“ഉണ്ണ്യേട്ടാ, എന്നാ എന്നെ കല്യാണം കഴിക്കുന്നേ?” റിട്ടയർമെന്റ് പ്രായവും കഴിഞ്ഞ് കവിളുകൾ ചീർത്തു തൂങ്ങിയ കിളവൻ നായകനോട് പേരക്കുട്ടിയുടെ പ്രായത്തിലുള്ള പതിനേഴ് തികയാത്ത കിളുന്തു നായികയുടെ പ്രേമോദാരമായ കൊഞ്ചൽ. ” അതിനിനി അധികം താമസമില്ലാ മോളെ” വിപ്രലംഭ ശ്രംഗാര രതി മൂർച്ചയിൽ നായകന്റെ മറുപടി. ഉടൻ പാട്ട്. വയലാറിനെയും, ഗിരീഷ് പുത്തഞ്ചേരിയേയും പോലുള്ള മഹാരഥന്മാരുടെ വരികൾ യേശുദാസിനെയും, ജയചന്ദ്രനേയും പോലുള്ള പ്രതിഭാശാലികൾ പാടിയപ്പോൾ, കേരളവും, കേരളത്തനിമയും, ജീവിതവും, ജീവിതത്തനിമയും അതിലൂടെ മിന്നിമറഞ്ഞിരുന്നൂ പണ്ട്…. അത് പണ്ട്. (വികടസരസ്വതി വിളയാടുന്ന വളിപ്പൻ വരികളും, അരയും, തലയും അവയവങ്ങളും കുലുക്കി പുറത്തേക്ക് തെറിപ്പിക്കുന്ന അഡാറൺ മുക്രകളുമായി നമ്മെ വട്ടു പിടിപ്പിക്കുന്നശബ്ദ വിസ്പോടനങ്ങൾ നമ്മുടെ ന്യൂജെൻ സിനിമയിൽ ഇന്നും നമുക്ക് ചുറ്റുമുണ്ട്). ഇതിനിടയിൽ കേരളത്തിന് വെളിയിലായിരുന്ന വില്ലൻ കവിളിൽ പൂടയും, കൈയിൽ കാശുമായി പടപടപ്പൻ മോട്ടോർ ബൈക്കിലോ, റൂഫ് ലെസ്സ് സ്പോർട്സ്…
Category: ARTICLES
ബരാക് ഒബാമ – യേശുവിനു ശേഷം ലോകം കണ്ട മനുഷ്യസ്നേഹി (നിരീക്ഷണം): ജയൻ വർഗീസ്
“അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെ അടുക്കൽ വരുവിൻ, അവരെ ഞാൻ ആശ്വസിപ്പിക്കും “ യഹൂദയിലെ മല നിരകളിൽ രണ്ടായിരം വർഷങ്ങൾക്ക് മുൻപ് മുഴങ്ങിക്കേട്ട മനുഷ്യ സ്നേഹത്തിന്റെ ആമഹനീയ ശബ്ദം പിന്നീട് നാം കേൾക്കുന്നത് പസഫിക്- അറ്റ്ലാന്റിക് മഹാ സമുദ്രങ്ങളുടെ ഈ സംഗമ ഭൂമിയിൽബാരാക് ഒബാമ എന്ന മെല്ലിച്ച മനുഷ്യനിൽ നിന്നാണ് എന്ന് എനിക്ക് തോന്നുന്നു ( വിയോജിക്കേണ്ടവർക്കുവിയോജിക്കാം). സുദീർഘമായ ഈ കാല ഘട്ടത്തിനിടയ്ക്ക് വന്നു പോയ മഹാരഥന്മാരായ മനുഷ്യ സ്നേഹികളെ ഇവിടെവിസ്മരിക്കുന്നില്ല. ലിങ്കണും ഗാന്ധിയും മാർട്ടിൻലൂഥറും അവരിൽ ചിലർ മാത്രമാണ്. അബ്രഹാം ലിങ്കണിലെസഹാനുഭൂതിയും മഹാത്മാഗാന്ധിയിലെ സഹനവും മാർട്ടിൻ ലൂഥറിലെ ആദർശനിഷ്ഠയും ഒരേ വ്യക്തിയിൽഒത്തു ചേരുമ്പോൾ കാലം കണ്ണിമയ്ക്കാതെ നോക്കി നിൽക്കുന്ന മഹാനായ മനുഷ്യനാവുകയാണ് ബരാക്ഒബാമ. അച്ഛൻ ഉപേക്ഷിച്ചു പോയ അനാഥ ബാല്യത്തിന്റെ വേദനകളിൽ വളർന്നു വരികയും, സർക്കാർ സഹായത്തിൽഅന്നം കണ്ടെത്തിയ അമ്മൂമ്മയുടെ സ്നേഹവും സാന്ത്വനവും നുകർന്ന് ലക്ഷ്യബിധത്തോടെ…
താരങ്ങളാക്കി വഷളാക്കിയത് നമ്മളാണ് (ലേഖനം): ഡോ. എസ് എസ് ലാല്‍
നമ്മളെപ്പോലെ സാധാരണ മനുഷ്യർ മാത്രമാണ് സിനിമയിൽ അഭിനയിക്കുന്ന നടീനടന്മാർ എന്ന ബോധ്യം നമുക്കുണ്ടായൽ തന്നെ സിനിമാമേഖലയിലെ പ്രശ്നങ്ങൾക്കും സിനിമാക്കാരെക്കൊണ്ട് നാട്ടുകാർക്കുണ്ടാകുന്ന പ്രശ്നങ്ങളും ഒരു പരിധി വരെ പരിഹരിക്കാൻ കഴിയും. സിനിമ മാത്രം ദൃശ്യമാദ്ധ്യമമായി ഉണ്ടായിരുന്ന ഒരു കാലത്ത് സിനിമയിൽ അഭിനയിക്കുന്നവർ അത്ഭുത മനുഷ്യരായിരുന്നു. അക്കാലത്ത് അവരെ അതിശയത്തോടെ ഇഷ്ടപ്പെട്ടാണ് പാവം മനുഷ്യർ അവരുടെ ആരാധകരായത്. നമുക്ക് യഥാർത്ഥ ജീവിതത്തിൽ സാധിക്കാൻ കഴിയാത്ത കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കുന്ന അമാനുഷരായി കണ്ടാണ് പാവങ്ങൾ സിനിമാക്കാരുടെ ഫാൻസ് ആയത്. കാലക്രമേണ ടെലിവിഷനും കമ്പ്യൂട്ടറും സ്മാർട്ട് ഫോണും സമൂഹമാധ്യമങ്ങളുമൊക്കെ സാധാരണമായപ്പോൾ സിനിമ ഒരു അതിശയമല്ലാതെയായി. മൊബെൽ ഫോണിൽ മുഴുവൻ സിനിമയും എടുക്കാവുന്ന ഇക്കാലത്ത് സിനിമാക്കാരും അതിശയമല്ല. പോരെങ്കിൽ നല്ല നടന്മാരും നടിമാരും ധാരാളം. ഇതിനിടയിൽ പിടിച്ചു നിൽക്കാനാണ് കൂട്ടത്തിലെ ബലവാന്മാരായ ‘താരങ്ങൾ’ സ്വന്തം പണമിറക്കി ഫാൻസ് അസോസിയേഷനുകൾ ഉണ്ടാക്കിയത്. അതിൻ്റെ കേന്ദ്രക്കമ്മിറ്റിയാണ് A.M.M.A.…
സാധാരണ പ്രസവത്തിനായി ഗർഭകാലത്ത് ഈ ശീലങ്ങൾ സ്വീകരിക്കുക: ഡോ. ചഞ്ചൽ ശർമ്മ
ആധുനിക വംശത്തിൽ ആളുകളുടെ ജീവിതം മാറിക്കൊണ്ടിരിക്കുന്ന വേഗത ചിലപ്പോൾ ദോഷകരമാണ്. അത്തരമൊരു സാഹചര്യത്തിൽ, വീട്ടുവൈദ്യങ്ങൾ സ്വീകരിക്കുന്നതിലൂടെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിന്റെയും ആരോഗ്യം പരിപാലിക്കാൻ കഴിയും. അവയുടെ ഏറ്റവും മികച്ച കാര്യം അവയ്ക്ക് പാർശ്വഫലങ്ങളൊന്നുമില്ല എന്നതാണ്, റിപ്പോർട്ടുകളെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, ഗർഭകാലത്തെ ചില ശീലങ്ങൾ അവഗണിക്കുന്നത് നിങ്ങളുടെ പ്രസവം സാധാരണയിൽ നിന്ന് സിസേറിയൻ ലേക്ക് പോകുന്നതിലേക്ക് നയിച്ചേക്കാം. നേരത്തെ മിക്ക ഗർഭിണികളും സാധാരണ പ്രസവത്തിലൂടെ കുട്ടികൾക്ക് ജന്മം നൽകിയിരുന്നുവെങ്കിലും ഇപ്പോൾ സിസേറിയന്റെ എണ്ണം മുമ്പത്തേതിനേക്കാൾ വളരെയധികം വർദ്ധിച്ചു. സിസേറിയൻ പ്രസവങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിന് പിന്നിലെ ഒരു പ്രധാന ഘടകം ശാരീരിക അധ്വാനത്തിലെ കുറവാണെന്ന് ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ പറയുന്നു. ഇതിനായി, അവ മാറ്റുന്നതിലൂടെ നിങ്ങൾക്ക് വീട്ടിലെ നിങ്ങളുടെ ശീലങ്ങൾ മെച്ചപ്പെടുത്താം. ആ നിർദ്ദേശങ്ങളിൽ ചിലത് ഇനിപ്പറയുന്നവയാണ്: ശാരീരിക അധ്വാനം കുറയുന്നത് സിസേറിയൻ ഡെലിവറിക്ക് കാരണമാകും…
“ഒരു ചുക്കും സംഭവിക്കില്ല” (രാജു മൈലപ്ര)
മാന്യ മഹാജനങ്ങളേ! അങ്ങിനെ അവസാനം നമ്മള് ആകാംക്ഷയോടു കൂടി കാത്തിരുന്ന ‘ഹേമാ കമ്മിറ്റി’ റിപ്പോര്‍ട്ട് പുറത്തു വന്നു. ഇതോടുകൂടി കേരള ജനത ഇന്ന് അഭിമുഖീകരിക്കുന്ന പല പ്രധാന പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. സാധാരണ എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ ഉടനടി ‘ഒരു പ്രത്യേക ആക്ഷന്‍’ എടുക്കുന്ന ഒരു സര്‍ക്കാര്‍ സംവിധാനമാണ് ഇന്നു നിലവിലുള്ളത്. അതുകൊണ്ടായിരിക്കാം റിപ്പോര്‍ട്ട് കിട്ടിയിട്ടും നാലര വര്‍ഷത്തോളം അതു ബി-നിലവറയില്‍ വെച്ചു പൂട്ടിയിട്ട് ഈയൊരു നല്ല മുഹൂര്‍ത്തം നോക്കി പുറത്തുവിട്ടത്. അതും ‘എരിവും പുളിയുമുള്ള’ ഭാഗങ്ങള്‍ എല്ലാം മുറിച്ചു മാറ്റിയതിനു ശേഷം. അതു പുറത്തു വിട്ടാല്‍ പലരുടേയും സ്വകാര്യതയെ ബാധിക്കുമത്രേ! അതു നല്ലൊരു തീരുമാനമാണ്. മമ്മൂട്ടി മുതല്‍ അന്തരിച്ച മാമുക്കോയ വരെയുള്ളവരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുള്ളത്. എന്നാല്‍, ഇതു കേട്ടിട്ട് സാധാരണ ജനങ്ങളൊന്നും ഞെട്ടിയില്ല. സിനിമാ ലോകത്തെ…
വീട്ടിലുണ്ടാക്കുന്ന റോസ് വാട്ടർ ഉപയോഗിച്ച് ചർമ്മത്തിന് ദോഷം വരുത്താതെ മനോഹരമാക്കുക
വിപണിയിൽ ലഭിക്കുന്ന ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ എത്ര ശുദ്ധമാണെന്ന് ഉൽപ്പന്നത്തിൽ എഴുതിയിരിക്കുന്ന കുറിപ്പിൽ നിന്ന് നമുക്ക് വായിക്കാം. എന്നിരുന്നാലും, ഈ ഉൽപ്പന്നങ്ങളിൽ ചില രാസവസ്തുക്കളോ പ്രിസർവേറ്റീവോ ചേർക്കുന്നത് പലപ്പോഴും സംഭവിക്കാറുണ്ട്. പ്രത്യേകിച്ച് റോസ് വാട്ടറിൻ്റെ സ്വാഭാവിക പുതുമയ്ക്കും സുഗന്ധത്തിനും, പ്രിസർവേറ്റീവുകളും സിന്തറ്റിക്സും അതിൽ ഉപയോഗിക്കുന്നു. അതിനാൽ അവയുടെ സ്വാഭാവിക ഗുണങ്ങൾ റോസ് വാട്ടറിൽ ഏതാണ്ട് നഷ്ടപ്പെടും. അത്തരമൊരു സാഹചര്യത്തിൽ, പ്രകൃതിദത്ത റോസ് വാട്ടർ ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഇത് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം. ഇതോടൊപ്പം, സിന്തറ്റിക് മായം ചേർക്കാതെ വീട്ടിൽ തന്നെ നിർമ്മിച്ച റോസ് വാട്ടറിൽ നിന്ന് പ്രകൃതിദത്ത സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളും നിങ്ങൾക്ക് തയ്യാറാക്കാം, ഇത് നിങ്ങളുടെ പ്രകൃതി സൗന്ദര്യം എപ്പോഴും നിലനിർത്തും. വീട്ടിൽ റോസ് വാട്ടർ എങ്ങനെ ഉണ്ടാക്കാം റോസ് വാട്ടർ ഉണ്ടാക്കാൻ, റോസ് പൂക്കൾ ശുദ്ധമായ വെള്ളത്തിൽ കഴുകുക, തുടർന്ന്…
‘പുഞ്ചിരിക്കുന്ന വിഷാദം’: ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; അവ ഗുരുതരമായ രോഗത്തെ സൂചിപ്പിക്കാം
ഇന്നത്തെ അതിവേഗ ലോകത്ത്, സമ്മർദ്ദവും മോശം ജീവിതശൈലി തിരഞ്ഞെടുപ്പുകളും വിഷാദം ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളിൽ ഗണ്യമായ വർദ്ധനവിന് കാരണമാകുന്നു. വിവിധ തരത്തിലുള്ള വിഷാദരോഗങ്ങളിൽ, തിരിച്ചറിയാൻ പ്രത്യേകിച്ച് വെല്ലുവിളി നേരിടുന്ന ഒന്നാണ് പുഞ്ചിരിക്കുന്ന വിഷാദം. ആഹ്ലാദത്തിൻ്റെ മുഖച്ഛായ കൊണ്ട് ആഴത്തിൽ പതിഞ്ഞ ദുഃഖം മറയ്ക്കുന്ന വ്യക്തികളാണ് ഈ അവസ്ഥയുടെ സവിശേഷത. പുഞ്ചിരിക്കുന്ന വിഷാദത്തിൻ്റെ ലക്ഷണങ്ങൾ തിരിച്ചറിയുകയും അഭിസംബോധന ചെയ്യുകയും ചെയ്യുന്നത് നിർണായകമാണ്. കാരണം, അവ അവഗണിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. ഈ ഗുരുതരമായ അവസ്ഥ മനസ്സിലാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ഒരു വിശദമായ ഗൈഡ് ഇതാ. സ്മൈലിംഗ് ഡിപ്രഷൻ മനസ്സിലാക്കുക സ്മൈലിംഗ് ഡിപ്രഷൻ, ഉയർന്ന പ്രവർത്തനക്ഷമമായ വിഷാദം എന്നും അറിയപ്പെടുന്നു, ആന്തരിക വൈകാരിക ക്ലേശം അനുഭവിക്കുമ്പോൾ വ്യക്തികൾ ബാഹ്യമായി സന്തുഷ്ടരും പ്രവർത്തനക്ഷമതയുള്ളവരുമായി കാണപ്പെടുന്ന വിഷാദത്തിൻ്റെ ഒരു രൂപമാണ്. ഇത്തരത്തിലുള്ള വിഷാദം പ്രത്യേകിച്ച് വഞ്ചനാപരമായേക്കാം. കാരണം, ബാഹ്യമായ അടയാളങ്ങൾ എല്ലായ്പ്പോഴും ആന്തരിക…
മനോഹർ തോമസിന്റെ ‘കിളിമഞ്ചാരോയിൽ മഴ പെയ്യുമ്പോൾ’ (ഒരു ആസ്വാദനക്കുറിപ്പ്): രാജു മൈലപ്ര
ഒറ്റയിരിപ്പിന് വായിച്ച് തീർക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രിയ സുഹൃത്ത് മനോഹർ തോമസ് എഴുതിയ ‘കിളിമഞ്ചാരോയിൽ മഴ പെയ്യുമ്പോൾ’ എന്ന ചെറുകഥാസമാഹാരം കൈയ്യിലെടുത്തത്. എന്നാൽ ആദ്യത്തെ കഥ ‘രാഗം ഭൈരവി’ വായിച്ചു കഴിഞ്ഞപ്പോൾ തന്നെ മനസ്സിലായി,ലളിത ശുദ്ധമായ മലയാള ഭാഷയാണ് ഉപയോഗിച്ചിരുന്നതെങ്കിൽ തന്നെയും കുറച്ചുകൂടി ആഴത്തിലുള്ള വായന അർഹിക്കുന്ന ഒരു കൃതിയാണ് ഇതെന്ന്. പമ്പാ നദിയിലെ കുഞ്ഞോലകൾ, കാറ്റിലാടുന്ന തെങ്ങോലകൾ, പ്രഭാതത്തെ വിളിച്ചുണർത്തുന്ന കിളികളുടെ കളകളനാദം, അത്തരം ഗൃഹാതുരത്വം തുളുമ്പുന്ന വാചക കസർത്തുക്കളൊന്നും പിറന്ന നാടിനെയും പറഞ്ഞു തുടങ്ങിയ മലയാള ഭാഷയെയും എന്നും നെഞ്ചിലേറ്റുന്ന ഈ സ്നേഹിതന്റെ കഥകളിൽ ഇടം കാണുന്നില്ല. ‘പ്രവാസ സാഹിത്യം’എന്ന ചങ്ങലയിൽ തളയ്ക്കപ്പെടാതെ അതിരുകൾ കടന്ന് സ്വച്ഛന്ദം വ്യാപരിക്കുന്നു.മനോഹറിന്റെ ജീവിതഗന്ധിയായ കഥാനുഭവങ്ങൾ. കിഴക്കും പടിഞ്ഞാറും,തെക്കും വടക്കുമെല്ലാം ചേരുംപടി ചേർത്ത്,ഒരു വാക്കുപോലും അധികപ്പറ്റാകാതെ സ്ഫുടം ചെയ്തെടുത്തതാണ് ‘കിളിമഞ്ചാരോയിൽ മഴപെയ്യുമ്പോൾ’ എന്ന കഥാസമാഹാരത്തിലെ ഓരോ കഥകളും. പറയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ട്,…
രാമ രാജ്യം (സന്തോഷ് പിള്ള)
കർക്കിടക മാസാവസാനം, രാമായണവായന പൂർത്തിയാവുമ്പോഴാണ് ശ്രീരാമൻ്റെ രാജ്യ ഭാര ഫലം പാരായണം ചെയ്യാറുള്ളത്. ശ്രീരാമൻ്റെ രാജ്യം എങ്ങനെയുള്ളതായിരുന്നു? വിധവകൾ ഇല്ലാത്ത രാജ്യം. രോഗ പീഡകളിൽ പെട്ട് ആരുംതന്നെ വലയുന്നില്ല. എല്ലാവർക്കും വേണ്ടത്ര ഭക്ഷണ പദാർത്ഥകൾ ലഭിക്കുന്നതിനു വേണ്ടി ,ഫലഭൂയിഷ്ടമായ ഭൂമി, സമൃദ്ധമായി വിളവുകൾ നൽകുന്നു. ആവശ്യമുള്ള സമയങ്ങളിൽ, ആവശ്യമുള്ള അളവിൽ മഴ ലഭിക്കുന്നു. തസ്കരൻമാരെ കൊണ്ടുള്ള ശല്യം ആർക്കും തന്നെ ഉണ്ടാകുന്നില്ല. മോഷണം സമൂഹത്തിൽ ഒരിടത്തും നിലനിൽക്കുന്നില്ല. അവരവർക്ക് അറിയാവുന്ന തൊഴിൽ, മുടക്കം കൂടാതെ എല്ലാവരും ചെയ്യുന്നു. പരസ്പരം അനുകമ്പ പുലർത്തിക്കൊണ്ടാണ് എല്ലാ ജനങ്ങളും വസിക്കുന്നത്. അന്യരുടെ ഭാര്യമാരെയും അന്യരുടെ സ്വത്തുക്കളേയും ആർത്തിപൂണ്ട് ആരും ആഗ്രഹിക്കുന്നില്ല. പഞ്ചേന്ദ്രിയങ്ങളും നിയ്രന്തിച്ച് മനസ്സിനെ അടക്കിനിർത്തി, പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയുമാണ് എല്ലാവരും പെരുമാറുന്നത്. അച്ഛൻ, മക്കളെ സംരക്ഷിക്കുന്നതുപോലെ, രാജ്യത്തിലെ എല്ലാ ജനങ്ങളേയും രാജ്യാധികാരി സ്നേഹത്തോടെ സംരക്ഷിക്കുന്നു. ഇങ്ങനെയുള്ള ഒരു രാജ്യത്ത് എല്ലാ…
ഏകാന്തതയുടെയും ഉത്കണ്ഠയുടെയും വർദ്ധിച്ചുവരുന്ന പ്രശ്നത്തെ എങ്ങനെ മറികടക്കാം
അടുത്ത കാലത്തായി, ജീവിതത്തിൻ്റെ എല്ലാ തുറകളിലുമുള്ള ആളുകളെ ബാധിക്കുന്ന ഏകാന്തതയുടെയും ഉത്കണ്ഠയുടെയും പ്രശ്നങ്ങൾ വർദ്ധിച്ചുവരികയാണ്. ഗ്രാമീണ ജീവിതത്തിൻ്റെ ലാളിത്യത്തിലും പ്രകൃതിയോടുള്ള സാമീപ്യത്തിലും പലരും ആശ്വാസം കണ്ടെത്തുമ്പോൾ, സമീപകാല TRI റിപ്പോർട്ട് വെളിപ്പെടുത്തുന്നത്, ഈ മനോഹരമായ ക്രമീകരണങ്ങളിൽ പോലും, ഏകദേശം 45% ആളുകൾ ഉത്കണ്ഠയുമായി പൊരുതുന്നു എന്നാണ്. ഏകദേശം 50% ഗ്രാമീണ നിവാസികളും കൃഷി പോലുള്ള ശാരീരികമായി സജീവമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ ഇത് ആശ്ചര്യകരമാണ്. പരിമിതമായ അവസരങ്ങൾ, കുറഞ്ഞ തൊഴിൽ സാധ്യതകൾ, നഗരപ്രദേശങ്ങളെ അപേക്ഷിച്ച് അപര്യാപ്തമായ വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങൾ എന്നിവ കാരണം അവരുടെ ശാരീരിക പ്രവർത്തനങ്ങൾക്കിടയിലും ഈ വ്യക്തികൾ കാര്യമായ മാനസിക വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു. കാലിഫോർണിയ സർവകലാശാലയിൽ നിന്നുള്ള സമീപകാല പഠനം മാനസിക ക്ഷേമം നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം കൂടുതൽ അടിവരയിടുന്നു. 11 വർഷം നീണ്ടു നിൽക്കുകയും 1800 പങ്കാളികളെ ഉൾപ്പെടുത്തുകയും ചെയ്ത ഗവേഷണം, സന്തോഷം കണ്ടെത്തുന്നതും…