രാവിലെ 9 മണി ഡോ. മേനോന്റെ ഒരു ചിത്രം വാട്സപ്പിൽ വന്നു… കൂടെ ഒരു അടിക്കുറിപ്പും…”എടാ.. ഞാൻ പോളണ്ടിലെ വാർസോ റെയിൽവേ സ്റ്റേഷനിൽ ഉക്രൈൻ ബോർഡറിലേക്കുള്ള ട്രെയിൻ കാത്തു നിൽക്കുന്നു.” യുദ്ധത്തിന്റെ തീവ്രത കുറഞ്ഞപ്പോൾ, നാട്ടിൽ വിഷമിച്ചിരിക്കുന്ന പ്രായമായ അമ്മയേയും സഹോദരിമാരെയും ഒരു നോക്ക് കാണാൻ ഓടി വന്നതാണ് ഞങ്ങൾ ‘മേനോൻസ്കി’ എന്ന് വിളിക്കുന്ന ഡോ. യു പി ആർ മേനോൻ. യുദ്ധം കൊടുമ്പിരികൊണ്ട സമയം അവിടത്തെ വിവരങ്ങൾ മലയാള ദൃശ്യമാധ്യമങ്ങളിൽ കൂടി നമ്മെ അറിയിച്ചിരുന്ന കീവിലെ ഡോ മേനോൻ. കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരു ചിത്രം ..ട്രെയ്നിൽ ഇരിക്കുന്ന മേനോൻ…. ഞാനൊന്ന് വെറുതെ വാട്സപ്പിൽ വിളിച്ചു നോക്കി. ഭാഗ്യം കണക്ഷൻ കിട്ടി…. പക്ഷെ സംസാരം അവ്യക്തം…. അത്യാവശ്യം കാര്യങ്ങൾ പിടികിട്ടി….. രാവിലെ വാർസോയിൽ നിന്നും പുറപ്പെട്ട ട്രെയിൻ വൈകിട്ട് ഉക്രൈൻ ബോർഡറിൽ എത്തും. അവിടുന്ന് വേറെ ട്രെയിൻ…
Category: ARTICLES
ഇന്ന് ലോക പ്രകൃതി സംരക്ഷണ ദിനം
പ്രകൃതി വിഭവങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും മാഹാത്മ്യത്തെക്കുറിച്ചും ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 28 ന് ലോക പ്രകൃതി സംരക്ഷണ ദിനം ആചരിക്കുന്നു. മനുഷ്യ ജനസംഖ്യയിലെ വർദ്ധനവ് കാരണം, പ്രകൃതി വിഭവങ്ങൾ ഗുരുതരമായ അപകടകരമായ നിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മനുഷ്യർ പരിസ്ഥിതിക്ക് നിരവധി വെല്ലുവിളികൾ ഉയർത്തുന്നു, അവയിൽ ചിലത് – ആഗോളതാപനം, പരിസ്ഥിതി മലിനീകരണം, സസ്യജന്തുജാലങ്ങളുടെ നാശം, വനനശീകരണം എന്നിവയാണ്. അതിനാൽ, പ്രകൃതി വിഭവങ്ങളുടെ ദുരുപയോഗം നാം അവസാനിപ്പിക്കണം. അല്ലാത്തപക്ഷം, ഒന്നും ശാശ്വതമല്ലാത്തതിനാൽ നമ്മുടെ ഭാവി തലമുറയ്ക്ക് അവശ്യ പ്രകൃതി വിഭവങ്ങൾ നഷ്ടപ്പെടുന്ന ഒരു ദിവസം വരും. പ്രകൃതി വിഭവങ്ങളോട് അനാവശ്യമായി വിട്ടുവീഴ്ച ചെയ്യുന്നത് അവസാനിപ്പിച്ച് പ്രകൃതി മാതാവിനോട് സമന്വയിച്ച് നിൽക്കാനുള്ള ഓർമ്മപ്പെടുത്തലാണ് ലോക പ്രകൃതി സംരക്ഷണ ദിനം. പ്രകൃതി മാതാവിന് കൃതജ്ഞത അർപ്പിക്കാൻ ആഗോളതലത്തിൽ ഈ ദിനം ആചരിക്കുന്നു. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള…
ആദിവാസികൾക്ക് ചരിത്ര മുഹൂർത്തം: കാരൂർ സോമൻ, ലണ്ടൻ
ഒഡിഷയിലെ ആദിവാസി വനിത ദ്രൗപതി മുർമു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാകുന്നത് കാലത്തിന്റെ പുനർനിർമ്മിതിയെക്കാൾ ആദിവാസി ദളിതരുടെ വിടർന്ന നേത്രങ്ങളിൽ അളവറ്റ ആഹ്ളാദം അലതല്ലുന്ന സർവ്വസന്തോഷ നിമിഷങ്ങളാണ്. ഒരു ഗോത്ര വർഗ്ഗ സമുദായത്തിൽ നിന്ന് ഇന്ത്യയുടെ പ്രഥമ വനിതയെ കണ്ടെത്തി രാഷ്ട്രപതിയാക്കിയത് എല്ലാ ഭാരതീയനും അഭിമാന നിമിഷങ്ങളാണ്. ഇരുളിൽ നിന്ന് വെളിച്ചത്തിലേക്കെന്ന പോലെ കേന്ദ്ര സർക്കാരിന് എല്ലാ മനുഷ്യരെയും ഒരു വിതാനത്തിലാക്കി സത്യവും, സമത്വവും, നീതിയും പരിപാലിക്കാനുള്ള സമർപ്പിത ചേതസ്സിനെ ഉയർത്തി കാട്ടുന്നതിനൊപ്പം ഇന്ത്യയിലെ പാവങ്ങൾക്ക് കിട്ടിയ പാരിതോഷികം കൂടിയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പീഡനങ്ങൾ ഏറ്റുവാങ്ങുന്ന ജനവിഭാഗമാണ് പിന്നോക്ക ആദിവാസി ദളിതർ. അവർക്ക് വേണ്ടുന്ന തണലും രക്ഷയും നൽകുക ഭരണകൂടത്തിന്റെ മൗലികമായ കർത്തവ്യമാണ്. ഇതിലൂടെ കേന്ദ്ര സർക്കാർ പിന്നോക്ക ജനവിഭാഗങ്ങൾക്ക് ഒരു നവോത്ഥാനത്തിന് വഴിമരുന്നിടുമോ അതോ മുൻകാലങ്ങളിൽ നടന്നതുപോലെ പാവങ്ങളെ പൈശാചികയി പീഡിപ്പിക്കുമോ? ഇന്നത്തെ മനോഹര പുക്കൾ…
കേരള പോലീസ് അടിമകളാണോ?: കാരൂർ സോമൻ, ലണ്ടൻ
കാർമേഘങ്ങളെ പോലെ കേരളത്തിലെ വാർത്തകൾ കണ്ട് ലോക മലയാളികൾ വിളറി നിൽക്കുന്ന സമയമാണ്. ദേവീക്ഷേത്രങ്ങളിലെ മഹാ പുരോഹിതർ ഭക്തരുടെ അഭീഷ്ടസിദ്ധിക്ക് വേണ്ടി രക്ഷാവളകളും മന്ത്രച്ചരടുകളും ജപിച്ചു കൊടുക്കുന്ന വേളയിലാണ് മനുഷ്യ മനഃസാക്ഷിയെ തൊട്ടുണർത്തുന്ന ചില യാഥാർഥ്യങ്ങൾ റിട്ട. ജസ്റ്റിസ് കെമാൽ പാഷ പുറത്തുവിട്ടത്. ‘സംസ്ഥാനത്തെ പോലീസിനെ അടിമകളാക്കി മാറ്റിയിരിക്കുന്നു. പോലീസ് സേനയിൽ ആർക്കും അന്തസായി ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. വിമർശിക്കുന്നവരുടെ വായടപ്പിക്കാൻ ശ്രമം. പി.സി. ജോർജിന്റെ അറസ്റ്റിൽ അസ്വാഭാവികതയുണ്ട്. ഒരു മണിക്കൂർ കൊണ്ട് എന്ത് പ്രാഥമിക അന്വേഷണം നടത്താനാകും? ജോർജിന് ജാമ്യം അനുവദിച്ചത് ജുഡീഷ്യറിയുടെ അന്തസ്സ് ഉയർത്തി. എതിർക്കുന്നവരെ പീഡനക്കേസിൽ കുടുക്കുന്ന രാഷ്ട്രീയമാണ് നടക്കുന്നത്.’ അദ്ദേഹത്തിന്റെ അനുഭവസീമയിൽ തങ്ങി നിന്ന വാക്കും വരികളും കേരളത്തെ അടയാളപ്പെടുത്തുന്ന വിഷാദത്തിന്റെ നിയമ ലംഘനത്തിന്റെ വേനലായി കാണാൻ സാധിക്കും. ഇന്നത്തെ വിവാദ സംവാദങ്ങളിൽ, സമരങ്ങളിൽ സമൂഹത്തിന് എന്തെങ്കിലും നേട്ടമുണ്ടോ? മനുഷ്യ…
ആദ്യ മലയാളി മേയർ തെരെഞ്ഞെടുക്കപ്പിട്ടു 30 വർഷം; ജോൺ എബ്രഹാമിന്റെ നിയോഗം
ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റായി അധികാരമേൽക്കുന്ന ചരിത്രനിമിഷത്തിൽ, തന്റെ ചുവടുകൾ വരും തലമുറയ്ക്ക് സ്വപ്നം കാണാൻ ചിറകുകൾ നൽകട്ടെ എന്നാണ് പ്രസംഗിച്ചത്. തദ്ദേശീയർ കയ്യാളിയിരുന്ന ഇന്നാട്ടിലെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ഇന്ത്യക്കാർ പകച്ചുനിന്നൊരു കാലമുണ്ടായിരുന്നു. മുപ്പത് വർഷങ്ങൾക്ക് മുൻപ് ,ജോൺ എബ്രഹാം എന്ന തിരുവനന്തപുരംകാരൻ അമേരിക്കൻ നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെടുന്നത് അത്തരം സാഹചര്യങ്ങളോട് പടവെട്ടിക്കൊണ്ടായിരുന്നു. അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൂടുതൽ ഇന്ത്യക്കാർ കടന്നുവരുന്നതിനുള്ള കളമൊരുക്കുക എന്ന തന്റെ നിയോഗത്തെക്കുറിച്ച് എഴുപത്തിയാറാം വയസ്സിൽ ജോൺ എബ്രഹാം അഭിമാനത്തോടെ ഓർത്തെടുക്കുന്നു… അമേരിക്കയിൽ എത്തിയിട്ട് നീണ്ട 50 വർഷങ്ങൾ…ആദ്യം ഇവിടെവന്നത്…ജോലി ലഭിച്ചത് …ആ കാലത്തെക്കുറിച്ച് ഇപ്പോഴും ഓർമ്മിക്കാറുണ്ടോ? അൻപതാം വാർഷികം, മുപ്പതാം വാർഷികം എന്നൊന്നും ചിന്തിച്ചിട്ടില്ല. വേണ്ടപ്പെട്ടവർ ഓർമ്മിപ്പിക്കുമ്പോളാണ് ഇതൊക്കെ ശ്രദ്ധിക്കുന്നത്. ജീവിതം ഒഴുക്കിനൊപ്പം നീങ്ങുകയാണ്. പല അനുഭവങ്ങളും കഥകളേക്കാൾ അവിശ്വസനീയമായി തോന്നും. ടെക്സ്റ്റൈൽ എഞ്ചിനീയറായ ഞാൻ…
ക്രൈസ്തവർ ശത്രുക്കളാകുന്ന ഇന്ത്യ; ഇന്ത്യൻ ക്രിസ്ത്യൻ ദിനത്തിന്റെ പ്രസക്തി
ന്യൂയോർക്ക് ട്രൈ-സ്റ്റേറ്റ് ഏരിയയിലെ ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ജൂലൈ 3-ന്, ഇന്ത്യൻ ക്രിസ്ത്യൻ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. അതിന്റെ പ്രസക്തിയും അനുബന്ധ ചരിത്രവും പുനഃപരിശോധിക്കാനുള്ള ഉചിതമായ സമയമായിരിക്കുമിത്. ലോകമെമ്പാടും, ജൂലൈ 3 സെന്റ് തോമസ് ദിനമായാണ് ആചരിക്കുന്നത്. പുതിയ നിയമത്തിൽ, യേശുക്രിസ്തുവിന്റെ പന്ത്രണ്ട് അപോസ്തലന്മാരിൽ ഒരാളായാണ് തോമസിനെ കണക്കാക്കുന്നത്. തോമസ് എന്നതു കൂടാതെ ഗ്രീക്ക്ഭാഷയിൽ ‘ഇരട്ട’ എന്നർത്ഥം വരുന്ന ‘ഡിഡിമസ്’ എന്നും അദ്ദേഹം അറിയപ്പെടുന്നു. ഇസ്രായേലിലെ ഗലീലിയിൽ ജനിച്ച സെന്റ് തോമസ്, എ ഡി 72 ഡിസംബർ 21 ന് മരണപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. പറങ്കിമലയ്ക്ക് മുകളിൽ വച്ച് കുന്തം കൊണ്ട് കൊലചെയ്യപ്പെട്ട തോമസിന്റെ മൃതദേഹം മൈലാപ്പൂരിലെ സെന്റ് തോമസ് കത്തീഡ്രൽ ബസിലിക്കയിൽ സംസ്കരിച്ചതായാണ് ക്രൈസ്തവർ വിശ്വസിക്കുന്നത്. യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്ന തോമാസ്ലീഹയ്ക്ക് ‘സംശയാലുവായ തോമസ്’ എന്നും വിളിപ്പേരുണ്ട്. യേശുവിന്റെ ഉയിർത്തെഴുന്നേല്പിനുപോലും അദ്ദേഹം തെളിവ് ആവശ്യപ്പെട്ടിരുന്നു. വിശുദ്ധ പൗലോസിനെപ്പോലുള്ള…
ലോക കേരള സഭ എന്ന ഉടായിപ്പ് സഭ (നിരീക്ഷണം): എ.സി. ജോര്‍ജ്ജ്
ആരൊക്കെ എന്തെല്ലാം തരത്തിലുള്ള മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ചു മുന്‍കാല കേരള സഭയേയും, സമീപകാല കേരള സഭാ രൂപീകരണങ്ങളേയും സമ്മേളനമാമാങ്കങ്ങളേയും ന്യായികരിക്കാന്‍ ശ്രമിച്ചാലും അതെല്ലാം വെറും നിരര്‍ത്ഥകവും ഉണ്ടയില്ലാ വെടികളുമാണെന്ന് ഒരു കൊച്ചുകുട്ടിക്കുപോലും എളുപ്പം മനസ്സിലാക്കാന്‍ സാധിക്കും. ഈ വിഷയത്തേയും അനുബന്ധ സംഭവപരമ്പരകളേയും പറ്റി ഒരു നിഷ്പക്ഷ വിഹഗവിശകലനം നടത്തുകയാണീ ലേഖനത്തിലൂടെ. എന്താണ് ലോക കേരള സഭയുടെ അടിസ്ഥാന ഉദ്ദേശലക്ഷ്യങ്ങള്‍? ഈ സഭ ഇന്ത്യന്‍ ഭരണഘടനക്കു വിധേയമാണോ? ഭരണഘടനയുടെ അംഗീകാരമുണ്ടോ. ലോകകേരള നിയമസഭ എന്നാണല്ലോ ഈ ഉഡായിപ്പ് സംവിധാനത്തിന് നാമകരണം ചെയ്തിരിക്കുന്നത്. ഈ സഭയ്ക്ക് നിയമനിര്‍മ്മാണം നടത്താന്‍ അംഗീകാരമുണ്ടോ? അധികാരമുണ്ടോ? നിയമനിര്‍മ്മാണം നടത്താനുള്ള വിവിധങ്ങളായ ക്രൈറ്റീരിയ എന്തൊക്കെയാണ്. നിയമനിര്‍മ്മാണം നടത്തിയാല്‍ ആ നിയമം പ്രാവര്‍ത്തികമാക്കേണ്ടത് ആരുടെ ഉത്തരവാദിത്തമാണ്? ഇതൊന്നും നിര്‍വചി്ക്കാതെ, ഉത്തരം നല്‍കാതെ ഇപ്പോള്‍ കേരളം ഭരിക്കുന്ന എല്‍.ഡി.എഫ് ഗവണ്മെന്റ് അവരുടെ സ്വദേശത്തും വിദേശത്തുമുള്ള ഏതാനും സ്തുതിപാഠകരെ, എപ്പോഴും…
ഓര്‍മ്മകളുറങ്ങും കളിവീട്: ഹണി സുധീര്‍
വിസ്മൃതിയിൽ ആണ്ടുപോയെന്നു നമ്മൾ കരുതുന്ന പലതും അത് ചിലപ്പോൾ ഇഷ്ടപെട്ട ആളുകളോ സാധനങ്ങളോ വീടോ വാഹനമോ ഭക്ഷണമോ അങ്ങനെ എന്തും ആകാം, ചില കാലങ്ങളിൽ സ്വപ്നങ്ങളായി വന്നു നമ്മെ ഓർമ്മപെടുത്തിയേക്കും. ചില സ്വപ്നങ്ങൾ മുന്നറിയിപ്പുകളായി വരാം. ഭൂതകാലത്തിലെ സന്തോഷമോ സങ്കടമോ എന്തോ ഈ വർത്തമാന കാലത്തും നടന്നേക്കുമെന്ന സൂചന പോലെ. ചിലപ്പോൾ കടങ്കഥകൾ പോലെ തോന്നിയേക്കും. എന്നാലും ചില സത്യങ്ങൾ അതിലുണ്ട് താനും. വർഷങ്ങൾക്കു മുന്നേ എന്റെ കുട്ടിക്കാലത്തു ഞാൻ വളർന്നു വന്നൊരു വീടാണ് പലപ്പോഴും എന്റെ സ്വപ്നങ്ങളുടെ സ്ഥിരം ലൊക്കേഷൻ ആയി പ്രത്യക്ഷപ്പെടാറുള്ളത്. ഇന്ന് ആ വീടില്ല. പത്തു പതിനാറു കൊല്ലം മുന്നേ തന്നെ ഇടിഞ്ഞു പൊളിഞ്ഞു വീണു പോയ നീളൻ വരാന്തയും വലിയ മുറ്റമുള്ള വീട്. ആ വീടിനെ ചുറ്റിപറ്റിയായിരുന്നു എന്റെ ഓർമ്മകൾ എല്ലാം. ഞാൻ മുട്ടുകുത്തിയതും പിച്ച വെച്ചതും ഓടി തുടങ്ങിയതും എല്ലാം…
ലോക കേരള സഭയിലെ പുല്ലാംകുഴൽ: കാരൂർ സോമൻ, ലണ്ടൻ
പ്രസന്നകോമളമധുരം തുളുമ്പിയ മൂന്നാം ലോക കേരള സഭയിലേക്ക് പുഞ്ചിരിതൂകി വിടർന്ന നേത്രങ്ങളും ഇടുങ്ങിയ അരക്കെട്ടുള്ള കുലാചാരമറിയാവുന്ന പുരാവസ്തു തട്ടിപ്പുകാരൻ മാവുങ്കലിന്റെ തോളിൽ കൈയ്യിട്ടു നടന്ന പുല്ലാം കുയിലിനെ രാജകൊട്ടാരത്തിന്റെ മട്ടുപ്പാവിലേക്ക് ഏത് സാങ്കേതിക വിദ്യയിലൂടെയാണ് ഒളിച്ചു കടത്തിയത്? ഈ ചോദ്യത്തിന് എന്ത് പ്രസക്തിയെന്ന് പലരും ചോദിക്കുന്നു. സ്ത്രീ സാന്നിധ്യം കുറഞ്ഞതുകൊണ്ടാണ് പുരുഷ കേന്ദ്രികൃത സഭയായി പലർക്കും തോന്നുന്നത്. ലോക കേരള സിംഹാസനത്തിൽ പുല്ലാംകുഴൽ എല്ലാവർക്കും വീണമീട്ടാനുള്ള ഒരു ഉപകരണമായി മാറാൻ കഴിഞ്ഞു. ആ ചിരിയുടെ കാന്തികൊണ്ടാകണം ക്യാമറ കണ്ണുകൾ പ്രകാശകിരണങ്ങൾ പരത്തിക്കൊണ്ടിരിന്നു. പ്രവാസിയുടെ പ്രശ്നജടിലമായ ജീവിത ഗാഥകൾ സൂക്ഷ്മമായി പഠിക്കാനും പുരോഗമനാത്മകമായ മുന്നേറ്റത്തിനും പുത്തൻ സാധ്യതകൾക്കും വേണ്ടിയാണല്ലോ അമൂർത്തമായ ഒരാശയവുമായി ലോക കേരള മഹാസഭ കടന്നുവന്നത്. പ്രവാസിയുടെ എല്ലാം കഷ്ടതകളും പരിഹരിക്കാൻ സാധിച്ചില്ലെങ്കിലും ഒരു പരിവർത്തനത്തിന്റെ പാതയിലൂടെ സഞ്ചരിച്ചാൽ നല്ലത്. ഈ പ്രവാസി സിംഹാസനം മുതലാളിത്വ വ്യാമോഹങ്ങളുടെ,…
28 വർഷം മുമ്പ് അച്ഛൻ തനിക്ക് വേണ്ടി ബലിയർപ്പിച്ച മെഡൽ മകൻ വീട്ടിലെത്തിച്ചതിന്റെ അവിശ്വസനീയമായ കഥ
ചിലപ്പോൾ ജീവിതത്തിൽ വളരെ വിചിത്രമായ സംഭവങ്ങൾ നാം കാണാറുണ്ട്. അത് നമ്മുടെ വിധിയെ നിയന്ത്രിക്കുന്ന ഒരു ശക്തിയുടെ പങ്കിനെ സൂചിപ്പിക്കുന്നു. സിനിമകളില്‍ പലപ്പോഴും ഇത്തരം നാടകീയ സംഭവങ്ങൾ നാം കാണാറുണ്ട്. എന്നാൽ, ഇടയ്ക്കിടെ ഒരു യഥാർത്ഥ സംഭവം നമ്മൾ സ്ക്രീനിൽ കാണുന്നതിനേക്കാൾ നമ്മെ അമ്പരപ്പിക്കുന്നു. പിതൃദിനത്തെ അനുസ്മരിച്ചുകൊണ്ട്, ഒളിമ്പിക് ഗെയിംസിന്റെ ചരിത്രത്തിലെ അപൂർവങ്ങളിൽ അപൂർവമായ അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 1924-ൽ പാരീസിൽ നടന്ന ഒളിമ്പിക് ഗെയിംസിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അമേരിക്കയുടെ മുൻനിര കനോയിസ്റ്റുകളിലൊരാളായ ബില്‍ ഹേവന്‍സ് ആവേശഭരിതനായി. എന്നാൽ, അദ്ദേഹത്തിന് ഒരു വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വന്നു. ഗെയിംസില്‍ അദ്ദേഹം പങ്കെടുക്കുന്ന ഏതാണ്ട് അതേ ദിവസം തന്നെ അദ്ദേഹത്തിന്റെ ഭാര്യ അവരുടെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകാൻ നിശ്ചയിച്ചിരുന്ന ദിവസമായിരുന്നു. അതിനാൽ അദ്ദേഹത്തിന് രണ്ട് ഓപ്ഷനുകളുണ്ടായിരുന്നു. ഒന്നുകില്‍ തന്റെ രാജ്യത്തെ പ്രതിനിധീകരിച്ച്…