ഒരു സംഘടനയുടെ അസ്തിവാരമാണ് ബൈലോ അഥവാ ഭരണഘടന. അതില്ലെങ്കില്‍ അരാജകത്വം ആ സംഘടനയെ ഭരിക്കും. സംഘടനയിലെ അംഗങ്ങൾക്ക് എന്ത് അവകാശങ്ങളാണുള്ളത്, തീരുമാനമെടുക്കാൻ കമ്മിറ്റി(കള്‍)ക്ക് എത്രമാത്രം അധികാരമുണ്ട്, ബോർഡുകളിലും ഭാരവാഹികളിലും എന്ത് അധികാര പരിധികളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നെല്ലാം ഭരണഘടനയില്‍ വ്യക്തമാക്കുന്നു. ഭരണഘടന എങ്ങനെ തയ്യാറാക്കാമെന്ന് സംഘടനയിലെ അംഗങ്ങള്‍ക്ക് തീരുമാനിക്കാം. ഒരു സംഘടന രൂപീകരിക്കുന്നവര്‍ അതിന്റെ ഉദ്ദേശ്യത്തിന് ഏറ്റവും അനുയോജ്യമായ ഫോർമാറ്റ് ശ്രദ്ധാപൂർവ്വം തീരുമാനിക്കേണ്ടതുണ്ട്. ചില സംഘടനകളില്‍, കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഒരു ഡയറക്ടർ ബോർഡിനെ നിയമിക്കും. ചിലവയില്‍ മറ്റു തരത്തിലായിരിക്കും. എന്തു തന്നെയായാലും മിക്ക സംഘടനകളും ഘടനാപരമായാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഗുണം അംഗങ്ങളും ഭാരവാഹികളും തമ്മിലുള്ള അധികാരങ്ങള്‍ സന്തുലിതമാകുമെന്നതാണ്. ഫൊക്കാനയെ സംബന്ധിച്ചിടത്തോളം അതിന്റെ രൂപീകരണ വേളയില്‍ തന്നെ അന്നത്തെ അഭ്യുദയകാംക്ഷികളായ പ്രവര്‍ത്തകര്‍ ഒരു ഭരണഘടന തയ്യാറാക്കിയിരുന്നു. എന്നാല്‍, കാലക്രമേണ മാറിമാറി വന്ന കമ്മിറ്റികള്‍ അവരുടെ സൗകര്യാര്‍ത്ഥം ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തി.…