സൂര്യപുത്രൻ എന്ന നാടകം ഡാളസ്സിൽ മൂന്ന് വർഷങ്ങൾക്ക് മുമ്പ് അരങ്ങേറിയപ്പോൾ പ്രേക്ഷകരെ ഞെട്ടിത്തരിപ്പിച്ച ഒരുരംഗം ഉണ്ടായിരുന്നു. കർണ്ണന്റെ ജീവൻ സംരക്ഷിച്ചിരുന്ന കവച കുണ്ഡലങ്ങൾ, സ്വന്തം മകനായ അർജുനന്റെ ജീവൻ രക്ഷിക്കാനായി ഇന്ദ്രൻ ഇരന്നു വാങ്ങി. അതിന് പ്രത്യുപകാരമായി ശക്തിവേൽ ഇന്ദ്രൻ, കര്ണ്ണന് നൽകി. ഇന്ദ്രൻ എന്ന കഥാപാത്രം വേദിയിലെത്തിയത് വെറും കൈയോടെ ആയിരുന്നു. പക്ഷെ, കർണ്ണന് ശക്തിവേൽ നൽകുമ്പോൾ അഞ്ചടിയോളം നീളമുള്ള ശൂലം ഇരു കൈകളിലുമായി പ്രത്യക്ഷപ്പെടുന്നു. തഴക്കവും പഴക്കവും വന്ന ഒരു മാന്ത്രികൻറെ ചാരുതയോടെ അനായാസം ശൂലം കൈകളിൽ എങ്ങനെയാണ് എത്തിയതെന്ന് അന്ന് നാടകം കണ്ട് അമ്പരന്നിരുന്ന പലപ്രേക്ഷകരും ഇപ്പോഴും വിലാസ് കുമാറിനോട് ചോദിച്ചുകൊണ്ടേയിരിക്കുന്നു. സൂര്യപുത്രൻ എന്ന നാടകത്തിൽ ഇന്ദ്രന്റെ ജീവിതം വേദിയിൽ പകർന്നവതരിപ്പിച്ചത് വിലാസ്‌കുമാർ ആയിരുന്നു. ഈ നാടകത്തിന്റെ ഓഡിയോ റിക്കാർഡിങ്ങ്, L E D ബാക്ക്ഗ്രൗണ്ട് മുതലായ സാങ്കേതിക കാര്യങ്ങൾ ഒരുക്കിത്തന്നതും വിലാസ്…
Category: CINEMA
കല്യാണി പ്രിയദർശന്റെ കളർഫുൾ ഫാമിലി എന്റെർറ്റൈനെർ “ശേഷം മൈക്കിൽ ഫാത്തിമ”യുടെ ടീസർ റിലീസായി
ഏറെ ഹിറ്റായി മാറിയ ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനത്തിന് ശേഷം ചിത്രത്തിന്റെ ടീസർ ഇന്ന് മഞ്ജു വാര്യരുടെയും മമ്‌താ മോഹൻദാസിന്റെയും സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളിലൂടെ റിലീസ് ചെയ്തു. തല്ലുമാലക്ക് ശേഷം കല്യാണി അഭിനയിക്കുന്ന ചിത്രം കളർഫുൾ ഫാമിലി എന്റർടൈനറാണ്. മനു സി കുമാറാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിലെ കേന്ദ്ര പ്രധാന കഥാപാത്രമായി കല്യാണി പ്രിയദർശൻ ഫുട്ബോൾ കമന്റേറ്ററായി എത്തുന്ന ശേഷം മൈക്കിൽ ഫാത്തിമ തിയേറ്ററുകളിലേക്ക് ഉടൻ എത്തും. കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.…
മണിക്കൂറുകൾക്കുള്ളിൽ ട്രെൻഡിംഗായി ഷെയിൻ നിഗം സണ്ണിവെയ്ൻ ചിത്രം ‘വേല’യുടെ ട്രെയ്‌ലര്‍
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ക്രൈം ഡ്രാമ ചിത്രം ‘വേല’യുടെ ട്രെയ്‌ലര്‍ റിലീസായി. പാലക്കാടും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ പോലീസ് വേഷത്തിൽ ഉല്ലാസ് അഗസ്റ്റിൻ ആയി ഷെയിൻ നിഗവും മല്ലികാർജ്ജുനനായി സണ്ണിവെയ്‌നും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്നു. സണ്ണി വെയ്‌നും ഷെയിൻ നിഗവും പോലീസ് വേഷത്തിൽ കൊമ്പു കോർക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടി. തനിക്കു ചെയ്യാൻ ഇഷ്ടമുള്ള പോലീസ് ജോലിയിൽ നിർവൃതനായിരിക്കുന്ന ഷെയിൻ നിഗം അവതരിപ്പിക്കുന്ന ഉല്ലാസ് കൃഷ്ണന്റെ കഥാപാത്രത്തിലൂടെയുള്ള സംഗീർണ്ണമായ ഒരു കേസ് അന്വേഷണത്തിലേക്കുള്ള യാത്രയാണ് ‘വേല’ ട്രെയ്ലർ സൂചിപ്പിക്കുന്നത്. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിക്കുന്ന ‘വേല’യുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസും നിർവഹിച്ചിരിക്കുന്നു. സിദ്ധാർഥ് ഭരതനും അതിഥി ബാലനും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ബാദുഷ പ്രൊഡക്‌ഷന്‍സാണ് ചിത്രത്തിന്റെ…
മതേതര മൂല്യങ്ങളെ വളര്‍ത്തുന്നതില്‍ ഇന്ത്യന്‍ സിനിമയ്ക്ക് വലിയ പങ്ക്: മന്ത്രി റോഷി അഗസ്റ്റിന്‍
മതേതര മൂല്യങ്ങളെ വളര്‍ത്തുന്നതില്‍ ഇന്ത്യന്‍ സിനിമ വളരെ വലിയ പങ്കാണ് വഹിച്ചതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു. മലയാളം വിഷ്വല്‍ മീഡിയ കോഓപ്പറേറ്റീവ് സൊസൈറ്റി നന്ദാവനം പാണക്കാട് ഹാളില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ സിനിമയുടെ 110-ാം വാര്‍ഷികത്തിന്റെയും കെ.എസ്. സേതുമാധവന്‍ അവാര്‍ഡ് വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുയായിരുന്നു അദേഹം. ചലച്ചിത്രരംഗത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് കവിയും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി, ചലച്ചിത്ര നിര്‍മ്മാതാക്കളായ പ്രേംപ്രകാശ്, ജോയ് തോമസ്, നടി മല്ലിക സുകുമാരന്‍, നടന്മാരായ ശങ്കര്‍, പി. ശ്രീകുമാര്‍, ഭീമന്‍ രഘു, എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. അവാര്‍ഡ് ജേതാക്കളെ മന്ത്രി റോഷി അഗസ്റ്റിന്‍ പൊന്നാട അണിയിച്ചു. സൊസൈറ്റി ചെയര്‍മാന്‍ കെ. ആനന്ദകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ ഡി.ജി.പി ഡോ. ബി. സന്ധ്യ, മേജര്‍ ജനറല്‍…
69-ാമത് ദേശീയ ചലച്ചിത്ര അവാർഡ്: അല്ലു അർജുന്‍ മികച്ച നടന്‍; ആലിയ ഭട്ട്, കൃതി സനോന്‍ മികച്ച നടിമാര്‍
69-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ഫലങ്ങൾ വ്യാഴാഴ്ച ന്യൂഡൽഹിയിൽ പ്രഖ്യാപിച്ചു. പുഷ്പരാജ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന അല്ലു അർജുൻ, “പുഷ്പ: ദി റൈസ്” എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിലൂടെ മികച്ച നടനുള്ള പുരസ്കാരം കരസ്ഥമാക്കി. കൂടാതെ, സുകുമാർ മികച്ച സംവിധായകനുള്ള അവാർഡും, അതേ ചിത്രത്തിലെ സംഭാവനകൾക്ക് ദേവി ശ്രീ പ്രസാദിനെ മികച്ച സംഗീത സംവിധായകനുള്ള ബഹുമതിയും നൽകി ആദരിച്ചു. “ഗംഗുഭായ് കത്യവാഡി”യിലെ മികച്ച പ്രകടനത്തിന് ആലിയ ഭട്ടും “മിമി”യിലെ അഭിനയത്തിന് കൃതി സനോണും സംയുക്തമായി മികച്ച നടിക്കുള്ള പട്ടം നേടി. “മേപ്പടിയാൻ” എന്ന മലയാള സിനിമയുടെ സംവിധായകൻ വിഷ്ണു മോഹൻ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാർഡിന് അർഹനായി.
മലയാള സിനിമയിൽ ആദ്യമായി ന്യൂയോർക്കിലെ ടൈം സ്‌ക്വയറിൽ കിംഗ് ഓഫ് കൊത്തയുടെ വമ്പൻ പ്രൊമോഷൻ
ന്യൂയോര്‍ക്ക്: ഓണത്തിന് പ്രേക്ഷകരിലേക്കെത്തുന്ന ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ പ്രൊമോഷൻ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിലും എത്തി. മലയാള സിനിമാ ചരിത്രത്തിലാദ്യമായാണ് ടൈംസ് സ്‌ക്വയറിൽ ഒരു ചിത്രത്തിന്റെ പ്രൊമോഷൻ നടക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച കൾട്ട് ക്‌ളാസ്സിക് ചിത്രത്തിന്റെ ഗംഭീര പ്രൊമോഷൻ പരിപാടികൾ ലോകവ്യാപകമായി നടക്കുമ്പോൾ ഗംഭീര പ്രീ ബുക്കിങ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വേറിട്ട പ്രൊമോഷൻ പരിപാടികൾ ആണ് കിംഗ് ഓഫ് കൊത്തയുടെ ഭാഗമായി നടക്കുന്നത്. ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിൽ മികച്ച സിനിമകൾ നിർമ്മിച്ച സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും നിർമ്മിച്ച ചിത്രം ലോകവ്യാപകമായി ആഗസ്റ്റ് 24 നു തിയേറ്ററുകളിലേക്കെത്തും. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി റിലീസിന് അഞ്ച് ദിവസം ബാക്കി നിൽക്കെ പ്രി ബുക്കിങ്ങിൽ ഒരു കോടിയിൽ പരം നേടിയ ചിത്രത്തിന് ബുക്ക്…
ചെന്നൈയിൽ പ്രീ റിലീസിൽ തരംഗമായി ദുൽഖർ; ബുക്കിംഗില്‍ ചരിത്രം തീർത്ത് കിംഗ് ഓഫ് കൊത്ത കുതിക്കുന്നു
ആഗസ്റ്റ് 24 നു ലോകവ്യാപകമായി തിയേറ്ററിലേക്കെത്തുന്ന കിംഗ് ഓഫ് കൊത്തയുടെ പ്രൊമോഷന്റെ ഭാഗമായി ഇന്നലെ ചെന്നൈ എക്സ്പ്രസ്സ് അവന്യൂ മാളിൽ നടന്ന ചടങ്ങിൽ പ്രിയ താരം ദുൽഖർ സൽമാനെ കാണാൻ തടിച്ചു കൂടിയ ജനാവലി വർണാഭമായ വരവേൽപ്പാണ് കൊത്തയിലെ രാജാവിനും കിംഗ് ഓഫ് കൊത്തക്കും നൽകിയത്. കലാപകാര നൃത്തചുവടുകളും തന്റെ പ്രിയ താരം സൂര്യയുടെ സിനിമയിലെ ഗാനവുമൊക്കെ പാടിയ പാൻ ഇന്ത്യൻ സൂപ്പർ താരം അക്ഷരാർത്ഥത്തിൽ ആരാധകർക്ക് ആഹ്ലാദ നിമിഷങ്ങൾ സമ്മാനിച്ചു. ഇനി കേരളത്തിലെ ഓഡിയോ റിലീസ് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നാളെ വൈകിട്ട് ആറു മണിക്കാണ് നടക്കുന്നത്. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യുഎ സെർട്ടിഫിക്കറ്റ് ആണ്. കിംഗ് ഓഫ് കൊത്തയുടെ ബുക്കിംഗ് ചരിത്രമായി മാറുന്ന കാഴ്ചയാണ് ബുക്ക് മൈ ഷോയിൽ കാണുന്നത്. ടിക്കറ്റിന്റെ ബുക്കിങ് ആരംഭിച്ചത് മുതൽ ടിക്കറ്റ് വില്പനയിൽ ട്രെൻഡിങ് ലിസ്റ്റിൽ…
മലയാളം വിഷ്വല്‍ മീഡിയ ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി കെ.എസ്. സേതുമാധവന്‍ അവാര്‍ഡ്
തിരുവനന്തപുരം: ഇന്ത്യന്‍ സിനിമയുടെ 110-ാം വാര്‍ഷികം പ്രമാണിച്ച് മലയാളം വിഷ്വല്‍ മീഡിയ ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി സംഘടിഷിക്കുന്ന “ഇന്ത്യന്‍ സിനിമ 110” എന്ന പരിപാടി ഓഗസ്റ്റ് 23 ബുധനാഴ്ച, വൈകിട്ട് 4.30 ന് പാളയം നന്ദാവനം പാണക്കാട് ഹാളില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. മലയാള ചലച്ചിത്ര രംഗത്തെ മുതിര്‍ന്ന 9 കലാകാരന്മാര്‍ക്ക് “കെ.എസ്. സേതുമാധവന്‍ അവാര്‍ഡ്” സമ്മാനിക്കും. കവിയും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി, ചലച്ചിത്ര നിര്‍മ്മാതാക്കളായ പ്രേംപ്രകാശ്, ജോയ് തോമസ് ജൂബിലി, സംവിധായകരായ ഹരികുമാര്‍, ഭദ്രന്‍ മാട്ടേല്‍, നടന്മാരായ ശങ്കര്‍, പി. ശ്രീകുമാര്‍, ഭീമന്‍ രഘു, നടി മല്ലിക സുകുമാരന്‍ എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ സമാനിക്കുന്നത്. സൊസൈറ്റി ചെയര്‍മാന്‍ കെ. ആനന്ദകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ പുരസ്ക്കാരങ്ങള്‍ സമ്മാനിക്കും. മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രസംഗം…
“എന്റെ കരിയറിലെ ബിഗ് സ്കെയിൽ ചിത്രമാണ് കിംഗ് ഓഫ് കൊത്ത” : ദുൽഖർ സൽമാൻ
പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ തന്റെ കിംഗ് ഓഫ് കൊത്തയെക്കുറിച്ചു വെളിപ്പെടുത്തുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ. കിംഗ് ഓഫ് കൊത്തയുടെ കഥ മനസ്സിൽ വന്നപ്പോൾ തന്നെ ഇതിനെ എങ്ങനെ കൊമേർഷ്യൽ സിനിമ ആക്കി മാറ്റാമെന്നു ആലോചിച്ചുവെന്നും തന്റെ കരിയറിലെ ഏറ്റവും വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണ് കൊത്തയെന്നും അദ്ദേഹം വെളിപ്പെടുത്തി.ആളുകൾ സിനിമ കാണണമെങ്കിൽ മികച്ച തിയേറ്റർ അനുഭവം നൽകണം.അവർ ചിലവഴിക്കുന്ന പണത്തിനു മൂല്യമുണ്ടാകണം. പ്രേക്ഷകർക്ക് വലിയ സ്കെയിൽ ചിത്രങ്ങളോടാണ് താല്പര്യം. അതുകൊണ്ടാണ് ഒരു നിർമ്മാണ കമ്പനി എന്ന നിലയിൽ ഞങ്ങൾ നിർമ്മിച്ച ഏറ്റവും ചിലവേറിയ സിനിമയാണ് കിംഗ് ഓഫ് കൊത്ത. അഭിലാഷ് ജോഷിയിലും ജേക്സ് ബിജോയിലും എനിക്ക് പ്രതീക്ഷകർ ഒരുപാടു ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊത്തയിലെ കഥയെ മുന്നോട്ടു കൊണ്ട് പോകുന്നതിൽ എല്ലാ കഥാപാത്രങ്ങൾക്കും നിർണായകമായ പങ്കു ഉണ്ടെന്നും താരം പറഞ്ഞു.…
സംവിധായകൻ സിദ്ദിഖ് നൽകിയ പൈതൃകം സിനിമാ ലോകത്തെ സമ്പന്നമാക്കും: ജിഐസി റെഡ് കാർപെറ്റ്
ലാസ് വെഗാസ്: ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ സെന്റർ ഓഫ് എക്സലൻസ് മീഡിയ & വിഷ്വൽ (റെഡ് കാർപെറ്റ്) 2023 ഓഗസ്റ്റ് 11-ന് രാത്രി 9:00 മണിക്ക് ഡയറക്ടർ സിദ്ദിഖ് ഇസ്മയിലിന്റെ വിയോഗത്തെ അനുസ്മരിച്ച് അനുശോചന സൂം മീറ്റിംഗ് സംഘടിപ്പിച്ചു. റെഡ് കാർപെറ്റ് എന്ന ഓമന പേരിൽ വിളിക്കുന്ന ജി. ഐ. സി. യുടെ വിഭാഗം, പ്രത്യേകിച്ച് ചലച്ചിത്ര നിർമ്മാണം തുടങ്ങിയവയിലൂടെ ജിഐസിയെയും ഇന്ത്യൻ പ്രവാസികളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കഴ്ചപ്പാടോടെ പ്രവർത്തിക്കുന്നു. ന്യൂയോർക്ക് ചാപ്റ്ററിൽ നിന്നുള്ള റെഡ് കാർപെറ്റ് ചെയർമാൻ ടോം ജോർജ്ജ് കോലത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ജിഐസി ഓസ്റ്റിൻ ചാപ്റ്ററിൽ നിന്നുള്ള ശ്രീമതി പ്രീതി പൈനാടത്ത് പരിപാടികൾ ഏകോപിപ്പിച്ചു. ജിഐസി ഗ്ലോബൽ ജനറൽ സെക്രട്ടറി സുധീർ നമ്പ്യാർ സദസ്സിനെ സ്വാഗതം ചെയ്യുകയും ജിഐസിയെ പ്രതിനിധീകരിച്ച് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. “സിദ്ദിഖിന്റെ സൃഷ്ടികൾ ദീർഘകാലം നിലനിൽക്കും, സിനിമാ പ്രേമികൾ…