ദോഹ: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നു റെഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റം വരുത്തിയതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ജോര്‍ദാന്‍, ജോര്‍ജിയ എന്നീ രാജ്യങ്ങളെ ഒഴിവാക്കിയിരിക്കുന്നത്. നേരത്തെ ഒമ്പത് രാജ്യങ്ങള്‍ ഉണ്ടായിരുന്ന ഈ പട്ടികയില്‍ ഇനി മുതല്‍ ഏഴ് രാജ്യങ്ങളാണ് ഉണ്ടാവുക. മാര്‍ച്ച് 26 മുതല്‍ പുതിയ പട്ടിക പ്രാബല്യത്തില്‍ വരും. അതേസമയം, ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഴു രാജ്യങ്ങളെ ഇപ്പോഴും ചുവന്ന വിഭാഗത്തില്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബംഗ്ലാദേശ്, ഈജിപ്ത്, പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവയാണ് ചുവന്ന വിഭാഗത്തിലുള്ള മറ്റു രാജ്യങ്ങള്‍.
Month: March 2022
ഷാര്‍ജാ ഭരണകൂടം പൗരന്മാരുടെ കടങ്ങള്‍ തീര്‍പ്പാക്കാന്‍ ആറു കോടി ദിര്‍ഹം അനുവദിച്ചു
ഷാര്‍ജ: പൗരന്മാര്‍ക്ക് സുസ്ഥിരവും മാന്യവുമായ ജീവിതം പ്രദാനം ചെയ്യുന്നതിനായി ഷാര്‍ജാ ഭരണകൂടം. 6.31 കോടി ദിര്‍ഹം അനുവദിച്ചു ഉത്തരവായി. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാരം ഷാര്‍ജ ഡെബ്റ്റ് സെറ്റില്‍മെന്റ് കമ്മിറ്റിയാണ് ഇതിനുള്ള ഉത്തരവ് നല്‍കിയത്. പൗരന്മാരുടെ കടങ്ങളുമായി ബന്ധപ്പെട്ട 120 കേസുകള്‍ തീര്‍പ്പാക്കുന്നതിനാണ് പണം അനുവദിച്ചത്. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളുടെ കടങ്ങള്‍ സര്‍ക്കാര്‍ അടയ്ക്കുമെന്ന് ഷാര്‍ജ അമീരി കോടതി ചീഫും കമ്മിറ്റി തലവനുമായ റാഷിദ് അഹമ്മദ് ബിന്‍ അല്‍ ഷെയ്ഖ് സ്ഥിരീകരിച്ചു. കമ്മിറ്റിയുടെ ഡെബ്റ്റ് റീപെയ്മെന്റ് സംവിധാനത്തില്‍ നിന്നു ഇതുവരെ 1,827 പൗരന്മാര്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്. ആകെ 901, 499,153 ദിര്‍ഹത്തിന്റെ കടങ്ങള്‍ തീര്‍പ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 28, 29 പൊതുപണിമുടക്കില്‍ മോട്ടോര്‍ തൊഴിലാളികളും പങ്കെടുക്കും.
തിരുവനന്തപുരം: മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കുന്ന പൊതു പണിമുടക്കില്‍ മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കുന്നതോടെ വാഹനങ്ങള്‍ ഓടില്ലെന്ന് ട്രേഡ് യൂണിയന്‍ സംയുക്തസമിതി. മാര്‍ച്ച് 28 രാവിലെ ആറ് മണിമുതല്‍ 30 രാവിലെ ആറ് മണിവരെയാണ് പണിമുടക്ക്. കേന്ദ്രത്തില്‍ ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്നും സംയുക്തസമിതി പത്രക്കുറിപ്പില്‍ അറിയിച്ചു. വ്യാപാര-വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവരും പണിമുടക്കില്‍ പങ്കെടുക്കും. കര്‍ഷകസംഘടനകള്‍, കര്‍ഷകതൊഴിലാളി സംഘടനകള്‍, കേന്ദ്ര-സംസ്ഥാന സര്‍വീസ് സംഘടനകള്‍, അധ്യാപകസംഘടനകള്‍, ബിഎസ്എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, അധ്യാപകസംഘടനകള്‍, ബിഎസ്എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ തുടങ്ങിയവരും പണിമുടക്കില്‍ പങ്കെടുക്കും. വ്യോമയാനമേഖലയിലെ തൊഴിലാളികളുടെയും റെയില്‍വെ തൊഴിലാളികളുടെയും സംഘടനകള്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സംയുക്തസമിതി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കേരളത്തില്‍ 22 തൊഴിലാളി സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്കിന്റെ ഭാഗമാകുന്നത്. ആശുപത്രി, ആംബുലന്‍സ്, മരുന്നുകടകള്‍, പാല്‍, പത്രം,…
കേരളത്തില്‍ 558 പേര്‍ക്ക് കോവിഡ്; ആകെ മരണം 67,550 ആയി.
കേരളത്തില്‍ 558 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 119, കോട്ടയം 69, കോഴിക്കോട് 61, തിരുവനന്തപുരം 57, കൊല്ലം 50, പത്തനംതിട്ട 37, തൃശൂര്‍ 37, കണ്ണൂര്‍ 33, ഇടുക്കി 30, പാലക്കാട് 18, ആലപ്പുഴ 17, മലപ്പുറം 12, കാസര്‍ഗോഡ് 9, വയനാട് 9 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,229 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 15,996 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 17,541 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 469 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 79 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 4802 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…
സില്‍വര്‍ ലൈന് കേന്ദ്ര അനുമതി ലഭിക്കാന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ഇടനിലക്കാര്‍; ആരോപണവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കാന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നതായി പ്രതിപക്ഷനേതാവ് വി. ഡി. സതീശന്‍. ഒരാഴ്ചയായി ഈ ഇടനിലക്കാര്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുകയാണ്. ഈ ഇടനിലക്കാരാണ് സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പൊടുന്നനെ നിര്‍ത്തിച്ചതെന്നും സതീശന്‍ ആരോപിച്ചു. ഡല്‍ഹിയില്‍ ഇന്നത്തെ പോലീസ് അതിക്രമത്തിന് പിന്നിലും ഇടനിലക്കാരാണെന്ന് സംശയമുണ്ടെന്നും സതീശന്‍ പറഞ്ഞു കെ-റെയില്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ കണ്ടതിനു ശേഷവും മുഖ്യമന്ത്രിക്ക് പുതിയതായി ഒന്നും പറയാനില്ല. അഴിമതി മാത്രമാണ് പദ്ധതിക്ക് പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തെ സാമ്പത്തികവും പാരിസ്ഥിതികവുമായി തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സില്‍വര്‍ ലൈനിനെതിരായ ജനങ്ങളുടെ സമരത്തിന് പിന്തുണ നല്‍കും. വര്‍ഗീയത എന്നത് എന്തിനും ഉപയോഗിക്കാന്‍ എകെജി സെന്ററില്‍ അടിച്ചുവച്ചിരിക്കുകയാണ്. എന്തുവന്നാലും അതിനടിയില്‍ ഒപ്പിട്ടുകൊടുക്കുകയാണ് പാര്‍ട്ടി സെക്രട്ടറിയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. സ്ഥലം വിട്ടുകൊടുക്കുന്നവര്‍ മാത്രമല്ല കേരളം മുഴുവന്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഇരകളാണെന്നും…
എതിരില്ല: ജെബി മേത്തറും റഹീമും സന്തോഷ് കുമാറും രാജ്യസഭയിലേക്ക്
തിരുവനന്തപുരം: സിപിഎമ്മില്‍ നിന്ന് എ.എ. റഹീം, സിപിഐ അംഗം പി. സന്തോഷ്‌കുമാര്‍, കോണ്‍ഗ്രസിലെ ജെബി മേത്തര്‍ എന്നിവര്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എതിര്‍സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ മൂവരേയും വിജയികളായി പ്രഖ്യാപിച്ചു. രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന തിനായി ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റും ഇവര്‍ക്ക് നല്‍കി. മൂന്നു സ്ഥാനത്തേയ്ക്കു മൂന്നുപേര്‍ മാത്രമാണ് പത്രിക സമര്‍പ്പിച്ചത്. സൂക്ഷ്മ പരിശോധനയില്‍ സ്വതന്ത്രനായി പത്രിക നല്‍കിയ ഡോ. കെ. പത്മരാജന്റെ പത്രിക തള്ളിയിരുന്നു. 10 നിയമസഭാംഗങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ പിന്തുണച്ചാല്‍ മാത്രമേ മത്സരിക്കാനാകൂ. ഈ സാഹചര്യത്തിലാണ് പത്മരാജന്റെ പത്രിക തള്ളിയത്.
പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് തരംഗം സൃഷ്ടിക്കാനൊരുങ്ങുന്നു
പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് തരംഗം സൃഷ്ടിക്കാനൊരുങ്ങുന്നു. Android, iOS ഉപയോക്താക്കൾക്കായി മൾട്ടി-ഡിവൈസ് ഫീച്ചർ പുറത്തിറക്കാൻ ഒരുങ്ങുകയാണ് വാട്സ്‌ആപ്പ്. ഇതുവരെ ഈ ഫീച്ചർ WhatsApp-ന്റെ ഓപ്റ്റ്-ഇൻ ബീറ്റ ടെസ്റ്റിംഗ് പ്രോഗ്രാമിന് കീഴിലുള്ള ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ, WABetainfo അനുസരിച്ച്, iOS ഉപയോക്താക്കൾക്കായി ഈ മാസം അപ്‌ഡേറ്റ് റിലീസ് ചെയ്യും, തുടർന്ന് അടുത്ത മാസം ഒരു Android റിലീസും. കൂടാതെ, ഉപയോക്താക്കൾ ഏറെ നാളായി കാത്തിരിക്കുന്ന മറ്റൊരു ഫീച്ചർ പുറത്തിറക്കാന്‍ തുടങ്ങി. ആപ്പിന്റെ ബീറ്റ ചാനലിൽ ചില ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി വാട്ട്‌സ്ആപ്പ് മെസേജ് റിയാക്ഷൻ ഫീച്ചർ പുറത്തിറക്കുന്നതായി അറിയിച്ചു. ഈ ഫീച്ചർ മറ്റ് മിക്ക പ്ലാറ്റ്‌ഫോമുകളിലും പ്രവർത്തിക്കുന്നത് പോലെ തന്നെ പ്രവർത്തിക്കും. തീർച്ചയായും ഇപ്പോൾ ഉപയോക്താക്കൾക്ക് ചോദ്യത്തിന് മുകളിൽ അധിക ഫ്ലോട്ടിംഗ് മെനുകൾ കൊണ്ടുവരാൻ ഒരു സന്ദേശത്തിൽ ദീർഘനേരം അമർത്താൻ കഴിയും. അതിനുശേഷം, സന്ദേശത്തോട് പ്രതികരിക്കുന്നതിന് നൽകിയിട്ടുള്ള…
ആപ്പിളിന്റെ പ്രത്യേക ഫീച്ചർ ഇല്ലാതായി, ഉപയോക്താക്കൾ പ്രശ്‌നങ്ങൾ നേരിടുന്നു
ആപ്പിളിന്റെ പല വെബ് അധിഷ്ഠിത സേവനങ്ങളും തിങ്കളാഴ്ച (മാർച്ച് 21, 2022) അടച്ചു. Apple Music, Apple TV+, App Store, Podcasts, Contacts, Apple Arcade എന്നിവയെല്ലാം പെട്ടെന്ന് നിർത്തിയ ആപ്പിളിന്റെ സേവനങ്ങളിൽ ഉൾപ്പെടുന്നു. ലോകത്തിന്റെ പല പ്രദേശങ്ങളിൽ നിന്നുമുള്ള ഉപയോക്താക്കൾക്ക് ഈ സേവനങ്ങൾ ഉപയോഗിക്കാൻ കഴിഞ്ഞില്ല. ആപ്പിളിന്റെ ഡാഷ്‌ബോർഡിലും ഈ തകരാറ് സ്ഥിരീകരിച്ചിട്ടുണ്ട്. ഐക്ലൗഡ് പ്രവർത്തനരഹിതമായതിനെ കുറിച്ച് ഇന്ത്യൻ ഉപയോക്താക്കളും പരാതി നൽകിയിട്ടുണ്ട്. കലണ്ടർ, കോൺടാക്റ്റ്, പ്രൈവറ്റ് റിലേ എന്നിവയ്ക്ക് പുറമെ, ആപ്പിൾ മാപ്‌സ്, ഫൈൻഡ് മൈ നെറ്റ്‌വർക്ക് എന്നിവയിലേക്കുള്ള ആക്‌സസിലും ഇന്ത്യൻ ഉപയോക്താക്കൾക്ക് പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ എല്ലാ സേവനങ്ങളും ആരംഭിച്ചെങ്കിലും ആപ്പിളിന്റെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതിനെക്കുറിച്ച് നിരവധി ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ പരാതിപ്പെട്ടിട്ടുണ്ട്. ആപ്പിൾ ആപ്പ് സ്റ്റോർ അടച്ചുപൂട്ടിയതിനാൽ, ഐട്യൂൺസ് സ്റ്റോറിനൊപ്പം ഡിവൈസ് എൻറോൾമെന്റ് പ്രോഗ്രാം, ആപ്പിൾ സ്കൂൾ മാനേജർ,…
‘ദി കശ്മീർ ഫയൽസ്’ യുട്യൂബിൽ അപ്ലോഡ് ചെയ്യൂ; വിവേക് അഗ്നിഹോത്രിയോട് അരവിന്ദ് കെജ്രിവാള്‍
ന്യൂഡല്‍ഹി: വ്യാഴാഴ്ച ഡൽഹി നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ബിജെപി ഭരിക്കുന്ന സർക്കാരുകളെ ‘കശ്മീർ ഫയൽസ്’ നികുതി രഹിതമാക്കിയതിന് കടന്നാക്രമിച്ചു. ബി.ജെ.പിയുടെ കശ്മീർ ഫയലുകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ അദ്ദേഹം ചലച്ചിത്ര സംവിധായകൻ വിവേക് അഗ്നിഹോത്രിയോട് ആവശ്യപ്പെട്ടു. കശ്മീരി പണ്ഡിറ്റുകളുടെ പേരിൽ ചിലർ കോടികൾ സമ്പാദിച്ചിട്ടുണ്ടെന്നും പോസ്റ്ററുകൾ ഒട്ടിക്കാനുള്ള ചുമതല മാത്രമാണ് നിങ്ങളെ ഏൽപ്പിച്ചിരിക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു. “ബിജെപി ഭരിക്കുന്ന സർക്കാരുകളെ ലക്ഷ്യമിട്ട് ‘കശ്മീർ ഫയൽസ്’ നികുതി രഹിതമാക്കി. ഈ സിനിമ യുട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ വിവേക് അഗ്നിഹോത്രിയോട് ബിജെപി ആവശ്യപ്പെടണം. അപ്പോള്‍ എല്ലാവരും അത് സൗജന്യമായി കാണും,” അദ്ദേഹം സംസ്ഥാന നിയമസഭയിൽ പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ പേരിൽ ചിലർ പണം സമ്പാദിക്കുന്നതായി അദ്ദേഹം ആരോപിച്ചു. ‘കശ്മീർ ഫയൽസ്’ എന്ന സിനിമ പുറത്തിറങ്ങിയതിന് ശേഷം കശ്മീരി പണ്ഡിറ്റുകളുടെ പേരിൽ ചിലർ കോടിക്കണക്കിന് രൂപ സമ്പാദിക്കുന്നുണ്ടെന്നും,…
ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറും; സജി സഖാവിന്റെ വീട്ടുപടിക്കല്‍ സില്‍വര്‍ ലൈന്‍ വഴിമാറും; അഡ്വ.എ.ജയശങ്കര്‍
മന്ത്രി സജി ചെറിയാന്റെ വീട് സംരക്ഷിക്കാന്‍ സില്‍വര്‍ ലൈന്‍ അലൈന്‍മെന്റ് വഴിമാറ്റിയെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ ഏറ്റെടുത്ത് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ.ജയശങ്കര്‍. ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറും; സജി സഖാവിന്റെ വീട്ടുപടിക്കല്‍ സില്‍വര്‍ ലൈന്‍ വഴിമാറും. അഞ്ചു കോടി വിലമതിക്കുന്ന വീടും സ്വകാര്യ സ്വാശ്രയ കോളേജില്‍ കനത്ത തുക ക്യാപിറ്റേഷന്‍ കൊടുത്തു മെഡിക്കല്‍ ബിരുദം നേടിയ പെണ്‍മക്കളെയും ആതുരസേവനത്തിനു സമര്‍പ്പിച്ചു കൃതാര്‍ത്ഥനായ ഞങ്ങളുടെ സഖാവിനെ ആക്ഷേപിക്കരുത്. – അഡ്വ.ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പോസ്റ്റ് പൂര്‍ണ്ണരൂപം: ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറും; സജി സഖാവിന്റെ വീട്ടുപടിക്കല്‍ സില്‍വര്‍ ലൈന്‍ വഴിമാറും. അതിനു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അസൂയപ്പെടേണ്ട. അഞ്ചു കോടി വിലമതിക്കുന്ന വീടും സ്വകാര്യ സ്വാശ്രയ കോളേജില്‍ കനത്ത തുക ക്യാപിറ്റേഷന്‍ കൊടുത്തു മെഡിക്കല്‍ ബിരുദം നേടിയ പെണ്‍മക്കളെയും ആതുരസേവനത്തിനു സമര്‍പ്പിച്ചു കൃതാര്‍ത്ഥനായ ഞങ്ങളുടെ സഖാവിനെ…