മലയാള മണ്ണിൽ ജൂൺ 19 വായനാ ദിനമാചരിക്കുന്നു. മലയാളിയെ സംസ്ക്കാര സമ്പന്നമായ ഒരു പന്ഥാവിലേക്ക് നയിച്ചത് വായനയാണ്. പി.എൻ. പണിക്കർ പതിനേഴാമത്തെ വയസ്സിൽ സ്വന്തം ഗ്രാമത്തിൽ ഒരു വായനശാല നട്ടുനനച്ചു വളർത്തിയതുകൊണ്ടാണ് നിലാവിന്റെ ഇതളുകൾ വിരിയുന്നതു പോലെ മലകളും, കുന്നുകളും, പുഴകളും താണ്ടി കേരളത്തിൽ വായനശാലകളുണ്ടായത്. ആ നിലാവ് തൊട്ടുണർത്തിയ വായന ഇന്നെവിടെ? വായനയിൽ നിന്ന് നമ്മുടെ കുട്ടികൾ വഴിതെറ്റിപോകുന്നത് എന്തുകൊണ്ടാണ്? അവരെ നേർവഴിക്ക് നടത്താൻ നേർരേഖ വരച്ചിടാൻ നമ്മുടെ ഭരണകൂടങ്ങൾക്ക് സാധിക്കുന്നുണ്ടോ? മാതൃഭാഷയെ ആഴത്തിൽ കാണുന്ന ഭരണകൂടങ്ങൾക്ക് മാത്രമേ വായനയെ രൂപപ്പെടുത്തിയെടുക്കാൻ സാധിക്കു. അവരുടെ സഹായത്തിന് തലച്ചോറുള്ള എഴുത്തുകാർ വേണം. ഈ കൂട്ടരുടെ ശരീര ഭാഷയിൽ നിന്ന് ഒരു മലയാളി വായിച്ചെടുക്കുന്നത് മാതൃഭാഷയെ മാനസികമായി സംഘർഷഭരിതമാക്കുന്നു. ഭാഷയുടെ സൗന്ദര്യം ആവിഷ്ക്കരിക്കുന്ന സാഹിത്യകാരനും ഭരണകർത്താവും ഒരേ മണിപീഠങ്ങളിൽ നിന്നുകൊണ്ട് അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം പഠിപ്പിക്കുന്നു. ഈ സങ്കുചിത…
Category: ARTICLES
മലയാളം ഡെയ്ലി ന്യൂസില്‍ ഉടന്‍ ആരംഭിക്കുന്നു…. ജോണ്‍ ഇളമതയുടെ ചരിത്ര നോവല്‍ “കഥ പറയുന്ന കല്ലുകള്‍”
പ്രശസ്ത സാഹിത്യകാരന് ജോണ്‍ ഇളമതയുടെ ഏറ്റവും പുതിയ നോവല്‍ “കഥ പറയുന്ന കല്ലുകള്‍” ഉടന്‍ ആരംഭിക്കുന്നു. നവോത്ഥാനം (റിനൈസന്‍സ്) മുതല്‍ പുനരുദ്ധാരണം(റിഫര്‍മേഷന്‍) വരെയുള്ള മധ്യകാല യൂറോപ്പിനെ അടയാളപ്പെടുത്തുമ്പോള്‍, മൈക്കെലാഞ്ജലോ എന്ന മഹാശില്പി ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. ആ കഥ പറയുകയാണ് ജോണ്‍ ഇളമത “കഥ പറയുന്ന കല്ലുകള്‍” എന്ന ചരിത്ര നോവലിലൂടെ. ഇരുളടഞ്ഞ മധ്യകാല യൂറോപ്പിന്റെ ഇടനാഴികളിലൂടെയുള്ള ഒരു അന്വേഷണം.1300 മുതല്‍ 1600 വരെ, അല്ലെങ്കില്‍ പതിനാലു മുതല്‍ പതിനേഴു ശതകങ്ങള്‍ വരെ മെഡിറ്ററേനിയന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച പുതിയ ഉണര്‍വ്വാണ് നവോത്ഥാനത്തിനാധാരം. ഫ്ളോറന്‍സിലെ ആര്‍നോ നദിയുടെ തീരങ്ങളിലെ ടുസ്കനി മലയിലെ മാര്‍ബിള്‍ കല്ലുകളില്‍നിന്ന് ആ ഉണര്‍വ്വ് ആരംഭിക്കുന്നു. ഫ്ലോറന്‍സിലെ പഴയ തടിക്കെട്ടിടങ്ങള്‍ തകര്‍ത്ത്, വിവിധ നിറമുള്ള മാര്‍ബിള്‍ കല്ലുകളിലൂടെ മഹാസൗധങ്ങളും, ഗോഥിക് ആകൃതിയിലുള്ള കത്തീഡ്രലുകളും, അരമനകളും, ഉയരുമ്പോള്‍, അതോടൊപ്പം ശില്പകലയും ചിത്രകലയും പുതിയ രൂപവും ആകൃതിയും കൈവരിക്കുന്നു. അവിടെ ആരംഭിക്കുന്നു.…
വരുന്നു ഡേഞ്ചറസ് ആൺപിള്ളേർ !
“ഇത്രയും കാലം മുതു കിളവന്മാരെ പേടിച്ചാൽ മതിയായിരുന്നു. ദേ , സംഗതി കൈവിട്ടു പോകുന്നുവോ എന്നൊരു സംശയം”. രണ്ടു വയസുകാരൻ ഗുഹ്യരോമങ്ങളുമായി അസാമാന്യ വലുപ്പമുള്ള ലിംഗവുമായി ലോകത്തെ അമ്പരപ്പിക്കുകയും ശാസ്ത്രലോകത്തെ വെല്ലുവിളിക്കയും ചെയ്യുന്ന ഒരു സംഭവത്തിലേക്ക് വിരൽ ചൂണ്ടട്ടെ. സ്വന്തം അച്ഛന്റെ റ്റെസ്റ്റോസ്റ്ററോൺ ജെല്ലുമായി സമ്പർക്കം പുലർത്തിയ 2 വയസ്സുകാരൻ, ബാർണബി ബ്രൗൺസെൽ പ്രായപൂർത്തിയാകുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയതിനോടൊപ്പം, അവന്റെ ഉയരം സാധാരണ ചാർട്ടുകളിൽ നിന്ന് കുതിച്ചുയർന്നതും കണിശമായും മറ്റൊരു ഭീതിയുണർത്തുന്നു. എറിക്ക ബ്രൗൺസെൽ തന്റെ 2 വയസ്സുള്ള ബാർണബിയെ കളിസ്ഥലത്തേക്ക് കൊണ്ടുപോകുമ്പോഴെല്ലാം, മറ്റ് മാതാപിതാക്കൾ ചോദിക്കും, “എന്തുകൊണ്ടാണ് ഇത്രയും വലുപ്പമുള്ള കുട്ടി ഇപ്പോഴും കുപ്പിയിൽ നിന്ന് കുടിക്കുന്നത്.” ഒരു അവസരത്തിൽ, ഒരു അപരിചിതൻ “അവൻ ഒരു ചെറിയ വളർന്ന മനുഷ്യനെപ്പോലെയാണ്” എന്ന് അഭിപ്രായപ്പെട്ടു. പേശീബലം കാരണം ചിലർ അവനെ “വൈക്കിംഗ്” അല്ലെങ്കിൽ “സാംസൺ” എന്ന് വിളിച്ചിരുന്നുവെന്ന് അവർ…
ബൈഡന്റെ അംഗീകാരത്തിനു റിക്കാർഡ് തകർച്ച; ട്രമ്പിനു ഒരവസരം കൂടി: പി.പി. ചെറിയാന്
അമേരിക്കയിലെ പ്രമുഖ ദിന പത്രങ്ങൾ ഈയിടെ നടത്തിയ സർവേകളിൽ അപ്രതീക്ഷമായിട്ടല്ലെങ്കിലും പുറത്തുവിട്ട ഫലങ്ങളുടെ ആകതുകയാണ് മുകളിൽ ചൂണ്ടികാണിച്ചിരിക്കുന്നതു. തെളിവുകൾ നിരത്തി സർവ്വേയിൽ വ്യക്തമാക്കിയിട്ടുള്ള ചിലതു വായനക്കാരുടെ അറിവിലേക്ക് ഇവിടെ കുറിക്കുന്നു . സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുന്ന അനിയന്ത്രിതമായ പണപ്പെരുപ്പം, അനധികൃത കുടിയേറ്റക്കാരുടെ സമാനതകളില്ലാതെ അതിർത്തികളിലൂടെയുള്ള നുഴഞ്ഞുകയറ്റം, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൈനിക പിന്മാറ്റം, രാജ്യത്തിന്റെ അഖണ്ഡതക്കും സമാധാനത്തിനും ഭീഷണി ഉയർത്തും വിധം ദൈനംദിനം വർധിച്ചുകൊണ്ടിരിക്കുന്ന മാസ് ഷൂട്ടിംഗ്, റഷ്യൻ- ഉക്രൈൻ സംഘർഷത്തിൽ അമേരിക്കൻ വിലക്കുകൾ ലംഘിച്ച് റഷ്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ, നിരപരാധികളുടെ കൂട്ട കുരുതികൾ, വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പിന്തുണ നേടിയെടുക്കുന്നതിന് തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വിദ്യാഭ്യാസ വായ്പ റദ്ദാക്കൽ വാഗ്ദാനം പാലിക്കുന്നതിൽ സംഭവിച്ച താളപ്പിഴകൾ, അമേരിക്ക ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വിധം സാംമ്പത്തിക തകർച്ചയിലേക്ക് വഴിമരുന്നിടുന്ന ഗ്യാസ് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ അമിതമായ വിലക്കയറ്റവും, നാണ്യപെരുപ്പവും, സുലഭമായി ലഭിച്ചിരുന്ന ബേബി…
ബഫര്‍ സോണില്‍ വിറങ്ങലിച്ച് മണ്ണിന്റെ മക്കള്‍: ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍
മലയോര ജനതയുടെ കഷ്ടദിനങ്ങള്ക്ക് അവസാനമില്ലേയെന്ന് നെഞ്ചുരുകിയുള്ള ചോദ്യമുയരാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഉത്തരം കണ്ടെത്താനാവാതെ നെട്ടോട്ടമോടുമ്പോഴും ഇരുട്ടടി പോലെ വീണ്ടും വീണ്ടും പീഡനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഒന്നിനുപുറകെ മറ്റൊന്നായി ദുരന്തങ്ങള്‍ നിരന്തരം ഏറ്റുവാങ്ങുകയാണ് മലയോരജനത. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പ്രകൃതിക്ഷോഭവും മനുഷ്യനിയന്ത്രണത്തിനതീതമെങ്കില് പരിസ്ഥിതിലോലം, ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, ഇഎഫ്എല്‍ എന്നിവ അധികാരകേന്ദ്രങ്ങളും രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വങ്ങളും ജനങ്ങളെ കുരുതി കൊടുക്കുവാനായി ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്ത മനുഷ്യനിര്‍മ്മിത ദുരന്തങ്ങളാണ്. ജനങ്ങളെ മറക്കുന്ന ജനപ്രതിനിധികളും അധികാരത്തെ പുല്കുന്ന ഉദ്യോഗസ്ഥരും നിയമനിര്മ്മാണസഭകളെപ്പോലും ലജ്ജിപ്പിച്ച് ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ബഫര്‍സോണ്‍ രൂപത്തില്‍ ജൂണ്‍ 3ന് സുപ്രീംകോടതിയില്‍ പ്രഖ്യാപിക്കപ്പെട്ടത്. വനത്തെയും വന്യജീവികളെയും സംരക്ഷിക്കുവാന്‍ പിറന്നുവീണ മണ്ണില്‍ നിന്ന് മലയോരമക്കളെ ആട്ടിപ്പായിക്കുന്ന കിരാതസമീപനം. കുരുതികൊടുക്കുന്ന ഈ ക്രൂരതയ്ക്കുമുമ്പില്‍ എത്രനാള്‍ നിശബ്ദരും നിഷ്ക്രിയരുമാകാന് നമുക്കാകും. പ്രളയവും പ്രകൃതിദുരന്തങ്ങളും കശക്കിയെറിഞ്ഞ നാശത്തിന്റെ നടുക്കടലില്‍ നിന്ന് മലയോരജനത ഇതുവരെയും മോചിതരായിട്ടില്ല. ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ സമിതികള്‍ പരിസ്ഥിതി…
പ്രവാചകനിന്ദയുടെ പ്രതിഫലനങ്ങൾ (ലേഖനം): കാരൂർ സോമൻ, ലണ്ടൻ
പ്രവാചക നിന്ദയുടെ നേർത്ത അലകൾ അതിർവരമ്പുകൾ താണ്ടിയെത്തിയത് പ്രധാനമായും ഇസ്ലാമിക രാജ്യങ്ങളിലാണ്. അതിനെ ഭക്തിനിർഭരമായ മിഴികളോടെ കാണാൻ സാധിക്കില്ല. നിലാവിൽ കുളിച്ചു നിൽക്കുന്ന അതിമനോഹരങ്ങളായ പത്മാസനത്തിലിരിക്കുന്ന ചില രാജാക്കന്മാർ ഇതര മത വിശ്വാസികളോട് കാട്ടുന്ന അസഹിഷ്ണത ഞാനും ഗൾഫിലുണ്ടായിരുന്നപ്പോൾ കണ്ടിട്ടുണ്ട്. എന്നാലും അവർ മലയാളികളുടെ പോറ്റമ്മയാണ്. ഇന്ത്യയിൽ അച്ചടക്കമില്ലാതെ വളർന്നവർ ഗൾഫിൽ പോയി വന്നപ്പോൾ അച്ചടക്കമുള്ളവരായിട്ടാണ് കാണുന്നത്. ലോകത്തു് ഏറ്റവും കൂടുതൽ പ്രവാചകന്മാരെ സമ്മാനിച്ചത് ഇസ്രായേൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളാണ്. അവസാനത്തെ പ്രവാചകനായിട്ടാണ് മുഹമ്മദ് നബിയെ കാണുന്നത്. പ്രവാചകന്മാരിൽ പ്രവാചകനായി കാണുന്നത് യേശുക്രിസ്തു തന്നെ. മന്ത്രാക്ഷരങ്ങളുമായി നടക്കുന്ന ഇന്ത്യയിലെ വർഗ്ഗീയവാദികളാണ് ഒരു പ്രവാചകനെ കൈകൊട്ടിക്കളിച്ചത്. അതിന് വീണമീട്ടാൻ പാക്കിസ്താനിൽ നിന്നുള്ള മതതീവ്രവാദികളും അരങ്ങിലെത്തി. രാജ്യം ഭരിക്കുന്ന പാർട്ടി വക്താക്കളുടെ ബോധപൂർവ്വമായ വാക്കുകൾ ശുദ്ധി നൽകി പീഠമിട്ട് ആദരിക്കാൻ പ്രധാനമന്ത്രിയും തയ്യാറായില്ല. ഇതിലൊക്കെ ഇത്ര അസഹിഷ്ണത എന്തിനെന്ന് ചിന്തിക്കുന്നവരുമുണ്ട്.…
സർവലോക പാസ്റ്റർ പരാഹ്ന ഭുക്കുകൾക്കും, സംഘടിത മത-ശാസ്ത്ര-സാമൂഹ്യ ചൂഷകർക്കും ഒരു തുറന്ന കത്ത്
അല്ലയോ മഹാനു ഭാവന്മാരേ, പത്തു രണ്ടായിരം കൊല്ലങ്ങൾക്ക് മുൻപ് മുതൽ നിങ്ങളുടെ വർഗ്ഗത്തിന്റെ ഇടക്കിടെയുള്ള ലോകാവസാന ഭീഷണിയുടെ ഉമ്മാക്കിക്കഥകളിൽ പേടിച്ചരണ്ടായിരുന്നുവല്ലോ ഞങ്ങൾ പാവങ്ങൾ തലമുറ തലമുറയായി ഇത്വരെയും ജീവിച്ചു വന്നത് എന്നതിൽ നിങ്ങൾ വിജയശ്രീലാളിതന്മാർ! എന്ത് കൊണ്ടെന്നാൽ നിങ്ങൾ അത് തക്കസമയത്ത് പറഞ്ഞ് തന്നത് കൊണ്ടായിരുന്നുവല്ലോ പേടിച്ചരണ്ട ഞങ്ങൾ അണ്ടി കളഞ്ഞ അണ്ണാന്മാരെപ്പോലെയും, വരിയുടച്ച ഉഴവ് കാളകളെപ്പോലെയും നിങ്ങളുടെ കൂടെ നിന്ന് മുദ്രാവാക്യം മുഴക്കിയതും, സർക്കാർഖജനാവുകളുടെ ചക്കരകുടങ്ങളിൽ നിന്ന് വരെ ന്യൂന പക്ഷാവകാശങ്ങളുടെ പേരിൽ എന്തെങ്കിലുമൊക്കെഅമക്കി ഞണ്ണാൻ അവസരം ലഭിച്ചതുമൊക്കെ എന്നതിനാൽ നിങ്ങൾ പരിശുദ്ധന്മാർ ! അതൊക്കെ പഴയ കഥ സാറന്മാരെ. പണ്ട് ഒരു ജൂലായ് പതിന്നാലാം തീയതി ലോകാവസാനം എന്ന നിങ്ങളുടെകൂട്ടായ പത്ര വാർത്തയിൽ മനമുടക്കിപ്പോയ ഞങ്ങളുടെ പാവം അന്തു, കൂലിപ്പണിയിൽ നിന്ന് അതുവരെ മിച്ചംപിടിച്ച അൽപ്പം സമ്പാദ്യം മുഴുവനും കൊണ്ട് കിട്ടാവുന്നിടത്തോളം ബോണ്ട വാങ്ങിത്തിന്…
ഫോമാ ടാമ്പ ജനറൽ ബോഡിയുടെ സത്യാവസ്ഥ (അരമന രഹസ്യം അങ്ങാടിപ്പാട്ട്)
ടാമ്പ/ഫ്ലോറിഡ: കഴിഞ്ഞ 10-12 കൊല്ലങ്ങളായി ഫോമാ എന്ന സംഘടന, പ്രവർത്തന ശൈലി കൊണ്ടും യുവ-വനിതാ പ്രതിനിധി ബലം കൊണ്ടും സമ്പുഷ്ടമായി വരുകയായിരുന്നു. അനിയൻ ജോർജ് സെക്രട്ടറിയായി തുടങ്ങി, പ്രസിഡൻറായി അവസാനിക്കുന്നിടത്തു നിന്നാണ് കഥകളുടെ തുടക്കം. എല്ലാ വർഷവും ജനറൽ ബോഡി നടത്തണമെന്നിരിക്കെ, 2021-ൽ നടക്കേണ്ടിയിരുന്ന ഫോമാ ജനറൽ ബോഡി, കോവിഡ് എന്ന കാരണം പറഞ്ഞ് തീയതികൾ പലതും മാറ്റി, നീട്ടി, നീട്ടി (ആദ്യം തീരുമാനിച്ചത് ജനുവരി 16, ഞായറാഴ്ച്ച ആയിരുന്നു. അന്ന് ടിക്കറ്റെടുത്ത അധികം പേരും 16 ന് തന്നെ ടാമ്പയിൽ എത്തിയിരുന്നു) അവസാനം ഏപ്രിൽ 30-ന് ടാമ്പായിൽ വച്ചു നടത്തപ്പെട്ടു. രംഗം-1 ഏപ്രിൽ 30 ന് നടക്കുന്ന ജനറൽ ബോഡിയിൽ പങ്കെടുക്കാനെത്തുന്ന പ്രതിനിധികളെ, ഏപ്രിൽ 26 ന് രാവിലെ പത്ത് മണിയോടു കൂടി, വെള്ളിയാഴ്ച്ച 29 ന് വൈകിട്ടത്തേക്ക് ജെയിംസ് ഇല്ലിക്കൽ തൻ്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു.…
ദേശാടനക്കിളികള്‍ കരയാറില്ല (യാത്രാ വിവരണം): ഹണി സുധീര്‍
അംബര ചുംബികളായ നീലമലകൾ എന്നും മനസിനൊരു ദൗർഭല്യമാണ്. ആ കാഴ്ചകൾ കാണുമ്പോൾ മനസ്സിൽ മലപോലെ ഉറച്ചു നിൽക്കുന്ന പല പ്രയാസങ്ങളും അലിഞ്ഞില്ലാതാകുന്നത് വളരെ കൗതുകത്തോടെ തിരിച്ചറിയാറുമുണ്ട്. കൂടാതെ, ഗ്രാമങ്ങളിലൂടെയുള്ള യാത്രകളും. പച്ചവിരിച്ചനാടും പച്ച മനുഷ്യരും. ഹരിതത്തിന് മനുഷ്യന്റെ മേലുള്ള സ്വാധീനം ഏറേ വലുതാണ്. കാടിന്റെ മണമറിഞ്ഞു, ചീവിടുകളുടെ മർമ്മരം അറിഞ്ഞു പല പല ലതാദികൾ കണ്ടു, ചില നേരങ്ങളിൽ മാത്രം കിട്ടുന്ന അസുലഭ നിമിഷങ്ങൾ ആണതെല്ലാം. കാടിന്റെ മക്കൾ എന്നോ മണ്ണിന്റെ മക്കൾ എന്നോ ഒക്കെ നമ്മൾ പേരിട്ടു വിളിക്കുന്ന പച്ചയായ മനുഷ്യർ. നീണ്ട മഴദിവസങ്ങൾക്കു ശേഷം വരുന്നൊരു തെളിവെയിലിൽ, മാനം വെള്ളിമേഘങ്ങളെ പറത്തിവിട്ടു ഇളം നീല കമ്പളം ഉണങ്ങാൻ വിരിച്ചിടും. മഴ തുള്ളികൾ പെയ്തിറങ്ങിയ ഉന്മാദത്താൽ ഭൂമിയവൾ പച്ചപട്ടുവിരിച്ചു കിടക്കുന്നുണ്ടാകുമപ്പോൾ. തെളിനീരുറവകളിൽ വെയിൽ തട്ടി സ്ഫടികം പോലെ ചിതറുന്ന നേരങ്ങൾ. വെയിൽ മങ്ങുമ്പോൾ നീലമലകൾ ഇരുണ്ടു…
ലോകവ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനം ജനീവയില്‍ ജൂണ്‍ 12 മുതല്‍
ആഗോള കച്ചവടത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്ന ലോകവ്യാപാര സംഘടനയുടെ 12-ാം മന്ത്രിതല സമ്മേളനം ജൂണ്‍ 12ന് ജനീവയില്‍ ആരംഭം കുറിക്കും. 2017 ഡിസംബര്‍ 10 മുതല്‍ 13 വരെ അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സില്‍ തീരുമാനങ്ങളും പ്രഖ്യാപനങ്ങളുമില്ലാതെ അമേരിക്കയുടെ വീറ്റോ പ്രയോഗത്തില്‍ അലസിപ്പിരിഞ്ഞ 11-ാം മന്ത്രിതല സമ്മേളനത്തിന്റെ ആവര്‍ത്തനമാകുമോ ജനീവ ഉച്ചകോടിയെന്ന ആശങ്ക എല്ലായിടത്തുമുണ്ട്. ഒരു കാര്യമുറപ്പാണ്. വികസിത രാജ്യങ്ങളുടെ ധാര്‍ഷ്ഠ്യത്തിനു മുമ്പില്‍ മുട്ടുമടക്കാനാവില്ലന്നുള്ള പൊതുധാരണ വികസ്വര-അവികസിത രാജ്യങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍ ലോകവ്യാപാരസംഘടനയുടെ നിലനില്പുതന്നെ ചോദ്യംചെയ്യുന്ന സ്ഥിതിവിശേഷത്തിലാണ് 12-ാം മന്ത്രിതല സമ്മേളനം ചേരുന്നത്. അതിനാല്‍ തന്നെ അട്ടിമറികളും പൊട്ടിത്തെറികളും പ്രതീക്ഷിക്കാം. ആഗോളവ്യാപാരത്തിലെ അണിയറ അജണ്ടകള്‍ ലോകവ്യാപാരസംഘടനയുടെ ഇന്നലകള്‍ ജനറല്‍ എഗ്രിമെന്റ് ഓഫ് താരിഫ്സ് ആന്റ് ട്രേഡ് (ഗാട്ട്)ന്റെ പശ്ചാത്തലത്തില്‍ 1995 ജനുവരി 1ന് ലോകവ്യാപാരസംഘടന രൂപംകൊണ്ടു. ജനീവ അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകവ്യാപാര സംഘടനയില്‍ ഇന്ത്യയുള്‍പ്പെടെ 164 അംഗരാജ്യങ്ങളുണ്ട്. അഫ്ഗാനിസ്ഥാനാണ്…