കലകളിലെ ആത്മീയത തിരിച്ചറിയണം : ഫാ. ജോൺസൺ പുഞ്ചക്കോണം

മനുഷ്യോല്‍പത്തി മുതല്‍ ലോകത്ത് പ്രചാരത്തിലുള്ള ആശയ വിനിമയ ഉപാധിയാണ് കലകൾ. മനുഷ്യന്റെ സാംസ്‌കാരികവളര്‍ച്ചയില്‍ കലകള്‍ക്കുള്ള പങ്ക് നിര്‍ണായകമാണ്. ‘മനോഹരമായ വസ്തുവിന്റെ സൃഷ്ടിപ്പിലെ വൈദഗ്ധ്യത്തിന്റെയും സര്‍ഗാത്മക ഭാവനയുടെയും ബോധപൂര്‍വകമായ ഉപയോഗമാണ് കല’ എന്നാണ് വെബ്‌സ്റ്റേഴ്‌സ് നിഘണ്ടുവില്‍ വിവക്ഷിക്കുന്നത്. മനുഷ്യനിലെ ആന്തരിക സമ്പന്നതയുടെ ദിവ്യപ്രകാശനമാണ് കലകൾ. അത് ഭാവനയാകാം, സംഗീതമാകാം, താളാത്മക ചുവട് വെയ്പുകളാകാം, കലയുടെ എണ്ണിയാലൊടുങ്ങാത്ത പരിവേഷങ്ങളില്‍ ഏതുമാകാം. കലയും ആത്മീയതയും മനുഷ്യജീവിതത്തെ ജീവസ്സുറ്റതാക്കുന്ന ചൈതന്യമാണ്‌. ആത്മീയത സമൂഹരചനയുടെ ഉൾപിരിവാകുമ്പോൾ അതിന്‌ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, മതപരമായ മാനങ്ങളുണ്ട്‌. അവയെ ‌ അവഗണിച്ചുകൊണ്ടുള്ള ആത്മീയത അപൂർണമാണ് എന്ന് പറയേണ്ടിവരും‌. സത്യത്തെ അറിയുകയും കണ്ടെത്തുകയുമാണ്‌ യഥാർഥത്തിൽ ആത്മിയതയുടെ അന്തഃസത്ത. അതിൽ ആത്മീയ സൗന്ദര്യമടങ്ങിയിട്ടുണ്ട്; അനേകം ആന്തരികവും ബാഹ്യവുമായ മനുഷ്യന്റെ പ്രതിഭകളുടെ മിശ്രിതമാണ് കലകൾ. ഉള്ളിൽ ഉറയുന്ന സൗന്ദര്യബോധത്തിന്റെ ബാഹ്യപരമായ അടയാളപ്പെടുത്തലെകളായി കലകൾ മാറേണ്ടിയിരിക്കുന്നു. ലാവണ്യം, തികവ്, ഭാവന, പൊരുൾ, ആത്മീയത…

പെണ്‍ജന്മപുണ്യങ്ങള്‍ (പുസ്‌തകാസ്വാദനം): അബ്‌ദുള്‍ പുന്നയൂര്‍ക്കുളം

സാഹിത്യാസ്വാദകര്‍ ഓര്‍മ്മക്കുറിപ്പുകളൊ, ലേഖനങ്ങളൊ എഴുതുമ്പോള്‍ അവരറിയാതെത്തന്നെ അവരിലൂടെ ലാളിത്യമാര്‍ന്ന സാഹിത്യം അനര്‍ഗ്ഗളം ഒഴുകും. അത്‌ അക്ഷരസ്‌നേഹികള്‍ക്ക്‌ ഹൃദ്യമായ വായനാസുഖം ഒരുക്കും. ആഗോള വൈദ്യശാസ്‌ത്ര രംഗത്തെ പ്രമുഖനും എഴുത്തുകാരനുമായ ഡോ. എം.വി. പിളളയെ പരിചയപ്പെടുന്നത്‌ 1999ല്‍ Michigan Literary Associaton of North America (MILAN) യുടെ ഉദ്‌ഘാടന വേളയില്‍ ഡിട്രോയിറ്റില്‍ വച്ചാണ്‌. 2000ല്‍ എന്റെ America You were A Scarlet Rose എന്ന ഇംഗ്ലീഷ്‌ കവിതാ സമാഹാരത്തിനു അദ്ദേഹം അവതാരിക എഴുതി തന്നു. തുടര്‍ന്ന്‌ അമേരിക്കന്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഡോ. പിളള എന്റേയും സ്വകാര്യ അഹങ്കാരമായി മാറി. 2022 December 4നു പുന്നയൂര്‍ക്കുളം സാഹിത്യ സമിതി പ്രതിമാസം നടത്തിവരുന്ന കൃതിയും കര്‍ത്താവും എന്ന സാഹിത്യസദസ്സിന്റെ പത്താം അദ്ധ്യായത്തില്‍, ഡോ. പിളള അദ്ദേഹത്തിന്റെ പെണ്‍ജന്മപുണ്യങ്ങള്‍ എന്ന കൃതി ഗൂഗിള്‍ മീറ്റ്‌ വഴി അവതരിപ്പിച്ചു. ഗ്യഹലക്ഷ്‌മിയില്‍ മാസംതോറും…

നിങ്ങളുടെ അറിവുകൾ മറ്റുള്ളവർക്ക് എങ്ങനെ പ്രയോജനപ്പെടുത്താം!

നിങ്ങളുടെ അറിവുകൾ മറ്റുള്ളവർക്ക് എങ്ങനെ പ്രയോജനപ്പെടുത്താം, എന്നതിനെ കുറിച്ചു മനസിലാക്കുന്നതിനുമുമ്പ് എന്താണ് അറിവ് എന്ന് നമ്മൾ അറിഞ്ഞിരിക്കണം. ഒരാളുടെ അനുഭവത്തിലൂടെയോ, വിദ്യാഭ്യാസത്തിലൂടെയോ, നേടിയ വസ്തുതകൾ, വിവരങ്ങൾ, അല്ലെങ്കിൽ കഴിവുകൾ, എന്നിവയെല്ലാം അറിവുകളുടെ രീതിയായി പരിഗണിക്കുന്നു. ഇതിനെ പ്രായോഗിക വൈദഗ്ദ്ധ്യം, അല്ലെങ്കിൽ വ്യക്തമായ ഒരു വിഷയത്തെക്കുറിച്ചുള്ള സൈദ്ധാന്തിക ധാരണ എന്നിവയായി കണക്കാക്കുന്നു. ഇത്തരം അറിവുകൾ മറ്റുള്ളവരിൽ കാഴ്ചപ്പാട് വളർത്താനും, പ്രൊഫഷണൽ ബന്ധങ്ങൾ ശക്തിപ്പെടുത്താനും, കഴിയും. കൂടാതെ ഇത്തരം അറിവുകൾ മറ്റുള്ളവരുമായി പങ്കിടുമ്പോൾ, അത് നിങ്ങളുടെ സ്വന്തം അറിവിനെ ആഴത്തിലാക്കാനും നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ ഉൾപ്പെടുത്താനും സഹായിക്കുന്നു. അറിവ് അല്ലെങ്കിൽ വിവരങ്ങൾ തമ്മിൽ എന്താണ് വ്യത്യാസം?. അറിവ് പങ്കുവയ്ക്കുന്നതിൻ്റെ നേട്ടങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ഇത് വ്യക്തമാക്കേണ്ടത് പ്രധാനമാണ്. വിവരങ്ങൾ യഥാർത്ഥത്തിൽ എന്തിൻ്റെയെങ്കിലും ഡാറ്റയോ വിശദാംശങ്ങളോ മാത്രമാണ്. എന്നാൽ ആ ഡാറ്റ മനസ്സിലാക്കുകയും അത് കൂടുതൽ ഉപയോഗിക്കുകയും ചെയ്ത ഒരാളുടെ അനുഭവത്തിലേക്കും, ജീവിതത്തിലേക്കും,…

പുതുവത്സര ചിന്തകള്‍: ജോണ്‍ ഇളമത

പണ്ടൊക്കെ എന്തൊരുത്സാഹമായിരുന്നു പുതുവത്സരത്തെ വരവേല്‍ക്കാന്‍! ഇന്നതൊക്കെ അസ്തമിച്ചിരിക്കുന്നു. എന്തു പുതുവത്സരം? പ്രതീക്ഷകള്‍ക്ക് മങ്ങല്‍, അതല്ലെങ്കില്‍ തിമിരം ബാധിച്ചിരിക്കുന്നു. ഈയിടെ ഫേസ്ബുക്കില്‍ ആരോ വരച്ച ഒരു കാര്‍ട്ടൂണ്‍ കണ്ടു. “പപ്പാ, അയാം ബാക്ക്, മെറി കൃസ്തുമസ് ആന്റ് എ ഹാപ്പി ന്യൂഇയര്‍!” ആരാണ് താരം. പഴയ വിദ്വാന്‍. ഭൂമുഖത്തുനിന്നൊളിച്ചോടി എന്നു കരുതിയിരുന്ന ആ സൂത്രകാരന്‍ വിദ്വാന്‍! അവനാണ് ഇന്നും താരം, “കൊറാണാ പത്തൊമ്പത്!” അവനിന്നും നിന്നു വിലസുന്നു. പത്തൊമ്പതും, ഇരുപതും, ഇരുപത്തൊന്നും, ഇരുപത്തിരണ്ടും കഴിഞ്ഞിട്ടും. ഇരുപത്തിമൂന്നില്‍ എന്താകാം അവന്റെ അവതാരം? ഒരു ഹിരണ്യകശിപൂ അവതാരമാകാതിരിക്കട്ടെ എന്ന തോന്നലിനെ അവന്‍ മറികടക്കാതിരിക്കട്ടെ! ആരോ ബുദ്ധിശാലിയാകാം ആ ഒരു കാര്‍ട്ടൂണ്‍ വരച്ചത്. എന്താാലും പൊട്ടിച്ചിരിച്ചുപോയി. സംഭവം നടക്കുന്നത് ചൈനയിലാണ്. ഒരു കൊറോണ വൈറസ് വെളുക്കെ ചിരിച്ച് ചൈനീസ് പ്രസിഡന്റിനെ ആലിംഗനം ചെയ്തു പറേവാ: ഡാഡീ! അയാം ബാക്ക്, ഹാപ്പി ന്യൂയര്‍! ഇരുപത്തിമൂന്നിലും…

ഓർമ്മകളുടെ കുളിരുമായി വീണ്ടുമൊരു ക്രിസ്തുമസ് കാലം: ജില്ലി സുഷിൽ, ഡാളസ്

ധനു മാസത്തിലെ ഈർപ്പമുള്ള കാറ്റും, ചെറിയ തണുപ്പും, കൊയ്തൊഴിഞ്ഞ പാടങ്ങളും, ചാണകം മെഴുകിയ മുറ്റവും, രാത്രി സമയങ്ങളിലെ വീടുകൾ തോറുമുള്ള കരോൾ സര്‍‌വീസും, ക്രിസ്തുമസ് കാർഡുകളും, നക്ഷത്രങ്ങളും, പുൽക്കൂടും, പാതിരാ കുർബാനയും, കേക്കിന്റെ മധുരവും എല്ലാം ചേർന്ന് എണ്ണിയാൽ തീരാത്ത അനുഭൂതികൾ സമ്മാനിക്കുന്ന രസകരമായ കാലം. ആദ്യകാലങ്ങളിൽ കുന്നംകുളം ഭാഗങ്ങളിൽ ക്രിസ്തുമസിന്റെ പ്രത്യേകമായ പലഹാരമായിരുന്നത് ശർക്കര പാനിയിൽ കുഴച്ചെടുക്കുന്ന അവുലോസ് പൊടിയായിരുന്നു. പാതിരാ കുർബാനക്കു ശേഷം നേർച്ചയായി കൊടുത്തിരുന്നതും ഈ നനച്ച പൊടിയാണ്. ക്രിസ്തുമസിന് രണ്ടോ മൂന്നോ ദിവസം മുൻപ് അരി കുതിർത്തു ഉരലിൽ ഇട്ടു പൊടിച്ചെടുത്തു തേങ്ങായും ചേർത്തു വറുത്തെടുക്കുന്നു. പിന്നീട് ക്രിസ്തുമസിന്റെ തലേ ദിവസം തിളയ്ക്കുന്ന ശർക്കര പാനിയിൽ കുഴച്ചെടുത്ത് മുള കൊണ്ടുള്ള ഒരു പുതിയ കുട്ടയിലാക്കി പള്ളിയിൽ കൊണ്ട് പോകും. ഏറെക്കുറെ പള്ളിയുടെ ആരംഭകാലം മുതൽ ഈ വഴിപാട് മുടങ്ങാതെ ചെയ്തുകൊണ്ടിരുന്നതാണ്. ആരോഗ്യപരമായ…

2022-ലെ ക്രിസ്മസ് സന്ദേശം – പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിലെ ക്രിസ്മസ് (റവ. ഡോ. ജോസഫ് വർഗീസ്)

മറ്റൊരു ക്രിസ്മസ് കൂടി വന്നിരിക്കുന്നു. “അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഈ ഭൂമിയിലെ അവന്റെ ജനത്തിന് സമാധാനം” എന്നതാണ് ക്രിസ്തുമസിന്റെ സന്ദേശം. സമാധാനം തേടിയാൽ എവിടെയും കണ്ടെത്താനാവില്ല. നിങ്ങളുടെ അയൽപക്കത്ത്, നിങ്ങളുടെ പട്ടണത്തിൽ, നിങ്ങളുടെ കൗണ്ടിയിൽ, നിങ്ങളുടെ സംസ്ഥാനത്ത് അല്ലെങ്കിൽ ഈ രാജ്യത്തിൽ നിങ്ങൾക്ക് സമാധാനം കാണാൻ കഴിയില്ല. ദേശീയമായാലും അന്തർദേശീയമായാലും സമാധാനം നമ്മെ ഒഴിവാക്കുകയാണ്. എന്നാൽ ഒരിടത്ത് സമാധാനം കാണാം. ക്രിസ്തുവിനെ നിങ്ങളിലേക്ക് കൊണ്ടുവരാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ ഹൃദയം അവനുവേണ്ടി ഒരു പുൽത്തൊട്ടിയാക്കുക. 2000 വർഷങ്ങൾക്ക് മുമ്പുള്ള യഥാർത്ഥ സന്ദേശം സമൂഹത്തിലെ ഏറ്റവും താഴ്ന്നവരിലേക്ക് പങ്കിട്ടു. അക്കാലത്തെ പാർശ്വവൽക്കരിക്കപ്പെട്ട ജനത. വയലിലെ ഇടയന്മാർക്ക് അവകാശപ്പെടാനൊന്നുമില്ല, അവരുടെ ആടുകളും എടയ വടികളും ഒഴികെ). ക്രിസ്തുമസിന്റെ കഥ പരിചിന്തിക്കുക: യഥാർത്ഥ ബൈബിളിലെ കഥ ഒരേ മനസ്സായിരുന്നു: ദൈവത്തെ അന്വേഷിക്കുന്നവർ സ്വർഗ്ഗത്തിലേക്ക് നോക്കരുത്, രാജകൊട്ടാരങ്ങളിലേക്ക് പോകരുത്, അനുമാനത്തിലൂടെ, മനോഹരമായ കരോൾ…

ക്രിസ്തുവിന്റ ജനനം ഡിസംബറിലെ കൊടും തണുപ്പിലോ? : പി.പി. ചെറിയാന്‍

ക്രിസ്തുവിന്റെ ജനനത്തിനു മൂന്ന് നൂറ്റാണ്ടുകൾക്കു മുൻപ് ജീവിച്ചിരുന്ന ഗ്രീക്ക് തത്വചിന്തകന്മാരായ സോക്രട്ടറീസ്, അരിസ്റ്റോട്ടിൽ, മഹാനായ അലക്സാണ്ടർ എന്നിവരുടെ ജനന-മരണ തിയ്യതികൾ ചരിത്ര രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് ചെറുപ്പ കാലങ്ങളിൽ പാഠപുസ്തകങ്ങളിൽ നിന്നും നാം പഠിച്ചത് നമ്മുടെ സ്മൃതിപഥത്തിൽ ഇന്നും മായാതെ തങ്ങിനിൽക്കുന്നു. എന്നാൽ, ലോക ചരിത്രത്തെ ബി സിയെന്നും എ ഡി യെന്നും രണ്ടായി വിഭാഗിച്ചുവെങ്കിലും ചരിത്ര രേഖകളിൽ രേഖപെടുത്തിയിട്ടില്ലാത്ത വിശുദ്ധ ബൈബിളിൽ മാത്രം രേഖപെടുത്തപ്പെട്ടിട്ടുള്ള ക്രിസ്തുവിന്റ ജനനം ഡിസംബറിലെ കൊടും തണുപ്പിലോ? നൂറ്റാണ്ടുകളായി ഉത്തരം ലഭിക്കാത്ത ഒരു ചോദ്യമായി ഇന്നും അതവശേഷിക്കുന്നു. ക്രിസ്തുവിന്റെ ജനനം ഡിസംബര്‍ 25 നാണ് എന്നതിന് ചരിത്ര രേഖകളോ, വേദപുസ്തക തെളിവുകളോ ഒന്നും തന്നെയില്ല. ഡിസംബര്‍ മാസം യെരുശലേമില്‍ കൊടും തണുപ്പിന്റെ സമയമാണ്. ഈ സമയത്ത് ആടുകളെ സംരക്ഷിക്കുന്നതിന് പുറത്ത് കാവല്‍ കിടക്കുന്ന പതിവ് അവിടെയുള്ള ഇടയന്മാര്‍ക്കില്ല. റോമന്‍ സാമ്രാജ്യത്തില്‍ സൂര്യന്റെ ഉത്സവദിനമായി…

ഈസ്റ്റേണ്‍ യൂറോപ്പിലൂടെ ഒരു തീര്‍ത്ഥാടന യാത്ര: ജോസ് കല്ലിടിക്കില്‍, ചിക്കാഗോ

തീര്‍ത്ഥാടനത്തിനൊപ്പം ഈസ്റ്റേണ്‍ യൂറോപ്പിലെ 7 പ്രധാന രാജ്യങ്ങളിലെ തലസ്ഥാന നഗരികളും സന്ദര്‍ശിച്ച 47 അംഗങ്ങള്‍ ഉള്‍പ്പെടുന്നൊരു യാത്രാ സംഘത്തിന്‍റെ ഭാഗമാകുവാന്‍ കഴിഞ്ഞത് നല്ലൊരു അനുഭവമായിരുന്നു. വിദേശ യാത്രകളും തീര്‍ത്ഥാടനവും സംഘടിപ്പിക്കുന്നതില്‍ അനുഭവസമ്പന്നരായ ഫെയിത്ത് ഹോളിഡേസിനൊപ്പമായിരുന്നു മോര്‍ട്ടണ്‍ ഗ്രോവ് സെയിന്‍റ് മേരീസ് ക്നാനായ പാരീഷ് വികാരിയും, ചിക്കാഗോ സെയിന്‍റ് തോമസ് രൂപതാ വികാരി ജനറാളുമായ ഫാ. തോമസ് മുളവനാലും സംഘവും ഈ പര്യടനം നടത്തിയത്. നവംബര്‍ ഒന്നിന് ചിക്കാഗോയില്‍ നിന്നും പുറപ്പെട്ട തീര്‍ത്ഥാടക സംഘം, സ്വിറ്റ്സര്‍ലണ്ടിലെ സൂറിച്ച് വഴി നവംബര്‍ രണ്ടിന് പോളണ്ടിന്‍റെ തലസ്ഥാനമായ വാര്‍സോയിലെത്തി. പോളണ്ടിനൊപ്പം ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, സ്ലോവാക്യ, ഹംഗറി, കൊറേഷ്യ, ബോസ്നിയ – ഹെര്‍സെഗൊവിനാ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് നവംബര്‍ 13 ഞായറാഴ്ച സംഘം ചിക്കാഗോയില്‍ തിരിച്ചെത്തി. ഭൂരിപക്ഷം യാത്രികരും ബന്ധുക്കളോ, സുഹൃത്തുക്കളോ, പരിചിതരോ ആയിരുന്നതിനാല്‍ യാത്രയിലുടനീളം ഒരു കുടുംബാന്തരീക്ഷം നിലനില്‍ക്കുകയും വിരസത…

ദാമ്പത്യ കാര്യവിചാരം: സണ്ണി മാളിയേക്കൽ

എസ്. രമേശൻ നായരുടെ വരികൾക്ക് എം.ജി .രാധാകൃഷ്ണൻ സംഗീതം നൽകി യമുനാ കല്യാണി രാഗത്തിൽ ഡോ. കെ.ജെ. യേശുദാസ് ആലപിച്ച ‘പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കൾ ആകുന്നു ഭാര്യ’ എന്ന ചലച്ചിത്ര ഗാനം ഉത്തമയായ ഭാര്യയെ എങ്ങിനെ വിശേഷിപ്പിക്കണം എന്നതിന്റെ പരത്മീതിൽ എത്തി നിൽക്കുന്നു. എന്നാൽ, കെ.എസ്. ചിത്ര ഗൗരി മനോഹരി-ഹരികാംബോജി രാഗത്തിൽ തിരുനല്ലൂർ കരുണാകരനെഴുതി എം.ജി രാധാകൃഷ്ണൻ ചിട്ടപ്പെടുത്തിയ ‘കാറ്റേ നീ വീശരുതിപ്പോൾ കാറെ നീ പെയ്യരുത് ഇപ്പോൾ ആരോമൽ തോണിയിൽ എന്റെ ജീവന്റെ ജീവനിരിപ്പൂ’ തൻറെ പ്രിയതമയുടെ പ്രണയത്തിൻറെ തീവ്രതയെ വരച്ചു കാട്ടുന്നു. ഒഎൻവി കുറുപ്പ് സാറിൻറെ രണ്ടുവരി മതി ഒരു പ്രണയത്തിൻറെ മധുരം നുണയുവാൻ. ‘അരികിൽ നീ ഉണ്ടായിരുങ്ങിലെന്നു ഞാൻ ഒരു മാത്ര വെറുതെ നിനച്ചു പോയി’ രണ്ടു വർഷത്തിലേറെയായി റൊട്ടേറ്റ് കഫ് അഥവാ കൈയുടെ കുഴയ്ക്ക് അസഹ്യമായ വേദന. എക്സ്റേയും, എംആർഐയും,…

മേരാ ഭാരത് മഹാൻ (ലേഖനം): ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്

ഖത്തറിലെ വേൾഡ്കപ്പ് കണ്ടു കഴിഞ്ഞപ്പോൾ ഒരു സംശയം മാറിക്കിട്ടി. നല്ല അച്ചടക്കവും ക്യാപ്റ്റനെ അനുസരിക്കാനും നല്ല മനസുള്ളവർക്കേ, ഭംഗിയായി ടീമിൽ കളിച്ചു മുന്നേറി കപ്പടിക്കാൻ സാധിക്കു. എന്തിനും അഭിപ്രായവും എതിരഭിപ്രായവും പറഞ്ഞു എല്ലാവരും നേതാവ് കളിച്ചു നടന്നാൽ, ഇന്ത്യയെന്ന ഇത്രയും വലിയ ഒരു രാജ്യത്തിനു നല്ല ഒരു ടീം വാർത്തെടുക്കാൻ സാധിക്കില്ലെന്ന് മാത്രമല്ല, പോയിരുന്നു കളി കാണാൻ പോലും യോഗ്യതയില്ലെന്ന് ഇത്രയും കാലം നമ്മൾ തെളിയിച്ചു കൊണ്ടേയിരിക്കയായിരുന്നല്ലോ ! “അങ്ങനെ. ചുമ്മാ ഇൻഡ്യാക്കാരനെ അവഹേളിച്ചു മിടുക്കാനാകാൻ നോക്കല്ലേ. ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ, ഇവിടെ അമേരിക്കയിൽ പോലും ഓരോ ദിവസവും ഇന്ത്യക്കാരൻ ഒരു വലിയ കോർപ്പറേഷനോ സർവകലാശാലയോ ഏറ്റെടുക്കുന്നതിന്റെ പുതിയ പ്രഖ്യാപനം വാർത്തകളായിക്കൊണ്ടിരിക്കുന്നു!” അത് കൊള്ളാമല്ലോ. അപ്പോൾ ആദ്യം പറഞ്ഞത് അങ്ങ് വിഴുങ്ങിക്കളയുന്നതായിരിക്കും അഭികാമ്യം. പൊതുവേ ഇന്ത്യക്കാർ കൂടുതൽ ആശയവിനിമയ തല്പരരും സൗഹൃദ ചിന്താഗതിക്കാരും ചിലപ്പോൾ തമാശക്കാരും വിദേശത്തു…