ഇസ്ലാമാബാദ്: താൻ സർക്കാരിൽ തുടർന്നാലും ഇല്ലെങ്കിലും ജീവിച്ചാലും മരിച്ചാലും അഴിമതിക്കാരായ നേതാക്കളെ വെറുതെ വിടില്ലെന്നും നികുതി വഴി പിരിച്ചെടുക്കുന്ന മുഴുവൻ തുകയും ചെലവഴിക്കുമെന്നും പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. ഞായറാഴ്ച ഇസ്ലാമാബാദിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന ചരിത്രപ്രസിദ്ധമായ അംർ ബിൽ മറൂഫ് (നന്മ കൽപ്പിക്കുക) റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, “ആദ്യമായി, പാക്കിസ്താന്റെ എല്ലാ കോണുകളിൽ നിന്നും ഇന്ന് ഇവിടെ വന്നതിന് എന്റെ രാജ്യത്തിന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ന് ഞാൻ നിങ്ങളോട് എന്റെ ഹൃദയം തുറന്നു സംസാരിക്കാൻ ആഗ്രഹിക്കുന്നു.” മഹത്തായ പ്രത്യയശാസ്ത്രത്തിന് കീഴിലാണ് നമ്മുടെ രാജ്യം കെട്ടിപ്പടുക്കപ്പെട്ടതെന്നും മദീനയുടെ തത്വങ്ങളിൽ പടുത്തുയർത്തേണ്ട ക്ഷേമരാഷ്ട്രമാണ് പ്രത്യയശാസ്ത്രമെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾ ഒരു ക്ഷേമ രാഷ്ട്രത്തിലേക്ക് നീങ്ങിയതിൽ ഞാൻ അഭിമാനിക്കുന്നു, ലോകത്തിലെ ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്ത വികസ്വര രാജ്യങ്ങളുടെ രാജ്യമാണ്…
Month: March 2022
ഭൂമി ഇടപാട്: അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ ആലഞ്ചേരി സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് സംബന്ധിച്ച് നടക്കുന്ന അന്വേഷണം സ്റ്റേ ചെയ്യണെമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സുപ്രീം കോടതിയെ സമീപിച്ചു. ഇടപാടുമായി ബന്ധപ്പെട്ട് കാക്കനാട് ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിറോ മലബാര്‍ സഭ കൈമാറിയത് സര്‍ക്കാര്‍ ഭൂമിയാണോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ അന്വേഷണം സ്റ്റേ ചെയ്യണമെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ കര്‍ദിനാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂമിയുടെ സ്വഭാവം സംബന്ധിച്ച സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പള്ളി വക സ്വത്തുക്കളെ സംബന്ധിച്ച് ഹൈക്കോടതിക്ക് അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ലെല്ലെന്നും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയില്‍ ഉള്ള കേസുകളില്‍ വിചാരണ നടപടികളുമായി മുന്നോട്ട് പോകാന്‍ അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്നും ഹര്‍ജിയില്‍…
ട്രിപ്പിനെ ചൊല്ലി തര്‍ക്കം: കണ്ണൂരില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു
പരിയാരം: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിന് സമീപം ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു. പിലാത്തറ സ്വദേശി റിജേഷിനാണ് (32) കുത്തേറ്റത്. ട്രിപ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മറ്റൊരു ആംബുലന്‍സ് ഡ്രൈവര്‍ റിജേഷിനെ കുപ്പികൊണ്ട് കുത്തിയത്. റിജേഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
പക്ഷികള്‍ക്ക് ദാഹജലമെരുക്കാന്‍ ‘ജീവജലത്തിന് ഒരു മണ്‍പാത്രം’; ശ്രീമന്‍ നാരായണനെ മന്‍ കീ ബാത്തില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി
പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കീ ബാത്തില്‍ മലയാളിയെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എറണാകുളം മുപ്പത്തടം സ്വദേശിയും സാഹിത്യകാരനുമായ ശ്രീമന്‍ നാരായണനെ കുറിച്ചായിരുന്നു മോദിയുടെ പരാമര്‍ശം. നാരായണന്റെ ജീവജലത്തിന് ഒരു മണ്‍പാത്രം എന്ന പദ്ധതിക്കാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം എത്തിയത്. വേനല്‍ക്കാലത്ത് പക്ഷിമൃഗാദികള്‍ക്ക് വെള്ളം നല്‍കുന്നതിന് മണ്‍പാത്രം സൗജന്യമായി വിതരണം ചെയ്യുന്നതാണ് ഈ പദ്ധതി. 2018-ലാണ് ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതിക്ക് ശ്രീമന്‍ നാരായണന്‍ തുടക്കമിട്ടത്. മാര്‍ച്ച് മാസത്തോടെ ചൂടുകൂടുമ്പോള്‍ പക്ഷികള്‍ വെള്ളംകിട്ടാതെ വലയുകയും മരിക്കുകയും ചെയ്യുന്ന സാഹചര്യത്തെ പ്രതിരോധിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ സംഘടനകളുടെ സഹായത്തോടെ മണ്‍പാത്രങ്ങളില്‍ വെള്ളം നിറച്ചുവെച്ചു. ഇതോടെ വെള്ളം തേടി അലയുന്ന പക്ഷികള്‍ക്ക് കുടിവെള്ളം ലഭ്യമായി. ഇതിനകം ഒരുലക്ഷത്തിലധികം മണ്‍പാത്രങ്ങളാണ് നാരായണന്‍ സൗജന്യമായി വിതരണം ചെയ്തത്. ഇതാദ്യമായല്ല, ശ്രീമന്‍ നാരായണന്റെ പ്രവൃത്തികള്‍ക്ക് അംഗീകാരം ലഭിക്കുന്നത്. തയ്വാനിലെ…
സില്‍വര്‍ ലൈന്‍: മാര്‍ കൂറിലോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്തയുടെ പ്രതികരണം തള്ളി യാക്കോബായ സഭ
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിരണം ഭദ്രാസനാധിപന്‍ ഡോ. മാര്‍ കൂറിലോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്തയുടെ പ്രതികരണങ്ങള്‍ യാക്കോബായ സഭ തള്ളി. മെത്രാപ്പോലീത്ത നടത്തിയ പ്രസ്താവനകള്‍ സഭയുടെ നിലപാട് അല്ലെന്ന് വ്യക്തമാക്കി സഭ വാര്‍ത്താക്കുറിപ്പിറക്കി. കെ റെയില്‍ വിഷയത്തില്‍ സഭ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തയാണ് ഡോ. മാര്‍ കൂറിലോസ് ഗീവര്‍ഗീസ്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ അടക്കം പ്രതികരണം നടത്തിയിരുന്നു. കടമെടുത്ത് വികസനം കൊണ്ടുവന്ന് കടക്കെണിയില്‍ വീണ് ഇപ്പോള്‍ പട്ടിണിയില്‍ ആയ ശ്രീലങ്ക നമ്മുടെ തൊട്ടടുത്തുണ്ട് എന്ന് എല്ലാവരും ഓര്‍ക്കുന്നത് നന്നായിരിക്കും തുടങ്ങിയ പ്രതികരണങ്ങള്‍ അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ നടത്തിയിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ നിലപാട് തള്ളുന്ന നിലപാടാണ് ഇപ്പോള്‍ യാക്കോബായ സഭ സ്വീകരിച്ചിരിക്കുന്നത്. മെത്രാപ്പോലീത്തയുടെ നിലപാടുകള്‍ സഭയുടേത് അല്ല. സഭ ഇതുവരെ ഈ വിഷയത്തില്‍ നിലപാട് സ്വീകരിച്ചിട്ടില്ല. സുന്നഹദോസോ സഭയുടെ…
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ സഹദേവന്‍ അന്തരിച്ചു
കോട്ടയം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ചലച്ചിത്ര നിരൂപകനും അധ്യാപകനുമായിരുന്ന എ. സഹദേവന്‍ (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച രാവിലെ 11.55 ഓടെയായിരുന്നു അന്ത്യം. പാലക്കാട് പുതുശ്ശേരി സ്വദേശിയാണ്. 1951 ഒക്ടോബര്‍ 15-നായിരുന്നു ജനനം. മാത്തൂര്‍ താഴത്തെ കളത്തില്‍ കെ. സി. നായരുടെയും പൊല്‍പ്പുള്ളി ആത്തൂര്‍ പത്മാവതി അമ്മയുടെയും മകനാണ്. പുതുശ്ശേരി പൊല്‍പ്പുള്ളി, ഇലപ്പുള്ള, പാലക്കാട് മോത്തിലാല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ബി.എ.യും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് എം.എയും പാസായി. ഫോര്‍ട്ട് കൊച്ചി ഡെല്‍റ്റാ സ്റ്റഡി, നീലഗിരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. ബി.എ.യ്ക്ക് പഠിക്കുമ്പോള്‍ ആദ്യ കഥ ഒക്ടോബര്‍ പക്ഷിയുടെ ശവം (1971) മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് മലയാളനാട്, ദേശാഭിമാനി, നവയുഗം, കലാകൗമുദി തുടങ്ങി പ്രസിദ്ധീകരണങ്ങളില്‍ കഥയെഴുതി.…
കേരളത്തില്‍ ഞായറാഴ്ച 400 പേര്‍ക്ക് കോവിഡ്; പുതിയ മരണങ്ങളില്ല. ആകെ മരണം 67,797 ആയി
കേരളത്തില്‍ 400 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 88, തിരുവനന്തപുരം 56, കോട്ടയം 55, കോഴിക്കോട് 37, പത്തനംതിട്ട 30, കൊല്ലം 27, ഇടുക്കി 24, തൃശൂര്‍ 19, കണ്ണൂര്‍ 16, വയനാട് 15, ആലപ്പുഴ 12, കാസര്‍ഗോഡ് 8, പാലക്കാട് 8, മലപ്പുറം 5 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,913 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14,513 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 14,093 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 420 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 61 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3833 കോവിഡ് കേസുകളില്‍, 12.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി…
റിലയൻസ് പവറിന്റെയും ആർ-ഇൻഫ്രയുടെയും ഡയറക്ടർ സ്ഥാനം അനിൽ അംബാനി രാജിവച്ചു
റിലയൻസ് ഇൻഫ്രാസ്ട്രക്ചറും റിലയൻസ് പവറും സെബിയുടെ ഇടക്കാല ഉത്തരവിന് അനുസൃതമായി കമ്പനിയുടെ ഡയറക്ടർ ബോർഡിൽ നിന്ന് അനിൽ അംബാനി രാജിവച്ചതായി അറിയിച്ചു. പണം പിൻവലിച്ചെന്നാരോപിച്ച് ഫെബ്രുവരിയിൽ റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിനെയും അനിൽ അംബാനിയെയും മറ്റ് മൂന്ന് പേരെയും സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്ന് സെബി വിലക്കിയിരുന്നു. ന്യൂഡൽഹി: അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ (ADAG) ചെയർമാൻ അനിൽ അംബാനി റിലയൻസ് പവറിന്റെയും റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെയും ഡയറക്ടർ സ്ഥാനം രാജിവച്ചു. നേരത്തെ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അനിൽ അംബാനിയെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റുചെയ്ത ഏതെങ്കിലും കമ്പനിയിൽ ചേരുന്നതിൽ നിന്ന് വിലക്കിയിരുന്നു. ‘സെബിയുടെ ഇടക്കാല ഉത്തരവിനെത്തുടർന്ന് കമ്പനിയുടെ ഡയറക്ടർ സ്ഥാനത്തുനിന്ന് നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ അനിൽ ഡി. അംബാനി ഒഴിഞ്ഞുമാറി’ എന്ന് റിലയൻസ് പവർ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നൽകിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. സെബിയുടെ ഇടക്കാല…
തീവ്രവാദ ഫണ്ടിംഗ്: കശ്മീരി ഫോട്ടോ ജേണലിസ്റ്റിനെ കോടതി വെറുതെവിട്ടു
2017ൽ കശ്മീരിൽ നിന്നുള്ള 17 പ്രതികൾക്കെതിരെ എൻഐഎ തീവ്രവാദ ഫണ്ടിംഗ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു. കശ്മീരി മാധ്യമ പ്രവർത്തകൻ കമ്രാൻ യൂസഫ്, വെണ്ടർ ജാവേദ് അഹമ്മദ്, വിഘടനവാദി നേതാവ് ആസിയ അന്ദ്രാബി എന്നിവരെ കോടതി വെറുതെ വിട്ടു. ബാക്കിയുള്ള 14 പ്രതികൾക്കെതിരെ ഐപിസി, യുഎപിഎ എന്നിവ പ്രകാരം കുറ്റം ചുമത്താൻ ഉത്തരവിട്ടിട്ടുണ്ട്. ന്യൂഡൽഹി: തീവ്രവാദ ഫണ്ടിംഗ് കേസിൽ കശ്മീരി ഫോട്ടോ ജേർണലിസ്റ്റ് കമ്രാൻ യൂസഫ്, വെണ്ടർ ജാവേദ് അഹമ്മദ്, വിഘടനവാദി നേതാവ് ആസിയ അന്ദ്രാബി എന്നിവരെ കുറ്റവിമുക്തരാക്കി ഡൽഹി കോടതി ഉത്തരവിട്ടു. 2017-ൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തീവ്രവാദ ഫണ്ടിംഗ് കേസിൽ ഇയാളെ പ്രതിയാക്കിയിരുന്നു. ഇയാൾക്കെതിരെ മതിയായ തെളിവുകളില്ലെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു. ലഷ്‌കറെ തൊയ്ബ തലവൻ ഹാഫിസ് മുഹമ്മദ് സയീദ്, ഹിസ്ബുൾ മുജാഹിദ്ദീൻ (എച്ച്എം) തലവൻ സയ്യിദ് സലാഹുദ്ദീൻ, മുൻ ജെകെഎൽഎഫ്…
വിദ്യാർത്ഥികളുടെ ‘പെരുമാറ്റം’ ചൂണ്ടിക്കാട്ടി ഡൽഹി സർവകലാശാല പ്രശാന്ത് ഭൂഷന്റെ പരിപാടി റദ്ദാക്കി
ഡൽഹി സർവകലാശാലയിലെ കാമ്പസ് ലോ ഫാക്കൽറ്റിയിൽ സംഘടിപ്പിച്ച ‘ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളികൾ’ എന്ന സെമിനാറിൽ മുഖ്യ പ്രഭാഷകനായിരുന്നു മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. പ്രോഗ്രാമിന് ഒരു ദിവസം മുമ്പ് വിദ്യാർത്ഥികളുമായുള്ള ചില പ്രശ്നങ്ങള്‍ കാരണം, അവരുടെ “അനിയന്ത്രിതമായ പെരുമാറ്റം” കണക്കിലെടുത്ത് പ്രോഗ്രാം റദ്ദാക്കിയതായി യൂണിവേഴ്സിറ്റി മാനേജ്മെന്റ് അറിയിച്ചു. അതേസമയം, ഈ സർക്കാരിനെതിരെ അഭിപ്രായമുള്ള തന്നെ ഈ സർവകലാശാലയിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ഭൂഷൺ ആരോപിച്ചു. ന്യൂഡൽഹി: ‘ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളികൾ’ എന്ന തലക്കെട്ടിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ സെമിനാർ ഡൽഹി സർവകലാശാലയിലെ നിയമ ഫാക്കൽറ്റി ശനിയാഴ്ച പരിപാടിക്ക് 20 മിനിറ്റ് മുമ്പ് റദ്ദാക്കി. നിയന്ത്രണാതീതമായ പെരുമാറ്റമാണ് ഇതിന് പിന്നിലെ കാരണമായി വിദ്യാർത്ഥികൾ പറയുന്നത്. വിഷയത്തിനും നിലവിലെ സർക്കാരിനും എതിരായ നിലപാട് കണക്കിലെടുത്ത് പരിപാടി റദ്ദാക്കാൻ സമ്മർദം ഉണ്ടായതായി ഭൂഷൺ ആരോപിച്ചു. ഡൽഹി സർവകലാശാലയിലെ കാമ്പസ് ലോ സെന്ററിൽ…