ധനുഷ് മുഖം മൂടിയണിഞ്ഞ് സമൂഹത്തെ വഞ്ചിക്കുന്നു: രൂക്ഷ വിമര്‍ശനവുമായി നടി നയന്‍‌താര

നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നടി നയൻതാര രംഗത്ത്. ധനുഷ് മുഖംമൂടി ധരിച്ച് പൊതുജനങ്ങൾക്ക് മുന്നിൽ അഭിനയിക്കുകയാണെന്നും ധനുഷിന് തന്നോട് പക വെച്ചു പുലര്‍ത്തുകയാണെന്നും നടി ആരോപിച്ചു. തന്നെയുമല്ല, തൻ്റെ ഡോക്യുമെൻ്ററിയുടെ റിലീസ് ധനുഷ് തടസ്സപ്പെടുത്തുകയാണെന്നും നയൻതാര ആരോപിച്ചു. ‘നാനും റൗഡി താൻ’ എന്ന ധനുഷ് നിർമ്മാതാവായ ചിത്രത്തിൽ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും നയൻതാരയെ കുറിച്ചുള്ള നെറ്റ് ഫ്ലിക്സിന്റെ ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ ധനുഷ് എൻ ഒ സി നൽകിയില്ലെന്ന് ആരോപിച്ചാണ് തർക്കം. ഡോക്യുമെന്ററിയുടെ 3 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറിലെ ദൃശ്യങ്ങൾ നീക്കുന്നതിന് ധനുഷ് പത്തുകോടി രൂപ ആവശ്യപ്പെട്ട് തനിക്ക് വക്കീൽ നോട്ടീസ് അയച്ചു എന്നും നയൻതാര പറയുന്നു. മൂന്ന് പേജ് ഉള്ള തുറന്ന കത്തിലൂടെ ധനുഷിനെതിരെ രംഗത്തെത്തിയ താരം ഡോക്യുമെന്ററി ധനുഷിൽ നിന്നും എൻ ഒ സി ലഭിക്കാത്തതിനാൽ തങ്ങൾക്ക് റീ എഡിറ്റ് ചെയ്യേണ്ടിവന്നു…

അഭിനയ രംഗത്ത് 22 വര്‍ഷം പൂര്‍ത്തിയാക്കി പ്രഭാസ്; ഈശ്വറിലൂടെ വെള്ളിത്തിരയിലെത്തി സിനിമാലോകത്തെ ബാഹുബലിയായി മാറിയ താരം

ബാഹുബലിയിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറിയ പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് അഭിനയ രംഗത്തെത്തിയിട്ട് 22 വര്‍ഷം. ഈശ്വര്‍ എന്ന സിനിമായിലൂടെ അരങ്ങേറ്റം കുറിച്ച പ്രഭാസിന് ബാഹുബലിയിലൂടെയായിരുന്നു രാജ്യമൊട്ടാകെ ആരാധകരെ ലഭിച്ചത്. പിന്നീട് ബിഗ്ബജറ്റ് ചിത്രങ്ങളുടെ മാത്രം ഭാഗമായ താരം കല്‍ക്കി 2898 എഡിയൂടെ അമ്പരിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച്ച വെച്ചത്. ഈ കാലയളവിന് ഉള്ളില്‍ സൂപ്പര്‍ താരം എന്ന പദവി കൂടാതെ ഇന്ത്യന്‍ സിനിമാലോകത്തിന് തന്റേതായ ശൈലി സമ്മാനിക്കുവാനും പ്രഭാസിന് കഴിഞ്ഞു. ‘മിര്‍ച്ചി’ എന്ന ചിത്രത്തിന് ശേഷം ആരാധകര്‍ സ്‌നേഹപൂര്‍വ്വം പ്രഭാസിന് നല്‍കിയ പേരായ ‘റിബല്‍ സ്റ്റാര്‍’. അദ്ദേഹത്തിന്റെ പകരംവയ്ക്കാനാകാത്ത അഭിനയശൈലിക്ക് ചേര്‍ന്നതായിരുന്നു ആ വിശേഷണം. ഇന്ത്യന്‍ സിനിമ ചരിത്രത്തെ തന്നെ മാറ്റിമറിച്ച ബാഹുബലി പ്രഭാസിന്റെ സിനിമ ജീവിതത്തെയും മാറ്റിമറിക്കുകയായിരുന്നു. ബാഹുബലിയിലൂടെ ഇന്ത്യയിലുടനീളം ആരാധകരെ സൃഷ്ടിക്കാന്‍ പ്രഭാസിന് സാധിച്ചു. തന്റെ അഭിനയനാള്‍ വഴികളിലിന്നോളം ഇന്ത്യന്‍ സിനിമയില്‍ ബ്ലോക്ക്ബസ്റ്റര്‍…

മീറ്റ് ദിസ് മമ്മി… കോമഡി, ഫാന്റസി, ഹൊറർ കിടിലൻ ട്രെയിലറുമായ് ‘ഹലോ മമ്മി’ !

ഷറഫുദ്ദീന്‍ ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം ‘ഹലോ മമ്മി’യുടെ ട്രെയിലർ പുറത്തുവിട്ടു. വിജയ് സേതുപതി, ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, നിവിൻ പോളി, റാണ ദഗ്ഗുബതി എന്നിവർ ചേർന്ന് റിലീസ് ചെയ്ത ട്രെയിലർ പ്രേക്ഷകശ്രദ്ധ നേടുന്നു. കോമഡിയും ഹൊററും ഫാന്റസിയും ചേർന്ന ട്രെയ്‌ലർ രംഗങ്ങൾ ഇതിനൊടകം തന്നെ വൈറൽ ആയിരിക്കുകയാണ്. നവംബർ 21 മുതൽ ചിത്രം തിയറ്ററുകളിലെത്തും. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവരാണ് നിർമ്മാതാക്കൾ. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ. ഹാങ്ങ് ഓവർ ഫിലിംസിന്റെ നിർമ്മാണത്തിലൊരുങ്ങുന്ന ചിത്രത്തിൽ, ‘നീലവെളിച്ചം’, ‘അഞ്ചക്കള്ളകോക്കാൻ’ എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിത്തത്തിന്…

50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രൂപാലി ഗാംഗുലി തൻ്റെ രണ്ടാനമ്മയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്തു

തൻ്റെ രണ്ടാനമ്മയായ ഇഷ വർമ്മയുടെ ആരോപണങ്ങളിലും തെറ്റായ അവകാശവാദങ്ങളിലും മനംനൊന്ത് നടി രൂപാലി ഗാംഗുലി 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്തു. ‘അനുപമ’ ഫെയിം രൂപാലി ഗാംഗുലി തൻ്റെ രണ്ടാനമ്മ ഇഷ വർമ്മയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. മാതാപിതാക്കളുടെ വിവാഹബന്ധം രൂപാലി തകർത്തുവെന്നാണ് ഇഷയുടെ ആരോപണം. രൂപാലിയുടെ ഭർത്താവ് അശ്വിൻ കെ വർമയുടെയും ആദ്യ ഭാര്യയുടെയും മകളാണ് ഇഷ. രൂപാലി തന്നെയും അമ്മയെയും മാനസികമായും വൈകാരികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് ഇഷയുടെ ആരോപണം. ഈ ആരോപണങ്ങള്‍ക്കെല്ലാം രൂപാലി ആദ്യം മൗനം പാലിച്ചു. ഇക്കാര്യം വ്യക്തമാക്കി ഭർത്താവ് അശ്വിൻ പ്രസ്താവന ഇറക്കിയതോടെ രൂപാലി മൗനം വെടിഞ്ഞു. തൻ്റെ രണ്ടാനമ്മയായ ഇഷ വർമ്മയ്‌ക്കെതിരെ നടി മാനനഷ്ടത്തിന് നോട്ടീസ് നൽകിയതായി രൂപാലി ഗാംഗുലിയുടെ അഭിഭാഷക സന റയീസ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. “അവരുടെ തെറ്റായ ആരോപണങ്ങൾക്കും രണ്ടാനമ്മയ്‌ക്കെതിരായ ദോഷകരമായ…

19 വർഷങ്ങളുടെ ഇടവേളക്ക് ശേഷം ‘ശക്തിമാൻ’ തിരിച്ചെത്തുന്നു

19 വർഷങ്ങൾക്ക് ശേഷം, ഇന്ത്യയിലെ ആദ്യത്തെ സൂപ്പർഹീറോ ‘ശക്തിമാൻ’ തിരിച്ചുവരവിന് ഒരുങ്ങുന്നു. മുകേഷ് ഖന്നയാണ് ഇക്കാര്യം അറിയിച്ചത്. ശക്തിമാൻ്റെ തിരിച്ചുവരവ് പ്രേക്ഷകർക്കിടയിൽ പഴയ ബാല്യകാല ഓർമ്മകൾ പുതുക്കും. അടുത്തിടെ അതിൻ്റെ പുതിയ ടീസറും ഭീഷ്മ ഇൻ്റർനാഷണലിൻ്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർഹീറോ ഷോയായ ‘ശക്തിമാൻ’ വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നു. 90 കളിൽ കുട്ടികൾക്കും മുതിർന്നവർക്കും ഇടയിൽ വളരെ പ്രചാരം നേടിയ ഈ ഷോ ഇന്ത്യൻ ടിവിയുടെ ഐക്കണിക് ഷോയായി മാറിയിരുന്നു. ഈ ഷോയിൽ ശക്തിമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മുകേഷ് ഖന്നയായിരുന്നു പ്രധാന വേഷത്തിൽ, അതിലൂടെ അദ്ദേഹം ആളുകളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം സൃഷ്ടിച്ചു. നീണ്ട കാത്തിരിപ്പിനൊടുവിൽ ശക്തിമാൻ എന്ന ഷോ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന് മുകേഷ് ഖന്നയാണ് അറിയിച്ചത്. അടുത്തിടെ അതിൻ്റെ പുതിയ ടീസറും ഭീഷ്മ ഇൻ്റർനാഷണലിൻ്റെ യൂട്യൂബ്…

ഹൗസ്ഫുൾ & ഫില്ലിംഗ് ഷോകളുമായി “മുറ” പ്രേക്ഷകരുടെ കൈയടി നേടുന്നു

റിലീസ് ചെയ്ത് രണ്ടാം ദിനം തന്നെ പിള്ളേര് ഒരേ പൊളി. കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ ഹൗസ് ഫുൾ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുസ്തഫ സംവിധാനം ചെയ്ത ചിത്രം മുറ തിയേറ്ററിൽ മുന്നേറുകയാണ്. മൂന്നാം ദിനവും ഗംഭീര പ്രതികരണമാണ് മുറക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. യുവ പ്രതിഭകളുടെ മികവുറ്റ പ്രകടനവും ഗംഭീര ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ആക്ഷൻ ഡ്രാമാ ചിത്രം മുറ യിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഹ്രിദ്ധു ഹാറൂൺ, സുരാജ് വെഞ്ഞാറമൂട്, മാല പാർവതി എന്നിവരാണ്. സുരേഷ് ബാബുവാണ് മുറയുടെ രചന നിർവഹിച്ചിരിക്കുന്നത്. കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ നിർമ്മാണം : റിയാഷിബു,എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി…

സം‌വിധായകന്‍ രഞ്ജിത്തിനെതിരെയുള്ള പീഡന കേസ്: കോഴിക്കോട് സ്വദേശിയായ പരാതിക്കാരന്റെ മൊഴിയെടുത്തു

നടനും സംവിധായകനുമായ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ പരാതിക്കാരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബംഗളൂരു എയർപോർട്ട് പോലീസാണ് മൊഴിയെടുത്തത്. പീഡനക്കേസ് അന്വേഷിക്കുന്ന മല്ലികാർജുൻ്റെ നേതൃത്വത്തില്‍ നടത്തിയ മൊഴിയെടുപ്പ് പൂർത്തിയാക്കിയ ശേഷം മൊഴി വിശദമായി പരിശോധിക്കുമെന്നും രഞ്ജിത്തിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബംഗളൂരു ദേവനഹള്ളി സബ് ഡിവിഷന് കീഴിലുള്ള എയർപോർട്ട് പോലീസ് സ്റ്റേഷനിൽ ആണ് രഞ്ജിത്തിനെതിരെ ആസ്വാഭാവിക ലൈംഗിക പീഡനം, ഐടി ആക്ട് പ്രകാരം സ്വകാര്യത ഹനിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ബാവൂട്ടിയുടെ നാമത്തിൽ’ എന്ന സിനിമയുടെ ചിത്രീകരണത്തിന് 2012 യുവാവിനെ ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയും അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ചിത്രങ്ങൾ പകർത്തിയെന്നുമാണ് രഞ്ജിത്തിനെരെയുള്ള ആരോപണം. കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയിൽ കോഴിക്കോട് കസബ പോലീസ് രജിസ്റ്റർ ചെയ്ത…

ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകളുടെ പ്രാഥമിക അന്വേഷണം ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കുമെന്ന് സർക്കാർ ഹൈക്കോടതിയില്‍

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലുള്ള കേസുകളിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ കർശന മേൽനോട്ടത്തിൽ നടക്കുന്ന പ്രാഥമിക അന്വേഷണം ഡിസംബറിനു മുമ്പ് പൂർത്തിയാക്കുമെന്ന് കേരള സർക്കാർ വ്യാഴാഴ്ച (നവംബർ 7, 2024) കേരള ഹൈക്കോടതിയുടെ പ്രത്യേക ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച പുരോഗതി റിപ്പോർട്ടിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ച്, വിനോദ വ്യവസായ രംഗത്തെ വിവിധ പങ്കാളികളിൽ നിന്നും മറ്റ് വിഷയങ്ങളിൽ സർക്കാർ തയ്യാറാക്കുന്ന നിയമനിർമ്മാണങ്ങളെക്കുറിച്ച് കോടതിയെ സഹായിക്കുന്നതിന് അമിക്കസ് ക്യൂറിയായി അഭിഭാഷകയായ മിത സുധീന്ദ്രനെ നിയമിച്ചു. ഒരു നിയമനിർമ്മാണം രൂപീകരിക്കുന്നതിൽ സംസ്ഥാനം പ്രവർത്തിക്കുമ്പോൾ ആശയങ്ങളിൽ കുറവുണ്ടാകാതിരിക്കാൻ “പരമാവധി സ്ത്രീ കാഴ്ചപ്പാടുകൾ” ശേഖരിക്കാമെന്ന് കോടതി പറഞ്ഞു. വ്യത്യസ്‌ത വീക്ഷണങ്ങൾ നേടാനാണ് ശ്രമിക്കുന്നതെന്ന്…

വടക്കൻ പാട്ട് ശീലിൽ ഒരു എഐ പാട്ട്; കടത്തനാടൻ തത്തമ്മ (വീഡിയോ)

വടക്കൻ പാട്ട് സിനിമകളിലെ രംഗങ്ങളെ എഐ വഴി പുനഃസൃഷ്ടിച്ചുകൊണ്ടുള്ള വീഡിയോ ആൽബം, ‘കടത്തനാടൻ തത്തമ്മ’ യൂട്യൂബിൽ റിലീസ് ചെയ്തു. ഉണ്ണിയാർച്ച, ഒതേനന്റെ മകൻ എന്നീ സിനിമകളിലെ ഗാനരംഗങ്ങളെയാണ് ആൽബത്തിനുവേണ്ടി പുനഃസൃഷ്ടിച്ചത്. ഒതേനന്റെ മകനിൽ വിജയശ്രീ പാടിയ, ‘കദളീവനങ്ങൾക്കരികിലല്ലോ’ എന്ന പാട്ടിലെയും ഈ സിനിമയിലെ തന്നെ, പ്രേംനസീറും ഷീലയും അഭിനയിച്ച, ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന പാട്ടിലെയും ഉണ്ണിയാർച്ചയിലെ നസീറും രാഗിണിയും അഭിനയിച്ച, ‘പുല്ലാണെനിക്കു നിന്റെ വാൾമുന’ എന്ന പാട്ടിലെയും ഏതാനും ഷോട്ടുകളെ ഫോട്ടോകളാക്കി എഐ സൈറ്റുകളിലൂടെ വീഡിയോ ആക്കിയാണ് ആൽബത്തിനുള്ള ഷോട്ടുകൾ ഉണ്ടാക്കിയത്. ഒരു യുവാവ് രാത്രിയുറക്കത്തിൽ ഒരു പാട്ട് സ്വപ്നം കാണുന്നതാണ് ആൽബത്തിന്റെ കഥ. തുടക്കത്തിൽ, ഈ പാട്ടിലൂടെ അയാൾ കാണുന്നത് വടക്കൻപ്പാട്ടു സിനിമകളിലെ പ്രണയഗാന രംഗങ്ങളാണ്. പാട്ടിനൊടുവിൽ, യുവാവിന്റെ പങ്കാളി ആ പാട്ടിലേക്കു കടന്നുവരികയും യുവാവ് ഉറക്കമുണരുകയും ചെയ്യുന്നതോടെ പാട്ട് അവസാനിക്കുന്നു. യുവാവിനെ പ്രോംറ്റിലൂടെയും പങ്കാളിയായ…

“പണി” എട്ടിന്റെ പണിയാക്കി മാറ്റിയ ജോജു ജോർജിന്റെ മാന്ത്രികസ്പർശം: സിനിമാ റിവ്യൂ

ഗു ണ്ടാവിളയാട്ടവും മാഫിയതേർ വാഴ്ചയും ബോംബെ അധോലോകത്തിൽ അഴിഞ്ഞാടുന്നത് , മലയാളികൾ പല സിനിമകളിലൂടെ ആസ്വദിച്ചിട്ടുള്ളതാണ്. എന്നാൽ തൃശൂർ ഗഡികൾ, സ്വരാജ് റൗണ്ടിന് ചുറ്റും ചെണ്ടമേളവും പുലിക്കളിയും കാവടിയും ഇടക്കിടയ്ക്ക് വെടിക്കെട്ടും തകർത്തടിക്കുന്നതിനിടയിൽ, എട്ടിന്റെ പണിയുമായി ഒരു ക്രൈം ത്രില്ലർ സുഗമമായി അരങ്ങേറ്റിയ സിനിമയാണ് “പണി”. ക്രിമിനൽ ചായ്‌വുള്ള രണ്ട് ചെറുപ്പക്കാർ ഒരു ദമ്പതികളുടെ സമാധാനപരമായ ദാമ്പത്യജീവിതം അപ്രതീക്ഷിതമായി തടസ്സപ്പെടുത്തുമ്പോൾ, പ്രതികാരത്തിന്റെ ഭാഗമായി തൃശ്ശൂരിലെ ആൾക്കൂട്ട ജീവിതങ്ങളെ തകിടം മറിക്കുന്ന കുറെ സംഭവങ്ങൾ പിന്തുടരുന്നത് തീയേറ്ററിനുള്ളിൽ കാണികളെ ശ്വാസമടക്കി ഇരുത്തുന്നതിൽ വിജയിച്ചിരിക്കുന്നു. ഒരു പെണ്ണിനെ, അതും ഒരു കുടുംബിനിയെ തൊടാനും പിടിക്കാനുമുള്ള ഡോൺ എന്ന ഞരമ്പുരോഗിയുടെ ചൊറിച്ചിൽ, നിരവധി ഗുണ്ടാകളെ വകവരുത്തുന്നതിൽ വരെ കലാശിക്കുന്ന കുശാഗ്രബുദ്ധി തന്മയത്വമായി കൈകാര്യം ചെയ്തിരിക്കുന്നു. പോലീസിന്റെ സ്ഥിരം വലവീശൽ തന്ത്രങ്ങൾ ഒരു വശത്ത് നടക്കുന്നുവെങ്കിലും, ഇന്നത്തെ തലമുറയുടെ ഒളിപ്പോരിന്റെ സമവാക്യങ്ങളിൽ എത്തിപ്പെടാൻ…