കൊല്ലം പ്രവാസി അസോസിയേഷൻ – സൽമാബാദ് ഏരിയ സമ്മേളനം

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ സൽമാബാദ് ഏരിയ സമ്മേളനം സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹാളിൽ വച്ച് നടന്നു. ഏരിയാ പ്രസിഡന്റ് രതിൻ തിലക് അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റർ സന്തോഷ്‌ കാവനാട് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സലിം തയിൽ ഏരിയാ റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയാ കോഓർഡിനേറ്റർ സജീവ് ആയൂർ നേതൃത്വം നൽകി. സജീവ് ആയൂർ വരണാധികാരിയായി 2022 – 2024 ലേക്കുള്ള ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. കൊല്ലം പ്രവാസി അസോസിയേഷൻ ട്രഷറർ ശ്രീ രാജ് കൃഷ്ണൻ തെരഞ്ഞെടുപ്പ് വിശദീകരണം നടത്തി. ഏരിയ പ്രസിഡന്റായി ലിനീഷ് പി എ ആചാരി, വൈസ് പ്രസിഡന്റായി ശ്രീജിത്ത് പരമേശ്വരൻ നായർ, സെക്രട്ടറിയായി ജോസ് ജി മാങ്ങാട്ട്, ജോയിൻ സെക്രട്ടറിയായി ഗ്ലാൺസൺ സെവാസ്റ്റിയൻ വാസ്, ട്രഷററായി സുരേഷ് എസ് ആചാരി…

യു.എസ്.ടി. യില്‍ വിസ്മയക്കാഴ്ചയൊരുക്കി ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍

തിരുവനന്തപുരം: ഹാപ്പി യു എസ് ടി വാരാഘോഷത്തോടനുബന്ധിച്ച് പാട്ടും നൃത്തവും ഇന്ദ്രജാലവും അവതരിപ്പിച്ച് യു എസ് ടി ജീവനക്കാർക്കു മുന്നിൽ കലാവിരുന്നൊരുക്കി കഴക്കൂട്ടം മാജിക്ക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട് സെന്ററിൽ നിന്നുള്ള കുട്ടികള്‍. യു എസ് ടി ഓഫീസ് ഓഫ് വാല്യൂസ് ആന്റ് കള്‍ച്ചറിന് കീഴിലുള്ള പീപ്പിള്‍ എന്‍ഗേജ്‌മെന്റ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ കളേഴ്‌സ് ഓഫ് യു എസ് ടി യുടെ ഭാഗമായാണ് ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ ക്ഷണിക്കപ്പെട്ടത്. ഓട്ടിസം, സെറിബ്രല്‍ പാഴ്‌സി, എം.ആര്‍, ഡൗണ്‍ സിന്‍ഡ്രോം, കാഴ്ച – കേള്‍വി പരിമിതര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട കുട്ടികൾ കലാവിരുന്ന് അവതരിപ്പിച്ചു. രണ്ട് മിനിട്ടുകള്‍ കൊണ്ട് അഞ്ചു കുട്ടികള്‍ ചേര്‍ന്ന് തത്സമയം തലകീഴായി വരച്ച ചിത്രം നിവര്‍ത്തിവച്ചപ്പോള്‍ യു എസ് ടി കെട്ടിടത്തിന്റെ ചിത്രമായി മാറിയത് കാണികളെ അത്ഭുതപ്പെടുത്തി. കുട്ടികളുടെ സംഘനൃത്തവും ഗാനവും കേള്‍വി പരിമിതരായ കുട്ടികള്‍ അവതരിപ്പിച്ച…

സർക്കാർ ജീവനക്കാർ നാളെയും പണിമുടക്കും; കോടതികൾ കേന്ദ്രത്തെ വിമർശിക്കണമെന്ന് എഐടിയുസി

തിരുവനന്തപുരം: ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർ നാളെയും പണിമുടക്കുമെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി രാജേന്ദ്രൻ. കോടതികൾ കേന്ദ്ര സർക്കാരിനെ വിമർശിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമരത്തിൽ സർക്കാർ ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കരുതെന്ന് കോടതി പറഞ്ഞതിന് പിന്നാലെയാണ് രാജേന്ദ്രന്റെ പ്രതികരണം. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നാളെയും സമരം തുടരും. ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീലിൽ ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് എഐടിയുസി അറിയിച്ചു. സംസ്ഥാനത്ത് സർക്കാർ ജീവനക്കാരെ പണിമുടക്കിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. സർക്കാർ ജീവനക്കാരുടെ പണിമുടക്കിന് ഡയസ്നോണ്‍ പ്രഖ്യാപിക്കാത്തതിനെതിരെ തിരുവനന്തപുരത്തെ അഭിഭാഷകൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

തടവിലാക്കപ്പെട്ടവരുടെ ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങൾ ശേഖരിക്കാം; ക്രിമിനൽ ഐഡന്റിഫിക്കേഷൻ റൂൾസ് ബില്ലുമായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്ര ക്രിമിനൽ നടപടി പരിഷ്‌കരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടെയും അറസ്റ്റിലാകുന്നവരുടെയും ഭൗതികവും ജൈവപരവുമായ വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി ബിൽ. 1920-ലെ തടവുകാരെ തിരിച്ചറിയുന്നതിനുള്ള നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് നിർണായക ബിൽ തയ്യാറാക്കിയത്. വിരലടയാളം, കൈയക്ഷര വിശദാംശങ്ങൾ, പാദ വിവരങ്ങൾ, ഐറിസ്, റെറ്റിന സ്കാൻ, ഒപ്പ്, കൈയക്ഷരം, കുറ്റവാളികളുടെ, തടവിലാക്കപ്പെട്ടവരുടെ ചിത്രങ്ങൾ എന്നിവ ശേഖരിക്കാം. അതേ സമയം മൗലികാവകാശങ്ങളുടെ ലംഘനമാണിത് എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ ശക്തമായി എതിര്‍ത്തു. ഭരണഘടന അനുച്ഛേദങ്ങളുടെയും ലംഘനമാണ് ഇതെന്നും പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് ബിൽ അവതരിപ്പിച്ചത്. വിവര സുരക്ഷയ്ക്കായി സംസ്ഥാനങ്ങൾക്ക് പ്രത്യേക നിയമങ്ങൾ ഉണ്ടാക്കാമെന്ന് ആഭ്യന്തര സഹമന്ത്രി പാർലമെന്റിൽ പറഞ്ഞു. കോടതി വിട്ടയച്ചവരുടെ വിവരങ്ങൾ സൂക്ഷിക്കില്ലെന്നും കേന്ദ്രം ഉറപ്പു നൽകി. ഈ ബില്ലിന്…

പാശ്ചാത്യ ഭീഷണികൾക്കെതിരെ ‘തടുക്കാന്‍ കഴിയാത്ത വിധം’ ശക്തി വികസിപ്പിക്കുമെന്ന് കിം ജോങ് ഉന്‍

പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണികൾക്കിടയിലും രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പ്രതിജ്ഞയെടുത്തതായി രാജ്യത്തെ സ്റ്റേറ്റ് മീഡിയ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ നടന്ന മിസൈൽ പരീക്ഷണത്തിൽ ഉൾപ്പെട്ട ശാസ്ത്രജ്ഞരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, “അതിശക്തവും” “തടയാനാവാത്തതുമായ” സൈനിക ശേഷി കെട്ടിപ്പടുക്കാനുള്ള തന്റെ ദൃഢനിശ്ചയം കിം ആവർത്തിച്ചതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) റിപ്പോര്‍ട്ട് ചെയ്തു. ലോകമെമ്പാടും അലയൊലികൾ സൃഷ്ടിച്ച്, നാല് വർഷത്തിലേറെയായി രാജ്യം നടത്തിയ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) വിക്ഷേപണത്തിന് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. 2017 അവസാനം മുതൽ ആണവ, ദീർഘദൂര മിസൈൽ പരീക്ഷണങ്ങൾക്ക് സ്വയം ഏർപ്പെടുത്തിയ മൊറട്ടോറിയം ആരംഭിച്ചപ്പോൾ മുതൽ അതിന്റെ ICBM വിക്ഷേപണം ഈ വർഷം പ്യോങ്‌യാങ്ങിന്റെ 12-ാമത്തെ മിസൈൽ പരീക്ഷണത്തോടെ പൂര്‍ത്തിയായി. ഹ്വാസോംഗ്-17 എന്നറിയപ്പെടുന്ന, “മോൺസ്റ്റർ മിസൈൽ” എന്ന് വിളിക്കപ്പെടുന്ന ശക്തമായ…

മാര്‍പാപ്പയുടെ ഭരണ പരിഷ്‌കാരങ്ങള്‍ കത്തോലിക്കാ സഭയില്‍ അല്‍മായ പങ്കാളിത്തം സജീവമാക്കും: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: ആഗോള കത്തോലിക്കാ സഭയില്‍ ഫ്രാന്‍സീസ് മാര്‍പാപ്പ നടപ്പിലാക്കുന്ന ഭരണ പരിഷ്‌കാരങ്ങളും ഒപ്പുവച്ച പുതിയ ഭരണ രേഖകളും സഭയില്‍ അല്‍മായ പങ്കാളിത്തം കൂടുതല്‍ ശക്തവും സജീവവുമാക്കുമെന്നും എല്ലാ വ്യക്തി സഭകള്‍ക്കും പുതിയ മാറ്റങ്ങള്‍ അല്‍മായ ശാക്തീകരണത്തിന് കൂടുതല്‍ പ്രചോദനമേകുമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. കത്തോലിക്ക സഭയുടെ ഭരണ സംവിധാനത്തില്‍ വന്‍ അഴിച്ചുപണിയാണ് ‘പ്രെഡിക്കാത്തേ എവാഞ്ചലിയം’ അഥവാ ‘സുവിശേഷ പ്രഘോഷണം’ എന്ന പുത്തന്‍ ഭരണരേഖയിലൂടെ മാര്‍പാപ്പാ ലക്ഷ്യമിട്ടിരിക്കുന്നത്. സഭാഭരണ സംവിധാനങ്ങളുടെ വിവിധ തലങ്ങളിലും വേദികളിലും അല്‍മായ പങ്കാളിത്തവും നേതൃത്വവും ഉറപ്പുവരുത്തുന്ന മാര്‍പാപ്പയുടെ ഉള്‍ക്കാഴ്ചയും ദീര്‍ഘവീക്ഷണവും കൂടുതല്‍ ഉണര്‍വേകുന്നതാണ്. മാമ്മോദീസാ സ്വീകരിച്ച് സഭാവിശ്വാസത്തില്‍ അടിയുറച്ച് ജീവിക്കുന്നവരും സഭാ വിഷയങ്ങളില്‍ അടിയുറച്ച് ജീവിക്കുന്നവരും സഭാ വിഷയങ്ങളില്‍ പ്രഗല്‍ഭരായിട്ടുള്ളവരും അറിവും പഠനവും നേതൃത്വപാടവവും വിശ്വാസ തീക്ഷ്ണതയുമുള്ള വനിതകള്‍ ഉള്‍പ്പെടെ…

മൂലമറ്റം വെടിവയ്പ്പ്; തോക്ക് നിര്‍മിച്ചത് കാട്ടുപന്നിയെ വെടിവയ്ക്കാന്‍; ഇരുമ്പ് പണിക്കാരന് നല്‍കിയത് ഒരു ലക്ഷം രൂപ

തൊടുപുഴ: മൂലമറ്റം വെടിവെപ്പ് കേസിലെ പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് ഇരുമ്പ് പണിക്കാരനെ കൊണ്ട് പണികഴിപ്പിച്ചതെന്ന് പോലീസ്. 2014ല്‍ തന്റെ ഏലത്തോട്ടത്തില്‍ വരുന്ന കാട്ടുപന്നിയെ വെടിവയ്ക്കാനും നായാട്ടിനുമാണ് തോക്ക് നിര്‍മിച്ചത്. ഇത് നിര്‍മിച്ചയാള്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുവെന്നും പോലീസ് കണ്ടെത്തി. തോക്ക് നിര്‍മിക്കാന്‍ ഇയാള്‍ ഒരു ലക്ഷം രൂപ ചെലവഴിച്ചു. തോക്കില്‍ നിന്നും ഒരു തിരയും ഇയാളുടെ വാഹനത്തില്‍ നിന്ന് രണ്ട് തിരയും പോലീസ് കണ്ടെടുത്തു.  

സെക്രട്ടേറിയറ്റിലെ ആകെ ജീവനക്കാര്‍ 4,828; ഹാജരായത് 32 പേര്‍

തിരുവനന്തപുരം: പൊതുപണിമുടക്കിനെതിരായ ആദ്യ ദിനത്തില്‍ സെക്രട്ടേറിയറ്റില്‍ ഹാജരായത് 32 പേര്‍. ആകെ 4,828 ജീവനക്കാരാണ് സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്നത്. ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസ് യൂണിയനില്‍ പെട്ടവരാണ് ഇന്ന് ഹാജരായിരിക്കുന്നത്. അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്കു ഹാജരാകാതിരിക്കുന്നത് വിലക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് വിലക്കി സര്‍ക്കാര്‍ ഇന്നു തന്നെ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പണിമുടക്കിന്റെ ഭാഗമായി ജോലിക്കു ഹാജരാകാതിരിക്കുന്ന ജീവനക്കാര്‍ക്ക് അവധിയായി കണക്കാക്കി ശന്പളം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ജീവനക്കാരുടെ പണിമുടക്ക് നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരേ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.  

പണിമുടക്കിനിടെ സിഐടിയു-എഐടിയുസി ഏറ്റുമുട്ടല്‍

തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ സംസ്ഥാനത്ത ഭരണകക്ഷികളായ സി.പി.എം-സി.പി.ഐ തൊഴിലാളി സംഘടന പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തിരുവനന്തപുരം വെഞ്ഞാമൂടിലാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. പണിമുടക്കിന് ഇരുകൂട്ടരും വെവ്വേറെ പന്തല്‍ കെട്ടിയാണ് സമരം നടത്തുന്നത്. മുദ്രാവാക്യം വിളിയെ ചൊല്ലിയാണ് സംഘര്‍ഷം. സി.പി.ഐ സംഘടനയായ എഐടിയുസിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം സിഐടിയു തൊഴിലാളികളുടെ സമരപ്പന്തലിനു മുന്നില്‍ എത്തിയപ്പോഴാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയത്. എഐടിയുസി പ്രവര്‍ത്തകര്‍ ച്ചത്തില്‍ മുദ്രാവാക്യം വിളിച്ചതാണ് തര്‍ക്കത്തിന് കാരണം. ഇതിനു പിന്നാലെ സിഐടിയു പ്രവര്‍ത്തകര്‍ എഐടിയുസിയുടെ സമരപ്പന്തലിലേക്ക് പ്രകടനം നടത്തി. ഇത് തടയാന്‍ പോലീസ് റോഡിനു കുറുകെ വാഹനമിട്ടു. ഇതോടെ ഇരുപക്ഷവും പരസ്പരം കല്ലേറ് നടത്തി. പോലീസ് ഇടപെട്ട് പ്രവര്‍ത്തകരെ പിരിച്ചുവിട്ടെങ്കിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

പൊതുപണിമുടക്ക് കേരളത്തില്‍ മാത്രം; വ്യാപക അക്രമം, സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു, കടകള്‍ ബലമായി അടിപ്പിച്ചും സമരാനുകൂലികള്‍

തിരുവനന്തപുരം: വിവിധ തൊഴിയാളി യൂണിയനുകള്‍ പ്രഖ്യാപിച്ച രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് മാത്രം. മറ്റ് സംസ്ഥാനങ്ങളില്‍ ജനജീവിതം സാധാരണ നിലയിലാണ്. പശ്ചിമ ബംഗാളില്‍ മാത്രം ട്രെയിനുകള്‍ തടയാന്‍ ശ്രമം നടന്നു. കേരളത്തില്‍ പൊതുഗതാഗതവും വ്യാപാര മേഖലയും പൂര്‍ണമായും സതംഭിച്ചു. ഗതാഗതമന്ത്രി ഉത്തരവിട്ടിട്ടും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയവരെയും തടഞ്ഞു. പലയിടത്തും വാഹനങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായി. പണിമുടക്ക് കോടതി ഉത്തരവിലൂടെ നിേരാധിച്ച ബിപിസിഎല്ലിലേക്ക് ജീവനക്കാര്‍ വന്ന വാഹനം തടഞ്ഞു. കൊച്ചി ഫാക്ടിലും പാലക്കാട് കിന്‍ഫ്ര പാര്‍ക്കിലും വാഹനങ്ങള്‍ തടഞ്ഞു. ജീവനക്കാരുമായി പോയ കിറ്റെക്‌സിന്റെ വാഹനം അമ്പലമുക്കില്‍ തടഞ്ഞു. കാസര്‍കോട് ദേശീയപാതയില്‍ സ്വകാര്യ വാഹനങ്ങളടക്കം സമരാനുകൂലികള്‍ തടഞ്ഞു. വാഹനങ്ങളുടെ താക്കോല്‍ ഊരിയെടുത്തു. പോലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചു. ദേശീയപാത-സംസ്ഥാന ഉപരോധിച്ച് ടൗണ്‍ ചുറ്റി സമരാനുകൂലികള്‍ പ്രകടനം നടത്തി. വാഹനങ്ങള്‍ തടഞ്ഞതോടെ യാത്രക്കാര്‍ സമരക്കാരുമായി…