തിരുവനന്തപുരം: കാട്ടാക്കടയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ യുവാവ് പെട്രോള്‍ ബോംബെറിഞ്ഞു. സ്‌കുള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ബോംബേറ് ഉണ്ടായത്. പൊട്ടിത്തെറി ഉണ്ടായെങ്കിലും കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുട്ടികള്‍ കളിയാക്കിയതാണ് പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Month: March 2022
കേരളത്തില്‍ 702 പേര്‍ക്ക് കോവിഡ്; 2 മരണങ്ങള്‍, ആകെ മരണം 67,476
കേരളത്തില്‍ 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 155, തിരുവനന്തപുരം 81, കോട്ടയം 71, കോഴിക്കോട് 67, പത്തനംതിട്ട 61, കൊല്ലം 48, തൃശൂര്‍ 47, ഇടുക്കി 41, കണ്ണൂര്‍ 35, മലപ്പുറം 34, ആലപ്പുഴ 23, പാലക്കാട് 19, വയനാട് 13, കാസര്‍ഗോഡ് 7 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,238 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,540 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 17,541 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 500 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 80 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 5091 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…
മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയ സി.ഐയ്ക്കും എസ്.ഐയ്ക്കുമെതിരെ അന്വേഷണം
കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയ സംഭവത്തില്‍ അന്വേഷണം. കൊച്ചി മെട്രോ സിഐ അനന്ത് ലാല്‍, മേപ്പാടി എസ്‌ഐ വിപിന്‍ എന്നിവര്‍ വന്‍തുക കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഡിജിപി അനില്‍കാന്ത് ഉത്തരവിട്ടു. മെട്രോ ഇന്‍സ്‌പെക്ടര്‍ അനന്തലാല്‍ ഒരു ലക്ഷം രൂപയും, മേപ്പാടി എസ്‌ഐ വിപിന്‍ 1.75 ലക്ഷം രൂപയും കൈപ്പറ്റി എന്നാണ് കണ്ടെത്തല്‍. എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് എസ്പിയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. ഇവര്‍ക്ക് പണം കൈമാറിയത് മോന്‍സന്റെ സഹായിയും പോക്‌സോ കേസ് പ്രതിയുമായ ജോഷിയാണ്. ജോഷിയുടെ അക്കൗണ്ടില്‍ നിന്നാണ് പണം കൈപ്പറ്റിയത് മോന്‍സനില്‍ നിന്ന് പണം വാങ്ങിയെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ മൊഴി നല്‍കിയിട്ടുണ്ട്. കടം ആയാണ് പണം കൈപ്പറ്റിയതെന്നാണ് ഇരുവരുടെയും മൊഴി.
അയൽവാസിയായ എൻആർഐക്കെതിരെ സൽമാൻ ഖാന്റെ ഹർജി മുംബൈ കോടതി തള്ളി
മുംബൈ: യുഎസിൽ നിന്നുള്ള എൻആർഐ അയൽക്കാരനായ കേതൻ ആർ കക്കാടിനെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് മെഗാസ്റ്റാർ സൽമാൻ ഖാൻ നൽകിയ ഹർജി മുംബൈ കോടതി ബുധനാഴ്ച തള്ളി. റായ്ഗഡിലെ പൻവേലിലുള്ള നടന്റെ 100 ഏക്കർ ഫാം ഹൗസിൽ നടക്കുന്ന നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്യുന്നതിൽ നിന്നും അപ്‌ലോഡ് ചെയ്യുന്നതിൽ നിന്നും കക്കാടിനെ തടയണമെന്നാണ് സൽമാൻ ഖാന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. സെഷൻസ് ജഡ്ജി എ. എച്ച്. ലദ്ദാദ് രണ്ട് മാസത്തോളമായി ഓൺലൈനിലും, നേരിട്ടുമുള്ള വിചാരണകളില്‍ ഇരുപക്ഷത്തിന്റെയും അഭിഭാഷകരെ ദീർഘനേരം കേട്ടതിനു ശേഷമാണ് ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. ആഭാ സിംഗ്, ആദിത്യ പ്രതാപ് ലോ ഓഫീസിലെ ആദിത്യ പ്രതാപ് എന്നിവരടങ്ങുന്ന കക്കാടിന്റെ അഭിഭാഷക സംഘവും, സൽമാന്റെ അഭിഭാഷകരായ പി.ഡി.ഘണ്ടി & ഡി.എസ്.കെ. ലീഗല്‍ എന്നിവരും ഈ വിഷയത്തിൽ ആഴ്ചകളോളം വാദിച്ചു. മതേരൻ…
ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയും ഗുണ്ടകളും മര്‍ദ്ദിച്ച യുവാവ് മരിച്ചു
ഹരിപ്പാട്: ആലപ്പുഴ പള്ളിപ്പാട് ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ എട്ടംഗ സംഘത്തിന്റെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ചേപ്പാട് സ്വദേശി ശബരി (28) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു ഡിവൈഎഫ്‌ഐ നേതാവായ സുള്‍ഫിത്തിന്റെ നേതൃത്വത്തില്‍ ശബരിയെ മര്‍ദ്ദിച്ചത്. പള്ളിപ്പാട് മുട്ടത്ത് വച്ചായിരുന്നു ആക്രമണം. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയാണ് സുള്‍ഫിത്ത്. ബൈക്കിലെത്തിയ ശബരിയെ തടഞ്ഞു നിര്‍ത്തി ഹെല്‍മറ്റും വടിയും കല്ലും ഉപയോഹിച്ച് പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ശബരിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേസില്‍ സുള്‍ഫിത്ത് അടക്കം മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു.
മന്ത്രി സജി ചെറിയാന്റെ വീട് സംരക്ഷിക്കാന്‍ കെ റെയില്‍ അലൈന്‍മെന്റ് മാറ്റി’യെന്ന് തിരുവഞ്ചൂര്‍; സ്ഥലം സൗജന്യമായി നല്‍കാമെന്ന് സജി ചെറിയാന്‍
കോട്ടയം: കെ റെയില്‍ കല്ലിടലിനെതിരേ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ മന്ത്രി സജി ചെറിയാനെതിരേ ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ രംഗത്ത്. മന്ത്രിയുടെ ചെങ്ങന്നൂരിലെ വീട് സംരക്ഷിക്കാന്‍ കെ റെയിലിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂര്‍ ആരോപിക്കുന്നത്. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മന്ത്രിയുടെ വീട് സംരക്ഷിക്കുന്നതിനായി കെ റെയിലിന്റെ അലൈന്‍മെന്റില്‍ അധികൃതര്‍ മാറ്റം വരുത്തിയിട്ടുണ്ട്. പദ്ധതിയുടെ ആദ്യ മാപ്പും രണ്ടാമത്തേതും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മുളക്കുഴ പഞ്ചായത്തിലെ അലൈന്‍മെന്റിലാണ് തിരുത്തല്‍ വരുത്തിയത്. മന്ത്രി ഇനി മിണ്ടിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പലയിടത്തും സമാന രീതിയില്‍ അലൈന്‍മെന്റ് മാറ്റം വരുത്തിയിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് കെ റെയില്‍ എംഡി മറുപടി പറയണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. തിരുവഞ്ചൂരിന്റേത് രാഷ്ട്രീയമായി വിലകുറഞ്ഞ അഭിപ്രായമാണ്. കെ റെയിലിനായി…
രാജീവ് വധക്കേസിലെ പ്രതിയുടെ ജാമ്യാപേക്ഷക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി
ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട നളിനി ശ്രീഹരന് ജാമ്യം അനുവദിച്ചതിനെതിരെ തമിഴ്‌നാട്ടിലെ ഒരു കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ചൊവ്വാഴ്ചയാണ് നളിനി ജാമ്യത്തിനായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. നളിനി രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ടുവെന്ന് മാത്രമല്ല, ഇന്ത്യയുടെ പരമാധികാരം, സുരക്ഷ, രാഷ്ട്രീയ സ്വാതന്ത്ര്യം എന്നിവയെ നേരിട്ട് ബാധിക്കുന്ന ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് കോൺഗ്രസ് പാർട്ടിയുടെ മദ്രാസ് സൗത്ത് ജില്ലാ പ്രസിഡന്റ് എം.എ.മുത്തളഗൻ തന്റെ ഹർജിയിൽ പറഞ്ഞു. ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ) പോലെയുള്ള അന്താരാഷ്ട്ര ഭീകര സംഘടനകളുമായി ഗൂഢാലോചന നടത്തിയ വ്യക്തിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾ ശിക്ഷയിൽ ഇളവ് നൽകുന്നതിനും പരോൾ ലഭിക്കുന്നതിനുമായി പലതവണ കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ഹരജിയിൽ കോൺഗ്രസ് നേതാവ് ആരോപിച്ചു. ഒരാൾ ശിക്ഷിക്കപ്പെട്ട്…
ഒക്കലഹോമയിൽ വാഹനാപകടം; 6 ഹൈസ്കൂൾ വിദ്യാർഥിനികൾക്ക് ദാരുണ അന്ത്യം
ഒക്കലഹോമ: സ്കൂളിന് വെളിയിലുള്ള റെസ്റ്റോറന്റിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ക്യാമ്പസിലേക്ക് മടങ്ങുകയായിരുന്ന 6 വിദ്യാർത്ഥിനികൾ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു സെമി പിക്കപ്പ് ട്രക് ഇടിച്ചതിനെ തുടർന്ന് കാറിലുണ്ടായിരുന്ന ആറു വിദ്യാർത്ഥിനികളും കൊല്ലപ്പെട്ട സംഭവം മാർച്ച് 22 ബുധനാഴ്ച ഉച്ചയ്ക്ക് ഒക്ലഹോമയിൽ ഉണ്ടായി . 15 മുതൽ 17 വയസ്സുവരെയുള്ള വിദ്യാർഥികളാണ് ഈ സംഭവത്തിൽ കൊല്ലപ്പെട്ടതെന്ന് ഒക്കലഹോമ ഹൈവേ പെട്രോൾ സംഘം അറിയിച്ചു. നോർത്ത് ഡാലസിൽ നിന്നും 100 മൈൽ അകലെയുള്ള ഒക്കലഹോമ അതിർത്തിയിലായിരുന്നു സംഭവം. ഇവരുടെ നിർത്തിയിട്ടിരുന്ന കാറിൽ അതിവേഗതയിൽ വന്നിരുന്ന സെമി ട്രക് ഇടിച്ചു കയറുകയായിരുന്നു . 51 വയസുള്ള ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന രണ്ടുപേരെ ഒഴികെ പിൻസീറ്റിൽ ഉണ്ടായിരുന്ന നാലുപേരും സീറ്റ്ബെൽറ്റ് ഇല്ലാതെയാണ് സഞ്ചരിച്ചിരുന്നത്. ഒക്ലഹോമ ടിഷിണ്ഗൊ സ്കൂൾ ഡിസ്ട്രിക്ട് വിദ്യാർത്ഥികളായിരുന്നു കൊല്ലപ്പെട്ടതെന്ന് അധിക്രതർ അറിയിച്ചു .സംഭവത്തെ…
നിർധന പെൺകുട്ടികൾക്കായി മന്ത്ര മംഗല്യ നിധി
മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾക്കു വിവാഹ സഹായത്തിനായി മംഗല്യ നിധി പ്രഖ്യാപിച്ചു. സാമൂഹ്യമായോ സാമ്പത്തികമായോ പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളുടെ മംഗല്യം തടസ്സപ്പെടാൻ ഇടയാകരുത് എന്ന സദുദ്ദേശത്തിൽ, കഴിയാവുന്നിടത്തോളം സഹായം എത്തിക്കാൻ രൂപീകരിക്കുന്ന സഹായ നിധിയാണിത്. അർഹിക്കുന്ന കരങ്ങളിൽ എത്തുന്ന വിധം കേരളത്തിലൂടനീളം പ്രാദേശികമായി സന്നദ്ധ പ്രവർത്തകരെ സഹകരിപ്പിച്ചുകൊണ്ടാണ് സേവനം എത്തിക്കാൻ ശ്രമിക്കുന്നത്. മന്ത്രയുടെ പ്രവർത്തനങ്ങളിൽ സേവനത്തിനു മുന്തിയ പരിഗണന നൽകുമെന്ന് പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു. വിശ്വ സേവാ ഫൗണ്ടേഷൻ മന്ത്രയുടെ കീഴിൽ സേവന പ്രവർത്തനങ്ങൾക്കു മാത്രമായി രൂപികരിച്ചു കഴിഞ്ഞു. അതിലൂടെ വിവിധ സേവന കർമ്മ പദ്ധതികൾ രൂപീകരിക്കാൻ പദ്ധതിയിടുന്നതായി പ്രസിഡന്റ് ഇലെക്ട് ജയ് ചന്ദ്രൻ അറിയിച്ചു. മറ്റു സേവാ പദ്ധതികൾ വരുംമാസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മന്ത്ര സേവാ ചെയർ സുനിൽ വീട്ടിലിന്റെ നേതൃത്വത്തിൽ മേപ്പയൂരിൽ…
ചിക്കാഗോയില്‍ വ്യാഴാഴ്ച വീണ്ടും ഒരു മില്യൺ ഡോളറിന്റെ സൗജന്യ ഗ്യാസ് വിതരണം
ചിക്കാഗോ: രാജ്യത്താകമാനം കുതിച്ചുയർന്ന ഗ്യാസ് വില കാര്യമായ മാറ്റമൊന്നും ഇല്ലാതെ അനിശ്ചിതമായി തുടരുമ്പോൾ ഗ്യാസ് ഉപഭോക്താക്കള്‍ക്ക് അല്പമെങ്കിലും ആശ്വാസം നല്‍കുന്നതിന് സഹായ ഹസ്തവുമായി ചിക്കാഗോ എക്‌സ് മേയറോള്‍ സ്ഥാനാര്‍ത്ഥി വില്ലി വില്‍സണ്‍ . മാർച്ച് 24 വ്യാഴാഴ്ച രാവിലെ 7 മുതല്‍ ചിക്കാഗോയിലെ തിരഞ്ഞെടുക്കപ്പെട്ട 21 കേന്ദ്രങ്ങളിലാണ് ഒരു മില്യൺ(1000000) ഡോളര്‍ വിലവരുന്ന സൗജന്യ ഗ്യാസ് വിതരണം നടത്തുന്നത് .. ഒരാള്‍ക്ക് 50 ഡോളര്‍ വിലയ്ക്കുള്ള ഗ്യാസാണ് ലഭിക്കുക. ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്… കഴിഞ്ഞ വ്യാഴാഴ്ച ചിക്കാഗോയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ 200,000 ഡോളറിന്റെ സൗജന്യ ഗ്യാസ് വിതരണം നടത്തിയിരുന്നു . നിരവധി പേരാണ് ഗ്യാസ് സ്റ്റേഷനുകൾക്കു മുൻപിൽ എത്തിയിരുന്നത്. ഗ്യാസ് വാങ്ങാൻ എത്തിയവരുടെ നീണ്ട നിര വാഹന ഗതാഗതം തടസ്സപെടുത്തിയിരുന്നു. ഇത്തവണ തിരക്ക് നിയന്ത്രിക്കുന്നതിന് കനത്ത പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട് യുക്രെയ്ന്‍…