തിരുവനന്തപുരം: കെ റെയില്‍ സര്‍വെ നടത്താന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ഏജന്‍സി. കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസ്(കെവിഎച്ച്എസ്) ആണ് സര്‍വെ നടത്തുന്നത്. അനുവദിച്ചിരിക്കുന്ന സമയം ഏപ്രില്‍ ആദ്യ ആഴ്ചയോടെ അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. പ്രതിഷേധം മൂലം സര്‍വെ മുടങ്ങുന്നതായി ഏജന്‍സി അതാത് ജില്ലാ കളക്ടര്‍മാരെ അറിയിക്കും. സര്‍വെയ്ക്കായി കളക്ടര്‍മാരോട് കൂടുതല്‍ സമയം ആവശ്യപ്പെടും. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് കെവിഎച്ച്എസ് സര്‍വെ നടത്തുന്നത്
Month: March 2022
മലബാര്‍ ക്രിസ്ത്യന്‍ കോളജ് ക്യാംപസില്‍ കാര്‍ റേസിംഗ്; മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജ് ക്യാംപസില്‍ യാത്രയയപ്പ് ദിനത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ റേസിംഗുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു. മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ നടക്കാവ് പോലീസ് ആണ് കേസെടുത്തത്. പ്ലസ് ടു വിദ്യാര്‍ഥികളാണ് അപകടകരമായ രീതിയില്‍ കാറുകളും ബൈക്കുകളുമായി സ്‌കൂളിലെത്തി റേസിംഗ് നടത്തിയത്. റേസിംഗിനിടെ കാര്‍ ബൈക്കിലിടിച്ച് അപകടമുണ്ടാകുകയും ചെയ്തിരുന്നു. അമിത വേഗത്തില്‍ വന്ന കാറിടിച്ച് ബൈക്കിനെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. ബൈക്കില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, മുക്കം കല്ലന്‍തോട് എംഇഎസ് കോളേജിലും നടന്ന ആഘോഷ പരിപാടികള്‍ അതിരുകടന്നു. ജെസിബി അടക്കമുള്ള വാഹനങ്ങളില്‍ ആയിരുന്നു വിദ്യാര്‍ഥികളുടെ ആഘോഷം. സംഭവത്തില്‍ പത്ത് വിദ്യാര്‍ഥികള്‍ക്കെതിരെ മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തിരുന്നു. ജെസിബി അടക്കമുള്ള ഒമ്പത് വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് കോഴിക്കോട് ആര്‍ടിഒ പി.ആര്‍. സുമേഷ് പറഞ്ഞു. അതിരുവിട്ട ആഘോഷം സ്‌കൂള്‍ മൈതാനത്ത്…
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം
തിരുവനന്തപുരം: തലസ്ഥാന നമഗരിയില്‍ സിനിമയുടെ ഉത്സവമായ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം. സമാപന സമ്മേളനം വൈകിട്ട് 5.45ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധീഖിയാണ് മുഖ്യ അതിഥി. എഴുത്തുകാരന്‍ ടി. പത്മനാഭന്‍ വിശിഷ്ടാതിഥിയാകും. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചലച്ചിത്ര പുരസ്‌കാരങ്ങളും സഹകരണ മന്ത്രി വി.എന്‍. വാസവന്‍ മാധ്യമ അവാര്‍ഡുകളും സമ്മാനിക്കും. വി.കെ. പ്രശാന്ത് എംഎല്‍എ, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്ത്, സെക്രട്ടറി സി. അജോയ്, വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും
പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയുടെ മേല്‍ സമ്മർദ്ദം ശക്തമാക്കുന്നു; ചൈനയും ഇന്ത്യയും വിട്ടു നിന്നു
യുഎസും പാശ്ചാത്യ സഖ്യകക്ഷികളും ഉക്രെയ്‌നിലെ സൈനിക നടപടിയെച്ചൊല്ലി റഷ്യയുടെ മേൽ സമ്മർദ്ദം ശക്തമാക്കി, കിഴക്കൻ യൂറോപ്പിൽ തങ്ങളുടെ സേനയെ ശക്തിപ്പെടുത്താനും കിയെവിനുള്ള സൈനിക സഹായം വർദ്ധിപ്പിക്കാനും മോസ്കോയ്‌ക്കെതിരായ ഉപരോധം കർശനമാക്കാനും സമ്മതിച്ചു. വ്യാഴാഴ്ച ബ്രസൽസിൽ നടന്ന നേറ്റോ, ജി 7, യൂറോപ്യൻ യൂണിയൻ എന്നിവയുടെ അഭൂതപൂർവമായ ട്രിപ്പിൾ ഉച്ചകോടിയിലാണ് അയൽവാസിക്കെതിരായ റഷ്യയുടെ ആക്രമണം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ, പാശ്ചാത്യ നേതാക്കൾ തീരുമാനമെടുത്തത്. “ഞങ്ങളുടെ ദീർഘകാലത്തേക്കുള്ള പ്രതിരോധം ശക്തിപ്പെടുത്താൻ ഞങ്ങൾ സമ്മതിച്ചു. ഉക്രെയ്നിന് കൂടുതൽ പിന്തുണ നൽകാനും റഷ്യയിൽ ചെലവ് ചുമത്തുന്നത് തുടരാനും ഞങ്ങൾ സമ്മതിച്ചു,” നേറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു. നേറ്റോ ഇതിനകം പതിനായിരക്കണക്കിന് അധിക സൈനികരെ അതിന്റെ കിഴക്കൻ ഭാഗത്തേക്ക് അയച്ചിട്ടുണ്ടെന്നും ബൾഗേറിയ, റൊമാനിയ, ഹംഗറി, സ്ലൊവാക്യ എന്നിവിടങ്ങളിൽ നാല് പുതിയ യുദ്ധ യൂണിറ്റുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ യൂറോപ്പിലെ സഖ്യശക്തികൾക്കായി…
ഏറ്റവും വലിയ ഐസിബിഎം പരീക്ഷണം സ്ഥിരീകരിച്ച് ഉത്തര കൊറിയ; യുഎസുമായുള്ള ദീർഘകാല ഏറ്റുമുട്ടലിന്റെ മുന്നറിയിപ്പ്
പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ നിർദ്ദേശപ്രകാരം തങ്ങളുടെ ഇതുവരെയുള്ള ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) പരീക്ഷിച്ചതായി ഉത്തര കൊറിയ സ്ഥിരീകരിച്ചു. ഇതോടെ അത്തരം പരീക്ഷണങ്ങൾക്ക് സ്വയം ഏർപ്പെടുത്തിയ മൊറട്ടോറിയത്തിന് അന്ത്യം കുറിച്ചു. ICBM-ന്റെ “പുതിയ തരം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹ്വാസോംഗ്-17-ന്റെ വ്യാഴാഴ്ച നടത്തിയ വിക്ഷേപണത്തിൽ കിം ജോങ് ഉന്‍ സന്നിഹിതനായിരുന്നു. 2017 ന് ശേഷമുള്ള ആണവ-സായുധ രാജ്യത്തിന്റെ ആദ്യത്തെ സമ്പൂർണ്ണ ഐസിബിഎം പരീക്ഷണമാണിത്. യുഎസിനെതിരായ ആണവ പ്രതിരോധം വർദ്ധിപ്പിക്കുന്നതിനായി പ്യോങ്‌യാങ് പരീക്ഷിച്ച എല്ലാ മിസൈലുകളേക്കാളും ഉയർന്നതും കൂടുതലും സഞ്ചരിച്ചതായി അവകാശപ്പെട്ടു. പ്യോങ്‌യാങ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചതെന്ന് ഉത്തര കൊറിയയുടെ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. പരമാവധി 6,248 കിലോമീറ്റർ ഉയരത്തിൽ സഞ്ചരിക്കുകയും 67 മിനിറ്റ് പറക്കലിനിടെ ജപ്പാൻ കടലിൽ പതിക്കുന്നതിന് മുമ്പ് 1,090 കിലോമീറ്റർ ദൂരം പറക്കുകയും ചെയ്തു, 2020 ഒക്ടോബറിൽ…
കേരള മുഖ്യമന്ത്രി കീ ജയ്, വികസന വിരുദ്ധർ മൂർദാബാദ്
നിയമസഭ ഹാളിലെ കമ്പ്യൂട്ടറും സിൽവർ ലൈൻ സർവ്വേ കുറ്റികളും പിഴുതെറിയുന്നവരെ നിങ്ങൾക്കു ഹാ കഷ്ട്ടം !നിങ്ങൾ ഇരുവരും ഒരേ പോലെ വികസന വിരോധികളാണെന്നു ആരെങ്കിലും വിശേഷിപ്പിച്ചാൽ ആർക്കെങ്കിലും അവരെ കുറ്റം പറയാനാകുമോ? ഈ രണ്ടു വിഷയങ്ങളും തമ്മിൽ എന്താണ് ബന്ധം എന്നു ന്യായമായും ചിന്തികുന്നവരും ഉണ്ടാകാം. ഇരിപ്പിടങ്ങൾ മറിച്ചിടുകയും കംപ്യൂർ പിഴുതെറിയുകയും മേശകളിൽ കയറി താണ്ഡവ ന്രത്തം ചെയുകയും ചെയ്ത നിയമസഭാ സാമാജികരെ ഒരിക്കലും വികസന വിരോധികളെന്നു വിശേഷിപ്പിക്കാനാകില്ല .ഇടതു പക്ഷം ചെയ്തത് ഒരു സത്കര്മമാണ് . ഉമ്മൻ ചാണ്ടി സർക്കാറിന്റെ “ജനദ്രോഹ കടശ്ശിബഡ്ജറ്റ്” , “അഴിമതി വീരനെന്നും””കൈക്കൂലി വിദഗദ്ധനെന്നും” ഇടതുപക്ഷം അടച്ചാക്ഷേപിക്കുകയും വിളിച്ചു കൂക്കുകയും ചെയ്ത , കെ എം മാണി സാർ (ഇന്നത്തെ ഇടതുപക്ഷ സർക്കാരിന്റെ കണ്ണിലുണ്ണിയായ ജൊസ് കെ മാണിയുടെ പിതാവ്) അവതരിപ്പിച്ചതിലുള്ള പ്രതിഷേധം ജനാധിപത്യ രീതിയിൽ പ്രകടിപ്പിച്ചു ബഡ്ജറ്റ് കോപ്പികൾ വലിച്ചു…
കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ച് ഫോമാ ഫാമിലി ടീം; കേരള സെന്ററിൽ നിന്ന് തുടക്കം
ന്യൂയോർക്ക്: അമേരിക്കൻ ഐക്യ നാടുകളിലെ മലയാളികൾ തിങ്ങിപ്പാർക്കുന്ന ന്യൂയോർക്ക് സിറ്റിയിൽ, കുടുംബ സംഗമം സംഘടിപ്പിക്കുകയാണ് ഫോമാ ഫാമിലി ടിം. അമേരിക്കൻ മലയാളി കുടിയേറ്റത്തിൻ്റെ പ്രതീകമായി, എന്നും തലയുയർത്തി നിൽക്കുന്ന, ന്യൂയോർക്കിലെ കേരളാ സെൻ്ററിൽ വച്ചാണ് ട്രൈ സ്റ്റേറ്റ് ഏരിയായിലെ കുടുംബ സംഗമ പരിപാടികൾക്ക് തിരികൊളുത്തുന്നത്. ജെയിംസ് ഇല്ലിക്കൽ നേതൃത്വം നൽകുന്ന ഫോമാ ഫാമിലി ടീം സംഘടിപ്പിക്കുന്ന പരിപാടിയിൽ, ന്യൂയോർക്കിലെ മെട്രോ, എമ്പയർ റീജിയണിൽ നിന്നായി വിവിധ മലയാളി സാംസ്ക്കാരിക സംഘടനാ നേതാക്കളും, ഫോമായുടെ അഭ്യുതകാംക്ഷികളും, ഫോമായുടെ ഈ ഭരണസമിതിയിലെ പ്രസിഡൻ്റ് അനിയൻ ജോർജ് ഉൾപ്പടെ മുൻ പ്രസിഡൻറുമാരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അംഗ സംഘടനാ പ്രതിനിധികളെയും പ്രവർത്തകരെയും നേരിട്ടു കണ്ടു, 2022-24 വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രകടന പത്രിക അവതരിപ്പിക്കും. ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള ഫോമാ ഫാമിലി ടീമിൽ സ്ഥാനാർത്ഥികളായി, ജനറൽ സെക്രട്ടറിയായി വിനോദ് കൊണ്ടൂർ, ട്രഷററായി ജൊഫ്രിൻ ജോസ്,…
പതിനൊന്നടി നീളമുള്ള ചീങ്കണ്ണിയെ ഇടിച്ച് കാര്‍ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
ഫ്‌ളോറിഡ: റോഡിനു കുറുകെ കിടന്നിരുന്ന പതിനൊന്നടി നീളമുള്ള ചീങ്കണ്ണിയെ ഇടിച്ച് തെന്നിമാറിയ കാര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മാര്‍ച്ച് 24 വ്യാഴാഴ്ച ടാമ്പയില്‍ നിന്ന് 20 മൈല്‍ സൗത്ത് ഈസ്റ്റിലുള്ള ലിത്തിയായിലാണ് സംഭവം. 59 വയസ്സുള്ള ജോണ്‍ ഹോപ്കിന്‍സാണ് കാര്‍ ഡ്രൈവ് ചെയ്തിരുന്നത്. വെളിച്ചക്കുറവ് മൂലമാണെന്ന് പറയപ്പെടുന്നു റോഡിനു കുറുകെ കിടന്നിരുന്ന ചീങ്കണ്ണിയെ കാണാന്‍ കഴിയാത്തതായിരിക്കും അപകടകാരണമെന്നാണ് പോലീസിന്റെ നിഗമനം. റോഡില്‍ നിന്നും തെന്നിപ്പോയ കാര്‍ നോര്‍ത്ത് സൈഡ് റോഡിലുള്ള കുഴിയിലേക്ക് തലകീഴായി മറിയുകയായിരുന്നു. രാവിലെ അതുവഴി വന്ന മറ്റു യാത്രക്കാരാണ് അപകടത്തില്‍പെട്ട കാര്‍ കണ്ടത്. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ഡ്രൈവര്‍ കാറില്‍ മരിച്ചിരിക്കുന്നതും അല്പം മാറി ചീങ്കണ്ണി ചത്തുകിടക്കുന്നതും കണ്ടെത്തി. ഇത്തരത്തിലുള്ള അപകടം ആദ്യമായാണ് സംഭവിച്ചിരിക്കുന്നതെന്ന് ഹൈവേ പോലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ബാങ്ക് ഓഫ് അമേരിക്കയുടെ റേഷ്യല്‍ ഇക്വാലിറ്റി അവാര്‍ഡ് മന്‍ജുഷ കുല്‍ക്കര്‍ണിക്ക്
ലോസ് ആഞ്ചലസ് (കാലിഫോര്‍ണിയ): ബാങ്ക് ഓഫ് അമേരിക്കയുടെ റേഷ്യല്‍ ഇക്വാലിറ്റി അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഇന്ത്യന്‍ അമേരിക്കന്‍ വനിത മന്‍ജുഷ കുല്‍ക്കര്‍ണിയും. ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ അമേരിക്കന്‍ ആന്റ് പസഫിക് ഐലന്റേഗാര്‍ഡ് എക്‌സിക്യുട്ടീവ് ഡയറക്ടാണ് മന്‍ജുഷ. 1.5 മില്യണ്‍ അംഗങ്ങളെയാണ് ഈ സംഘടന പ്രതിനിധാനം ചെയ്യുന്നത്. താഴ്ന്ന വരുമാനക്കാര്‍, അഭയാര്‍ത്ഥികള്‍, കുടിയേറ്റക്കാര്‍, മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാത്തവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. വര്‍ഗീയ ചേരിതിരിവുകള്‍, സാമ്പത്തിക അസമത്വം, എന്നിവ ഇല്ലായ്മ ചെയ്യുന്നതിന് കഠിനാദ്ധ്വാനം ചെയ്യുന്ന സംഘടന എന്ന നിലയിലാണ് ബാങ്ക് ഈ അവാര്‍ഡ് നല്‍കിയിരിക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. 200,000 ഡോളറാണ് അവാര്‍ഡ് തുക. ബാങ്കിന്റെ ഈ അവാര്‍ഡ് മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന സൗത്ത് ഏഷ്യന്‍ നെറ്റ്‌വര്‍ക്ക് എന്ന സംഘടനയ്ക്ക് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്‍ജു പറഞ്ഞു. രാജ്യത്താകമാനം കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കേ ഏഷ്യന്‍ അമേരിക്ന്‍…
വധശിക്ഷയ്ക്ക് വിധേയനാകുന്ന പ്രതിയുടെ സമീപം പാസ്റ്റര്‍ക്ക് ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നതിന് സുപ്രീം കോടതി അനുമതി
വാഷിംഗ്ടണ്‍ ഡി.സി: വധശിക്ഷയ്ക്കുള്ള വിഷമിശ്രിതം ശരീരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആ േചംബറില്‍ വധശിക്ഷക്ക് വിധേയനാകുന്ന പ്രതിയുടെ സ്പിരിച്വല്‍ അഡ്‌വൈസര്‍ക്ക് പ്രവേശിക്കുന്നതിനും പ്രതിക്കു വേണ്ടി ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നതിനും ശരീരത്തില്‍ സ്പര്‍ശിക്കുന്നതിനും അനുമതി നല്‍കി സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. ജോണ്‍ റമിറസ് എന്ന കുറ്റവാളിയുടെ അപ്പീല്‍ അനുവദിച്ചാണ് കോടതി മാര്‍ച്ച് 24 വ്യാഴാഴ്ച പ്രത്യേക വിധി പുറപ്പെടുവിച്ചത്. വധശിക്ഷ നടപ്പാക്കുമ്പോള്‍ പാസ്റ്റര്‍ക്ക് ചേംബറില്‍ പ്രവേശിക്കാമെന്നും എന്നാല്‍ പ്രാര്‍ത്ഥിക്കുന്നതിനോ പ്രതിയെ സ്പര്‍ശിക്കുന്നതിനോ അനുമതി നിഷേധിക്കണമെന്ന ടെക്‌സസ് സംസ്ഥാനത്തിന്റെ ആവശ്യമാണ് സുപ്രീം കോടതിയില്‍ ഒമ്പത് ഡ്ജിമാരില്‍ എട്ട് പേരുടെ പിന്തുണയോടെ തള്ളിയത്. വധശിക്ഷ എന്ന് നടപ്പാക്കണമെന്നതില്‍ തീരുമാനമായില്ല. ചീഫ് ജസ്റ്റീസ് ജോണ്‍ റോബര്‍ട്‌സിന്റെ അഭിപ്രായത്തെ എട്ടു പേര്‍ അനുകൂലിച്ചപ്പോള്‍ ജസ്റ്റീസ് ക്ലേരന്‍സ് തോമസ് വിയോജിപ്പ് പ്രകടിപ്പിച്ചു. വിഷമിശ്രതം സിരകളിലേക്ക് പ്രവഹിക്കുമ്പോള്‍ പ്രതിയെ സ്പര്‍ശിക്കുന്നത് തടസ്സപ്പെടുത്തും എന്ന ടെക്‌സസിന്റെ വാദം ചീഫ് ജസ്റ്റീസ് തള്ളി.…