തൃശ്ശൂര്‍: കേരള സാഹിത്യ അക്കാഡമി വൈലോപ്പള്ളി ഹാളില്‍ വെച്ചു നവംബര്‍ ആറിന് (11/06/20222) നടന്ന ചടങ്ങില്‍ സാംസി കൊടുമണ്ണിന്‍റെ മൂന്നു പുസ്തകങ്ങള്‍, പ്രശസ്ത എഴുത്തുകാരനും, കേരള സാഹിത്യ അക്കാഡമി മുന്‍പ്രസിഡന്‍റുമായ വൈശാഖന്‍ പ്രകാശനം ചെയ്തു. പ്രസ്തുത യോഗത്തില്‍ പ്രസിദ്ധനായ എഴുത്തുകാരന്‍ ശ്രി. ടി.ഡി. രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. ആര്‍. ടോണി (മോശയുടെ വഴികള്‍), സുരേന്ദ്രന്‍ മങ്ങാട്ട് (വെനീസിലെ പെണ്‍കുട്ടി), പി. എന്‍. സുനില്‍ (ഉഷ്ണക്കാറ്റ് വിതച്ചവര്‍) എന്നിവര്‍ പുസ്തകങ്ങള്‍ യഥാക്രമം ഏറ്റുവാങ്ങി. യോഗത്തെ സ്വാഗതം ചെയ്ത സെബാസ്റ്റ്യന്‍ അതിഥികളെ സദസിനു പരിചയപ്പെടുത്തി. ടി.ഡി. രാമകൃഷ്ണന്‍ തന്‍റെ അദ്ധ്യക്ഷ പ്രസംഗത്തില്‍, സാംസി കൊടുമണ്‍ പ്രവാസ ജീവിതത്തെ തൊട്ടറിഞ്ഞ എഴുത്തുകാരനാണെന്നും, മറ്റുള്ളവര്‍ക്ക് വായിക്കാന്‍ പാകമായ ഭാഷാ ശൈലിയുടെ ഉടമയാണെന്നും പറഞ്ഞു. ഉഷ്ണക്കാറ്റു വിതച്ചവര്‍ എന്ന ചെറു നോവലിന്‍റെ ഇതിവൃത്തം ചിരപരിചിതമാണെങ്കിലും നമ്മെ ചിന്തിപ്പിക്കുന്ന അനേകം ഘടകങ്ങള്‍ അതില്‍…
Category: SAHITHYAM
സാഹിത്യ അക്കാദമി ജേതാവായ മലയാള സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും നോവലിസ്റ്റും ചെറുകഥാകൃത്തുമായ സതീഷ് ബാബു പയ്യന്നൂരിനെ വ്യാഴാഴ്ച വഞ്ചിയൂരിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനമായ ഭാരത് ഭവന്റെ മുൻ മെമ്പർ സെക്രട്ടറി കൂടിയായിരുന്നു 59-കാരനായ സതീഷ്. മാതൃഭൂമി റോഡിലെ ഫ്ലാറ്റിലാണ് സതീഷ് ഭാര്യയ്‌ക്കൊപ്പം താമസിച്ചിരുന്നത്. ബുധനാഴ്ച ഭാര്യ സ്വന്തം നാട്ടിലേക്ക് പോയിരുന്നു. രാത്രി ഏഴു മണിയോടെയാണ് അയൽവാസികൾ ഇയാളെ കണ്ടതെന്നാണ് വിവരം. ഏറെ തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടാതിരുന്നതോടെ സതീഷ് ബാബുവിന്റെ അടുത്ത ബന്ധുക്കള്‍ എത്തി വീട് പരിശോധിച്ചപ്പോഴാണ് കട്ടിലില്‍ നിന്ന് വീണുകിടക്കുന്ന രീതിയില്‍ കണ്ടത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് പൊലീസ് അറിയിച്ചു. മരണത്തിൽ ദുരൂഹതയൊന്നുമില്ലെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കാരണം വ്യക്തമാകൂവെന്നും വഞ്ചിയൂർ പോലീസ് അറിയിച്ചു. 1963ൽ പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിൽ…
ഭാഷാ പ്രവർത്തനങ്ങൾക്ക് കരുത്തു പകരാൻ പുതിയ നേതൃത്വവുമായി മിലൻ
മിഷിഗൺ മലയാളി ലിറ്റററി അസോസിയേഷന്റെ വാർഷിക കൂട്ടായ്മയും കഥാ സായാഹ്നവും പ്രസിഡന്റ് സുരേന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ഡെട്രോയിറ്റിൽ നടന്നു. മലയാള ഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുക എന്ന സമർപ്പണത്തോടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ കാലമായി പ്രവർത്തിച്ചുവരുന്ന മിലന്റെ കഴിഞ്ഞ രണ്ടര വർഷക്കാലത്തെ പ്രവർത്തനങ്ങൾ പൊതുസഭ ചർച്ച ചെയ്തു. ഇരുപതാം വാർഷികാഘോഷത്തിലും തുടർ വേദികളിലുമായി കേരള സാഹിത്യ അക്കാദമി അന്നത്തെ ചെയർമാൻ വൈശാഖൻ പ്രമുഖ എഴുത്തുകാരായ ഡോ. ജോർജ് ഓണക്കൂർ, ടി.ഡി. രാമകൃഷ്ണൻ, കെ.വി. മോഹൻ കുമാർ, മുരളി തുമ്മാരുകുടി, ഡോ. പ്രമീള ദേവി, ബി. മുരളി, ഡോ. ഉദയകല തുടങ്ങിയവരെ പങ്കെടുപ്പിച്ചതും മഹാകവി വള്ളത്തോളിന്റെ കാവ്യ ലോകത്തെക്കുറിച്ചു സാഹിത്യ സദസ്സ് സംഘടിപ്പിച്ചതും അഭിനന്ദനീയമാണെന്നു യോഗം അഭിപ്രായപ്പെട്ടു. അതിനു നേതൃത്വം നൽകിയ സുരേന്ദ്രൻ നായർ, സലിം മുഹമ്മദ്, ദിലീപ് നമ്പീശൻ, മനോജ് വാര്യർ, സാജൻ ജോർജ് എന്നിവരെയും അഭിനന്ദിച്ചു. മിലൻ…
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പുസ്തകം പ്രകാശനം ചെയ്യാനൊരുങ്ങി ഖത്തറില്‍ നിന്നും അര ഡസന്‍ മലയാളി ഗ്രന്ഥകാരന്മാര്‍
ദോഹ: നവംബര്‍ 2 മുതല്‍ 13 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പുസ്തകം പ്രകാശനം ചെയ്യാനൊരുങ്ങി ഖത്തറില്‍ നിന്നും അര ഡസന്‍ മലയാളി ഗ്രന്ഥകാരന്മാര്‍ . പുസ്തക സീരീസ് പ്രസിദ്ധീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ ഗ്രന്ഥകാരിയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ലൈബ അബ്ദുല്‍ ബാസിതിന്റെ ഓര്‍ഡര്‍ ഓഫ് ദ ഗാലക്‌സി നവംബര്‍ 4 വെളളിയാഴ്ച വൈകുന്നേരം 4.30 ന് റൈറ്റേര്‍സ് ഹാളില്‍ വെച്ച് പുനഃപ്രകാശനം ചെയ്യും. ലിപി ബുക്‌സാണ് പ്രസാധകര്‍. ഡോ. താജ് ആലുവയുടെ ‘അസമത്വങ്ങളുടെ ആല്‍ഗരിതം നവംബര്‍ 7 ന് ഉച്ചക്ക് 2.30 ന് ഹാള്‍ നമ്പര്‍ 7 ല്‍ പ്രകാശനം ചെയ്യും. മലയാളത്തിന്റെ പ്രിയ കഥാകാരനും നോവലിസ്റ്റുമായ കെ.പി. രാമനുണ്ണിയാണ് പ്രകാശനം നി4വഹിക്കുന്നത്. ടി എന്‍ പ്രതാപന്‍ എം പി പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങും.…
മലേഷ്യൻ മലയാളി പുരസ്‌കാരം അബ്ദുൾ പുന്നയൂർക്കുളത്തിന്
പുന്നയൂർകുളം : പ്രവാസി മലയാളി അസോസിയേഷൻ മലേഷ്യ (PMA) ഏർപ്പെടുത്തിയ പുരസ്ക്കാരം അമേരിക്കൻ പ്രവാസി എഴുത്തുകാരനായ അബ്ദുൾ പുന്നയൂർകുളത്തിന് സമ്മാനിച്ചു. പുന്നയൂർക്കുളം ഡ്രീം പാലസിൽ നടന്ന ചടങ്ങിൽ പിഎംഎ പുരസ്കാരം മുൻ പ്രസിഡന്റ് അഷ്‌റഫ് മുണ്ടതിക്കോടും മുൻ ജോയിന്റ് സെക്രട്ടറി ഷക്കീര്‍ വാക്കത്തിയും അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന് സമ്മാനിച്ചു. നൗഫൽ മലാക്ക, നസീർ മുണ്ടത്തിക്കോട്, അഷ്‌റഫ് മുണ്ടത്തിക്കോട്, നസീർ വടുതല, ഫജാസ് കേച്ചേരി, വൈസ് പ്രസിഡന്റ് മൊയ്‌നു വെട്ടീപ്പുഴ എന്നിവർ സംസാരിച്ചു.
സാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു
ഇംഗ്ലണ്ട്: സാഹിത്യ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ലണ്ടൻ മലയാളി കൗൺസിൽ സ്വദേശ -വിദേശ സാഹിത്യ പ്രതിഭകളുടെ കൃതികൾ ക്ഷണിക്കുന്നു. 2017 മുതൽ 2021-22 വരെ പ്രസിദ്ധികരിച്ച നോവൽ, കഥ, കവിത, യാത്രാവിവരണ൦, വൈജ്ഞാനിക കൃതികളുടെ രണ്ട് കൃതികൾ ഇന്ത്യയിലുള്ളവർ അയക്കേണ്ട വിലാസം SHRI. SUNNY DANIEL, NIRAANANANILATHU HOUSE, THONNIAMALA PO, PATHANAMTHITTA, KERALA 689668 : വിദേശത്തുള്ളവർ അയക്കേണ്ടത് SHRI. SASI CHERAI, 124 KATHERIN ROAD, E6 1ER, LONDON, ENGLAND. തെരഞ്ഞെടുക്കപ്പെടുന്ന കൃതികൾക്ക് ക്യാഷ് അവാർഡ് 50000 രൂപയും, പ്രശസ്തി പത്രം, ഫലകം നൽകുന്നതാണ്. കൃതികൾ ലഭിക്കേണ്ട അവസാന തീയതി 31 ഒക്ടോബർ 2022. എൽ.എം.സി. സാഹിത്യ രംഗത്ത് മിഴിവുറ്റ സംഭാവനകൾ നൽകിയവർക്ക് പുരസ്‌കാരങ്ങൾ നൽകിയിട്ടുണ്ട്. കാക്കനാടൻ (നോവൽ – ഒറോത, ബാബു കുഴിമറ്റ൦ (കഥ -ചത്തവൻെറ സുവിശേഷം), സിസിലി ജോർജ്.…
ലാന പ്രാദേശിക സമ്മേളനം ഓസ്റ്റിനിൽ
ഓസ്റ്റിൻ,ടെക്സാസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) പന്ത്രണ്ടാമത് പ്രാദേശിക സമ്മേളനം സെപ്തംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ ടെക്സസിലെ ഓസ്റ്റിനിൽ നടക്കും. ‘ദി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിൻ’ – ൽ ആണ് സമ്മേളനം അരങ്ങേറുന്നത്. “തുഞ്ചൻ കളരി” എന്നാണ് സമ്മേളന വേദിക്ക് നാമകരണം നൽകിയിട്ടുള്ളത്. യൂണിവേഴ്സിറ്റിയുടെ ഏഷ്യൻ സ്റ്റഡീസ് വിഭാഗവും സൗത്ത് ഏഷ്യൻ ഇൻസ്റ്റിട്യൂട്ടും സംയുക്തമായാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. എഴുത്തുകാരൻ , കവി, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായ കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും തുഞ്ചത്ത് എഴുത്തച്ഛന്റെ പേരിലുള്ള കേരളത്തിന്റെ മലയാള സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലറുമായ കെ.ജയകുമാർ ഐ. എ. എസ് സമ്മേളനം ഉത്ഘാടനം ചെയ്യും. സമ്മേളനോത്ഘാടനത്തോടനുബന്ധിച്ച് ദിവ്യ വാര്യരുടെ മോഹിനിയാട്ടം ‘ഗാന്ധാരി വിലാപ’വും നടത്തപ്പെടും. കേരളത്തിൽ നിന്നും വടക്കേ അമേരിക്കയിലേക്ക് കുടിയേറിയ എഴുത്തുകാരുടെ ദേശീയ സാഹിത്യ…
സ്ത്രീകൾ അനുഭവിക്കുന്ന ദുരവസ്ഥയാണ് അവഗണ: സതീഷ് കളത്തിൽ
ഗുരുവായൂർ: പി. അനിലിന്റെ, ‘ഇടവഴിയിലെ പടവുകൾ’ എന്ന കവിതാ സമാഹാരത്തിൻറെ പ്രകാശനവും അന്തരിച്ച സാഹിത്യകാരി ഗീതാ ഹിരണ്യനെകുറിച്ചുള്ള അനുസ്മരണവും ഗുരുവായൂർ കെ. ദാമോദരൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മകരം ബുക്സ് പബ്ലിഷ് ചെയ്ത പുസ്തകം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി. കെ. വിജയൻ കെ. ടി. ഡി. സി. മുൻ ഡയറക്ടർ പി. ഗോപിനാഥന് നൽകിയാണ് പ്രകാശനം ചെയ്തത്. ഗീതാ ഹിരണ്യൻറെ പേരിലുള്ള സാഹിത്യ പുരസ്കാരം നവ എഴുത്തുകാരി ബദരിക്ക് ചടങ്ങിൽ സമ്മാനിച്ചു. ‘ഗീതാ ഹിരണ്യൻ അനുസ്മരണം’, കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിൽ നിർവ്വഹിച്ചു. സ്ത്രീകൾ അനുഭവിക്കുന്ന ദുരവസ്ഥ അവഗണനയാണെന്നും അകത്തുള്ള പുരുഷനായാലും പുറത്തുള്ള പുരുഷനായാലും സ്ത്രീക്കു നേരെയുള്ള ഇത്തരം മനോഭാവങ്ങൾക്ക് എക്കാലത്തും ഒരേ മുഖമാണെന്നും ഗീതാ ഹിരണ്യൻറെ ‘സുഖം’ എന്ന കവിതയെ ആസ്പദമാക്കി സതീഷ് പറഞ്ഞു. മകരം ബുക്സ് ചീഫ് എഡിറ്റർ കെ.കെ.ബാബു…
കാലത്തിന്റെ കണ്ണാടി (പുസ്തകാസ്വാദനം): ഡോ. മുഞ്ഞിനാട് പത്മകുമാർ
കണ്ണുതുറന്നു നോക്കിയാൽ എങ്ങും കഥാവിഷയങ്ങളാണ്. ആ സംഭവങ്ങളെ പൂർവ്വാധികം സ്പഷ്ടമായി, മുഴങ്ങുന്ന ശബ്ദമായി കാരൂർ സോമൻ ‘കാലത്തിന്റെ കണ്ണാടി’ എന്ന കഥാസമാഹാരത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ഇതിലെ മിക്കകഥകളും കേരളത്തിലെ ഓണപതിപ്പുകള്‍, പത്ര മാസികകള്‍ കേരള കൗമുദി, ദീപിക, മലയാള മനോരമ ആഴ്ചപ്പതിപ്പ്, മനോരമ ഓൺലൈൻ, വീക്ഷണം, ജന്മഭൂമി, കേരള ഭൂഷണം, കവി മൊഴി, ഗൾഫിലെ മലയാളം ന്യൂസിൽ വന്നിട്ടുള്ളതാണ്. കാരൂർ സോമന്റെ കഥകൾ മൗലീകത്തികവാർന്ന അനുഭവസത്തയിൽ നിന്ന് പ്രഭാവം കൊളുളുന്ന ഒന്നാണ്. അതിനു ഭാവനയുടെയും ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും ലാവണ്യയുക്തിയിൽ അധിഷ്ഠിതമായൊരു സ്വയാർജ്ജിത വ്യക്തിത്വം ഉണ്ട്. അത് യാഥാർത്ഥ്യത്തെ നിഷേധിക്കാതെതന്നെ ഭാവനയിലൊരു രാജമാർഗ്ഗം സൃഷ്ടിച്ചെടുക്കുന്നു. അതിന്റെ സൃഷ്ടിപരതിയിൽ നിന്നാണ് കാരൂർ തന്റെ കതിർക്കനമുള്ള രചനകളെ വാർത്തെടുക്കുന്നത്. അതിനു സാത്വികമായൊരു പ്രശാന്തി വലയം ഉണ്ട്.അത് പലപ്പോഴും നന്മതിന്മകളുടെ അകം പൊരുളിൽ നിന്ന് ഉരവം കൊള്ളുന്ന സംഘടിതമായ സാമൂഹിക ബോധമാണ്. അതിൽ തന്നെ…
പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ കൃതിയും കര്‍ത്താവും സാഹിത്യ സദസ്സ് ആഗസ്റ്റ് 7 ഞായറാഴ്ച
പുന്നയൂർക്കുളം സാഹിത്യ സമിതി മാസം തോറും നടത്തിവരുന്ന കൃതിയും കർത്താവും സാഹിത്യ സദസ്സിന്റെ ആറാമത്തെ അദ്ധ്യായത്തിൽ പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ അശോകന്‍ ചരുവിൽ, പുളിനെല്ലി സ്റ്റേഷന്‍ എന്ന അദ്ദേഹത്തിന്റെ കൃതിയെ മുൻനിർത്തി 2022 ആഗസ്റ്റ് 7 ഞായറാഴ്ച വൈകിട്ട് 8 മണിക്ക് ഓൺലൈൻ വഴി നമ്മളോട് സംസാരിക്കുന്നു. ഗൂഗിള്‍ മീറ്റ് ലിങ്ക് ചുവടെ ചേര്‍ക്കുന്നു. https://meet.google.com/fko-btbk-dcg