ലണ്ടന്‍ / പത്തനാപുരം : യൂ.ആര്.എഫ് ലോക റെക്കോര്‍ഡ് ജേതാവും പ്രമുഖ പ്രവാസി സാഹിത്യകാരനുമായ കാരൂര്‍ സോമന് ഗാന്ധിഭവന്റെ സാഹിത്യ അംഗീകാരമുദ്ര പുരസ്കാരം മുന്‍ കേന്ദ്രമന്ത്രിയും എം.പി യുമായ കൊടിക്കുന്നില്‍ സുരേഷ് സമ്മാനിച്ച്. സമൂഹത്തിലെ മനോ – ശാരീരിക വൈകല്യം ബാധിച്ച സഹജീവികള്‍ക്ക് സ്നേഹ സഹാനുഭൂതി നല്കുന്ന ഗാന്ധി ഭവന് ജീവകാരുണ്യ സാമൂഹ്യ സാംസ്കാരിക രംഗത്ത് ചരിത്രപരമായ ബാധ്യതയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ജീവകാരുണ്യപ്രവര്‍ത്തകനായ ഡോ.ജോണ്സണ് വി.ഇടിക്കുളയറിയിച്ചു. ഗാന്ധി ഭവന് സെക്രട്ടറിയും ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് അംഗവുമായ ഡോ.പുനലൂര്‍ സോമരാജന് ആശംസകള്‍ നേര്‍ന്നു. സാഹിത്യസാംസ്കാരിക രംഗത്തും വിലപ്പെട്ട സംഭാവനകളാണ് ഗാന്ധിഭവന് നല്‍കുന്നത്. ആ സാംസ്കാരിക സമ്പത്തു് അവിടുത്തെ ലൈബ്രറിയില്‍ മാത്രമല്ല 2007 ല്‍ ആരംഭിച്ച സ്നേഹരാജ്യ0 മാസിക കേരളത്തിലെ കച്ചവട മാസികകളില്‍ നിന്നകന്ന് മൂല്യവത്തായ വ്യത്യസ്ത ദാര്‍ശനിക കാഴ്ചപ്പാടുകള്‍ നല്കുന്നു. കലാ സാംസ്കാരിക സാമൂഹ്യ രംഗത്തുള്ളവരെ ആദരിക്കുക മഹനീയവും ഉദാത്തവുമായ…
Day: March 14, 2022
നിക്ഷേപ സാധ്യതകൾ പര്യവേക്ഷണം ചെയ്യാൻ യുഎഇ-ഇന്ത്യ ഫോറം
ദുബായ്: ഇന്ന് യുഎഇ-ഇന്ത്യ ഇൻവെസ്റ്റ്മെന്റ് ഫോറം, ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിവൃദ്ധി പ്രാപിക്കുന്ന സാമ്പത്തിക ബന്ധത്തിൽ ഒരു പുതിയ തുടക്കം കുറിക്കുകയാണ്. യുഎഇ സാമ്പത്തിക മന്ത്രാലയവും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും മാർക്വീ ഇവന്റിന് അംഗീകാരം നൽകി. പുതിയ അവസരങ്ങൾ, മേഖലകളിലുടനീളമുള്ള നിക്ഷേപകരെ ആകർഷിക്കുന്നതിനുള്ള സാധ്യതകൾ, സോവറിൻ വെൽത്ത് ഫണ്ടുകൾ, വൻകിട കോർപ്പറേഷനുകൾ, വ്യവസായങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനുള്ള അനുയോജ്യമായ വേദിയായിരിക്കും ഈ ഫോറം. ഇവന്റിൽ ചർച്ച ചെയ്യപ്പെടുന്ന ചില വിഷയങ്ങളിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (Cepa) തന്ത്രപരമായ പ്രാധാന്യം ഉൾപ്പെടുന്നു: സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം; ഉഭയകക്ഷി ഭക്ഷ്യ സുരക്ഷ; വിവരസാങ്കേതികവിദ്യ; ആരോഗ്യ സംരക്ഷണ പങ്കാളിത്തം മുതലായവ ഉള്‍പ്പെടുന്നു. ഡോ താനി ബിൻ അഹമ്മദ് അൽ സെയൂദി (യുഎഇ വിദേശ വ്യാപാര സഹമന്ത്രി), അഹമ്മദ് അബ്ദുൾ റഹ്മാൻ അൽബന്ന (ഇന്ത്യയിലെ യുഎഇ അംബാസഡർ) ഡോ. സഞ്ജയ് സുധീർ…
വിദ്യാർഥി ഭവനം ലൈബ്രറി ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: എസ്.ഐ.ഒ കേരള സംസ്ഥാന ഓഫീസായ വിദ്യാർഥി ഭവനത്തിൽ സജ്ജമാക്കിയ ലൈബ്രറി ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻ്റ് ഇ.എം അംജദ് അലി അദ്ധ്യക്ഷത വഹിച്ചു. സ്റ്റുഡൻ്റ്സ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി. ദാവൂദ്, എസ്.ഐ.ഒ മുൻ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി, യൂത്ത് ഇന്ത്യ യു.എ.ഇ പ്രതിനിധി ഫാറൂഖ് മുണ്ടൂർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എസ്.ഐ.ഒ കേരള ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ സ്വാഗത പ്രഭാഷണവും വിദ്യാർഥി ഭവനം മാനേജർ ബാസിത് താനൂർ നന്ദി പ്രസംഗവും നിർവഹിച്ചു. ചടങ്ങിൽ എസ്.ഐ.ഒ സംഘടിപ്പിച്ച മാപ്പിള ഹാൽ ഓൺലൈൻ മെഗാക്വിസ് വിജയികളെ ആദരിച്ചു.
കൊച്ചി – വിശ്വമാനവികതയുടെ രൂപകം : എന്‍.എസ് മാധവന്
തൃക്കാക്കര: ലോകത്തിലെ എല്ലാ മതങ്ങള്‍ക്കും വിവിധ രാജ്യങ്ങളിലെ പൗരന്മാര്ക്കും സ്വാഗതമരുളുകയും അഭയമാവുകയും ചെയ്തിട്ടുള്ള കൊച്ചി, വിശ്വ മാനവികതയുടെ രൂപകമാണെന്ന് എന്‍.എസ് മാധവന് അഭിപ്രായപ്പെട്ടു. പലയിടത്തും നിന്നും പല മതങ്ങളും സംസ്കാരങ്ങളും കുടിയേറിപ്പാര്‍ത്തിട്ടുള്ള കൊച്ചിയുടെ കഴിഞ്ഞ 700 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ഒരു ആഭ്യന്തര കലഹം പോലും ഇപ്രകാരമൊരു നഗരത്തില്‍ രൂപപ്പെട്ടിട്ടില്ല എന്നുള്ളത് കൊച്ചി നഗരത്തിന്റെ മഹത്വം വിളിച്ചോതുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃക്കാക്കര ഭാരതമാതാ കോളേജില്‍ നടന്ന 19-ാം മത് കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ അനുസ്മരണ പ്രഭാഷണത്തില്‍ ‘കൊച്ചിയുടെ ചരിത്ര വര്‍ത്തമാനങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് കൊച്ചി നാഗരികതയുടെ സവിശേഷതകള്‍ അദ്ദേഹം ഊന്നിപ്പറഞ്ഞത്. കോളേജിന്റെ സ്ഥാപക പിതാവായ കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിന്റെ സ്മരണാര്‍ത്ഥം ആരംഭിച്ച വാര്‍ഷിക പ്രഭാഷണത്തില്‍, 1341-ല്‍ സ്ഥാപിതമായ തുറമുഖ നഗരത്തിന്റെ 700 വര്‍ഷങ്ങളിലൂടെ കൊച്ചിയുടെ കഥാകാരന് സഞ്ചരിച്ചു. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി…
ഭാരത മാതാ കോളേജില്‍ പരിസ്ഥിതി ശില്പശാല സമാപിച്ചു.
തൃക്കാക്കര: പരിസ്ഥിതി സംരക്ഷണം ജീവിത ശൈലിയുടെ ഭാഗമായി മാറണം എന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ അഭിപ്രായപ്പെട്ടു. ചട്ടങ്ങളുടെയും നിയമങ്ങളു ടെയും കുറവുകൊണ്ടല്ല മറിച്ചു അവയുടെ നിര്‍വഹണത്തിലെ അനാസ്ഥയാണ് നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരത മാതാ കോളേജിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുഴ സംരക്ഷണം, എനര്‍ജി ഓഡിറ്റിങ്,സുസ്ഥിര പരിസ്ഥിതി വികസനം, കാലാവസ്ഥ വ്യതി യാനം എന്നീ വിഷയങ്ങളിലായി ഡോ. അബേഷ് രഘുവരന്, ഡോ. മാത്യു ജോര്‍ജ്,ഡോ. സിഎം ജോയി, ഡോ. ജി ഡി മാര്ട്ടിന് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. പോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ . സിന്ധു ജോസഫ്, ഡോ. സെമിച്ചന് ജോസഫ്, മനു മോഹന്‍, സിസി ശശിധരന്, ഡോ. ലിറ്റി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ സ്പ്ലെന്‍ഡേഴ്സ് ഓഫ് ഇന്ത്യ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍, ആര്‍ട്ട് ആന്‍ഡ് ലിറ്ററേച്ചറുമായി സഹകരിച്ച് സംഘടിപ്പിച്ച സ്പ്ലെന്‍ഡേഴ്സ് ഓഫ് ഇന്ത്യ’ ഫെസ്റ്റിവല്‍ ഹൃദ്യമായി. ഇന്ത്യയുടെ വൈവിധ്യവും പ്രതാപവും സൗന്ദര്യവും വെളിപ്പെടുത്തി ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ദാര്‍ അല്‍-അതര്‍ അല്‍-ഇസ്ലാമിയ്യ മ്യൂസിയം-യര്‍മൂക്ക് കള്‍ച്ചറല്‍ സെന്ററില്‍ ശനിയാഴ്ച രാവിലെ 11ന് ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ സ്വാതന്ത്ര്യം നേടി ഒരു നൂറ്റാണ്ട് തികയാന്‍ ഇനി 25 വര്‍ഷമാണുള്ളത്. ഇപ്പോള്‍ മുതല്‍ നാം അത് ആഘോഷിക്കുകയാണ്. പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടേതുകൂടിയാണ് ഈ കാലം. സ്പ്ലെന്‍ഡേഴ്സ് ഓഫ് ഇന്ത്യ ഉത്സവം കുവൈറ്റിലെ വിവിധ സ്കൂളുകളില്‍ പഠിക്കുന്ന 50,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിക്കുന്നതായും അംബാസഡര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രണ്ടുവര്‍ഷത്തെ പ്രതിസന്ധി നിറഞ്ഞ വിദ്യാര്‍ഥി ജീവിതത്തിനുശേഷം കുട്ടികള്‍ക്ക് പൂര്‍ണ…
കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിക്കുവാന്‍ സാധ്യത
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ താമസ നിയമ ലംഘകര്‍ക്ക് പൊതുമാപ്പ് സാധ്യതയെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമായ അല്‍ ഖബാസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഒരു ലക്ഷത്തിന് മുകളില്‍ വരുന്ന താമസ നിയമലംഘകര്‍ക്ക് പിഴ ഒഴിവാക്കി നിയമപരമായി മാതൃ രാജ്യങ്ങളിലേക്ക് തിരിച്ചുപോവാന്‍ അവസരമൊരുങ്ങുന്നത്. മുന്‍ കാലങ്ങളില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഉദ്ദേശിച്ച ലക്ഷ്യം നേടിയിരുന്നില്ല. പിഴ ഒഴിവാക്കുന്നതിനൊപ്പം വിമാനം ടിക്കറ്റും നല്കുന്ന കാര്യവും പരിഗണിക്കുമെന്നാണ് സൂചനകള്‍. 1,30,000 പേരാണ് ഇഖാമയില്ലാതെ രാജ്യത്ത് കഴിയുന്നുണ്ട്. രാജ്യത്തെ ജനസാന്ദ്രത കുറയ്ക്കാന്‍ അനധികൃത താമസക്കാരെ തിരിച്ചയക്കുക എന്ന വഴിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സലിം കോട്ടയില്‍
പി.എഫ് വായ്പയ്ക്ക് അപേക്ഷിച്ച അധ്യാപികയെ ലൈംഗിക ഉദ്ദേശത്തോടെ ക്ഷണിച്ച് പിടിയിലായ നോഡല്‍ ഓഫീസര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: അധ്യാപികയെ ലൈംഗിക ഉദ്ദേശത്തോടെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ച് വിജിലന്‍സ് പിടിയിലായ ആര്. വിനോയ് ചന്ദ്രനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ട് ആയ ആര്. വിനോയ് ചന്ദ്രന് ഗയിന്‍ പി എഫിന്റെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ആണ്. ഇയാളെ സസ്പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.. കണ്ണൂര്‍ മുനീശ്വരന്‍ കോവിലിന് സമീപം അശ്വതി അപ്പാര്‍ട്ട്മെന്റ് എസ്-മൂന്ന് വിസ്മയയില്‍ ആര്. വിനോയ് ചന്ദ്ര (43)നെകിഴക്കന്‍ മേഖല വിജിലന്‍സ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ജീവനക്കാരിയെ ഫോണില്‍ വിളിച്ച് നഗ്നദൃശ്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോട്ടയം സ്വദേശിനിയായ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി വീട് പണിയാന്‍ പ്രോവിഡന്റ് ഫണ്ടില്‍നിന്ന് വായ്പയെടുക്കുന്നതിന് അപേക്ഷിച്ചിരുന്നു. സാങ്കേതികപിഴവുകള്‍ വന്നതിനാല്‍ പരിഹാരത്തിന് ജില്ലാ നോഡല്‍ ഓഫീസര്‍ക്കും അപേക്ഷ കൊടുത്തു.…
യഥാര്‍ത്ഥ പശുവിനേയും പശുക്കിടാക്കളേയും വെല്ലുന്ന ചിത്രന്റെ ശില്പങ്ങള് കൗതുകമുണര്‍ത്തുന്നു
കണ്ണൂർ: കാണികളിൽ കൗതുകമുണർത്തി പശുക്കളുടെയും പശുക്കിടാക്കളുടെയും ശിൽപങ്ങൾ ചിത്രന്റെ ശില്പശാലയില് ഒരുങ്ങുന്നു. ചിത്രൻ കുഞ്ഞിമംഗലത്തിന്റെ ശിൽപശാലയിലാണ് ഈ കലാസൃഷ്ടികൾ. തള്ളപ്പശുവിന്റെ 11 അടി നീളവും 4 അടി ഉയരവുമുള്ള ശില്പം നിർമ്മിക്കാൻ നാല് മാസമെടുത്തു എന്ന് ചിത്രന് പറഞ്ഞു. പുള്ളികളോടുകൂടിയ വെളുത്ത പശു. ഒപ്പം ഓമനത്വം തുളുമ്പുന്ന പശുകുട്ടികള്‍ ചുറ്റും. ഒന്ന് പാൽ കുടിക്കുന്നു, മറ്റൊന്ന് തള്ളപശുവിനെ നോക്കി നില്‍ക്കുകയും ചെയ്യുന്നതാണ് ശില്പങ്ങള്. കളിമണ്ണിൽ നിർമിച്ച ശില്പം പ്ലാസ്റ്റർ ഓഫ് പാരിസിൽ മോൾഡ് ചെയ്തശേഷം ഫൈബർ ഗ്ലാസുമുപയോഗിച്ചാണ് പൂർത്തിയാക്കിയത്. കലാവിരുത് കാണാന്‍ നിരവധി പേരാണ് ചിത്രന്റെ പണിപ്പുരയിലേക്ക് എത്തുന്നത്. മാടായി സ്വദേശി ലക്ഷ്മണന്റെ വീടിനു മുന്നിൽ വയ്ക്കുന്നതിനായാണ് യഥാർത്ഥ വലിപ്പത്തിലുള്ള പശുവിന്റെയും കിടാക്കളുടേയും രൂപം പൂർത്തീകരിച്ചതെന്ന് ചിത്രന് പറഞ്ഞു. ഇതിനകം കേരളത്തിലും വിദേശങ്ങളിലുമായി നിരവധി ശില്പങ്ങൾ ചെയ്ത് ശ്രദ്ധേയനായ കലാകാരനാണ് ചിത്രൻ. കിഷോർ, സന്ദീപ്, ബിനീഷ്, ചിത്ര,…
ഹോട്ടല്‍ നമ്പര്‍ 18 പോക്സോ കേസ്: അറസ്റ്റിലായ റോയ് വയലാട്ട് ആശുപത്രിയില്‍
കൊച്ചി: പോക്സോ കേസ് പ്രതിയായ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്നാണ് റോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നാണ് റോയിനെ അറസ്റ്റു ചെയ്തത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ ഇയാള്‍ രാവിലെ കീഴടങ്ങിയിരുന്നു. പിന്നാലെ റോയ് വയലാട്ടിനെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോര്‍ജ് ചോദ്യം ചെയ്തു. ഇതിന് ശേഷം വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് റോയ് കീഴടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നതാണ് റോയ് വയലാട്ടിനെതിരായ കേസ്. കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നല്കിയ പരാതിയിലാണ് റോയ് വയലാട്ടിനെതിരെ ഫോര്‍ട്ട് കൊച്ചി പോലീസ് പോക്സോ ചുമത്തിയത്. 2021 ഒക്ടോബറില്‍ ഹോട്ടലില്‍ വെച്ച് റോയ് പീഡിപ്പിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും പോലീസ് പറയുന്നു.