നിര്‍മാണ തകരാര്‍; കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സ്‌കൂളിന്റെ രണ്ടാം നില അപകടനിലയില്‍; പൊളിച്ചു മാറ്റി

തൃശൂര്‍: ചെമ്പൂച്ചിറയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നില പൂര്‍ണമായും പൊളിച്ചുമാറ്റി. നിര്‍മാണ തകരാറിനെ തുടര്‍ന്നാണ് നടപടി. 3.75 കോടി മുടക്കി നിര്‍മിച്ച സ്‌കൂളില്‍ മഴ പെയ്താല്‍ ചോര്‍ന്നൊലിയ്ക്കുന്ന അവസ്ഥയായിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് കെട്ടിടം നിര്‍മ്മിച്ചത്. കൈകൊണ്ട് പിടിച്ചാല്‍ സിമന്റ് തേപ്പുകള്‍ അടര്‍ന്നുപോകുന്ന നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രാഥമിക പരിശോധനയില്‍ കെട്ടടത്തിന് യാതൊരു പ്രശ്‌നവുമില്ലെന്നായിരുന്നു കണ്ടെത്തിയത്. എന്നാല്‍ നാട്ടുകാര്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവ് ലഭിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കി ഒന്നരവര്‍ഷത്തിനുള്ളിലാണ് കെട്ടിടം പൊളിച്ചു നീക്കുന്നത്.

സില്‍വര്‍ ലൈന്‍ സര്‍വേയുമായി മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി; കെ.റെയില്‍ എന്നടയാളപ്പെടുത്തിയ കല്ലിടുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതി

ന്യുഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനവുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ അനുമതി. സാമുഹിക ആഘാത പഠനം തടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തള്ളി. പഠനം സ്‌റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെ നിശിതമായി ഭാഷയില്‍ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തു. പദ്ധതികള്‍ തടസ്സപ്പെടുത്താന്‍ കോടതികള്‍ക്ക് കഴിയില്ല. ഒരു പദ്ധതിയില്‍ സാമൂഹികാഘാത പഠനം നടത്തുന്നതില്‍ എന്താണ് തെറ്റെന്നും സുപ്രീം കോടതി ആരാഞ്ഞു. എന്നാല്‍ സുപ്രീം കോടതി വിധി തിരിച്ചടിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സില്‍വര്‍ ലൈന്‍ സര്‍വേയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് വിധി തിരിച്ചടിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സര്‍വേയുമായി മുന്നോട്ടുപോകാമെന്ന് പറഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്, കെ.റെയില്‍ എന്നടയാളപ്പെടുത്തിയ കല്ലിടുന്നത് ചോദ്യം ചെയ്തു. ഇതില്‍ സര്‍ക്കാരിന്റെ നിലപാട് രണ്ട് ദിവസത്തിനകം അറിയിക്കണം. ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിച്ച്…

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്ക് നിയമവിരുദ്ധം; ഡയസ്‌നോണ്‍ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി

കൊച്ചി: ദേശീയ പണിമുടക്കില്‍ സര്‍ക്കാകര്‍ ജീവനക്കാര്‍ പങ്കെടുക്കരുതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണ്. പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കാന്‍ പാടില്ലെന്നും നാളെ ജോലിക്ക് ഹാജരാകണമെന്നും കാണിച്ച് സര്‍ക്കാര്‍ ഇന്നു തന്നെ അടിയന്തരമായി ഉത്തരവിറക്കണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇടക്കാല ഉത്തരവില് വ്യക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുക്കുന്നതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന് സര്‍വീസ് ചട്ടത്തില്‍ തന്നെ പറയുന്നുണ്ട്. സമരത്തോട് സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ നിലപാടാണ് സ്വീകരിക്കുന്നത്. പണിമുടക്കില്‍ പങ്കെടുക്കുന്നതിനെതിരെ ഡയസ്‌നോണ്‍ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണ്. പണിമുടക്കിനു ശേഷം നടപടിയെ കുറിച്ച് ആലോചിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് അംഗീകരിക്കാര്‍ കഴിയില്ലെന്നും കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഹൈക്കോടതി ഉത്തരവോടെ സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ ജോലിക്ക് കയറാന്‍ നിര്‍ബന്ധിതമാകും. എന്നാല്‍ ജീവനക്കാര്‍ ഇതിനു തയ്യാറാകുമോ എന്നാണ് അറിയേണ്ടത്.…

വര്‍ക്കല ശിവപ്രസാദ് വധക്കേസ്: ആറ് ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതെവിട്ടു

കൊച്ചി: പ്രഭാത നടത്തത്തിനിടെ വര്‍ക്കലയില്‍ വയോധികനെ വെട്ടിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തരായ പ്രതികളില്‍ ആറ് പേരെ ഹൈക്കോടതി വെറുതെവിട്ടു. കീഴ്‌കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയ്‌ക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി. അഞ്ചാം പ്രതി സുധിയുടെ ശിക്ഷ ശരിവച്ചു. പ്രതികളെ കൊലപാതകവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെറുതെ വിട്ടത്. 2009 സെപ്തംബര്‍ 23നാണ് വര്‍ക്കല സ്വദേശി ശിവപ്രസാദിനെ വെട്ടിക്കൊന്നത്. ക്ഷേത്ര ദര്‍ശനത്തിനു ശേഷം പ്രഭാത നടത്തത്തിനിറങ്ങിയ ശിവപ്രസാദിനെ അയിരൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ വഴിയിലിട്ട് കൊലപ്പെടുത്തുകയായിരുന്നു. യാതൊരു പ്രകോപനവും കൂടഡാതെയാണ് കൊലപാതകമെന്ന് പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടി. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, കലാപശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യുഷന്‍ ഉന്നയിച്ചത്. കേസില്‍ 13 പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇതില്‍ ആറ് പേശര തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു. ഡി.എച്ച്ആര്‍എം ദക്ഷിണ മേഖല സെക്രട്ടറി…

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം: ദിലീപ് വീണ്ടും ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബില്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ ഐജി കെ.പി ഫിലിപ്, ക്രൈംബ്രാഞ്ച് എസ്പിമാരായ കെ.എസ് സുദര്‍ശന്‍, എം.ജെ സോജന്‍, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജ പൗലോസ് എന്നിവരും ചോദ്യം ചെയ്യലില്‍ പങ്കെടുക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലും ശാസ്ത്രീയ പരിശോധനകളില്‍ നിന്നുള്ള വിവരങ്ങള്‍ വെച്ചുകൊണ്ടുമാണ് ചോദ്യം ചെയ്യല്‍. നേരത്തെ ഹൈക്കോടതി അനുമതിയോടെ മൂന്നു ദിവസം 33 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപ് വീട്ടില്‍ വച്ച് കണ്ടുവെന്നും കേസിലെ സാക്ഷികളെ സ്വാധീനിച്ചുവെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതുപ്രകാരം ദിലീപിന്റെയും ബന്ധുക്കളുടെയും ഏഴ് ഫോണുകള്‍ അേന്വഷണ സംഘം ശാസ്ത്രീയ പരിശോധനയ്ക്ക്…

ബോര്‍ഡിംഗ് സ്കൂളുകളിലെ കുട്ടികളെ ദുരുപയോഗം ചെയ്തതിൽ ഫ്രാൻസിസ് മാർപാപ്പ പരസ്യമായി മാപ്പ് പറയണമെന്ന് കാനഡയിലെ തദ്ദേശീയ നേതാക്കൾ

കാനഡയിലെ ഏറ്റവും വലിയ തദ്ദേശീയ റസിഡൻഷ്യൽ സ്ഥാപനത്തിൽ കഴിഞ്ഞ വർഷം കുട്ടികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിന്റെ വെളിച്ചത്തിൽ, ബോർഡിംഗ് സ്കൂളുകളിൽ തദ്ദേശീയരായ കുട്ടികളെ കത്തോലിക്കാ സഭ ദുരുപയോഗം ചെയ്തതിന് കനേഡിയൻ തദ്ദേശീയ നേതാക്കൾ ഫ്രാൻസിസ് മാർപാപ്പയോട് പരസ്യമായി മാപ്പ് ചോദിക്കും. റോമൻ കത്തോലിക്കാ സഭയുടെ നേതാവായി ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടത് ഏതാണ്ട് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് അവസാനത്തെ സ്‌കൂളുകൾ അടച്ചിട്ടത്. അമേരിക്കയിലെ കൊളോണിയലിസത്തിൽ സഭയുടെ പങ്കിനെക്കുറിച്ച് അദ്ദേഹം ഇതിനകം ക്ഷമാപണം നടത്തിയിട്ടുണ്ട്. എന്നാല്‍, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പിന്തുണയോടെ, തദ്ദേശീയരായ മൂപ്പന്മാരും റസിഡൻഷ്യൽ സ്‌കൂളുകളിൽ നിന്ന് രക്ഷപ്പെട്ടവരും, വരും ദിവസങ്ങളിൽ വത്തിക്കാനിൽ മാർപാപ്പയുമായി മൂന്ന് വ്യത്യസ്ത സ്വകാര്യ കൂടിക്കാഴ്ചകൾ നടത്തും. കുട്ടികള്‍ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് പരസ്യമായി ക്ഷമാപണം നടത്തുന്നതിൽ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല. “ഈ സ്വകാര്യ കൂടിക്കാഴ്ച നാളിതുവരെയുള്ള തദ്ദേശവാസികൾ നേരിടുന്ന ആഘാതത്തെയും കഷ്ടപ്പാടുകളുടെ പൈതൃകത്തെയും അർത്ഥപൂർണ്ണമായി…

ഏലിയാമ്മ ജോർജ് നിര്യാതയായി

ഫ്ലോറിഡ: മെഴുവേലി പാലത്തുംപാട്ട് പരേതനായ യോഹന്നാൻ ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (85) നിര്യാതയായി . ആലക്കോട്ട് കുടുംബാഗമാണ്. കുഴിക്കാലാ ഐപിസി ശാലോം സഭാഗമാണ് പരേത. സംസ്‌കാരം പിന്നീട് മക്കൾ: പാസ്റ്റർ ബിനോയ് ജോർജ് (ഹ്യൂസ്റ്റൺ), പാസ്റ്റർ ജോർജ് തോമസ് (ഫ്ലോറിഡ), വത്സമ്മ രാജു, പാസ്റ്റർ ജോസഫ് ജോർജ് (ഫ്ലോറിഡ) മരുമക്കൾ: ദീനാമ്മ ബിനോയ്, ആശ തോമസ്, മേരി ജോസഫ്, പരേതനായ രാജു മാമ്മൻ തോട്ടുങ്കര

ഡോ. ബ്രിജിത്ത് ജോർജ് ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിക്കുന്നു

ചിക്കാഗോ: ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ വിമൻസ് ഫോറത്തിന്റെ അമരത്തേക്കുള്ള സ്ഥാനമുറപ്പിക്കാൻ വീണ്ടും മറ്റൊരു ഡോക്ടർ കൂടി. ചിക്കാഗോയിൽ നിന്നുള്ള പ്രമുഖ വനിതാ സംഘടനാ നേതാവും ഫിസിയോ തെറാപ്പിയിൽ ഡോക്ടറുമായ ഡോ. ബ്രിജിറ്റ് ജോർജ് ആണ് ഫൊക്കാനയുടെ 2022-2024 ഭരണസമിതിയിൽ വിമൻസ് ഫോറം ചെയർപേഴ്സൺ ആയി മത്സരിക്കാനൊരുങ്ങുന്നത്. ലീല മാരേട്ട് പ്രസിഡണ്ട് ആയി മത്സരിക്കുന്ന ടീമിൽ നിന്നാണ് ഡോ. ബ്രിജിത്തും മത്സരത്തിനൊരുങ്ങുന്നത്. മികച്ച പ്രസംഗിക, ടി.വി. അവതാരിക, പ്രോഗ്രാം അവതാരിക, സംഘടനാ പ്രവർത്തക, ഗായിക, മത-സാംസ്‌കാരിക പ്രവർത്തക, ആതുരസേവന സംഘടനാ പ്രവർത്തക തുടങ്ങി നിരവധിയായ മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ചിക്കാഗോക്കാരുടെ അഭിമാനമായ ഡോ. ബ്രിജിത്ത് ജോർജ്. മറ്റൊരു ബഹുമുഖ പ്രതിഭയും മെഡിക്കൽ ഡോക്ടറും അതുല്യ കലാകാരിയുമായ ഡോ. കല ഷഹി നേതൃത്വം നൽകുന്ന ഇപ്പോഴത്തെ ഫൊക്കാന വിമൻസ് ഫോറത്തിന്റെ മിഡ് വെസ്റ്റ് റീജിയണൽ കോർഡിനേറ്റർ…

കോവിഡ്-19: അമേരിക്കയില്‍ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നു; ഇന്ത്യയെ ഉയർന്ന അപകടസാധ്യതയിൽ നിന്ന് കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യത്തേക്ക് മാറ്റി

വാഷിംഗ്ടണ്‍: ഇന്ത്യയുൾപ്പെടെ ചില രാജ്യങ്ങൾക്കുള്ള ഔദ്യോഗിക കോവിഡ്-19 യാത്രാ റേറ്റിംഗിൽ യുഎസ് ഇളവ് വരുത്തി. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും (സിഡിസി) സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും തിങ്കളാഴ്ച ഇന്ത്യയെ ലെവൽ 3 ൽ നിന്ന് ലെവൽ 1 വിഭാഗത്തിലേക്ക് മാറ്റി. ഇതോടെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമാകും. ഇന്ത്യയിലേക്കുള്ള കോവിഡ്-19 യാത്രാ ശുപാർശ ലെവൽ 3 (ഉയർന്ന ലെവൽ) എന്നതിൽ നിന്ന് ലെവൽ 1 (താഴ്ന്ന) ലേക്ക് മാറ്റിയതായി സിഡിസി അറിയിച്ചു. ഇന്ത്യയെ കൂടാതെ, ചാഡ്, ഗിനിയ, നമീബിയ എന്നീ രാജ്യങ്ങളേയും ലെവൽ 1-ൽ സിഡിസി ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാം തരംഗത്തിൽ, കൊറോണ വൈറസിന്റെ വർദ്ധനവിന് ശേഷം ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് ചില രാജ്യങ്ങളെ യുഎസ് ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച ഇന്ത്യയിൽ 1,270 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട്…

2023 ബജറ്റിന്റെ ഭാഗമായി ശതകോടീശ്വരന്മാർക്ക് ജോ ബൈഡന്‍ ഏറ്റവും കുറഞ്ഞ നികുതി നിർദേശിക്കുമെന്ന്

വാഷിംഗ്ടണ്‍: തിങ്കളാഴ്ച അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന 2023 സാമ്പത്തിക വർഷത്തെ ബജറ്റിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ശതകോടീശ്വരന്മാർക്ക് ഏറ്റവും കുറഞ്ഞ നികുതി നിർദേശിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബൈഡന്റെ “കോടീശ്വരന്റെ മിനിമം ആദായനികുതി” (Billionaire Minimum Income Tax) 100 മില്യണിലധികം മൂല്യമുള്ള കുടുംബങ്ങൾക്ക് 20 ശതമാനം മിനിമം നികുതി നിരക്ക് നിശ്ചയിക്കും. ഇത് പ്രധാനമായും രാജ്യത്തെ 700-ലധികം ശതകോടീശ്വരന്മാരെ ലക്ഷ്യമിടുന്നുവെന്ന് ശനിയാഴ്ച പുറത്തിറക്കിയ വൈറ്റ് ഹൗസ് ഫാക്റ്റ് ഷീറ്റിൽ പറയുന്നു. ബൈഡന്റെ ബജറ്റ് പ്ലാൻ അനുസരിച്ച്, ഇപ്പോൾ നികുതി ചുമത്താത്ത നിക്ഷേപ വരുമാനം ഉൾപ്പെടെ അവരുടെ എല്ലാ വരുമാനത്തിനും കുറഞ്ഞത് 20 ശതമാനം നികുതി നൽകണമെന്ന് ഫാക്‌ട് ഷീറ്റ് പറയുന്നു. അടുത്ത ദശകത്തിൽ ബജറ്റ് കമ്മി ഏകദേശം 360 ബില്യൺ ഡോളർ കുറയ്ക്കാൻ നികുതി സഹായിക്കുമെന്നും ഫാക്റ്റ് ഷീറ്റില്‍ പറയുന്നു. “ബിൽഡ് ബാക്ക് ബെറ്റർ” എന്നറിയപ്പെടുന്ന…