ഫൊക്കാന അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനെ ആദരിച്ചു. ഫൊക്കാനയ്ക്കും മലയാള സാഹിത്യത്തിനും വേണ്ടിയുളള പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് ‘ഫൊക്കാന സേവന’ പുരസ്കാരം നല്കി ആദരിച്ചത്. 2022ല്‍ ഫൊക്കാന പ്രസിഡണ്ട് ജോര്‍ജ്ജി വര്‍ഗ്ഗീസും സെക്രട്ടറി സജിമോന്‍ ആന്റണിയും അവാര്‍ഡ് കമ്മിറ്റി കോഡിനേറ്റര്‍ ഫിലിപ്പ് ഫിലിപ്പോസും ചെയര്മാന് ബെന്നി കുര്യനും കൂടി പ്രഖ്യാപിച്ചതായിരുന്നു ഈ പുരസ്കാരം. കോവിഡാനന്തര കാലത്തെ യാത്രാ ക്ലേശത്താല്‍ നാട്ടിലായിപ്പോയ അബ്ദുൾ 2024ലാണ് പുരസ്കാരം ഏറ്റുവാങ്ങുന്നത്. Washington DC യില്‍ നടന്ന സമ്മേളനത്തിലെ ഒരു പ്രത്യേക ചടങ്ങില്‍ വച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഫൊക്കാന പ്രസിഡണ്ട് സജിമോന്‍ ആന്റണിയും സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താനും തോമസ് തോമസും ചേര്‍ന്നു പുരസ്കാരം സമ്മാനിച്ചപ്പോള്‍, അബ്ദുളിന്റെ സുഹൃത്തുക്കള്‍ അതിനു സാക്ഷിയായി. അബ്ദുള്‍ 2002 മുതല്‍ ഫൊക്കാനക്കും, അവിടെ നടക്കുന്ന സാഹിത്യ സമ്മേളനങ്ങള്‍ക്കും നല്കിയ സംഭാവനകളെ സജിമോന്‍ ആന്റണി പ്രത്യേകം പരാമര്‍ശിച്ചു. ഫൊക്കാനയുടെ പല ഉപ കമ്മിറ്റികളിലും സജീവമായിരുന്ന…
Category: LITERATURE & ART
കെ എല്‍ എസ്സ് അക്ഷരശ്ലോകസദസ്സ് ഡാലസ്സിൽ വീണ്ടുമെത്തുന്നു
ഡാളസ് : ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 9.30 നു (വടക്കെ അമേരിക്കൻ സെൻട്രൽ സമയം), കേരളാ ലിറ്റററി സൊസൈറ്റി അക്ഷരശ്ലോകസദസ്സ് സംഘടിപ്പിക്കുന്നു. ഹൈബ്രിഡ് ആയി ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തിൽ നേരിട്ടും ഓൺലൈൻ ആയും പങ്കെടുക്കാവുന്നതാണ്. അമേരിക്കയിലും നാട്ടിൽ നിന്നുള്ള അക്ഷരശ്ലോക പ്രേമികൾ പരിപാടിയിൽ പങ്കുചേരും അക്ഷരശ്ലോകനിയമങ്ങൾ പൂർണ്ണമായി പാലിച്ചാണ് പരിപാടി നടത്തുന്നത്. പ്രശസ്ത അക്ഷരശ്ലോക വിദഗ്ദനായ ശ്രീ. ഉമേഷ് നരേന്ദ്രൻ (യുഎസ്എ) ഡാലസിൽ എത്തിച്ചേർന്ന് പ്രധാന അവതാരകനാവും. ഒപ്പം അക്ഷരശ്ളോക രംഗത്ത് അറിയപ്പെടുന്ന ശ്രീ കെ ശങ്കരനാരായണൻ നമ്പൂതിരിയും സമ്മേളനത്തിൽ നേരിട്ടു സന്നിഹിതനാകും. അമേരിക്കയിൽ നിന്നു തന്നെയുള്ള അക്ഷരശ്ലോക വിദഗ്ദനായ ഹരിദാസ് മംഗലപ്പിള്ളി, രാജേഷ് വർമ്മ, ബിന്ദു വർമ്മ, സീമ രാജീവ് (കാനഡ) തുടങ്ങിയവർ സൂം പ്ളാറ്റ് ഫോമിൽ ഓൺലൈനായി പങ്കുചേരും. കേരളത്തിൽ നിന്ന് മറ്റനേകർക്കൊപ്പം ശ്രീ കെ.വേലപ്പന്‍പിള്ളയും (വിദ്യാധിരാജാ അക്ഷരശ്ലോക സമിതി, കണ്ണമ്മൂല, തിരുവനന്തപുരം.) അക്ഷരശ്ലോകകലാ…
‘എഴുത്തച്ഛൻ’ നാടകം ശനിയാഴ്ച ഡാളസിൽ
ഡാളസ്: മലയാള ഭാഷയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛനെ വിഷയമാക്കിയുള്ള നാടകം ‘എഴുത്തച്ഛൻ’ ശനിയാഴ്ച (ജൂലൈ 20) വൈകുന്നേരം 7:30 നു കൊപ്പേൽ സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ (200 S Heartz Rd, Coppell, TX 75019) അരങ്ങേറും. സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഭാഗമായാണ് നാടകം. ജൂലൈ 19 മുതൽ 29 വരെയാണ് തിരുനാൾ. നിരവധി നാടകങ്ങൾ അരങ്ങിലെത്തിച്ച ഡാലസ് ഭരതകല തീയേറ്റേഴ്സാണ് എഴുത്തച്ഛൻ ആവിഷ്ക്കരിക്കുന്നത്. പ്രശസ്ത കഥാകൃത്ത് സി. രാധാകൃഷ്ണൻ തുഞ്ചത്തെഴുത്തച്ഛനെ വിഷയമാക്കി രചിച്ച “തീക്കടൽ കടഞ്ഞ് തിരുമധുരം” എന്ന നോവലിന്റെ പ്രസക്ത ഭാഗങ്ങളാണ് നാടകത്തിനാധാരം. ശ്രേഷ്ഠമായ മലയാള ഭാഷ പ്രദാനം ചെയ്യുവാനായി ഭാഷാപിതാവ് അനുഭവിച്ച യാതനകൾ കാണികളുടെ കേരളലയിപ്പിക്കും.
ഫൈൻ ആർട്സ് പുതിയ ഭരണസമിതി: നവംബർ 2- ന് പുതിയ നാടകം
ടീനെക്ക് (ന്യൂ ജേഴ്സി): അമേരിക്കയിലെ കലാരംഗത്ത് നിറസാന്നിധ്യമായി മലയാളി മനസുകൾ കീഴടക്കിയ ഫൈൻ ആർട്സ് മലയാളം ക്ളബ് 23 വർഷങ്ങൾ പൂർത്തിയായി. പുതിയ വർഷത്തെ ഭാരവാഹികളായി പേട്രൺ പി ടി ചാക്കോ (മലേഷ്യ)യും, ചെയർമാൻ ജോർജ് തുമ്പയിലും തുടരും. പ്രസിഡന്റായി ജോൺ (ക്രിസ്റ്റി) സഖറിയ, സെക്രട്ടറി ആയി റോയി മാത്യു , ട്രഷറാർ ആയി എഡിസൺ എബ്രഹാം എന്നിവരും കമ്മിറ്റി അംഗങ്ങളായി റെഞ്ചി കൊച്ചുമ്മൻ , ഷൈനി എബ്രഹാം, ടീനോ തോമസ്, ആഡിറ്റർ ആയി ജിജി എബ്രഹാം എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 2024 വർഷത്തെ ഏറ്റവും പുതിയ നാടകം ”ബോധിവൃക്ഷത്തണലിൽ ” നവംബർ 2 ശനിയാഴ്ച ടീനെക്കിൽ അരങ്ങേറും . റ്റാഫ്റ്റ് റോഡിലെ ബെഞ്ചമിൻ ഫ്രാങ്ക്ളിൻ മിഡിൽ സ്കൂളിലാണ് നാടകം. ആയുസിനും പുസ്തകത്താളുകളിലൂടെ കടന്നുപോകുന്ന ജനനത്തിനും മരണത്തിനും ഇടയിലുള്ള കാലത്തെ, നമ്മൾ ജീവിതമെന്ന് വിളിക്കുന്നു. ആകസ്മികത നിറഞ്ഞതാണ് ജീവിതം.…
മാലിനിയുടെ കഥാലോകം: സാംസി കൊടുമണ്‍
മാലിനിയുടെ 20 കഥകളും ഒരു അനുസ്മരണവും അടങ്ങുന്ന ‘നൈജല്‍’ എന്ന ഈ ചെറുകഥാ സമാഹാരത്തിന് അഭിനന്ദനങ്ങള്‍. മാലിനി ഈ കഥകളിലൊന്നും പ്രത്യക്ഷത്തില്‍ വലിയ വലിയ സൈദ്ധാന്തിക ചര്‍ച്ചകളൊന്നും അവതരിപ്പിക്കുന്നില്ല. എന്നുതോന്നാം. അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അസ്തിത്വ പ്രതിസന്ധിവാദമോ, സ്ത്രീ ശാക്തീകരണ പക്ഷപാത നിലപാടുകളോ മുഴച്ചു നില്ക്കുന്നില്ല. പത്തുനാല്പതു വര്‍ഷമായി അമേരിക്കയില്‍ ജീവിക്കുന്ന ഒരു സ്ത്രീ എഴുത്തുകാരിയില്‍ നിന്നും നാം ചിലപ്പൊള്‍ അതു പ്രതീക്ഷിക്കുന്നുണ്ടാവാം. എന്നാല്‍, മാലിനി താന്‍ ഉപേക്ഷിച്ചു പോന്ന നാട്ടിലെ ആ ഗ്രാമ അന്തരീക്ഷത്തിലാണ് തന്റെ കഥകളുടെ ഉറവിടം തേടുന്നത്. ഈ കഥകളത്രയും കാലാകാലങ്ങളായി തന്റെ ഉള്ളില്‍ നിന്ന് പുറത്തു ചാടാന്‍ വെമ്പല്‍ കൂട്ടിയിട്ടുണ്ടാകാം. വളരെ ലളിതമായ കഥാതന്തുവിനെ പല കൈവഴികളിലൂടെ വികസിപ്പിച്ചെടുക്കുന്ന മാന്ത്രിക വിദ്യ മാലിനിക്ക് വശമുണ്ടെന്നു പറയാതിരിക്കാന്‍ കഴിയില്ല. ഒരു റോക്കറ്റ് ഭൂമിയെ പലവട്ടം ചുറ്റി ഭ്രമണപഥത്തില്‍ എത്തും പോലെ മാലിനിയുടെ…
തുഞ്ചൻപറമ്പിലെ സാഹിത്യ ക്യാമ്പ് സമാപിച്ചു
മലപ്പുറം: ‘എഴുത്തോല 2024’ എന്ന പേരിൽ തിരൂർ തുഞ്ചൻപറമ്പിൽ നടന്ന സംസ്ഥാനതല ദ്വിദിന സാഹിത്യ ക്യാമ്പ് ഞായറാഴ്ച സമാപിച്ചു. ജ്ഞാനപീഠ ജേതാവ് എം ടി വാസുദേവൻ നായർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ മണമ്പൂർ രാജൻബാബു അദ്ധ്യക്ഷത വഹിച്ചു. കെ ശ്രീകുമാർ സ്വാഗതവും ടി പി സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. എഴുത്തുകാരായ ഷീജ വക്കം, ടി.ഡി.രാമകൃഷ്ണൻ, ശത്രുഘ്നൻ എന്നിവർ യഥാക്രമം കവിതയിലെ പുതിയ പ്രവണതകൾ, നവയുഗം, പുതിയ നോവലുകൾ, സാഹിത്യത്തിൽ പത്രാധിപരുടെ പങ്ക് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ക്യാമ്പിൽ പങ്കെടുത്ത ബീനാമോൾ, സഫിയ തിരുനാവായ, സുനിൽ മാർക്കോസ്, റോഷ്ന ആർ.എസ്., അബ്ദുൾ ഹാദിൽ പി.എം., പ്രഭാ ഭരതൻ, കെ.എ.അഭിജിത്ത്, പ്രശാന്ത് വിസ്മയ, അനിത ജയരാജ്, പ്രിയംവദ, സംഗീത ജെയ്സൺ, കാവ്യ എം., ഷൈൻ ഷൗക്കത്തലി എന്നിവർ സംസാരിച്ചു.
ഇന്ദുഗോപൻ, ഉണ്ണി ആർ., ചലച്ചിത്ര നിർമ്മാതാവ് ആനന്ദ് ഏകർഷി എന്നിവർക്ക് പത്മരാജൻ പുരസ്കാരം
തിരുവനന്തപുരം: പത്മരാജൻ ട്രസ്റ്റ് ഏർപ്പെടുത്തിയ 33-ാമത് പി. പത്മരാജൻ പുരസ്കാരത്തിന് എഴുത്തുകാരായ ജി.ആർ. ഇന്ദുഗോപൻ, ഉണ്ണി ആർ., ചലച്ചിത്ര സംവിധായകൻ ആനന്ദ് ഏകർഷി എന്നിവരെ തിരഞ്ഞെടുത്തു. ‘ആട്ടം’ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനും തിരക്കഥാകൃത്തുമായ അവാർഡുകൾ നേടിയിട്ടുണ്ട് ആനന്ദ് ഏകർഷി. 40,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഇന്ദുഗോപൻ മികച്ച നോവലിസ്റ്റിനുള്ള അവാർഡ് നേടിയപ്പോൾ ‘അനോ’ എന്ന കൃതിക്ക് മികച്ച എഴുത്തുകാരനായി (ചെറുകഥ) ഉണ്ണിയെ തിരഞ്ഞെടുത്തു . യഥാക്രമം ₹20,000, ₹15,000 എന്നിങ്ങനെയാണ് അവാര്‍ഡ് തുക. . എയർ ഇന്ത്യ എക്സ്പ്രസ് ഏർപ്പെടുത്തിയ (40 വയസ്സിന് താഴെയുള്ള) മികച്ച നവാഗത എഴുത്തുകാരനുള്ള പ്രത്യേക അവാർഡ് എംപി ലിപിൻ രാജ് നേടി. സാഹിത്യകാരൻ വി.ജെ.ജെയിംസ് ചെയർമാനും എഴുത്തുകാരായ കെ.രേഖ, പ്രദീപ് പനങ്ങാട് എന്നിവരും അടങ്ങുന്ന ജൂറിയാണ് സാഹിത്യ പുരസ്കാരങ്ങൾ നിർണ്ണയിച്ചത്, ചലച്ചിത്ര നിർമ്മാതാക്കളായ ശ്യാമപ്രസാദും, ശ്രുതി…
കെഎൽഎസ് – ലാന സംയുക്ത സമ്മേളനം അത്യുജ്വലമായി
ഡാളാസ് : ടെക്സാസ് റാഞ്ചിൽ നോർത്ത് അമേരിക്ക സാഹിത്യ സംഘടനകൾ ( കെ എൽ എസ് – ലാന ) സിനിമ-സാഹിത്യ ക്യാമ്പ്മെ യ് 10 ,11 , 12 തീയതികളിൽ കേരള ലിറ്റററി സൊസൈറ്റിയും, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയും സംയുക്തമായി വിന്റർ ഹേവൻ റാഞ്ചിൽ സംഘടിപ്പിച്ചു. നൂതനവും വൈവിദ്യമാര്‍ന്നതുമായ ഈ ക്യാമ്പ് കേരള ലിറ്റററി സൊസൈറ്റി ആതിഥേയത്വം വഹിച്ചു.മെയ് പത്താം തീയതി വെള്ളിയാഴ്ച്ച കെ എൽ എസ് പ്രസിഡൻറ് ഷാജു ജോണിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം പ്രമുഖ ചലച്ചിത്രതാരവും എഴുത്തുകാരനുമായ തമ്പി ആന്റണി ഉത്ഘാടനം ചെയ്തു. തുടർന്ന് തമ്പി ആന്റണി പ്രധാന കഥാപാത്രമായി അഭിനയിച്ചതും കേരള ക്രിട്ടിസ് അവാർഡ് നേടിയതുമായ ‘ഹെഡ്മാസ്റ്റർ’ എന്ന സിനിമ പ്രദർശനം ചെയ്യുകയുണ്ടായി. ( മണ്മറഞ്ഞ സാഹിത്യകാരൻ കാരൂർ നീലകണ്ഠപിള്ളയുടെ പ്രശസ്ത നോവലായ പൊതിച്ചോറാണ് മൂലകഥ). സിനിമ ഒരു…
നവാഗത എഴുത്തുകാരികള്‍ക്ക് കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥാ അവാര്‍ഡ്
തിരുവനന്തപുരം: സാഹിത്യകാരി കമലാ സുരയ്യയുടെ സ്മരണാര്‍ത്ഥം നവാഗത എഴുത്തുകാരികള്‍ക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് കമലാ സുരയു ചെറുകഥാ അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു. 2021 ജനുവരി ഒന്നിന് ശേഷം ആദ്യമായി, പുസ്തക്മായോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ച കഥയാണ് മത്സരത്തിന് പരിഗണിക്കുക. ലഭിക്കുന്ന രചനകള്‍ പ്രഗത്ഭരുടെ പുരസ്ക്കാര നിര്‍ണ്ണയ സമിതി പരിശോധിച്ച്, യോഗ്യരായ ആഞ്ച് പേരുടെ പ്രാഥഥിക പട്ടിക തയ്യാറാക്കും. അതില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന കഥാകാരിയ്ക്ക് പതിനായിരം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന അവാര്‍ഡ് ലഭിക്കും. യോഗ്യതാ ലിസ്റ്റില്‍ പെട്ട മറ്റ് നാല് പേര്‍ക്കും ഫലകവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഓഗസ്റ്റ് മാസത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന “സ്നേഹപൂര്‍വ്വം, കമലാ സുരയ്യക്ക്” സ്മരണാഞ്ജലിയില്‍ പ്രമുഖ സാംസ്ക്കാരിക നായകരുടെ സാന്നിധ്യത്തില്‍ അവാര്‍ഡ് സമ്മാനിക്കും. മത്സരത്തിനുള്ള രചനകളുടെ നാല് കോപ്പികള്‍ 2024 ജൂണ്‍ 20 നകം ലഭിക്കത്തക്ക വിധം…
ഫൊക്കാന 2024-ലെ ദേശീയ കൺവെൻഷനിൽ പുസ്തക പ്രദർശനം നടത്തുന്നു
ന്യൂജേഴ്സി: 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന ഫെഡറേഷന് ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 21-ാമത് ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി പുസ്തകപ്രദർശനം നടത്തുന്നു. മലയാള സാഹിത്യത്തിന്റെ വളർച്ചയേയും പുരോഗതിയേയും മുൻനിർത്തി, മലയാള ഭാഷാ സ്നേഹികളെ പ്രോത്സാഹിപ്പിക്കുവാനാണ് നോർത്ത് അമേരിക്കയിലും കാനഡയിലും ഉളള മലയാളി എഴുത്തുകാരുടെ പുസ്തക പ്രദർശനം നടത്തുന്നത്. അതിലേക്ക് അമേരിക്കൻ മലയാളികൾക്കു സുപരിചിതനായ എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ മേൽവിലാസത്തിൽ എഴുത്തുകാരുടെ ഓരോ പുസ്തകം അയച്ചു തരുവാൻ താല്പര്യപ്പെടുന്നു. ഫൊക്കാന സാഹിത്യസമ്മേളനത്തിൽ എല്ലാ ഭാഷാസ്നേഹികളും പങ്കെടുത്ത്, കൺവൻഷൻ വിജയിപ്പിക്കുവാൻ പ്രത്യേകം അഭ്യർത്ഥിക്കുന്നു. കൃതികൾ അയയ്ക്കേണ്ട വിലാസം: M.N. Abdutty…