നടൻ ആശിഷ് വിദ്യാർത്ഥി 60-ാം വയസ്സിൽ വിവാഹിതനായി

ന്യൂഡൽഹി: ദേശീയ അവാർഡ് ജേതാവായ നടൻ (‘ദ്രോഹ്കാൽ’) ആശിഷ് വിദ്യാർത്ഥി (60), ഇപ്പോൾ മോട്ടിവേഷണൽ സ്പീക്കർ, ട്രാവൽ, ഫുഡ് വ്ലോഗർ എന്നീ നിലകളിൽ അറിയപ്പെടുന്ന, ‘റാണാ നായിഡു’ എന്ന വെബ് സീരീസിൽ റാണ ദഗ്ഗുബതിയുടെ കഥാപാത്രത്തിന്റെ ജ്യേഷ്ഠനായി അഭിനയിച്ച വ്യക്തി, രണ്ടാമതും വിവാഹം കഴിച്ചു. അസമിൽ നിന്നുള്ള, കൊല്‍ക്കത്തയില്‍ താമസിക്കുന്ന, ഫാഷന്‍ ഡിസൈനര്‍ രൂപാലി ബറുവയാണ് വധു. പഴയകാല അസമീസ് നടി ശകുന്തള ബറുവയുടെ മകളാണ്. കൊൽക്കത്തയിൽ രഹസ്യമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.”എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ, രൂപാലിയെ വിവാഹം കഴിക്കുന്നത് അസാധാരണമായ ഒരു വികാരമാണ്. ഞങ്ങൾ രാവിലെ കോടതിയിൽവെച്ച് വിവാഹിരാകുകയും വൈകിട്ട് ഒരു സൽക്കാരവും നടത്തിയെന്ന് ആശിഷ് പറഞ്ഞു നടി രജോഷിയെ ആയിരുന്നു ആശിഷ് നേരത്തെ വിവാഹം ചെയ്തിരുന്നത്. ഈ ബന്ധത്തിൽ ആർത് എന്നൊരു മകനുണ്ട്. രാജോഷിയും അസം സ്വദേശിയാണ്.…

കാർത്തിക് ആര്യൻ നായകനാകുന്ന ‘സത്യപ്രേം കി കഥ’ജൂണ്‍ 29-ന് റിലീസ് ചെയ്യും

മുംബൈ: കാർത്തിക് ആര്യനും കിയാര അദ്വാനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘സത്യപ്രേം കി കഥ’യുടെ ചിത്രീകരണം അടുത്തിടെ പൂർത്തിയായി. ചിത്രത്തിന്റെ അണിയറപ്രവർത്തകർ മുഴുവൻ ചിത്രീകരണ വേളയിൽ സന്നിഹിതരായിരുന്നു. ഒരു പ്രണയകഥയായ, ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലേക്ക് കടക്കുന്ന ചിത്രം ജൂൺ 29 ന് തിയേറ്ററുകളിൽ എത്തും. ‘ഭൂൽ ഭുലയ്യ 2’ എന്ന വമ്പൻ ഹിറ്റിന് ശേഷം കിയാരയുമായി വീണ്ടും ഒന്നിക്കുന്ന കാർത്തിക്, നിർമ്മാതാവ് സാജിദ് നദിയാദ്‌വാല, ഭാര്യ വാർദാ ഖാൻ, സഹ നിർമ്മാതാക്കളായ ഷരീൻ മന്ത്രി കേഡിയ, കിഷോർ അറോറ, സംവിധായകൻ സമീർ വിദ്വാൻസ് എന്നിവരോടൊപ്പം റാപ്-അപ്പിൽ പങ്കെടുത്തു. ഒപ്പം എഴുത്തുകാരൻ കരൺ ശർമ്മയും. അതേസമയം, ടീസറിലെ ‘ആജ് കെ ബാദ്’ ഗാനത്തിന് ആരാധകരിൽ നിന്ന് നല്ല പ്രതികരണം ലഭിച്ചു, അതിനാൽ ചിത്രത്തിന്റെ ട്രെയിലറിന് മുമ്പ് ഗാനം റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിച്ചു. NGE, Namah Pictures…

പെരുന്നാൾ പടത്തിൽ ഹിറ്റടിച്ച മലബാറിന്റെ മൊഞ്ചുള്ള സുലൈഖാ മൻസിൽ ഓ ടി ടി യിലേക്ക്

പെരുന്നാൾ പടമായി തിയേറ്ററുകളിൽ റിലീസ് ചെയ്ത സുലൈഖാ മൻസിൽ അഞ്ചാം വാരവും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സോടെയുള്ള പ്രദർശനത്തിന് ശേഷം ഓ ടി ടി യിലേക്ക് എത്തുകയാണ്. മലബാർ ഏരിയകളിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രം കേരളത്തിൽ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷൻ റെക്കോർഡ് ആണ് സ്വന്തമാക്കിയത്. സുലൈഖ മൻസിലിലെ സൂപ്പർ ഹിറ്റ് പാട്ടുകൾ ഒക്കെ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഇതിനോടൊകം ഏറ്റെടുത്തു കഴിഞ്ഞു. ജിൽ ജിൽ ജിൽ എന്ന ഗാനത്തിന് ഇരുപത്തി രണ്ടു മില്യൺ വ്യൂസും ഹാലാകെ മാറുന്നെ എന്ന ഗാനം പതിനാലു മില്യൺ വ്യൂസും എത്ര നാൾ എന്ന് തുടങ്ങിയ ഗാനം ഏഴ് മില്യനപ്പുറം കാഴ്ച്ചക്കാർ ഇതിനോടൊകം യൂട്യൂബിൽ നേടിയിട്ടുണ്ട്.അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ചിത്രത്തിൽ ലുക്ക്മാന്‍ അവറാന്‍, അനാര്‍ക്കലി മരയ്ക്കാര്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ഏറ്റവും പുതിയ ചിത്രമായ സുലൈഖ മന്‍സില്‍…

അല്പം സീരിയസ് ലുക്കിൽ മമ്മൂട്ടിയും ജ്യോതികയും; കാതലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് മുതൽ പ്രേക്ഷകർ ഓരോ അപ്ഡേറ്റിനായി കാത്തിരിക്കുന്ന ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദി കോർ. മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം വർഷങ്ങളുടെ ഇടവേള കഴിഞ്ഞു മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ജ്യോതിക ഈ ചിത്രത്തിലൂടെ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വളരെ സന്തോഷപ്പെട്ട കുടുംബാങ്ങളെ പോലെ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടേയും ജ്യോതികയുടെയും കഥാപാത്രങ്ങൾ സെക്കൻഡ് ലുക്കിൽ അല്പം ഗൗരവത്തിലാണ്. കാതലിന്റെ പ്രമേയം തന്നെ ഏറെ ആകർഷിച്ച ഒന്നാണെന്നു നേരത്തെ തെന്നിന്ത്യൻ താരം സൂര്യ അഭിപ്രായപ്പെട്ടിരുന്നു. ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് ഓരോ സിനിമാസ്വാദകനും. മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന കാതൽ ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. സാലു കെ. തോമസ്സാണ് ഛായാഗ്രാഹകൻ. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്,അലിസ്റ്റർ അലക്സ്, അനഘ…

‘ദ ഗ്രേറ്റ് എസ്കേപ്പു’മായി ആക്ഷന്‍ ഹീറോ ബാബു ആന്‍റണി; അമേരിക്കന്‍ ചിത്രം 26 ന് റിലീസ് ചെയ്യും.

യുഎസ്:  പ്രമുഖ ഇന്‍ഡോ അമേരിക്കന്‍ ആക്ഷന്‍ ഹീറോ ബാബു ആന്‍റണിയും  മകന്‍ ആര്‍തര്‍ ആന്‍റണിയും ഒന്നിക്കുന്ന  ‘ദ ഗ്രേറ്റ് എസ്കേപ്പ്’  മെയ് 26 ന്  റിലീസ് ചെയ്യും.  പൂർണ്ണമായും അമേരിക്കയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ലോകപ്രശസ്ത ഗുസ്തി താരവും അമേരിക്കന്‍ ചലച്ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ചാസ് ടെയ്‌ലറും പ്രധാന കഥാപാത്രമായി എത്തുന്നു. മിക്സഡ് മാർഷ്യൽ  ആർട്സിൽ ബ്‌ളാക്ക് ബെൽറ്റ് നേടിയ ആര്‍തര്‍ ആന്‍റണി മുഴുനീളം അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് ‘ദ ഗ്രേറ്റ് എസ്കേപ്പ്’. ബാബു ആൻ്റിണിയുടെ ഭാര്യ ഇവ്ഗനിയ, മകൻ അല്ക്സ് ആന്‍റണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സന്ദീപ് .ജെ .എല്‍ ആണ് ചിത്രത്തിന്റെ സംവിധാനം.  സൗത്ത് ഇന്ത്യന്‍ യു എസ് ഫിലിംസിന്‍റെ ബാനറില്‍ അമേരിക്കന്‍ മലയാളികളായ സുഹത്തുക്കള്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന് നടന്‍ ബാബു ആന്‍റണി അറിയിച്ചു.  ഹോളിവുഡ്, തായ്‌ലന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്‍ര്‍നാഷണല്‍ അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്. അതിഗംഭീര…

ജനപ്രിയനായകൻ ദിലീപും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്ന പുതിയ ചിത്രം; സംവിധാനം നിസ്സാം ബഷീർ

മമ്മൂട്ടി നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം റോഷാക്കിനു ശേഷം നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജനപ്രിയനായകൻ ദിലീപും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്നു. റോഷാക്കിന്റെ രചന നിർവഹിച്ച സമീർ അബ്ദുൾ തന്നെയാണ് ഈ ചിത്രത്തിന്റെയും കഥ ഒരുക്കുന്നത്. ബാദുഷാ സിനിമാസ്, ആന്റോ ജോസഫ് ഫിലിം കമ്പനി, ഗ്രാൻഡ് പ്രൊഡക്ഷൻസ്, വണ്ടർവാൾ സിനിമാസ് എന്നിവർ സംയുക്ത്തമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

അനുഗ്രഹം തേടി അക്ഷയ് കുമാർ കേദാർനാഥ് ക്ഷേത്രത്തില്‍

ഇമ്രാൻ ഹാഷ്മിക്കൊപ്പം സെൽഫിയിൽ അടുത്തിടെ കണ്ട അക്ഷയ് കുമാർ ഇപ്പോൾ ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ എന്ന ചിത്രത്തിലാണ്. അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ചിത്രത്തിൽ ടൈഗർ ഷ്രോഫ്, സോനാക്ഷി സിൻഹ, പൃഥ്വിരാജ് സുകുമാരൻ എന്നിവരും പ്രധാന ഭാഗങ്ങളിൽ അഭിനയിക്കുന്നുണ്ട്. തിരക്കേറിയ ചിത്രീകരണ ഷെഡ്യൂളിൽ നിന്ന് ഇടവേളയെടുത്ത് അക്ഷയ് അനുഗ്രഹം തേടി ഇന്ന് കേദാർനാഥിലേക്ക് യാത്രതിരിച്ചു. ശക്തമായ സുരക്ഷാ സന്നാഹമാണ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത്. നടൻ ക്ഷേത്രം സന്ദർശിച്ച കാര്യം വെളിപ്പെടുത്തിയില്ല. എന്നാൽ, അദ്ദേഹത്തിന്റെ ഫോട്ടോകളും വീഡിയോകളും ഇന്റർനെറ്റിൽ ട്രെൻഡിംഗായി. കറുത്ത ടീ ഷർട്ടും ജീൻസുമാണ് താരം ധരിച്ചിരിക്കുന്നത്. നെറ്റിയിൽ ടിക്കയും കഴുത്തിൽ മാലയുമുണ്ട്. ഹിന്ദിയിൽ “ജയ് ബാബ ഭോലേനാഥ്” എന്ന അടിക്കുറിപ്പോടെ കേദാർനാഥ് ക്ഷേത്രത്തിന്റെ ഫോട്ടോയും അക്ഷയ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. അതേസമയം, അക്ഷയ്‌യും ടൈഗറും അടുത്തിടെ സ്‌കോട്ട്‌ലൻഡ് ചിത്രീകരണത്തിലായിരുന്നു. സെറ്റിൽ വെച്ച് അദ്ദേഹത്തിന് പരിക്കേറ്റതായാണ്…

‘ദി കേരള സ്റ്റോറി’ ജനഹൃദയങ്ങളെ സ്പർശിക്കുന്നുണ്ടെന്ന് നടി ആദ ശർമ്മ

‘ദി കേരള സ്റ്റോറി’യാണ് ഇപ്പോൾ ബോക്‌സ് ഓഫീസ് ഭരിക്കുന്നത്. ‘പത്താൻ’ ശേഷം ആഭ്യന്തര ബോക്‌സ് ഓഫീസിൽ 200 കോടി കടക്കുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമാണിത്. ബോക്‌സ് ഓഫീസിൽ 18 ദിവസം പിന്നിടുമ്പോഴും വിവാദങ്ങൾക്കിടയിലും പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകർഷിക്കാനുള്ള ശ്രമത്തിലാണ് ചിത്രം. കേരളത്തിൽ നിന്ന് 32,000 ഹിന്ദു സ്ത്രീകളെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മതപരിവർത്തനം ചെയ്തുവെന്ന സംശയാസ്പദമായ അവകാശവാദത്തെച്ചൊല്ലി സിനിമയുടെ കഥ വിവാദത്തിൽ പെട്ടിരുന്നു. എന്നാലും പ്രേക്ഷകർ അത് കാണാൻ തീയേറ്ററുകളിൽ എത്തുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ സിനിമയുടെ താരനിര മുതൽ നിർമ്മാതാക്കൾ വരെ ഈ സമയത്ത് അതിന്റെ വിജയം ആസ്വദിക്കുകയാണ്. അതേസമയം, ഇന്ത്യക്കാരുടെ സ്നേഹത്തിന് ആദ ശർമ്മ നന്ദി അറിയിച്ചു. പശ്ചിമ ബംഗാളിൽ സിനിമ നിരോധിച്ചിട്ടും തമിഴ്‌നാട്ടിലെ മൾട്ടിപ്ലക്‌സ് ഉടമകൾ ചിത്രം പ്രദർശിപ്പിക്കാൻ വിസമ്മതിച്ചിട്ടും ‘ദി കേരള സ്റ്റോറി’ ബുള്ളറ്റിന്റെ വേഗത്തിലാണ് നീങ്ങിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച…

പത്മരാജന്റെ ജന്മദിനത്തിൽ പ്രാവിന്റെ പ്രൊമോഷൻ ലോഞ്ച് തിരുവനന്തപുരത്തു നടക്കുന്നു

മലയാളത്തിന്റെ പ്രിയ കഥാകൃത്തും സിനിമാ സംവിധായകനുമായ പത്മരാജന്റെ ജന്മദിനമായ മെയ് 23നു വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരത്തെ ഭാരത് ഭവനിൽ അദ്ദേഹത്തിന്റെ അനുസ്മരണ യോഗവും ശ്രീ പത്മരാജന്റെ കഥയെ ആസ്പദമാക്കിയുള്ള മലയാള ചലച്ചിത്രം പ്രാവിന്റെ പ്രൊമോഷൻ ലോഞ്ചും നടക്കുന്നു. പത്മരാജൻ ട്രസ്റ്റും സി.ഇ.റ്റി സിനിമാസും സംയുക്തമായി നടത്തുന്ന ചടങ്ങിൽ മലയാള സിനിമയിലെ പ്രമുഖർ പങ്കെടുക്കുന്നു. ഔപചാരികമായ ചടങ്ങുകൾക്ക് ശേഷം പത്മരാജന്റെ സൂപ്പർ ഹിറ്റ് സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത നിശയും ഉണ്ടായിരിക്കുന്നതാണ്. പത്മരാജൻ അനുസ്മരണ ചടങ്ങിൽ പത്മരാജൻ ട്രസ്റ്റ് ചെയർമാൻ ശ്രീ വിജയകൃഷ്ണൻ, ശ്രീമതി രാധാലക്ഷ്മി പത്മരാജൻ, ഫിലിം പ്രൊഡ്യൂസർ ശ്രി ഗാന്ധിമതി ബാലൻ, സിനിമാ സംവിധായകൻ ശ്രി സുരേഷ് ഉണ്ണിത്താൻ, സിനിമാ സംവിധായകൻ ശ്രീ മധുപാൽ, ശ്രി പൂജപ്പുര രാധാകൃഷ്ണൻ (നടൻ), ഫിലിം പ്രൊഡ്യൂസർ ശ്രി ശ്രീമൂവിസ് ഉണ്ണിത്താൻ, സിനിമാ സംവിധായകൻ അനിൽ ദേവ്, സിനിമാ…

2018 ന്റെ പാട്ടുകളും ഹിറ്റ്‌: അമേരിക്കയിലിരുന്നു മഴപ്പാട്ടുകളെഴുതി ജോ പോൾ

2018 സിനിമ സൂപ്പർ ഹിറ്റ്‌ സമ്മാനിച്ചു നൂറു കോടിയും കടന്ന് തീയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ അതിലെ ഗാനങ്ങളും മലയാളികൾ നെഞ്ചോട് ചേർക്കുന്നു. 2018-ലെ ഗാനങ്ങൾക്ക്‌ വരികളെഴുതിയിരിക്കുന്നത് ജോ പോൾ ആണ്. ടെക്‌സസിലെ ഡാലസിനടുത്തുള്ള പ്ലേനോയിൽ ആണ് ജോ താമസം. 2018-ലെ പകുതിയിലധികം ഗാനങ്ങൾക്ക്‌ വരികൾ കുറിച്ചതും അവിടെ വെച്ചു തന്നെ. ഈ വർഷമാദ്യം സംവിധായകൻ ജൂഡ് ആന്തണി ജോസഫാണ് ഈ സിനിമയിലെ പാട്ടുകളെഴുതാൻ ജോയെ വിളിക്കുന്നത്. സിനിമയുടെ ബാക്ഗ്രൗണ്ട് സ്കോറിന്റെ ഭാഗമായി വരുന്ന രണ്ട് ട്രാക്കുകൾ ഉൾപ്പെടെ അഞ്ച് പാട്ടുകൾ 2018-ലുണ്ട്. വില്യം ഫ്രാൻസിസ് ഒരു ഗാനവും നോബിൻ പോൾ മറ്റെല്ലാ ഗാനങ്ങളും ഒരുക്കിയിരിക്കുന്നു. സിനിമയുടെ ആദ്യ ഭാഗത്തുള്ള ശങ്കർ മഹാദേവൻ പാടി വില്യം ഫ്രാൻസിസ് ഈണം നൽകിയ “മിന്നൽ മിന്നാണേ” എന്ന നാടൻ ശൈലിയിൽ ചടുലതയിലുള്ള പാട്ടു കേൾക്കുമ്പോൾ തന്നെ വരികൾ മനസ്സിൽ ഇടം പിടിക്കും. അത്രയ്ക്കും…