തിരുവനന്തപുരം: മുഖ്യമന്ത്രിയും സിപിഎം നേതാക്കളും കോര്‍പ്പറേറ്റുകളെയും ജന്മികളെയും പോലെ പെരുമാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എംപിമാരുടെ സമരം അടികിട്ടേണ്ടതാണെന്ന് പറഞ്ഞ കോടിയേരി പഴയകാലം ഓര്‍ക്കണം. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സമരം നടത്തുന്ന പാവപ്പെട്ടവരെ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും പരിഹസിക്കുകയാണ്. പഴയകാലത്ത് കര്‍ഷക സമരം നടക്കുമ്പോള്‍ അതിനെതിരെ ജന്മികളും തൊഴിലാളികള്‍ സമരം നടത്തുമ്പോള്‍ മുതലാളിമാരും നടത്തുന്ന പരിഹാസവാക്കുകളാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും ഭാഗത്ത് നിന്ന് വരുന്നത്. <ഡല്‍ഹിയില്‍ പാര്‍ലമെന്റിന് മുമ്പില്‍ വെച്ച് എംപിമാരെ പോലീസ് മര്‍ദ്ദിച്ചപ്പോള്‍ അതിലാഹ്ലാദിക്കുന്ന മുഖ്യമന്ത്രിയേയും പാര്‍ട്ടി സെക്രട്ടറിയെയുമാണ് കണ്ടത്. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ അസംബ്ലി അടിച്ചുതകര്‍ക്കാന്‍ വിട്ടനേതാവാണ് പിണറായി. മുഖ്യമന്ത്രിക്ക് മോദിയുടെ സ്‌റ്റൈലാണ്. അതുകൊണ്ടാണ് വിമര്‍ശിക്കുന്നവരെ വിദ്രോഹികള്‍ എന്നു വിളിക്കുന്നത്. സില്‍വര്‍ ലൈന്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നത് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് പ്രമാണിച്ചാണ്. സമരത്തോട് സര്‍ക്കാരിന് എന്തിനാണ് അസഹിഷ്ണുത. മന്ത്രിസഭയിലെ…
Month: March 2022
കോഴിക്കോട് ഡിസിസി മുന്‍ അധ്യക്ഷന്‍ യു. രാജീവന്‍ അന്തരിച്ചു
കോഴിക്കോട്: കോഴിക്കോട് ഡിസിസി മുന്‍ അധ്യക്ഷന്‍ യു. രാജീവന്‍(67) അന്തരിച്ചു. അര്‍ബുധ ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. അധ്യാപക ജോലി രാജിവച്ചാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. രാവിലെ കോഴിക്കോട് ഡിസിസിയില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് ജന്മനാടായ കൊയിലാണ്ടിയിലേക്ക് മൃതദേഹം കൊണ്ടുപോകും.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ തലേക്കുന്നില്‍ ബഷീര്‍(79) അന്തരിച്ചു. തിരുവനന്തപുരം വെമ്പായത്തെ വസതിയില്‍ പുലര്‍ച്ചെ 4.20നായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷമായി വിശ്രമത്തിലായിരുന്നു. കെഎസ്യുവിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. 1980 മുതല്‍ 89 വരെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റായിരുന്നു.1977ല്‍ കഴക്കൂട്ടത്ത് നിന്നാണ് ബഷീര്‍ ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് എ.കെ. ആന്റണിക്ക് മത്സരിക്കാനായി സ്ഥാനം രാജിവച്ചു. 1984, 89 കാലയളവില്‍ ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്നും രണ്ടു തവണ ലോക്സഭാംഗമായിട്ടുണ്ട്. 1977ലും 79 ലും രാജ്യസഭാംഗമായിരുന്നു. 1972 മുതല്‍ 2015 വരെ കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്നു. 1945 ല്‍ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് സമീപമുള്ള തലേക്കുന്ന് ഗ്രാമത്തിലാണ് ജനനം. എ.കെ. ആന്റണിയുടെ വിശ്വസ്തനായിരുന്നു ബഷീര്‍. പ്രേംനസീറിന്റെ സഹോദരി സുഹ്‌റ ബഷീര്‍ ആണ് ഭാര്യ. നാളെ കെപിസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം കബറടക്കും.
യോഗിയുടെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ലഖ്‌നൗവിൽ നടന്ന ഏറ്റുമുട്ടലിൽ മോഷ്ടാവ് കൊല്ലപ്പെട്ടു
ലഖ്നൗ: ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ യോഗി ആദിത്യനാഥിന്റെ രണ്ടാം സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി തലസ്ഥാനത്ത് അഭൂതപൂർവമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി മോദി ഉൾപ്പെടെ നൂറുകണക്കിന് വിവിഐപികൾ എത്തുന്നതിന് മുമ്പ് പോലീസും രാഹുല്‍ സിംഗ് എന്ന മോഷ്ടാവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രാഹുല്‍ സിംഗ് കൊല്ലപ്പെട്ടു. ഹസൻഗഞ്ച് മേഖലയിൽ പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. അലിഗഞ്ച് ജ്വല്ലേഴ്‌സ് കവർച്ചക്കേസില്‍ പിടികിട്ടാപ്പുള്ളിയായ രാഹുൽ സിംഗിനെ പോലീസ് തിരയുകയായിരുന്നു. മോഷണത്തിനിടെ ഇയാൾ ജീവനക്കാരനെ വെടിവച്ചു കൊന്നിരുന്നു. ഇന്ന് രാവിലെ ലഖ്‌നൗവിൽ വെച്ച് പോലീസ് ഇയാളെ വളഞ്ഞപ്പോൾ വെടിയുതിർക്കുകയായിരുന്നു. ഇരുവശത്തുനിന്നും വെടിവയ്പിൽ രാഹുൽ സിംഗിന് പരിക്കേറ്റു. പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇൻസ്പെക്ടർ അലിഗഞ്ച് ധർമേന്ദ്ര സിംഗ് യാദവ് പറയുന്നതനുസരിച്ച്, നിഖിൽ അഗർവാള്‍ എന്ന സ്വര്‍ണ്ണ വ്യാപാരിക്ക് കപൂർത്തല അലിഗഞ്ച് സെക്ടർ-ബിയിൽ തിരുപ്പതി ജ്വല്ലേഴ്‌സ് എന്ന പേരിൽ ഒരു കടയുണ്ട്. 2021 ഡിസംബർ…
പണിമുടക്കുകള്‍ എന്തു നേടിത്തരുന്നുവെന്ന് പൊതുസമൂഹം വിലയിരുത്തി പ്രതികരിക്കണം: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: സംഘടിത ജനവിഭാഗങ്ങളും സംഘടനകളും രാഷ്ട്രീയ നേട്ടങ്ങള്‍ക്കും നിലനില്‍പ്പിനുമായി രാജ്യം സ്തംഭിപ്പിക്കുവാന്‍ ആഹ്വാനം ചെയ്തുനടത്തുന്ന പണിമുടക്കുകള്‍ എന്തു നേടിത്തരുന്നുവെന്ന് പൊതുസമൂഹം വിലയിരുത്തി പ്രതികരിക്കണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. കോവിഡ് മഹാമാരി സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ ജനങ്ങള്‍ കഷ്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം പറ്റുന്ന സര്‍വ്വീസ് സംഘടനകളും ഇതര ട്രേഡ് യൂണിയനുകളും പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത് ജനദ്രോഹമാണ്. കടക്കെണിയും സാമ്പത്തിക തകര്‍ച്ചയുംമൂലം തകര്‍ന്നിരിക്കുന്ന ശ്രീലങ്കന്‍ജനതയുടെ ദുഃഖദുരിതജീവിതം ഈ നാട്ടിലും ആവര്‍ത്തിക്കാന്‍ ഇത്തരം ജനവിരുദ്ധ സമരമാര്‍ഗ്ഗങ്ങള്‍ ഇടനല്‍കും. ഏതു പണിമുടക്കിനെയും പിന്തുണയ്ക്കുന്ന സാക്ഷരകേരളത്തിലെ രാഷ്ട്രീയ ട്രേഡ് യൂണിയന്‍ നേതൃത്വങ്ങളുടെ അധഃപതനം ലജ്ജാകരമാണ്. പണി ലഭിക്കാതെ ആയിരങ്ങളുടെ ജീവിതം വഴിമുട്ടിനില്‍ക്കുന്ന, കടക്കെണിയില്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന കേരളത്തില്‍ പണിമുടക്കിയുള്ള രാഷ്ട്രീയ അടിമത്വം അവസാനിപ്പിക്കണം. നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍ പണിമുടക്കിയുള്ള പ്രാകൃതമായ പ്രതിഷേധസമരമല്ല…
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
കടുങ്ങല്ലൂര്‍: കാപ്പ ചുമത്തി യുവാവിനെ ജയിലിലടച്ചു. ബിനാനിപുരം സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍ പെട്ടതും നിരവധി ക്രിമിനല്‍ കേ സില്‍ പ്രതിയുമായ മുപ്പത്തടം പാ ലറ മാതേലിപറമ്പ് വീട്ടില്‍ അമല്‍ ബാബു (25)നെയാണ് ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. കൊലപാതകശ്രമം, മയക്കുമരുന്ന് കേസ്, കവര്‍ച്ചാ ശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി. നിരവധി കേസുകള്‍ ബി നാനി പുരം, ആലുവ സ്റ്റേഷനുകളി ലായി ഇയാള്‍ക്കെതിരെ നിലവിലുണ്ട്. ജനുവരി മാസം ബിനാനി പുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കൊലപാതകശ്രമം, കവര്‍ച്ച കേസുകളെ തുടര്‍ന്നാണ് കാപ്പ ചുമത്തിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ റൂറല്‍ ജില്ലയില്‍ 40 പേരെ കാപ്പ നിയമപ്രകാരം ജയിലിലടക്കുകയും 31 പേരെ നാടുകടത്തുകയും ചെയ്തതായി എസ്.പി. കെ.കാര്‍ത്തിക് പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്ന് റൂറല്‍ പോലീസ് അറിയിച്ചു.…
ഉക്രെയ്നിനുള്ള സഹായം നേറ്റൊ വര്‍ദ്ധിപ്പിക്കുന്നു
ബ്രസൽസ്: ബൾഗേറിയ, ഹംഗറി, റൊമാനിയ, സ്ലൊവാക്യ എന്നിവ ഉൾപ്പെടുന്ന സഖ്യത്തിന്റെ കിഴക്കൻ ഭാഗത്ത് നാല് പുതിയ യുദ്ധ ഗ്രൂപ്പുകളെ വിന്യസിക്കാൻ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നേറ്റോ) അനുമതി നൽകിയതായി നേറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പത്രസമ്മേളനത്തിൽ പറഞ്ഞു. നേറ്റോ സഖ്യത്തിന്റെ കിഴക്കൻ ഭാഗത്ത് വിന്യസിച്ചിരിക്കുന്ന നാല് പുതിയ യുദ്ധ യൂണിറ്റുകൾക്ക് വ്യാഴാഴ്ച അംഗീകാരം ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ബാൾട്ടിക് കടൽ മുതൽ കരിങ്കടൽ വരെ, സഖ്യത്തിന്റെ കിഴക്കൻ അതിർത്തിയിൽ മൊത്തം എട്ട് നേറ്റോ യുദ്ധ ഗ്രൂപ്പുകൾ നിലയുറപ്പിക്കും. ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ-ഉക്രെയ്ൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ഉക്രെയ്നിനുള്ള അധിക പിന്തുണയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായാണ് സംഘടനയുടെ രാഷ്ട്രത്തലവന്മാരെ ഉച്ചകോടിയിലേക്ക് വിളിപ്പിച്ചത്. അതേസമയം, നേറ്റോയുടെ ഉന്നത സൈനിക കമാൻഡർ സഖ്യത്തിന്റെ കെമിക്കൽ, ബയോളജിക്കൽ, റേഡിയോളജിക്കൽ, ന്യൂക്ലിയർ ഡിഫൻസീവ് ഘടകങ്ങൾ സജീവമാക്കി. സഖ്യകക്ഷികൾ അധിക രാസ, ജൈവ, റേഡിയോളജിക്കൽ, ആണവ…
ഫ്രറ്റേണിറ്റി ഇടപെടൽ വിജയം; അട്ടപ്പാടി ഭുവന കേസിൽ കോളേജധികൃതർക്കും ജീവനക്കാർക്കും വീഴ്ച പറ്റിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍
പാലക്കാട്: അരിവാൾ രോഗം മൂലം അബോധാവസ്ഥയിലായ ഗവ. വിക്ടോറിയ കോളേജിലെ പൂർവ വിദ്യാർത്ഥിനി അട്ടപ്പാടി ദാസന്നൂരിലെ ആദിവാസി ഇരുവാള വിഭാഗത്തിൽപ്പെടുന്ന ഭുവനയെ 2019 സെപ്റ്റംബര്‍ 26ന് കോളേജ് ജീവനക്കാർ ആശുപത്രിയിലെത്തിച്ച് ഒറ്റക്കാക്കി മുങ്ങിക്കളഞ്ഞ സംഭവത്തിൽ കോളേജ് അധികൃതരും ജീവനക്കാരും മനുഷ്യത്വമില്ലാതെയും ഉത്തരവാദിത്വരഹിതമായുമാണ് ഇടപെട്ടതെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കോളേജിൽ വെച്ച് പകൽ സമയത്ത് അവശയായ വിദ്യാർത്ഥിനിയെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും അന്നത്തെ ഹോസ്റ്റൽ വാർഡൻ ശ്രീകല കെ.ഐ, റസിഡന്റ് ട്യൂട്ടർ ഷെർലിൻ എന്നിവർ എത്തിച്ചു. എന്നാൽ, എസ്.ടി വിദ്യാർത്ഥിനിയായ ഭുവനയെ നോക്കാൻ എസ്.ടി പ്രമോട്ടർ വരുമെന്നും പറഞ്ഞ് കൂടെയുണ്ടായിരുന്ന ഭുവനയുടെ സുഹൃത്തായ സംഗീതയെയും നിർബന്ധപൂർവ്വം കൂട്ടി ഇരുവരും കോളേജിലേക്ക് തിരിച്ചു. ഭുവനയുടെ സഹോദരനും തൃശൂരിലെ ഫ്രറ്റേണിറ്റിയുടെ പ്രവർത്തകരും എസ്.ടി പ്രമോട്ടറും സംഭവമറിഞ്ഞ് രാത്രി ആശുപത്രിയിലെത്തും വരെ അബോധാവസ്ഥയിലായിരുന്ന പെൺകുട്ടി തനിച്ചായിരുന്നു. മാത്രവുമല്ല,…
റംസാന്‍ ഏപ്രില്‍ രണ്ടിനാരംഭിക്കും
കുവൈറ്റ് സിറ്റി : റംസാനിലെ ആദ്യ ദിനം ഏപ്രില്‍ രണ്ടിന് (ശനി) ആയിരിക്കുമെന്ന് അല്‍ ഒജിരി സയന്റിഫിക് സെന്റര്‍ അറിയിച്ചു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച് ഏപ്രില്‍ രണ്ടിനായിരിക്കും കുവൈറ്റില്‍ റംസാന്‍ ആരംഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. സലിം കോട്ടയില്‍
വിസ്മയ ഭാരവാഹികള്‍ അംബാസഡറുമായി ചര്‍ച്ച നടത്തി
കുവൈറ്റ് സിറ്റി : വിസ്മയ ഇന്റര്‍നാഷണല്‍ ആര്‍ട്‌സ് ആന്‍ഡ് സോഷ്യല്‍ സര്‍വീസ് (വിസ്മയ കുവൈത്ത് ) ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജുമായി ചര്‍ച്ച നടത്തി. വിസ്മയ കുവൈത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടനയിലെ പ്രമുഖ വനിതകള്‍ക്ക് മേയ് 20 ന് ‘ വിമന്‍സ് അച്ചീവ്‌മെന്റ് അവാര്‍ഡ് ‘ നല്‍കി ആദരിക്കുന്നതിനെ കുറിച്ചും സംഘടനയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചും നേതാക്കള്‍ അംബാസഡറെ ധരിപ്പിച്ചു. വിസ്മയ പ്രസിഡന്റ് കെ.എസ്. അജിത്ത് കുമാര്‍, ചെയര്‍മാന്‍ പി.എം.നായര്‍, രക്ഷാധികാരി പി.ജി.ബിനു, മീഡിയ കോഓര്‍ഡിനേറ്റര്‍ റ്റി.കെ. ശരണ്യ ദേവി, തമിഴ് വിംഗ് കോഓര്‍ഡിനേറ്റര്‍ ദിവ്യ രമേഷ്, തമിഴ് വിംഗ് സെക്രട്ടറി സുഭാഷിണി എന്നിവരും സംഘത്തിലുണ്ടായിരുന്നു. സലിം കോട്ടയില്‍