തിരുവനന്തപുരം: സംസ്ഥാനത്ത് കുടിവെള്ള നിരക്ക് വെള്ളിയാഴ്ച മുതല്‍ വര്‍ധിക്കും. അടിസ്ഥാന നിരക്കില്‍ അഞ്ച് ശതമാനം വര്‍ധനയാണ് വരുത്തുക. ഇതോടെ ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 41 പൈസയാകും. 4 രൂപ 20 പൈസയാണ് നിലവിലെ നിരക്ക്. ഇന്ധനം, പാചകവാതകം തുടങ്ങിയ അവശ്യ സാധന വിലക്കയറ്റങ്ങള്‍ക്കൊപ്പമാണ് കുടിവെള്ള നിരക്കുവര്‍ധിക്കുന്നത്. ഗാര്‍ഹിക, ഗാര്‍ഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലും അഞ്ച് ശതമാനമാണ് ജല അതോറിറ്റി നിരക്ക് വര്‍ധിപ്പിക്കുന്നത്. 5000 ലിറ്റര്‍ വരെ വെള്ളത്തിന് മിനിമം നിരക്ക് 22.05 രൂപയാകും. നിലവിലേത് 21 രൂപയാണ്. പ്രതിമാസം പതിനായിരം ലിറ്ററിന് മുകളില്‍ ഉപയോഗിക്കുന്നതിന് ഏഴ് സ്ലാബ് അടിസ്ഥാനമാക്കി ബില്ലില്‍ അഞ്ച് ശതമാനം വര്‍ധനവുണ്ടാകും. ആയിരം ലിറ്ററിന് 5.51 പൈസ മുകല്‍ 15 രൂപ 44 പൈസ വരെയാണ് വര്‍ധിക്കുക. പ്രതിമാസം 15,000 ലിറ്റര്‍ വരെ ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യം…
Month: March 2022
യു.ഡി.എഫ് പരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന് മാണി സി.കാപ്പന്; നിഷേധിച്ച് സതീശനും ജോസഫും
കോട്ടയം: യു.ഡി.എഫ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മാണി സി.കാപ്പന് എം.എല്‍.എ. യു.ഡി.എഫ് വേദികളില്‍ തന്നെ സ്ഥിരമായി തഴയുന്നു. അഭിപ്രായ വ്യത്യാസമില്ലെങ്കിലും മുട്ടില്‍ മരംമുറി, ഗവര്‍ണറെ കണ്ട് പാതിപ്പെട്ടാന്‍ പോയതും മാടപ്പള്ളി പ്രതിഷേധം അടക്കം മുന്നണി നേതൃത്വം നല്കിയ പ്രധാനപ്പെട്ട പല കാര്യങ്ങളും അറിയിക്കുന്നില്ല. കോട്ടയം ജില്ലയില്‍ നടന്ന പ്രതിഷേധമായിട്ടും തന്നെ വിളിച്ചില്ല. ഒരു നേതാവിനു മാത്രമാണ് പ്രശ്നമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പരോക്ഷ വിമര്‍ശനവുമായി കാപ്പന് പറഞ്ഞു. കെ.സുധാകരന് വളരെ നന്നായി കൊണ്ടുപോകുന്നുണ്ടെന്നും മാണി സി.കാപ്പന് പറഞ്ഞു. സതീശന് അസംബ്ലിയില്‍ നിന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. പക്ഷേ എല്ലാവരേയും യോജിപ്പിച്ച് കൊണ്ടുപോകുന്നതില്‍ ചെറിയ പാളിച്ചകള്‍ പറ്റിയിട്ടുണ്ട്. -കാപ്പന് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കാപ്പന് അങ്ങനെ പരാതി ഉന്നയിച്ചതായി അറിയില്ലെന്നായിരുന്നു വി.ഡി സതീശന്റെ പ്രതികരണം. ‘ ഞാനാണ് യു.ഡി.എഫ് ചെയര്മാന്. എല്‍.ഡി.എഫ് പ്രവര്‍ത്തിക്കുന്നത് പോലെയല്ല യു.ഡി.എഫ് പ്രവര്‍ത്തിക്കുന്നത്. യു.ഡി.എഫിന്റെ രീതി വേറെയാണ്.…
ഏപ്രില്‍ നാല് വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഏപ്രില്‍ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ടുമുതല്‍ രാത്രി 10 വരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ഇടിമിന്നല്‍ ദൃശ്യമല്ലാത്തതിനാല്‍ ആകാശത്ത് കാര്‍മേഘം കാണുന്നത് മുതല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വേനല്‍ മഴ ശക്തമായിരുന്നു. പലയിടത്തും ശക്തമായ കാറ്റും വീശി. ഇതിന് പിന്നാലെയാണ് ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ്.
ഫിയോക്ക് യോഗത്തിനെത്തിയത് ക്ഷണിച്ചിട്ട്; ദിലീപിന്റെ വീട്ടില്‍ ചായകുടിക്കാന്‍ പോയതല്ല: രഞ്ജിത്
കൊച്ചി: ദിലീപുമായി വേദി പങ്കിട്ടത് വിവാദമായതില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത്. ദിലീപിന്റെ വീട്ടില്‍ ചായ കുടിക്കാന്‍ പോയതല്ല. ഫിയോക്കിന്റെ പ്രതിനിധികളുടെ ക്ഷണപ്രകാരമാണ് പോയത്. തനിക്കും മധുപാലിനും ഉള്ള സ്വീകരണമാണ് അവിടെ നടന്നതെന്നും രഞ്ജിത്ത് പറഞ്ഞു. ചലച്ചിത്ര പ്രവര്‍ത്തകരുമായുള്ള ബന്ധം തുടരുമെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു. തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് സംഘടിപ്പിച്ച അനുമോദന ചടങ്ങിലാണ് ഇരുവരും വേദി പങ്കിട്ടത്. രഞ്ജിത്തിനെ വേദിയിലേക്ക് ക്ഷണിച്ചത് ദിലീപായിരുന്നു. രഞ്ജിത്തിനെ പുകഴ്ത്തിയായിരുന്നു ചടങ്ങില്‍ ദിലീപ് സംസാരിച്ചത്. ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തിരിക്കാന്‍ കെല്‍പ്പുള്ളയാളാണ് രഞ്ജിത്ത് എന്നായിരുന്നു ദിലീപ് സ്വാഗത പ്രസംഗത്തില്‍ പറഞ്ഞത്. തീയറ്റര്‍ ഉടമകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്ന് മറുപടി പ്രസംഗത്തില്‍ രഞ്ജിത്ത് വ്യക്തമാക്കി.
ദുല്‍ഖറിന്റെ വിലക്ക് ഫിയോക് പിന്‍വലിച്ചു
കൊച്ചി: നടന് ദുല്‍ഖര്‍ സല്മാന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ദുല്‍ഖറിന്റെ നിര്‍മാണക്കമ്പനിയായ വേ ഫെയറര്‍ ഫിലിംസ് നല്കിയ വിശദീകരണം തൃപ്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ‘സല്യൂട്ട്’ എന്ന ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് ഫിയോക് ദുല്‍ഖര്‍ സല്‍മാനു വിലക്കേര്‍പ്പെടുത്തിയത്. ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് സിനിമ ഒടിടിക്കു നല്‍കിയതെന്നാണ് ഫിയോക് ആരോപിക്കുന്നത്. ജനുവരി 14ന് സല്യൂട്ട് തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നു കരാര്‍ ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ 18ന് ഒടിടിയില്‍ എത്തിയതെന്ന് സംഘടന പറയുന്നു.
പുന്നോല്‍ ഹരിദാസന് വധം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
തലശേരി: പുന്നോല്‍ ഹരിദാസന് വധക്കേസില്‍ പ്രതികളായ ആര്.എസ്.എസ് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ സെഷന്‍സ് േകാടതി തള്ളി. കേസില്‍ ഒളിവലുള്ള ആര്.എസ്.എസ് നതാവ് നിജില്‍ ദാസിന്റെമുന്‍കൂര്‍ ജാമ്യാപേക്ഷയും തള്ളി ഫെബ്രുവരി 21നാണ് സി.പി.എം പ്രവര്‍ത്തകനായ തലശേരി പുന്നോല്‍ സ്വദേശിയും ത്സ്യത്തൊഴിലാളിയുമായ ഹരിദാസനെ ജോലി കഴിഞ്ഞ് വീട്ടിലെത്തവേ പുലര്‍ച്ചെ ഒരു മണിയോടെയാണ് വെട്ടിക്കൊന്നത്. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഒരുത്തിയായി ആരതി; ബസില്‍ ഉപദ്രവിച്ചയാളെ ടൗണിലൂടെ ഓടിച്ചു പിടിച്ച് പോലീസിലേല്‍പ്പിച്ചു
കരിവെള്ളൂര്‍: യാത്രയ്ക്കിടെ ബസില്‍വെച്ച് ഉപദ്രവിച്ചയാളെ യുവതി നഗരത്തിലൂടെ ഓടിച്ചിട്ട്് പിടിച്ച് പോലീസിലേല്പിച്ചു. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന് പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി. ആരതിയാണ് ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും പുതിയ മാതൃക കാണിച്ചത്. കഴിഞ്ഞ ദിവസം കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആര്.ടി.സി. ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ദുരനുഭവം. ബസില്‍നിന്ന് ഇറങ്ങിയോടിയ അക്രമിയെ കാഞ്ഞങ്ങാട് ടൗണിലൂടെ പിന്നാലെ ഓടിയാണ് ആരതി പിടിച്ചത്. പ്രതി മാണിയാട്ട് സ്വദേശി രാജീവനെ (52) പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസ് പണിമുടക്കായതിനാല്‍ ബസില്‍ നല്ല തിരക്കായിരുന്നു. നീലേശ്വരത്തെത്തിയപ്പോള് ലുങ്കിയും ഷര്‍ട്ടും ധരിച്ച ഒരാള്‍ ആരതിയെ ശല്യം ചെയ്യാന്‍ തുടങ്ങി. പലതവണ മാറിനില്ക്കാന് ആവശ്യപ്പെട്ടുവെങ്കിലും അയാള്‍ അനുസരിച്ചില്ല. ബസിലുള്ള മറ്റാരും പ്രതികരിച്ചുമില്ല. ഉപദ്രവം തുടര്‍ന്നതോടെ പിങ്ക്പോലീസിനെ വിളിക്കാനായി ബാഗില്‍നിന്ന് ഫോണെടുത്തു. അപ്പോഴേക്കും ബസ് കാഞ്ഞങ്ങാട്ടെത്തിയിരുന്നു. ഇതിനിടയില്‍ അയാള്‍ ബസില്‍നിന്ന് ഇറങ്ങിയോടി. ആരതിയും പിന്നാലെ ഓടി. കാഞ്ഞങ്ങാട്…
ബാലചന്ദ്രകുമാറിന്റെ നീക്കം സംശയകരമെന്ന് ഹൈക്കോടതി; വിവാദങ്ങള്‍ക്കിടയില്‍ ദിലീപും രഞ്ജിതും ഒരേവേദിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥെര വധിക്കാന്‍ ദിലീപും കൂട്ടരും ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംശയങ്ങള്‍ പ്രകടിപ്പിച്ച് ഹൈക്കോടതി. ദിലീപിനെതിരെ ഇത്രയധികം തെളിവുകളുണ്ടായിട്ടും ബാലചന്ദ്രകുമാര്‍ എന്തുകൊണ്ടാണ് പരാതി നല്കാന് വൈകിയത് ഇപ്പോഴത്തെ നിലപാടില്‍ ബാലചന്ദ്രകുമാറിന് ദുരുദ്ദേശമുണ്ടോയെന്ന് സംശയമുണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍ ഈ ഘട്ടത്തില്‍ അത്തരം ചോദ്യങ്ങള്‍ക്ക പ്രസക്തിയില്ലെന്ന് പ്രോസിക്യുഷന് ചൂണ്ടിക്കാട്ടി. കുറ്റകൃത്യ വെളിപ്പെടുന്നുണ്ടോ എന്ന മാത്രമാണ് പരിശോധിക്കേണ്ടത്. ദിലീപ് ഫോണില്‍ നിന്ന് പ്രധാന തെളിവുകള്‍ നശിപ്പിച്ചു. ഏഴ് ഫോണുകള്‍ ആവശ്യപ്പെട്ടതില്‍ ആറെണ്ണം മാത്രമാണ് ദിലീപും കൂട്ടുപ്രതികളും ഹാജരാക്കിയത്. ദിലീപും ബാലചന്ദ്ര കുമാറും ഏറെക്കാലം സുഹൃത്തുക്കളായിരുന്നുവെന്നും പ്രോസിക്യുഷന് പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ 2018ല്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം തുടരുന്നത്. ഹര്‍ജി ഇന്നലെ പരിഗണിച്ചപ്പോള്‍ തന്നെ കേസിന്റെ നിലനില്‍പ്പ് കോടതി ചോദ്യം…
സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുടങ്ങുന്നത് പാര്‍ട്ടിക്ക് ഫണ്ടുണ്ടാക്കാനും അഴിമതിക്കുമെന്ന് വി.ഡി സതീശന്
തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യശാലകളുടെയും എണ്ണം വര്‍ധിപ്പിക്കാനുള്ള നീക്കം അഴിമതി മാത്രം ലക്ഷ്യം വെച്ചുള്ളതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പാര്‍ട്ടിക്ക് ഫണ്ടുണ്ടാക്കുകയാണ് ലക്ഷ്യം. സര്‍ക്കാരിനു തുടര്‍ ഭരണം കിട്ടിയതിന്റെ അഹങ്കാരമാണ്. പുതിയ മദ്യനയം സംബന്ധിച്ച് ഒരു കൂടിയാലോചനയും ഉണ്ടായിട്ടില്ലെന്നും സതീശന് ആരോപിച്ചു. വിലക്കയറ്റം രൂക്ഷമായപ്പോള്‍ ബസ്, ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കുന്നത് ജനങ്ങളുടെ മേല്‍ അധിക ഭാരമുണ്ടാക്കുന്നത്. പഠിക്കാതെയാണ് നിരക്ക് വര്‍ധന വരുത്തിയത്. ഇന്ധന വില വര്‍ധന മൂലം ജനങ്ങള്‍ ദുരിതത്തിലാകുമ്പോള്‍ സര്‍ക്കാരിന് അധിക ലാഭമാണ് കിട്ടുന്നത്. അതിനാല്‍ സര്‍ക്കാരിനു കിട്ടുന്ന അധിക നികുതി വേണ്ടെന്നു വയ്ക്കാന്‍ തയാറാകണം. ഇന്ധന സബ്സിഡി കൊടുക്കണമെന്നും സതീശന് പറഞ്ഞു.
നഗരസഭാ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: ഒരാള്‍ കൂടി പിടിയില്‍; കൗണ്‍സിലര്‍ ജലീലിന്റെ ഖബറടക്കം ഉച്ചകഴിഞ്ഞ്
മലപ്പുറം: മഞ്ചേരിയില്‍ നഗരസഭാംഗത്തെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. നെല്ലിക്കുത്ത് സ്വദേശി ഷംസിറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി അബ്ദുള്‍ മജീദ് ബുധനാഴ്ച രാത്രിയില്‍ പിടിയിലായിരുന്നു. മറ്റൊരു പ്രതി ഷുഹൈബിനായി അന്വേഷണം തുടരുന്നു. മുസ്ലിം ലീഗ് നേതാവ് തലാപ്പില്‍ അബ്ദുള്‍ ജലീലാണ് വെട്ടേറ്റ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി 11നാണ് അബ്ദുള്‍ ജലീലിന് വെട്ടേറ്റത്. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പയ്യനാട് വച്ചാണ് ജലീലിന് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ജലീലിനെ ആക്രമിച്ചത്. ജലീലിന്റെ മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനു ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിനു ശേഷം ഉച്ചകഴിഞ്ഞ് ഖബറടക്കം നടത്തും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് മഞ്ചേരിയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.