മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഏഴ് വൈദീകരെ മെത്രാപ്പോലീത്തമാരായി ജൂലൈ 28-ാം തീയതി വാഴിക്കുകയുണ്ടായി. നിലവില്‍ ഏഴോളം സഭയുടെ ഭദ്രാസനങ്ങളില്‍ മെത്രാപ്പോലീത്താ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. കൂടാതെ ഒന്നു രണ്ട് ഭദ്രാസനങ്ങളില്‍ സഹായ മെത്രാപ്പോലീത്താമാരെ കൂടി നിയമിക്കേണ്ടതുമുണ്ട്. ഒഴിവുള്ള ഭദ്രാസനങ്ങളില്‍ കാതോലിക്കാ ബാവയുടെ മേല്‍നോട്ടത്തില്‍ സഹായ മെത്രാപ്പോലീത്തമാരെ നിയമിച്ചിരിക്കുകയാണ്. പൂര്‍ണ്ണ ചുമതലയുള്ള ഭദ്രാസന മെത്രാപ്പോലീത്താമാര്‍ക്ക് അധിക ചുമതലയായാണ് ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്തിരിയിക്കുന്നത്. കുന്നംകുളം, മലബാര്‍, ഇടുക്കി, മാവേലിക്കര, കോട്ടയം, ചെങ്ങന്നൂര്‍, സൗത്ത് വെസ്റ്റ് അമേരിക്ക തുടങ്ങിയ ഭദ്രാസനങ്ങളിലാണ് നിലവില്‍ മെത്രാപ്പോലീത്താമാരുടെ അഭാവത്തില്‍ സഹായമെത്രാപ്പോലീത്താമാര്‍ ഭരണ ചുമതല വഹിക്കുന്നത്. കഴിഞ്ഞ മലങ്കര സഭാ അസ്സോസിയേഷനില്‍ കൂടി നടന്ന വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച ഏഴ് പേരെയാണ് മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. സഭയുടെ ചരിത്രത്തില്‍ മൂന്നാമതാണ് ഏറ്റവും കൂടുതല്‍ പേരെ ഒരേസമയം മെത്രാപ്പോലീത്തമാരാക്കുന്നത്. ഏറ്റവും ഒടുവില്‍ മെത്രാപ്പോലീത്താമാരായി വാഴിച്ചത് 2010-ല്‍…
Category: ARTICLES
ഇന്ത്യയുടെ തലയിൽ കയറിയിറങ്ങുന്ന സ്വാതന്ത്ര്യം (ലേഖനം): കാരൂർ സോമൻ, ലണ്ടൻ
ഭാരതം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക പരിപാടികൾ കലുഷിതങ്ങളായ പല പ്രശ്‌നങ്ങളുണ്ടായിട്ടും മനുഷ്യരിലെ സകല മാലിന്യങ്ങളും കഴുകിക്കളയുന്ന പ്രകാശം പൊഴിക്കുന്ന ഒരാഘോഷമായിട്ടാണ് നാട്ടിലെങ്ങും കൊണ്ടാടിയത്. അതിനിടയിൽ ബുദ്ധിഭ്രമം സംഭവിച്ച ചിലർ ജന്മസിദ്ധമായ അവരുടെ ഔഷധഫലങ്ങൾ പുറത്തെടുത്തു. താമരപ്പൂവ് വികസിക്കുന്നതു പോലെ അവരുടെ വാക്കുകൾ ഇതളുകളായി മാധ്യമങ്ങളിൽ വിടർന്നു വന്നു. ഇന്ത്യയുടെ ഇന്നത്തെ വ്യവസ്ഥിതിയെടുത്താൽ വിളവ് തന്നെ വേലി തകർക്കുന്നത് കാണാം. അധികാരം കിട്ടിക്കഴിഞ്ഞാൽ അകത്തൊന്ന് മുഖത്തൊന്ന് എന്ന ഭാവമാണ്. അകലെ നിന്ന് കേൾക്കുമ്പോൾ മാന്യന്മാരെ അടുത്തറിയുമ്പോൾ വർഗ്ഗീയത തെളിഞ്ഞു നിൽപ്പുണ്ട്. ഇന്ത്യയുടെ അടിത്തറ മാന്തുന്ന ഇവർ അടിതൊട്ട് മുടിയോളം അല്ലെങ്കിൽ മുടിതൊട്ട് അടിയോളം രാജ്യം മുടിഞ്ഞാലും ജാതി മുന്നേറണം എന്ന ചിന്തയുള്ളവരാണ്. ഏതോ സങ്കല്പിക ലോകത്തു് ജീവിക്കുന്ന ദൈവങ്ങളുടെ പേരിൽ സമൂഹത്തിൽ ഭിന്നതകൾ വളർത്തി ദയ, സ്‌നേഹം, കാരുണ്യം എന്തെന്നറിയാത്തവർക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില കൊള്ളണം. നാവിൽ മാത്രമല്ല…
ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും തമ്മിലുള്ള വ്യത്യാസങ്ങളും അതിൻ്റെ പ്രസക്തിയും!
ഇന്ത്യക്കാരായ നമ്മൾ ആഘോഷിക്കുന്ന സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും തമ്മിലുള്ള വ്യത്യാസങ്ങളും അതിൻ്റെ പ്രസക്തിയും എന്താണ് എന്ന് ഇന്നും നമ്മളിൽ പലർക്കും അറിയില്ല എന്നതാണ് സത്യം. എന്നിരുന്നാലും ഈ രണ്ട് ദിവസങ്ങളും ദേശീയ ദിനങ്ങളായി കണക്കാക്കുകയും ഒരേപോലെ ആഘോഷിക്കുകയും ചെയ്യുന്നു. എന്നാൽ പലരെയും ആശയക്കുഴപ്പത്തിലാക്കുന്ന ഈ ദിവസങ്ങൾ രാജ്യത്തിൻ്റെ ഭൂതകാലത്തിൽ നടന്ന രണ്ട് വലിയ സംഭവങ്ങളെ അനുസ്മരിപ്പിക്കുന്നു. അതായത് ഓഗസ്റ്റ് 15 ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനെ സ്വാതന്ത്ര്യ ദിനമായും, അഥവാ വിദേശ ഭരണത്തിൽ നിന്ന് സ്വതന്ത്രമായി അംഗീകരിക്കപ്പെട്ട ദിവസമായി ഇത് ആഘോഷിക്കപ്പെടുന്നു. എന്നാൽ ഭരണഘടന അംഗീകരിച്ച് പ്രാബല്യത്തിൽ വന്ന സന്ദർഭം അടയാളപ്പെടുത്തുന്നതിനാണ് ജനുവരി 26 ലെ റിപ്പബ്ലിക് ദിനം ഇന്ത്യയിൽ ആഘോഷിക്കപ്പെടുന്നത്. ഈ വർഷം ഇന്ത്യ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. എന്താണ് സ്വാതന്ത്ര്യദിനം ?. ഒരു രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച തീയതി ആഘോഷിക്കുന്ന ദിനമാണ്. ഒരു…
“നടികർ തിലകം ശിവാജി ഗണേശൻ മുതൽ ധർമ്മജൻ വരെ”
നടികർ തിലകം ശിവാജി ഗണേശൻ മുതൽ ധർമ്മജൻ വരെ , താര ആർട്സ് വിജയേട്ടൻറെ കലാവാസന , അമേരിക്കയിലും കാനഡയിലും എത്ര പള്ളികളും അമ്പലങ്ങളും പണിതിട്ടുണ്ട് എന്ന കണക്ക് എടുക്കേണ്ടതാണ്. താര ആർട്സ് പ്രവർത്തനങ്ങൾക്ക് 45 വർഷത്തെ മികവ്. നാനൂറിലധികം സ്റ്റേജ് , അമേരിക്കയിലെ 18 ലൊക്കേഷനുകളിൽ , കാനഡയിലെ 6 സ്ഥലങ്ങളിൽ , യൂറോപ്പിലെ അഞ്ച് പ്രോമിനെൻസ് ഏരിയകളിൽ , നൂറിൽപരം പള്ളികൾ , 25ലധികം അമ്പലങ്ങൾ ധാരാളം അസോസിയേഷൻ , പ്രത്യേകിച്ച് നഴ്സസ് അസോസിയേഷൻ ഫണ്ട് റൈസിംഗ് പ്രോജക്ടുകൾ ഇവയെല്ലാം താര ആർട്സ്നോട് കടപ്പെട്ടിരിക്കുന്നു. 1970 കാലഘട്ടങ്ങളിൽ 16mm സ്ക്രീനിൽ കുടുംബവും കൂട്ടുകാരുമായി ഒരു സിനിമ കാണാൻ ഒരു അവസരം ഉണ്ടാക്കി തന്നത് താരാആർട്സ് വിജയനായിരുന്നു. സ്റ്റേറ്റ് ഓഫ് ന്യൂജേഴ്സിയുടെ , ദ സെനറ്റർ ആൻഡ് ജനറൽ അസംബ്ലി , ജോയിൻറ് ലജിസ്ലേറ്റീവ് റെസലൂഷൻ…
ബന്ധം എന്ന “കുന്തം” (ലേഖനം): കുരിയാക്കോസ് മാത്യു
ബന്ധങ്ങൾക്ക് യാതൊരു വിലയും ഇല്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ ഓരോരുത്തരും കടന്നു പോകുന്നത്. കുറച്ചുകൂടി ചുരുക്കിപ്പറഞ്ഞാൽ “കറിവേപ്പില” പോലെ. ഉപയോഗം കഴിഞ്ഞു വലിച്ചെറിയുക. ബന്ധം എന്നത് ഒരു “കുന്തം” ആയി മാറിയിക്കുകയാണ് ഇന്ന് നമുക്ക്, ഈ ബന്ധം എന്ന കുന്തം കൊണ്ട് അതിദാരുണമായി മുറിവേൽക്കുന്നവരും, പിടഞ്ഞു വീഴുന്നവരും കുറച്ചൊന്നുമല്ല നമ്മുടെ ഇടയിൽ. ഇത് കൂടുതലും കടന്നു കൂടിയിരിക്കുന്നത് കുടുംബ ബന്ധങ്ങളിലാണ്. മിക്കവാറും കുടുബ ബന്ധങ്ങളിൽ നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവരെ സ്വന്തം നേട്ടങ്ങൾക്കും കാര്യസാധ്യതക്കും വേണ്ടി മാത്രം ഉപയോഗിച്ച് അവസ്സാനം പിച്ചി ചീന്തി വലിച്ചെറിയുന്നു. സ്വന്തം ഇഷ്ടങ്ങൾക്കു വേണ്ടിയും താൽപര്യങ്ങൾക്കു വേണ്ടിയും മനുഷ്യൻ ഏറ്റവും ഉറ്റവരെയും ഉടയവരെയും തള്ളി പറയുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന കാലഘട്ടമാണ്. മനുഷ്യന് ഏറ്റവും നല്ല നിലയിൽ ജീവിക്കാൻ വേണ്ടിയുള്ള എല്ലാ ചുറ്റുപാടുകളും ദൈവം തന്നു, എന്നാൽ നാമൊക്കെയും അത് ദുരുപയോഗം ചെയ്തു തോന്നിയവാസം…
റോഡുകളിലെ നരഭോജികൾ (ലേഖനം): കാരൂർ സോമൻ, ലണ്ടൻ
മുൻകാലങ്ങളിൽ ആഫ്രിക്കൻ വനാന്തരങ്ങളിൽ നരഭോജികളുണ്ടായിരുന്നെങ്കിൽ ഈ നരഭോജികൾ ഇന്ന് ജീവിക്കുന്നത് കേരളത്തിലെ നാടൻ ദേശീയ പാതകളിലാണ്. വനങ്ങളിലെ മൃഗങ്ങൾ പോലും മനുഷ്യരെപ്പോലെ അപകടങ്ങളിൽ മരിക്കുന്നില്ല. എത്രയോ കാലങ്ങളായി മനുഷ്യപ്രകൃതിയും മൃഗപ്രകൃതിയും തമ്മിലുള്ള പോരാട്ട മരണങ്ങളാണ് നമ്മുടെ റോഡുകളിൽ സംഭവിക്കുന്നത്. ഒരു ജീവിയേയും കൊല്ലരുത് എന്ന പ്രമാണം മൃഗങ്ങൾക്കില്ല.അത് തന്നെയാണ് നമ്മുടെ റോഡുകളിൽ ദൈനംദിനം കാണുന്നത്. മനുഷ്യന്റെ ജീവനെടുക്കുന്ന കുഴികളുണ്ടാക്കിയവർ യാതൊരു അപമാനബോധമില്ലാതെ രാഷ്ട്രീയ യജമാനന്മാരുടെ മടിശ്ശീല വീർപ്പിച്ചങ്ങനെ സസുഖം വാഴുന്നു. അവരാകട്ടെ റോഡിന്റെ ഉദ്ഘാടനം നടത്തി ഫോട്ടോകളെടുത്തു് പുരോഗ തിയുടെ വിളവെടുപ്പങ്ങനെ മാധ്യമങ്ങളിൽ ആഘോഷിക്കുന്നു. നാടൻ പാതയായാലും ദേശീയ പാതയായാലും പെരുമഴയിൽ ചോർന്നു പോകുന്ന ദുർഘടങ്ങളായ കുഴികൾ എങ്ങനെയുണ്ടാകുന്നു?മരിച്ചു വീണ ഹാഷിമിന്റെ ശവവും ചുമന്നുകൊണ്ട് ശതാബ്ദങ്ങളിലേക്ക് നമ്മുടെ സാംസ്‌ക്കാരിക നവോത്ഥാനത്തിലേക്ക് വീണ്ടും സഞ്ചരിക്കാൻ ലജ്ജയില്ലേ? മനുഷ്യനെ കൊല്ലുന്ന ഈ മൃഗപ്രകൃതി കണ്ടിട്ടും അവരുടെ നേർക്ക് ആരൊക്കെയാണ് കണ്ണ്…
കാലത്തിന്റെ കണ്ണാടി (പുസ്തകാസ്വാദനം): ഡോ. മുഞ്ഞിനാട് പത്മകുമാർ
കണ്ണുതുറന്നു നോക്കിയാൽ എങ്ങും കഥാവിഷയങ്ങളാണ്. ആ സംഭവങ്ങളെ പൂർവ്വാധികം സ്പഷ്ടമായി, മുഴങ്ങുന്ന ശബ്ദമായി കാരൂർ സോമൻ ‘കാലത്തിന്റെ കണ്ണാടി’ എന്ന കഥാസമാഹാരത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ഇതിലെ മിക്കകഥകളും കേരളത്തിലെ ഓണപതിപ്പുകള്‍, പത്ര മാസികകള്‍ കേരള കൗമുദി, ദീപിക, മലയാള മനോരമ ആഴ്ചപ്പതിപ്പ്, മനോരമ ഓൺലൈൻ, വീക്ഷണം, ജന്മഭൂമി, കേരള ഭൂഷണം, കവി മൊഴി, ഗൾഫിലെ മലയാളം ന്യൂസിൽ വന്നിട്ടുള്ളതാണ്. കാരൂർ സോമന്റെ കഥകൾ മൗലീകത്തികവാർന്ന അനുഭവസത്തയിൽ നിന്ന് പ്രഭാവം കൊളുളുന്ന ഒന്നാണ്. അതിനു ഭാവനയുടെയും ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും ലാവണ്യയുക്തിയിൽ അധിഷ്ഠിതമായൊരു സ്വയാർജ്ജിത വ്യക്തിത്വം ഉണ്ട്. അത് യാഥാർത്ഥ്യത്തെ നിഷേധിക്കാതെതന്നെ ഭാവനയിലൊരു രാജമാർഗ്ഗം സൃഷ്ടിച്ചെടുക്കുന്നു. അതിന്റെ സൃഷ്ടിപരതിയിൽ നിന്നാണ് കാരൂർ തന്റെ കതിർക്കനമുള്ള രചനകളെ വാർത്തെടുക്കുന്നത്. അതിനു സാത്വികമായൊരു പ്രശാന്തി വലയം ഉണ്ട്.അത് പലപ്പോഴും നന്മതിന്മകളുടെ അകം പൊരുളിൽ നിന്ന് ഉരവം കൊള്ളുന്ന സംഘടിതമായ സാമൂഹിക ബോധമാണ്. അതിൽ തന്നെ…
പത്തിൽ ആറെങ്കിലും പൊരുത്തം നോക്കുന്നവർ: സണ്ണി മാളിയേക്കൽ
പുരാതന കുടുംബം,വെളുത്ത നിറം, നല്ല സ്ത്രീധനം ……. അങ്ങനെ പോകുന്നു വിവാഹ കമ്പോളത്തിലെ പരസ്യങ്ങൾ. പത്തിൽ ആറ് പൊരുത്തം നോക്കുന്ന നല്ല നസ്രാണികൾ എന്നാൽ എത്ര കൂട്ടി കഴിച്ചിട്ടും എവിടെയൊക്കെയോ താളം പിഴയ്ക്കുന്നു. ഹൗസ് വൈഫ് നിന്നും വർക്കിംഗ് വൈഫ് ആയി എന്ന് ഉൾക്കൊള്ളാനുള്ള വൈമനസ്യം. കോഴിയാണോ കോഴി മുട്ടയാണോ ആദ്യം വന്നത് എന്ന തർക്കം ! മനോഹരമായ വിവാഹ ചടങ്ങ് നടത്തി യാത്ര പടിയും ചടങ്ങ് കൂലിയും കൈപ്പറ്റിയ പുരോഹിതൻ , പണ്ട് പീലാത്തോസ് കൈ കഴുകിയമാതിരി കൂളായിട്ട് സ്കൂട്ട് ചെയ്യും. കഴിഞ്ഞ മാസം നാട്ടിൽ വന്നു പോയിരുന്നു. മൂന്ന് കല്യാണം കൂടുവാൻ അവസരം കിട്ടി. വിഭവസമൃദ്ധമായ സദ്യക്കിടയിൽ വധൂവരന്മാരുടെ കൂട്ടരേ സ്റ്റേജിലേക്ക് വിളിക്കുമ്പോൾ, അവരുടെ വിദ്യാഭ്യാസ യോഗ്യതയും വർക്ക് ചെയ്തിരുന്ന കമ്പനിയുടെയോ അല്ലെങ്കിൽ ആ സ്ഥാപനത്തെയോ പേരും ആത്മാഭിമാനത്തോടെ പറഞ്ഞുകൊണ്ടാണ് സ്റ്റേജിലേക്ക് വിളിക്കുന്നത്. അപ്പോൾ…
സ്വയം മറന്നുള്ള ജീവിതത്തിന് എന്ത് പ്രസക്തി?: ഫിലിപ്പ് മാരേട്ട്
ജീവിതം മറന്നു പോയ ഒരു മനുഷ്യസ്‌നേഹിയെ കുറിച്ച്, അല്ലെങ്കിൽ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുകയും സ്വയം ജീവിതം മറക്കുകയും ചെയ്‌താൽ ഉള്ള അവസ്ഥയെ പറ്റി എന്താണ് നമ്മൾ ചിന്തിക്കുക. അങ്ങനെ ഉള്ള ജീവിതത്തിന് എന്തെങ്കിലും മൂല്യം ഉണ്ടോ? എന്നതിനെപ്പറ്റി പറയണമെങ്കിൽ ആദ്യം ജീവിതം എന്താണ് എന്നും അതിൻ്റെ പ്രാധാന്യം എന്താണ് എന്നും നമ്മൾ തിരിച്ചറിയുക. ക്രിസ്തീയ വിശ്വാസമനുസരിച് ലോകരക്ഷകനായ യേശുക്രിസ്തുവുമായുള്ള കൂട്ടായ്മ പുനഃസ്ഥാപിച്ചുകൊണ്ട് ദൈവം നൽകിയ അധികാരവും ആധിപത്യവും വീണ്ടെടുക്കുക എന്നതാണ് ഈ ഭൂമിയിലെ മനുഷ്യ ജീവിതത്തിൻ്റെ പ്രധാനവും, ഏകവുമായ ലക്ഷ്യം. എന്നാൽ ഈ ഭൂമിയിൽ ഭൗതികജീവിതം നയിക്കുന്നതിൽ ഏറ്റവും മഹത്തായത് മനുഷ്യനെ സേവിക്കുക എന്നതാണ്. അതുപോലെ തന്നെ മനുഷ്യ ജീവിതത്തിൻ്റെ പരമോന്നത ലക്ഷ്യം സ്നേഹം വളർത്തുക എന്നതുമാണ്. “ജീവിതത്തിൻ്റെ അർത്ഥം എന്താണ്? മാനുഷിക ജീവിതത്തിൻ്റെ അർത്ഥം ഒരു ആത്മനിഷ്ഠമായ വികാരമോ വിധിയോ ആയി കണക്കാക്കുന്നുവെങ്കിലും, മിക്ക തത്ത്വചിന്തകരും…
ഇന്ത്യന്‍ പാര്‍ലമെന്‍റിലെ സൈലന്‍റ് മെമ്പേഴ്സ് (ലേഖനം): ബ്ലെസന്‍ ഹ്യൂസ്റ്റന്‍
അമിതാബ് ബച്ചന്‍ കോണ്‍ഗ്രസ്സിന്‍റെ എം.പി.യായിരുന്ന കാലം വി.പി. സിംഗ് കോണ്‍ഗ്രസ്സുമായി അകന്നിരുന്ന സമയവുമായിരുന്ന ആ കാലത്ത് അമിതാബ് ബച്ചനെ വി.പി. സിംഗ് കളിയാക്കി അഭിസംബോധന ചെയ്തത് പാര്‍ലമെന്‍റിലെ സൈലന്‍റ് മെമ്പര്‍ എന്നായിരുന്നു. 84 ലെ ലോകസഭയില്‍ കോട്ടയത്തു നിന്ന് തെരഞ്ഞെടുക്കപ്പെട്ട കേരളാ കോണ്‍ഗ്രസ്സ് അംഗമായ സ്കറിയ തോമസിനെ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയിലെ തന്നെ ഒരു സമുന്നത നേതാവ് അഭിസംബോധന ചെയ്തത് പാര്‍ലമെന്‍റിലെ സൈലന്‍റ് മെമ്പര്‍ എന്നായിരുന്നു. 87-ലെ കേരളാ കോണ്‍ഗ്രസ്സ് പിളര്‍പ്പിനു മുന്‍പുണ്ടായിരുന്ന സംഭവ വികാസങ്ങളെ തുടര്‍ന്നായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ അത് ഏറെ വിവാദം സൃഷ്ടിക്കുകയുണ്ടായി. ഈ പാര്‍ലമെന്‍റ് അംഗങ്ങളൊന്നും തന്നെ പാര്‍ലമെന്‍റില്‍ വാതുറന്നിരുന്നില്ലായെന്നതായിരുന്നു അതിനു കാരണം. അതുകൊണ്ടാണ് അന്ന് അവരെയൊക്കെ പാര്‍ലമെന്‍റിലെ സൈലന്‍റ് മെമ്പര്‍ എന്ന് കളിയാക്കി വിളിച്ചിരുന്നത്. പാര്‍ലമെന്‍റ് എന്ന വാക്കില്‍ ഏ എന്നക്ഷരം സൈലന്‍റായി ഉച്ചരിക്കുന്നതുകൊണ്ട് ദ്വയാര്‍ത്ഥത്തില്‍ പാര്‍ലമെന്‍റിലെ സൈലന്‍റ് മെമ്പര്‍ ഏതാണെന്നും കളിയാക്കി ചോദിച്ചിരുന്നു.…