തണ്ണീര്‍മുക്കം : റഷ്യ – യുക്രെയിന്‍ യുദ്ധം വേഗത്തില്‍ അവസാനിക്കാനും , സമാധാനം ലോകം മുഴുവന്‍ വ്യാപിപ്പിക്കാനും രാഷ്ട്ര തലവന്‍ മാര്‍ക്ക് കഴിയട്ടെ എന്ന സന്ദേശവുമായി തണ്ണീര്‍മുക്കം ബി.എസ്സ്.എം. എം. നിര്‍മ്മലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദീപം തെളിച്ച് ലോക സമാധാനത്തിന്റെ പ്രാര്‍ത്ഥന റവ. സ. എയ്ഞ്ചല്‍ റോസ് ചൊല്ലിക്കൊടുത്തു. ബി.എസ്സ്.എം. എം. നിര്‍മ്മലാ സ്‌കൂള്‍ മെറിറ്റ് ദിനത്തോടുനുബന്ധിച്ച് ഇന്നലെ (25/3/2022 ) നടന്ന് വര്‍ഷിക പരിപാടിയില്‍ യുക്രെയിന്‍ യുദ്ധഭൂമിയില്‍ ആഘോഷങ്ങള്‍ ഒന്നിലും പങ്കെടുക്കാന്‍ കഴിയാതിരിക്കുന്ന സ്‌കൂള്‍ കുട്ടികളെ അനുസ്മരിച്ചു കൊണ്ടാണ് നിര്‍മ്മല സ്‌കൂളിലെ കുട്ടികള്‍ തങ്ങളുടെ ആഘോഷപരിപാടികള്‍ക്കിടയില്‍ സ്‌കൂള്‍ മാനേജര്‍ ഫാ.സുരേഷ് മല്പാന്‍ പകര്‍ന്ന് നല്കിയ ദീപം തെളിച്ചു കൊണ്ട് ലോക സമാധാന പ്രാര്‍ത്ഥന നടത്തിയത് മെറിറ്റ് ദിന ചടങ്ങ് കോമഡി സൂപ്പര്‍ നൈറ്റ് താരം അനുപ് പാല ഉത്ഘാടനം ചെയ്യതു. ഫാ.സുരേഷ് മല്പാന്‍ അദ്ധ്യക്ഷത വഹിച്ചു.…
Month: March 2022
അസഭ്യവര്‍ഷം കേള്‍ക്കാതെ പൊതുവഴിലൂടെ അച്ഛനും മകള്‍ക്കും ഒന്നിച്ചു നടക്കാനാകാത്ത അവസ്ഥ നിര്‍ഭാഗ്യകരം: ഹൈക്കോടതി
കൊച്ചി: അസഭ്യവര്‍ഷം കേള്‍ക്കാതെ പൊതുവഴിലൂടെ അച്ഛനും മകള്‍ക്കും ഒരുമിച്ചു നടന്നു പോകാനാവാത്ത അവസ്ഥ നിര്‍ഭാഗ്യകരമാണെന്നു ഹൈക്കോടതി. മകളുമായി നടന്നു പോകുന്നതിനിടെ മകളോട് മോശമായി സംസാരിച്ചതു ചോദ്യം അച്ഛനെ ഹെല്‍മറ്റ് ഉപയോഗിച്ചു മര്‍ദിച്ച പ്രതിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി.ഗോപിനാഥിന്റെ പരാമര്‍ശം. താന്‍ കുറ്റക്കാരനല്ലെന്നും തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും കാട്ടി പാപ്പനംകോട് സ്വദേശി വി. ഷാജിമോനാണ് ഹൈക്കോടതിയെ സമീപിച്ചത്. ആയുധം കൊണ്ട് താന്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും പരാതിക്കാര്‍ പറയുന്ന തരത്തിലുള്ള പരുക്കുകള്‍ അവര്‍ക്കുണ്ടായിട്ടില്ലെന്നും ഷാജിമോന്‍ വാദിച്ചു. തന്നെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല, ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്തത് നിയമപരമായി നിലനില്‍ക്കില്ല എന്നും ഇയാള്‍ വാദിച്ചു. എന്നാല്‍, ഹര്‍ജിക്കാരന്‍ മറ്റു പ്രതികളുമായി ചേര്‍ന്ന് പിതാവിനെയും 14 വയസുകാരിയായ മകളെയും ചേര്‍ത്ത് ലൈംഗിക ചുവയുള്ള വാക്കുകളാല്‍ ആക്ഷേപിച്ചെന്ന് പ്രോസിക്യുഷന്‍ ബോധിപ്പിച്ചു. പ്രോസിക്യുഷന്‍ വാദം അംഗീകരിച്ച കോടതി പ്രതിക്ക് മുന്‍കൂര്‍ ജാമ്യത്തിന്…
കോട്ടയത്ത് വീണ്ടും കല്ലിടല്‍, സംഘര്‍ഷം, പിഴുതെടുക്കല്‍; വാഹനത്തില്‍ തിരിച്ചിട്ടു
കോട്ടയം: കോട്ടയത്ത് സില്‍വര്‍ ലൈന്‍ കല്ലിടല്‍ പുനരാരംഭിച്ചു. രാവിലെ എട്ടരയോടെ പോലീസ് അകമ്പടിയോടെയാണ് വന്‍ സംഘം നട്ടാശേരി പാറമ്പുഴ മേഖലകളില്‍ കല്ലിടാനെത്തിയത്. നട്ടാശേരിയില്‍ 12 കല്ലുകള്‍ രാവിലെ സ്ഥാപിച്ചു. ഇത്രയും രാവിലെ അധികൃതര്‍ എത്തുമെന്ന് നാട്ടുകാര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല. കല്ലിടല്‍ തുടങ്ങിയ വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ശക്തമായി പ്രതിഷേധിച്ചു. പോലീസിന്റെ നടപടിയെ നേരിട്ടും നാട്ടുകാര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. കല്ലുകള്‍ നാട്ടുകാര്‍ പിഴുതുമാറ്റി. കല്ലുകൊണ്ടുവന്ന വാഹനത്തില്‍തന്നെ അവ തിരിച്ചിട്ടു. വാഹനവുമായി മടങ്ങാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായെങ്കിലും നാട്ടുകാര്‍ തടഞ്ഞു. പിഴുതെടുത്ത കല്ലുകള്‍ മുഴുവന്‍ വാഹനത്തില്‍ കയറ്റി തിരിച്ചയക്കാനാണ് നാട്ടുകാരുടെ തീരുമാനം.
യുവജനങ്ങള്‍ക്ക് ബൈഡനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ഏഒസി
ന്യുയോര്‍ക്ക്: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയത്തിനു വേണ്ടി അരയൂം തലയും മുറുക്കി പ്രവര്‍ത്തന രംഗത്തെത്തിയ ഭൂരിപക്ഷം യുവജനങ്ങള്‍ക്കും ഇപ്പോള്‍ ബൈഡനിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ന്യുയോര്‍ക്കില്‍ നിന്നുള്ള ഡമോക്രാറ്റിക് പ്രോഗ്രസ്സ് വിഭാഗത്തിന്റെ ഭാഗമായി അറിയപ്പെടുന്ന അലക്‌സാന്‍ഡ്രിയ ഒക്കേഷ്യ ക്രാര്‍ട്ടസ് മുന്നറിയിപ്പ് നല്‍കി. മാര്‍ച്ച് 24ന് ന്യുയോര്‍ക്കിലുള്ള പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഏഒസി തന്റെ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചത്. അമേരിക്കന്‍ വിദ്യാഭ്യാസ രംഗം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍, വിദ്യാര്‍ത്ഥികളുടെ കടബാധ്യത എഴുതിതള്ളല്‍ തുടങ്ങിയ വിഷയങ്ങളില്‍ ബൈഡന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നിരാശാജനകമായിരുന്നുവെന്ന് എ.ഒ.സി പറഞ്ഞു. ഡമോക്രാറ്റിക് പാര്‍ട്ടിക്ക് വളരെ നല്ല പിന്തുണയാണ് 2020ലെ തിരഞ്ഞെടുപ്പില്‍ യുവജനങ്ങളില്‍ നിന്നും ലഭിച്ചത്. വിശ്രമം പോലും ഒഴിവാക്കി ബൈഡന്‍ വിജയത്തിനു വേണ്ടി അവര്‍ പ്രവര്‍ത്തിച്ചു. അവരുടെ പ്രതീക്ഷകളെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നുവോ എന്ന ആശങ്കയാണ് ബൈഡനില്‍ നിന്ന് അവരെ അകറ്റുന്നതെന്നും അവര്‍ പറഞ്ഞു. 10,000 ഡോളറിന്റെ…
അമേരിക്കയിലും, ഇന്ത്യയിലും ഫുൾ ടൈം നഴ്സിങ് കോഴ്‌സു പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് (IANANT)സ്‌കോളർഷിപ്പിന് ക്ഷണിച്ചു.
ഡാളസ് : നഴ്സിംഗ് പഠനചെലവ് താങ്ങാൻ കഴിയാത്തവരും, ഉന്നത മാർക്കുള്ള നഴ്സിംഗ് വിദ്യാഭാസം ആഗ്രഹിക്കുന്ന വരുമായ വിദ്യാർത്ഥികൾക്ക് നഴ്സിംഗ് സ്കോളർഷിപ്പ് ഏർപ്പെടുത്തി സാമ്പത്തിക സഹായം നൽകുകയാണ് ഐനന്റ് അസോസിയേഷൻ ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. കഴിഞ്ഞ കുറേ കാലങ്ങളിൽ സാമൂഹിക മേഖലയിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് ഐനന്റ് അസോസിയേഷൻ കമ്മ്യൂണിറ്റി സര്‍വീസിലൂടെയും ഹെല്‍ത്ത് എഡ്യൂക്കേഷൻ കോൺഫറൻസിലൂടെയും കാഴ്ച വെച്ചിരിക്കുന്നത്. നഴ്‌സുമാരുടെ ഉന്നമനവും ഐക്യവും ലക്ഷ്യമിട്ടാണ് ഐനന്റ് അസോസിയേഷൻ നോർത്ത് ടെക്സാസ് പ്രവർത്തിക്കുന്നതെന്നും അസോസിയേഷൻ അറിയിച്ചു. സ്കോളർ ഷിപ്പിന്റ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:ജൂൺ 1 ആയിരിക്കും കൂടുതൽ വിവരങ്ങൾക്ക് : indianamericannurses@gmail.com www.ianant.org https://ianant.org/scholarship/
ചരിത്രം കുറിക്കാന്‍ കെ എച് എന്‍ എ ശുഭാരംഭം
കെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ ശുഭാരംഭം മാര്‍ച്ച് 26-ന് ശനിയാഴ്ച. സ്റ്റാഫോര്‍ഡിലെ സെന്റ് ജോസഫ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് നടക്കുന്ന ചടങ്ങില്‍ കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ അസിം ആര്‍ മഹാജന്‍, സിനിമാ താരം രമേഷ് പിഷാരടി, നടി അനുശ്രീ , ഡോ. ദര്‍ശന മനയത്ത്(യൂണി. ഓഫ് ടെക്‌സാസ് ഓസ്റ്റിന്‍), ഡോ. അരുണ്‍ വര്‍മ്മ (പ്രസിഡണ്ട് സീതാറാം ഫൌണ്ടേഷന്‍ യു എസ് എ) എന്നിവര്‍ വിശിഷ്ട അതിഥികളായിരിക്കും. .ചെണ്ടമേളം, താലപ്പൊലി, മെഗാതിരുവാതിര എന്നീ ഇനങ്ങളോടെ വര്‍ണാഭമായ ചടങ്ങായിരിക്കും നടക്കുക ആഗോള ഹിന്ദു ഏകീകരണം ലക്ഷ്യമിട്ട ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതിയുടെ അനുഗ്രഹാശിസ്സുകളോടെ 2001 ല്‍ യു.എസില്‍ സ്ഥാപിതമായ സംഘടനയാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ( കെ എച്ച് എന്‍ എ ) . സ്ഥാപിതമായ നാള്‍ മുതല്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഒട്ടേറെ ജീവകാരുണ്യ- സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍…
അനിശ്ചിത കാല ബസ് സമരം; സർക്കാർ അടിയന്തിരമായി ഇടപെടുക: ഫ്രറ്റേണിറ്റി മൂവ്മെന്റ്
കോഴിക്കോട്: ബസ് ചാർജ് വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് ബസ് മുതലാളിമാർ നടത്തുന്ന അനിശ്ചിത കാല ബസ് സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടുക എന്നാവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാമ്പ്ര ആർ. ടി.ഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വിവിധ ക്ലാസ്സുകളിൽ വാർഷിക പരീക്ഷ ആരംഭിച്ചിരിക്കെ ബസ് മുതലാളിമാർ പ്രഖ്യാപിച്ച സമരം വിദ്യാർത്ഥി ദ്രോഹമാണ്. നിരവധി വിദ്യാർത്ഥികളാണ് കൃത്യ സമയത്ത് പരീക്ഷക്ക് എത്താൻ കഴിയാതെ ബുദ്ദിമുട്ടുന്നത്.പരീക്ഷ കാലത്തെ വിദ്യാർത്ഥി ദ്രോഹം ഒരു നിലക്കും അനുവദിക്കില്ല. ഇത്തരം വലിയ വിദ്യാർത്ഥി ദ്രോഹ നടപടികൾ തുടരുമ്പോഴും സർക്കാറിന്റെ മൗനം പ്രതിഷേധാർഹമാണ്. സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ കൈകൊള്ളണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ മാർച്ച് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി മുജാഹിദ് മേപ്പയ്യൂർ,…
സില്‍വര്‍ ലൈനില്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും തിരുത്തലിന് തയ്യാറാകണം: സി.പി.ഐ
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങളെ പരോക്ഷമായി പിന്തുണച്ച് സിപിഐ രംഗത്ത്. പദ്ധതിയെ എതിര്‍ക്കുന്ന എല്ലാവരും സര്‍ക്കാരിന്റെ ശത്രുക്കളല്ലെന്നും ചില കാര്യങ്ങള്‍ സര്‍ക്കാര്‍ തിരുത്തണമെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു. കെ റെയില്‍ കല്ലിടലിനെതിരേ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത പ്രതിഷേധം നടക്കുന്നതിനിടെയാണ് സിപിഐ നിലപാട് എന്നതാണ് ശ്രദ്ധേയം. ഉദ്യോഗസ്ഥര്‍ എന്തിനാണ് ധൃതി കാട്ടുന്നത്. ആശങ്കകള്‍ പരിഹരിച്ചാല്‍ ജനങ്ങള്‍ തന്നെ പ്രതിപക്ഷത്തിനെതിരെ രംഗത്ത് വരും. സമാധാനപരമായ അന്തരീക്ഷത്തിലെ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയുവെന്നും പ്രകാശ് ബാബു വ്യക്തമാക്കി.
അവധിയും പണിമുടക്കും; സംസ്ഥാനത്ത് നാല് ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണമാണ് നാല് ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടുന്നത്. ഈ മാസത്തെ നാലാം ശനിയാഴ്ചയായ നാളെയും ഞായറും കഴിഞ്ഞ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അഖിലേന്ത്യാ പണിമുടക്കുകൂടി എത്തുന്നതോടെയാണ് നാല് ദിവസം അവധിയാകുന്നത്. മാര്‍ച്ച് 30,31 ദിവസങ്ങള്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും സാമ്പത്തിക വര്‍ഷാന്ത്യത്തിന്റെ തിരക്കിലായിരിക്കും. ബാങ്ക് ജീവനക്കാരുടെ ഒന്‍പത് സംഘടനകളില്‍ മൂന്നെണ്ണം സംസ്ഥാനത്ത് പണിമുടക്കുന്നുണ്ട്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി)യുമാണു സമരത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും ഈ സംഘടനകളിലെ അംഗങ്ങളാണ്.
ആനിക്കാട് തുണ്ടിയിൽ പോൾ മാത്യു (അച്ചൻകുഞ്ഞ് 65) നിര്യാതനായി
മല്ലപ്പള്ളി: കഴിഞ്ഞ ദിവസം നിര്യാതനായ ആനിക്കാട് തുണ്ടിയിൽ പോൾ മാത്യുവിന്റെ (അച്ചൻകുഞ്ഞ് -65) സംസ്കാരം മാര്‍ച്ച് 25ന് വസതിയിലെ പ്രാർത്ഥനകൾക്ക് ശേഷം 12 മണിയോടുകൂടി ഇടവകയായ പെരുമ്പട്ടിമൺ സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ നടത്തി. പരേതനായ കുഞ്ഞുമോൻ സഹോദരനും, ലീലാമ്മ, ആലീസ്, രാജമ്മ എന്നിവർ സഹോദരികളുമാണ്. മാതാവ് പരേതയായ ഏലിയാമ്മ കല്ലൂപ്പാറ മാരേട്ട് കുടുംബാംഗമാണ്. ഭാര്യ: പരേതയായ മേരിക്കുട്ടി (പുന്നവേലി). കൂടുതൽ വിവരങ്ങൾക്ക് ഫിലിപ്പ് മാരേട്ട് : 973 715 4205.