തൃശൂര്‍: തൃശൂരില്‍ സേഹാദരനെ കൊന്ന കുഴിച്ചുമൂടിയ യുവാവ് പിടിയില്‍. ചേര്‍പ്പ് മുത്തുള്ളി സ്വദേശി കെ.ജെ ബാബുവിനെയാണ് സഹോദരന്‍ കെ.ജെ സാബു കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. മൃതദേഹം കഴിച്ചിട്ട നിലയിലായിരുന്നു. മദ്യപിച്ച് ബഹളം വച്ചതിനാണ് കൊലപാതകമെന്ന് കെ.ജെ സാബു സമ്മതിച്ചു.
Month: March 2022
പരീക്ഷയും ഹിജാബും തമ്മില്‍ ബന്ധമില്ല, ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ല- ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ച കര്‍ണാടക ഹൈകോടതി വിധിക്ക് എതിരായ ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍. വി. രമണ അംഗീകരിച്ചില്ല. സ്‌കൂളുകളിലും കോളേജുകളിലും പരീക്ഷകള്‍ അടുത്ത ആഴ്ച്ച ആരംഭിക്കുമെന്നതിനാല്‍ ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ആവശ്യപ്പെട്ടു. എന്നാല്‍ പരീക്ഷയും ഹിജാബും തമ്മില്‍ ബന്ധമില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അഭിപ്രായപ്പെട്ടു. വിഷയം പ്രക്ഷുബ്ദമാക്കരുത് എന്നും ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. കര്‍ണാടക ഹൈക്കോടതി വിധിക്ക് എതിരെ നിബ നാസ്, ഐഷ ഷിഫത് എന്നിവരാണ് കര്‍ണാടക ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മത ആചാരത്തിന്റെ അഭിഭാജ്യ ഘടകമല്ലെന്ന ഹൈക്കോടതി വിധി തെറ്റാണെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്
ഗതാഗതക്കുരുക്ക്: ഡല്‍ഹിയില്‍ ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും ഇനി പ്രത്യേക പാത, നിയമം ലംഘിച്ചാല്‍ പിഴ 10000 രൂപ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ റോഡുകളില്‍ ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും പ്രത്യേക പാത ഏര്‍പ്പെടുത്തി. ഏപ്രില്‍ ഒന്ന് മുതല്‍ ഈ പാതയിലൂടെ മാത്രമേ ബസുകളും ചരക്ക് വാഹനങ്ങളും സഞ്ചരിക്കാന്‍ പാടുള്ളു. ഗതാഗത കുരുക്ക് പരിഹരിക്കാനും റോഡിലെ സുരക്ഷ വര്‍ധിപ്പിക്കാനുമാണ് ഡല്‍ഹി ഗതാഗത വകുപ്പിന്റെ പുതിയ പരീക്ഷണം.. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലെ 15 റോഡുകളില്‍ പ്രത്യേക പാത ഏര്‍പ്പെടുത്താനാണ് തീരുമാനം. നിയമം ലംഘിച്ച് മറ്റു പാതകളിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് 10,000 രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കും. ട്രാഫിക് പോലീസും ഗതാഗത വകുപ്പും ചേര്‍ന്ന് രാവിലെ എട്ട് മണി മുതല്‍ രാത്രി 10 വരെ ഈ പാതകള്‍ ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും മാത്രമായി നിജപ്പെടുത്തും.. ബാക്കിയുള്ള സമയങ്ങളില്‍ മറ്റു വാഹനങ്ങള്‍ക്കും ഈ പാതയിലൂടെ സഞ്ചരി ക്കാനാകും. ബസ് പാതകള്‍ കൃത്യമായി തിരിച്ചറിയാന്‍ മുന്നറിയിപ്പ്…
തൃശൂര്‍ കലക്ടറേറ്റ് മതില്‍ ചാടിക്കടന്ന് യൂത്ത് കോണ്‍ഗ്രസ് കല്ലിട്ടു; സംഘര്‍ഷം ലാത്തിച്ചാര്‍ജ്
തൃശൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ തൃശൂര്‍ കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസിന്റെ കണ്ണ് വെട്ടിച്ച് പ്രവര്‍ത്തകര്‍ മതില്‍ ചാടിക്കടന്ന് കലക്ടറേറ്റ് വളപ്പില്‍ പ്രതീകാത്മകമായി സര്‍വേ കല്ല് സ്ഥാപിച്ചു. പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. ഇതിനിടെ, പ്രധാന കവാടത്തില്‍ പ്രവര്‍ത്തകര്‍ കിടന്ന് പ്രതിഷേധിച്ചു. ഇവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ജലപീരങ്കിയും ലാത്തിച്ചാര്‍ജും നടത്തി.
സില്‍വര്‍ ലൈന്‍: കോഴിക്കോട് അറസ്റ്റു ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ടുപോകുന്ന പോലീസ് വണ്ടി ബ്രേക്ക് ഡൗണായി; ഡീസലടിക്കാന്‍ പിരിവെടുത്ത് പ്രവര്‍ത്തകര്‍
കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു കൊണ്ടുപോകാന്‍ എത്തിച്ച പോലീസ് വണ്ടി ബ്രേക്ക് ഡൗണായി. ഇതോടെ പ്രവര്‍ത്തകരെ ബസില്‍ നിന്നിറക്കി മറ്റൊരു വാഹനത്തില്‍ കയറ്റി. പോലീസിനെ കൂക്കിവിളിച്ച പ്രവര്‍ത്തകര്‍ ഡീസലടിക്കാന്‍ പണം പിരിവെടുത്ത് നല്‍കി. ഒരു പോലീസ് വാഹനം നന്നാക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ പോകുന്നതെന്ന് ടി.സിദ്ദിഖ് പരിഹസിച്ചു. പ്രവര്‍ത്തകര്‍ മഗ്ഗും തുണിവിരിച്ചും പിരിവെടുത്ത് പണം പോലീസുകാര്‍ക്ക് മുന്നില്‍ തുണിയില്‍ വിരിച്ചുനല്‍കി.
സില്‍വര്‍ ലൈനെതിരെ പ്രതിഷേധ പ്രകടനം: ഡല്‍ഹിയില്‍ യു.ഡി.എഫ് എം.പിമാര്‍ക്കു പോലീസ് മര്‍ദനം
ന്യുഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ഡല്‍ഹിയില്‍ പാര്‍ലമെന്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ യു.ഡി.എഫ് എം.പിമാര്‍ക്ക് ഡല്‍ഹി പോലീസിന്റെ മര്‍ദനം. ഹൈബി ഈഡന്റെ മുഖത്തടിച്ചു, രമ്യ ഹരിദാസിനെ പുരുഷ പോലീസുകാര്‍ മര്‍ദ്ദിച്ചു. എം.പിമാരും പോലീസുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധവുമായി വിജയ് ചൗക്കില്‍ നിന്നും പാര്‍ലമെന്റിലേക്ക് സമാധാനമായി മാര്‍ച്ച് ചെയ്ത് വന്ന എംപിമാരെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് മര്‍ദിക്കുകയായിരുന്നു. ഹൈബി ഈഡന്റെ മുഖത്ത് പോലീസ് അടിച്ചു. ടി.എന്‍. പ്രതാപന്റെ കോളറിന് പിടിച്ചു വലിച്ചു. ബെന്നി ബെഹന്നാന്‍, മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ.സി. വേണുഗോപാല്‍, രമ്യാ ഹരിദാസ് തുടങ്ങിയവര്‍ക്കും മര്‍ദനമേറ്റു. തന്നെ പുരുഷ പോലീസ് മര്‍ദിച്ചുവെന്ന് രമ്യാ ഹരിദാസ് ആരോപിച്ചു. വനിതാ പൊലീസുകാരൊന്നും സംഘത്തിലുണ്ടായിരുന്നില്ല. വിജയ് ചൗക്ക് ഭാഗത്ത് എംപിമാര്‍ പ്രതിഷേധം നടത്തുന്നത് സര്‍വസാധാരണമാണ്. ഇവിടെ നിന്നും പാര്‍ലമെന്റിലേക്ക് വരുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. കെ.റെയില്‍ അനുമതിക്കായി കേരള മുഖ്യമന്ത്രി…
സില്‍വര്‍ ലൈന്‍: സര്‍വേ കല്ലുമായി ക്ലിഫ് ഹൗസിലേക്ക് ബി.ജെ.പി മാര്‍ച്ച്; യൂത്ത് കോണ്‍ഗ്രസിന്റെ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
s തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധം. തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് നടത്തി. സര്‍വേ കല്ലുമായാണ് മാര്‍ച്ച് നടത്തിയത്. കോഴിക്കോട് . പാലക്കാട് കലക്ടറേറ്റുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. റോഡ് ഉപരോധിച്ചായിരുന്നു പ്രകടനം. ഇരു മാര്‍ച്ചുകളും സംഘര്‍ഷത്തില്‍ കലാശിച്ചു. കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. പദ്ധതിയില്‍ ഉള്‍പ്പെടാത്ത ജില്ലയായിട്ടും പാലക്കാടും ശക്തമായ പ്രതിഷേധമാണ് നടന്നത്. സമരം സംസ്ഥാന വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട് പ്രകടനം. സര്‍വേ കല്ലിന്റെ മാതൃകമായുമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. നേരത്തെ തന്നെ ചില പ്രവര്‍ത്തകര്‍ കലക്ടറേറ്റിനുള്ളില്‍ കടന്നിരുന്നു. ിവരെ പോലീസ് നീക്കം ചെയ്തു. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചുവെങ്കിലും പിരിഞ്ഞുപോകാന്‍…
സില്‍വര്‍ലൈന്‍: മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; മുഖ്യമന്ത്രി വൈകിട്ട് മാധ്യമങ്ങളെ കാണും
ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സില്‍വര്‍ലൈന് വേണ്ടി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു പ്രതിഷേധ സമരം കടുപ്പിക്കുന്നതിനിടയില്‍ പദ്ധതിക്ക് അംഗീകാരം തേടിയാണ് മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നത്. വൈകിട്ട് നാലിന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കുകയാണു പ്രധാനം. കെ-റെയില്‍ പദ്ധതിക്കു പഠനം നടത്താനുള്ള പ്രാഥമികാനുമതി മാത്രമാണ് ഇതുവരെ കേന്ദ്രത്തില്‍ നിന്നു ലഭിച്ചിട്ടുള്ളത്. എന്നാല്‍, ഭൂമി ഏറ്റെടുക്കാനുള്ള സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇതിനെതിരേയാണ് സംസ്ഥാന വ്യാപക പ്രതിഷേധം കനക്കുന്നത്. യുഡിഎഫും ബിജെപിയും സമരം ഏറ്റെടുത്തതിനു പിന്നാലെയാണ് കെ-റെയില്‍ പദ്ധതിക്ക് അനുമതി തേടി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും സമീപിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കുന്നതിനായി കെ-റെയില്‍ എംഡി അജിത്കുമാര്‍ കഴിഞ്ഞ രണ്ടു ദിവസമായി ഡല്‍ഹിയിലുണ്ട്.…
നിരക്ക് വര്‍ധന: സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം ആരംഭിച്ചു; തലസ്ഥാനത്ത് ഭാഗികം
തിരുവനന്തപുരം: സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിച്ചു. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് ആറു രൂപ ആക്കുക തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ പണിമുടക്ക് നടത്തുന്നത്. കഴിഞ്ഞ നവംബറില്‍ സമരം പ്രഖ്യാപിച്ചെങ്കിലും ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരതീരുമാനം പിന്‍വലിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും തീരുമാനം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്ക് കടക്കുന്നത്. അതേസമയം, തലസ്ഥാനത്തെ ഒരു കൂട്ടം സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. തലസ്ഥാന നഗരിയില്‍ സ്വകാര്യ ബസുകള്‍ നിരത്തുകളില്‍ ഓടുന്നുണ്ട്. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ ആഹ്വാനം ചെയ്ത സ്വകാര്യ ബസ് സമരം ഭാഗികമായാണ് നടക്കുന്നത്. സമര സമിതിയുടെ ആവശ്യം നിരാകരിച്ച് അവര്‍ പണിമുടക്കില്‍ നിന്ന് വിട്ട് നില്‍ക്കുന്നു. സ്വകാര്യ ബസുടമകളുടെ സംഘടനകള്‍ അനിശ്ചിതകാല സമരം നടത്തുന്ന സാഹചര്യത്തില്‍…
ബംഗാളിൽ 10 പേരെ ജീവനോടെ ചുട്ടുകൊന്നു; പ്രധാനമന്ത്രി മോദി ദുഃഖം രേഖപ്പെടുത്തി
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭൂമിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (ടിഎംസി) പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭാദു ഷെയ്ഖിന്റെ മരണത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ പത്തോളം പേരുടെ മരണവും തുടർന്നുള്ള പ്രദേശവാസികളുടെ പലായനവും സംസ്ഥാന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിമർശനത്തിന് ഇടയാക്കി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. “പശ്ചിമ ബംഗാളിലെ ബിർഭൂമിൽ നടന്ന അക്രമത്തിൽ ഞാൻ എന്റെ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ഇത്തരമൊരു ഹീനകൃത്യം ചെയ്തവരെ സംസ്ഥാന സർക്കാർ തീർച്ചയായും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ട്വീറ്റ് ചെയ്തു. “ഇത്തരമൊരു പ്രവൃത്തി ചെയ്തവരോടും അത്തരം കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്നവരോടും ഒരിക്കലും ക്ഷമിക്കരുതെന്ന് ഞാൻ ബംഗാളിലെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സംസ്ഥാനത്തിന് എന്ത് സഹായവും നൽകുമെന്നും കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ഉറപ്പ് നൽകുന്നു,” പ്രധാനമന്ത്രി പറഞ്ഞു. അക്രമത്തെക്കുറിച്ചുള്ള…