞ്ഞു ചിരിച്ചു തള്ളുന്നത് വെറും ശുംഭത്തരം! കാരണം, വികസ്വര രാജ്യങ്ങൾ വരെ ഭൂമിയിലെ. സ്വർഗം എന്ന് വിളിച്ചോതുന്ന അമേരിക്കയിലെ തെരുവുകളിൽ ഹോംലെസ്സ് അധിനിവേശം അതിവേഗത്തിലായിക്കൊണ്ടിരിക്കുന്നു.പലയിടത്തും ഇവരുടെ മലമൂത്രവിസർജ്യങ്ങളും ചിതറിക്കിടക്കുന്ന പഴകിയ ഭക്ഷണങ്ങളുടെ എച്ചിൽകൂമ്പാരങ്ങളും ഹാർഡ്ബോർഡ് കാർട്ടൺ വേസ്റ്റുകളും ചിതറിക്കിടക്കുന്ന പ്രഭാതദൃശ്യങ്ങൾ സര്വസാധാരണമായിക്കൊണ്ടിരിക്കുന്നു.…