മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ക്യാൻസറിന് കാരണമാകുമോ?

മൊബൈൽ ഫോണുകളിൽ നിന്ന് പുറപ്പെടുവിക്കുന്ന റേഡിയോ ഫ്രീക്വൻസി (ആർഎഫ്) തരംഗങ്ങളും ബ്രെയിൻ ക്യാൻസറും തമ്മിൽ ബന്ധമില്ലെന്ന് അടുത്തിടെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പുറത്തിറക്കിയ ഒരു പുതിയ റിപ്പോർട്ടില്‍ പറയുന്നു. മൊബൈൽ ഫോണിൽ നിന്ന് പുറപ്പെടുന്ന തരംഗങ്ങൾ ശരീരത്തിന് ഹാനികരമാണോ അല്ലയോ എന്ന് പലരും ചോദിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന പറയുന്നത് മൊബൈൽ ഫോണുകളുടെ ഉപയോഗം പൊതുവെ സുരക്ഷിതമാണെന്നും അതിൻ്റെ ഉപയോഗം മൂലം ക്യാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങൾ ഉണ്ടാകാനുള്ള തെളിവുകൾ ഇല്ലെന്നുമാണ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിലെ പ്രധാന പോയിൻ്റുകൾ: റേഡിയോ ഫ്രീക്വൻസി തരംഗങ്ങൾ ശരീരത്തെ പലവിധത്തിൽ ബാധിക്കുമെന്നും എന്നാൽ അവയ്ക്ക് ക്യാൻസറിൻ്റെ വികാസവുമായി നേരിട്ട് ബന്ധമില്ലെന്നും ലോകാരോഗ്യ സംഘടന അതിൻ്റെ റിപ്പോർട്ടിൽ പറയുന്നു. മൊബൈല്‍ ഫോണിൻ്റെ ഉപയോഗവും ബ്രെയിന്‍ ക്യാന്‍സറും തമ്മില്‍ ബന്ധമൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രത്യേകിച്ചും, ഗ്ലിയോമ, ഉമിനീർ ഗ്രന്ഥി മുഴകൾ തുടങ്ങിയ…

ചരിത്രത്തെ പുളകം കൊള്ളിച്ച അമ്പത്തിമൂന്ന് വർഷങ്ങൾ

എറണാകുളം ബോട്ടുജെട്ടിക്ക് സമീപം “അനുഭവങ്ങൾ പാളിച്ചകൾ “എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. ചുറ്റും കൂടി നിൽക്കുന്ന ജനക്കൂട്ടത്തിന്റെ ഇടയിൽ ഗവണ്മെന്റ് ലോ കോളേജിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുമുണ്ട്. കക്ഷിക്ക് സംവിധായകൻ കെ.എസ്. സേതുമാധവനെ ഒന്നു കാണണം. പക്ഷേ സെക്യൂരിറ്റിക്കാർ ഒട്ടും സമ്മതിക്കുന്നില്ല. ഷൂട്ടിംഗിന്റെ മൂന്നാം ദിവസം പയ്യന്റെ ഈ തുടർച്ചയായ നിൽപ്പ് കണ്ട് സെക്യൂരിറ്റിക്കാരന് അല്പം ദയ തോന്നി ആളെ സംവിധായകനെ കാണാൻ അനുവദിച്ചു. താൻ എൽ.എൽ.ബിക്ക് പഠിക്കുകയാണെന്നും സിനിമയിൽ അഭിനയിക്കാൻ വളരെ താല്പര്യമുണ്ടെന്നും പറ്റിയെങ്കിൽ ഈ സിനിമയിൽ തന്നെ ഒരു ചെറിയ റോളെങ്കിലും തരണമെന്നും ഉള്ള പതിവ് ആവശ്യം കേട്ട് സേതുമാധവൻ ചിരിച്ചുകൊണ്ട് പറഞ്ഞു…. “അനിയൻ ആദ്യം പഠിച്ച് നല്ലൊരു വക്കീലാകാൻ നോക്ക്. അതു കഴിഞ്ഞിട്ട് മതി സിനിമാ അഭിനയമൊക്കെ തുടങ്ങാൻ” പെട്ടെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ വന്നു പറഞ്ഞു … “സർ ഷോട്ട് റെഡി ….”…

സെപ്റ്റംബർ 11 – ഒരു ഓർമ്മ പുതുക്കൽ

2001, സെപ്റ്റംബർ 11, ചൊവ്വാഴ്ച ആദ്യം നോർത്ത് ടവറും പിന്നീട് സൗത്ത് ടവറും 19 ചാവേറുകൾ ഇടിച്ച് കത്തിച്ചുകളഞ്ഞപ്പോൾ, ലോകം എന്തു നേടി? 2977,പേർ തൽക്ഷണം മരിച്ചു. 4343, ആക്സിഡന്റ് സർവൈവേഴ്സും,ഫസ്റ്റ് റസ്പോണ്ടസും പിന്നീട് മരണപ്പെട്ടു. 247, ന്യൂയോർക്ക് സിറ്റി പോലീസ് ഓഫീസേഴ്സ് ,രോഗബാധിതരായി മരിച്ചു. യുദ്ധം മൂലം, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇറാഖ്, സിറിയ,യമൻ എന്നിവിടങ്ങളിലായി 3.8 മില്യൻ ആളുകൾ മരിച്ചു. മേൽപ്പറഞ്ഞതെല്ലാം ഔദ്യോഗിക കണക്കാണ്. യഥാർത്ഥ മരണങ്ങളും, അതുമായി ബന്ധപ്പെട്ട ജീവിതങ്ങളുടെ യാതനകൾ എന്തെന്ന് തിട്ടപ്പെടുത്തുവാൻ സാധിക്കുമോ? അമേരിക്കയിൽ ട്രാൻസ്പോർട്ട് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ നിലവിൽ വന്നു. സന്തോഷിച്ചു, ഉല്ലസിച്ചു പോയ വിമാനയാത്രകൾ, ഇപ്പോൾ ക്രിമിനലിനെ പോലെ, ഏതോ അറിയപ്പെടാത്ത ജയിലിലേക്ക് പോകുന്ന പോലെ ഒരു യാത്ര….. യുഎസ് ഇമിഗ്രേഷൻ നയങ്ങൾ പുനർ രൂപകൽപ്പന ചെയ്യപ്പെട്ടു. ഇത് വിവേചനം ,വംശീയ പ്രൊഫൈലിംഗ്, വിദ്വേഷ കുറ്റകൃത്യങ്ങൾ എന്നിവയിലേക്ക് നയിച്ചു.…

അന്താരാഷ്ട്ര സാക്ഷരതാ ദിനം 2024: അറിവിൻ്റെയും ശാക്തീകരണത്തിൻ്റെയും ആഘോഷം

എല്ലാ വർഷവും സെപ്റ്റംബർ 8 ന്, ലോകം ഒരുമിച്ചു ചേർന്ന് അന്താരാഷ്ട്ര സാക്ഷരതാ ദിനം ആഘോഷിക്കുന്നു. സാക്ഷരതയും സുസ്ഥിരവും തുല്യതയുമുള്ള ഒരു സമൂഹത്തെ പരിപോഷിപ്പിക്കുന്നതിൽ സാക്ഷരതയുടെ നിർണായക പങ്ക് ഉയർത്തിക്കാട്ടുന്നതിനുള്ള ഒരു അവസരമാണിത്. യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയൻ്റിഫിക്, കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്‌കോ) സംഘടിപ്പിച്ച ഈ ആഗോള ഇവൻ്റ് സാക്ഷരത വ്യക്തികളിലും സമൂഹങ്ങളിലും രാജ്യങ്ങളിലും ചെലുത്തുന്ന പരിവർത്തനപരമായ സ്വാധീനത്തിൻ്റെ ശക്തമായ ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു. അന്താരാഷ്ട്ര സാക്ഷരതാ ദിനം 2024 – ഒരു അവലോകനം തീയതി: സെപ്റ്റംബർ 8, 2024 ദിവസം: ഞായറാഴ്ച പ്രഖ്യാപിച്ചത്: യുനെസ്കോ ഉദ്ദേശ്യം: സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തിപരവും സാമൂഹികവുമായ വികസനത്തിൽ അതിൻ്റെ പങ്കിനെ കുറിച്ചും അവബോധം വളർത്തുക. ഓരോ വർഷവും, സാക്ഷരതയുമായി ബന്ധപ്പെട്ട പ്രസക്തമായ പ്രശ്നങ്ങളും മുന്നേറ്റങ്ങളും പ്രതിഫലിപ്പിക്കുന്ന ഒരു വ്യതിരിക്തമായ പ്രമേയത്തോടെയാണ് അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിക്കുന്നത്. 2024-ലെ തീം കൂടുതൽ സാക്ഷരതയുള്ള…

സ്ത്രീകളിൽ അതിവേഗം വർദ്ധിച്ചുവരുന്ന പിസിഒഡി പ്രശ്നം നിങ്ങളുടെ ഭാവിയ്ക്ക് അപകടകരമാണ്: ഡോ. ചഞ്ചൽ ശർമ്മ

യുണിസെഫിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, പിസിഒഡി, പിസിഒഎസ് എന്നിവയുടെ പ്രശ്നം ഇന്ത്യയിൽ വളരെ വേഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ഏതെങ്കിലും ഒരു ഭാഗത്ത് ഈ കണക്ക് വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നല്ല, എന്നാൽ രാജ്യത്തുടനീളം 22% സ്ത്രീകൾ പിസിഒഡി ബാധിതരാണ്. നമുക്കറിയാവുന്ന കണക്കുകൾ ഇവയാണ്, എന്നാൽ ഇതിനെക്കുറിച്ച് ഒരു വിവരവുമില്ലാത്ത നിരവധി സ്ത്രീകളുണ്ട്. ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പറയുന്നത് സ്ത്രീകൾ പൂർദയുടെയും ഗുങ്ഹട്ടിന്റെയും മറവിൽ ജീവിച്ചിരുന്ന ഇന്ത്യൻ സമൂഹത്തിൽ സ്ത്രീകളുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ച് സംസാരിക്കുന്നത് വികസനത്തിന്റെ ഒരു നീണ്ട യാത്രയുടെ ഫലമാണ് എന്നാണ്. എന്നാൽ ഇന്നും നമ്മുടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ആളുകൾക്ക് പി. സി. ഒ. ഡിനെക്കുറിച്ച് അറിയില്ല. ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും ഈ പ്രശ്നം സംഭവിക്കാം, കൂടാതെ കൃത്യസമയത്ത് ശ്രദ്ധയില്ലായ്മ കാരണം ഇത് വന്ധ്യതയ്ക്കും കാരണമാകുന്നു. പി. സി.…

അചഞ്ചലമായ അനുകമ്പ എണ്ണമറ്റ ജീവിതങ്ങളെ സ്പർശിച്ച മദർ തെരേസയുടെ 27-ാം ചരമവാർഷികം സെപ്തംബര്‍ 5-ന്

2024 സെപ്തംബർ 5-ന് മദർ തെരേസയുടെ 27-ാം വാർഷികം ലോകം അടയാളപ്പെടുത്തുമ്പോൾ, അചഞ്ചലമായ അനുകമ്പ എണ്ണമറ്റ ജീവിതങ്ങളെ സ്പർശിച്ച ഒരു സ്ത്രീയുടെ ജീവിതത്തെയും പാരമ്പര്യത്തെയും കുറിച്ച് ചിന്തിക്കാനുള്ള അവസരമാണ്. 1910 ഓഗസ്റ്റ് 26-ന് മാസിഡോണിയയിലെ സ്‌കോപ്‌ജെയിൽ ജനിച്ച ആഞ്ചെസ് ഗോൺഷെ ബോജാക്‌ഷിയു (Anjezë Gonxhe Bojaxhiu) എന്ന മദർ തെരേസയുടെ സേവന യാത്ര ആരംഭിച്ചത് കൽക്കട്ടയിലെ തിരക്കേറിയ തെരുവുകളിൽ നിന്നാണ്. അവിടെ അവർ പിന്നീട് ജീവകാരുണ്യത്തിൻ്റെയും മാനവികതയുടെയും പ്രതീകമായി മാറി. നിസ്വാർത്ഥമായ അർപ്പണബോധത്തിൻ്റെ സാക്ഷ്യമായിരുന്നു മദർ തെരേസയുടെ ജീവിതം. 18-ാം വയസ്സിൽ സിസ്റ്റേഴ്‌സ് ഓഫ് ലൊറെറ്റോയിൽ ചേർന്ന ശേഷം, അവർ ഇന്ത്യയിലേക്ക് മാറി. അവിടെ വർഷങ്ങളോളം കൽക്കട്ടയിലെ സെൻ്റ് മേരീസ് ഹൈസ്‌കൂളിൽ അദ്ധ്യാപനം നടത്തി. എന്നാല്‍, 1946-ലെ ഒരു ട്രെയിൻ യാത്രയ്ക്കിടെയുണ്ടായ അഗാധമായ ആത്മീയാനുഭവം, മഠത്തിൻ്റെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് ദരിദ്രരായ പാവപ്പെട്ടവരെ സേവിക്കാൻ സ്വയം സമർപ്പിക്കാൻ അവരെ…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ അനാസ്ഥയും (ലേഖനം): മൊയ്തീന്‍ പുത്തന്‍‌ചിറ

“മലയാള സിനിമാരം​ഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാ രീതി. അങ്ങനെയുള്ള ഔദ്യോ​ഗിക പ്രതികരണങ്ങൾക്ക് ശേഷമാണ് അം​ഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാ മേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചയ്ക്കിടയാക്കും. ഈ രം​ഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാൻ സിനിമാ പ്രവർത്തകർ ശ്രദ്ധിക്കേണ്ടതും ജാ​ഗരൂ​കരാകേണ്ടതുമാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടർന്ന് സിനിമാ മേഖലയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി പരിഹാരങ്ങൾ നിർദേശിക്കാനും നടപടികൾ ശുപാർശ ചെയ്യാനും സർക്കാർ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാ​ഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ നടപ്പാക്കാൻ…

വില്ലനും നായകനും ഒന്നിച്ചു പീഡിപ്പിക്കുന്ന മലയാള സിനമാ ലോകം (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ

ഇങ്ങനെ പോയാൽ മലയാള സിനിമ പീഡിത മേഖലയായി പ്രഖ്യാപിക്കേണ്ടി വരും. കാരണം പീഡിപ്പിക്കാത്ത നടൻമാരും ചലച്ചിത്ര പ്രവർത്തകരും ഇന്ന് മലയാള സിനിമാലോകത്ത് കുറവാണ്. അതുകൊണ്ടു തന്നെ ഈ മേഖലയെ ഒരു പീഡിത മേഖലയായി പ്രഖ്യാപിക്കണം. പീഡന കഥകൾ ഒന്നായി ഓരോ നടന്മ്മാരുടെയും പേരിൽ പുറത്തുവന്നതോടെ മലയാള സിനിമ ലോകത്തിനെ ഒരു എ സർട്ടിഫിക്കറ്റും നൽകണം. ഹേമ കമ്മീറ്റി റിപ്പോർട്ട് പുറത്തുവന്നതോടെയാണ് മലയാള സിനിമ ലോകം പിടിപ്പിക്കുന്നവരുടെ ലോകമായി മാറിയത്. പകൽ മാന്യൻമാരുടെ തനി സ്വരൂപം ലോകം കണ്ടത്.പിടിപ്പിച്ചവരുടെ പേരുകൾ പുറത്തുപറയാൻ പലരും ധൈര്യം കാണച്ചുകൊണ്ട് പുറത്തുവന്നത് അതിനുശേഷമാണ്. സിനിമയിലെ വില്ലൻമ്മാരും നായകന്മ്മാരും ജീവിതത്തിൽ വില്ലൻമാർ മാത്രമല്ല സ്ത്രീലംബടന്മ്മാരുമാണെന്ന സത്യം ജനമറിയുന്നത് അതിനുശേഷമാണ്. ആ കാര്യത്തിൽ വില്ലനും നായകനുമില്ല. താര രാജാക്കൻമാർ മുതൽ ലൈറ്റ് ബോയ് വരെ പീഡിപ്പിക്കുന്നവരുടെ കുട്ടത്തിൽ ഉണ്ടെന്നതാണ് സത്യം. സിനിമ മേഖലയും അധോലോക അവിശുദ്ധ…

ഏതു വമ്പരായാലും കൊമ്പരായാലും കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടണം (ലേഖനം): എ.സി.ജോർജ്

ഇത് ഓണക്കാലമാണ്. ഐതിഹ്യമാണെങ്കിൽ തന്നെയും മനുഷ്യരെല്ലാം ഒന്നുപോലെ നീതി നിഷ്ഠയോടെ കള്ളവും ചതിയും വഞ്ചനയും പീഡകരും പീഡിതരും ഇല്ലാതെ സമത്വ സുന്ദരമായി ജീവിച്ചിരുന്ന ഒരു കാലഘട്ടം നമ്മൾ ഓർക്കുന്ന ഓണക്കാലമാണ് ഇത്. അപ്പോൾ, ആണ് നാം കേൾക്കുന്നത് മലയാള സിനിമ മേഖലയിലെ ചീഞ്ഞുനാറിയ പീഡന, പീഡിത കഥകൾ, അനീതിയും അഴിഞ്ഞാട്ടവും കാലങ്ങളായി കൊടികുത്തി മലയാള സിനിമ മണ്ഡലം ആകെ മലീമസമാക്കി കൊണ്ടിരുന്ന ചോട്ടാ ബഡാ സൂപ്പർ മെഗാ മൈക്രോ താര രാജാക്കന്മാരുടെയും, താര റാണിമാരുടെയും നാറ്റിക്കുന്ന പിന്നാമ്പുറ കഥകളും ആരോപണങ്ങളും, പ്രത്യാരോപണങ്ങളും. പ്രജകൾക്ക് ഗുണമല്ലാതെ ഒരു കുറ്റവും ചെയ്യാത്ത മഹാനായ മഹാബലി ചക്രവർത്തിയെ വാമനൻ വന്ന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി ശിക്ഷിച്ചു എന്നാണല്ലോ ഓണ മഹോത്സവത്തിന്റെ ഒരു ഐതിഹ്യ കഥ. അപ്പോൾ പിന്നെ കുറ്റങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ, നീതിന്യായ വ്യവസ്ഥയിലൂടെ അത് തെളിയിക്കപ്പെട്ടാൽ ഏതു കൊലകൊമ്പരോ കൊമ്പത്തികളോ, അരികൊമ്പനോ, പടയപ്പയോ…

സിനിമാ അടുക്കള രഹസ്യങ്ങൾ അങ്ങാടിപ്പാട്ട് (ലേഖനം) കാരൂർ സോമൻ, ചാരുംമൂട്

മലയാള ചലച്ചിത്ര മേഖലയിൽ ധാരാളം കലാമൂല്യമുള്ള സിനിമകൾ സംഭാവന ചെയ്തവരെക്കൂടി സംശയത്തിന്റെ നിഴലിൽ നിറുത്തുന്ന സംഭവവികാസങ്ങളാണ് പുറ ത്തുവരുന്നത്. സിനിമ രംഗത്ത് സ്ത്രീകൾ നേരിടുന്ന ഭയാനകമായ വേലിക്കെട്ടുകൾ മറ്റൊരു രാജ്യത്തെ കഥ കോപ്പി ചെയ്തു മലയാളത്തിൽ സിനിമയു ണ്ടാക്കിയതിനല്ല, ഈ രംഗത്തെ വരേണ്യ വർഗ്ഗത്തിന്റെ മാടമ്പിത്തരങ്ങൾ നടിമാരിൽ ഭയം,ഭീതി വളർത്തിയി രിക്കുന്നു. സ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾ ഓരോന്നായി പുറത്തുവരുന്നു. സിനിമയിൽ അഭിന യിക്കണമെങ്കിൽ അല്ലെങ്കിൽ ‘അമ്മ’ എന്ന സംഘടനയിൽ അംഗമാ കണമെങ്കിൽ അടിവസ്ത്രം അഴിച്ചുവെക്ക ണമെന്നത് സിനിമയുടെ ജീർണ്ണ സംസ്‌കാരം വെളിപ്പെടുത്തുന്നു. അത് കലാ സാഹിത്യത്തെ അപമാനിക്കുന്നു. ഹേമ കമ്മിറ്റി അംഗം നടി ശാരദപോലും സിനിമയിലെ അടിവസ്ത്ര വിഷയം അടിവരയിടുന്നു. ഇത് ലോകത്തെ ങ്ങുമില്ലാത്ത യോഗ്യതാ പരീക്ഷയാണ്. സ്ത്രീ സുരക്ഷ വീമ്പിളക്കുന്ന നാട്ടിൽ ഇപ്പോഴുള്ള ഓരോ വെളിപ്പെടു ത്തലുകൾ മലയാളികളുടെ അന്തസ്സിനെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്.…