അങ്ങിനെ ഒരു ഫൊക്കാന കണ്‍വന്‍ഷന്‍ കൂടി കഴിഞ്ഞു. പ്രത്യേക അജണ്ടകളൊന്നുമില്ലാതെ ഇതില്‍ പങ്കെടുത്തവര്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍ പകര്‍ന്നു നല്‍കി, കലയും, സാഹിത്യവും, സംഗീതവും, വിഭവസമൃദ്ധമായ സദ്യയും നല്‍കി ആഘോഷങ്ങള്‍ക്ക് ആഹ്‌ളാദപരമായ പരിസമാപ്തിയായി. പഴയ സൗഹൃദങ്ങള്‍ പുതുക്കുവാനും, പുതിയ ബന്ധങ്ങള്‍ തുടങ്ങുവാനുമുള്ള അസുലഭ നിമിഷങ്ങള്‍ക്ക് ഇതൊരു വേദിയായി. ഫൊക്കാനാ വാഷിംഗ്ടണ്‍ കണ്‍വന്‍ഷന്‍ ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ നേതൃത്വം നല്‍കിയ ഡോ. ബാബു സ്റ്റീഫന്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വീറും, വാശിയും, ‘വൈരാഗ്യവും’ നിറഞ്ഞ ഒരു ഇലക്ഷനാണ് ഇത്തവണ നടന്നത്. ജനറല്‍ ബോഡി യോഗം അലങ്കോലപ്പെടുത്തുവാന്‍ ഒരു കൂട്ടര്‍ കോപ്പുകൂട്ടുന്നു എന്ന വാര്‍ത്ത നേരത്തേ തന്നെ കേട്ടു തുടങ്ങിയിരുന്നു. അതു ശരിവെക്കുന്നതായിരുന്നു ചിലരുടെ തുടക്കത്തിലെ പ്രകടനം. എന്നാല്‍, പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ ശക്തമായ നിലപാട് എടുത്തതോടെ മൂന്നു സ്ഥാനാര്‍ത്ഥികളുടേയും സമ്മതത്തോടെ ഇലക്ഷന്‍ നടന്നു. സജിമോന്‍…
Category: ARTICLES
ട്രംപും ബൈഡനും അങ്കത്തട്ടില്‍ (ലേഖനം): ബ്ലെസ്സന്‍ ഹ്യൂസ്റ്റണ്‍
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മുന്‍ പ്രസിഡന്റ് ട്രംപിനെ റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷന്‍ തിരഞ്ഞെടുത്തു. തന്റെ വൈസ് പ്രസിഡന്റായി ട്രംപ് സെനറ്റര്‍ വാന്‍സിനെ നിര്‍ദേശിച്ചതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തിരഞ്ഞെടുപ്പിന് തയ്യാറായി കഴിഞ്ഞു. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും തന്നെ വരുമെന്നാണ് നിലവില്‍. അതിന് മാറ്റമുണ്ടാകുമോ എന്നത് ഡെമോക്രാറ്റിക് കണ്‍വെന്‍ഷന്‍ വരെ കാത്തിരിക്കണം. ട്രംപുമായി നടന്ന കഴിഞ്ഞ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ പ്രസിഡന്റ് ബൈഡന്റ് പ്രകടനം വളരെ മോശമായി വിലയിരുത്തപ്പെടുകയുണ്ടായി. അവതാരകന്റെ പല പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്കും ശരിയായി മറുപടി പറയാന്‍ കഴിയാതെ ബൈഡന്‍ ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. മാത്രമല്ല, ട്രംപിന്റെ ആക്രമണത്തെ ചെറുത്തു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ടായി. ബൈഡന്റെ ഓര്‍മ്മ കുറവും പ്രായാധിക്യം പ്രകടമാക്കിയ ഏറ്റവും പരിതാപകരമായ ഒരു ഡിബെറ്റായിരുന്നു അത്. അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ പോലും അദ്ദേഹത്തിനെ പിന്തുണ നഷ്ട്ടപ്പെട്ടുഎന്ന്…
കേരളം വിവാദ രോഗത്തിന്റെ അടിമ; രമേഷ് നാരായണൻ-ആസിഫ് അലി വിഷയം സംഘാടകരുടെ പിടിപ്പുക്കേട്: സതീഷ് കളത്തിൽ
കേരളമിന്നു വിവാദരോഗത്തിന്റെ അടിമയാണെന്ന്, കവിയും ചലച്ചിത്രസംവിധായകനുമായ സതീഷ് കളത്തിൽ. സോഷ്യൽ മീഡിയയുടെ വരവോടെ ദിവസം ഒരു വിവാദച്ചുഴിയിലെങ്കിലും അകപ്പെടാതെ കടന്നുപോകാൻ നമുക്കു കഴിയാതായിരിക്കുവെന്നും രമേഷ് നാരായണൻ – ആസിഫ് അലി വിഷയത്തിലുള്ള തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ സതീഷ് പറഞ്ഞു. സംഘാടകരുടെ പിടിപ്പുക്കേടിന്റെ തിക്തഫലമാണ് രമേഷ് നാരായണൻ – ആസിഫ് അലി വിഷയം. ഒരാൾ ബഹുമാനിതനാകുന്നു എന്നതു പോലെതന്നെ പ്രധാനം തന്നെയാണ്, ആരാൽ ബഹുമാനിക്കപ്പെടുന്നു എന്നതും. ആത്യന്തികമായി അതു നിശ്ചയിക്കേണ്ടത്, ബഹുമാനിക്കാൻ നടക്കുന്നവരെക്കാളും ബഹുമാനിക്കപ്പെടാൻ പോകുന്നവർ തന്നെയാണ്. ഇക്കാര്യത്തിൽ ഇരുഭാഗത്തുനിന്നും കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് സംഭവിച്ചിട്ടുണ്ട്. അതിൽ, രമേഷ് നാരായണനേക്കാൾ ശ്രദ്ധ പുലർത്തേണ്ടതു സംഘാടകരായിരുന്നു. രമേഷ് നാരായണന്റെ പ്രവൃത്തിയെ ന്യായീകരിക്കാനല്ല ഈ കുറിപ്പ്, ഈഗോയെന്നത് ഒരാളുടെയും കുത്തകയല്ല എന്നോർമ്മിപ്പിക്കാനാണ്. പ്രയോറിറ്റി എന്നത് ഏതൊരു സാധാരണകാരനും ആഗ്രഹിക്കുന്ന കാര്യമാണ്. അതൊരു പ്രിവിലേജ് ആണ്. സൂക്ഷ്മമായാണെങ്കിൽ പോലും ആ അവബോധം എല്ലാവരിലും…
ഉമ്മൻ ചാണ്ടി, എന്നും ജനമനസ്സില്‍: ജെയിംസ് കൂടൽ
സാന്ത്വന രാഷ്ട്രീയത്തിന്റെ പിതാവ്, സ്നേഹംകൊണ്ട് ബന്ധങ്ങളുടെ ഇഴയടുപ്പം കൂട്ടിച്ചേർത്ത മനുഷ്യസ്നേഹി, ഒടുവിൽ ഒരു നാെമ്പരമായി ഒാർമ്മയിലേക്ക് മറഞ്ഞപ്പോൾ ഹൃദയങ്ങളിൽ ഒരായിരം തവണ പുനർജനിച്ച പച്ചയായ മനുഷ്യൻ. ഉമ്മൻചാണ്ടി, പ്രതീക്ഷകളുടെ മറ്റൊരു നാമം. അടുത്തവരോട്, ആവശ്യം അറിയിച്ചവരോട് , സങ്കടങ്ങൾ പറഞ്ഞവരോട് എന്നും സഹിഷ്ണതയോടെ മാത്രം പെരുമാറിയിരുന്ന വലിയ ചിന്തകളുടെ വലിയ മാതൃകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി സാറിനെ കാണാൻ എത്തിയവരാരും നിരാശരായി മടങ്ങേണ്ടി വന്നിട്ടില്ലായെന്ന് രാഷ്ട്രീയ കേരളം തുറന്നു സമ്മതിക്കും. വലിപ്പച്ചെറുപ്പമില്ലാതെ ജനങ്ങളിലൊരാളാകാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് വിസ്മരിക്കാനാകില്ല. തിരുവനന്തപുരത്ത് ഒരു മുഖവും പുതുപ്പള്ളിയിൽ മറ്റൊരു മുഖവുമായിരുന്നില്ല ഉമ്മൻ ചാണ്ടി. ചീകിയൊതുക്കാത്ത മുടിയും ചുളിഞ്ഞ ഖദർ ഷർട്ടിന്റെ ആർഭാടരാഹിത്യവുമായി ആൾക്കൂട്ടത്തിന്റെ ഇടയിലേക്ക് ഇറങ്ങി ചെന്ന ഭരണാധികാരി ജനങ്ങൾക്കൊപ്പമായിരുന്നു, അവർ സ്വന്തമെന്ന് അദ്ദേഹത്തെ കരുതിപോന്നു. പുതുപ്പള്ളി വീടും പുതുപ്പള്ളി മണ്ഡലവും അദ്ദേഹത്തിന് രണ്ടായിരുന്നില്ല. ആഴ്ചയിലൊരിക്കൽ പുതുപ്പള്ളിയിലെ വീട്ടിൽ എത്തുമ്പോൾ ആവശ്യങ്ങളുമായി…
വാൻസ് എന്ന വി പിയും ഉഷയെന്ന ചിലുകുരിയും – ഒരു ഇന്ത്യൻ അഡാർ പ്രതീക്ഷ !: ഡോ. മാത്യു ജോയിസ്
മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുമ്പോൾ, ഒഹായോയിലെ യുഎസ് സെനറ്റർ ജെഡി വാൻസിനെ തന്റെ വി പി നോമിനിയായി തിരഞ്ഞെടുത്തിരിക്കുന്നു. ജെയിംസ് ഡേവിഡ് വാൻസ് ഒരു അമേരിക്കൻ എഴുത്തുകാരനും വെഞ്ച്വർ ക്യാപിറ്റലിസ്റ്റും രാഷ്ട്രീയക്കാരനുമാണ്. 2023 മുതൽ ഒഹായോയിൽ നിന്നുള്ള ജൂനിയർ യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെനറ്ററായി സേവനമനുഷ്ഠിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടി അംഗമായ അദ്ദേഹം 2024 ലെ തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പാർട്ടിയുടെ നോമിനിയാണ്. എന്നാൽ ഇൻഡ്യാക്കാരിൽ കൗതുകം ഉണർത്തുന്നത് മറ്റൊരു കാര്യമാണ്. വൈസ് പ്രസിഡന്റ് നോമിനി വാൻസിന്റെ ഭാര്യ ഉഷ ചിലുകുരി, ഇന്ത്യൻ വംശജയാണ്. ബൈഡന് ഇന്ത്യൻ വംശജയായ കമലാ ഹാരിസ് വൈസ് പ്രഡിഡന്റ് ആയി കൂടെയുണ്ട്. ചരിത്രം എങ്ങിനെ വഴി മാറുമെന്ന് അറിയില്ല. ഭാവിയിലെ “മറ്റൊരു കമല” ആയി ഈ ഉഷാ ചിലുകുരി മാറിയേക്കാമെന്നു, തത്കാലം ഇൻഡ്യാക്കാരന് സ്വപ്നം കാണുന്നതിൽ തെറ്റില്ലല്ലോ.…
ഉണരൂ സാംസ്ക്കാരിക മലയാളികളേ ഉണരൂ (ലേഖനം): സിബി ഡേവിഡ്, ന്യൂയോര്‍ക്ക്
അമേരിക്കൻ മലയാളികളുടെ സംയുക്ത സാംസ്‌കാരിക കൂട്ടായ്മകളായ ഫൊക്കാനയും ഫോമയും 2024-ലെ കൺവെൻഷനുകൾ ജൂലൈ ഓഗസ്റ്റ് മാസങ്ങളിലായി നടത്തപ്പെടുന്ന പശ്ചാത്തലത്തിൽ തകൃതിയായി നടക്കുന്ന പ്രചരണ കോലാഹലങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ നിറഞ്ഞു കവിയുന്നു. പൊതുതാല്പര്യങ്ങൾ മാത്രം ലക്ഷ്യമാക്കി ഈ സാഹചര്യങ്ങൾ നിരീക്ഷിക്കുമ്പോൾ, ഈ കൺവെൻഷനുകളുടെ പ്രധാന ഹൈലൈറ്റ് അടുത്ത ടേമിലേക്കുള്ള തിരഞ്ഞെടുപ്പ് മാത്രമാണോയെന്ന് സംശയം തോന്നും. മറ്റേതൊരു കുടിയേറ്റ സമൂഹത്തെയും പോലെ രണ്ടു ഭിന്ന സംസ്കാരങ്ങളിൽ ജീവിക്കേണ്ടി വരുന്ന സ്ഥിതിയും അമേരിക്കൻ മലയാളിക്കുണ്ട്. മലയാളി സംഘടനകളിൽ കാണിക്കുന്ന ഉത്സാഹത്തെക്കാളേറെ മുഖ്യധാരാ അമേരിക്കൻ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ അല്ലെ കുടിയേറ്റ സമൂഹം എന്ന നിലയിൽ നമ്മൾ പ്രവർത്തിക്കേണ്ടത് ? അമേരിക്കയിൽ സാഹചര്യങ്ങൾ മാറുകയാണ്. പത്തു വർഷങ്ങൾക്ക് മുൻപ് ചിന്തിക്കാൻ കഴിയാത്ത തരത്തിൽ അമേരിക്കൻ രാഷ്ട്രീയ രംഗം മാറിക്കഴിഞ്ഞിരിക്കുന്നു. അനധികൃതകുടിയേറ്റം പോലുള്ള വിഷയങ്ങൾ ഉൾപ്പടെ സാധാരണക്കാരനെപ്പോലും ബാധിക്കുന്ന വിഷയങ്ങൾ ഇന്ന് സർവ്വ തലങ്ങളിലും…
ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ ഗർഭകാല ഫിറ്റ്നസിന്റെ രഹസ്യം: ഡോ. ചഞ്ചൽ ശർമ
പ്രശസ്ത ചലച്ചിത്ര നടി ദീപിക പദുക്കോൺ അടുത്തിടെ പുറത്തിറങ്ങിയ കൽക്കി 2898 എഡി എന്ന ചിത്രത്തിൻ്റെ പ്രചാരണ വേളയിൽ തൻ്റെ ബേബി ബമ്പ് പ്രദർശിപ്പിച്ചിരുന്നു. ഗർഭകാലത്ത് പോലും അവർ തന്റെ ഫിറ്റ്നസ് നിലനിർത്തിയ രീതി കണ്ട് ആരാധകർ ആശ്ചര്യപ്പെടുന്നു. തൻ്റെ തിളക്കത്തിൻ്റെയും ശാരീരികക്ഷമതയുടെയും രഹസ്യം വെളിപ്പെടുത്തി അവർ തൻ്റെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പോസ്റ്റ് ചെയ്തു, അതിൽ താൻ യോഗ ചെയ്യുന്നത് കണ്ടു. ഒരു നീണ്ട അടിക്കുറിപ്പിലൂടെ, അവർ ഈ കാലയളവിനെ ‘സ്വയം പരിചരണ മാസം’ എന്ന് വിളിക്കുകയും നിങ്ങൾക്ക് എല്ലാ ദിവസവും സ്വയം പരിചരണം നടത്താൻ കഴിയുമ്പോൾ, എന്തുകൊണ്ടാണ് അതിനായി ഒരു പ്രത്യേക മാസം തിരഞ്ഞെടുക്കുന്നതെന്നും പറഞ്ഞു. താൻ പതിവായി അവതരിപ്പിക്കുന്ന ഒരു യോഗാസനത്തെക്കുറിച്ചും അവർ പറഞ്ഞു-“വിപരിട കരണി ആസന”. ഈ യോഗാസനത്തെക്കുറിച്ച് ആശ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മ പറഞ്ഞു,…
ആഘോഷിക്കൂ… ഓരോ നിമിഷവും (ലേഖനം): രാജു മൈലപ്ര
“സര്‍വ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിന്‍ സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍” …… ഇത് കവിവചനം. തൊഴിലാളികളെക്കാള്‍ ഏറെ മുതലാളിമാരാണെങ്കിലും അമേരിക്കയില്‍ ഇന്നു മലയാളി സംഘടനകളുടെ പെരുമഴക്കാലം. അമേരിക്കന്‍ മലയാളി സംഘടനകളുടെ ആരംഭം ക്രിസ്ത്യന്‍ ആരാധനാ ഗ്രൂപ്പുകളില്‍ നിന്നുമാണ് ഉണ്ടായതെന്ന് അനുമാനിക്കാം. ‘രണ്ടോ മൂന്നോ പേരു മാത്രം എന്‍റെ നാമത്തില്‍ കൂടിയാലും അവരുടെ മധ്യേ ഞാനുണ്ട്’ എന്ന ദൈവവചനം അനുസരിച്ചായിരുന്നു അന്നത്തെ കൂടിവരവ്. കാലം കഴിഞ്ഞതോടു കൂടി വിശ്വാസികളുടെ എണ്ണം കൂടി. ഉള്ളില്‍ കുടിയിരുന്ന വിഭാഗീയത പതിയെ തലപൊക്കി. കത്തോലിക്കരും യാക്കോബക്കാരും ഓര്‍ത്തഡോക്സുകാരും മാര്‍ത്തോമ്മാക്കാരും പെന്തെക്കോസ്തുകാരുമെല്ലാം ക്രിസ്തുവിനെ കീറിമുറിച്ച് അവരവരുടെ പള്ളികളില്‍ കൊണ്ടുചെന്നു പ്രതിഷ്ഠിച്ചു. ഇന്ന് എത്രയെത്ര സഭാ വിഭാഗങ്ങള്‍? എത്രയെത്ര ആരാധനാലയങ്ങള്‍? അതിനു പിന്നാലെ ജാതിമത ഭേദമെന്യേ എല്ലാവര്‍ക്കും ഒരുമിച്ച് ഒരു കുടക്കീഴില്‍ അണിനിരക്കുവാനുള്ള വേദിയായി ഓരോ മുക്കിലും മൂലയിലും പുതിയ സാംസ്കാരിക സംഘടനകള്‍ രൂപംകൊണ്ടു. ആദ്യകാലങ്ങളില്‍ വെറും കേരള സമാജം, മലയാളി…
ഈ നാല് പ്രകൃതിദത്ത മാർഗങ്ങളിലൂടെ കൊളസ്ട്രോൾ നിയന്ത്രിക്കാം
രക്തത്തിൽ കാണപ്പെടുന്ന ഒരു കൊഴുപ്പ് പദാർത്ഥമായ കൊളസ്ട്രോൾ ശരീരത്തിൻ്റെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ അളവ് കൂടിയാല്‍, പ്രത്യേകിച്ച് “മോശം” കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എൽഡിഎൽ (ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) പ്രശ്‌നമാകും. മോശം ഭക്ഷണക്രമം, വ്യായാമക്കുറവ്, ജനിതക മുൻകരുതൽ തുടങ്ങിയ ഘടകങ്ങളാൽ പലപ്പോഴും സ്വാധീനിക്കപ്പെടുന്ന ഉയർന്ന കൊളസ്ട്രോളിൻ്റെ അളവ് ഹൃദയാരോഗ്യത്തിന് കാര്യമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു. ഇതിനെ ചെറുക്കുന്നതിന്, 130 mg/dL-ൽ താഴെയുള്ള LDL കൊളസ്ട്രോൾ നിലനിറുത്തേണ്ടതിൻ്റെയും HDL (ഹൈ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) അളവ് 100 mg/dL-ന് മുകളിലേക്ക് വർദ്ധിപ്പിക്കേണ്ടതിൻ്റെയും പ്രാധാന്യം മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ ഊന്നിപ്പറയുന്നു. സമീപ വർഷങ്ങളിൽ, വൈദ്യചികിത്സയ്‌ക്കൊപ്പം കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കുന്നതിനുള്ള പ്രകൃതിദത്ത രീതികൾക്ക് ഊന്നൽ വർധിച്ചുവരികയാണ്. ഈ രീതികൾ കൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും സഹായിക്കുന്നു. 1. സ്ഥിരമായി വ്യായാമം ചെയ്യുക LDL കൊളസ്ട്രോൾ കുറയ്ക്കുന്നതിനും HDL കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് ശാരീരിക…
ലോകത്തിലെ ഏറ്റവും സമ്പന്നമായ 10 ഹിന്ദു ക്ഷേത്രങ്ങൾ
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ 10 ക്ഷേത്രങ്ങൾ: NSSO പ്രകാരം, രാജ്യത്തെ ‘ക്ഷേത്ര സമ്പദ്‌വ്യവസ്ഥ’ 3.02 ലക്ഷം കോടി രൂപയാണ് (40 ബില്യൺ ഡോളർ). ഇന്ത്യയിലെ ക്ഷേത്രങ്ങൾ ജനങ്ങളുടെ വിശ്വാസത്തിൻ്റെ കേന്ദ്രം മാത്രമല്ല. മറിച്ച്, രാജ്യത്തിൻ്റെ രാഷ്ട്രീയത്തെയും സമ്പദ്‌വ്യവസ്ഥയെയും ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും അവ സഹായിക്കുന്നു. നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ്റെ (എൻഎസ്എസ്ഒ) കണക്കനുസരിച്ച് രാജ്യത്തെ ‘ക്ഷേത്ര സമ്പദ് വ്യവസ്ഥ’ 3.02 ലക്ഷം കോടി രൂപയാണ് (40 ബില്യൺ ഡോളർ). എല്ലാ വർഷവും മികച്ച വളർച്ചയോടെ ഈ ക്ഷേത്രങ്ങള്‍ മുന്നേറുകയാണ്. എന്നാൽ, ലക്ഷങ്ങളും കോടികളും അല്ല കോടിക്കണക്കിന് വരുമാനമുള്ള ചില ക്ഷേത്രങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. മാത്രമല്ല, ലക്ഷക്കണക്കിന് ആളുകൾക്ക് ഈ ക്ഷേത്രങ്ങൾ തൊഴിൽ നൽകുകയും ചെയ്യുന്നു. ഇന്ത്യയിലെ പല ചെറിയ രാജ്യങ്ങളുടെയും പല സംസ്ഥാനങ്ങളുടെയും ജിഡിപിയേക്കാൾ കൂടുതൽ സമ്പത്തുള്ള രാജ്യത്തെ ഏറ്റവും സമ്പന്നമായ 10 ക്ഷേത്രങ്ങളെക്കുറിച്ച് നമുക്ക് പരിചയപ്പെടാം.…