ആരോഗ്യമുള്ള ഒരു വ്യക്തിയെക്കുറിച്ച് ചിന്തിക്കുമ്പോൾ, ആദ്യം മനസ്സിൽ വരുന്നത് ആരോഗ്യവാനായിരിക്കുക എന്നതാണ്, എന്നാൽ ഒരു വ്യക്തിയുടെ സമ്പൂർണ്ണ ആരോഗ്യം അവന്റെ ശാരീരികവും മാനസികവും ആത്മീയവുമായ സാമൂഹിക അവസ്ഥയെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ആയുർവേദവും ജ്യോതിഷവും തമ്മിൽ ദീർഘകാല ബന്ധമുണ്ട്. ത്രേതായുഗത്തിൽ അയോധ്യയിലെ രാജാവായിരുന്നു ദശരഥൻ. അദ്ദേഹത്തിന് ഒന്നിനും കുറവുണ്ടായിരുന്നില്ല, എന്നാൽ മൂന്ന് രാജ്ഞികൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന് മക്കളുടെ സന്തോഷം ലഭിച്ചില്ല, അതിനാൽ രാജാവ് വളരെ ആശങ്കാകുലനായിരുന്നു. അദ്ദേഹം ഈ വിഷയം ഋഷിമാരുമായും മുനിമാരുമായും ചർച്ച ചെയ്തപ്പോൾ, അവരെല്ലാം പ്രജനനം നടത്തുന്നതിനായി പുത്രേഷ്ടി യജ്ഞം നടത്താൻ അദ്ദേഹത്തെ ഉപദേശിച്ചു. അത് എന്താണ്, അതിന്റെ അർത്ഥമെന്താണ്? ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മ പറയുന്നത്, കുട്ടികളില്ലാത്ത ദമ്പതികൾക്ക് കുട്ടികൾ ലഭിക്കുന്ന ഒരു ആചാരമാണ് പുത്രേഷ്ടി യജ്ഞം എന്നാണ്. രാമായണത്തിലും ഇത് പരാമർശിക്കപ്പെട്ടിട്ടുണ്ട്. ക്രമേണ, ആധുനികതയുടെ ഓട്ടത്തിൽ, ആളുകൾ…
Category: ARTICLES
അയാൾ നീതിമാനായിരുന്നു എന്നിട്ടും നിങ്ങളയാളെ? (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ
“വളർത്തിയതും നീയേ കൊന്നതും നീയേ തിന്നതും നീയേ.” എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പെട്ടെന്ന് മനസ്സിൽ തോന്നിയതാണിത്. തന്നെ വേദിയിലിരുത്തി മോശമായി പറഞ്ഞതിൽ മനോവിഷമം കാരണമാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. അതിനു കാരണക്കാരി കണ്ണൂർ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് പി പി ദിവ്യ. കണ്ണൂർ എ ഡി എമ്മായിരുന്ന നവീൻ ബാബു പത്തനംതിട്ട എ ഡി എമ്മായി സ്ഥലം മാറിപ്പോകുന്ന ചടങ്ങിൽ അദ്ദേഹത്തിനെതിരെ ദിവ്യ നടത്തിയ കൃത്യവിലോപവും അഴിമതി ആരോപണങ്ങളുമാണ് നവീൻ ബാബു ആത്മഹത്യ ചെയ്യാൻ കാരണം. തന്റെ സുഹൃത്തിനയച്ച സന്ദേശത്തിൽ അദ്ദേഹം അത് വ്യക്തമായി പരാമര്ശിച്ചിരുന്നുവത്രേ. നവീൻ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം പ്രവർത്തിച്ചിരുന്ന അദ്ദേഹത്തൊടൊപ്പം പ്രവർത്തിച്ചിരുന്ന കളക്ടര്‍മാരുള്‍പ്പടെ ഉള്ള ഉദ്യോഗസ്ഥരുടെയും അഭിപ്രായമായിരുന്നു. കൈക്കൂലി വാങ്ങാത്ത കൃത്യ നിഷ്ടയോടെ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹമെന്നാണ് പൊതു ജനത്തിന്റെ അഭിപ്രായവും. ഏതാണ്ട് മുപ്പത്തിയഞ്ച് വർഷത്തെ…
കുറുനാഴി കൊണ്ട് കടൽജലം അളക്കുന്ന കുശവന്റെ ശാസ്ത്രമോ ബിഗ്ബാംഗ് ? (ലേഖനം): ജയൻ വർഗീസ്
ആടും തേക്കും മാഞ്ചിയവും വിറ്റഴിഞ്ഞ കേരളത്തിലെ മണ്ണിൽ അതിവേഗം വിറ്റഴിയുന്ന ഒരു പുതിയ ഉൽപ്പന്നമാണ്സ്വതന്ത്ര ചിന്ത എന്ന പേരിലറിയപ്പെടുന്ന തികച്ചും സ്വതന്ത്രമല്ലാത്ത ചിന്ത. യാതൊരു പുത്തൻ ചിന്തയുംരൂപപ്പെടുന്നത് നിലവിലുള്ള ചിന്തകളുടെ പഴയ ഉറയുരിഞ്ഞ് പുതുക്കാം പ്രാപിക്കുമ്പോളാണ് എന്നത് കൊണ്ട്തന്നെ സ്വതന്ത്ര ചിന്ത എന്ന പേരിനു പകരം നവീന ചിന്ത എന്നാക്കിയിരുന്നെങ്കിൽ അത് കൂടുതൽലോജിക്കലായി അനുഭവപ്പെടുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. ഭരണ വൈകല്യങ്ങളും പ്രകൃതി ദുരന്തങ്ങളും ധാർമ്മിക അപചയങ്ങളും കൊണ്ട് വീർപ്പു മുട്ടിക്കഴിയുന്ന ഒരു അനാഥകൂട്ടമാണ് കേരളത്തിലെ ജനത എന്നത് കൊണ്ട് കൂടിയാവാം ഏതിലാണ്രക്ഷ എന്ന ആകുലതയോടെഎവിടെയും ജനം ഓടിക്കൂടുന്നത് എന്ന് വിലയിരുത്താവുന്നതാണ്. പുതിയ രക്ഷകനായി ലോകത്താകമാനവും ശാസ്ത്രം അവതരിച്ചു കഴിഞ്ഞ വർത്തമാനാവസ്ഥയിൽ ആ പേരിൽ എഴുന്നള്ളിച്ചു കൊണ്ടുവരുന്ന എന്തും എളുപ്പം വിറ്റഴിക്കാനാവുന്നു എന്നതിനാലാവണം ഇക്കൂട്ടരുടെ കൂടെ ജനംആർത്തു വിളിക്കുന്നത്. അതുകൊണ്ടുതന്നെ സാമൂഹ്യ പരിഷ്ക്കർത്താക്കളുടെ വേഷം കെട്ടിയിറങ്ങിയിട്ടുള്ള പലപ്രമുഖരും…
രത്തൻ ടാറ്റ ഇന്ത്യയുടെ വ്യവസായി ഒപ്പം ഇന്ത്യക്കാരുടെ അഭിമാനവും (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ
രത്തൻ ടാറ്റ വിടവാങ്ങി. ഇന്ത്യയുടെ വ്യവസായി. ലോക വ്യവസായ മേഖല കീഴടക്കിയ പാശ്ചാത്യവ്യവസായികൾക്കൊപ്പം നിന്ന് ഇന്ത്യയുടെ വ്യവസായ മേഖലയെ അവർക്കുമുന്പിൽ കാട്ടിക്കൊടുത്ത മഹാൻ. സാമ്പത്തീക ലാഭം മാത്രം ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്ന വ്യവസായികളുടെ ഇടയിൽ സാമ്പത്തീക ലാഭത്തേക്കാൾ മാനുഷീക മുല്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത മനുഷ്യ സ്നേഹി. തന്റെ സ്ഥാപനത്തിലെ തൊഴിലാളികൾക്ക് തന്നോളം പ്രാധാന്യം നൽകിയ മുതലാളി. വ്യവസായം വളർത്താൻ വേണ്ടി ഭരണ കര്‍ത്താക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും വാതലിനു മുൻപിൽ തല കുനിച്ചു നിൽക്കാത്ത വ്യക്തിത്വം. കോടികൾ കൈയിലിരിക്കുമ്പോഴും ലാളിത്യത്തിൽ ജീവിച്ച മനുഷ്യൻ. ഉയർന്ന ചിന്തയും എളിമയോടെയുള്ള ജീവിതം നയിച്ച വ്യക്തി. ഇന്ത്യ മുഴുവൻ പടർന്നു പന്തലിച്ച വ്യവസായ സാമ്ര്യാജ്യമുണ്ടായിട്ടും സാദാരണക്കാരനായി ജീവിച്ച മാതൃക പുരുഷൻ. പരാജയങ്ങളിൽ നിന്ന് വിജയം വരിക്കാൻ കഴിയുമെന്ന് കാണിച്ചുകൊടുക്കുകയും തെളിയിച്ചുകൊടുക്കുകയും ചെയ്ത വിജയാന്വേഷി. അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് രത്തൻ ടാറ്റയെ ന്ന വ്യവസായ…
അമേരിക്കയുടെ അധോഗതിക്ക് ഒരു മുഖവുര!, ട്രംപിന്റെ തിരിച്ചുവരവ്! (ലേഖനം) ജോർജ് നെടുവേലിൽ
അമേരിക്കൻ നിവാസികളായ നമുക്ക് അചിന്ത്യമായ ഒന്നാണ് രാജ്യം അധോഗതിലേക്കു ആണ്ടു പോകുകയെന്നത്. അപ്രകാരമുള്ള ചിന്ത മനസ്സിൽ കടന്നുവരുന്നതു പോലും ഭീതിജനകമാണ്. ദൈവത്തിൻറെ സ്വന്തം നാടിനോടു വിടചൊല്ലി, സർവശക്തനായ ഡോളറിൻ വിശ്വാസവും ആശ്വാസവും അർപ്പിച്ചു കുടിയേറിയ മലയാളിയുടെ കാര്യം പറയുകയും വേണ്ട! എങ്കിലും, ശീർഷകത്തിൽ “അമേരിക്കയുടെ അധോഗതിക്ക്” എന്നു പ്രയോഗിക്കാതെ വയ്യ എന്ന നിലയിലേക്ക് സ്ഥിതിഗതികൾ കുതിക്കുമോയെന്ന സന്ദേഹം ഈ ലേഖനത്തിനു പ്രേരിപ്പിച്ചുവെന്ന് പറയേണ്ടിയിരിക്കുന്നു. ഒരു ഭരണകർത്താവിൻറെ സ്വഭാവ വൈകല്യംമൂലം തകർന്നടിഞ്ഞു പോയ നിരവധി സംസ്ക്കാരങ്ങളുടെയും സാമ്രാജ്യങ്ങളുടെയും ദുഃഖകരമായ ചരിത്രം നമുക്കറിവുള്ളതാണ്. ഉദാഹരണം തേടി ചരിത്രത്തിൻറെ ആഴങ്ങളിലേക്കു കുതിക്കണമെന്നില്ല. ഒരു കാലത്ത് അയൽ രാജ്യങ്ങൾ അസൂയയോടെ നോക്കിക്കണ്ടിരുന്ന സാമ്രാജ്യമായിരുന്നു പടിഞ്ഞാറൻ റോമാ സാമ്രാജ്യം. കൊമോഡോസ് ചക്രവർത്തി സിംഹാസനാരോഹണം ചെയ്യുമ്പോൾ സാമ്പത്തിക ശക്തിയിലും സൈനിക ശക്തിയിലും അസൂയാർഹമായ അതുല്യ സ്ഥാനം അലങ്കരിച്ചിരുന്നു. എന്നാൽ, കൊമോഡോസ് അവസരത്തിനൊത്തു് ഉയർന്നില്ല. കൊളീസിയത്തിൽ ഗ്ലാഡിയേറ്റർ…
ദയാവധം (യൂത്തനേഷ്യ) നടപ്പാക്കുമോ ?: ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
എളുപ്പമുള്ളതോ വേദനയില്ലാത്തതോ ആയ മരണം, അല്ലെങ്കിൽ ഭേദപ്പെടുത്താനാവാത്ത അല്ലെങ്കിൽ വേദനാജനകമായ ഒരു രോഗം ബാധിച്ച ഒരു വ്യക്തിയുടെ അഭ്യർത്ഥന പ്രകാരം അയാളുടെ ജീവിതം മനഃപൂർവ്വം അവസാനിപ്പിക്കുക, എന്നതാണ് യൂത്തനേഷ്യ അഥവാ ദയാവധം എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. മറ്റൊരു വാക്കിൽ വളരെ അസുഖമുള്ളതോ വളരെ പ്രായമായതോ ആയ ഒരാളെ അവർ കൂടുതൽ കഷ്ടപ്പെടാതിരിക്കാൻ കൊല്ലുന്ന പ്രവൃത്തിയുടെ പര്യായമാണ് ദയാവധം. ഇതുവരെ ഇന്ത്യയിൽ ദയാവധം കുറ്റകരമാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) സെക്ഷൻ 309 ആത്മഹത്യാശ്രമവും IPC യുടെ സെക്ഷൻ 306 ആത്മഹത്യാ പ്രേരണയും പ്രതിപാദിക്കുന്നു, ഇവ രണ്ടു പ്രവൃത്തികളും ശിക്ഷാർഹമാണ്. മസ്തിഷ്ക മരണം സംഭവിച്ചവർക്ക് കുടുംബാംഗങ്ങളുടെ സഹായത്തോടെ ജീവൻ നിർത്താൻ കഴിയും. സുഖം പ്രാപിക്കുന്നതിനുള്ള സാധ്യതയില്ലാത്ത അന്ത്യരംഗത്തിൽ കഴിയുന്ന രോഗികൾക്ക്, അവരെ മരിക്കാൻ അനുവദിക്കുന്നത് ഭാവിയിലെ അനാവശ്യവും വ്യർത്ഥവുമായ ചികിത്സാ ശ്രമങ്ങളെ തടയുന്നു എന്നാണ്, ദയാഹത്യയുടെ നേട്ടം എന്ന്…
വെരി റവ. ജോര്‍ജ് പൗലോസ് കോര്‍ എപ്പിസ്കോപ്പ സപ്തതി നിറവില്‍: (രാജു മൈലപ്ര)
ജീവിത യാത്രയില്‍, ദൈവീക വഴിയിലൂടെ ശുശ്രൂഷ ചെയ്ത്, കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷങ്ങളായി ടാമ്പാ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി വികാരിയായി നിസ്തുല സേവനം അനുഷ്ഠിക്കുന്ന ബഹുമാനപ്പെട്ട ജോര്‍ജ് പൗലോസ് കോര്‍ എപ്പിസ്കോപ്പ അച്ചന് സപ്തതിയുടെ നിറവിലെത്തി നില്ക്കുന്നു. എറണാകുളം ജില്ലയിലെ ഓണക്കൂര്‍ ഗ്രാമത്തില്‍, ശ്രേഷ്ഠ പുരോഹിതന്മാരുടെ ഒരു നീണ്ട നിരയാല് അനുഗ്രഹീതമായ പൗരാണിക പ്രൗഢിയുടെ പാരമ്പര്യമുള്ള വട്ടക്കാട്ട്, വാളനടിയില്‍ കുടുംബത്തില്‍ പൗലോസ് – ചിന്നമ്മ ദമ്പതികളുടെ മകനായി 1954 ഒക്ടോബര്‍ 22-നാണ് ജോര്‍ജ് പലോസ് എന്ന ശിശുവിന്റെ ജനനം. കുടുംബ ഇടവകയില്‍, തന്റെ പിതാവിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് അനുഭവിച്ചറിഞ്ഞതും, വട്ടശ്ശേരില്‍ മാര്‍ ദിവന്നീയോസ് തിരുമേനിയുടെ സെക്രട്ടറി മണലില്‍ യാക്കോബ് മണലില്‍ യാക്കോബ് കത്തനാരുടേയും, പിറവം വലിയപള്ളി വികാരി എരുമപ്പെട്ടിയില്‍ തോമസ് കത്തനാരുടേയും മാര്‍ഗനിര്‍ദേശങ്ങളും വൈദീക വൃത്തിയിലേക്കുള്ള വഴികാട്ടിയായി. മൂവാറ്റുപുഴ നിര്‍മ്മല കോളജിലും, കോലഞ്ചേരി സെന്റ്…
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: നെഞ്ചിടിപ്പിന്റെ ഒരു മാസം കൂടി (ലേഖനം): ബ്ലെസ്സന്‍ ഹ്യൂസ്റ്റൺ
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിക്കഴിഞ്ഞു. ഏറെ എന്നതിനെ ഒരു മാസം കൂടി മാത്രം കാത്തിരുന്നാൽ മതിയാകും. അതിന്റെ മുന്നോടിയായി പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ ഡിബേറ്റ് ഒരുമാസം മുൻപേ നടന്നു. ഇപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെയും നടന്നു. ഏറെ ആകാംക്ഷയോടെയും അതിലേറെ ആവേശത്തോടെയും കാത്തിരുന്ന അമേരിക്കൻ പ്രസിഡെൻഷ്യൽ തിരഞ്ഞെടുപ്പിലെ വൈസ് പ്രസിഡന്റുമാരുടെ ഡിബേറ്റ് ഈ കഴിഞ്ഞ ആഴ്ച നടക്കുകയുണ്ടായി. ട്രംപ് ഹാരിസ് ഡിബേറ്റ് കുറെ ആരോപണങ്ങളും വിവാദങ്ങളും സൃഷ്ടിക്കുകയുണ്ടായി. മോഡറേറ്റർ പക്ഷഭേദം കാട്ടിയെന്ന് ആരോപിച്ചുകൊണ്ട് ട്രംപ് രംഗത്തുവരികയും രണ്ടാമത്തെ ഡിബേറ്റിൽ നിന്നും മാറിനിൽക്കുകയും ചെയ്തു. അങ്ങനെ ആദ്യ ഡിബേറ്റുകൊണ്ട് ട്രംപ് ഹാരിസ് ഡിബേറ്റ് അവസാനിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമോയെന്ന സംശയം എല്ലാവരിലുമുണ്ടായിരുന്നു. ഒടുവിൽ ആശങ്കകൾക്ക് വിരാമാമിട്ടുകൊണ്ട് ഇരു വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളും ഡിബേറ്റിനുമുന്പിൽ എത്തി. റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഒഹായോ സെനറ്റർ ജെ ഡി…
കുട്ടികളുടെ എല്ലുകളെ ശക്തിപ്പെടുത്തുന്ന വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍
പ്രാരംഭ ഘട്ടത്തിൽ, കുട്ടികൾക്ക് മികച്ച വളർച്ച ഉറപ്പാക്കാൻ ശാരീരികവും മാനസികവുമായ ആരോഗ്യം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. മാനസിക ക്ഷേമം അനിവാര്യമാണെങ്കിലും, ശാരീരിക ആരോഗ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു, പ്രത്യേകിച്ച് അവരുടെ അസ്ഥികളെ ശക്തിപ്പെടുത്തുന്നതിൽ. മൊത്തത്തിലുള്ള വളർച്ചയ്ക്ക് ശക്തമായ എല്ലുകള്‍ അനിവാര്യമാണ്. അതിനുള്ള പ്രധാന പോഷകങ്ങളിലൊന്ന് കാൽസ്യമാണ്. കുട്ടികൾക്ക് ആവശ്യത്തിന് കാൽസ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുക മാത്രമല്ല, അവരുടെ ഉയരം വികസിപ്പിക്കുകയും ചെയ്യുന്നു. കാല്‍സ്യം കുറഞ്ഞാലുള്ള അനന്തരഫലങ്ങൾ കാൽസ്യത്തിൻ്റെ കുറവ് കുട്ടികളിൽ കാര്യമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അപര്യാപ്തമായ കാൽസ്യം കഴിക്കുന്നത് എല്ലുകളെ ദുർബലപ്പെടുത്തും, ഇത് ദന്ത പ്രശ്നങ്ങൾ, എല്ലിൻറെ ഘടനയിലെ വൈകല്യങ്ങൾ, ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത എന്നിവ പോലുള്ള വിവിധ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ഈ അവസ്ഥകൾ കുട്ടിയുടെ ശാരീരിക വളർച്ചയെ ദീർഘകാലത്തേക്ക് ബാധിക്കും. അതിനാൽ, ഇത്തരം സങ്കീർണതകൾ ഒഴിവാക്കാൻ കാൽസ്യം അടങ്ങിയ…
നിങ്ങൾ എല്ലാ ദിവസവും വെറും വയറ്റിൽ ഉണങ്ങിയ പഴങ്ങൾ കഴിക്കുകയാണെങ്കിൽ, നിങ്ങൾ ഇത് അറിഞ്ഞിരിക്കണം: ഡോ. ചഞ്ചൽ ശർമ്മ
ഉണങ്ങിയ പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് പലപ്പോഴും ആളുകൾക്ക് തോന്നുന്നു, അതിനാൽ അത് ആരോഗ്യത്തിന് എത്രത്തോളം നല്ലതാണോ അത്രയും അളവിൽ കഴിക്കുക. എന്നാൽ ഉണങ്ങിയ പഴങ്ങൾ വലിയ അളവിൽ കഴിക്കുന്നത് നിങ്ങളുടെ വയറിനെ പ്രതികൂലമായി ബാധിക്കുമെന്നതാണ് സത്യം. ഉണങ്ങിയ പഴങ്ങളുടെ പേര് കേൾക്കുമ്പോൾ കശുവണ്ടി, ഉണക്കമുന്തിരി, ബദാം, വാൽനട്ട്, ഉണക്കമുന്തിരി, മഖാന, പിസ്ത, അത്തിപ്പഴം തുടങ്ങി വിവിധതരം അണ്ടിപ്പരിപ്പുകൾ മനസ്സിൽ വരുന്നു. ഈ ചെറിയ പഴങ്ങൾക്ക് നിരവധി ഗുണങ്ങളുണ്ടെന്ന് അറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും. മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ വിവിധ വിറ്റാമിനുകളും ധാതുക്കളും അവയിൽ അടങ്ങിയിട്ടുണ്ട്. ആയുർവേദമനുസരിച്ച്, ഓരോ ഉണങ്ങിയ പഴവും കഴിക്കാൻ ചില നിയമങ്ങളുണ്ട്, അതായത് അത് എപ്പോൾ കഴിക്കണം, അതിന്റെ അളവ് എത്രയായിരിക്കണം, എങ്ങനെ കഴിക്കണം മുതലായവ. എന്നിരുന്നാലും ഉണങ്ങിയ പഴങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ്, എന്നാൽ ആശാ ആയുർവേദ ഡയറക്ടറും…