ദുബായ്: ഒരുവിഭാഗം ഫ്ളൈ ദുബായ് വിമാനങ്ങള്‍ മേയ് ഒമ്പതു മുതല്‍ ജൂണ്‍ 22 വരെ ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തില്‍നിന്നു സര്‍വീസ് നടത്തും. കൊച്ചി, കോഴിക്കോട് തുടങ്ങി 34 കേന്ദ്രങ്ങളിലേക്കുള്ള ഫ്ളൈറ്റുകളാണ് വേള്‍ഡ് സെന്‍ട്രലിലേക്ക് മാറുക. ദുബായ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നവീകരണജോലികള്‍ നടക്കുന്നതിനാലാണിത്.
Month: March 2022
റംസാനില്‍ പ്രാര്‍ഥനകള്‍ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കിയ നടപടി സൗദി പിന്‍വലിച്ചു
മക്ക (സൗദി അറേബ്യ): റംസാനില്‍ പള്ളികളില്‍ നിന്നുള്ള പ്രാര്‍ഥനകളുടെ തത്സമയ സംപ്രേക്ഷണം വിലക്കിയ ഉത്തരവ് സൗദി ഭരണകൂടം പിന്‍വലിച്ചു. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം പിന്‍വലിച്ചത്. ഇമാം, വിശ്വാസികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയുള്ള ദൃശ്യങ്ങള്‍ കമറകള്‍ ഉപയോഗിച്ച് പകര്‍ത്തുന്നതിനും നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. റംസാന്‍ മാസത്തില്‍ പള്ളികളില്‍ നടപ്പിലാക്കേണ്ട മാനദണ്ഡങ്ങളിലാണ് സൗദി മിനിസ്ട്രി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് വിലക്ക് വ്യക്തമാക്കിയത്. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചത്.
15000 ഉത്പന്നങ്ങള്‍ വിലക്കുറവില്‍ എത്തിച്ച് ലുലു ഗ്രൂപ്പ് റംസാന്‍ വിപണി തുറന്നു
അബുദാബി : വൈവിധ്യമാര്‍ന്ന നിരവധി ഉത്പന്നങ്ങള്‍ അണിനിരത്തിക്കൊണ്ട് ലുലു ശാഖകളില്‍ റംസാന്‍ വിപണി ഒരുങ്ങി. 30 മുതല്‍ 50 ശതമാനം വരെ വിവിധ വിഭാഗങ്ങളിലായി 15,000 ഉത്പന്നങ്ങളാണ് റംസാന്‍ വിപണിയിലേക്ക് എത്തിച്ചിട്ടുള്ളത്. കോവിഡിന് ശേഷം കച്ചവടരംഗം സജീവമാകുന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കിലാണ് യുഎഇ ലുലു ഹൈപ്പര്മാര്ക്കറ്റുകളില്‍ റംസാന്‍ വിപണിയില്‍ ഒരുക്കുന്നത്.മഹാമാരിക്ക് ശേഷമുള്ള ഈ റംസാന്‍ വാണിജ്യ വ്യവസായ രംഗങ്ങളില്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിവെക്കുമെന്ന് ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ.അഷ്റഫ് അലി ഖാലിദിയ മാളില്‍ നടന്ന ചടങ്ങില്‍ പറഞ്ഞു. ഒരു മാസക്കാലം നീണ്ടുനിക്കുന്ന കച്ചവട മേളക്കും ലുലു വേദിയാകും. ഈന്തപ്പഴ ഫെസ്റ്റിവല്‍, പഴങ്ങള്‍ക്കും മാംസയിനങ്ങള്‍ക്കുമായി പ്രത്യേക മേള, ഹെല്‍ത്തി റംസാന്‍ എന്ന ആശയത്തില്‍ ആരോഗ്യപ്രദമായ ഭക്ഷണയിനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മേള, മീറ്റ് മാര്‍ക്കറ്റ്, ഇഫ്താര്‍ ബോക്‌സ്, വ്യത്യസ്ത തരം വീട്ടുപകരണങ്ങള്‍…
പൊതുപണിമുടക്ക്: സംസ്ഥാനത്ത് റേഷന്‍ കടകള്‍ ഞായറാഴ്ച തുറക്കും
തിരുവനന്തപുരം: റേഷന്‍ കടകള്‍ ഈ ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയതായി ഭക്ഷ്യമന്ത്രി അറിയിച്ചു. മാര്‍ച്ച് 28, 29 തീയതികളില്‍ വിവിധ ട്രേഡ് യൂണിയന്‍ സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. പണിമുടക്കിനെ തുടര്‍ന്നു തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ഇത് റേഷന്‍ വിതരണം തടസപ്പെടുത്തിയേക്കാമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് റേഷന്‍ കടകള്‍ ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു വീടിനു തീപിടിച്ചു; അച്ഛനും മകളും മരിച്ചു
വെല്ലൂര്‍: ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു വീടിനു തീപിടിച്ച് തമിഴ്‌നാട്ടില്‍ അച്ഛനും മകളും മരിച്ചു. തമിഴ്‌നാട് വെല്ലൂരിലാണു സംഭവം. ദുരൈവര്‍മ, മകള്‍ മോഹനപ്രീതി എന്നിവരാണു മരിച്ചത്. വീടിന്റെ വരാന്തയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജു ചെയ്യാനായി വച്ചിരുന്നു. പുലര്‍ച്ചെയോടെ സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു തീ പടര്‍ന്നു. സമീപമുണ്ടായിരുന്ന മറ്റൊരു ഇരുചക്രവാഹനത്തിനും തീപിടിച്ചിരുന്നു. തുടര്‍ന്നു വീട്ടിലേക്കു തീ പടര്‍ന്നതോടെ പുറത്തുകടക്കാനാകാതെ ശുചിമുറിയില്‍ അഭയം തേടിയ അച്ഛനും മകളും ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. വെല്ലൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
കേരളത്തില്‍ 496 പേര്‍ക്ക് കോവിഡ്; മരണങ്ങളില്ല, ആകെ മരണം 67,772 ആയി
കേരളത്തില്‍ 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 138, തിരുവനന്തപുരം 70, കോട്ടയം 56, കോഴിക്കോട് 43, പത്തനംതിട്ട 40, കൊല്ലം 29, തൃശൂര്‍ 29, ആലപ്പുഴ 22, കണ്ണൂര്‍ 19, ഇടുക്കി 15, മലപ്പുറം 11, പാലക്കാട് 10, വയനാട് 10, കാസര്‍ഗോഡ് 4 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,883 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14,838 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 14,412 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 426 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 71 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 4051 കോവിഡ് കേസുകളില്‍, 12 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി…
നിരക്ക് വര്‍ധിപ്പിക്കാതെ സമരം നിര്‍ത്തില്ലെന്ന് ബസുടമകള്‍; സര്‍ക്കാരിന് പിടിവാശിയില്ലെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: സ്വകാര്യ ബസ് പണിമുടക്ക് വരും ദിവസങ്ങളിലും തുടരുമെന്ന് ബസുടമകളുടെ സംഘടന അറിയിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പോലും വിളിക്കുന്നില്ലെന്നും സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ബസുടമകള്‍ വ്യക്തമാക്കി. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പിടിവാശിയില്‍ നിന്നുണ്ടായ സമരമാണിത്. യാത്രാനിരക്ക് വര്‍ധിപ്പിക്കുമെന്ന് പറഞ്ഞ മന്ത്രി വാക്കുപാലിച്ചില്ല. നിരക്ക് വര്‍ധിപ്പിക്കാതെ സമരം അവസാനിക്കില്ലെന്നും ബസുടമകള്‍ വ്യക്തമാക്കി. മിനിമം നിരക്ക് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നിയിച്ച് വ്യാഴാഴ്ച മുതലാണ് ബസുടമകള്‍ സമരം തുടങ്ങിയത്. തിരുവനന്തപുരം ജില്ലയില്‍ ചില സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയതൊഴിച്ചാല്‍ പണിമുടക്ക് പൂര്‍ണമാണ്. അതേസമയം, സര്‍ക്കാരിന് പിടിവാശികളൊന്നും ഇല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ബസ് സമരത്തിന് പിന്നിലെ ലക്ഷ്യം മറ്റ് ചിലതാണ്. ചില നേതാക്കളുടെ സ്ഥാപിത താത്പര്യമാണ് സമരത്തിന് കാരണം. സമരം പിന്‍വലിക്കാന്‍ ബസുടമകള്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു.മന്ത്രിയുടെ പിടിവാശികൊണ്ടാണ് പണിമുടക്കിലേക്ക് പോകേണ്ടി വന്നതെന്ന…
രാജ്യത്ത് അവശ്യ മരുന്നുകളുടെ വിലയില്‍ വന്‍ വര്‍ധന; ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും
ന്യൂഡല്‍ഹി: രാജ്യത്ത് അവശ്യ മരുന്നുകളുടെ അവശ്യ മരുന്നകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും മൊത്തവിലയില്‍ വന്‍ വര്‍ധനവ്. ഇവയുടെ വിലയില്‍ 10.7 % വര്‍ധനവാണ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അഥോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. പട്ടികയില്‍ ഉള്‍പ്പെട്ട 800 മരുന്നുകളുടെ വില ഇതോടെ വര്‍ധിക്കും. മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലാകും ചില്ലറ വില്‍പനയ്ക്കുള്ള മരുന്നുകളുടെ വിലയും നിര്‍ണയിക്കുന്നത്. മരുന്നുകളുടെ ഉയര്‍ന്ന വില ഏപ്രില്‍ ഒന്നു മുതല്‍ നിലിവില്‍ വരും മരുന്നുകളുടെ വിലയില്‍ കുത്തനെ ഉണ്ടാകുന്ന വര്‍ധന ജനങ്ങളെ പ്രതികൂലമായി ബാധിക്കും. രോഗികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഡ്രഗ് ആക്ഷന്‍ നെറ്റ്വര്‍ക്ക് ഉള്‍പ്പടെയുള്ളവര്‍ വിലക്കയറ്റത്തിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തി. എന്നാല്‍, ഇതിനു മുന്‍പ് മൊത്ത വിലയില്‍ നാലു ശതമാനം വര്‍ധനവുണ്ടായപ്പോഴും അവശ്യമരുന്നുകളുടെ ചില്ലറ വിലയില്‍ മാറ്റമുണ്ടാകാത്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇത്തവണ 10 ശതമാനത്തിലേറെ വര്‍ധന ഉണ്ടായതിനാല്‍…
മോഷ്ടിച്ച ബൈക്കില്‍ മാലപൊട്ടിക്കല്‍ പതിവാക്കി; സ്‌കൂട്ടര്‍ യാത്രികയുടെ മാല പൊട്ടിച്ച് അറസ്റ്റിലായ യുവാവില്‍ നിന്നും കിട്ടിയത് നിരവധി തുമ്പുകള്‍
മാവേലിക്കര: മോഷ്ടിച്ച ബൈക്കില്‍ മാലപൊട്ടിക്കല്‍ പതിവാക്കിയ കള്ളന്‍ സ്‌കൂട്ടര്‍ യാത്രികയുടെ മാല പൊട്ടിച്ച് അറസ്റ്റിലായി. ചോദ്യം ചെയ്യലില്‍ യുവാവില്‍ നിന്നും കിട്ടിയത് നിരവധി തുമ്പുകള്‍. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം ഇടവഴിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ 3.5 പവന്‍ മാല പൊട്ടിച്ചെടുത്തു കടന്നു കളഞ്ഞ മോഷ്ടാവിനെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്. കൃഷ്ണപുരം കളീയ്ക്കല്‍ തറയില്‍ സജിത്ത്(സച്ചു – 34) ആണ് അറസ്റ്റിലായത ്. മറ്റൊരു കേസില്‍ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു റിമാന്‍ഡില്‍ കഴിഞ്ഞു വരികയായിരുന്ന ഇയാളെ മാവേലിക്കര ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതിയോടെ കൊല്ലം ജില്ലാ ജയിലില്‍നിന്നും അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ഫെബ്രുവരി 10 വൈകിട്ട് മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. ഇടവഴിയില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ 3.5 പവന്‍ മാല ഇയാള്‍ പൊട്ടിച്ചെടുത്ത ശേഷം കടന്നുകളയുകയായിരുന്നു. 2021…
പരീക്ഷ കാലത്ത് വിദ്യാർത്ഥികളെ ദ്രോഹിക്കുന്ന അനിശ്ചിത കാല ബസ് സമരം അനുവദിക്കില്ല
മലപ്പുറം: പരീക്ഷ കാലത്ത് വിദ്യാർത്ഥികളെ ദ്രോഹിക്കുന്ന അനിശ്ചിത കാല ബസ് സമരം അനുവദിക്കില്ലെന്നും, വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും എന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം തിരൂർ ആർ.ടി.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. ജില്ലാ വൈസ് പ്രസിഡൻ്റ് സൽമാൻ താനൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി.പി.എസ് സഫ്‌വാൻ, മുഅ്മിൻ എന്നിവർ സംസാരിച്ചു. അഫ്‌ലാഹ്, മിഡ്ലാജ് മമ്പാട് തുടങ്ങിയവർ നേതൃത്വം നൽകി.