ന്യൂഡൽഹി: പെട്രോൾ ലിറ്ററിന് 50 പൈസയും ഡീസലിന് 55 പൈസയും ഞായറാഴ്ച വർദ്ധിച്ചു. കഴിഞ്ഞ ആറ് ദിവസത്തിനിടെ അഞ്ചാം തവണയാണ് വില കൂട്ടുന്നത്. ആറ് ദിവസത്തിനിടെ പെട്രോൾ വില ലിറ്ററിന് 3.70 രൂപയും ഡീസലിന് 3.75 രൂപയുമാണ് വർദ്ധിച്ചത്. പൊതുമേഖലാ പെട്രോളിയം മാർക്കറ്റിംഗ് കമ്പനികൾ പുറപ്പെടുവിച്ച വിലവിജ്ഞാപനം അനുസരിച്ച്, രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 98.61 രൂപയിൽ നിന്ന് 99.11 രൂപയായും ഡീസൽ ലിറ്ററിന് 89.87 രൂപയിൽ നിന്ന് 90.42 രൂപയായും ഉയർന്നു. രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ, പ്രാദേശിക നികുതികളെ ആശ്രയിച്ച് അവയുടെ വില ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെടുന്നു. മുംബൈയിൽ 53 പൈസ വർദ്ധിച്ചതോടെ പെട്രോൾ ലിറ്ററിന് 113.88 രൂപയും ഡീസലിന് 58 പൈസ വർദ്ധിച്ച് 98.13 രൂപയായി. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 104.90 രൂപയായും ഡീസലിന്റെ വില 95.00 രൂപയായും…
Month: March 2022
മരുന്ന് മാറി കൊടുത്തതിനെ തുടർന്ന് രോഗി മരിച്ച സംഭവം; നഴ്‌സിനെതിരെ ക്രിമിനൽ വിചാരണ ആരംഭിച്ചു
നാഷ്‌വിൽ (ടെന്നസി): 2017-ല്‍ മരുന്നു മാറിക്കൊടുത്തതിനെത്തുടര്‍ന്ന് ചാർലിൻ മർഫി (75) എന്ന രോഗിയുടെ മരണത്തിന് ഉത്തരവാദിയായ, മുൻ വാണ്ടർബിൽറ്റ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്റർ (വിയുഎംസി) നഴ്‌സ് റഡോണ്ട വോട്ടിന്റെ വിചാരണ നടപടി ആരംഭിച്ചു. 38 കാരിയായ വോട്ടിനെതിരെ 2019-ൽ രണ്ട് കുറ്റങ്ങളാണ് ചുമത്തിയത്. മനപ്പൂർവമല്ലാത്ത നരഹത്യ, (reckless homicide), മുതിർന്നവർക്ക് എതിരെ നടന്ന പീഡനം( impaired adult abuse). ടെന്നസി സംസ്ഥാനവും അവരുടെ നഴ്സിംഗ് ലൈസൻസ് റദ്ദാക്കി. എന്നിരുന്നാലും, പകർച്ചവ്യാധി സൃഷ്ടിച്ച സാഹചര്യങ്ങൾ കാരണം, ക്രിമിനൽ വിചാരണ ഇതുവരെ വൈകി. ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്വവും അവരുടെ ചുമലിൽ വെച്ചു കൊണ്ട് ടെന്നസിയിലെ പ്രധാന മെഡിക്കൽ ഫെസിലിറ്റികളിൽ ഒന്നായ വാണ്ടർബിൽറ്റ് അവരുടെ പ്രശസ്തി സംരക്ഷിക്കുകയും നഴ്സിനെ ബലിയാടാക്കുകയും ചെയ്തതിന്റെ ശ്രമമാണ് ഈ വിചാരണ. റഡോണ്ട വോട്ട് ഒരിക്കൽ പോലും അവരുടെ പ്രവർത്തനങ്ങളുടെ ഉത്തരവാദത്തിൽ നിന്ന് വ്യതിചലിക്കുകയോ ഒഴിഞ്ഞു മാറുകയോ…
എലോൺ മസ്‌ക് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം നിർമ്മിക്കാനൊരുങ്ങുന്നു
Tesla Inc TSLA.O ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എലോൺ മസ്‌ക് ഒരു പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം നിർമ്മിക്കുന്നതിനെക്കുറിച്ച് “ഗൗരവമായി” ചിന്തിക്കുകയാണെന്ന് ശനിയാഴ്ച ഒരു ട്വീറ്റിൽ പറഞ്ഞു. ഒരു ഓപ്പൺ സോഴ്‌സ് അൽഗോരിതം അടങ്ങുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം നിർമ്മിക്കുന്നത് പരിഗണിക്കുമോ എന്നതും, സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് മുൻഗണന നൽകുന്നതും, എവിടെയൊക്കെ പ്രചരണം കുറവാണ് എന്നതുമായ ഒരു ട്വിറ്റർ ഉപയോക്താവിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മസ്‌ക്. ട്വിറ്ററിന്റെ പ്രധാന ഉപയോക്താവായ മസ്ക്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിനെയും അതിന്റെ നയങ്ങളെയും വിമർശിച്ചു. അഭിപ്രായ സ്വാതന്ത്ര്യ തത്വങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നതിലൂടെ കമ്പനി ജനാധിപത്യത്തെ തുരങ്കം വെക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 70% പേർ “ഇല്ല” എന്ന് വോട്ട് ചെയ്ത, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ തത്വം ട്വിറ്റർ പാലിക്കുന്നുണ്ടോ എന്ന് ഉപയോക്താക്കളോട് ചോദിക്കുന്ന ഒരു ട്വിറ്റർ വോട്ടെടുപ്പ് നടത്തി ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ…
കനേഡിയന്‍ നെഹ്രു ട്രോഫി പ്രഖ്യാപനത്തിന് പ്രൗഢഗംഭീരമായ തുടക്കം
പ്രവാസി മലയാളികളുടെ ആത്മാഭിമാനമായ കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിയുടെ പന്ത്രണ്ടാമത് പ്രഖ്യാപന സമ്മേളനം കാനഡയിലെ ബ്രാംപ്ടന്‍ മെലെനിയം ഗാര്‍ഡന്‍സ് ബാങ്ക്വറ്റ് സെന്ററില്‍ വെച്ച് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. നിരവധി വള്ളംകളി പ്രേമികളുടെയും വീശിഷ്ടാതിഥികളുടെയും, വിവിധ രാഷ്ട്രീയ സാമൂഹ്യ, സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തില്‍ ബ്രാംപ്ടന്‍ മേയറും ബ്രാംപ്ടന്‍ ബോട്ട് റേസ് പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാനുമായ പാട്രിക്ക് ബ്രൗണ്‍ കിക്ക് ഓഫ് കര്‍മ്മം നിര്‍വഹിച്ചു. ലോക മലയാളികളുടെ ശ്രദ്ധയാകര്‍ഷിച്ച, കാനഡയിലെ തന്നെ ഒരു വലിയ ഉത്സവമായി മാറിയ ബ്രാംപ്ടന്‍ വള്ളം കളിയുടെ പ്രവര്‍ത്തനങ്ങളുടെ തുടക്കം ഇതോടെ ആരംഭിച്ചിരിക്കയാണ്. മലയാളി സമൂഹം മാത്രമല്ല വിവിധ ഇന്ത്യന്‍ സമൂഹങ്ങളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും കാനഡയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പോലും പങ്കെടുക്കുന്ന ഈ വള്ളംകളി ഇന്ന് പ്രവാസി മലയാളി സമൂഹത്തിനു ആകമാനം അഭിമാനമാണ്. നിരവധി വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ശ്രീമതി…
ഉന്നത ഉക്രേനിയൻ മന്ത്രിമാരുമായി ബൈഡൻ പോളണ്ടില്‍ കൂടിക്കാഴ്ച നടത്തി
റഷ്യയ്‌ക്കെതിരായ പിന്തുണ വർദ്ധിപ്പിക്കാനുള്ള വാഷിംഗ്ടണിന്റെ ശ്രമങ്ങൾക്കിടയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പോളിഷ് തലസ്ഥാന നഗരത്തിൽ ഉക്രേനിയൻ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. നിരവധി ഉച്ചകോടികളിൽ പങ്കെടുക്കുന്നതിനായി യൂറോപ്പ് സന്ദർശനത്തിനെത്തിയ ബൈഡൻ, ശനിയാഴ്ച വാഴ്‌സയിൽ കിയെവിന്റെ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ, പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവ് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. കിഴക്കൻ യൂറോപ്യൻ രാജ്യത്ത് റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷം യുഎസ് പ്രസിഡന്റും ഉന്നത ഉക്രേനിയൻ മന്ത്രിമാരും തമ്മിലുള്ള ആദ്യ ഔദ്യോഗിക മുഖാമുഖ കൂടിക്കാഴ്ചയാണിത്. രണ്ട് ഉക്രേനിയൻ മന്ത്രിമാരും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവരുമായി നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ, ഉക്രെയ്‌നിലെ യുഎസ് ചാർജ് ഡി അഫയേഴ്‌സ് ക്രിസ്റ്റീന ക്വിയൻ, എൻഎസ്‌സി, സ്റ്റേറ്റ്, ഡിഫൻസ് ഉദ്യോഗസ്ഥരും നിരവധി ഉക്രേനിയൻ സുരക്ഷാ…
കര്‍ണ്ണാടകയില്‍ ഹിജാബിന്പിന്നാലെ മറ്റൊരു വിവാദം; അഹിന്ദുക്കൾക്ക് ക്ഷേത്രപരിസരത്ത് വ്യാപാരം നടത്താൻ അനുമതിയില്ല
ബംഗളൂരു: അഹിന്ദുക്കളായ വ്യവസായികൾക്കും കടയുടമകൾക്കും ക്ഷേത്ര ചടങ്ങിൽ പ്രവേശനം അനുവദിക്കരുതെന്ന ആവശ്യം കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് ആരംഭിച്ചത്. ഇപ്പോൾ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളിൽ സംഘടിപ്പിക്കുന്ന വാർഷിക മേളകൾക്കും മതപരമായ പരിപാടികൾക്കും ഈ ആവശ്യം ഉയര്‍ന്നു വരികയാണ്. ഉഡുപ്പി ജില്ലയിൽ നടക്കുന്ന വാർഷിക കൗപ് മാരിഗുഡി ഉത്സവത്തോടെയാണ് ഇത് ആരംഭിച്ചത്. ഹിന്ദു ഇതര കടയുടമകളെയും വ്യവസായികളെയും അനുവദിക്കരുതെന്ന് ബാനറുകൾ സ്ഥാപിച്ചു കഴിഞ്ഞു. പദ്ബിദാരി ക്ഷേത്രോത്സവത്തിലും ദക്ഷിണ കന്നഡ ജില്ലയിലെ ചില ക്ഷേത്രങ്ങളിലും സമാനമായ ബാനറുകൾ ഇപ്പോൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹൈന്ദവ സംഘടനകളുടെ ആവശ്യം മാരി ഗുഡി ക്ഷേത്രം മാനേജ്മെന്റ് പരിഗണിച്ചിരുന്നു. കർണാടക ഹിന്ദു മത സ്ഥാപന ചട്ടങ്ങൾ 2002 ഉം ചാരിറ്റബിൾ അറേഞ്ച്മെന്റ് ആക്ട്, 1997 ഉം ചൂണ്ടിക്കാട്ടി ചില ഹിന്ദു പ്രവർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അധികാരികൾക്ക് മെമ്മോറാണ്ടം നൽകിയിട്ടുണ്ട്. ക്ഷേത്രങ്ങളിലെ…
സൗത്ത് കരോലിനയില്‍ വധശിക്ഷ ഫയറിംഗ് സ്ക്വാഡിലൂടെ പുനരാരംഭിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം
സൗത്ത് കരോലിന: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരെ ഫയറിംഗ് സ്ക്വാഡിലൂടെ വധിക്കുന്നത് പുനരാരംഭിച്ചതിന് സൗത്ത് കരോലിനയിലെ ജുഡീഷ്യറി ഉദ്യോഗസ്ഥരെ സാമൂഹിക നീതി വക്താക്കൾ ആക്ഷേപിച്ചു, ഈ രീതി അങ്ങെയറ്റം “മൃഗീയവും ക്രൂരവുമാണെന്നും” അവര്‍ വിലയിരുത്തി. സൗത്ത് കരോലിന ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻസ് (എസ്‌സിഡിസി) അതിന്റെ എക്‌സിക്യൂഷൻ ചേമ്പറിന്റെ നവീകരണം പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു. ഇനി മുതല്‍ മൂന്ന് റൈഫിൾമാൻമാരുടെ ഒരു ഫയറിംഗ് സ്ക്വാഡിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ നേരിട്ട് വെടിവച്ച് കൊല്ലാൻ കഴിയും. ഫയറിംഗ് സ്ക്വാഡിലൂടെ തടവുകാരെ “ക്രൂരമായ” വധശിക്ഷക്ക് വിധേയരാക്കുന്ന രീതി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ ജസ്റ്റിസ് അഡ്വക്കസി ഗ്രൂപ്പായ ജസ്റ്റിസ് 360 ഞായറാഴ്ച കേസ് ഫയൽ ചെയ്തു. “തടവുകാരനെ കസേരയിൽ ബന്ധിച്ച് തലയിൽ ഒരു ഹുഡ് സ്ഥാപിക്കും. എക്സിക്യൂഷൻ ടീമിലെ ഒരു അംഗം ഹൃദയത്തിന് മുകളിലായി ഒരു ചെറിയ ലക്ഷ്യസ്ഥാനം മാര്‍ക്ക് ചെയ്യും. വാർഡൻ എക്സിക്യൂഷൻ ഓർഡർ…
ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് 7 മരണം; 45 പേർക്ക് പരിക്ക്
ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ഇന്നലെ രാത്രിയുണ്ടായ ബസ് അപകടത്തിൽ 7 പേർ മരിക്കുകയും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അമിതവേഗതയിൽ വന്ന ബസ് പാറക്കെട്ടിന് താഴെയുള്ള തോട്ടിലേക്ക് വീണതെന്നാണ് സൂചന. തിരുപ്പതിയിൽ നിന്ന് 25 കിലോമീറ്റർ അകലെ ബക്രപേട്ടയ്ക്ക് സമീപമായിരുന്നു അപകടം. അപകടത്തെ തുടർന്ന് വൻ ജനാവലി സ്ഥലത്ത് തടിച്ചുകൂടി. അപകട വിവരം അറിഞ്ഞ്യുടനെ പോലീസും അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സ്ഥലത്തുണ്ടായിരുന്നവരും പ്രദേശവാസികളും രക്ഷാപ്രവർത്തകരെ സഹായിച്ചു. രാത്രിയായതിനാൽ ജനങ്ങൾ ഏറെ ബുദ്ധിമുട്ടി. ഞായറാഴ്ച പുലർച്ചയോടെയാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. അതിനിടെ, പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ ദേശീയ പാത 34 ൽ ശനിയാഴ്ച വാഹനം മറിഞ്ഞ് രണ്ട് പേർ മരിക്കുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇംഗ്ലീഷ് ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലെ…
ഓ.വി.വിജയന്‍ സ്മാരക അവാർഡ് ടി ഡി രാമകൃഷ്ണന്; ആശംസകള്‍ അറിയിച്ച് അമേരിക്കൻ ബുക്ക് റീഡേഴ്സ് ക്ലബ്
ന്യൂജേഴ്‌സി: ഓ.വി.വിജയന്‍ സ്മാരക അവാർഡ് ജേതാവായ ലോക മലയാളികളുടെ അഭിമാനമവും, പ്രമുഖ നോവലിസ്റ്റും ഗ്രന്ഥകാരനുമായ ടി ഡി രാമകൃഷ്ണന് അമേരിക്കയിലെ ബുക്ക് റീഡേഴ്സ് ക്ലബ് ഭാരവാഹികളായ മോളി പൗലോസ് (ന്യൂജേഴ്‌സി), എലിസബത്ത് റഡിയർ (ടെക്സാസ്), തെരേസ റൈസ് (കാലിഫോർണിയ), ഡോ സീമാ രാജ് (അറ്റ്‌ലാന്റ) എന്നിവർ ആശംസകള്‍ അറിയിച്ചു. 2021 ലെ നോവലിനുള്ള ഓ.വി.വിജയന്‍ സ്മാരക അവാര്‍ഡിന് ‘മാമ ആഫ്രിക്ക’ എന്ന നോവലാണ് തിരഞ്ഞെടു ക്കപ്പെട്ടിട്ടുള്ളത്. മാര്‍ച്ച് 30 ബുധനാഴ്ച രാവിലെ പത്തു മണിക്ക് പാലക്കാടിന് അടുത്തുള്ള തസ്രാക്കിലെ ഓ.വി. വിജയന്‍ സ്മാരകത്തില്‍ വെച്ച് ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് വിതരണം നടത്തുന്നത്. അതേ വേദിയില്‍ ആൽഫ ഇംഗ്ലീഷ് പരിഭാഷ ബഹു. സ്പീക്കര്‍ എം.ബി.രാജേഷും, മാമ ആഫ്രിക്കയുടെ തമിഴ് വിവര്‍ത്തനം സജി ചെറിയാനും പ്രകാശനം ചെയ്യും. നോവലിസ്റ്റും വിവർത്തകനും തിരക്കഥാകൃത്തുമാണ് ടി ഡി…
അമേരിക്കയിൽ ഗ്യാസിന് വില കുറയുന്നു
ഡാളസ് :റഷ്യ ഉക്രയിൻ യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ അമേരിക്കയിൽ കുതിച്ചുയർന്ന ഗ്യാസ് വിലയിൽ കാര്യമായ കുറവ് അനുഭവപ്പെട്ടു. ടെക്സസ്സിൽ കഴിഞ്ഞ രണ്ടാഴ്ച മുൻപ് ഒരു ഗ്യാലൻ റെഗുലർ ഗ്യാസിന്റെ വില 4ഡോളർ 10 സെൻറ് വരെ വർദ്ധിച്ചിരുന്നു. ഈ ആഴ്ചയിൽ ക്രമമായി കുറഞ്ഞു ഒരു ഗ്യാലൻ ഗ്യാസിന് 3 ഡോളർ 65 സെന്റ് വരെ എത്തിയിട്ടുണ്ട് . ഇനിയും കുറയുന്നതിനുള്ള സാധ്യതയാണ് കാണുന്നതെന്ന് വ്യാപാരികൾ പറയുന്നു .ഇത്രയും കുറഞ്ഞിട്ടും നാലു മാസം മുൻപ് ഉണ്ടായിരുന്നതിലും 70 സെന്റ് കൂടുതലാണെന്ന് ടെക്സസിലെ ട്രിപ്പിൾ എ വക്താവ് ഡാനിയേൽ പറഞ്ഞു . ഇപ്പോൾ നാഷണൽ ശരാശരി 4ഡോളർ 24 സെന്റാണ് .അന്തർദേശീയ വിപണിയിൽ ഒരു ബാരൽ ക്രൂഡോയലിന്റെ വില 110 ഡോളർ വരെ എത്തിയിരുന്നു. റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി പൂർണമായി അവസാനിപ്പിച്ചതാണ് വില ക്രമാതീതമായി വർധിക്കുന്നതിന് കാരണമായത്.