അസാധാരണമായ ബ്ലഡ് ക്യാന്‍സര്‍ രോഗത്തിന്റെ ചികിത്സയിലായ ഏഴു വയസ്സുകാരന് വേണ്ടി സഹായം തേടി മുന്‍ ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മന്ത്രിയൂടെ അഭ്യര്‍ത്ഥന ഒരു സഹായാഭ്യര്‍ത്ഥന: ഏഴ് വയസുകാരനായ ശ്രീനന്ദനന്‍ അസാധാരണമായ ഒരു തരം ബ്ലഡ് ക്യാന്‍സര്‍ രോഗത്തിന്റെ ചികിത്സയിലാണ്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് രക്താര്‍ബുദം ബാധിച്ചത്. അന്ന് മുതല്‍ എറണാകുളത്തെ അമൃത ആശുപത്രില്‍ ചികില്‍സയിലാണ്. ഇപ്പോള്‍ ശരീരം രക്തം ഉല്‍പാദിപ്പിക്കാത്തത്തിനാല്‍ രക്തം മാറ്റിവെച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ രക്തമൂലകോശം മാറ്റിവെയ്ക്കല്‍ (Blood Stem Cell Transplant ) നടത്തിയേ തീരൂ. രക്തമൂലകോശം ലഭിക്കുക എന്നത് തീര്‍ത്തും ദുഷ്‌കരമായ കാര്യമാണ്. ഒരുപാട് ശാരീരിക പ്രത്യേകതകളില്‍ സാമ്യമുള്ള ഒരു ദാതാവില്‍ നിന്നും മാത്രമേ രക്തമൂലകോശം സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. വരുന്ന മാര്‍ച്ച് 25 ന് എകെജി സെന്ററിനോട് ചേര്‍ന്നിരിക്കുന്ന ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ വെച്ച് രക്തമൂലകോശ ദാതാവിനെ…
Month: March 2022
കെ.റെയില്‍: പ്രധാനമന്ത്രിയുടെ സമീപനം അനുഭാവപൂര്‍ണം, കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പിണറായി
ന്യൂഡല്‍ഹി: സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ച ആരോഗ്യകരമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈന് കേന്ദ്രാനുമതി വേഗത്തില്‍ ലഭ്യമാക്കുന്നതിന് കൂടിക്കാഴ്ച സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം കേരള ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് ഇന്ന് ചീഫ് സെക്രട്ടറിക്കൊപ്പം പ്രധാനമന്ത്രിയെ കണ്ടിരുന്നു. പറഞ്ഞ കാര്യങ്ങള്‍ അതീവ താല്‍പര്യത്തോടെ അദ്ദേഹം കേട്ടു. അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ ആരോഗ്യകരമായിരുന്നു. നല്ല ചര്‍ച്ചയാണ് നടന്നത്. റെയില്‍വേ മന്ത്രിയുമായി കാര്യങ്ങള്‍ വിശദമായി സംസാരിക്കാമെന്നും എന്താണ് ചെയ്യാനാവുക എന്ന് പരിശോധിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച കേന്ദ്ര അനുമതി വേഗത്തില്‍ ലഭ്യമാകുന്നതിന് ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയോട് അനുഭാവപൂര്‍ണമായ നിലപാട് തന്നെയാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചത്. അക്കാര്യത്തിലുള്ള നന്ദി അദ്ദേഹത്തെ അറിയിക്കുകയാണ്. അനൗദ്യോഗികമായി റെയില്‍വേ മന്ത്രിയേയും കണ്ടിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ധരിപ്പിച്ചെന്നും പിണറായി വ്യക്തമാക്കി. കെ റെയിലിനെ എതിര്‍ക്കുന്നവര്‍ക്കും…
പ്രതിഷേധം: തവനൂര്‍ കടകശേരിയില്‍ സര്‍വേ നടത്താനാവാതെ മടങ്ങി; പിറവത്ത് കല്ല് ഒഴിവാക്കി അടയാളമിടാന്‍ ശ്രമം
മലപ്പുറം, എറണാകുളം: സില്‍വര്‍ ലൈന്‍ സര്‍വേയില്‍ ഇന്നും സംസ്ഥാനത്ത് ജനകീയ പ്രതിഷേധങ്ങള്‍. മലപ്പുറം തവനൂര്‍ കടകശേരിയില്‍ പാടശേഖരത്ത് സര്‍വേയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടിവന്നു. വൈകിട്ട് മൂന്നര കഴിഞ്ഞിട്ടും സര്‍വേ നടത്താനായില്ല. ഇതോടെ ഇനി സിഗന്ല്‍ കിട്ടി സര്‍വേ തുടങ്ങി വരുമ്പോള്‍ സമയം ഏറെ വൈകുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ മടങ്ങൂകയായിരുന്നു. പിറവത്തും ശക്തമായ പ്രതിഷേധമാണുണ്ടായത് പോലീസ് നടപടിയില്‍ നിരവധി യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഒരു മഴ പെയ്താന്‍ വെള്ളം കയറുന്ന മേഖലയില്‍ 30 അടി ഉയരത്തില്‍ പ്രതേ്യക സോണ്‍ തിരിച്ച് കെ റെയില്‍ കൊണ്ടുവരുന്നത് ഒട്ടും പ്രയോഗികമല്ലെന്ന് അനൂപ് ജേക്കബ് എം.എല്‍.എ പറഞ്ഞു. സര്‍വേ കല്ല് ഒഴിവാക്കി മാര്‍ക്ക് ചെയ്യാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്.. ഇതും നാട്ടുകാര്‍ തടഞ്ഞു.
കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് സുവര്‍ണ്ണ ജൂബിലി നിറവിൽ
ന്യൂയോർക്ക്: ന്യൂയോർക്കിൽ അമ്പതു വർഷത്തെ അര്‍ത്ഥപൂര്‍ണ്ണമായ സാന്നിധ്യം അടയാളപ്പെടുത്തിക്കൊണ്ട് അമേരിക്കൻ വൻകരയിലെ മലയാളി സംഘടനകളുടെ തറവാട് എന്ന് വിശേഷിക്കപ്പെടുന്ന കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു. ഒക്ടോബർ 29 നു ന്യൂയോർക്കിൽ വച്ച് നടത്തപ്പെടുന്ന സുവർണ്ണജൂബിലി സമ്മേളനത്തിൽ കേരളത്തിൽനിന്നും അമേരിക്കയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുമുള്ള പ്രമുഖ വ്യക്തികൾ പങ്കെടുക്കും. വൈവിധ്യം നിറഞ്ഞ കർമ്മപരിപാടികളുടെയും ആഘോഷങ്ങളുടെയും നടത്തിപ്പിനായി 50 പേരടങ്ങുന്ന വിപുലമായ ജൂബിലി ആഘോഷകമ്മറ്റിക്കു രൂപം നൽകി. ജൂബിലി കമ്മറ്റിയുടെ പ്രഥമയോഗം ന്യൂയോർക്കിലുള്ള സന്തൂർ ഇന്ത്യൻ റെസ്റ്റോറന്റിൽ വച്ച് നടത്തപ്പെട്ടു. അൻപതു വർഷത്തിനു മുമ്പ് കേരള സമാജത്തിനു ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ച ഡോ. ജോസഫ് ചെറുവേലി മുതൽ പിന്നീട് സാരഥികളായ ചേർന്ന ഒട്ടധികം പേരും കമ്മറ്റികളിൽ സജീവമായി പ്രവർത്തിക്കുന്നു. എഴുപതുകളുടെ ആദ്യപാദത്തിൽ കേരളത്തിനു പുറത്തു വിരലിലെണ്ണാവുന്ന മലയാളി സംഘടനകൾ മാത്രമുണ്ടായിരുന്ന കാലത്തു ന്യൂയോർക്കിൽ മലയാളത്തിനു…
ഉക്രൈനുമായുള്ള സമാധാന ചർച്ചകൾക്ക് യുഎസ് തടസ്സം നിൽക്കുന്നു; സംഘർഷം നീട്ടാൻ ശ്രമിക്കുന്നു: റഷ്യന്‍ വിദേശകാര്യ മന്ത്രി
ഉക്രെയ്നിലെ സൈനിക സംഘർഷം നീട്ടുന്നതിൽ അമേരിക്കയ്ക്ക് താൽപ്പര്യമുണ്ടെന്നും, മോസ്കോയും കിയെവും തമ്മിലുള്ള “ദൃഢമായ” സമാധാന ചർച്ചകൾ എന്ന് താൻ വിശേഷിപ്പിച്ചതിനെ തടസ്സപ്പെടുത്തുകയാണെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ആരോപിച്ചു. “ചർച്ചകൾ ദൃഢവും ക്രിയാത്മകവുമാണ്, ഉക്രേനിയൻ ഭാഗം നിരന്തരം അതിന്റെ സ്ഥാനം മാറ്റുന്നു. ഞങ്ങളുടെ അമേരിക്കൻ സഹപ്രവർത്തകർ അവര്‍ക്ക് ഒത്താശ ചെയ്യുന്നു എന്ന ധാരണ ഒഴിവാക്കാൻ പ്രയാസമാണ്,” ലാവ്‌റോവ് ബുധനാഴ്ച മോസ്കോ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ റിലേഷൻസിലെ സ്റ്റാഫുകളോടും വിദ്യാർത്ഥികളോടും പറഞ്ഞു. “ഈ പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കുന്നത് അമേരിക്കക്കാര്‍ക്ക് ദോഷകരമാണെന്ന്” അദ്ദേഹം കൂട്ടിച്ചേർത്തു. ഉക്രെയ്നിനെ ആയുധങ്ങൾ കൊടുത്ത് പ്രോത്സാഹിപ്പിക്കുന്നത് തുടരാമെന്ന് അവര്‍ കണക്കുകൂട്ടുന്നതായും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടൺ ഞങ്ങളെ കഴിയുന്നിടത്തോളം സൈനിക നടപടിയുടെ അവസ്ഥയിൽ നിർത്താൻ ആഗ്രഹിക്കുന്നതായും ലാവ്‌റോവ് ആരോപിച്ചു. നേറ്റോയുമായി നേരിട്ട് ഏറ്റുമുട്ടുമെന്ന് മോസ്കോ മുന്നറിയിപ്പ് നൽകുന്നു ഉക്രെയ്നിലേക്ക് സമാധാന സേനയെ അയക്കുന്നത് റഷ്യയും…
കാനഡയില്‍ ജസ്റ്റിന്‍ ട്രുഡൊ 2025 വരെ അധികാരത്തില്‍ തുടരുന്നതിന് എന്‍.ഡി.പി.യുമായി ധാരണ
ഒട്ടാവ (കാനഡ): കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡൊയുടെ ലിബറല്‍ പാര്‍ട്ടി ജഗ്‌മീത് സിംഗിന്റെ ന്യൂ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുമായി (എന്‍ഡിപി) 2025 വരെ അധികാരത്തില്‍ തുടരുന്നതിന് ധാരണയായതായി മാര്‍ച്ച് 22ന് ജസ്റ്റിന്‍ ട്രുഡൊയുടെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ന്യൂനപക്ഷ പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടിക്ക് 2025 വരെ അധികാരത്തില്‍ തുടരണമെങ്കില്‍ എന്‍.ഡി.പി.യുടെ പിന്തുണ ആവശ്യമാണ്. ആകെയുള്ള 338 സീറ്റില്‍ 159 സീറ്റ് മാത്രമാണ് ലിബറല്‍ പാര്‍ട്ടിക്കുള്ളത്. എന്‍.ഡി.പി.ക്ക് 25 സീറ്റും. 2022 മുതല്‍ 2025 വരെയുള്ള വര്‍ഷങ്ങളില്‍ നാല് ബഡ്ജറ്റ് സമ്മേളനങ്ങളാണ് നടക്കേണ്ടത്. ബഡ്ജറ്റ് സമ്മേളനങ്ങളില്‍ ആരെങ്കിലും അവിശ്വാസ പ്രമേയങ്ങള്‍ അവതരിപ്പിക്കുകയാണെങ്കില്‍ അതിനെ എതിര്‍ത്തു വോട്ടു ചെയ്യുന്നതിനും എന്‍ഡിപി, ലിബറല്‍ പാര്‍ട്ടികള്‍ സമ്മതിച്ചിട്ടുണ്ട്. വളരുന്ന സാമ്പത്തികരംഗം, ഗ്രീന്‍ ജോബ്, കാലാവസ്ഥാ വ്യകതിയാനം തുടങ്ങിയ നയപരമായ വിഷയങ്ങളില്‍ സാധാരണ ജനങ്ങളുടെ ജീവിതക്ഷേമത്തിനുതകുന്ന തീരുമാനങ്ങള്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ആലോചിച്ചു തീരുമാനിക്കും. ശിശുക്ഷേമം, ഹെല്‍ത്ത്കെയര്‍,…
അമേരിക്കയിലെ ആദ്യ വനിതാ സ്റ്റേറ്റ് സെക്രട്ടറി മെഡലിന്‍ ആള്‍ബ്രൈറ്റ് അന്തരിച്ചു
വാഷിംഗ്ടണ്‍: അമേരിക്കയുടെ ആദ്യ വനിതാ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മെഡലിന്‍ ആള്‍ബ്രൈറ്റ് (84) അന്തരിച്ചു. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. 1996-ല്‍ അന്നത്തെ ബില്‍ ക്ലിന്റണ്‍ അഡ്മിനിസ്ട്രേഷനില്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു. അതിനു മുന്‍പ് യുണൈറ്റഡ് നേഷന്‍സിലെ യുഎസ് അംബാസഡറായും സേവനമനുഷ്ഠിച്ചു. 2001-ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച മെഡലിന്‍, അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള വനിതയായിരുന്നു. 2012ല്‍ പ്രസിഡന്റ് ബറാക് ഒബാമ ഫ്രീഡം മെഡല്‍ നല്‍കി ആദരിച്ചിരുന്നു. സ്ത്രീകളോട് ഏറ്റവും ഉയര്‍ന്ന രീതിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണമെന്നു മെഡലിന്‍ ഉപദേശിച്ചിരുന്നു. മറ്റുള്ളവര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനു മുന്‍പു ചോദ്യങ്ങള്‍ ഉന്നയിക്കണമെന്ന് സ്ത്രീകളെ ഉപദേശിച്ചിരുന്നു. 1959-ല്‍ വെല്ലസ്ലി കോളജില്‍ നിന്നു ബിരുദവും, 1968ല്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദാനന്തര ബിരുദവും, 1976ല്‍ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. ജിമ്മി കാര്‍ട്ടര്‍ അഡ്മിനിസ്ട്രേഷനില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗമായിരുന്നു. നിരവധി പുസ്തകങ്ങള്‍…
മുല്ലപ്പെരിയാര്‍ കേസ്: മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി. മേല്‍നോട്ട സമിതിക്ക് അധികാരം നല്‍കുന്നത് സംബന്ധിച്ച് ശുപാര്‍ശ തയ്യാറാക്കാന്‍ കേരളത്തിനോടും തമിഴ്നാടിനോടും യോഗം ചേരാന്‍ കോടതി നിര്‍ദേശിച്ചു. പുതിയ അണക്കെട്ട് സംബന്ധിച്ച തീരുമാനം മേല്‍നോട്ട സമിതി എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ അണകെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതെന്ന് ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിലവില്‍ മേല്‍നോട്ട സമിതിക്ക് കാര്യമായ അധികാരമില്ലെന്ന് കേരളവും തമിഴ്നാടും സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കപ്പെടുന്നില്ലെന്ന് മേല്‍നോട്ട സമിതിയും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തത്തിലാണ് മേല്‍നോട്ട സമിതി ശക്തിപ്പെടുത്തുനനത്തിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനായി ഉടന്‍ സംയുക്ത യോഗം ചേരാനും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. യോഗത്തിന്റെ മിനുട്ട്സ് ചൊവ്വാഴ്ച്ച ഹാജരാക്കണം. ഇതിന്റെ…
നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; മസ്‌ക്കറ്റില്‍ നിന്നെത്തിയ മൂന്നു പേരില്‍ നിന്ന് 225 പവന്‍ സ്വര്‍ണം പിടികൂടി
കൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 225 പവന്‍ സ്വര്‍ണവുമായി മൂന്ന് പേരെ കസ്റ്റംസ് പിടികൂടി. തിരൂരങ്ങാടി സ്വദേശി യൂസഫ്, പള്ളിത്തോട് സ്വദേശി മുനീര്‍, മലപ്പുറം സ്വദേശ് അഫ്‌സല്‍ എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. ബാഗേജിലും ശരീരത്തിലുമായി ബിസ്‌കറ്റ് രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മസ്‌ക്കറ്റില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കണ്ടെടുത്ത സ്വര്‍ണം 95 ലക്ഷം രൂപയോളം വില വരുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
തിരുവഞ്ചൂരിന്റെ ആരോപണത്തിനു മറുപടിയുമായി കെ-റെയില്‍: സില്‍വര്‍ ലൈന്‍ അലൈന്‍മെന്റില്‍ മാറ്റമില്ല
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ അലൈന്‍മെന്റില്‍ മാറ്റമില്ലെന്ന് കെ-റെയില്‍. മന്ത്രിസഭ അംഗീകരിച്ച അന്തിമ അലൈന്‍മെന്റില്‍ മാറ്റമില്ല. പ്രചരിപ്പിക്കുന്ന മാപ്പ് വ്യാജമാണ്. അതില്‍ കെ.റെയിലിന് ഉത്തരവാദിത്തമില്ലെന്നും കെ.റെയില്‍ അധികൃതര്‍ വിശദീകരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉയര്‍ത്തിയ ആരോപണത്തിന് മറുപടി പറയുകയായിരുന്നു കെ-റെയില്‍. ചെങ്ങന്നൂരില്‍ മന്ത്രി സജി ചെറിയാന്റെ വീട് സംരക്ഷിക്കാന്‍ സര്‍വേ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നായിരുന്നു തിരുവഞ്ചൂരിന്റെ ആരോപണം.